Friday, February 26, 2010

മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...


സിനിമാതാരങ്ങളെ അവര്‍ ആണായാലും പെണ്ണായാലും അവര്‍ക്ക് ശരീരം വിറ്റു ജീവിക്കുന്ന വേശ്യകള്‍ക്കപ്പുറമുള്ള ബഹുമാനം നല്‍കുന്ന സമൂഹം അടിമകളുടേതാണെന്ന കാര്യത്തില്‍ ചിത്രകാരനു സംശയമില്ല.സിനിമക്കുവേണ്ടി ശരീരവും,ശാരീരവും വില്‍ക്കുക എന്നതിലുപരിയായ ജോലിയൊന്നും ഒരു സിനിമാതാരത്തിനു ചെയ്യാനില്ല. അതുകൊണ്ടുതന്നെ പൊള്ളയായ രൂപത്തിനപ്പുറം ഈ സിനിമാവേശ്യകളില്‍ മഹത്തരമായ ഒന്നുംതന്നെയില്ല.പിന്നെ,മന്ദബുദ്ധികളായ സമൂഹം ഈ വേശ്യകളാണ് സിനിമയുടെ ഉള്ളടക്കം എന്ന് അന്ധമായി വിശ്വസിക്കുന്നതിലൂടെ ഈ സാധനങ്ങള്‍ക്ക് ലഭിക്കുന്ന അമിതപ്രാധാന്യത്തെയാണ് സൂപ്പര്‍ സ്റ്റാര്‍,മെഗാസ്റ്റാര്‍,സിനിമാതാരം എന്നിങ്ങനെയൊക്കെ പേരിട്ട്,നമ്മള്‍ മര്യാദാരാമനും സീതയുമായി വിഗ്രഹവല്‍ക്കരിക്കുന്നത്.

സ്ത്രൈണമായ അടിമ സമൂഹത്തിന് ഒട്ടിനില്‍ക്കാന്‍ സമൂഹത്തില്‍ ആണത്വത്തിന്റെ തണലുവേണം.അത്തരം കരുത്തുള്ള ആണത്വം സമൂഹത്തില്‍ ഇല്ലാതാകുംബോള്‍, കലയിലോ,സാഹിത്യത്തിലോ,സ്വപ്നത്തിലോ,സിനിമയിലോ ഉള്ള ആണത്വത്തിന്റെ പൊയ്‌മുഖങ്ങളെ തങ്ങളുടെ ഉടമകളായും,രക്ഷകരായും സ്വയം മനസ്സില്‍ പ്രതിഷ്ടിച്ച് ആരാധിക്കുന്നതിനെയാണ് താരാരാധന,വീരാരാധന,വിഗ്രഹാരാധന,ഫാനാരാധന എന്നൊക്കെപ്പറയുന്നത്.
സമൂഹ്യഅടിമത്വത്തിന്റെ ഈ രസതന്ത്രം രുചിച്ചറിയുന്ന വെളവന്മാരും അതിവെളവന്മാരുമാണ് (അതിസമര്‍ത്ഥര്‍)കപടമായ തങ്ങളുടെ ബ്രാന്‍ഡ് ഇമേജ് പിടിച്ചു നിര്‍ത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനുമായി ഗുണ്ടാസംഘങ്ങളെപ്പോലെ ആശ്രിതന്മരെ കൂലിക്കുനിര്‍ത്തി ചലച്ചിത്രകലയെത്തന്നെ സംഘടനകള്‍കൊണ്ട് വിഷലിപ്തമാക്കുന്നത്. ഈ പ്രവണത സിനിമയെ സൂപ്പര്‍സ്റ്റാറുകളുടെ തൊഴുത്തിലെ കന്നുകാലികളാക്കിയിരിക്കുന്നു എന്നതും,സിനിമാരംഗത്തുള്ള ആര്‍ക്കും ഈ സ്വാര്‍ത്ഥ ശക്തികള്‍ക്കെതിരെ ശബ്ദിക്കാന്‍ സാധിക്കുന്നില്ല എന്നതും സിനിമയുടെ മാത്രം പ്രശ്നമല്ല,നമ്മുടെ സാംസ്ക്കാരികതയുടെ അര്‍ബുദരോഗമായിത്തന്നെ ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്.

കോമാളിത്വവും,വളിപ്പുകളുമായി എങ്ങിനെയൊക്കെയോ സിനിമയുടെ അകത്തളത്തില്‍ കയറിപ്പറ്റുന്ന ഈ ജന്തുക്കള്‍ അടിമകളായ ജനങ്ങളുടെയും,മന്ദബുദ്ധികളായ സംവിധായകരുടേയും ദൌര്‍ബല്യം മുതലാക്കി സിനിമയുടെ നെടും തൂണുകളും, താര രാജാക്കന്മാരുമാകുന്നത് സാമൂഹ്യ ജീര്‍ണ്ണതയുടെ ഭാഗമാണ്. താന്‍ നേരിട്ട അഭിനയ വിലക്കിനെത്തുടര്‍ന്ന് തിലകന്‍ സിനിമയിലെ ഇത്തിക്കണ്ണികളായ സൂപ്പര്‍സ്റ്റാറുകളെ തുറന്ന് എതിര്‍ക്കാന്‍ തയ്യാറായത് എന്തുകൊണ്ടും അഭിനന്ദനീയമാണ്.കലയായാലും,സാഹിത്യമായാലും,സിനിമയായാലും അത് സമൂഹത്തിന്റെ പുരോഗമന ചിന്തയുടെ സ്നേഹപൂര്‍ണ്ണമായ മൃദുഭാവമാണ്. അതിനെ ഏതാനും വ്യക്തികള്‍ സംഘടനയിലൂടെ തളച്ചിടാന്‍ ശ്രമിക്കുന്നത് സാമൂഹ്യദ്രോഹവുമാണ്.
സിനിമയുടെ സ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്താന്‍ മുന്നോട്ടു വന്ന തിലകന്‍ വെറും നടന്‍ മാത്രമല്ലെന്നും,ധീരനായ കലാകാരന്‍‌കൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു.

സമൂഹത്തില്‍ ഉണര്‍ന്നിരിക്കാന്‍ ശ്രമിക്കുന്ന സുകുമാര്‍ അഴിക്കോട് സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ നടത്തിയ കുതിരകയറ്റം കേരളസമൂഹത്തിന്റെ ഇടപെടലായിത്തന്നെ കാണേണ്ടിയിരിക്കുന്നു... അതില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ പൊങ്ങച്ചങ്ങള്‍ പൊങ്ങിവരുന്നുണ്ടെങ്കില്‍ പോലും, അവസരോചിതം നടത്തേണ്ട ഇടപെടല്‍ തന്നെ.
വല്ല വയലിലും നോക്കുകുത്തിയായി നിര്‍ത്താന്‍ മാത്രം കൊള്ളാവുന്ന അഭിനയസിദ്ധിയുള്ള ഇന്നച്ചന്‍ അഴിക്കോടിനോട് വയസ്സുകാലത്ത് നാമം ജപിച്ച് ജീവിക്കാന്‍ പറഞ്ഞിരിക്കുന്നത്രെ!... ഹഹഹഹ....

തിലകനും അഴിക്കോടിനും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
സിനിമയിലെ മാലിന്യങ്ങളായ സൂപ്പര്‍ താരങ്ങളെ ചവറ്റുകൂടയിലെറിയുക !!!
ബന്ധപ്പെട്ട പോസ്റ്റുകള്‍:
1)മോഹന്ലാലിന്റെ വിഢിവേഷം !
2)മമ്മുട്ടിയും ബാര്ബര്ബാലനും !

ഇപ്പോള് ‍(February 27, 2010 4:08 PM) കമന്റായി കൂട്ടിചേര്‍ത്ത ചിത്രകാരന്റെ താത്വികവിചാരം:)

കല,സാഹിത്യം,സംസ്ക്കാരം തുടങ്ങിയവ ഏതൊരു സമൂഹത്തിന്റേയും പരസ്പ്പരം ബന്ധിപ്പിക്കുന്ന സ്നേഹാഭിവാഞ്ഛയുടെ ബഹിര്‍സ്ഫുരണങ്ങളാണ്.
അതായത് സാമൂഹ്യനന്മയാണ് !!!

ഈ സാമൂഹ്യ നന്മയെ കച്ചവടക്കാരും,സ്വാര്‍ത്ഥതാല്‍പ്പര്യക്കാരായ
കുത്തകകളും വിലക്കെടുക്കുംബോഴാണ് സമൂഹത്തില്‍ ഇരുട്ടുപരക്കുന്നത്. ജനങ്ങളുടെ കലക്കുപകരം, കച്ചവടക്കാരന്‍ വിതരണം ചെയ്യുന്ന കൃത്രിമകലയും,പുരാണസാഹിത്യവും, സൂപ്പര്‍സ്റ്റാര്‍സിനിമയും സമൂഹത്തില്‍ അടിമത്വത്തിന്റെ ഉപഭോക്താക്കളെ മാത്രമേ സൃഷ്ടിക്കു. 2000 കൊല്ലക്കാലം ഇന്ത്യക്കാരന്‍ ബ്രാഹ്മണന്റെ ഐതിഹ്യവും പുരാണവും ച്യുയിംഗം പോലെ ചവച്ച് ചവച്ച് മൃതപ്രായരായി അടിമത്വത്തില്‍ കഴിച്ചുകൂട്ടിയതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്.

കല വെറും വിനോദം മാത്രമാണെന്നു വിശ്വസിക്കുന്ന മന്ദബുദ്ധികള്‍ക്ക് ഡ്രഗ് അഡിക്റ്റുകളെപ്പോലെ കച്ചവടക്കാരന്റെ ചിരിമരുന്നും,ഇടിമരുന്നും,റിയാലിറ്റി ഗദ്ഗദങ്ങളും ധാരാളമായേക്കാം.

എന്നാല്‍,ഒരു തൊഴിലിനുവേണ്ടി(ദാസ്യ അവസരത്തിനായി)ലോകം മുഴുവന്‍ തെണ്ടുന്ന
മലയാളികളെപ്പോലുള്ള സമൂഹത്തിന് സ്വന്തം ഉടമയാകാന്‍
(അടിമത്വത്തില്‍ നിന്നും മോചനം നേടാന്‍)
സമൂഹത്തിന്റെ സ്നേഹത്തിന്റേയും,നന്മയുടേയും
മുലപ്പാലായ കലയും സാഹിത്യവും സംസ്ക്കാരവും കലര്‍പ്പില്ലാതെ ലഭിക്കേണ്ടതുണ്ട്.

കച്ചവടക്കാരന്റെ കലയെന്ന പേരില്‍ ലഭിക്കുന്ന മദ്യവും മയക്കുമരുന്നും എത്രമാത്രം ആസ്വാദനസുഖം നല്‍കിയാലും അത് നമ്മെ സ്വതന്ത്രമാക്കാനുള്ളതല്ലെന്നും, നമ്മെ അടിമപ്പെടുത്താനുള്ളതാണെന്നും നമ്മുടെ ബുദ്ധിജീവികളോ പുരോഗമന ചിന്തക്കാരോ തിരിച്ചറിയുന്നില്ലെന്നത് ആത്മഹത്യാപരമാണ്.

