Saturday, September 19, 2009

ബൂലോകത്തെത്തുന്ന പിച്ചക്കാര്‍ !!!

ബൂലോകം നന്മയുള്ളവരാല്‍ സ‌മൃദ്ധമാണ് ! ഭൂമിയില്‍ നിന്നും കിലോ മീറ്ററുകള്‍ ഉയരെയുള്ള, അതായത് പഴയ സ്വര്‍ഗ്ഗസംങ്കല്‍പ്പത്തിന്റെ സ്ഥാനത്തുള്ള ബൂലോകത്തെ പ്രജകളാകുംബോള്‍ നമ്മുടെ ധര്‍മ്മിഷ്ടത ഉറപ്പുവരുത്തേണ്ട കര്‍ത്തവ്യബോധം നമ്മെ സദാ പിടിച്ചു കുലുക്കേണ്ടതാണ് !!! മാത്രമല്ല, ബൂലോക വാസികളായ ബ്ലോഗര്‍മാര്‍ക്ക് താഴെ തറനിരപ്പിലുള്ള ദരിദ്രവാസികളായ ജനങ്ങളുടെ കഷ്ടപ്പാട് വളരെ വ്യക്തമായി കാണാനുള്ള സംവിധാനംകൂടിയാണ് ഇന്റെര്‍നെറ്റ്. ദരിദ്രരായ ഈ തറജീവികളെ ഇങ്ങനെ പടച്ചോന്‍ സൃഷ്ടിച്ചിരിക്കുന്നതുതന്നെ , ബൂലോകത്തിലിരുന്ന് ദാനം,ദയ,സഹാനുഭൂതി,ദീനാനുകംബ എന്നീ മഹത് ഗുണങ്ങളുടെ അസ്ക്യതകൊണ്ട് ഞെരിപിരികൊള്ളുന്ന ഉപരിവര്‍ഗ്ഗത്തിന്റെ ആത്മസുഖത്തിനും മോക്ഷപ്രാപ്തിക്കും കാരണമാകാനായാണ്. ഈശ്വര പ്രാര്‍ത്ഥനപോലെ ഭയഭക്തിയോടെ ചെയ്യുന്ന ഈ മഹത് കൃത്യം ആയിരമോ രണ്ടായിരമോ കൊല്ലം കൊണ്ടെങ്കിലും തറ ദരിദ്ര ജീവികളെ ധനികരാക്കിമാറ്റും എന്ന് പ്രത്യാശിച്ചുകൊണ്ട് നല്‍കുന്ന ഈ സമര്‍പ്പണം മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ സുഖസൌകര്യങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പ്രീമിയമാണെന്നുപോലും നമ്മുടെ കിത്താബുകളില്‍ ദൈവം എഴുതിവച്ചിട്ടുണ്ടായിരിക്കണം.അത്രക്ക് സുരക്ഷിതം കൂടിയാണ് ഈ പണം ദാനം ചെയ്യല്‍.

ഇങ്ങനെ പണം ധാനം ചെയ്യുന്നവരെ ഭീരുക്കല്‍ എന്നാണ് ചിത്രകാരന്‍ വിളിക്കുക. നാം അന്യന് പണമല്ല ,എന്തും ഭിക്ഷയായി നല്‍കുന്നത് ഭയം കൊണ്ടാണ്. നാം എന്നെങ്കിലും ഭിക്ഷതെണ്ടേണ്ടി വരികയാണെങ്കില്‍ നമ്മെ ആരെങ്കിലും സഹായിക്കണമെന്ന സ്വാര്‍ത്ഥ ചിന്തമൂലമാണ് ഓരോ ഭിക്ഷയും. അതായത്, ഭിക്ഷക്കാരന്റെ സ്ഥാനത്ത് നമ്മേ സങ്കല്‍പ്പിക്കുംബോഴുണ്ടാകുന്ന ബുദ്ധിയാണ് ഉദാരതയായി വെളിപ്പെടുന്നത്.
ഭിക്ഷ എന്തായാലും അടിമത്വത്തിന്റെ പ്രചരണമാണ് എന്ന് ചിത്രകാരന്‍ ഇതിനാല്‍ അഭിപ്രായപ്പെടുന്നു :)

ഒരു സൈബര്‍ തട്ടിപ്പിനെ തൊണ്ടി സഹിതം “നമ്മുടെ ബൂലോകം” കയ്യോടെ പിടിച്ച് ബൂലോകത്തിന്റെ ഉമ്മറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു.നെറ്റില്‍ സഹതാപം പിടിച്ചുപറ്റിക്കൊണ്ട് ചാറ്റു ചെയ്ത് പണം അടിച്ചുമാറ്റാന്‍ നടക്കുന്ന അത്തരം തട്ടിപ്പുകാരെ
തിരിച്ചറിയാന്‍ നമ്മുടെ ബൂലോകം ബ്ലോഗില്‍ ബ്ലോഗ് ഒരു ധനാഗമ മാര്‍ഗമോ എന്ന പോസ്റ്റ് വായിക്കുക.
chithrakaran:ചിത്രകാരന്‍, September 19, 2009 11:24 PM

