Thursday, July 19, 2007

"മാതൃഭൂമിയില്‍"ഷവര്‍മയും, ചില്ലി ചിക്കനും !!


പ്രിയ സഹജരേ,
വായനയും,കലാസ്വാദനവും മനുഷ്യസ്നേഹത്തിന്റെ വികാസത്തിനായുള്ള ഉപാധിയാണെന്ന വിശേഷബോധമുള്ളവരോട്‌ ചിത്രകാരന്‍ സ്നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു: .....
മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ്‌ തീര്‍ച്ചയായും വായിക്കണം.

ചിത്രകാരന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ്‌ വായന നിര്‍ത്തിയ വ്യക്തിയായിരുന്നു. അന്നൊക്കെ മാത്രുഭൂമിയുടെ മുഖച്ചിത്രം മുതല്‍ ഉള്ളടക്കം വരെയുള്ള എല്ലാം ഇഡിലിയും സാംബാറും സ്റ്റെയിലിലായിരുന്നു. വായനകൊണ്ട്‌ പ്രത്യേക നേട്ടമോ, വായിക്കാതിരുന്നാല്‍ എന്തെങ്കിലും നഷ്ടമോ ഉണ്ടാകില്ലെന്ന് ഉറപ്പായി തോന്നിയതിനാലാണ്‌ മത്രുഭൂമി വായന നിര്‍ത്തിയത്‌.

എന്നാല്‍ കുറച്ചു ലക്കങ്ങളിലായി മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിന്റെ കെട്ടിലും മട്ടിലും, ഉള്ളടക്കത്തിലും ചിത്രകാരന്റെ ശ്രദ്ധയാകര്‍ഷിക്കുംവിധമുള്ള ചില മാറ്റങ്ങള്‍ പ്രകടമാകുകയും ചെയ്തിരിക്കുന്നു.
ഈ പ്രസിദ്ധീകരണത്തിന്റെ കാഴ്ച്ചപ്പാടും, നിലവാരവും ചിത്രകാരനെ ഇപ്പോള്‍ സന്തോഷിപ്പിക്കുന്നു.

സ്ഥിരം വിഭവങ്ങളായിരുന്ന കഥകളി ആശാന്മാരുടെ ജീവചരിത്ര പൊങ്ങച്ചങ്ങളും, സര്‍വ്വീസ്‌ സ്റ്റോറികളും,മാത്രമായി...കഥയും കവിതയും മന്ത്രിച്ച്‌ ... തൊഴുത്‌ അംബലത്തില്‍ പോയിരുന്ന ഒരു സവര്‍ണ്ണ പ്രസിദ്ധീകരണം ഇപ്പോള്‍ ഒരു പുനര്‍ജന്മം ലഭിച്ചതുപോലെ മാനവികമായ കാഴ്ച്ചപ്പാടോടും,പ്രതിബദ്ധതയോടും, സൌന്ദര്യ ശാസ്ത്രപരമായ ഉദാത്ത നിലപാടുകളോടും സമൂഹത്തോട്‌ കലഹിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇയ്യിടെയായി മാത്രുഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങള്‍ ചാട്ടുളിപോലെ സമൂഹത്തിന്റെ ആത്മാവിലേക്ക്‌ തൊടുത്തുവിടുന്ന ആശയങ്ങള്‍ ഏത്‌ ഇരുട്ടിനേയും കീറിമുറിച്ച്‌ വെളിച്ചത്തിന്റെ പാത നിര്‍മ്മിക്കാന്തക്കവിധം ശക്തമാണെന്നത്‌ ഈ വിക്കിലിയെക്കുറിച്ച്‌ രണ്ടു വാക്കെഴുതാന്‍ ചിത്രകാരനെ പ്രചോദിപ്പിച്ചിരിക്കുന്നു.

ഈ ആഴ്ച്ചയിലെ "നവോത്ഥാന മൂല്യങ്ങള്‍ നാടുനീങ്ങുംബോള്‍ " എന്ന ശ്രീ ഇ.എ. ജബ്ബാറിന്റെ ലേഖനം കേരളീയന്റെ സമഗ്രവും സംബൂര്‍ണ്ണവുമായ സൌദര്യത്തിനേയും വൈരൂപ്യത്തെയും വിദഗ്ദമായി അവതരിപ്പിച്ചിരിക്കുന്നു.