മിക്കവര്‍ക്കും മനസ്സിലാകാന്‍ സാധ്യതയില്ലാത്ത ഈ ശാസ്ത്രീയ സമീപനത്തെ കുറച്ചെങ്കിലും ജനം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ് ചിത്രകാരന്‍.

നിലവിലുള്ള കലാരൂപങ്ങളില്‍ ഏറ്റവും ശക്തമായ കലയായ സിനിമയെ കച്ചവടക്കാരന്റെ മയക്കുമരുന്ന് ഉത്പാദനരംഗമാക്കി നിലനിര്‍ത്താനുള്ള സിനിമ തൊഴിലാളി സംഘടനകളുടേയും,
അവരെ അടിമകളെപ്പോലെ നിയന്ത്രിക്കുന്ന
സൂപ്പര്‍സ്റ്റാര്‍,സാദാസ്റ്റാര്‍ മാടംബിമാരേയും
വിമര്‍ശിച്ച് തകര്‍ക്കേണ്ടത് (അവരെ അതിമാനുഷരില്‍ നിന്നും മനുഷ്യരാക്കേണ്ടത്)സമൂഹത്തിന്റെ
സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുടെ
കര്‍ത്തവ്യമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

ഈ വിഷയം നിസാരമല്ല.
കലയും സാഹിത്യവും സംസ്ക്കാരവും അന്യര്‍
പിടിച്ചടക്കിക്കഴിഞ്ഞാല്‍ ... പിന്നെ, സമൂഹത്തിന് ഇറച്ചിക്കോഴികളെപ്പോലെ
ഉടമക്കുവേണ്ടി ജീവിക്കുകയേ വഴിയുള്ളു.
ഓര്‍ക്കുക....
ബ്രിട്ടീഷുകാരില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം നേടാനായി; എന്നാല്‍, ബ്രാഹ്മണരില്‍ നിന്നും ഇന്ത്യ ഇനിയും സ്വതന്ത്രമായിട്ടില്ല !!!

35 comments:

chithrakaran:ചിത്രകാരന്‍ said...

സംവിധായകരുടെ കഴിവില്ലായ്മയില്‍ നിന്നാണല്ലോ സൂപ്പര്‍ താരങ്ങള്‍ ജനിക്കുന്നത്. ഇവറ്റകളെ ഇല്ലാതാക്കാന്‍
നല്ല കഴിവുള്ള സിനിമാസംവിധായകരുണ്ടാകട്ടെ എന്ന് സിനിമാദൈവങ്ങളോട് വിനീതമായി പ്രാര്‍ത്ഥിക്കുന്നു :)

Manoraj said...

വിയോജനക്കുറിപ്പാണെന്ന് കരുതരുത്‌.. വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും അഭിപ്രായം പറായുന്ന സുകുമാർ അഴീക്കോടിനെ പറ്റി എന്തു പറയാൻ? പ്രസംഗം പോലെ തന്നെയുള്ള സാമ്പത്തീക ശ്രോതസ്സായി കണ്ടുകൂടെ മോഹൻലാലിന്റെ പരസ്യചിത്ര അഭിനയത്തെ.. അതിനെ വിമർശിക്കുമ്പോൾ അഴിക്കോട്‌ അപഹാസ്യനാവുകയല്ലേ..?

വിന്‍സ് said...

എന്നാ പിന്നെ നാളെ തൊട്ടു പടം വരപ്പുകാരെ ആരാധിക്കാം??? സാക്ഷാല്‍ കുരോസാവയോ, സത്യജിത് റായിയോ ഉയര്‍ത്തെഴുന്നേറ്റു വന്നു ദിലീപ്, പ്രഥ്വിരാജ്, ജയസൂര്യ, മണി എന്നിവരേ കൊണ്ടൊക്കെ അഭിനയിപ്പിക്കാന്‍ നോക്കിയാല്‍ നടക്കുമോ?? നടക്കില്ല!!! എതോരു തറ വേശ്യക്കും പടം വരക്കാം, ബുക്കെഴുതാം. നളിനി ജമീല ബുക്കെഴുതി, അതു പോലെ തന്നെ നളിനി ജമീല എന്തെങ്കിലും പടവും വരച്ചിട്ടുണ്ടാകും. അതു പോലെ ആണോ കലാകാരന്മാര്‍???

വിന്‍സ് said...

പിന്നെ പറയനും, പെലയനും, ചെരുപ്പുകുത്തിക്കും, ചോനും ഒക്കെ ആരെങ്കിലും ഒന്നു പൊട്ടിച്ചാല്‍ അപ്പോള്‍ ജാതി പ്രശ്നം എടുത്തിടും. പിന്നെ വലിയ വിഷയമാക്കി ഏറ്റെടുക്കാന്‍ കുറേ പേരും വരും. സത്യം ആരും അന്വേഷിക്കത്തും ഇല്ല.

തിലകന്‍ നല്ല ഉഗ്രന്‍ നടനായിരുന്നു. പുള്ളിയായിട്ടു തന്നെ ആരോഗ്യം നശിപ്പിച്ചു. തിലകന്‍ അടിച്ചു പാമ്പായി ഒരുപാടു സെറ്റില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാംഭാവത്തിന്റെ സെറ്റിലോ മറ്റോ വച്ചാണു പുള്ളിക്കു വെള്ളം മൂത്ത് ലിവറിന്റെ പ്രശ്നമായി ചാവാറായി ആശുപത്രിയില്‍ കിടന്നത്. അന്നൊക്കെ നോക്കാന്‍ പുള്ളിയുടെ കുടുമ്പത്തില്‍ നിന്നു പോലും ഒരു പട്ടി കുഞ്ഞ് പോയിട്ടില്ല. മക്കളേയും വെറുപ്പിച്ച്, തന്തയേയും തള്ളയേയും വെറുത്ത് നടന്നിരുന്ന തിലകന്റെ കൂടെ കൂടാന്‍ സിനിമാ ഫീല്‍ഡില്‍ നിന്നും ഒരാളെയും കിട്ടില്ല.

തിലകന്റെ ആരോഗ്യം നശിച്ചപ്പോള്‍ അഭിനയവും നശിച്ചു. അതില്‍ ആരെ കുറ്റം പറയാന്‍. കഴിഞ്ഞ അഞ്ചെട്ടു കൊല്ലമായി അദ്ധേഹത്തിന്റെ അഭിനയം നോക്കൂ!!! കേവലം ഒരു മൂന്നാംകിട നടനു ചെയ്യാവുന്നതേ പുള്ളിയും ചെയ്യുന്നുള്ളൂ. മുന്‍പ് ഉടയോനില്‍ നിന്നും പുറത്താക്കിയപ്പോള്‍ ജാതിയും വിലക്കും എടുത്തിട്ടിരുന്നു. ഉടയോനിലെ ഏതു സീനില്‍ അഭിനയിക്കാന്‍ കഴിയും മുഖം മാത്രം ചലിപ്പിക്കാന്‍ കഴിയുന്ന തിലകനു??

ഇന്നു തിലകന്‍ ഒരു സിനിമയില്‍ ഇല്ലെങ്കില്‍ അതിന്റെ കാരണവും തിലകന്‍ തന്നെ ആണു. തിലകന്‍ എന്ന നടന്റെ ആവശ്യം മലയാള സിനിമയില്‍ ഇല്ല, കാരണം അദ്ധേഹത്തിന്റെ മനസ്സും ശരീരവും ഒന്നിച്ചെത്തുന്നില്ല. തിലകനേക്കാളും വലിയ നടനായ ഭരത് ഗോപി സ്റ്റ്രോക്ക് വന്നതിനു ശേഷം അഭിനയിച്ചിരുന്നു, പക്ഷേ എന്തു മെച്ചം ഉണ്ടായി മലയാള സിനിമക്കു??

പിന്നെ ഒരു ഓര്‍ഗനിസേഷനില്‍ മെമ്പര്‍ ആണെങ്കില്‍ അവര്‍ പറയുന്നതും കേള്‍ക്കണം. വിനയന്‍ എന്ന പന്ന സംവിധായകന്റെ പടത്തില്‍ ഇങ്ങേരെന്തിനു അഭിനയിക്കാന്‍ പോയി??? വിനയനെ തിലകന്റെ ഓര്‍ഗനിസേഷനും, മറ്റു ടെക്നീഷ്യന്‍സിന്റെ ഓര്‍ഗനിഷേന്‍സും തള്ളി പറഞ്ഞതാണു. പിന്നെയും അതിനെ എതിര്‍ത്ത് പോയിട്ടുണ്ടെങ്കില്‍ വിലക്ക് നേരിട്ടല്ലേ മതിയാവൂ??? എന്തിനു ആര്‍ എസ് എസ് യോഗത്തില്‍ പങ്കെടുത്ത സി പി എം മേയറെ പുറത്താക്കി??? തിലകെനെന്താ കൊമ്പുണ്ടോ??? തിലകന്‍ ഇനി മലയാള സിനിമയില്‍ ഇല്ലെങ്കിലും ഒരു ചുക്കും സംഭവിക്കാനില്ല. തിലകനിലെ നടന്‍ എട്ടു കൊല്ലം മുന്‍പെങ്കിലും മരിച്ചിരുന്നു!

Unknown said...

പോസ്റ്റിനോട് വിയോജിക്കാനാണ് തോന്നുന്നത്. സിനിമ മറ്റേത് കലാരൂപങ്ങളെപ്പോലെ ഒരു തനത് കലാരൂപമാണല്ലൊ. സിനിമയെയും അതിലെ നടന്മാരുടെ അഭിനയമുഹൂര്‍ത്തങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും ഒക്കെ ഒരിക്കലെങ്കിലും ആസ്വദിക്കാത്തവര്‍ കാണുകയില്ല. സിനിമാക്കാരും നമ്മുടെയൊക്കെ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യഭാഗങ്ങള്‍ തന്നെയാണ്. തിലകന്റെ യഥാര്‍ത്ഥപ്രശ്നം എന്താണെന്ന് നമുക്കറിയില്ല. ആരെങ്കിലും എന്തെങ്കിലും കരാര്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ അതിന് നിയമപ്രകാരം പരിഹാരം തേടുകയോ അയാള്‍ അംഗമായ സംഘടനയില്‍ പരാതിപ്പെടുകയോ ആണ് വേണ്ടത്. കേട്ടിടത്തോളം അയാളില്‍ ന്യായം ഒന്നും കാണുന്നില്ല. ഇതിന് മുന്‍പും ഇയാള്‍ ഇങ്ങനെ ചില വില കുറഞ്ഞ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. അടുത്ത കാലത്താണ് നെടുമുടി വേണുവിനെ കടന്നാക്രമിച്ചത്. വേണു തികച്ചും കുലീനമായാണ് തിലകന് മറുപടി കൊടുത്തത്.

