Thursday, August 16, 2012

പരശുരാമന്‍-ക്രൂരതയുടെ അവതാരം !

പരശുരാമന്‍ മഴു എറിഞ്ഞതിനെത്തുടര്‍ന്ന് വെറുതെ പൊങ്ങിവന്ന വെള്ളരിക്കാ പട്ടണമാണ് കേരളം എന്നു വിശ്വസിക്കുന്നതായിരിക്കും ആലോചനാമൃതമായിരിക്കുക. എന്നാല്‍, ഭൂപരിഷ്ക്കരണം നടപ്പോള്‍ പോലും ഭൂമി നിഷേധിക്കപ്പെട്ട കേരളത്തിലെ കര്‍ഷക തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും പരശുരാമന്റെ കേരളോല്‍പ്പത്തി മാഹാത്മ്യം ഭൂമി തട്ടിപ്പറിക്കാനുണ്ടാക്കിയ കള്ളക്കഥയാണെന്ന സത്യം തിരിച്ചറിയേണ്ടത് അതിജീവനത്തിന്റെ പ്രശ്നമാണ്. കേരളത്തിന്റെ ഭൂമിയുടെ പരമാധികാരം മുഴുവനായി ബ്രാഹ്മണരിലേക്ക് തുല്യം ചാര്‍ത്തിയെടുക്കാനുള്ള ഒരു കള്ളക്കഥയിലെ രക്ഷധികാരി എന്നതിലുപരി പരശുരാമന് വ്യക്തിപരമായി ദുരുദ്ദേശമൊന്നും ഉണ്ടായിരിക്കാനിടയില്ല. എന്നാല്‍, സവര്‍ണ്ണ ഹിന്ദു മതത്തിന്റെ പ്രചരണത്തിനും വളര്‍ച്ചക്കുമായി ഇന്ത്യയൊട്ടുക്കും ഓടി നടക്കുകയും, ഇതിഹാസങ്ങളില്‍ ക്ഷത്രിയരെ കൊന്നൊടുക്കാന്‍ പ്രതിജ്ഞയെടുത്ത ബ്രാഹ്മണ വര്‍ഗ്ഗീയവാദിയായാണ് വെണ്‍ മഴു താഴെ വെക്കാതെ നടന്ന ഈ ഭൃഗു രാമന്‍ വിശേഷിപ്പിക്കപ്പെടുന്നത്. എന്തായാലും ബ്രാഹ്മണരെ അനുസരിക്കുന്ന ശൂദ്ര-ക്ഷത്രിയരെയാകില്ലല്ലോ പരശുരാമന്‍ കൊന്നൊടുക്കാനായി നടന്നിരിക്കുക. സവര്‍ണ്ണ ഹിന്ദു മതത്തോട് വിയോജിച്ചുകൊണ്ടിരുന്നതും, മനുഷ്യരെ ജാതിയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതിനുമെതിരെ പൊരുതി നിന്ന ബുദ്ധ-ജൈന രാജാക്കന്മാരെയായിരിക്കുമല്ലോ പരശുരാമന്റെ കൊലയാളി ജീനുകള്‍ ഉന്നം വച്ചിരിക്കുക. സശയരോഗിയായ സ്വന്തം പിതാവിന്റെ ആജ്ഞാനുസരണം തന്റെ അമ്മയുടെ ചങ്കു തന്നെ വെണ്മഴുകൊണ്ട് വെട്ടി വേര്‍പ്പെടുത്തി കരളുറപ്പ് നേടിയ ഈ ഇതിഹാസ പുരുഷനെ മനുഷ്യത്വം തൊട്ടു തീണ്ടിയ ആര്‍ക്കെങ്കിലും ദൈവമായോ, മാതൃകാപുരുഷനായോ, വീരനായോ ആരാദിക്കാനാകുമോ ? പക്ഷേ, നാം ഭയപ്പെടുത്തുന്ന എന്തിനേയും ആരാധിക്കാന്‍ തയ്യാറുള്ള അടിമ സമൂഹമായതുകൊണ്ട് സ്വാഭാവികമായും ആരാധിച്ചുപോകുന്നു. നമ്മുടെ സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ പോലും ഇടനേടിയിരിക്കുന്ന ഇത്തരം ദൈവീക കൊലയാളികള്‍ നമ്മുടെ ധാര്‍മ്മിക ബോധത്തില്‍ ചെലുത്തുന്ന ഹിംസയുടെ അളവെത്രയെന്ന് എന്തുകൊണ്ട് നാം അറിയുന്നില്ല എന്നത് ചിത്രകാരനെ അത്ഭുതപ്പെടുത്തുന്നു. നമ്മുടെ സമൂഹത്തിന്റെ ഈ അന്ധത സ്വയം തിരിച്ചറിയാനായി ഒരു ചിത്രം. ചിത്രകാരന്‍ ഇന്ന് വൈകീട്ട് പബ്ലിഷ് ചെയ്യുന്ന കര്‍ക്കിടക മാസത്തിലെ പെയിന്റിങ്ങിലെ ഒരു ക്ലോസപ് മൊബൈല്‍ സ്നപ് ചിത്രം ഇതോടൊപ്പം കൊടുക്കുന്നു.

7 comments:

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ കര്‍ക്കിടകമാസ ചിത്രം - “ശംബൂക വധം മെയ് 2012”
Chithrakaran's New painting, "Sambooka Murder May 2012", Acrylic on Canvas. 71cm x 89 cm. completed on 16.8.2012.
http://chithrakaran.blogspot.in/2012/08/2012-sambooka-murder-may-2012.html

നാസിം said...

Kapadayadi a'nna old malayalam chara bhashaye kurich ariyamo ariyamenkil paranju tharicka

നാസിം said...

Kapadayadi a'nna old malayalam chara bhashaye kurich ariyamo ariyamenkil paranju tharicka plz

Unknown said...

വായിച്ചു ..ഇഷ്ടമായി...ജോയിന്‍ ചെയ്യുന്നു :)

shaji said...

http://nasthikanayadaivam.blogspot.com/

പ്രൊമിത്യുസ് said...

ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അതിലൂടെ ഏതു പാതിരാത്രിയിലും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം സ്ത്രീക്കും പുരുഷനും നല്ലവരായ എല്ലാ മനുഷ്യര്‍ക്കും ഈ വര്‌ഷമെങ്ങിലും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു !
പുതു വത്സരാശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മുടെ സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ പോലും ഇടനേടിയിരിക്കുന്ന ഇത്തരം ദൈവീക കൊലയാളികള്‍ നമ്മുടെ ധാര്‍മ്മിക ബോധത്തില്‍ ചെലുത്തുന്ന ഹിംസയുടെ അളവെത്രയെന്ന് എന്തുകൊണ്ട് നാം അറിയുന്നില്ല എന്നത് ചിത്രകാരനെ അത്ഭുതപ്പെടുത്തുന്നു.