Tuesday, July 17, 2007

"ശൂദ്ര സ്ത്രീ" ഓയില്‍പെയിന്റിംഗ്‌


1993ല്‍ കണ്ണൂരില്‍ വച്ചുനടന്ന മൂന്നു ദിവസത്തെ ചിത്രകാരന്റെ ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടതാണ്‌ ഈ ചിത്രം.
പ്രദര്‍ശനത്തിന്റെ ഒരാഴ്ച്ച മാത്രം മുന്‍പ്‌ പെട്ടെന്നു വരച്ചതായതിനാല്‍ ഒരു ഇലസ്റ്റ്രെഷന്റെയോ, കാര്‍ട്ടൂണിന്റെയോ നിലവാരത്തില്‍നിന്നും ഒരു ചിത്രത്തിന്റെ സൌന്ദര്യത്തിലേക്ക്‌ ഉയരുന്നില്ല എന്നു തോന്നിയതിനാല്‍ കുത്തിക്കീറി നശിപ്പിച്ച പെയിന്റിങ്ങുകളിലൊന്ന്.
ഇപ്പോള്‍ മുത്തപ്പന്‍, മവേലി എന്നീ ബ്ലൊഗെഴ്സ്‌ ഈ വിഷയത്തില്‍ കൈവച്ചതിനാല്‍ ചിത്രകാരന്റെ പതിനാലുവര്‍ഷം മുന്‍പത്തെ സാമൂഹ്യപാഠത്തെക്കുറിച്ചുള്ള ചിന്തയുടെ ഒരു ബ്ലാക്ക്‌ ന്‍ വൈറ്റ്‌ ഫോട്ടോ ആയെങ്കിലും ഈ പെയിന്റിംഗ്‌ ഇവിടെ പങ്കുവക്കുന്നു.
ഏകദേശം ഒരു മീറ്റര്‍ സമചതുരത്തിലുള്ളതായിരുന്നു ഈ ചിത്രം.

18 comments:

ചിത്രകാരന്‍chithrakaran said...

ഇപ്പോള്‍ മുത്തപ്പന്‍, മവേലി എന്നീ ബ്ലൊഗെഴ്സ്‌ ഈ വിഷയത്തില്‍ കൈവച്ചതിനാല്‍ ചിത്രകാരന്റെ പതിനാലുവര്‍ഷം മുന്‍പത്തെ സാമൂഹ്യപാഠത്തെക്കുറിച്ചുള്ള ചിന്തയുടെ ഒരു ബ്ലാക്ക്‌ ന്‍ വൈറ്റ്‌ ഫോട്ടോ ആയെങ്കിലും ഈ പെയിന്റിംഗ്‌ ഇവിടെ പങ്കുവക്കുന്നു.
ഏകദേശം ഒരു മീറ്റര്‍ സമചതുരത്തിലുള്ളതായിരുന്നു ഈ ചിത്രം.

കുറുമാന്‍ said...

Nannayirikkunnu chitrakaran ee painting. Ulkazhchakalum.

Dinkan-ഡിങ്കന്‍ said...

ചിത്രകാരാ , പടം കൊള്ളാം ട്ടോ.
ഓഫ്.ടൊ
ഒരു നേരിയ സംശയം ഉണ്ടായിരുന്നു. ഇപ്പോള്‍ തീര്‍ന്നു :) (എന്തിനെ കുറിച്ചാണെന്ന് ചോദിക്കരുത്, മുത്തപ്പനെ കുറിച്ചാണെന്ന് ഞാന്‍ കൊന്നാലും പറയില്ല :) )

കുതിരവട്ടന്‍ :: kuthiravattan said...

ഡിങ്കാ, എനിക്കാ സംശയമേ ഉണ്ടായിരുന്നില്ല ;-)

ഓടോ:
പടം കൊള്ളാട്ടാ :-)

Dinkan-ഡിങ്കന്‍ said...

