Sunday, July 8, 2007

"നഗ്ന പ്രതിച്ഛായ"സമൂഹത്തില്‍ ആരാധ്യനായി കരുതപ്പെട്ടിരുന്ന വ്യക്തി ഒരു നാള്‍ നഗ്നനായി പിടിക്കപ്പെടുംബോള്‍....


ചിത്രകാരന്‍ 1990ല്‍ പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബില്‍ വച്ചു വരച്ച രണ്ടാമത്തെ പെയിന്റിംഗ്‌.


അക്കാലത്ത്‌ ചിത്രകാരന്‍ അനുഭവിച്ചിരുന്ന വ്യക്തിപരമായ ലൈംഗീക ദാരിദ്ര്യം ഈ പ്രമേയത്തിനു അമിത പ്രാധാന്യം നല്‍കാന്‍ കാരണമായിട്ടുണ്ടാകും.

കൂടാതെ, ഒന്നാം വര്‍ഷ ബി എഫ്‌ എക്ക്‌ പഠിക്കുംബോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നൂഡ്‌ സ്റ്റഡി ക്ലസ്സിലേക്ക്‌ പെട്ടെന്നു കയറിച്ചെന്നപ്പോള്‍ കണ്ട ദൃശ്യം ഒരു ഞെട്ടലായി മനസ്സില്‍ കിടപ്പുള്ളതുകൊണ്ടുമാകാം.

ജീവിതത്തിലെ രസകരമായ ഒരു ഓര്‍മ്മയായി ഈ ചിത്രം ചിത്രകാരന്റെ ബ്ലൊഗിലിരിക്കട്ടെ !!!

29 comments:

Anonymous said...

സമൂഹത്തില്‍ ആരാധ്യനായി കരുതപ്പെട്ടിരുന്ന വ്യക്തി ഒരു നാള്‍ നഗ്നനായി പിടിക്കപ്പെടുംബോള്‍....


ചിത്രകാരന്‍ 1990ല്‍ പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബില്‍ വച്ചു വരച്ച രണ്ടാമത്തെ പെയിന്റിംഗ്‌.

Anonymous said...

ചിത്രകാരാ..
താങ്കളുടെ ചിത്രങ്ങളൊക്കെയും മനോഹരം
ചിത്രങ്ങള്‍ പലകഥകളും പറയുന്നു,
അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Anonymous said...

പ്രിയ ഇരിങ്ങല്‍...
വളരെ നന്ദി.
അഭിപ്രായത്തില്‍ സന്തോഷം.

Anonymous said...

ചിത്രകാരാ, കണ്ടുപിടിക്കപ്പെടുമ്പോള്‍ എല്ലാവരും ചെയ്യുന്നതിതൊക്കെ തന്നെ,മറ്റുള്ളവരുടെ കണ്ണില്‍പൊടിയിട്ടിട്ടുള്ള രക്ഷപ്പെടനുള്ള ശ്രമം. വര നന്നായിട്ടുണ്ട്‌ ആശംസകള്‍.

Anonymous said...

Very Nice Painiting. Chithrakaaran

Nagnatha marakkaanaanu aadyam Sramikkunnath aa gentle man ;)

Anonymous said...

ചിത്രകാരന്‍ ചേട്ടാ...കൊള്ളാം..

പിന്നേ എനിക്കൊരു സംസയമുണ്ട്...
ചോദിക്കട്ടേ..
വേണ്ടാ..ചോദിക്കണ്ടാ....
തെറ്റിദ്ധരിച്ചാലോ...

എന്നാലും വേണ്ടില്ല...ചോദിച്ചേക്കാം...

എന്റെ സംശയം എന്താണെന്നോ....

ആ കിടക്കുന്ന പെണ്ണിന്റെ അടുത്തിരിക്കുന്നത് ടോര്‍ച്ചാണോ...
പുട്ട് കുറ്റിയാണോ...

