Wednesday, April 14, 2010

ഗോപാലകൃഷ്ണന്മാരും ബ്ലോഗര്‍മാരും

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വാനരപ്പടയില്‍ അണിനിരന്നുകൊണ്ട് ആധുനിക ശാസ്ത്രപുരോഗതിക്കുനേരെ ആസനത്തിലെ ആര്‍ഷഭാരതത്തിന്റെ ആനത്തഴംബ് പ്രദര്‍ശിപ്പിച്ച് ഊറ്റം കൊള്ളുന്ന ജോതിഷ ചക്രവര്‍ത്തിമാരും,ആദ്ധ്യാത്മിക-ആത്മീയ ആചാര്യന്മാരും,മനുഷ്യ ദൈവങ്ങളും നമ്മുടെ നാട്ടില്‍ കുറ്റിയറ്റു പോകേണ്ടതിനു പകരം റബ്ബറുപോലെ പുതിയ പുതിയ പ്ലാന്റേഷനുകളായി ഊര്‍ജ്ജിതമായി വളര്‍ത്തപ്പെടുകയാണ്. അന്ധവിശ്വസിത്തിന്റേയും,അനാചാരങ്ങളുടേയും രക്ഷാധികാരികളായി സ്ഥാനമേല്‍ക്കുന്ന ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വളര്‍ത്തു മൃഗങ്ങളായ ഈ പരാന്നജീവി സമൂഹം ജനങ്ങളുടെ അന്വേഷണ ത്വരയെ നിര്‍ജ്ജീവമാക്കുന്നതിലും മനോവികാസത്തിനു ബദലായി സംങ്കുചിത ദുരഭിമാനത്തിന്റെ വിഷവിത്തുകകള്‍ ജനമനസ്സുകളില്‍ വിതക്കുന്നതിലും വലിയ പങ്കു വഹിക്കുന്നുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകളായ ഇന്റെര്‍നെറ്റ് പോലുള്ള മാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ ഒരു നാടിനേയും,ജനങ്ങളേയും,സംസ്ക്കാരത്തേയും വിശ്വാസത്തിന്റേയും ദുരഭിമാനത്തിന്റേയും ചിലന്തിവലയില്‍ കുരുക്കി ബ്രാഹ്മണ്യത്തിന്റെ ഇരുണ്ട മടയിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ഗോപാലകൃഷ്ണന്മാരുടെ മുഖം മൂടി വലിച്ചുകീറാന്‍ ബൂലോകത്ത് ജാഗ്രതയോടെ പ്രവര്‍ത്തിച്ച ബ്ലോഗര്‍മാരെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
ഈ വിഷയത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഡോ.സൂരജിന്റേയും,ഉമേഷിന്റേയും ഗഹനമായ പോസ്റ്റുകള്‍ വായിച്ചു മനസ്സിലാക്കി കമന്റെഴുതാനുള്ള മാനസികാവസ്ഥയിലല്ല ചിത്രകാരന്‍. പിന്നീട് വായിക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളുടെ ലിങ്കുകള്‍ ശേഖരിച്ചുവക്കുന്നതിനായാണ് ഈ കുറിപ്പ് എഴുതിവക്കുന്നത്. പിന്നെ, ഡോ.സൂരജിന്റേയും,ഉമേഷിന്റേയും ആധികാരികതയും നന്മയും നിറഞ്ഞ മനസ്സുകളെക്കുറിച്ച് ചിത്രകരന് അശേഷം സംശയമില്ലാത്തതിനാല്‍ ... വായന നീട്ടിവക്കുന്നതിലും മനസ്ഥാപമില്ല.