ഇതില്‍ പറയുന്ന സിയാബിനെ സൈബര്‍ ഭിക്ഷാടകനെന്നോ അതോ സൈബര്‍ കൊള്ളക്കാരനെന്നോ
എന്താണ് വിളിക്കേണ്ടത് ?
അതും രണ്ടു കൂടിയായാലും മതിയാകാതെ വരുമോ
ഈ ക്രിമിനല്‍ വൈകൃതത്തെ വരച്ചുകാണിക്കാന്‍ !!!
പിച്ച തെണ്ടി,പിച്ച തെണ്ടി ഈ വിധമായതാകുമോ?
ഏതായാലും അദ്ധ്വാനിച്ച് സ്വന്തം നിലയില്‍
ആരുടേയും പിച്ചക്കുവേണ്ടി കഥകള്‍ മെനയാതെ
അന്തസ്സായി കൂലിവേല ചെയ്ത് പഠിക്കുന്ന ആയിരക്കണക്കിനു ചെറുപ്പക്കാരെ ഈ ജന്തു അപമാനിച്ചിരിക്കുന്നു. കൂലിവേലയുടെ അന്തസ്സ്
നശിപ്പിക്കുന്ന വ്യാജ തൊഴിലാളിയായാണ് ഇതിലെ കഥാപാത്രം വേഷം കെട്ടിയിരിക്കുന്നത്.

ഈ വിഷയം ശാസ്ത്രീയമായും വിശ്വാസ്യമായും,സംയമനത്തോടെ,പക്വതയോടെ
ഉജ്ജ്വലമായി കൈകാര്യം ചെയ്ത നമ്മുടെ ബൂലോകം
ടീമിനെ ചിത്രകാരന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.

ഈ പോസ്റ്റ് ഇപ്പോഴാണ് ചിത്രകാരന്റെ ശ്രദ്ധയില്‍ പെട്ടത്. ഇത് വായിക്കുന്നതിനു മുന്‍പ് എഴുതിയ ചിത്രകാരന്റെ പോസ്റ്റ് ഇവിടെ ലിങ്ക് ചെയ്യുന്നു.
ബൂലോകത്തെത്തുന്ന പിച്ചക്കാര്‍ !!!

നമ്മുടെ വിദേശമലയാളികളായ ഒട്ടേറെ നല്ല മനസ്സുകളെ ചൂഷണം ചെയ്യുന്നത് ഇനിയും തുടരാതിരിക്കാന്‍ ഇയാളുടെ മനസ്സ് അനുവദിക്കില്ല എന്നതിനാല്‍ ഈ വിഷയത്തില്‍ യാതൊരു ദയ ദാക്ഷിണ്യവും അരുതെന്നാണ് ചിത്രകാരന്റെ മതം.
ബന്ധപ്പെട്ട രേഖകളുമായി ഈ നെറ്റ് തട്ടിപ്പിനെതിരെ പോലീസില്‍ പരാതിപ്പെടാന്‍ കബളിപ്പിക്കപ്പെട്ട വ്യക്തികളോട് ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ പേര്‍ക്ക് ഈ വഞ്ചനയില്‍ കുടുങ്ങാതിരിക്കാന്‍
ആ പ്രവര്‍ത്തി കാരണമാകും എന്നതിനാല്‍ അത്
ധര്‍മ്മവും,നന്മയും,ഈശ്വര നിയോഗവുമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒരിക്കല്‍ക്കൂടി നമ്മുടെ ബൂലോകം പ്രവര്‍ത്തകര്‍ക്ക്ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ആണ്‍കുട്ടികള്‍ :)


കനലുകള്‍ എന്ന ബ്ലോഗില്‍ ഹന്‍ല്ലല്ലത്ത്(നാവുളുക്കുന്ന പേരാണ് ചങ്ങാതിയുടേത്)എന്ന ബ്ലോഗര്‍ എഴുതിയിരിക്കുന്ന സിയാബ് സത്യം എങ്ങിനെ വെളിച്ചത്തുവരും എന്ന പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റാണ് താഴെക്കൊടുക്കുന്നത്.


chithrakaran:ചിത്രകാരന്‍ said...
ചിത്രകാരനും പണം കൊടുത്ത് ചിലയിടങ്ങളില്‍ നല്ലവനും മനുഷ്യസ്നേഹമുള്ളവനുമാകാറുണ്ട്.
വേറെ രക്ഷയില്ലാത്തതുകൊണ്ട് ചെയ്തു പോകുന്നതാണ്. നമ്മുടെ ചുറ്റുപാടിലുള്ളവരെ സ്വന്തം കാഴ്ച്ചപ്പാട് പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള
സാധിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ അവരുടെ ചിന്തക്കനുസരിച്ച് കൂടിയാടി,ചീത്തപ്പേര് ഒഴിവാക്കുന്നു അത്രമാത്രം.

ചിത്രകാരന്‍ ഒരു തെറ്റാണ് ചെയ്യുന്നതെന്ന കുറ്റബോധം ഉള്ളതുകൊണ്ടാണ് ഇതെഴുതുന്നത്. അല്ലാതെ പണം കൊണ്ട് മനുഷ്യസ്നേഹം പ്രകടിപ്പിക്കുന്ന ആരെയെങ്കിലും അപമാനിക്കാനല്ല.