Anonymous said...

ഷാനവാസ്‌ ഇലപ്പിക്കുളം,
വന്നതില്‍, കണതില്‍,നല്ല വാക്കുകള്‍ക്ക്‌ ... നന്ദി.

ഇടിവാള്‍,
വളരെ സന്തോഷം.

സന്‍ഡോസ്‌,
അത്ര അദൈര്യപ്പെടരുത്‌ !!
സന്‍ഡോസിന്റെ മനോധര്‍മ്മത്തിനനുസരിച്ച്‌ എന്തായാലും കുഴപ്പമില്ല.
:)

Anonymous said...

ചിത്രകാരാ,

നിങ്ങളുടെ എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.

പേര്‍ഷ്യന്‍ ബ്ലൂവിന്റേയും കാവിയുടേയും കടും പച്ചയുടേയും ഒക്കെ കൂട്ടുകള്‍ കൊണ്ട് ചിത്രങ്ങള്‍ക്ക് കാഴ്ചയുടേതായ ആഴം നല്‍കിയിരിയ്ക്കുന്ന ടെക്നിക്കും,മിക്ക ചിത്രങ്ങളുടേയും പിറകിലുള്ള രാഷ്ടീയവും വളരെയേറെ അഭിനന്ദനാര്‍ഹമായിരിയ്ക്കുന്നു.

ചിത്രങ്ങള്‍ പങ്കു വയ്കുന്നതിന് നന്ദി.

ലൈംഗികപരമായ ദാരിദ്ര്യവും ഒളിഞ്ഞുനോട്ടത്തിലെ സുഖവും മലയാളിയുടേ ഹിപ്പോക്രസിമനസ്സ് അനുഭവിയ്ക്കുന്ന ലക്ഷ്വറികളിലൊന്നല്ലേ..:)

ദാരിദ്ര്യമൊന്നുമില്ലെങ്കില്‍ കിട്ടുമ്പോഴെന്ത് സുഖം?:)

Anonymous said...

:)

Anonymous said...

ചിത്രകാരാ...
ഒരുപാടിഷ്ടമായി...
ഈ ചിത്രത്തില്‍ ജീവിതത്തിലെ ചില ദൈന്യതകള്‍ നിഴിച്ചുകാണാന്‍ കഴിഞ്ഞു..
ശരിക്കും സംവദിക്കുന്ന ഈ ചിത്രം മറ്റു ചിത്രങ്ങളെ പോലെ തന്നെ ശ്രദ്ധേയമാണ്‌...
അഭിനന്ദനങ്ങള്‍

Anonymous said...

ഈ ചിത്രത്തിന്റെ പിന്നില്‍ ഒരു കഥയുണ്ട്.

ലട്കേഷ് കുറുപ്പ് ദുബയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ (aircraft aluminium കൊണ്ടു നിര്മിച്ച) 6 cell Maglite
Torch മാത്രമാണു് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഇഷ്ട ഭോജനമായ കഞ്ഞിയും പയറും വിള്മ്പി വെച്ചിട്ട് അവള്‍ ഉറങ്ങാന്‍ കിടന്നു. അന്ന് രാത്രി താപനില കുറച്ച് അധികമായിരുന്നു. ജനാല തുറന്നിട്ടിരുന്നു. വസ്ത്രങ്ങളും അവള്‍ അഴിച്ചു വെച്ചു. അവരുടെ പുതിയ വീട്ടില്‍ Furniture Deliver ചെയ്തിട്ടില്ലായിരുന്നു. വിട്ടിലേക്ക് വരുന്ന വഴി ലട്കേഷ് അലക്കുകര്‍ താമസിക്കുന്ന വീടിന്റെ അരികിലൂടെ രാത്രി നടന്നു വരുകയായിരുന്നു. Maglite പ്രതീക്ഷിച്ചതുപോലെ അത്ര ഗഭീരമല്ല എന്ന് അദ്ദേഹത്തിനു അന്ന് മനസിലായി. നീലം മുക്കിവെച്ചിരുന്ന ആ വലിയ Tankഇല്‍ ളട്കേഷ് തല കുത്തനെ വീണു. തുണിയെല്ലാം ഊരികളഞ്ഞിട്ട് ലട്കേഷ് വീട്ടിലേക്ക് ഓടി എത്തി. പിന്നാലെ അലക്കുകാരും. അലക്കുകാര്‍ വിട്ടില്‍ വന്നപ്പോള്‍ കണ്ട കാഴ്ചയാണു് ഈ ചിത്രം.