കേരളീയന്റെ സാമൂഹ്യ ചരിത്രപരമായ മാനസ്സിക വൈകല്യത്തെ എങ്ങിനെ ഇല്ലാതാക്കാം എന്നു ചിന്തിക്കുന്നവര്‍ക്ക്‌ ഈ ലേഖനം സുവ്യക്തമായി വഴികണ്ടുപിടിക്കാന്‍ സഹായിക്കും.

ശ്രീ ജബ്ബാറിന്റെ വാക്കുകള്‍ വളരെ സരളവും, മാനവികവും, മതനിരപേക്ഷവുമാണ്‌ എന്നത്‌ സത്യത്തിന്റെ സൌന്ദര്യം പോലെ... ലേഖനത്തെ മനോഹരമാക്കുന്നു.

ഈ ലേഖനം വായിക്കാതിരുന്നാല്‍ കേരളത്തിന്റെ കെട്ടുപിണഞ്ഞ്‌ ഉണ്ടനൂലുപോലിരിക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ സംങ്കീര്‍ണമാക്കുന്ന സമയം കൊല്ലി ചര്‍ച്ചകളുമായി കഴിച്ചുകൂട്ടുന്ന ദുര്യോഗത്തില്‍നിന്നും ബ്ലൊഗേഴ്സിന്‌ അടുത്തകാലത്തൊന്നും മോചനം ലഭിക്കില്ലെന്ന് ചിത്രകാരന്‍ ഉറപ്പിച്ചുപറയുന്നു.

മത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന ഇലസ്റ്റേഷനുകളില്‍ ചിലത്‌ ചിത്രകലയുടെ സമകാലികമായ സ്പന്ദനങ്ങള്‍ വായനക്കാര്‍ക്ക്‌ നല്‍കുന്നു എന്നതു എടുത്തുപറയട്ടെ.
ഈ ചിത്രങ്ങള്‍ ഓരോന്നും വികാര സാന്ദ്രമായ കാഴ്ച്ചകളായി,നമ്മുടെ സംസ്കാരത്തിന്റേയും,മനുഷ്യരുടെയും,ജീവിതത്തിന്റേയും പരിഛേദമായി നില്‍ക്കുംബോള്‍ ചിത്രകാരന്റെ മനസ്സില്‍ ആഹ്ലാദം അലയടിക്കുന്നു.

മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ഈ വിപ്ലവകരമായ മാറ്റത്തിന്റെ മൂലഹേതു മാധ്യമം ആഴ്ച്ചപ്പതിപ്പില്‍നിന്നും കുടിയേറിയ ഒരു ഉശിരന്‍ സാംസ്കാരിക പത്രപ്രവര്‍ത്തകനാണെന്നു പറഞ്ഞുകേള്‍ക്കുന്നു. എന്തായാലും മാത്രുഭൂമി പത്രാധിപസമിതിയുടെ അനുവാദമില്ലാതെ ഒരു പത്രപ്രവര്‍ത്തകനും സ്വാതന്ത്ര്യം കാണിക്കാനാകില്ല.അതുകൊണ്ടുതന്നെ മാത്രുഭൂമിയുടെ ക്രിയാത്മകവും, ചലനാത്മകവുമായ ഈ മാറ്റത്തില്‍ ചിത്രകാരന്‍ മാത്രുഭൂമി കുടുബത്തെ മൊത്തം അഭിനന്ദിക്കുന്നു.

ഒരു പക്ഷേ... ഈ പ്രസിദ്ധീകരണം ഇങ്ങനെ തുടര്‍ന്നാല്‍ കേരളത്തിന്റെ വന്ധ്യങ്കരിക്കപ്പെട്ട സാമൂഹ്യവിപ്ലവത്തിന്‌ പുനര്‍ജന്മം നല്‍കാന്‍ കാരണമായേക്കാം.(ഇത്‌ ചിത്രകാരന്റെ പ്രതീക്ഷയാണ്‌.എപ്പോഴാണ്‌ ഈ പ്രസിദ്ധീകരണം നിലപാടുമാറ്റുക എന്ന് പ്രവചിക്കാനാകില്ല. സുവര്‍ണ്ണകാലം നീണ്ടുനില്‍ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം- ആമേന്‍)

മാത്രുഭൂമിക്ക്‌ ചിത്രകാരന്റെ പ്രണാമം !!!!!!