ഒരുപാട് അവിസ്മരണീയ കഥാപാത്രങ്ങളെ സാക്ഷാല്‍ക്കരിച്ച് മലയാളസിനിമയ്ക്ക് നല്‍കിയവരാണ് തിലകനും നെടുമുടിയും മമ്മൂട്ടിയും മോഹന്‍‌ലാലും ഒക്കെ. ഇത്രയായിട്ടും മമ്മൂട്ടി ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചില്ല എന്നത് സ്വാഗതാര്‍ഹമാണ്. തിലകന്‍ തന്നെയാണ് ഇപ്പോള്‍ നാണം കെടുന്നത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് സി.പി.ഐ.എന്ന ബോണ്‍സായിപാര്‍ട്ടിയുടെ ശ്രമം. അത് ക്ലച്ച് പിടിക്കില്ല. ഇക്കാര്യത്തിലും ഇടപെടാന്‍ ഈ സുകുമാര്‍ എന്ന അഴീക്കോടുകാരന്‍ ആരാണെന്ന് എനിക്കും മനസ്സിലാവുന്നില്ല. അയാള്‍ പതിനാറായിരത്തിലധികം വേദികളില്‍ പ്രസംഗിച്ചിട്ടുണ്ടെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ അധികപ്രസംഗി എന്ന പട്ടമാണ് അയാള്‍ക്ക് ചേരുക. ഇന്നസെന്റ് പറഞ്ഞതിനോട് യോജിക്കാതിരിക്കാന്‍ കഴിയുന്നില്ല.

കണക്ക് പറഞ്ഞ് ഫീസ് വാങ്ങി പ്രസംഗിച്ചു കൊടുക്കുക എന്നത് മാത്രമാണ് ഈ അഴീക്കോട്കാരന്റെ ഇക്കാലമത്രയുമുള്ള സാംസ്ക്കാരികപ്രവര്‍ത്തനം. ആളുകളെ കൂട്ടാന്‍ ഒരു പ്രാസംഗികന്‍ വേണമല്ലൊ എന്ന ചിന്തയിലാണ് പല സംഘാടകരും അയാളെ പ്രസംഗിക്കാന്‍ വിളിക്കാറുള്ളത്. ഇടത്പക്ഷവേദികള്‍ കുറെ കിട്ടാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ക്ക് തലക്കനം ക്രമാതീതമായി വര്‍ദ്ധിച്ചതെന്ന് തോന്നിയിട്ടുണ്ട്. അയാള്‍ക്ക് സങ്കീര്‍ണ്ണമായ എന്തൊക്കെയോ കോമ്പ്ലക്സുകള്‍ പണ്ടു മുതലേ ഉണ്ട്. അതിന്റെയൊക്കെ ബഹിര്‍സ്പുരണങ്ങളാണ് അയാളുടെ നിലപാടുകളിലും പ്രസംഗങ്ങളിലും മറ്റും കാണാന്‍ കഴിയാറുള്ളത്. നവഭാരതവേദി എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കിയപ്പോള്‍ അയാളോട് ബഹുമാനം തോന്നിയിരുന്നു. എന്നാല്‍ അതുമായി മുന്നോട്ട് പോയില്ല. വിവാദപ്രസംഗങ്ങള്‍ നടത്തി മാധ്യമശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് അയാളുടെ തന്ത്രം. തത്വമസി എന്തോ അത്ഭുതകൃതിയാണെന്ന മട്ടിലാണ് അയാള്‍ സ്വയം പുകഴ്ത്തുന്നത്. നിറകുടം തുളുമ്പില്ല എന്ന പഴഞ്ചൊല്ലാണ് ഓര്‍മ്മ വരുന്നത്. ഇപ്പോഴത്തെ വിവാദത്തില്‍ തിലകന്റെയും അഴീക്കോടുകാരന്റെയും നിലവാരം കുത്തനെ ഇടിഞ്ഞു എന്നതാണ് അവസ്ഥ.

Unknown said...

സൂപ്പര്‍ സ്ടാരുകള്‍ക്ക് സമൂഹത്തോട് പ്രതിബദ്ധത ഉണ്ടാവണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നത് നല്ലതാണ് പക്ഷേ അവരില്‍ നിന്നും ഒന്നും പ്രതീക്ഷികേണ്ട,നിരാശയായിരിക്കും ഫലം. പണം തന്നെയാണ് മുഖ്യമായും അവരെ
നയിക്കുന്നത്. അതുകൊണ്ടാണ് താര സംഘടന വെച്ച് അവര്‍ സഹപ്രവര്‍ത്തകരെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത്,അവര്‍ക് അവരുടെതായ കോക്കസ്സുകള്‍ ഉണ്ടാകേണ്ടത് നിലനില്പിന് ആവശ്യമാണ്. ഇവരുടെ തര്‍ക്കങ്ങള്‍, അഴീക്കോട്‌ മാഷിന്റെ സമൂഹത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ജല്പനങ്ങള്‍ ഒന്നും ഒരു ഗുണവും ഉണ്ടാക്കുന്നില്ല. ഉണ്ടാക്കുന്നെന്കില്‍ അത് ഇവരുടെ പ്രസ്താവനകളില്‍ കൂടി വെളിച്ചത്തു വരുന്ന അല്പത്വവും അഹങ്കാരവും സംസ്കാരമില്ലായ്മയയും നമ്മുടെ യുവ തലമുറയുടെ മനസ്സിലുള്ള വിഗ്രഹങ്ങള്‍ തകരാന്‍ പര്യാപ്തമാവും എന്നത് മാത്രമാണ്(ബുദ്ധിയുണ്ടെങ്കില്‍). പക്ഷേ ഇവരുടെ ഫാന്‍സ്‌ അസോസിയേഷന്‍ പുതിയ തലമുറയില്‍ അരാഷ്ട്രീയവാദം കുത്തിവെച്ചു പ്രതികരണശേഷിയില്ലാത്ത,
സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത ഷ്ണ്ട്ടന്‍മാരേയും അടിമകളെയും ഉണ്ടാക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ ശാപം.
അതുകൊണ്ട് ഈ സൂപ്പര്‍ സ്ടാരുകള്‍ എന്ന വിഗ്രഹങ്ങള്‍ തകര്‍ക്കുക എന്നത്
എല്ലാ പുരോഗമാനവാദികളുടെയും പുരോഗനമ പ്രസ്ഥാനങ്ങളുടെയും കടമയാണ്.

ഷാജി ഖത്തര്‍.

ചള്ളിയാന്‍ said...

ഈ തിലകനും സിനിമാതാരത്തില്‍ പെടില്ലേ? പ്രായത്തിന്‍റെ പക്വത സുകുമാര്‍ അഴീക്കോടും കാണിക്കുന്നുണ്ടോ? ഇങ്ങനെയാണോ കലാകാരന്മാര്‍ തങ്ങളുടെ സംസ്കാരം പ്രദര്‍ശിപ്പിക്കേണ്ടത്. രാഷ്ടീയക്കാര്‍ എന്തു ഭേദം.

പ്രതിപക്ഷന്‍ said...

വിന്‍സ് said...
"കഴിഞ്ഞ അഞ്ചെട്ടു കൊല്ലമായി അദ്ധേഹത്തിന്റെ അഭിനയം നോക്കൂ!!! കേവലം ഒരു മൂന്നാംകിട നടനു ചെയ്യാവുന്നതേ പുള്ളിയും ചെയ്യുന്നുള്ളൂ."
-മോഹൻ ലാലും മമ്മൂട്ടിയും തന്നെയല്ലേ ആ മൂന്നാംകിട നടന്മാർ!!!!!!!!!!!!

K.P.Sukumaran said...
“സിനിമ മറ്റേത് കലാരൂപങ്ങളെപ്പോലെ ഒരു തനത് കലാരൂപമാണല്ലൊ.“
-ആണോ, അഞ്ചരക്കണ്ടിച്ചേട്ടാ?

“ഇക്കാര്യത്തിലും ഇടപെടാന്‍ ഈ സുകുമാര്‍ എന്ന അഴീക്കോടുകാരന്‍ ആരാണെന്ന് എനിക്കും മനസ്സിലാവുന്നില്ല. അയാള്‍ പതിനാറായിരത്തിലധികം വേദികളില്‍ പ്രസംഗിച്ചിട്ടുണ്ടെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ അധികപ്രസംഗി എന്ന പട്ടമാണ് അയാള്‍ക്ക് ചേരുക. ഇന്നസെന്റ് പറഞ്ഞതിനോട് യോജിക്കാതിരിക്കാന്‍ കഴിയുന്നില്ല.“
-പാവം അഞ്ചരക്കണ്ടി ഈ ലോകത്തൊന്നുമല്ല ജീവിക്കുന്നതെന്നു തോന്നുന്നു. കഷ്ടം!!!!!!!!!!!

“കണക്ക് പറഞ്ഞ് ഫീസ് വാങ്ങി പ്രസംഗിച്ചു കൊടുക്കുക എന്നത് മാത്രമാണ് ഈ അഴീക്കോട്കാരന്റെ ഇക്കാലമത്രയുമുള്ള സാംസ്ക്കാരികപ്രവര്‍ത്തനം.“
-അപ്പൊ ഈ മമ്മുവും ലാലുമൊക്കെ കണക്കുപറഞ്ഞു ഫീസ് വാങ്ങി അഭിനയിക്കുന്നത്(?) ആണോ വലിയ സാംസ്കാരിക പ്രവർത്തനം?!
അഞ്ചരക്കണ്ടീ നിങ്ങൽക്കു യോജിക്കാൻ ഇന്നസെന്റിനെയേ കിട്ടിയുള്ളൂ, ഈനാമ്പേച്ചിക്കു മരപ്പട്ടി കൂട്ട്, അല്ലാതെന്തു പറയാൻ.
വിൻസ്, അഞ്ചരക്കണ്ടീ നിങ്ങളെയോർത്തു ലജ്ജിക്കുന്നു.

Sree Narayana Guru said...

Anyone can say their opinion in this issue, because these artists are getting a part of our income. Sukumar Azhikkod comments about Mohanlal are not decent. The issue could have easly resolved if the Producer showed some guts to say the truth 3 weeks back. Today Malayalam movies are revolving around two actors; it is no more a directors’ art. Sathyan was a better actor than Mohanalal or Mammootty, but he was not an ego maniac like these super stars. I never heard Naseer or Sathyan dictating any of their directors. Dileep started these dirty politics In Malayalam movie and his stupidity is taking Malayalam movie field backwards. Innocent is an actor with limited talent. All of his characters present the same monotonous dialogue. Few weeks back actor (?)/ Politician Ganesh Kumar said in an interview in ‘Vanitha’ that there is casteism and backstabbing in Malayalam movie field. He some what agreed with Thilakn in that interview. Now he says there are no issues among actors and Thilakan is the only problem maker.
Venus there are not many parayas, pulayas, cheruppukuthy, mala-arayan, paravans, kuravans, vettons left in kerala. Most of them converted to Christianity. So if you are a Christian don’t beat any of these people; may be they belong your family.

Anonymous said...

