Sunday, July 22, 2007

പോര്‍ട്രൈറ്റ്‌


1989ല്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജ്‌ പഠനത്തിന്റെ ഭാഗമായി വരച്ച ഒരു സാധാരണ പോര്‍ട്രൈറ്റ്‌ പെയിന്റിംഗ്‌. രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 3വരെ മോഡലായി ഇരുന്നാല്‍ ഇവര്‍ക്ക്‌ അന്ന് കിട്ടിയിരുന്നത്‌ 56/- രൂപയായിരുന്നെന്ന് തോന്നുന്നു.(സര്‍ക്കാര്‍ നല്‍കുന്ന കൂലിയാണ്‌. നമുക്ക്‌ കുറച്ചു പണം നല്‍കി സഹായിക്കാമെന്ന് അന്നു തോന്നിയിരുന്നില്ല. ചിത്രകാരന്‍ പത്തുരൂപകൊണാണ്‌ ഒരു ദിവസം അന്ന്‌ കഴിച്ചുകൂട്ടിയിരുന്നത്‌. അതുതന്നെ കലാകൌമുദി എഡിറ്റര്‍ എസ്‌ ജയചന്ദ്രന്നായരും, മറ്റുചില പത്രാധിപന്മാരും നല്‍കുന്ന കാര്‍ട്ടൂണ്‍ വരക്കുന്നതിനുള്ള പ്രതിഫലത്തെ ആശ്രയിച്ചിരിക്കും. അന്ന് ജഗന്നാഥപ്പണിക്കരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 'ഈനാട്‌' പത്രത്തില്‍ ഒരു മാസക്കാലം എഡിറ്റര്‍ പിസി സുകുമാരന്‍നായരുടെ ആവശ്യപ്രകാരം ഒന്നാം പേജില്‍ 13 രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്‌ ചിത്രകാരനുലഭിച്ച പ്രതിഫലം സ്വീകരിച്ചപ്പോള്‍ സത്യമായും കരഞ്ഞുപോയിട്ടുണ്ട്‌. 130/-രൂപ!! പിന്നെ,വില പറയാതെ ചിത്രകാരന്‍ വരച്ചിട്ടില്ല. ദാരിദ്ര്യം നമ്മുടെ മാനസ്സികാവസ്ഥയുടെ സൃഷ്ടിയാണെന്ന് പഠിക്കുന്നത്‌ അങ്ങിനെയാണ്‌. ദരിദ്രന്‌ ആത്മാഭിമാനത്തിന്‌ ഇടം കൊടുക്കണമെന്ന ചിത്രകാരന്റെ വാദത്തിലെ സത്യദര്‍ശനം ഇവിടെനിന്നുമാണ്‌)ഈ പോര്‍ട്രൈറ്റ്‌ മോഡലിന്റെ ദാരിദ്ര്യത്തോടൊപ്പം ചിത്രകാരന്റെയും ദാരിദ്ര്യത്തിന്റെ നിറങ്ങള്‍ കന്‍വാസില്‍ തേച്ചുപിടിപ്പിച്ചിട്ടുണ്ട്‌.

9 comments:

Anonymous said...

ദാരിദ്ര്യം നമ്മുടെ മാനസ്സികാവസ്ഥയുടെ സൃഷ്ടിയാണെന്ന് പഠിക്കുന്നത്‌ അങ്ങിനെയാണ്‌. ദരിദ്രന്‌ ആത്മാഭിമാനത്തിന്‌ ഇടം കൊടുക്കണമെന്ന ചിത്രകാരന്റെ വാദത്തിലെ സത്യദര്‍ശനം ഇവിടെനിന്നുമാണ്‌)ഈ പോര്‍ട്രൈറ്റ്‌ മോഡലിന്റെ ദാരിദ്ര്യത്തോടൊപ്പം ചിത്രകാരന്റെയും ദാരിദ്ര്യത്തിന്റെ നിറങ്ങള്‍ കന്‍വാസില്‍ തേച്ചുപിടിപ്പിച്ചിട്ടുണ്ട്‌.കുറച്ചധികം വിശദീകരിച്ചുപോയി... ക്ഷമിക്കുക.

Anonymous said...

നന്നായിരിക്കുന്നു. ചിത്രരചനയിലെ പിന്നാമ്പുറ വാര്‍ത്തകളും പുതിയ വിവരങ്ങള്‍ നല്‍കുന്നു.

Anonymous said...

ദരിദ്രന്‌ ആത്മാഭിമാനത്തിന്‌ ഇടം കൊടുക്കണമെന്ന..