പണം വെറുതെ ആര്‍ക്കു കൊടുത്താലും അത് സ്വീകരിക്കുന്ന വ്യക്തിയുടെ ആത്മാഭിമാനത്തെ നശിപ്പിക്കുന്ന നിന്ദ്യമായ കുറ്റകൃത്യമാണെന്നാണ്
ചിത്രകാരന്റെ ചിന്തകള്‍. മനുഷ്യ സ്നേഹമല്ല,
പകരം ദ്രോഹമാണ് അദ്ധ്വാനിക്കാതെ ലഭിക്കുന്ന പണത്തിന്റെ പാര്‍ശ്വഫലം. നമ്മുടെ മനസ്സില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന അടിമബോധം കാരണമാണ് അത് നമുക്ക് അനുഭവവേദ്യമാകാത്തത്.
ഒരാളെ നമുക്ക് ആത്മഹത്യയില്‍ നിന്നും മനസ്സിനു കരുത്തുനല്‍കി രക്ഷിക്കാം.ഒരാളെ അപകടത്തില്‍ നിന്നും നമുക്ക് രക്ഷിക്കാം.ഒരാളെ രക്തം നല്‍കി രക്ഷിക്കാം.
നമ്മുടെ മരണശേഷം കണ്ണുകള്‍ അന്യനു ദാനം ചെയ്യാം. അതെല്ലാം മഹനീയമാണ്.

എന്നാല്‍, പണം നല്‍കി സ്വന്തം മക്കളെപ്പോലും സഹായിക്കാന്‍ ശ്രമിക്കാതിരിക്കുകയാണ് ഉത്തമം.അതാണു വിവേകവും. അന്യന്റെ പണവും,ഔദാര്യവും ആഗ്രഹിക്കുന്നവര്‍ അധമരാണ്. ആത്മാഭിമാനമില്ലാത്ത അവര്‍ക്ക് സത്യത്തില്‍ ധാനം ചെയ്യേണ്ടത് ആത്മാഭിമാനം ഉണര്‍ത്തുന്ന നല്ലൊരു ചീത്തവിളിയായിരിക്കും.

അല്‍പ്പമെങ്കിലും ഉളിപ്പുണ്ടെങ്കില്‍ അയാളില്‍ ആത്മാഭിമാനം തളിര്‍ക്കും. ആത്മാഭിമാനം ഉണര്‍ന്നാല്‍ ഐ.എ.എസ്സല്ല, അമേരിക്കന്‍ പ്രസിഡന്റാകണമെന്ന് ആഗ്രഹിച്ചാലും അത് സാധിക്കും. ആ ശക്തിയാണ് മൂന്നം ലോകരാജ്യങ്ങളിലെ ധനികരെങ്കിലും,ഭിക്ഷക്കാരുടെ മനസ്സുള്ള ജനങ്ങള്‍ക്ക് അറിയാത്തത്.

കണ്ണൂര്‍ ജില്ലയില്‍ ഒരു മനുഷ്യനുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ദരിദ്രനായ അയാള്‍ തന്റെ ഭാര്യ വീടിനടുത്തുള്ള ഒരു പരിചയക്കാരനായ ചായക്കടക്കാരനോട് ഒരു ബീഡി കടം ചോദിച്ചു. അച്ചി വീട്ടില്‍ അന്തസ്സില്ലാതെ ജീവിച്ച് തെണ്ടുന്ന അയാളെ ചായക്കടക്കാരന്‍ പുച്ഛത്തോടെയാണ് കൈകാര്യം ചെയ്തത്. ചായച്ചണ്ടിയും ക്ലാസ്സുകഴുകിയ വെള്ളവും എല്ലാം കൂടി അയാളുടെ മുഖത്തേക്ക് ഒഴിച്ചുകൊടുത്തു.

നാണക്കേട് സഹിക്കാഞ്ഞ്,പിന്നീട് അയാള്‍ ആ നാട്ടില്‍ നിന്നില്ല.കര്‍ണ്ണാടകത്തിലേക്ക് നാടുവിട്ടു. കടിനാദ്ധ്വാനത്തിലൂടെ ധനികനായ അയാള്‍ ഇപ്പോള്‍ നാട്ടിലുണ്ട്. മക്കളും പേരക്കുട്ടികളും ബിസിനസ്സ് നടത്തുന്നു.ഒരു അഞ്ഞൂറു കോടിയിലേറെ അയള്‍ക്ക് ഇപ്പോള്‍ സ്വത്തുണ്ട്. എം.ബി.എ.ക്കാരും,എഞ്ചിനീയര്‍മാരും,ഡോക്റ്റര്‍മാരും,അഡ്വക്കേറ്റുമരുമായ ജോലിക്കാരും എല്ലാമായി നാലാം ക്ലാസ്സുപോലുമില്ലാത്ത മനുഷ്യന്‍ !!!

ആരെങ്കിലും,ഇനി സഹായത്തിനു വരുംബോള്‍
മുഖത്ത് ചുടുവെള്ളം ഒഴിക്കണമെന്ന് പറയാനല്ല ഇതെഴുതിയത്. നാം അന്യന് ധാനം ചെയ്യേണ്ടത് പണമല്ല, ആത്മാഭിമാനമാണ് എന്ന് പറയാനാണ്. ആത്മാഭിമാനത്തിന്റേയും,ദുരഭിമാനത്തിന്റേയും വേര്‍തിരിവുകള്‍ പോലും നമുക്കറിയാത്തതിനാല്‍ നമ്മളെല്ലാം ആത്മാഭിമാനമുള്ളവരാണെന്ന് നാം തെറ്റിദ്ധരിക്കാറുണ്ട്. അവിടെയാണ് നമ്മുടെ താളപ്പിഴയും അടിമത്വത്തിന്റെ തറക്കല്ലും സ്ഥിതിചെയ്യുന്നത് ,... എത്ര ധനികരായാലും. :)