സാധാരണ ശരീരം വിറ്റ് ജീവിക്കുന്നവരെ വേശ്യകള്‍ എന്നാണ് വിളിക്കുന്നത്. ഒരു വേശ്യക്ക് ഒരു സമയം ഒരു സ്ഥലത്തേ വേശ്യാവൃത്തി നടത്താന്‍ കഴിയൂ. എന്നാല്‍ ഈ സിനിമാതാരങ്ങള്‍ അങ്ങനെയല്ല. റിക്കോര്‍ഡിങ്ങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവര്‍ക്ക് ഒരേ സമയം പല സ്ഥലങ്ങളില്‍ വേശ്യാവൃത്തി നടത്താന്‍ കഴിയും. അതുകൊണ്ട് ഇവരെ മഹാവേശ്യകള്‍ എന്ന് വിളിക്കാം.

ഇ.എ.സജിം തട്ടത്തുമല said...

സുകുമാരൻ സാർ പറഞ്ഞത് മുഴുവനായി അംഗീകരിക്കുന്നില്ല. സിനിമാരംഗത്ത് ചില സ്ഥാപിത താല്പര്യങ്ങൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. തിലകന്റെ പ്രശ്നം എന്തെന്ന് അറിയില്ല. അവർ സിനിമാക്കാർക്ക് മാത്രം (അവർ സാധാരണ മൻഷ്യവർഗ്ഗം അല്ലല്ലോ) മനസിലാകുന്ന എന്തെങ്കിലും കണ്ടേക്കാം.നടന്മാരുടെ അഭിനയം നന്നായാൽ ഇഷ്ടപ്പെടും അംഗീകരിക്കും. മമ്മൂട്ടിയെയും മോഹൻ ലാ‍ലിനെയും തിലകനെയും എല്ലാം ആ നിലയിൽ ഇഷ്ടപ്പെടുന്നു. പക്ഷെ സൂപ്പർതാരപദവിയെ ഈയുള്ളവൻ അംഗീകരിക്കുന്നില്ല.കച്ചവടത്തിന് കൊഴുപ്പ് കൂട്ടാൻ കരുക്കളാക്കാൻ സിനിമയുടെ മൂലധനശക്തികൾ ബോധം പൂർവ്വം വളർത്തുന്നതാണ് സുപ്പർ താരങ്ങളെ. ശരിക്കും അവരുടെ അസംസ്കൃത വസ്തുക്കളാണ് സൂപ്പർ താരങ്ങൾ. അല്ലെങ്കിൽ അവരുടെ ഉപഭോഗവസ്തുക്കൾ. എന്തായാലും ലക്ഷ്യം കച്ചവടം തന്നെ. കച്ചവടവും നടന്നോട്ടെ. പക്ഷെ താരങ്ങൾ ദൈവങ്ങളാകാൻ ആഗ്രഹിച്ചു കൂട. അഥവാ ജനം അവരെ ദൈവം ആക്കരുത്. ഫാൻസ് അസോസിയേഷനുകൾ അതിലെ മുന്നിര ഉത്സാഹികളുടെ വയറ്റിപ്പിഴപ്പാണ്. പിഴച്ചോട്ടെ. രാഷ്ട്രീയം പോലെ സിനിമയും എത്തിപ്പെട്ടവരുടെ ശക്തികേന്ദ്രങ്ങളാണ്. എത്തിപ്പെട്ടവരുടെ അധികാരഭൂമികയാണ്. മറ്റുള്ളവർക്ക് പിന്നെ കടന്നുവരാൻ മുമ്പേ എത്തിപ്പെടാൻ ഭാഗ്യം സിദ്ധിച്ചവരുടെ ദയാ ദാക്ഷിണ്യങ്ങൾ വേണം.സിനിമാ ലോകത്ത പിന്നമ്പുറകഥകൾ എല്ലാം തിലകൻ വിളിച്ചു പറയാതിരുന്നാൽ മതിയായിരുന്നു. എങ്കിൽ ചിലപ്പോൾ ഇതിലും കൂടുതൽ ആളുകളെക്കുറിച്ചുള്ള മതിപ്പുകൾ നഷ്ടപ്പെട്ടേക്കും. നമുക്കതൊക്കെ വിടാമെന്നേ. സിനിമാതാരങ്ങളൊക്കെ തിന്നാനും കുടിക്കാനും വല്ലതുമൊക്കെ ഉണ്ടാക്കിവച്ചിട്ട് കിടന്ന് അടികൂടൂകയാണ്. നമുക്ക് നമ്മുടെ അന്നത്തെക്കുറിച്ച്, പാവങ്ങളുടെ വയറുകളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം.

പിന്നെ ആ സുകുമാർ അഴീക്കോടിന്റെ തത്വമസി. സത്യത്തിൽ അതൊന്നും വായിക്കാനുള്ള ത്രാണിയില്ലെന്നു മനസിലാക്കാതെ എടുത്ത് വായിച്ച് ഒന്നും പിടികിട്ടാതെ കണ്ണും തലയും കറങ്ങിയ നിർഭാഗ്യവാന്മാരായവരിൽ ഒരാളാണു ഞാൻ. എങ്കിലും സുകുമാർ അഴീക്കോടിനെ ആദരിക്കുന്നു. സിനിമയിൽ കോമാളിവേഷം ചെയ്ത് നാലാളരിയുന്നതിന്റെ ഗർവ്വിൽ ചിലർ അഴീക്കോടിന് നേരെ പരിഹാസം ചൊരിയുന്നത് കാണുമ്പോഴാണ് നഖം വെട്ടിയതിൽ നിരാശവരുന്നത്. കാരണം ചൊറിഞ്ഞോണ്ട് വരുമ്പോൾ നഖമില്ലാതെന്തു ചെയ്യും?

Anonymous said...

ചിത്രകാരന്‍ പറഞ്ഞത് വളരെ സത്യം.. സൂപ്പര്‍ സ്ടാരുകള്‍ നിറഞ്ഞു ഇപ്പൊ സ്ക്രീനി l നില്‍ക്കാന്‍ വേറെ ആര്‍ക്കും സ്ഥലം കിട്ടാത്ത കാലമാണ് .

ഈ ഫാന്‍സ്‌ അണ്ണന്മാരുടെ അടിമ മനോഭാവം കാണുമ്പോള്‍ മലയാളികള്‍ക്ക് നാണം തോന്നുന്നില്ലേ ... കഷ്ടം ....!

ഇവനൊന്നും അഭിമാനം എന്നൊന്നില്ലേ..?

Sureshkumar Punjhayil said...

:)
Ashamsakal...!!!

Neelanjana said...

ചിത്രകാരാ
ഇതു വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. അഭിനയം ഒരു തൊഴിലല്ലെ. സിനിമ എന്ന ഫീല്‍ഡിനെ ചുറ്റിപ്പറ്റി എത്രയോ കുടുംബങ്ങള്‍ ജീവിച്ചു പോകുന്നു. ഒരു അഭിനയ തൊഴിലാളി അത് നിര്‍ത്തണമെങ്കില്‍ ഒന്നുകില്‍ ജനങ്ങള്‍ക്കു വേണ്ടാതാവണം അല്ലെങ്കില്‍ അയാള്‍ക്കു വയ്യാതാവണം. ഇവിടെ ഇപ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യത്തില്‍ ഇതു രണ്ടും സംഭവിച്ചിട്ടില്ല.
സത്യന്റെയും നസീറിന്റെയും കാലം കഴിഞ്ഞു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാലവും കഴിയും. ഇനിയും താരങ്ങള്‍ വന്നു പോകും. ആരും ചിരഞ്ജീവികളൊന്നുമല്ലല്ലൊ.

പരസ്യത്തിലഭിനയിച്ച് കാശുണ്ടാക്കുന്നത് മോഹന്‍ലാല്‍ മാത്രമാണോ? പ്രശസ്തരും അപ്രശസ്തരുമായ എത്രയോ മോഡലുകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നു.ഇതൊക്കെ എതിര്‍ക്കപ്പെടേണ്ടതാണോ?
അഴീക്കോട് പറയുന്നു മോഹന്‍ലാലിനോട് അഭിനയം നിര്‍ത്താന്‍. അഴീക്കോട് പ്രസംഗം നിര്‍ത്തേണ്ട കാലം എന്നേ കഴിഞ്ഞു. അവനവന്റെ കണ്ണിലെ തടിക്കഷ്ണ്ം എടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ നടക്കുന്ന സാംസ്ക്കാരിക നായകന്‍. തിലകന്റെ പ്രശ്നത്തില്‍ പരിഹാരം കാണേണ്ടത് അഴീക്കോടാണോ?

തിലകന്റെ മകന്‍ ഒരു വര്‍ഷം മുന്‍പുള്ള ഇന്റര്‍വ്യൂവില്‍ പറഞ്ഞു “അച്ഛന്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെ പറയുന്നു എന്നറിയില്ല. ശരിക്കും അവരൊക്കെ നല്ല ആള്‍ക്കാരാണെന്ന്”
ജാതി വിവാദത്തില്‍ തുടങ്ങി പിന്നെ നെടുമുടി വേണു, മോഹന്‍ലാല്‍ ഇപ്പൊ മമ്മൂട്ടി.

തിലകന്‍ നല്ല നടന്‍ എന്നതില്‍ സംശയമില്ല. പക്ഷെ പക്വതയുള്ള ഒരു മനുഷ്യനാണോ എന്ന കാര്യത്തില്‍ നല്ല സംശയമുണ്ട്.

Neelanjana said...

കുറച്ചു മുന്‍പ് ടീവിയില്‍ കണ്ടത്:

മമ്മൂട്ടി: വിവാദത്തിന്റെ ആവശ്യമില്ല. തിലകന്‍ ചേട്ടന്റെ സമയം അനുസരിച്ച് പരസ്പരം സംസാരിച്ചു തീര്‍ക്കാവുന്നതേയുള്ളു. തിലകന്‍ ചേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.

തിലകന്‍: മമ്മൂട്ടിയോട് എനിക്ക് ഒരു വിരോധവുമില്ല. നല്ല സുഹൃത്താണ്. സ്നേഹവും ബഹുമാനവും ഉണ്ട്.

അഴീക്കോട്: സിനിമയില്‍ സംസ്ക്കാരത്തിന്റെ ശബ്ദം തിരിച്ചു വന്നിരിക്കുന്നു(മമ്മൂട്ടിയെക്കുറിച്ച്).

ഇനി മമ്മൂട്ടിയുടെ പ്രായം അഭിനയത്തിന് ഒരു പ്രശ്നമല്ലായിരിക്കും അഴീക്കോടിന്.

ചിത്രകാരാ ഇപ്പോള്‍ നമ്മളൊക്കെ ആരായി? അവര്‍ പ്രശ്നവും പരിഹരിച്ച് ഇനിയും തോളില്‍ കൈയ്യിട്ടു നടക്കും. സുകുമാര്‍ അഴീക്കോട് ഇനിയും ആവശ്യമില്ലാത്തിടത്ത് ഇടപെടുകയും ചെയ്യും. എല്ലാം നല്ലതിന് :)

chithrakaran:ചിത്രകാരന്‍ said...