പൊസ്റ്റിന്റെ തലക്കെട്ടിലെ "ഷവര്‍മ" മാത്രം കണ്ട്‌ ഇവിടെ എത്തിയവര്‍ അടുത്ത തട്ടുകടയില്‍ നിന്നും പരിപ്പുവടയും ചായയും കഴിച്ച്‌ പിരിഞ്ഞുപോകേണ്ടതാണ്‌.

26 comments:

Anonymous said...

സ്ഥിരം വിഭവങ്ങളായിരുന്ന കഥകളി ആശാന്മാരുടെ ജീവചരിത്ര പൊങ്ങച്ചങ്ങളും, സര്‍വ്വീസ്‌ സ്റ്റോറികളും,മാത്രമായി...കഥയും കവിതയും മന്ത്രിച്ച്‌ ... തൊഴുത്‌ അംബലത്തില്‍ പോയിരുന്ന ഒരു സവര്‍ണ്ണ പ്രസിദ്ധീകരണം ഇപ്പോള്‍ ഒരു പുനര്‍ജന്മം ലഭിച്ചതുപോലെ മാനവികമായ കാഴ്ച്ചപ്പാടോടും,പ്രതിബദ്ധതയോടും, സൌന്ദര്യ ശാസ്ത്രപരമായ ഉദാത്ത നിലപാടുകളോടും സമൂഹത്തോട്‌ കലഹിക്കാന്‍ തുടങ്ങിയിരിക്കുന്നു.

Anonymous said...

:) ഹാജര്‍....

Anonymous said...

ചാത്തനേറ്: ചിത്രകാരന്‍ ചേട്ടോ ഇതു കൊലച്ചതി ആയിപ്പോയി.. ഒരു കബാബ് കഷ്ണമെങ്കിലും എടുക്കാനുണ്ടാ?


ഓടോ:
വീട്ടിലു പോവുമ്പോള്‍ വായിക്കാറുണ്ട്.

Anonymous said...

ചിത്രകാരന്‍ വക ഒരു പാചക്കുറിപ്പാണെന്ന് കരുതിയാ വന്നത്(ആളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുവാണല്ലെ)

പിന്നെ ഇത് അത്ര വല്യ സംഭവം ഒന്നും അല്ലല്ലോ
ആ മാധ്യമത്തില്‍ നിന്ന് “കമല്‍ റാം സജീവ്” സാറ് മാതൃഭൂമിയില്‍ വന്നതില്‍ പിന്ന്യാണ് ഈ മാറ്റം എന്ന് കൊച്ച് കുഞ്ഞുങ്ങള്‍ക്ക് വരെ അറിയാം. മാറ്റത്തിനനുസരിച്ച് നിന്നില്ലേല് അടിവേര് വരെ പിളര്‍ന്ന് “ഡും..തടുപിടിതോം” എന്ന് തലകുത്തി വീഴുമെന്ന് ആശാനും മാ.ഭൂ.ക്കും അറിയാം.

Anonymous said...

മാധ്യമത്തില്‍ നിന്നും മാതൃഭൂമിയിലെത്തിയ കമല്‍റാം സജീവിനെയാണ് താങ്കള്‍ ഉദ്ദേശിക്കുന്നതെങ്കില്‍, ടിയാന്‍ അവിടെയെത്തിയിട്ട് കാലം കുറച്ചായില്ലേ. മാധ്യമം ടു കൈരളി ടു മാതൃഭൂമി എന്നായിരുന്നു വഴിപുരാണമെന്നു തോന്നുന്നു.

നൂലപ്പം പോലെ കുരുങ്ങിക്കിടക്കുന്ന കേരളത്തിന്റെ സദാചാര ബോധത്തെ തിരുത്താനൊന്നുമല്ലിഷ്ടാ... പഴയ കഥകളിപ്പുരാണവും കൊണ്ടിരുന്നാല്‍ സംഗതി പൂട്ടിപ്പോവും. മാധ്യമവും മലയാളവുമായുളള മത്സരത്തില്‍ പിടിച്ചു നില്‍ക്കാനുളള തത്രപ്പാടല്ലിയോ ഇതൊക്കെ.