ചിത്രകാരന്റെ അസൌകര്യം
ബ്ലോഗ് തെറ്റിദ്ധാരണകളുടെ ആസ്ഥാനമാണല്ലോ. ഇത്രയും ദിവസം നെറ്റില്‍ കണ്ടുകൊണ്ടിരുന്ന ആളെ പെട്ടെന്നു കാണാതാകുംബോള്‍ പലരും തെറ്റിദ്ധരിക്കും. അതുകൊണ്ട് അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയിലേക്കായി ഒന്നു വിശദീകരിക്കാം. ബ്ലോഗില്‍ നിന്നും കുറച്ചു കാലമായി ചിത്രകാരന്‍ വിട്ടു നില്‍ക്കുന്നത് വ്യക്തിപരമായ വിഷമങ്ങള്‍ കാരണമാണ്. വാര്‍ദ്ധ്ക്യരോഗങ്ങളുമായി ചിത്രകാരന്റെ അമ്മ ആശുപത്രിയില്‍ സ്ഥിര താമസമായിട്ട് കുറെ മാസങ്ങളായെന്നു പറയാം. നെഫ്രോളജിസ്റ്റ് ഡോ.രഞ്ചിത്ത് നാരായണന്റെ സ്നേഹപൂര്‍ണ്ണമായ കൈപ്പുണ്യത്തിന്റെ ഫലമായി ജീവിതം നീട്ടിക്കിട്ടിയതാണ്.നാളെ വിഷു പ്രമാണിച്ച് ഒരു ദിവസത്തെ ലീവ് ആശുപത്രിയില്‍ നിന്നും എടുക്കാമെന്ന് പ്രതീക്ഷിക്കുന്നു. അസുഖങ്ങള്‍ വരുംബോഴാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതികളെക്കുറിച്ച് ബോധോദയമുണ്ടാകുന്നത്.

നീലക്കുറുക്കനായ വിഷ്ണുവുമായോ,മറ്റു ബ്രാഹ്മണ കള്ളക്കഥകളുമായോ ബന്ധമില്ലാതെ... ചിത്രകാരന്‍ ഏവര്‍ക്കും മലയാളിയുടെ വര്‍ഷാരംഭ ദിനം പ്രമാണിച്ച് വിഷു ആശംസകള്‍ അര്‍പ്പിക്കുന്നു!!!

ഗോപലകൃഷ്ണ ചരിതം ബ്ലോഗ് ലിങ്കുകള്‍:

1)ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍
2)സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...
3)സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ
4)സർ‌വ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ - അനുബന്ധം
5)
ഗോപാലകൃഷ്ണന്മാര്‍ അരങ്ങു വാഴുമ്പോള്‍...

6)എങ്കിലും എന്റെ ഗോപാലകൃഷ്ണാ
7)ദി ക്യൂരിയസ് കേസ് ഓഫ് ഗോപാലകൃഷ്ണൻ...!
8)ജ്യോതിഷവും ശാസ്ത്രവും - ഇ-ബുക്ക്
9)ശാസ്ത്രത്തിന്റെ അബോര്‍ഷന്‍
10)പട്ടികള്‍ കുരക്കുന്നതെപ്പോള്‍?
11)ജ്യോതിഷ തട്ടിപ്പുകള്‍ക്ക് അവസാനം എന്ത്?
12)ഗോപാലഷ്ണേട്ടന്റെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ലിങ്ക്
13)ഗോപാലഷ്ണേട്ടന്റെ വീഡിയോ പ്രഭാഷണങ്ങള്‍

29 comments:

chithrakaran:ചിത്രകാരന്‍ said...

നീലക്കുറുക്കനായ വിഷ്ണുവുമായോ,മറ്റു ബ്രാഹ്മണ കള്ളക്കഥകളുമായോ ബന്ധമില്ലാതെ... ചിത്രകാരന്‍ ഏവര്‍ക്കും മലയാളിയുടെ വര്‍ഷാരംഭ ദിനം പ്രമാണിച്ച് വിഷു ആശംസകള്‍ അര്‍പ്പിക്കുന്നു!!!

നന്ദന said...

ചിത്രകാരന്റെ അമ്മ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ,

ഞാനും വിചാരിച്ചു എന്താ ഈ ചിത്രകാരൻ കോവാലന്റെ കാര്യത്തിൽ ഒന്നും മിണ്ടാതിരിക്കുന്നെന്ന്.
കോവാലന്റെ കാര്യത്തിൽ ചിത്രകാരന്റെ അഭാവം ഒരു കുറവ് തന്നെയായിരുന്നു.

( O M R ) said...