ഏതെങ്കിലും സ്ത്രൈണ ഹൃദയര്‍ക്ക് ഹൃദയം വൃണപ്പെട്ടെങ്കില്‍ ക്ഷമിക്കുക. സത്യത്തിന് ബദലില്ല.ഈ ബ്ലോഗിലെങ്കിലും ചിത്രകാരന്‍ സത്യം പറയട്ടെ !!!
September 19, 2009 7:45 PM

ബന്ധപ്പെട്ട പോസ്റ്റുകളുടെ ലിങ്കുകള്‍

1) ബൂലോകം ഓണ്‍ലൈനിലെ ഇതാണു സിയാബ് എന്ന പോസ്റ്റ്
2) കാര്‍ട്ടൂണിസ്റ്റ് സജ്ജീവിന്റെ കേരള ഹഹ...യിലെ പുലി 125 സിയാബ്
3) പാപികളായ ബൂലോകം ഓണ്‍ലൈനിലെ പാപമില്ലാത്തവര്‍ കല്ലെറിയുക
4) നമ്മുടെ ബൂലോകത്തിലെ സിയാബ് ഐ.എ.എസ്.
5) ഉത്തരം പറ്യേണ്ടത് സിയാബോ അതോ...
chithrakaran says:
September 19, 2009 at 2:13 pm

ഈ അരുണ്‍ ചുള്ളിക്കലും, മേരി ലില്ലിയും ,അതുപോലുള്ള കുറെ ഐഡികളും ശിയാബിന്റെ തന്നെ അവതാരങ്ങളാണോ എന്നാണ് സംശയിച്ചു പോകുന്നത്. അരുണിന് ഇതില്‍ പങ്കില്ലെങ്കില്‍ അതു പറഞ്ഞാല്പോരേ ? ശിഹാബിനു വേണ്ടി ഇങ്ങനെ പുകമറയുണ്ടാക്കാന്‍ മഹാഭാരതം രചിക്കേണ്ടതുണ്ടോ ? കൂട്ടുതന്നെയാണ് പ്രശ്നമുണ്ടാക്കുന്നത്. തട്ടിപ്പുകാരന്റെ കൂട്ടു കൂടിയാല്‍ പണത്തിന്റെ വീതം കിട്ടിയില്ലെങ്കിലും പ്രശസ്തി വീതിച്ചുകിട്ടും :)
ഉത്തരം പാറയേണ്ടിവരും എന്നൊക്കെയുള്ള ഭീഷണി സ്വരം കേള്‍ക്കുംബോള്‍… ബൂലോകം ഓണ്‍ലൈനും ഈ റ്റോട്ടല്‍ ഫോര്‍ യുവില്‍ ഉള്‍പ്പേറ്റുമോ എന്നൊരു ശങ്ക. കലക്കി മക്കളെ !!!

September 19, 2009 at 10:49 pm

“എല്ലാവരും കൂടി കല്ലെറിയുന്ന ഒരു പേപ്പട്ടിയെ ആയാല്‍ പോലും അതു തടയണമെന്നുള്ള മനസു എനിക്കുണ്ട്. പ്രത്യേകിച്ച് ചാണകകുട്ട ചുമന്നും മണ്ണു ചുമന്നും പഠിച്ചു വന്ന ഒരാളോട് തീര്‍ച്ചയായും ഉണ്ടാകും. എന്തിനിങ്ങനെ കൊല്ലാക്കൊല ചെയ്യണമെന്ന് ചോദിച്ചു പോകും.”

പ്രിയ അരുണ്‍ ചുള്ളിയില്‍,
ചിത്രകാരന്‍ ശിഹാബിന്റെ ബ്ലോഗൊന്നും വായിച്ചിട്ടില്ല. ഇവിടെ കണ്ട പോസ്റ്റുകളും, വീഡിയോകളും കണ്ട് ഒരു തട്ടിപ്പെന്ന് തോന്നിയതിനാല്‍ എഴുതുകയാണ്. സമയമുണ്ടായിട്ടല്ല. ജനം വഞ്ചിക്കപ്പെടാതിരിക്കാന്‍ ഈ അറിവുകള്‍ പരക്കണമല്ലോ എന്ന സദുദ്ദേശത്തോടുകൂടി.
പിന്നെ , അരുണ്‍ മുകളിലെഴുതിയ സഹതാപ വാചകം വളരെ അപക്വമാണെന്നു തോന്നിയതിനാല്‍
വീണ്ടും കമന്റുന്നു. എന്തെന്നാല്‍, നമ്മുടെ ബൂലോകത്തുള്ളവരുടെ പലരുടേയും ഭൂതകാലം അന്വേഷിച്ചാല്‍ തന്നെ മണ്ണും കല്ലും ചാണകവും ചുമന്നവരും, ആ സ്വന്തം അദ്ധ്വാനം കൊണ്ട് അന്തസ്സായി ലക്ഷ്യത്തിലെത്തിയവരും ധാരാളം കാണും.(ഈ ചിത്രകാരനും വ്യത്യസ്തനല്ല) അത് കൊട്ടിപ്പാടി നടക്കാനുള്ളതല്ല. അതിന്റെപേരില്‍
അതുപോലുള്ള തീവ്രമായ ജീവിതാനുഭവങ്ങളുള്ളവരുടെ സഹതാപം പിടിച്ചുപറ്റാന്‍ കഴിയുന്നതുമാണ്. അത് ചൂഷണം ചെയ്യുന്നവര്‍ക്ക് എന്നും ഇത്തിക്കണ്ണിയായിരിക്കാനെ കഴിയു.
മാത്രമല്ല , അദ്ധ്വാനിക്കുന്ന തൊഴിലാളികളുടെ മഹത്വത്തെ ഇടിച്ചു താഴ്ത്തുന്നതുമാണ് ഈ ഐ.എ.എസ്സ്.നാടകം. നമുക്ക് നമ്മുടെ ദുരിതപൂര്‍ണ്ണമായ ജീവിതാനുഭവങ്ങള്‍ പറയാം. ഭിക്ഷ യാചിക്കാനല്ല, ഭാവിതലമുറക്ക് കരുത്തുപകരാനുള്ള നമ്മുടെ സംഭാവനയായി. എബ്രഹാം ലിങ്കന്റെയും,ചാര്‍ളി ചാപ്ലിന്റേയുമൊക്കെ കഥവായിക്കുംബോള്‍ ഏതു ദരിദ്രനും ആത്മാഭിമാനം ഉണരുന്നതുപോലെ നമ്മുടെ തീവ്രാനുഭവങ്ങള്‍ സമൂഹത്തിനു പകര്‍ന്നുകൊടുക്കേണ്ടതുതന്നെയാണ്.അത് അന്യന്റെ ഹൃദയത്തില്‍ കയറി ജെ.സി.ബി.കൊണ്ട് ഹൃദയം തുരക്കാനായിക്കൂട. ഹോ ! നശിച്ച ഒരോ ജന്മങ്ങള്‍ !!!
ചിത്രകാരന്റെ ഈ വിഷയത്തിലുള്ള ഈ പോസ്റ്റിലെ കമന്റ് ഇവിടെ അവസാനിക്കുന്നു.
സ്നേഹപൂര്‍വ്വം :)