കളഞ്ഞു കുളിക്കാന്‍ തയാറല്ലെങ്കില്‍, അതാവും ദരിദ്രന്റെ വലിയ സ്വത്ത്. നഷ്ടപ്പെട്ടാല്‍ ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാത്തതും അതു തന്നെ..!

Anonymous said...

സത്യത്തില്‍ ഇങ്ങനെയുള്ള വിവരണങ്ങളുണ്ടെങ്കില്‍ കലാസൃഷ്ടി നന്നായി മനസ്സിലാകും. ഇതു കലാകാരന്റെ കഴിവുകുറവായി കാണണ്ടെ, ഈ കലാസ്വാദകന്റെ കഴിവുകുറവാണ് :)

ഞാന്‍ പോസ്റ്റ് ചെയ്യാതെ മാറ്റിയിട്ടിരിക്കുന്ന ഒരു പോട്രേയ്റ്റ് ചിത്രത്തിനും ഏകദേശം ഇതേ സാമ്യം, അതില്‍ ദാരിദ്ര്യത്തിനൊപ്പം പ്രത്യാശയുടെ ചെറുചിരിയുമുണ്ട്.

Anonymous said...

:)

Anonymous said...

ചിത്രകാരാ, 18 വര്‍ഷം മുന്‍പ്‌ വരച്ച പോര്‍ട്രയിറ്റ്‌ ഇഷ്ടപ്പെട്ടു. അതിനു പിന്നിലെ ചെറുതെങ്കിലും ദാരിദ്ര്യത്തിന്റെ വേദനകള്‍ പങ്കുവെച്ച കഥയും. ഒന്നോര്‍ത്താല്‍ ചിത്രകാരന്റെ മോഡല്‍ ഭാഗ്യവാനായിരുന്നു, കാരണം അതിനും രണ്ടു വര്‍ഷം മുന്‍പ്‌ 1987-ല്‍ എന്റെ ഓര്‍മ്മയില്‍ ഞങ്ങളുടെ നാട്ടിലെ മൈക്കാടുകാരുടെ ദിവസക്കൂലി 20മുതല്‍ 25 രൂപയേ യുള്ളായിരുന്നു. അതും രാവിലെ മേശരിമാര്‍ വരുമ്പോള്‍ തന്നെ നാലുചാക്ക്‌ സിമന്റിന്‌ ചാന്തും കൂട്ടിയിരുന്നു അവര്‍. വൈകിട്ട്‌ ഇരുട്ടിയാലും കുഴച്ച ചാന്തിന്‌ പണിയുമ്പോള്‍ ചട്ടിയില്‍ ചാന്തും ഒരു കയ്യില്‍ മണ്ണേണ്ണവിളക്കുമായി വെളിച്ചം കാണിച്ചുകൊണ്ടങ്ങനെ നില്‍ക്കണം. മേശരിമാരെല്ലാം പോയിക്കഴിഞ്ഞ്‌ പണിയായുധങ്ങളെല്ലാം കഴുകി അത്‌ ഇരിക്കേണ്ടിടത്തു വെച്ച്‌ കയ്യും കാലും കഴുകി പോകുമ്പോള്‍ മണി ഏഴായിരിക്കും. മോഡലിന്‌ ഒമ്പതിനു വന്ന് മൂന്നിനുപോകാം,അമ്പത്താറു രൂപയും കിട്ടും, പറയുന്നതുപോലെയൊക്കെ ഇരുന്നുകൊടുത്താല്‍ മതി, കായികാദ്ധ്വാനം കുറവാണെന്നെങ്കിലും ആശ്വസിക്കാം. ഒരു പട്ടിണിക്കോലത്തിന്റെ നിസ്സഹായതയെ കുറച്ചു കണ്ടതല്ല കേട്ടോ. മറ്റൊരു പട്ടിണിക്കഥ ഓറുത്തുവെന്നു മാത്രം. ചിത്രകാരന്‌ ഹൃദയംനിറഞ്ഞ ആശംസകള്‍

Anonymous said...

പോര്‍ട്രയിറ്റ് ഇഷ്ടപെട്ടു.
ആ വിവരണം ടച്ചിംഗ്.

Anonymous said...

:|

Anonymous said...

വര നന്നായിട്ടുണ്ട്..എഴുത്തും.

ആ അമ്മാവനും ചിത്രകാരന്‍ വരച്ചതിനും ഒരേ ഛായ പോലെ. ഈ ഫോട്ടോ കണ്ട് ഒരു സുഹൃത്ത് പറഞ്ഞിരുന്നു..അതിനു മോഡല്‍ ആയി ഇരുന്ന ആള്‍ തിരുവനന്തപുരത്ത് നടപ്പുണ്ടാകുമെന്ന്‌. ലിങ്കിനു നന്ദി..