ചിത്രകാരൊ ഓഫിന് മാപ്പ്
കുതിരവട്ടോ
അവര് ഒന്നാണെന്ന് എനിക്കാദ്യം സംശയം ഉണ്ടായിരുന്നു, എന്നും ഇപ്പോള്‍ ഈ ചിത്രം കണ്ടതോടെ അതു മാറി രണ്ട് പേരും രണ്ടാണെന്നുമാണ് ഞാന്‍ ഉദ്ദേശിച്ചത്. തല്ലൂടിപ്പിക്കല്ലെ ട്ടോ

വേണു venu said...

ശൂദ്ര സ്ത്രീ വരച്ചതു പരാജയമായിരുന്നു എന്നു തോന്നുന്നതിനാല്‍ ,
കിണ്ടി, പായ, പിന്നെ....എല്ലാം....അനാവശ്യമായിരുന്നു എന്നു തന്നെ തോന്നുന്നു.:)

സാജന്‍| SAJAN said...

നന്നായി വരച്ചിരിക്കുന്നു...
നല്ല നിരീക്ഷണം:)

സാല്‍ജോҐsaljo said...

:)

ചിത്രകാരന്‍chithrakaran said...

പ്രിയ കുതിരവട്ടന്‍, ഡിങ്കന്‍,

നിങ്ങള്‍ ബ്ലൊഗിലെ കുസൃതികളാണെന്ന നിലയില്‍ ചിത്രകാരന്‍ നിങ്ങളുടെ കമന്റുകളെ കാണുന്നു.

എന്നാല്‍ കുറച്ചുകൂടി പക്വതയോടെ സമീപിക്കേണ്ട വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രകാരന്റെ ഈ പൊസ്റ്റില്‍ ഓഫടിച്ചുകളിക്കുന്ന ലാഘവത്തോടെ വിഷയത്തില്‍നിന്നന്യമായ സാദൃശ്യാരോപണങ്ങളും, ജാതിസ്പിരിറ്റിന്റെ മുറിവുകെട്ടലും, പ്രതികാര-പരിഹാസങ്ങളും അനുവദിനീയമല്ലെന്ന് അറിയിക്കട്ടെ.

ചിത്രകാരനോട്‌ സാദൃശ്യം തോന്നിപ്പിക്കുന്ന ശൈലി അവലംബിക്കുന്ന പുതിയ ബ്ലൊഗര്‍മാര്‍ ഒന്നും രണ്ടുമല്ല...( പുതിയ ബ്ലൊഗര്‍മാരായതുകൊണ്ടുള്ള ആവേശപ്രകടനമായിരിക്കും. താനെ തണുത്തോളും.) ചില പുതിയ ബ്ലൊഗര്‍മാരുടെ പോശ്റ്റുകള്‍ കണ്ട്‌(ഉദാ 1:മാരിചന്‍) ചിത്രകാരന്‍ തന്നെ തരിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ്‌ നിങ്ങളുടെ ഈ ആരോപണം.

ഇതൊക്കെ കണ്ട്‌ പരമാവധി മര്യാദപ്പെട്ട്‌, ചിത്രകാരന്റെ പെരുമാറ്റത്തിന്‍ ചിട്ടയും,വ്യക്തമായ അതിര്‍വരംബുകളും കൊടുത്ത്‌ വസ്തുതാപരമായി മാത്രം കമന്റിട്ട്‌ നല്ല നിലയില്‍ കഴിയുംബോഴാണ്‌ , നിങ്ങള്‍ ജാതിചിന്തയാല്‍ പ്രകോപിതമായ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.

ഈ ആരോപണത്തില്‍ ചിത്രകാരന്‍ പ്രതിഷേധിക്കുന്നു.

കുതിരവട്ടന്‍,കുഞ്ഞാലി,പ്രമോദ്‌,ശില്‍പി,ബുദ്ധിജീവി,തുടങ്ങിയ വ്യത്യസ്ഥമായ അനേകം പേരില്‍ ബ്ലൊഗ്‌ ചെയ്യുന്നവരെ ഒരു പക്ഷേ കമന്റു തെളിവു സഹിതം നമ്മളില്‍ പലര്‍ക്കുമറിയാം. പക്ഷേ അതെല്ലാം വിളിച്ചുപറഞ്ഞ്‌ തെളിവു നിരത്തുന്നത്‌ പ്രാക്രിതമായ പ്രതികാര പ്രകടനങ്ങളും, അസിഹിഷ്ണുതയുമാണെന്ന തിരിച്ചറിവാണ്‌ ചിത്രകാരനുള്ളത്‌.