9 comments:

chithrakaran:ചിത്രകാരന്‍ said...

ഇങ്ങനെ പണം ധാനം ചെയ്യുന്നവരെ ഭീരുക്കല്‍ എന്നാണ് ചിത്രകാരന്‍ വിളിക്കുക. നാം അന്യന് പണമല്ല ,എന്തും ഭിക്ഷയായി നല്‍കുന്നത് ഭയം കൊണ്ടാണ്. നാം എന്നെങ്കിലും ഭിക്ഷതെണ്ടേണ്ടി വരികയാണെങ്കില്‍ നമ്മെ ആരെങ്കിലും സഹായിക്കണമെന്ന സ്വാര്‍ത്ഥ ചിന്തമൂലമാണ് ഓരോ ഭിക്ഷയും. അതായത്, ഭിക്ഷക്കാരന്റെ സ്ഥാനത്ത് നമ്മേ സങ്കല്‍പ്പിക്കുംബോഴുണ്ടാകുന്ന ബുദ്ധിയാണ് ഉദാരതയായി വെളിപ്പെടുന്നത്.
ഭിക്ഷ എന്തായാലും അടിമത്വത്തിന്റെ പ്രചരണമാണ് എന്ന് ചിത്രകാരന്‍ ഇതിനാല്‍ അഭിപ്രായപ്പെടുന്നു.

ABCD said...

ചിത്രകാരാ, ദാനം ചോദിക്കുന്നവനോട് വേദം ഓതുകയല്ല വേണ്ടത്. പണം വേണ്ടിടത്ത് പണം തന്നെ വേണം , ഉപദേശം പോരാ എന്നുള്ളത് ജീവിതം കുറേ കണ്ട ചിത്രകാരന് അറിയാതിരിക്കാന്‍ വഴിയില്ലല്ലോ. ഒരു സഹായം അഭ്യര്‍ഥിക്കുന്നവരോട്, അതു നല്‍കാതെ ആദര്‍ശം വിളമ്പി വെറും കയ്യോടെ മടക്കുന്നത് മുഖത്ത് ചൂട്‌വെള്ളം ഒഴിക്കുന്നതിനു തുല്യം തന്നെയാ.

ഇപ്പോള്‍ ബൂലോകത്തുള്ള വിവാദസംഭവം ആയിരത്തില്‍ ഒന്നു മാത്രമാണ്.(അതും സത്യം ഇനിയും വ്യക്തമായിട്ടില്ല) ബാക്കി തൊണ്ണൂറ്റി ഒന്‍പതും നിസ്സഹായരായ വ്യക്തികള്‍ ആണ്. ഒരു കുടുമ്പത്തിലെ ഒരേ ഒരു earning member തന്നെയാണ് ആ ദുരവസ്ഥതയില്‍ എത്തുന്നതെങ്കില്‍ അവര്‍ക്കെന്തു ആത്മവിശ്വാസം ആണ് നാം നല്‍കേണ്ടത്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രായമെത്താത്ത കുഞ്ഞിനെ എന്താണ് നാം പറഞ്ഞു മനസ്സിലാക്കേണ്ടത്?

ബഹുജനം പലവിധം.അതിലൊരു തരം ഞാനും മറ്റൊരു തരം താങ്കളും. :)

നാട്ടുകാരന്‍ said...

ചിത്രകാരന്റെ പല അഭിപ്രായങ്ങളോടും യോജിപ്പുണ്ട് എന്നാല്‍ ഇതിനോടില്ല!
കാരണം ഞാന്‍ ഒരാളെ സഹായിക്കുന്നത് അത് കിത്തബുകളില്‍ എഴുതിയതുകൊണ്ടോ സ്വര്‍ഗം കിട്ടാനോ അല്ല , അല്പകാലമുള്ള ഈ ജീവിതത്തില്‍ എന്റെ സഹാജീവിക്ക് എന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യണം എന്നാ ഒരു ആഗ്രഹം മാത്രം.