തമിഴനെ പരിഹസിക്കാന്‍ മാത്രം ശീലിച്ച മലയാളീസ്‌ ഇപ്പോള്‍ അന്‍ധവിശ്വാസങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. എങ്ങനെയാണ് 'പ്രബുദ്ധ'രായ മലയാളീസിനെ ഇത്തരം കൂപമണ്ടുപങ്ങള്‍ കയ്യിലാക്കുന്നതെന്നു മനസ്സിലാകുന്നില്ല.

കിടങ്ങൂരാൻ said...

WELL SAID....
HAPPY VISHU

കാക്കര - kaakkara said...

വിഷുപുലരി ഐശ്വരപൂർണ്ണമാകട്ടെ....

നിശാഗന്ധി said...

സ്നേഹമുളള ചിത്രകാരനു എന്റെ വിഷു ദിന ആശംസകള്‍ .....

Anonymous said...

ഹ ഹ ചിത്രകാരന്‍ വിഷു ആശംസിച്ച രീതി ഇഷ്ടപ്പെട്ടു.

ചിത്രകാരന് എന്റെ വിഷു ആശംസകള്‍.

ഷാജി ഖത്തര്‍.

Hari | (Maths) said...

അസുഖങ്ങള്‍ വരുംബോഴാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതികളെക്കുറിച്ച് ബോധോദയമുണ്ടാകുന്നത്.

വളരെ അര്‍ത്ഥവത്തായ, ചിന്തിപ്പിക്കുന്ന വരികള്‍!

ചിത്രകാരന് വിഷുദിനാശംസകള്‍.

Kunjumon said...

ദാ വേറെയൊരു ഗോപാലക്യഷ്ണൻ ബ്ലോഗ് http://nattuvazhy-vavvakkavu.blogspot.com/2010/04/blog-post_09.html

Muhammed Shan said...

വിഷുദിനാശംസകള്‍

ppmd said...

ചിത്രകാരാ, വിഷു ആശംസകള്‍ ഇഷ്ടപ്പെട്ടു. കൂട്ടത്തില്‍ ചിത്രകാരന്‍റെ അമ്മയുടെ സൌഖ്യത്തിന് പ്രാര്‍ത്ഥിക്കുകയും

sainualuva said...

നീലക്കുറുക്കനായ വിഷ്ണുവുമായോ,മറ്റു ബ്രാഹ്മണ കള്ളക്കഥകളുമായോ ബന്ധമില്ലാതെ... ചിത്രകാരന്‍ ഏവര്‍ക്കും മലയാളിയുടെ വര്‍ഷാരംഭ ദിനം പ്രമാണിച്ച് വിഷു ആശംസകള്‍

Anonymous said...

ഉമേഷിന്റെയും സൂരജിന്റെയും പോസ്റ്റുകള്‍ കണ്ടിരുന്നു. സമയക്കുറവു മൂലം മുഴുവന്‍ വായിച്ചില്ല. ഓടിച്ചു വായിച്ചതില്‍ നിന്ന് ഒരു കാര്യം സ്പഷ്ടം. ഇത്ര മികച്ചവ പ്രിന്റ് മീഡിയയില്‍ കണ്ടിട്ടില്ല.

നിസ്സഹായന്‍ said...

എല്ലാ ജ്യോതിഷ ബ്ലോഗുകളും ഓടിച്ചു വായിച്ചു. സനാതനധർമ്മക്കാരെയും ബൂലോകത്തെ ഭഗവത്ഗീതാ പാരായണക്കാരെയും ഒന്നും ടി ബ്ലോഗുകളെ നേരിടാൻ കണ്ടില്ല. വസ്തു നിഷ്ഠമായി സമർത്ഥിച്ചിട്ടുതിനോട് ഏറ്റുമുട്ടാൻ കെല്പ്പില്ലായിരിക്കും !
താങ്കൾക്കും കുടുംബത്തിനും അസുര ജനതയുടെ വിഷുവാശംസകൾ!

പാവത്താൻ said...

ഡോക്ടറുടെ സ്നേഹം മനസ്സിലായി കൈപ്പുണ്യമോ?????!!!!! അതെന്താണാവോ?(അന്ധവിശ്വാസമോ???)
അമ്മയെ എന്റെ സ്നേഹമറിയിക്കൂ..

Anonymous said...
This comment has been removed by a blog administrator.
Anonymous said...

ജ്യോതിഷവും ശാസ്ത്രവും - ഇ-ബുക്ക്

ഏകതാര said...