ഏതായാലും മൊത്തത്തില്‍ വാരികയ്ക്കൊരു മാറ്റം വന്നെന്ന് സമ്മതിക്കുന്നു. മാധ്യമത്തിന്റെ ടെക്നിക് തന്നെയാണ് ഇവരും ഉപയോഗിക്കുന്നത്. ഒരുപക്ഷേ കമല്‍റാം സജീവ് പരീക്ഷിച്ചു വിജയിച്ച മാഗസിന്‍ ജേര്‍ണലിസം അതുപോലെ മാതൃഭൂമിയില്‍ ഉപയോഗിക്കുന്നതാവാം.

ഒറ്റനോട്ടത്തില്‍ മാധ്യമമോ മാതൃഭൂമിയോ എന്നൊരു തിരിച്ചറിയായ്മയുണ്ട് ഇപ്പോള്‍. മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണ് ഇരുവരും സര്‍ക്കുലേഷന്‍ വര്‍ദ്ധനയ്ക്കുപയോഗിക്കുന്ന കവര്‍ ചരക്കുകള്‍‍.

Anonymous said...

ഒരു കാര്യം പറയാന്‍ വിട്ടു
<>സ്ഥിരം വിഭവങ്ങളായിരുന്ന കഥകളി ആശാന്മാരുടെ ജീവചരിത്ര പൊങ്ങച്ചങ്ങളും, സര്‍വ്വീസ്‌ സ്റ്റോറികളും,മാത്രമായി...കഥയും കവിതയും മന്ത്രിച്ച്‌ ... തൊഴുത്‌ അംബലത്തില്‍ പോയിരുന്ന ഒരു സവര്‍ണ്ണ പ്രസിദ്ധീകരണം ഇപ്പോള്‍ ഒരു പുനര്‍ജന്മം ലഭിച്ചതുപോലെ മാനവികമായ കാഴ്ച്ചപ്പാടോടും,പ്രതിബദ്ധതയോടും, സൌന്ദര്യ ശാസ്ത്രപരമായ ഉദാത്ത നിലപാടുകളോടും സമൂഹത്തോട്‌ കലഹിക്കാന്‍ തുടങ്ങിയിരിക്കുന്നു<>

ഇതിനൊട് യോജിക്കുന്നില്ല. വിപ്ലവകരമായ പല രചനകളും വന്നിരുന്ന, ഇന്ന് എസ്റ്റാബ്ലിഷ്ഡ് ആയ പല എഴുത്തുകാരുടേയും കളരി ആയിരുന്ന ഒരു മാധ്യമം ആയിരുന്നു മാതൃഭൂമി. അതിനെ “സവര്‍ണ്ണ പ്രസിദ്ധീകരണം” എന്നൊക്കെ വിളിച്ച് അദിക്ഷേപിക്കാതെ ചിത്രകാരാ, ചരിത്രം പൊറുക്കില്ല.ഇങ്ങനെ സ്റ്റേറ്റ്മെന്റ് ഹോ...

Anonymous said...

ഹായ് വന്നല്ലോ മാരീചന്‍ ഒന്നു പരിചയപ്പെടണം എന്ന് കരുതി ഇരിക്കുകയായിരുന്നു. കമല്‍ റാം സജീവിന് വന്നപാടെ മാതൃഭൂമിയില്‍ എടുത്തിട്ട് മല മറിക്കാന്‍ പറ്റിക്കാണില്ല. മാത്രമല്ല ഒരു കാലപ്പഴക്കം ഉള്ള ഏതൊരു സംവിധാനത്തിലും(സിസ്റ്റം) കൈവെയ്ക്കും മുമ്പ് അതിനെ ഒന്നു നിരീക്ഷിച്ച് പഠിയ്ക്കാന്‍ അല്‍പ്പം ബുദ്ധി ഉള്ള ഏത് കമല്‍‌റാം സാറും ലേശം സമയം എടുക്കും. മാതൃഭൂമിയിലും അതുണ്ടായി എന്നേയുള്ളൂ. അല്ലാതെ അതു പെട്ടെന്നുണ്ടായ ഒരു ഉരുള്‍ പൊട്ടലാണെന്ന് കരുതുന്നില്ല.