ബ്ലൊഗര്‍ ആരോ ആയിക്കൊള്ളട്ടെ, പറയുന്ന അഭിപ്രായങ്ങളിലേ ചിത്രകാരനു താല്‍പ്പര്യമുള്ളു.

സംവരണം, ജാതി, മതം, തുടങ്ങിയ വിഷയങ്ങളില്‍ ചില കമന്റുകള്‍ നടത്തിയതിന്റെ പേരില്‍ ചിത്രകാരന്‍ ദലിതനാണെന്നും, തെറി പറയുന്നവനാണെന്നും ആരോപിച്ച്‌ ചിത്രകാരനെ പലരും പച്ചത്തെറിവിളിച്ച്‌ കുറച്ചുമാസങ്ങള്‍ക്കു മുന്‍പ്‌ ബഹുമാനിച്ച വിരോധാഭാസം മറക്കാറായിട്ടില്ല.
ചിത്രകാരനെ ദലിതനെന്നോ, പാണനെന്നോ, പറയനെന്നോ, മുത്തപ്പനെന്നോ ആക്ഷേപിക്കുന്നതില്‍ ആത്മാഭിമാനപരമായി യാഥോരു വിഷമതയുമില്ല. (ബ്രഹ്മണനാണെന്നു മാത്രം പറയുരുത്‌. പ്ലീസ്‌)

അഞ്ചാറുമാസം മുന്‍പ്‌ ചിത്രകാരനെതിരെ കുരിശുയുദ്ധം നടത്തിയവര്‍ ത്രിശൂരിലെ ഒരു പോലീസ്‌ സ്റ്റേഷനില്‍നിന്നും ചിത്രകാരന്റെ വീട്ടിലേക്ക്‌ വിളിപ്പിച്ച്‌ കുടുംബത്തെ ഭീഷണിപ്പെടുത്താനടക്കം ദൈര്യപ്പെട്ടിരുന്നു.(നംബറും സമയവും ഫോണിലുണ്ട്‌) പോലീസുകാരന്റെ ജോലി അന്നു രക്ഷിക്കപ്പെട്ടത്‌ ചിത്രകാരന്റെ ഔദാര്യത്തിലാണ്‌.

ബ്ലൊഗിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ... തൂലികാനാമത്തിന്റെ പിന്നിലെ വ്യക്തിയെ അപമാനിച്ച്‌ വായടപ്പിക്കാന്‍ ശ്രമിക്കുന്നതും,അയാളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി അഭിപ്രായത്തിനു തടയിടാന്‍ ശ്രമിക്കുന്നതും, സമൂഹത്തിലെ തിന്മയുടെ സാധാരണമായ പ്രവര്‍ത്തനരീതിയാണ്‌. ചിത്രകാരനെ മുത്തപ്പനായി സാദ്ര്ശ്യമാരോപിച്ച്‌ തേജോവധം ചയ്യാനുള്ള ശ്രമവും മറ്റൊന്നല്ല.

പൈങ്കിളി സിനിമയില്‍ കാണുന്നതുപോലെ... ജേര്‍ണലിസ്റ്റിന്റെ കുടുംബത്തെ പീഠിപ്പിച്ച്‌ ജേര്‍ണലിസ്റ്റിന്റെ വാമൂടിക്കെട്ടാനുള്ള ശ്രമം.

അതിനാല്‍ പ്രിയ ബൂലൊകരെ ചിത്രകാരന്റെ വിലപ്പെട്ട സമയം ഇത്തരം നിസ്സാര കാര്യങ്ങള്‍ വിശദീകരിക്കാന്‍ ദയവായി ആവശ്യപ്പെടാതിരിക്കുക.
ചിത്രകാരന്റെ ബിസിനസ്സില്‍ ജൂണ്‍-ആഗസ്ത്‌ സീസണാണ്‌ . ദയവായി ഉപദ്രവിക്കാതിരിക്കുക. എല്ലാ ബ്ലൊഗും വായിച്ച്‌ മറുകമന്റെഴുതാന്‍ കഴിയില്ല.
(chithrakaarante blog pOlum !!)