പട്ടി ജീവിക്കുന്നതുപോലെ ജീവിച്ചു പട്ടി ചാകുന്നതുപോലെ ചാകാന്‍ എനിക്ക് സാധ്യമല്ല !

അതിനാല്‍ എന്നെപ്പോലെ ഒരു മനുഷ്യന്‍ എനിക്ക് വരാമായിരുന്ന ഒരവസ്ഥയില്‍ ഏത്തിപ്പെട്ടപ്പോള്‍ മനുഷ്യത്ത്വം എന്നുള്ളതുകൊണ്ട് ഞാന്‍ സഹായിക്കുന്നു.
വിശക്കുന്നവന്റെ മുഖത്ത്‌ ചൂടുവെള്ളം ഒഴിച്ച് അവനെ അപമാനിച്ചു ആത്മാഭിമാനം കൊടുക്കാന്‍ എനിക്കറിയില്ല! വിശന്നു ചാകാന്‍ കിടക്കുന്ന സഹജീവിയെ കടിച്ചു തിന്നുന്ന മൃഗമല്ല യഥാര്‍ത്ഥ മനുഷ്യന്‍. ഞാന്‍ മനസിലാക്കുന്ന മനുഷ്യത്വത്തിനു ഇങ്ങനെ ഒരര്‍ത്തമുണ്ട് . അത് നിങ്ങള്‍ മനസിലാക്കുന്നത്‌ പോലെയല്ല.

ഒരു സംശയം , ചിത്രകാരന്റെ മനസ്സില്‍ മനുഷ്വത്വം എന്നത് എന്താണാവോ ?

അതെല്ലാവര്‍ക്കും മനസിലാകനമെന്നുമില്ല!

Unknown said...

വളരെ നാളായി ഇവിടെ പോസ്റ്റ്‌ വായിച്ചിട്ട്. പക്ഷെ, സിയാബ്‌ വിഷയം ആയപ്പോള്‍ താല്‍പ്പര്യം തോന്നി. വായിച്ചപ്പോള്‍ കമന്റ് ഇടാതെ പോകാന്‍ തോന്നുന്നില്ല.

"പണം നല്‍കി സ്വന്തം മക്കളെപ്പോലും സഹായിക്കാന്‍ ശ്രമിക്കാതിരിക്കുകയാണ് ഉത്തമം.അതാണു വിവേകവും"

ഇതിനോട് പൂര്‍ണ്ണമായി യോജിക്കുന്നു. ആര് ഭിക്ഷ ചോദിച്ചാലും പണംകൊടുത്താല്‍ മറ്റൊരു ഈശ്വരന്‍ നമ്മളില്‍ കനിയും എന്നാ അന്ധവിശ്വാസമാണ് ഇതിനു കൂടുതലും പ്രേരിപ്പിക്കുന്നത്. പത്തു രൂപ ദാനം കൊടുത്താലെന്താ, നൂറു രൂപയായി ഈശ്വരന്‍ തിരികെ തരും എന്നാ ചിന്തയായിരിക്കാം. 'ദാനം' എന്നാ വാക്ക് തന്നെ ഇക്കാലത്ത് ദുരുപയോഗം ചെയ്തിരിക്കുന്നു.

ദിവസവും പത്രത്തില്‍ കാണുന്ന 'സഹായം ആവശ്യമുണ്ട്' വാര്‍ത്തകളും പരസ്യങ്ങളും കണ്ടു സഹായിക്കാന്‍ നടന്നാല്‍ ഈ ലോകത്തിന്‍റെ പ്രശ്നങ്ങളെല്ലാം തീരുമോ? പ്രശ്നങ്ങള്‍ ഇല്ലാത്ത ആരുണ്ടീ ഭൂമിയില്‍? ഓരോരുത്തരുടെയും മനസ്സിനെ ഉയര്‍ത്തി അവനു സ്വന്തമായി പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുകയാണ് കൂടുതല്‍ ഉത്തമം.

ധനസഹായം അത്യാവശ്യസമയങ്ങളില്‍ മാത്രം ചെയ്യേണ്ട ഒന്നാണ്, അത് ഒരു നേരം വിശപ്പടക്കാനുള്ള മത്സ്യത്തെ കൊടുക്കാനാകരുത്, മത്സ്യം പിടിക്കാനുള്ള ഒരു ചൂണ്ട വാങ്ങാന്‍ ആകണം. അത്തരം സഹായങ്ങള്‍ ശ്രേയസ്ക്കരമായിരിക്കും എന്ന് കരുതുന്നു.

Chinese proverb - "Give a man a fish and you feed him for a day. Teach a man to fish and you feed him for a lifetime."

നമ്മുടെ ഭൂലോകത്തിലെ കമന്റില്‍ കണ്ടു:
"കൂടുതല്‍ പേര്‍ക്ക് ഈ വഞ്ചനയില്‍ കുടുങ്ങാതിരിക്കാന്‍
ആ പ്രവര്‍ത്തി കാരണമാകും എന്നതിനാല്‍ അത്
ധര്‍മ്മവും,നന്മയും,ഈശ്വര നിയോഗവുമാണെന്ന കാര്യത്തില്‍ സംശയം വേണ്ട" എന്നാ ഒരു കമന്റ് നമ്മുടെ ബൂലോകത്തില്‍ കണ്ടപ്പോള്‍
"ഈശ്വരനിയോഗം" എന്ന വാക്ക് തന്നെയാണോ ഉദ്ദേശിച്ചത് എന്ന് അല്പം കണ്‍ഫ്യൂഷന്‍ അടിപ്പിച്ചു! സുകുമാരന്‍മാഷിനെ പോലെ താങ്കളും മാറിയോ? :-) ഹി ഹി ഹി Just kidding, ok?

chithrakaran:ചിത്രകാരന്‍ said...