പിന്നെ ജനങ്ങളെ ആകര്‍ഷിക്കുന്ന രചന അത് സ്ര്വീസ് സ്റ്റോറിയോ (അത് സ്റ്റോറിയല്ലെ?), കഥകളിയോ(എന്താ ഇത്ര അസ്ക്യത), അമ്പലംനിരങ്ങിക്കഥയോ(നിലവിലുള്ള സംവിധാനം തന്നല്ലേ ഇപ്പോളും കേരളത്തില്‍) , കള്ളന്റെ ആത്മകഥയോ(യെവടെ സദാചാരം) എന്ത് കുന്തമായാലും വായിക്കാന്‍ ആളുണ്ടാകും.

ദേവകി നിലയങ്ങോട് ഇന്നും ഒരു ഓര്‍മ്മക്കുറുപ്പെഴുതിയാല്‍ അത് ഇരന്ന് വാങ്ങാന്‍ കേരളത്തിലെ എല്ലാ ആഴ്ചപ്പതിപ്പും വരിയായി നില്‍ക്കും. അത് സവര്‍ണ്ണ സാഹിത്യം ആയതോണ്ടൊന്നും അല്ല, ഒരു മുത്തശിക്കഥയുടെ ഒഴുക്കും, പരപ്പും അതിനുണ്ട്..അതുകൊണ്ട് മാത്രം.

Anonymous said...

ചില്ലിചിക്കനില്‍ മുക്കി കുറച്ചു ഷവര്‍മ തിന്നാന്നോര്‍ത്തു വന്നപ്പോ ഇതെന്നതാ മാതൃഭൂമീടെ പരസ്യമോ..അതു ടിവീല്‍ ഒരു പാടു വരുന്നുണ്ടല്ലോ..

ഡിങ്കന്‍ ഫോമായേ..!

Anonymous said...

(മുത്തശ്ശിക്കഥയുടെ ആഴവും പരപ്പും)അതു കൊണ്ടു മാത്രമല്ല ഡിങ്കു.അതില്‍ പുഴുക്കളേക്കാള്‍ കഷ്ടമായി നരകിച്ചിരുന്ന ‘സവര്‍ണ്ണ‘ സ്ത്രീകളുടെ യഥാര്‍ത്ഥചിത്രമുള്ളതുകൊണ്ടും കൂടിയാണ്.

Anonymous said...

Yes Sankuchithan, me too agree with that. Thanks for remembering that point.

Chithrakaran, if possible try to change the title. I think more guys will come and participate and make this a good debate. (Only a sugestion, not an insist.. hahaha)
Anyway thanks for puting this post for a debate. :)

[Sorry for using Eng, Problem with my Keyman]

Anonymous said...

ചിത്രകാരന്‍ ചേട്ടോ...തലക്കെട്ടിലെ "വര്‍മ" കണ്ടപ്പോ കരുതി ഈ വെള്ളിയാഴ്‌ച രാവില്‍ പണ്ടത്തെ വര്‍മകള്‍ ഉയിര്‍ത്തെഴുന്നേറ്റതോയെന്ന്‌! അപ്പോള്‍ പോയിവരാം.. ഈശ്വരോ രക്ഷതൂ..!

Anonymous said...

ചിത്രകാരാ..
നന്നായിട്ടുണ്ട്‌....
അഭിനന്ദനങ്ങള്‍

Anonymous said...

The most positive change in MAthr^bhoomi is the extended space alloted for readers' reflections. Although a journalistic slant could be perceived the articles run on variety.

The weekly had its ups and downs. Many of the stalwarts glanced their first kruthi in mathr^bhoomi.

It had brought in and supported avant garde artists with extreme audacity: A. S., Nampoothiri, Prasad, Madanan....

Kathakali artists' memoirs-there is one going on now. KalamanDalam Gopi's. Such memoirs are expose' on social/cultural history. The same for any other memoirs.

Also mathr^bhoomi was pertinant in bringing out more (and most) on Nalini Jameela. Rebels like zaaradakkuTTi. J. dEvika.

The beauty is marred by boring travelogues.

The recent article on revelation of Kumaaranaazaan's romantic side (MGS naaraayaNan) is amusing.

Anonymous said...