കല,സാഹിത്യം,സംസ്ക്കാരം തുടങ്ങിയവ ഏതൊരു സമൂഹത്തിന്റേയും പരസ്പ്പരം ബന്ധിപ്പിക്കുന്ന സ്നേഹാഭിവാഞ്ഛയുടെ ബഹിര്‍സ്ഫുരണങ്ങളാണ്.
അതായത് സാമൂഹ്യനന്മയാണ് !!!

ഈ സാമൂഹ്യ നന്മയെ കച്ചവടക്കാരും,സ്വാര്‍ത്ഥതാല്‍പ്പര്യക്കാരായ
കുത്തകകളും വിലക്കെടുക്കുംബോഴാണ് സമൂഹത്തില്‍ ഇരുട്ടുപരക്കുന്നത്. ജനങ്ങളുടെ കലക്കുപകരം, കച്ചവടക്കാരന്‍ വിതരണം ചെയ്യുന്ന കൃത്രിമകലയും,പുരാണസാഹിത്യവും, സൂപ്പര്‍സ്റ്റാര്‍സിനിമയും സമൂഹത്തില്‍ അടിമത്വത്തിന്റെ ഉപഭോക്താക്കളെ മാത്രമേ സൃഷ്ടിക്കു. 2000 കൊല്ലക്കാലം ഇന്ത്യക്കാരന്‍ ബ്രാഹ്മണന്റെ ഐതിഹ്യവും പുരാണവും ച്യുയിംഗം പോലെ ചവച്ച് ചവച്ച് മൃതപ്രായരായി അടിമത്വത്തില്‍ കഴിച്ചുകൂട്ടിയതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്.

കല വെറും വിനോദം മാത്രമാണെന്നു വിശ്വസിക്കുന്ന മന്ദബുദ്ധികള്‍ക്ക് ഡ്രഗ് അഡിക്റ്റുകളെപ്പോലെ കച്ചവടക്കാരന്റെ ചിരിമരുന്നും,ഇടിമരുന്നും,റിയാലിറ്റി ഗദ്ഗദങ്ങളും ധാരാളമായേക്കാം.

എന്നാല്‍,ഒരു തൊഴിലിനുവേണ്ടി(ദാസ്യ അവസരത്തിനായി)ലോകം മുഴുവന്‍ തെണ്ടുന്ന
മലയാളികളെപ്പോലുള്ള സമൂഹത്തിന് സ്വന്തം ഉടമയാകാന്‍
(അടിമത്വത്തില്‍ നിന്നും മോചനം നേടാന്‍)
സമൂഹത്തിന്റെ സ്നേഹത്തിന്റേയും,നന്മയുടേയും
മുലപ്പാലായ കലയും സാഹിത്യവും സംസ്ക്കാരവും കലര്‍പ്പില്ലാതെ ലഭിക്കേണ്ടതുണ്ട്.

കച്ചവടക്കാരന്റെ കലയെന്ന പേരില്‍ ലഭിക്കുന്ന മദ്യവും മയക്കുമരുന്നും എത്രമാത്രം ആസ്വാദനസുഖം നല്‍കിയാലും അത് നമ്മെ സ്വതന്ത്രമാക്കാനുള്ളതല്ലെന്നും, നമ്മെ അടിമപ്പെടുത്താനുള്ളതാണെന്നും നമ്മുടെ ബുദ്ധിജീവികളോ പുരോഗമന ചിന്തക്കാരോ തിരിച്ചറിയുന്നില്ലെന്നത് ആത്മഹത്യാപരമാണ്.

മിക്കവര്‍ക്കും മനസ്സിലാകാന്‍ സാധ്യതയില്ലാത്ത ഈ ശാസ്ത്രീയ സമീപനത്തെ കുറച്ചെങ്കിലും ജനം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുകയാണ് ചിത്രകാരന്‍.

നിലവിലുള്ള കലാരൂപങ്ങളില്‍ ഏറ്റവും ശക്തമായ കലയായ സിനിമയെ കച്ചവടക്കാരന്റെ മയക്കുമരുന്ന് ഉത്പാദനരംഗമാക്കി നിലനിര്‍ത്താനുള്ള സിനിമ തൊഴിലാളി സംഘടനകളുടേയും,
അവരെ അടിമകളെപ്പോലെ നിയന്ത്രിക്കുന്ന
സൂപ്പര്‍സ്റ്റാര്‍,സാദാസ്റ്റാര്‍ മാടംബിമാരേയും
വിമര്‍ശിച്ച് തകര്‍ക്കേണ്ടത് (അവരെ അതിമാനുഷരില്‍ നിന്നും മനുഷ്യരാക്കേണ്ടത്)സമൂഹത്തിന്റെ
സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുടെ
കര്‍ത്തവ്യമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

ഈ വിഷയം നിസാരമല്ല.
കലയും സാഹിത്യവും സംസ്ക്കാരവും അന്യര്‍
പിടിച്ചടക്കിക്കഴിഞ്ഞാല്‍ ... പിന്നെ, സമൂഹത്തിന് ഇറച്ചിക്കോഴികളെപ്പോലെ
ഉടമക്കുവേണ്ടി ജീവിക്കുകയേ വഴിയുള്ളു.
ഓര്‍ക്കുക....
ബ്രിട്ടീഷുകാരില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം നേടാനായി; എന്നാല്‍, ബ്രാഹ്മണരില്‍ നിന്നും ഇന്ത്യ ഇനിയും സ്വതന്ത്രമായിട്ടില്ല !!!

Unknown said...

ഈ കപട വിഗ്രഹങ്ങളെ ചുമന്നു കൊണ്ട് നടക്കുന്ന പമ്പര വിഡ്ഢികളുടെ ബുദ്ധി തെളിയാന്‍ ഈ വിവാദം ഉപകരിചെങ്കില്‍ അത് തന്നെ നേട്ടം. ‍ രാജാവ് നഗ്നനാണെന്നു വിളിച്ചുപറയേണ്ടത് ആവശ്യമാണ്‌ . സുകുമാര്‍ആഴീകോട് ചെയ്തതും അതുതന്നെയാണ് അദ്ദേഹത്തിന്റെ മുഴുവന്‍ അഭിപ്രായത്തോടും യോജിപ്പില്ലെങ്കിലും അത് പറയാന്‍ ഇവിടെ ഒരു പുരോഗമനപ്രസ്ഥാനവും ഉണ്ടായിരുന്നില്ലലോ,അദ്ദേഹത്തിന്റെ ഇടപെടല്‍ കൊണ്ട് ഈ താര രാജാക്കന്മാര്‍ വിവേകത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷയുമായി താഴേക്കിറങ്ങി വരുന്നത് കണ്ടോ.

ഷാജി ഖത്തര്‍.

മിലാനില്‍ നിന്നും said...

ഈ വിവാദവുമായി ബന്ധപ്പെട്ട് അഴീക്കോടന്‍ മാഷ് പറഞ്ഞ വാക്കുകള്‍ ആരൊക്കെയോ അദ്ദേഹത്തിനു കല്‍പ്പിച്ച് നല്‍കിയിരിക്കുന്ന സാംസ്ക്കാരിക നായകന്‍ പദവിക്ക് ചേര്‍ന്നതായില്ല..അഴീക്കോടന്‍ മാഷിനെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കില്‍ അതു അദ്ദേഹത്തിന്‍റെ നല്ല ഭാഷ ഉപയോഗിക്കാനുള്ള കഴിവു ഒന്നുകൊണ്ടു മാത്രമാണ്...ആ കഴിവും ഇല്ലാതായാല്‍ അഴീക്കോടന്‍ മാഷ് വെറും സാദാ സുകുമാരന്‍ ചേട്ടന്‍ മാത്രമാണന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം....

കണ്ണനുണ്ണി said...

പറയുന്നതില്‍ കുറെ കാര്യം ഉണ്ടെങ്കിലും ചില പ്രസ്ഥാവനകളോട് യോജിക്കാന്‍ വയ്യ ചിത്രകാരാ

ശരീരവും ശാരീരവും വിറ്റ് ജീവിക്കുന്ന വേശ്യകള്‍ എന്ന കാഴ്ചപ്പാട് ഇടുങ്ങിയതു തന്നെ ആണ്.
മറ്റെന്തിനെയും പോലെ ഇതും ഒരു തൊഴിലാണ്. മൂന്നോ നാലോ സൂപ്പര്‍ സ്ടാരുകള്‍ മാത്രമല്ല ആയിരക്കണക്കിന് കലാകാരന്മാര്‍ എവിടെ അഭിനയം തൊഴിലാക്കിയിട്ടുണ്ട്. അവരൊക്കെയും താങ്കളുടെ വിശേഷണത്തില്‍ പെടും.

സിനിമയില്‍ മാത്രമല്ല കഥകളിയിലും, തുള്ളലിലും എല്ലാം ഈ രണ്ടു സംഗതിയും തന്നെ ആണ് ചെയുന്നത് എന്ന കൂടെ ഓര്‍ക്കൂ

ഷൈജൻ കാക്കര said...

മോഹൻലാൽ അഴിക്കോടിനെ “അയാൾ” എന്ന്‌ വിളിച്ച്പോലും!!!

ഇന്നസ്സന്നിന്റെ വാക്കിൽ താന്നെ കാക്കരയും ചോദിക്കുകയാണ്‌ “ഇയാൾ ആരാ”. അഴിക്കോടും മാന്യത പുലർത്തണം!

മോഹൻലാൽ അഭിനയം നിറുത്തണോ അഴിക്കോട്‌ പ്രസംഗം നിറുത്തണൊ അതല്ലെ പ്രശ്‌നം?

ഇനി മോഹൻലാലും മമ്മൂട്ടിയും അഭിനയം നിറുത്തണം എന്ന്‌ പറയുന്നവർ, ഴിക്കോട് പ്രസംഗം, യേശുദാസ് പാട്ട്‌, അച്ചുതാനന്ദൻ രാഷ്ട്രീയം, ബ്ലോഗിലെ പുളികൾ ബ്ളോഗെഴുത്ത്‌ അങ്ങനെ എന്തെല്ലാം നിറുത്തണമെന്ന്‌ അവശ്യപ്പെടാം.

തിലകൻ പ്രശ്നം യഥാർത്തതിൽ സംഘടന ഗുണ്ടായിസമാണ്‌, അവിടെ എന്റെ പിൻതുണ തിലകനുമാണ്‌.

★ Shine said...
This comment has been removed by the author.
തറവാടി said...

ഭിന്ന അഭിപ്രായങ്ങള്‍ പല സ്ഥലത്ത് ഒരേ വ്യക്തി പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഒരേ സമയത്ത് ഒരേ സ്ഥലത്ത് ഘടകവിരുദ്ധ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഒരു വ്യക്തിക്ക് എന്ത് തരം കഴിവാണ് വേണ്ടതെന്നറിയില്ല, എന്തായാലും ചിത്രകാരന് അതുണ്ടെന്ന് മനസ്സിലായി.