ഹഹഹ...കാഞ്ഞിരക്കുരുവിന്റെ കൈപ്പ് മാറ്റാന്‍ കുറെ കാലമെടുക്കും :) വിശ്വാസിയുടെ ഹൃദയത്തിലേക്കുള്ള വഴി വിശ്വാസിയേക്കാള്‍ കൃത്യമായി ചിത്രകാരനറിയാം വത്സാ !!!! ചിത്രകാരനും നല്ലൊരു ഭക്തനായിരുന്നു :)

നിരക്ഷരൻ said...

ട്രാക്കിങ്ങ് ....

ചിന്തകന്‍ said...

ചിത്രകാരന്റെ പോസ്റ്റിനെ രണ്ട് വിത്യസ്ഥ ആങ്കിളില്‍ നിന്ന് സമീപിക്കേണ്ടതുണ്ട്.

ചിത്രകാരന്റെ അഭിമാന ബോധത്തെ പ്രശംസിക്കുന്നു. താങ്കള്‍ പറഞ്ഞ പല അഭിപ്രായങ്ങളോടും യോജിക്കുന്നു. അഭിമാന ബോധമുള്ള ഒരാളും മറ്റൊരാളുടെ ഔദാര്യത്തിന് വേണ്ടി ആഗ്രഹിക്കരുത്.

എന്നാല്‍ ഈ പോസ്റ്റിലെ ചില പ്രയോഗങ്ങള്‍ അത്പം കടന്നതാണ് എന്ന് പറയാതെ വയ്യ. ഇതിലെ ആരോപണ വിധേയനായ വ്യക്തിയുടെ ഭാഗത്ത് നിന്ന് താങ്കള്‍ അന്വേഷണം നടത്തിയിട്ടില്ല എന്നത് കൊണ്ട് പ്രത്യേകിച്ചും. മറ്റൊരു കാര്യം എല്ലാവരും പ്രകൃത്യാ ചിത്രകാരന്റെ മാനസികാവസ്ഥയില്‍ ജനിച്ചവരുമല്ല.കടുത്ത സാമാന്യവത്കരണത്തിന്റെ ഒരു മണം ഈ പോസ്റ്റിനുണ്ടെന്ന് പറയാതെ വയ്യ.

ഒരാള്‍ മറ്റൊരാള്‍ക്ക് സഹായം നല്‍കേണ്ടത് ഔദാര്യമായിട്ടല്ല. മറിച്ച് കഷ്ടതയനുഭവിക്കുന്നവന്റെ അവകാശമായിട്ടാണ്. ഭിക്ഷക്കാരന്റെ സ്ഥാനത്ത് നിന്ന് നമ്മെ സങ്കല്പിച്ച് ,കൊടുക്കുന്ന പിച്ചയെ കുറിച്ചല്ല ഇപ്പറയുന്നത്; സഹതാപം പിടിച്ച് പറ്റാന്‍ വേണ്ടി പല പല കഥകള്‍ മെനെഞ്ഞുണ്ടാക്കി സഹായ അഭ്യര്‍ഥന നടത്തുന്നവരെ കുറിച്ചുമല്ല ഈ പറയുന്നത്. പലകാരണങ്ങളാല്‍ ജീവിതം വഴിമുട്ടിയ ഒരു പാട് മനുഷ്യമക്കള്‍ നമുക്ക് ചുറ്റുമുണ്ട്. ചിത്രകാരന്‍ പറയുന്ന പോലെ അവരാരും സഹായ അഭ്യര്‍ഥിക്കണമെന്നോ ഇരക്കണമെന്നോ ആഗ്രഹിച്ചവരായിരുന്നില്ല. പ്രകൃതിദുരന്തങ്ങള്‍ സാമൂഹ്യ ചുറ്റുപാടുകള്‍ മാറാരോഗങ്ങള്‍ തങ്ങളുടെതല്ലാത്ത കാരണത്താല്‍ കടക്കെണിയില്‍ അകപ്പെട്ടവര്‍ ഇങ്ങനെ ഒരു പാട്കാരണങ്ങളാല്‍ കഷ്ടതയനുഭവിക്കുന്നവരാണവര്‍. ഇവരെയെല്ലാം ജീവിതമാകുന്ന റെയില്‍ പാളത്തില്‍ എത്തിച്ചുകൊടുക്കേണ്ടത് സമൂഹത്തില്‍ സാമ്പത്തികമായി ഉന്നത നിലയില്‍ കഴിയുന്നവരുടെ കൂടി ഉത്തരവാദിത്വമാണ്. ഓദാര്യമല്ല. ഇങ്ങനെയാണ് യഥാര്‍ഥ മനുഷ്യ സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയുക.

അഭിമാന ബോധം നല്ലതാണ്. എന്നാല്‍ അത് ദുരഭിമാനായി മാറുന്നത് ഒരു ദുരന്തമാണ്.