അഗ്രജന്‍ said...

കഥ പറയുന്ന ചിത്രം - നന്നായിരിക്കുന്നു ചിത്രകാരാ...

Pramod.KM said...

പ്രീയ ചിത്രകാരാ..നല്ല ചിത്രം.:)
[താങ്കളുടെ മറുപടിയില്‍ പറഞ്ഞ ‘പ്രമോദ്’എന്നെ ഉദ്ദേശിച്ചാണെങ്കില്‍:ഞാന്‍ ഒരു പേരിലേ ഇതു വരെ ബ്ലോഗ് ചെയ്തിട്ടുള്ളൂ.
താങ്കളുടെ ഒരു പോസ്റ്റിന്‍ ഞാന്‍ ഇട്ടുപോയ കമന്റുകള്‍ അസ്ഥാനത്തായിപ്പോയി എന്ന് ഞാന്‍ തന്നെ അന്ന് പറഞ്ഞിട്ടുണ്ടല്ലോ:)]

കുതിരവട്ടന്‍ :: kuthiravattan said...

ചിത്രകാരന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടി
---------

ആരോപണം 1
നിങ്ങള്‍ ജാതിചിന്തയാല്‍ പ്രകോപിതമായ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്‌.


ഉത്തരം
പ്രിയ ചിത്രകാര, ജാതി ചിന്തയാല്‍ പ്രകോപിതമായ എന്താരോപണമാണ് ഞാന്‍ ഉന്നയിച്ചത് എന്നു വിശദമാക്കിയാല്‍ കൊള്ളാം.

ആരോപണം 2
കുതിരവട്ടന്‍,കുഞ്ഞാലി,പ്രമോദ്‌,ശില്‍പി,ബുദ്ധിജീവി,തുടങ്ങിയ വ്യത്യസ്ഥമായ അനേകം പേരില്‍ ബ്ലൊഗ്‌ ചെയ്യുന്നവരെ ഒരു പക്ഷേ കമന്റു തെളിവു സഹിതം നമ്മളില്‍ പലര്‍ക്കുമറിയാം.


ഉത്തരം
ചിത്രകാര, എന്നെക്കുറിച്ച് ബ്ലോഗിലെ ഒരു പാടു പേര്‍ക്കറിയാം, ഈ പറയുന്ന താങ്കള്‍ തന്നെ എന്റെ ഫോട്ടൊ കാണുകയും അതിനെക്കുറിച്ച് കമന്റിടുകയും ചെയ്തിട്ടുണ്ടല്ലോ.
ഈ ശില്പി എന്ന ബ്ലോഗര്‍ താങ്കളുടെ ഏതു ബ്ലോഗിലാണു കമന്റിട്ടിട്ടുള്ളത്. അദ്ദേഹത്തിനോട് താങ്കള്‍ക്കുള്ള വിരോധത്തിന്റെ കാരണം എന്താണ്? ശില്പിയുടെ ഏതെങ്കിലും കമന്റോ പോസ്റ്റോ താങ്കളെ പ്രകോപിപ്പിച്ചിട്ടുണ്ടെങ്കില്‍ ലിങ്ക് തരൂ.

ആരോപണം 3
പക്ഷേ അതെല്ലാം വിളിച്ചുപറഞ്ഞ്‌ തെളിവു നിരത്തുന്നത്‌ പ്രാക്രിതമായ പ്രതികാര പ്രകടനങ്ങളും, അസിഹിഷ്ണുതയുമാണെന്ന തിരിച്ചറിവാണ്‌ ചിത്രകാരനുള്ളത്‌.