വിഷു ആശംസകള്‍.
ഒപ്പം അമ്മയ്ക്ക് വേഗം സുഖമാകട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

Anonymous said...

Thanks for listing all together.I too wanted to go in depth thru the posts just to understand the view points.ddnt get time.
let your mom come home health asap!

ESWARdas said...

അമ്മയുടെ രോഗശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം,ചിത്രകാരന്റെ പോസ്റ്റുകൾക്കായി കാത്തിരിക്കുന്നു.

Jijo said...

ചിത്രകാരൻ ഇതെവിടെ പോയി എന്നാലോചിക്കുവായിരുന്നു. അമ്മയ്ക്ക് സുഖമായെന്ന് വിചാരിക്കട്ടെ. എത്രയും പെട്ടെന്ന് ബ്ളോഗിലേയ്ക്ക് തിരിച്ചു വരിക. ഇവിടെ താങ്കളെ ആവശ്യമുണ്ട്.

RAHUL said...

Nammude samoohathil ippol etavum kooduthal chilavakunnath kure andha vishvasangalanu.

Anonymous said...

Dear Chitrakaran,
Wish Your mother a speedy recovery..

Sreejith kondottY said...

Happy Vishu..

അങ്കിള്‍. said...

ആശുപത്രിയിൽ കൂടെയിരുന്നു അമ്മയെ ശുശ്രൂഷിക്കുന്ന ചിത്രകാരനു എല്ലാ നന്മയും നേരുന്നു.

ലാപ് ടോപ്പ് കൂടെയില്ലേ. അതോ, മനസ്സ് അനുവദിക്കുന്നില്ലേ.

ചിന്തകന്‍ said...

അമ്മ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന്‍ പ്രാര്‍ത്ഥിക്കുന്നു.

ഒപ്പം ചിത്രകാരനിലെ ആ നല്ല മകന് സര്‍വ്വ നന്മകളും നേരുന്നു.

Shajikumar said...

സോഷ്യല്‍ ആയിട്ടുള്ള വിഷയങ്ങളിലേക്കുള്ള നിങ്ങളുടെ ശ്രദ്ധയ്ക്ക് എന്റെ സ്‌നേഹം,ആശംസകള്‍...
P V Shajikumar

സതീ,ഷ് ഷൊര്‍ണൂര്‍ said...