ചിത്രകാരന്‍ പറഞ്ഞതിനോട് യോജിക്കുന്നു. ഒരു യാഥാസ്ഥിതിക വരിക എന്ന നിലയില്‍ നിന്ന് ഇന്നത്തെ മാതൃഭൂമിയിലേക്കുള്ള ഈ ഒരു മാറ്റം, മാതൃഭൂമിയുടെ പല പരമ്പരാഗത വായനക്കാരെയും പ്രകോപിച്ചിട്ടുണ്ട് എന്നും, വായനക്കാരുടെ കത്തുകളില്‍ നിന്ന് മനസ്സിലാ‍ക്കാം.(മാധ്യമം ആഴ്ചപതിപ്പിനും ജമാ അത്തെ ഇസ്ലാമിയുടെ വായനക്കാര്‍ കുറവാണ്).
എതിരന്‍ സൂചിപ്പിച്ച പോലെ ശാരദക്കുട്ടിയും മറ്റും എഴുതുന്ന ലേഖനങള്‍ പഴയ മാതൃഭൂമിയില്‍ ഒരിക്കലും പ്രതീക്ഷിക്കാനാവില്ലായിരുന്നു. പക്ഷെ വീരേന്ദ്രകുമാറിന്റെ “പുണ്യവാള”സ്ഥാനം എഴുതിയുറപ്പിക്കാനും മാതൃഭൂമിയുടെ താളുകള്‍ ഉപയോഗിക്കപ്പെടാറുണ്ട് എന്നതും സത്യമാണ്.

Anonymous said...

ഈ ഇലസ്റ്റ്രേഷന്റെ സൌന്ദര്യം ഒന്നു നോക്കു.... വയലിലെ വെയിലും,ചേറിന്റെ മണവും,പണിക്കാരുടെ വിയര്‍പ്പും ശരീരത്തിന്റെ മിടിപ്പും അനുഭവവേദ്യമാക്കുന്ന ഈ ഇല്ലസ്റ്റേഷന്‍ ചിത്രത്തിന്‌ നമ്മുടെ മണ്ണുമായി പൊക്കിള്‍ക്കൊടി ബന്ധമുണ്ട്‌. (മാത്രുഭൂമിയിലെ ഒരു ഇല്ലസ്റ്റ്രേഷന്‍... ശ്രീ. കെ പി. മുരളീധരന്‍ വരച്ചത്‌.)

Anonymous said...

ഹായ് ഡിങ്കന്‍സ്. വീണ്ടും ഹാജര്‍. വീരേന്ദ്ര കുമാറിനെ അങ്ങനെ കൊച്ചാക്കേണ്ട. സംഗതി എം ബി രാജേഷാണ് എഴുതുന്നതെങ്കിലും വായിക്കാന്‍ ഒരു സുഖമില്ലേ. ഇതിഹാസങ്ങളും ചരിത്രവും യാത്രയുടെ പശ്ചാത്തലത്തില്‍ എഴുതിയ വീരേന്ദ്രന്റെ "ഒടുക്കത്തെ" കൃതിയും പാരായണ യോഗ്യമാണെന്നാണ് ഈയുളളവന്റെ അഭിപ്രായം. ആധുനികയും ഉത്തരാധുനികതയും അരങ്ങു തകര്‍ക്കുന്പോള്‍ വീരേന്ദ്രന്റെ പേരിലായാലും ഇതും ആരെങ്കിലും എഴുതേണ്ടേ...

യു ആര്‍ അനന്തമൂര്‍ത്തിയാണെന്നു തോന്നുന്നു, പണ്ടൊരിക്കല്‍ ഇങ്ങനെ പറഞ്ഞു.... കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന തൂലികാ നാമം എം പി വീരേന്ദ്രകുമാര്‍ എന്ന പേരാണെന്ന്.

ഏതായാലും മാതൃഭൂമിയെ അതിന്റെ പഴമയില്‍ നിന്നും പൊടി തട്ടിയെടുത്ത് ന്യൂസ് സ്റ്റാന്‍ഡില്‍ തൂക്കാന്‍ കമല്‍റാം സജീവിന് കഴിഞ്ഞിട്ടുണ്ട്. കെട്ടിലും മട്ടിലും. ഓന്‍ അത്രയെങ്കിലും ചെയ്തില്ലേ. അതും മാതൃഭൂമിയില്‍ കയറിയിരുന്ന്.