>>സിനിമാതാരങ്ങളെ അവര്‍ ആണായാലും പെണ്ണായാലും അവര്‍ക്ക് ശരീരം വിറ്റു ജീവിക്കുന്ന വേശ്യകള്‍ക്കപ്പുറമുള്ള ബഹുമാനം നല്‍കുന്ന സമൂഹം അടിമകളുടേതാണെന്ന<<

>>കലയായാലും,സാഹിത്യമായാലും,സിനിമയായാലും അത് സമൂഹത്തിന്റെ പുരോഗമന ചിന്തയുടെ സ്നേഹപൂര്‍ണ്ണമായ മൃദുഭാവമാണ്<<

ഈ സിനിമയില്‍ അഭിനയിക്കുന്നവരെയാണ് സിനിമാ താരങ്ങള്‍ എന്ന് വിളിക്കുന്നത്; സിനിമാ താരങ്ങള്‍ എന്നാല്‍ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ ലാലും മമ്മുട്ടിയുമാണെന്ന അര്‍ത്ഥത്തിലാണിതൊക്കെ പറഞ്ഞതെന്ന് ന്യായം വരുമെന്നറിയാം അതിനോടൊന്നും പറയാനില്ല.

അമേരിക്ക എന്തിലെങ്കിലും പരാജയപ്പെട്ടാല്‍ സന്തോഷിക്കുന്ന ഒരു വലിയ സമൂഹമുണ്ട്, അത്രയേയുള്ളു ഇതുപോലെയുള്ള അഭിപ്രായങ്ങള്‍!


ഓ.ഫ്:തിലകനോട് ഒരു നടനെന്ന അടിസ്ഥാനത്തില്‍ താത്പര്യമുണ്ട്; ഒറ്റപ്പെടലില്‍ സം‌യമനം പാലിക്കാന്‍ സാധിക്കാതിരുന്ന ഒരു വ്യക്തിയോട് സഹതാപവുമുണ്ട് അതില്‍ നിന്നും ഉടലെടുത്ത പിന്തുണയും.

കമറ്റുകളൊന്നും വായിച്ചില്ല സമാനമായതുണ്ടെങ്കില്‍!

ശാശ്വത്‌ :: Saswath S Suryansh said...

ഒരു ഫാനിന്റെ ഒടുക്കത്തെ കത്ത്..!

കമന്റ്‌ എഴുതി സഹി കെട്ടു; അങ്ങനെ ഈ വിഷയത്തില്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റിട്ടു....
http://quickbrain.blogspot.com/2010/02/blog-post.html

ശാശ്വത്‌ :: Saswath S Suryansh said...

@ വിന്‍സ്
"മുന്‍പ് ഉടയോനില്‍ നിന്നും പുറത്താക്കിയപ്പോള്‍ ജാതിയും വിലക്കും എടുത്തിട്ടിരുന്നു. ഉടയോനിലെ ഏതു സീനില്‍ അഭിനയിക്കാന്‍ കഴിയും മുഖം മാത്രം ചലിപ്പിക്കാന്‍ കഴിയുന്ന തിലകനു??"

ശരീരം മുഴുവന്‍ ചലിപ്പിച്ച്, ലോകോത്തര സിനിമയിലെ ലോകോത്തര അഭിനയം കാഴ്ച വെച്ച മോഹന്‍ലാലിനു, എന്റെ പ്രണാമം.. ഇത്രയും സ്ട്രെയിന്‍ എടുത്തു ലാല്‍ ചെയ്ത സിനിമ ബോക്സ്‌ ഓഫീസില്‍ പരാജയപ്പെടുത്തിയ വിന്‍സ് അടക്കമുള്ള ഫാന്‍സ്‌ വളരെ മോശം പണി ആണ് കാണിച്ചത്. എന്നാലും ഉടയോനിലെ സീനില്‍ അഭിനയിക്കുന്നതാണ് അഭിനയത്തിന്റെ അളവുകോല്‍ എന്ന മഹത്തായ തത്വം പറഞ്ഞ് തന്ന വിന്‍സ് മാഷേ, ഒടുക്കത്തെ കടപ്പാടുണ്ട്, ട്ടോ...!

"തിലകനേക്കാളും വലിയ നടനായ ഭരത് ഗോപി സ്റ്റ്രോക്ക് വന്നതിനു ശേഷം അഭിനയിച്ചിരുന്നു, പക്ഷേ എന്തു മെച്ചം ഉണ്ടായി മലയാള സിനിമക്കു?? "

ഇവരെക്കാളും വലിയ നടനായ മോഹന്‍ ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൂട്ടുന്നത്‌ കൊണ്ട്, താങ്കളുടെ ഭാഷയില്‍, എന്തു മെച്ചം ഉണ്ടായി മലയാള സിനിമക്കു? കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷത്തെ മോഹന്‍ ലാല്‍ സിനിമകള്‍ ചിലത് ഒക്കെ കണ്ടിട്ടുണ്ടാകും എന്നു വിശ്വസിച്ചോട്ടെ?

Neelanjana said..."സത്യന്റെയും നസീറിന്റെയും കാലം കഴിഞ്ഞു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാലവും കഴിയും. ഇനിയും താരങ്ങള്‍ വന്നു പോകും. ആരും ചിരഞ്ജീവികളൊന്നുമല്ലല്ലൊ." വളരെ ശരി...

പ്രതിപക്ഷന്‍ വിന്‍സിനോട് പറഞ്ഞതിന് താഴെ ഒരൊപ്പ്...

വിന്‍സ് said...

തനിക്കെന്താ തലക്കു വല്ല മതിഭ്രമം വല്ലതും ആണോ?? ഉടയോനില്‍ മോഹന്‍ ലാല്‍ അഭിനയിച്ച പ്രായമായ റോള്‍ (പേരു മറന്നു) മുഖം മാത്രം ചലിപ്പിക്കാന്‍ കഴിയുന്ന തിലകനു എങ്ങനെ അഭിനയിക്കാന്‍ കഴിയും എന്നാണു ഞാന്‍ ചോദിച്ചത്. അതിനിടക്ക് ആ പടത്തിന്റെ ജയ പരാജയത്തിലെന്തു കാര്യം? തിലകന്റെ താങ്കളുടെ --- ആണോ എന്നു ഞാന്‍ ചോദിക്കുന്നില്ല! മോഹന്‍ ലാലിന്റെ ആകാശ ഗോപുരവും, ഭ്രമരവും, പരദേശിയും, പകല്‍ നക്ഷത്രങ്ങളും ഒന്നും കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളില്‍ ഇറങ്ങിയതല്ലെ?? അല്ല താങ്കള്‍ എന്താണുദ്ധ്യേശിക്കുന്നത്. സിനിമാ നടന്മാരെ തള്ളി പറഞ്ഞാല്‍ താന്‍ എന്തോ വലിയ മറ്റവന്‍ ആവും എന്നോ മറ്റോ വിചാരം ഉണ്ടോ തനിക്കു???? അല്ല സിനിമാ നടന്മാര്‍ എന്തോ വലിയ പാതകം ആണു ചെയ്യുന്നത് എന്ന രീതിയില്‍ ഉള്ള താങ്കളുടെ അപ്പ്രോച്ച് കണ്ടിട്ടു ചോദിച്ചു പോയതാണു.

നിസ്സഹായന്‍ said...

മലയാളസിനിമയെ രക്ഷിക്കണമെങ്കിൽ സൂപ്പർസ്റ്റാറുകളെ തല്ലിയൊതുക്കാതെ രക്ഷയില്ല. ഇവന്മാർ കഴിവുള്ള കലാകാരന്മാരെയെല്ലാം ഒതുക്കി മറ്റു നടീനടന്മാരുടെ തെരഞ്ഞെടുപ്പ് മുതൽ കഥയിലും തിരക്കഥയിലും സംവിധാനത്തിലും നിർമ്മാണത്തിലും വിതരണത്തിലുമെല്ലാം നിർണ്ണായക മാഫിയാശക്തിയായി മാറിക്കഴിഞ്ഞു. ഇവന്മാ‍ർക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാക്കി സംവിധായകർ മുതൽ ലൈറ്റ് ബോയിമാരെവരെ മാറ്റിക്കഴിഞ്ഞു. കേരളത്തിലെ കൌമാരക്കാരെ ഫാൻസ് അസോസിയേഷൻ എന്ന ചാവേർ സംഘത്തിൽ ചേർത്ത്, മനോരോഗികളാക്കി, മന്ദബുദ്ധികളാക്കി, സംസ്ക്കാരഹീനരാക്കി സൂപർസ്റ്റാറുകൾ തങ്ങളുടെ അസ്തിത്വം അനശ്വരമായി നിലനിറുത്താമെന്നു കരുതുന്നു. ഇതിന്റെയെല്ലാം പ്രതിഫലനമാണ് പത്തിരുപതു വർഷമായി കാണാൻ കൊള്ളാവുന്ന കാമ്പും കഴമ്പും ഉള്ള ഒറ്റ ചിത്രം പോലും ഇറങ്ങാത്തത്. ഇത്തരം വൃത്തികേടുകളെല്ലാം കാണിച്ചിട്ട് പിന്നെ കേരളത്തിന്റെ സാംസ്ക്കാരിക നായകന്മാരായി വിലസാനാണ് രണ്ടു ---- കളും ശ്രമിക്കുന്നത്. കൊമേർഷ്യൽ സിനിമയിലെ ഏഴാം കൂലികളെ, കാശു കിട്ടിയാൽ സർക്കാരിന്റെ സാംസ്ക്കാരിക പരസ്യത്തിലും മദ്യത്തിന്റെയും സ്വർണ്ണത്തിന്റെയും പരസ്യത്തിലും ഒരുപോലെപ്രത്യക്ഷപ്പെടുന്ന ചെറ്റകളെ, സമൂഹത്തെ അധഃപതിപ്പിക്കുന്നതല്ലാതെ നന്നാക്കാൻ ഒരു സന്ദേശവും നൽകാനില്ലാത്ത നാറികളെ സാംസ്ക്കാരിക നായകന്മാരാക്കി വാഴിച്ച്, സാഹിത്യകാരന്മാരെയും കലാരാഷ്ട്രീയ ചിന്തകരെയും തഴയുന്ന സമൂഹം എത്ര അധഃപതിച്ചുവെന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ഇപ്പോൾ മനുഷ്യസ്നേഹവും മാനവികതയും ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ബ്ലോഗുകൾ ഇറക്കിക്കൊണ്ടിരിക്കുകയാണ് ഈ ഫ്രാഡുകൾ.
ചന്തകളും വേശ്യകളും അന്ധവിശ്വാസികളും അനാചാരക്കാരും മേയുന്ന വഞ്ചന, ചതി, മദ്യം, മദിരാക്ഷി, കൊട്ടേഷൻ, കള്ളക്കടത്ത്, മാഫിയ മയക്കുമരുന്ന്....തുടങ്ങി സർവ്വ പ്രതിഭാസങ്ങളുടെയും ഈറ്റില്ലമായ സിനിമാക്കാരുടെ ലോകത്തേയ്ക്ക് മധ്യസ്ഥതയ്ക്ക് വലിഞ്ഞുകേറി ചെന്ന അഴീക്കോടിന് ഇതു കിട്ടിയാൽ പോരാ...!