മതത്തോടെതിരിട്ടുകൊണ്ടാണ് ശാസ്ത്രം വളര്‍ന്നത്. ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞതിന് ബ്രൂണോയെ ചുട്ടു കൊന്നു. പ്രപഞ്ചം മായയല്ല പദാര്‍ത്ഥ നിര്‍മ്മിതമാണ്, പഞ്ചഭൂതാത്മകമാണ് എന്നു പറഞ്ഞ ചാര്‍വാകന്‍മാരെ കൂട്ടക്കശാപ്പു ചെയ്തു. അവരുടെ ഗ്രന്ഥങ്ങള്‍ പോലും ഒന്നൊഴിയാതെ നശിപ്പിച്ചു. ബൌദ്ധകാലത്ത് വളര്‍ച്ച പ്രാപിച്ച ആയുര്‍വേദവും ലോഹവിജ്‍ഞാനീയവും ജ്യോതിശ്ശാസ്ത്രവും എല്ലാം വൈദികമതത്തിന്‍റെ കീഴില്‍ ഇരുളടഞ്ഞു. പ്രപഞ്ചം മിഥ്യയാണെന്നും ബ്രഹ്മത്തെക്കുറിച്ചുള്ള അറിവുനേടലാണ് പരമമായ അറിവ് എന്നും വന്നതോടെ അന്വേഷണാത്മകമായ പ്രപഞ്ചശാസ്ത്രങ്ങള്‍ വൈദികതയുടെ പുകച്ചുരുളിലേയ്ക്കൊതുങ്ങി. വെറുതെയിരുന്നു ധ്യാനിച്ചാല്‍ ആറാമിന്ദ്രിയം തുറന്ന് മനക്കണ്ണിലൂടെ സകലതും അറിയാമെന്നു പ്രചരിക്കപ്പെട്ടതോടെ ഇന്ത്യന്‍ ശാസ്ത്രം ശയ്യാവലംബിയായി. പ്രപഞ്ചവുമായി, വസ്തുക്കളുമായി അദ്ധ്വാന പ്രക്രിയയിലൂടെ നിരന്തര ബന്ധത്തിലേര്‍പ്പെര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് അക്ഷരവിദ്യ നിഷേധിക്കപ്പെട്ടു. അദ്ധ്വാനപ്രക്രിയയില്‍ നിന്ന് അകന്ന് ബുദ്ധികൊണ്ടുമാത്രം വ്യായാമം ചെയ്തിരുന്ന ബ്രാഹ്മണന്‍ സര്‍വ്വ വിജ്‍ഞാനങ്ങളുടേയും അധികാരികളായി. കീഴാളരുടെ അറിവുകള്‍ കവര്‍ന്നെടുത്ത് ഗ്രന്ഥങ്ങളാക്കി. എന്നിട്ട് സര്‍വ്വ വിജ്ഞാനങ്ങളും വേദങ്ങളില്‍ നിന്നാണ് വന്നു ചേര്‍ന്നതെന്ന് വരുത്തി തീര്‍ത്തു. ഭയ ഭക്തി ബഹുമാനങ്ങളുടെ പട്ടില്‍ പൊതിഞ്ഞ താളിയോലകളില്‍ ഇന്ത്യന്‍ ശാസ്ത്രവും വിജ്ഞാനവും അങ്ങനെ കാലത്തിനനുസരിച്ച് മാറാതെ സമൂഹത്തിന്‍റെ ആവശ്യങ്ങള്‍ക്കുപകരിക്കാതെ മാറാലയും പുഴുവുമരിച്ചു നശിച്ചു. അക്ഷരം നിഷേധിക്കപ്പെട്ട കീഴാളര്‍ക്ക് തങ്ങളുടെ അറിവു വികസിപ്പിക്കാനോ അടുത്ത തലമുറയിലേക്ക് കൈമാറാനോ കഴിയാതെയായി. ആശാരിയുടെ ഉളിമുനയില്‍ നിന്നും വിയര്‍പ്പില്‍ നിന്നും ഉയിര്‍ക്കൊണ്ട കയ്യും കണക്കുമായ തച്ചുശാസ്ത്രം കാണിപ്പയ്യൂര്‍ നന്പൂതിരിമാരുടെ കയ്യില്‍ 'വാസ്തു വിദ്യയായി'. ജാതിയുടെ പേരില്‍ മനുഷ്യശരീരങ്ങളെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന ബ്രാഹ്മണര്‍ അഷ്ടവൈദ്യന്‍മാരായി. മണ്ണാന്‍ വൈദ്യം കീഴാള വൈദ്യമായി...

വ്യവസായ വിപ്ളവം ശാസ്ത്രത്തിന്‍റെ നുകം കൊണ്ട് ലോകത്തെ ഉഴുതുമറിക്കുന്പോള്‍ ഇന്ത്യ മായാവിദ്യയുടെ മയക്കത്തിലായിരുന്നു. ഇന്ത്യ എന്തുകൊണ്ട് ഒരു പിന്നോക്ക രാഷ്ട്രമായി എന്നു ചിന്തിക്കുന്നവര്‍ ഇതു കൂടി മുഖവിലയ്ക്കെടുക്കണം.

വ്യവസായ വിപ്ളവത്തിനു ശേഷം ശാസ്ത്രം മുന്നേറി. ശാസ്ത്രത്തോടു മല്ലിട്ടുകൊണ്ട് മതത്തിനു നിലനില്‍പ്പില്ല എന്നു മനസ്സിലായപ്പോള്‍ ശാസ്ത്രത്തിലേയ്ക്ക് മതത്തെ കയറ്റിവിട്ട് ശാസ്ത്രത്തിന്‍റെഅടിത്തറ തകര്‍ക്കാന്‍ പല ഗോപാലകൃഷ്ണന്‍മാരും ലോകത്തില്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. Tao of Physics എഴുതിയ ഫ്രിജാസ് കാപ്രയാണ് ഇവരുടെ ഗുരു.

സതീ,ഷ് ഷൊര്‍ണൂര്‍ said...
This comment has been removed by the author.