ഉത്തരം
ഹേയ്, അങ്ങനെ ഒന്നുമില്ല ചിത്രകാര, താങ്കള്‍ തെളിവു നിരത്തുക. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതു പച്ചക്കു വിളിച്ചു പറയാനുള്ള ചങ്കൂറ്റം താങ്കള്‍ കാണിക്കണം.

ആരോപണം 4
സംവരണം, ജാതി, മതം, തുടങ്ങിയ വിഷയങ്ങളില്‍ ചില കമന്റുകള്‍ നടത്തിയതിന്റെ പേരില്‍ ചിത്രകാരന്‍ ദലിതനാണെന്നും, തെറി പറയുന്നവനാണെന്നും ആരോപിച്ച്‌ ചിത്രകാരനെ പലരും പച്ചത്തെറിവിളിച്ച്‌ കുറച്ചുമാസങ്ങള്‍ക്കു മുന്‍പ്‌ ബഹുമാനിച്ച വിരോധാഭാസം മറക്കാറായിട്ടില്ല.


ഉത്തരം
ഇതാരാ ചിത്രകാരാ ഈ അക്രമം കാണിച്ചത്. ആരെങ്കിലും ചിത്രകാരനെ അപ്രകാരം വിളിച്ചിട്ടുണ്ടെങ്കില്‍ മഹാമോശമായിപ്പോയി എന്നേ പറയാനുള്ളൂ, ആ ദളിതന്‍ എന്നു വിളിച്ച കമന്റിന്റെ ലിങ്ക് ഒന്നു തരാമോ?

ആരോപണം 5
അഞ്ചാറുമാസം മുന്‍പ്‌ ചിത്രകാരനെതിരെ കുരിശുയുദ്ധം നടത്തിയവര്‍ ത്രിശൂരിലെ ഒരു പോലീസ്‌ സ്റ്റേഷനില്‍നിന്നും ചിത്രകാരന്റെ വീട്ടിലേക്ക്‌ വിളിപ്പിച്ച്‌ കുടുംബത്തെ ഭീഷണിപ്പെടുത്താനടക്കം ദൈര്യപ്പെട്ടിരുന്നു.(നംബറും സമയവും ഫോണിലുണ്ട്‌) പോലീസുകാരന്റെ ജോലി അന്നു രക്ഷിക്കപ്പെട്ടത്‌ ചിത്രകാരന്റെ ഔദാര്യത്തിലാണ്‌.


ഉത്തരം
ഇതു തികച്ചും ദുരുദ്ദേശപരമായ ആരോപണമാണ്. അഞ്ചുമാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ബ്ലോഗറിനെക്കുറിച്ചു തന്നെ അറിയില്ലായിരുന്നു. മറ്റാരെങ്കിലും ആണ് ഇത് ചെയ്തതെന്നാണുദ്ദേശിക്കുന്നതെങ്കില്‍ ദയവു ചെയ്ത് ആധാരമായ പോസ്റ്റുകളും കമന്റു ലിങ്കുകളും തരിക. കുറഞ്ഞ പക്ഷം എന്തായിരുന്നു സംഭവം എന്നു വിവരിക്കുകയും ചെയ്യുക. എന്നെപ്പോലെ പുതിയ ബ്ലോഗേഴ്സിന് ഇതൊന്നു അറിയുക ഉണ്ടാവില്ല. എന്തായാലും പോലീസുകാരന്റെ ജോലിയെ രക്ഷിച്ച ചിത്രകാരന്റെ മഹാമനസ്കതയെ അഭിനന്ദിക്കാന്‍ ഞാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുകയാണ്.


വെറുമൊരു നിര്‍ദോഷമായ തമാശയുടെ പേരില്‍ ശ്രീമാന്‍ കുഞ്ഞാലി, ശ്രീമാന്‍ പ്രമോദ്‌, ശ്രീമാന്‍ ശില്‍പി, ശ്രീമാന്‍ ബുദ്ധിജീവി, ശ്രീമാന്‍ ഡിങ്കന്‍, ഞാന്‍ മുതലായ ബ്ലോഗര്‍മാരെ വ്യക്തിഹത്യ എന്നു വരെ വിളിക്കാവുന്ന തരത്തില്‍ ആരോപണ ശരങ്ങള്‍ കൊണ്ടു മൂടിയ ചിത്രകാരന്റെ കമന്റിനെതിരേ ഞാന്‍ അതിശക്തമായ ഭാഷയില്‍ അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.