ശാശ്വത്‌ :: Saswath S Suryansh said...

വിന്‍സിനോട് തര്‍ക്കിക്കുന്നത്‌ സംസ്കാരം, ബൌദ്ധിക നിലവാരം ഇവ ഉള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്നു മുന്‍കാല അനുഭവങ്ങള്‍ മനസ്സിലാക്കിത്തന്നിട്ടുണ്ട്. മതിഭ്രമം എന്ന വാക്കിന്റെ അര്‍ഥം അറിയാതെ "എന്റെ സൂപ്പര്‍ താരം ഉപയോഗിച്ച വാക്കല്ലേ; ഞാനും ഉപയോഗിക്കും സ്ഥാനത്തും അസ്ഥാനത്തും" എന്ന വീക്ഷണമുള്ള താങ്കളോട് പറഞ്ഞിട്ടെന്തു കാര്യം?

@ All : സിനിമാ താരങ്ങളെ താറടിക്കുക എന്ന രഹസ്യ അജണ്ടയില്‍ ആയിരുന്നില്ല തിലകന്‍ വിവാദം തുടങ്ങിയത്. മോഹന്‍ലാലിലെയോ മമ്മൂട്ടിയിലെയോ നടനെയോ വ്യക്തിയെയോ ഒന്നുമല്ല നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്; മറിച്ച്, ഫാന്‍സ്‌ അസോസിയേഷന്‍കാര്‍ കല്‍പ്പിച്ചു കൊടുത്ത സൂപ്പര്‍മാന്‍ വീര പരിവേഷം ആണ് തങ്ങള്‍ക്കുള്ളതെന്നു സ്വയം കരുതുന്ന അവരുടെ സൂപ്പര്‍ സ്റ്റാര്‍ കോംപ്ലെക്സ് ആണ്. കഴിഞ്ഞ കൊല്ലം ബ്ലെസ്സിയുടെ ഭ്രമരം ഈയുള്ളവന്‍ കണ്ടിരുന്നു; ഇഷ്ടപ്പെട്ടു. അത് പോലെ ജയരാജിന്റെ ലൌഡ് സ്പീക്കര്‍ കണ്ടു; കുഴപ്പമില്ല. ഈ ചിത്രങ്ങളില്‍ മോഹന്‍ലാലും മമ്മൂട്ടിയും നല്ല പെര്‍ഫോര്‍മന്‍സ് ആണ് കാഴ്ച വെച്ചത്. എന്നു വെച്ച് അതില്‍ അഭിനയിച്ച താരങ്ങളെ ഒക്കെ ആയുഷ്കാലം തലയില്‍ ചുമന്നു നടക്കേണ്ട ബാധ്യത പ്രബുദ്ധ കേരളത്തിനുണ്ടോ?

മോഹന്‍ലാല്‍ അഭിനയിച്ച പല കഥാപാത്രങ്ങളെയും എനിക്കിഷ്ടമാണ്. അസാധ്യ അഭിനയം കാഴ്ച വെക്കാറുള്ള അദ്ദേഹത്തിന്റെ കഴിവിനെയും ഞാന്‍ ഇഷ്ടപ്പെടുന്നു. അതിലപ്പുറം, അദ്ദേഹത്തിന്റെ ഏതു പ്രവൃത്തിയെയും പിന്താങ്ങേണ്ട ചുമതല എന്തിനു ഏറ്റെടുക്കണം? ആര് പറയുന്നു എന്നതല്ല, ആരുടെ ഭാഗത്താണ് ന്യായം എന്നതാണ് നോക്കേണ്ടിയിരുന്നത്. തിലകന്‍ പ്രശ്നത്തില്‍, അദ്ദേഹത്തെ ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്ന ചിത്രത്തില്‍ നിന്നും കരാര്‍ ഒപ്പിട്ട ശേഷം, ഷൂട്ടിംഗ് തുടങ്ങും മുന്‍പെ പുറത്താക്കി. അത് ആര് പറഞ്ഞിട്ട്, എന്തിനു? ഈ രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ജോഷിയോ സുബൈറോ അമ്മ, ഫെഫ്ക ഭാരവാഹികളോ പറഞ്ഞിട്ടില്ല. തിലകന്‍ ഒരു സംശയം ഉന്നയിച്ചു. ആരോപണ വിധേയന്‍ ആയ വ്യക്തി നാല് ആഴ്ച എടുത്തു മറുപടി പറയാന്‍. എന്നിട്ടും മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ മാത്രമായി ഇരിക്കുന്നു. ഇതൊക്കെ പത്ര പ്രവര്‍ത്തകര്‍ക്ക്, ഇന്നാട്ടിലെ ജനങ്ങള്‍ക്ക്‌ തിലകന്‍ പറഞ്ഞതില്‍ കാര്യമുണ്ടോ എന്നു തോന്നിപ്പിച്ചിട്ടുണ്ടാകം.

പക്ഷേ ഇതിനിടയില്‍ മോഹന്‍ലാല്‍ എടുത്തു ചാടി പലതും പറയുന്നു. ലാലിനോടുള്ള നിങ്ങളുടെ ആരാധന ഒരു നിമിഷം മാറ്റി വെച്ചിട്ട് ചിന്തിക്കൂ- മുകളിലെ ചോദ്യങ്ങളില്‍ നിന്നു ക്രിസ്ത്യന്‍ ബ്രദേഴ്സിലെ പ്രധാന നടന്‍ കൂടിയായ ലാല്‍ ഒഴിഞ്ഞു മാറിയില്ലേ? അമ്മ സെക്രട്ടറി എന്ന നിലയില്‍ സ്വന്തം ചിത്രത്തില്‍ നിന്നും ഒരു നടനെ പുറത്താക്കിയാല്‍ തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുന്നത് പോയിട്ട്, എന്താണ് കാരണം എന്നു അന്വേഷിക്കാന്‍ പോലും ബാധ്യതയില്ലേ ഈ മനുഷ്യന്? പക്ഷേ എന്നിട്ടും തിലകനെ ഫോണില്‍ ഭീഷണിപ്പെടുത്താനും അഴീക്കോടിന്റെ കോളം കത്തിക്കാനും ഇവിടെ ആളുണ്ടായി. ഇപ്പോഴും ഫെഫ്കക്കെതിരെ സ്വമേധയാ ഒരു നോട്ടീസ് അയക്കാന്‍ ലാലും ഇന്നസെന്റും ഇന്റെര്‍വല്‍ ബാബുവും തയ്യാറായില്ല- എന്തിനു സ്വന്തം ബന്ധു കൂടി ആയ ഉണ്ണികൃഷ്ണനെ വിഷമത്തില്‍ ആക്കണം? പകരം ഇന്നസെന്റ് പറഞ്ഞത്, നിര്‍മാതാവിന് ഇഷ്ടമുള്ളപ്പോള്‍ നടനെ പുറത്താക്കാനുള്ള അധികാരം കരാര്‍ പ്രകാരം ഉണ്ടെന്നാണ്....! പിന്നെന്തിനാണ് ഇവിടെ അമ്മ? സ്വന്തം പ്രതിഫലം കൂട്ടി ചോദിക്കാന്‍ ഒരു അമ്മയുടെയും ആവശ്യം താരങ്ങള്‍ക്കില്ല. ക്ഷേമനിധി എന്നൊക്കെ പറഞ്ഞ് സിനിമ എടുക്കാന്‍ സംഘടന ഒന്നും വേണ്ട, താരങ്ങളുടെ യോജിച്ച മനസ്സ് മാത്രം മതി.

അത് കൊണ്ടാണ് പറയുന്നത്, "സൂപ്പര്‍" താരങ്ങള്‍ എന്നു പറയുന്നത് സിനിമയിലെ നശ്വരമായ ഒരു പദവി ആണ്. വിന്‍സിനെപ്പോലുള്ള ഫാന്‍സിനു താരത്തെ മടുക്കുന്ന കാലത്ത് തീരും ഈ ജാടയും പൊലിമയും. അന്നും നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്ന കുറച്ചു മനുഷ്യര്‍ ഈ മലയാളക്കരയിലുണ്ടാകും.

നിസ്സഹായന്‍ said...
This comment has been removed by the author.
നിസ്സഹായന്‍ said...

വിൻസിന്റെ പ്രൊഫയിൽ വായിച്ചു. ഇയാൾ മോഹൻലാൽ ഫാൻസിൽ പെട്ട മനോരോഗിയും കെ. കരുണാകരന്റെ കടുത്ത ഭക്തനും ആണെന്നു അവിടെ എഴുതി വച്ചിട്ടുണ്ട്. ഒന്നാന്തരം ഒരു മന്ദബുദ്ധിയുടെ ലക്ഷണങ്ങളെല്ലാം ഉള്ള അഭിനവ കേരളീയൻ ! അതിനാൽ മോഹൻലാലിനെ വിമർശിച്ചാൽ ആശാനു ഭ്രാന്തിളകും. കുറച്ചു നാൾ മുൻപ് പത്രത്തിൽ ഒരു വാർത്ത വന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ മറ്റൊരു മനോരോഗി, ലാലിനെ നേരിൽ കാണാൻ കഴിയുന്നതുവരെ കല്യാണം കഴിക്കില്ലെന്നു പ്രതിജ്ഞയെടുത്തു ! അവസാനം ലാൽ വാർത്തയറിഞ്ഞു ആശാനെ പോയി കണ്ടു കെട്ടിപ്പിടിച്ചു. അങ്ങനെ കല്യാണം നടന്നു. ലാൽ കല്യാണത്തിലും പങ്കെടുത്തെന്നു തോന്നുന്നു. ഇത്തരം മനോരോഗികൾ ഭാര്യയെ ആദ്യം അനുഭവിക്കേണ്ടത് ദൈവത്തെ പോലെ താൻ ആരാധിക്കുന്ന താരമാകണമെന്നു കൂടി പ്രതിജ്ഞ ചെയ്താൽ താരത്തിന്റെയൊരു ഭാഗ്യമേ !! വിൻസ് കടുത്ത തീരുമാനങ്ങളൊന്നും എടുക്കല്ലേയെന്ന് നമുക്ക് പ്രാർത്ഥിക്കാം ! കലയെ സ്നേഹിക്കുക. കഴിവുള്ള കലാകാരനെ ബഹുമാനിക്കുക. താരത്തിനു വേണ്ടി മണ്ണെണ്ണയൊഴിച്ച് ആത്മാഹൂതി നടത്തി കേരളം പഴയ തമിനാടു മോഡലാക്കല്ലെയെന്നാണ് വിൻസിക്കുഞ്ഞുങ്ങളോട് അപേക്ഷിക്കാനുള്ളത്! രോഷം തീർക്കാൻ ആരെയെങ്കിലും പത്തു തെറി വിളിച്ചോട്ടെ ! മനോരോഗിയായിപ്പോയതിനാൽ എല്ലാവരും ക്ഷമിക്കും. അല്ലെങ്കിൽ മനോരോഗികളായ് ഫാൻസുകാർ എന്നേ തല്ലുകൊള്ളേണ്ടതാണ്! കേരളീയർ ക്ഷമിക്കുനില്ലെ ! എന്നാലും വിൻസുമാർ ആത്മഹത്യ ചെയ്യുകയോ വിമർശകരെ കൊല്ലുകയൊന്നും ചെയ്യല്ലേ. കുഞ്ഞ് ജയിലിലാകും. ലാലേട്ടൻ മോനെ രക്ഷിക്കാനൊന്നും വരില്ലെന്നു മനസ്സിലാ‍ക്കിയാൽ ഈ മന്ദബുദ്ധികളുടെ പുണ്യം......!!!!!