പിന്‍ കുറി:

ചിത്രകാരനും പണം കൊടുത്ത് ചിലയിടങ്ങളില്‍ നല്ലവനും മനുഷ്യസ്നേഹമുള്ളവനുമാകാറുണ്ട്.
വേറെ രക്ഷയില്ലാത്തതുകൊണ്ട് ചെയ്തു പോകുന്നതാണ്.


ചിത്രകാരനും സധൈര്യം വിളിച്ച് പറയാമായിരുന്നില്ലേ നിങ്ങള്‍ക്ക് പിച്ചതരാന്‍ എന്നെ കിട്ടില്ല എന്ന്. സത്യം ബ്ലോഗില്‍ മാത്രം വിളിച്ച് പറഞ്ഞത് കൊണ്ട് ഒരു പ്രയോജനവുമില്ല. സ്വയം പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തത് സത്യമായാലും വിളിച്ച് പറയാതിരിക്കുന്നതാ ഉത്തമം. ഇത് ചിന്തകന്റെ ഒരു ചിന്ത :)

“വേറെ രക്ഷയില്ലാത്തത് കൊണ്ട് “ മാത്രമാണ് ചിത്രകാരാ പലരും സഹായം ചോദിച്ച് പോകുന്നതും :)

നിസ്സാരന്‍ said...

1.സിയാബിന് ഐ.എ.എസ് ഇല്ല.

2.സിയാബ് പ്രചരിപ്പിക്കുന്നതുപോലെ 62 ശതമാനം (അല്ലെങ്കില്‍ തേഡ് സ്റ്റേജ്) ഓറല്‍ ക്യാന്‍സര്‍ ഇല്ല.

3.സിയാബ് ഇതുവരെ നല്‍കിയ ചികിത്സാ വിവരങ്ങള്‍ എല്ലാം തെറ്റായിരുന്നു.

4.ഐ.എ.എസ് ഉണ്ടെന്നും, അത് പോകുമെന്നതിനാലാണ് രോഗം ഉണ്ടെന്ന് പുറത്ത് പറയാത്തത് എന്നും തെറ്റിദ്ധരിപ്പിച്ചത് വഞ്ചനയാണ്.

5.ബ്ലോഗില്‍ ഇനി ആര്‍ക്കും ഇത്തരം ചതി പറ്റരുത്.

6.ഇനി എല്ലാവര്‍ക്കും പിരിഞ്ഞു പോകാം.

തറവാടി said...

ദാനം എന്നത് തെറ്റായിട്ടുപയോഗിക്കുന്ന ഒരു വാക്കായിട്ട് തോന്നിയിട്ടുണ്ട്.

അപൂര്‍‌ണ്ണനായ ഒരു വ്യക്തിക്ക് നല്‍‌കുന്ന സഹായത്തെ പലരും ദാനം എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ല.

ദാനം എന്നത് പരിപൂര്‍ണ്ണമായും പാവനമായ ഒന്നാണ്. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തി യാതൊരു ബാഹ്യനിബന്ധനകള്‍ക്കും വിധേയമാകാതെ സ്വകാര്യമായി കൊടുക്കുന്ന ഒരു സഹായമാണ് ദാനം, അതുകൊണ്ട് തന്നെ സ്വീകരിക്കുന്നവന് ദുഖമോ , കൊടുക്കുന്നവന് സന്തോഷമോ ഉണ്ടാകുന്നില്ല, കൊടുത്തതിന് ശേഷം അതിനെ പറ്റി ചിന്തിക്കാനും കൊടുത്തവന്‍ പോകില്ല.

ഇത്തരം ദാനം ചെയ്യുന്നവരും ഉണ്ട് ചിത്രകാരാ അവര്‍ താങ്കള്‍ സൂചിപ്പിച്ച ഒന്നിലും ഉള്‍പ്പെടില്ല.


പള്ളിക്കമ്മിറ്റിക്ക് വാര്‍ഷിക തുക കൊടുക്കുമ്പോളും അമ്പപ്പിരിവിന് രസീതുമായി വരുന്നവര്‍ക്ക് കൊടുക്കുന്ന തുകയൊന്നും ദാനമല്ല, സാമൂഹിക ചുറ്റുപാടില്‍ ജീവിക്കുന്ന വ്യക്തികളുടെ നാട്ടുനടപ്പിന്റെ ഭാഗമാണ്.

കുറെ ആളുകള്‍ , അതെന്തിന്റെ പേരിലായാലും സംഘടിച്ച് സ്വരൂപിച്ച് വീടില്ലാത്ത ഒരാള്‍ക്ക് വീടുവെച്ച് കൊടുക്കുന്നത് ദാനമല്ല ഒരു സാമൂഹികമായ ഒരു കടപ്പാടിന്റെ ഭാഗമാണ്, സൂക്ഷിച്ച് നോക്കുക എന്തെങ്കിലും ഒരു പൊതു ഫാക്ടര്‍ ഇതിനു പിന്നിലുണ്ടാവും , ഉദാഹരണം: ബ്ലോഗ്, ക്ലബ്, അമ്പലം, പള്ളി,മതം, ദേശം, തുടങ്ങിയ അതുകൊണ്ട് തന്നെ ദാനം എന്ന തലത്തില്‍ എത്തുന്നില്ല.

മനുഷ്യന്റെ അപൂര്‍ണ്ണതക്ക് ഒരു പരിധിവരെ പണം തുല്യമയതുകൊണ്ടാണ് പലരും പണം കൊടുക്കുന്നത്.

പലതിനോടും യോജിപ്പ് വിയോജിപ്പും :)