Anonymous said...

ഹേ ..ചിത്രകാരാ.....നന്നായി.....അഭിനന്ദനങ്ങള്‍
anuraj.k.r
pls visit my cartoon blog ..
www.cartoonmal.blogspot.com

Anonymous said...

സ്ഥിരം വിഭവങ്ങളായിരുന്ന കഥകളി ആശാന്മാരുടെ ജീവചരിത്ര പൊങ്ങച്ചങ്ങളും, സര്‍വ്വീസ്‌ സ്റ്റോറികളും,മാത്രമായി...കഥയും കവിതയും മന്ത്രിച്ച്‌ ... തൊഴുത്‌ അംബലത്തില്‍ പോയിരുന്ന ഒരു സവര്‍ണ്ണ പ്രസിദ്ധീകരണം.......

നന്ദി ചിത്രകാരാ നന്ദി.ചിത്രകാരന്‍ മുഖം നോക്കാതെ പ്രതികരിക്കുന്നു.

Anonymous said...

മാതൃഭൂമിയിലെ മാറ്റങ്ങള്‍ കാണുന്നുണ്ടായിരുന്നു.ഇപ്പോള്‍ ചിത്രകാരന്റെ പോസ്റ്റില്‍ നിന്നും ബാക്കിയുള്ളവുടെ കമന്റില്‍ നിന്നും അതിന്റെ പുറകിലുള്ള ആളുകളെയും കുറിച്ച് അറിഞ്ഞു .നന്ദി.

Anonymous said...

http://www.puzha.com/puzha/magazine/html/humour1_mar22_07.html
ഒരു വിയോജനക്കുറിപ്പാണു ഈ ആക്ഷേപഹാസ്യം

Anonymous said...

നന്ദി പ്രിയ ചിത്രകാരാ ... ഞാന്‍ കുറച്ചുദിവസമായി ഇതിനെപ്പറ്റി ചിന്തിക്കുകയായിരുന്നു. ഇപ്പോള്‍ തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വരിക്കാരനാകാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നുണ്ട്. നമ്മള്‍ മലയാളികള്‍ പൊതുവെ മുന്‍‌വിധികളുടെയും,പ്രത്യയശാസ്ത്രങ്ങളുടെയും തടവുകാരാണ്. യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചക്ക് അധികമാരും തയ്യാറാവുകയില്ല. ചിത്രകാരനെ ഞാന്‍ അഭിനന്ദിക്കുന്നു. ഭൂതകാലത്തിന്റെ ഒരുപാ‍ട് വിഴുപ്പ് ഭാണ്ഡങ്ങളെ വലിച്ചെറിയാനും അവശേഷിക്കുന്ന നന്മകളെ മാത്രം ഭാവിയിലേക്കായി കരുതിവെക്കാനും ഞാന്‍ ആവശ്യപ്പെടുന്നു. ഇനി നമുക്ക് ഒരു വേലിക്കെട്ടുകളും ആവശ്യമില്ല. ഒരു നേതാക്കളാലും നമ്മള്‍ നയിക്കപ്പെടേണ്ടതില്ല. നമ്മേക്കാളും വലിയവര്‍ ആരും ഇന്ന് ജീവിച്ചിരുപ്പില്ല.

Anonymous said...

അതെ, മാതൃഭൂമി വളരെ മാറി.
എന്തും വായിക്കുന്ന ശീലമാ‍യിരുന്നു പണ്ട്. അതുകൊണ്ട്, പണ്ടും മാതൃഭൂമി വായിക്കുന്നത് ഇഷ്ടമായിരുന്നു.

Anonymous said...

പുഴയിലെ നല്ലൊരു ചര്‍ച്ചയുടെ ലിംഗ്‌:
http://www.puzha.com/puzha/magazine/html/politics1_july19_07.html

Anonymous said...

http://www.puzha.com/puzha/magazine/html/politics1_july19_07.html

Anonymous said...

good one!


btw, ചിത്രകാരന്‍ ,
ithenthu patti ?
എം എന്‍ വിജയനു ബോധോദയം !!

aa post varunnilla...

'ങ്യാഹഹാ...!'

Anonymous said...

ചിത്രകാരാ

‘ത്ര’ മാറ്റി ‘തൃ’ ആക്കുമല്ലോ?