Anonymous said...

മോഹന്‍ലാല്‍ ഫാന്‍സ്‌, അഴിക്കോടിന്റെ കോളം കത്തിച്ചപ്പോള്‍ ഒരാള്‍ മുണ്ടില്‍ തീ പിടിച്ചു ഓടുന്നത് കണ്ടു ..അത് ഈ വിന്‍സ് മറ്റു ആണോ എന്തോ..?
അവിടെ അവര്‍ കാണിച്ച ആവേശം ഇവിടെ കാണിച്ചത്‌ കണ്ടു തോന്നിയതനേ..ക്ഷമി..

|santhosh|സന്തോഷ്| said...

എന്തിന് ഈയൊരണ്ണത്തിനെ മാത്രം പറയണം? കേരളത്തിലെ ഇരു ഫാന്‍സു പ്രാന്തന്മാര്‍ മോശമാണോ? മമ്മൂട്ടിയോ മോഹന്‍ലാലോ തൂറിവെച്ചാല്‍ പോലും അതിനെ തൊട്ടൂ തൊഴുത് കുമ്പിട്ട് നമസ്ക്കരിച്ച് വേണേല്‍ അതില്‍ നിന്ന് തോണ്ടിയെടൂത്ത് നെറ്റിയില്‍ കളഭക്കുറിയായി തൊടും കേരളത്തിലെ ഇരു സൂപ്പര്‍സ്റ്റാര്‍ പരട്ടകളുടെ ഫാന്‍സ് പ്രാന്തന്മാര്‍.

പഴശ്സിരാജക്ക് മമ്മൂട്ടിയുടെ കട്ടൌട്ടില്‍ പാലഭിഷേകം നടത്തിയവര്‍ വീട്ടിലേക്ക് പാലുവാങ്ങിച്ചുകൊടുക്കുമോ എന്നൊന്നും ചോദിക്കരുത്. ചോട്ടാ മുംബയിക്ക് ഫിലിം പെട്ടി ആനപ്പുറത്ത് വെച്ച് വിളംബരം നടത്തിയവന്‍ വീട്ടിലേക്ക് വേണ്ടി റേഷനരി വാങ്ങിച്ചുകൊടുക്കുമോ എന്നും ചോദിക്കരുത്, തെമ്മാടിത്തം കാണിക്കാനും തെറി വിളിക്കാനും റിലീസിനു വരുന്ന ഫാമിലികളുടെ പെണ്ണൂങ്ങളെ തോണ്ടാനുമല്ലാതെ മറ്റെന്ത് പുണ്ണാക്കാണ് കേരളത്തിലെ ഫാന്‍സ് പുണ്ണാക്കന്മാര്‍ ചെയ്യുന്നത്. ഫൂ!! തന്തയില്ലാ കഴുവേറികള്‍...

ബിജു ചന്ദ്രന്‍ said...

വിന്‍സിന്റെ കമന്റുകളുടെ നിലവാരത്തില്‍ നിന്ന് തന്നെ ഫാന്‍സിന്റെ നിലവാരത്തെ അളക്കാം. നിസ്സഹായന്റെ കമന്റിനെ പ്രതിരോധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ജാതി യില്‍ കയറിപ്പിടിച്ചു ആ മഹാന്‍ . (കാളിദാസന്റെ ബ്ലോഗില്‍) ഇത്തരം ചങ്ങാതിമാരുടെ കമന്റുകള്‍ എന്തിനാണ് പബ്ലിഷ് ചെയ്യുന്നത് ചിത്രകാരാ..

Neena Sabarish said...

പട പേടിച്ചു പന്തളത്തുചെന്നപ്പോ പന്തംകൊളുത്തിപ്പട.....

കൊലകൊമ്പന്‍ said...

ചിത്രകാരന്റെ ചുരുക്കം ചില ബ്ലോഗുകള്‍ വായിച്ചിട്ടുണ്ട്.. കാഠിന്യമേറിയ വാക്കുകള്‍ ഒന്നും എനിക്ക് മനസ്സിലാകാറില്ല എന്ന സത്യം ആദ്യമേ തുറന്നു പറഞ്ഞു കൊള്ളട്ടെ.. പക്ഷെ മിക്ക ബ്ലോഗുകളിലും എവിടെയെങ്കിലുമൊക്കെ ദി സോ കോള്‍ഡ്‌ മേല്ജാതിക്കാരനിട്ട് ഒരു കൊട്ട് കാണാറുണ്ട്..

തുടങ്ങുന്ന വിഷയം എന്തായാലും, പറഞ്ഞു വരുമ്പോള്‍ എവിടെയെങ്കിലുമൊക്കെ ഈ ജാതീയ ചിന്തയുടെ കടന്നു കയറ്റം കാണാറുണ്ട്.. കുറ്റം പറയുകയല്ല.. അദ്ദേഹത്തിന്റെ മനസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ എന്തെങ്കിലും ഒരു കയ്പ്പേറിയ അനുഭവം ഉണ്ടായിരിക്കും.. അത് മാറട്ടെ എന്നു പ്രാര്‍ഥിക്കുന്നു..

ഈ ബ്ലോഗും ഏകദേശം അത് പോലെയൊക്കെ തന്നെ.. സിനിമയില്‍ തുടങ്ങിയെങ്കിലും പോകുന്ന വഴിയില്‍ എന്തൊക്കെയോ ജാതി 'കൊട്ടുകള്‍ ' കാണുന്നുണ്ട് !

ബാക്ക് ടു പോയിന്റ്‌ , വഴിയെ പോകുന്നവര്‍ ഒക്കെ കല്ലെറിയാന്‍ മാത്രം എന്തെങ്കിലും തെറ്റ് സിനിമാക്കാര്‍ ചെയ്തു എന്നു എനിക്ക് തോന്നുന്നില്ല.. ഇനി ഇപ്പൊ അവര് തമ്മില്‍ എന്തേലും പ്രശ്നം ഉണ്ടേലും ചാവാലിപ്പട്ടിക്ക് കല്ലെറിയാന്‍ കിട്ടുന്ന അവസരം ഉപയോഗിക്കുന്ന പോലെ അത് ചെയ്യാന്‍ എന്തോ , എനിക്ക് താല്‍പ്പര്യം ഇല്ല.. താല്‍പ്പര്യം കാണിക്കുന്നവരുടെ ലോജിക് മനസ്സിലാകുന്നുമില്ല !

തിലകനെയും ചിത്രകാരനെയും ഒക്കെ അപ്പോള്‍ ഒരു വള്ളിയില്‍ കെട്ടാം.. പുള്ളിയും കാര്യം പറയുന്നതിനിടയ്ക്ക് ആവശ്യമില്ലാതെ ജാതി തിരുകിക്കയറ്റുന്ന കക്ഷിയാണ്.. സുകുമാര്‍ അഴീക്കോടിനെയും ചിത്രകാരനെയും വേറെ ഒരു വള്ളിയിലും കെട്ടാം.. ബികോസ് , നമുക്ക് പറ്റാത്ത കാര്യങ്ങള്‍ വേറെ ആരെങ്കിലും ചെയ്യുമ്പോള്‍ , അത് കൊണ്ട് അവര്‍ എന്തെങ്കിലുമൊക്കെ നേടുമ്പോള്‍ തോന്നുന്ന ഒരു തരം നിലവാരം കുറഞ്ഞ അസൂയ രണ്ടു പേരുടെയും സംസാരത്തില്‍ കാണുന്നുണ്ട്..

പിന്നെ , വേശ്യാപ്പണി അത്ര മോശം പണിയാണോ ? സാമൂഹ്യ സേവനം തന്നെയാണ് അത്.. അതിനെ തരം താഴ്ത്തി കാണേണ്ട ആവശ്യം ഉണ്ടോ എന്തോ .. ഈ പറയുന്ന വേശ്യകള്‍ കാണിക്കുന്ന വേഷങ്ങള്‍ കാണാന്‍ പോകുകയും ചെയ്യും എന്നിട്ട് സൈഡുവാരം ഒളിച്ചു നിന്നു അവരെ തെറി പറയുകയും ചെയ്യും.. ഇതിനൊക്കെ എന്ത് പറയാനാ.. അവരെ അവരുടെ പാട്ടിനു വിടുകയല്ലേ നല്ലത് ?

അവന്മാര് എന്ത് ക്ണാപ്പ് കാണിച്ചാലും നമ്മളെ അത് ബാധിക്കുകയില്ല.. നമ്മള്‍ എന്ത് കോപ്പ് ഇവിടെക്കിടന്നു അലറി വിളിച്ചാലും അവര് കേള്‍ക്കാനും പോണില്ല.. സിനിമ ഇഷ്ടമാണേല്‍ കാണാന്‍ പോകുക.. ഇഷ്ടമായാല്‍ സന്തോഷിക്കുക.. ഇഷ്ട്ടപ്പെട്ടില്ലേല്‍ സ്വയം രണ്ടു തെറി പറഞ്ഞു വീട്ടില്‍ പോകുക.. വേണേല്‍ അമേരിക്കയിലെ ഗൂഗിള്‍ കമ്പനിയുടെ ഉടമസ്തതയിലുള്ള ഈ ബ്ലോഗില്‍ ഒരു സിനിമാ നിരൂപണം അങ്ങ് തട്ടിയേക്കുക... അതില്‍ക്കൂടുതല്‍ കാണിക്കുന്നത് വങ്കത്തരമാണ് !

ഏറ്റവും ഹാപ്പിയായത് ഈ പോസ്റ്റിന്റെ ചില ഫാന്‍ കമന്റുകള്‍ കണ്ടപ്പോഴാണ്.. ബ്ലോഗിന്റെ കമന്റുകള്‍ വന്നു വന്നു ഫാന്‍സുകാര്‍ തമ്മിലുള്ള ഒരു തുറന്ന യുദ്ധം ആകുമോ എന്തോ ? ?

നിഷ്പ്പക്ഷമായി ഇത്രേം പറയാന്‍ ശ്രമിച്ചെങ്കിലും ഒരു കാര്യം പറയാതെ വയ്യ [ബ്ലോഗര്‍മാരുടെ അസുഖം കുറച്ചു എനിക്കും ഉണ്ട്..]

' ആ സുകുമാര്‍ അഴീക്കോടിനെ ഒക്കെ പൊക്കിക്കൊണ്ട് നടന്നു വെറുതെ പേര് കൂതറയാക്കല്ലേ അണ്ണാ'

കൊലകൊമ്പന്‍ said...

Following ...... :-)