-കുതിരവട്ടന്‍

മുത്തപ്പന്‍muthapan said...

ചിത്രകാരാ,
ഈ ചിത്രം കേരള സാമൂഹ്യചരിത്രത്തില്‍ കഴിഞ്ഞ ആയിരം വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിനോ, കോടിക്കണക്കിനോ ആവര്‍ത്തിച്ച്‌ ഉണ്ടായ ഫ്രൈം ആണ്‌.
നായര്‍ തറവാടുകളെ ഈഴവര്‍ പരിഹസിച്ചിരുന്നത്‌ "കിണ്ടിയും വെള്ളത്തിന്റെയും" ആള്‍ക്കാര്‍ എന്നായിരുന്നു.
അതിനു കാരണം, കിണ്ടിയും വെള്ളവും ഒരു അടയാളമായി നായര്‍ വീടുകളുടെ കിടപ്പറ വാതിലിനുമുന്നില്‍ വച്ചാല്‍ അന്ന് അവിടെ നംബൂതിരിയായ സംബന്തക്കാരന്‍ അറക്കകത്ത്‌ ഉണ്ട്‌ എന്ന് ഭര്‍ത്താവായ നായര്‍ മനസ്സിലാക്കി ക്കൊള്ളണം എന്നായിരുന്നു.
അതുപോലെ നായരെ "മൊഴിചൊല്ലാന്‍" നായര്‍ കിടക്കാറുള്ള പായ ചുരുട്ടി കിടപ്പറ വാതിലിനു പുറത്തുവച്ചാല്‍ മാത്രം മതിയായിരുന്നത്രേ!! പിന്നെ ആ വീട്ടില്‍ ചുറ്റിക്കറങ്ങാനോ, സംസാരിക്കാന്‍പോലുമോ നായര്‍ക്ക്‌ ഒരവകാശവുമില്ല !!! ഉടന്‍ സ്ഥലം വിട്ടോളണം.

Divya said...

പടം കൊള്ളാട്ടാ :-)

ജിജി said...

chitrakarante nireekshana-vishakalana budhi kollaam..

അനിലന്‍ said...

ഒരു കാര്യം പറയുവാന്‍ ഇത്രയധികം വിശദാംശങ്ങള്‍ വേണ്ടിയിരുന്നോ? കിണ്ടിയും മറ്റും. ആകെ ഒരു ഞെരുക്കം തോന്നുന്നുണ്ട് ചിത്രത്തിന്.

ഗിരീഷ്‌ എ എസ്‌ said...

ചിത്രകാരാ..
നല്ല ചിത്രം..
ഒരു കാലത്തെ വേദനിപ്പിക്കുന്ന
നമ്മുടെ സമൂഹത്തെ
ഒരിക്കല്‍ കൂടി
ഓര്‍മ്മിക്കാനും...
ആ കിരാതവാഴ്ചയെ
വീണ്ടും വെറുക്കാനും
ഈ ചിത്രം ഉപകരിച്ചു...
അഭിനന്ദനങ്ങള്‍

MKERALAM said...

ഇപ്പോഴാണല്ലോ ചിത്രകാരാ ഞാനിതു കണ്ടത്.

ഇതും ഒന്നാം ക്ലാസ്.

ഒരു വിഷ്വല്‍ ചിത്രത്തില്‍ നിന്ന് എന്തെല്ലാം കാര്യങ്ങള്‍ ഒറ്റയടിയ്ക്കു മനസിലാക്കാന്‍ കഴിയും. ഒരൊന്നു രണ്ടു പേജുകളിലെ വിവരം ഒരു ചിത്രത്തില്‍ നിന്നു മനസിലാക്കാം.great

ഇതാണൊരു ചിത്രത്തിനെ കഴിവ് ചിതകാരന്റയും.

keep it up

മാവേലി കേരളം