Anonymous said...

ആ കൊച്ചിന്റെ കെടപ്പ് കണ്ടില്ലേ, ഒന്നുമറിയാത്ത പോലെ. അതോ മാന്യന്‍ അവളെ പീഡിപ്പിച്ച് കൊന്നോ? വൈരുധ്യാത്മകമായ രണ്ട് മനോഭാ‍വങ്ങള്‍!

Anonymous said...

എപ്പോഴത്തേയും പോലെ തന്നെ your trademark colours and bold lines.

Hats off to you sir

Anonymous said...

ഹ.ഹ...കൈപ്പിള്ളിയണ്ണാ..
വരക്ക് പിന്നിലെ കഥ കലക്കി....
ഞാനും സംശയിച്ചു ..
എന്താ ആ പൊത്തിപ്പിടിച്ച് നില്‍ക്കുന്ന ആള്‍ക്ക് ഒരു നീലനിറം എന്ന്....

Anonymous said...

പ്രിയ അംബി,
ചില പ്രത്യേക നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ചിത്രം വരക്കുന്ന ആളുടെ പ്രായത്തിന്‌ കാര്യമായ സ്വാധീനമുണ്ടെന്ന് കേള്‍ക്കുന്നു(ആരോ നടത്തിയ പഠനത്തെക്കുറിച്ച്‌ ഒരു ഡോക്റ്റര്‍ സംസാരിക്കുന്നത്‌ കേട്ടതാണ്‌.)
ഓളിഞ്ഞുനോട്ടം ലൈംഗീക ദാരദ്ര്യത്തിന്റെ അസഹനീയ അവസ്ഥതന്നെയാണ്‌. എത്യോപ്പ്യയിലെ പട്ടിണിയൊന്നും അത്ര വലുതല്ല!!!!
പക്ഷേ, ചിത്രകാരന്‍ എവിടെയും ഒളിഞ്ഞു നോക്കിയിട്ടില്ല(മനസ്സു നോക്കീരിക്കും!)

Anonymous said...

ദ്രൗപതി,
വന്നതിലും,അഭിപ്രായം പറഞ്ഞതിലും സന്തൊഷം.

ചക്കരേ...,
തെച്ചിപൂ കണ്ടു, സ്മെയിലി കിട്ടി. :) നന്ദി.

Anonymous said...

കൈപ്പള്ളി,

കഥക്കു നന്ദി.
17 വര്‍ഷം മുന്‍പ്‌ വരച്ച ചിത്രമാണ്‌. കളറോ ശൈലിയോ ഇപ്പോള്‍ മാറ്റാനാകില്ല.
വന്ന വഴിയെക്കുറിച്ച്ള്ള ഓര്‍മ്മക്കുറിപ്പ്‌... അത്രമാതം!!
അബ്ബിപ്രായങ്ങള്‍ക്ക്‌ സ്മെയിലി :)

ഇക്കാസെ,

വൈരുദ്ധ്യം കണ്ടു പിട്ച്ചതില്‍ ക്രിതഞ്ഞത !! :)

സന്ദോസെ.... ഇതൊരു ഷക്കീല പഠമാക്കല്ലേ .....

Anonymous said...

ചിത്രക്കാരന്‍, താങ്കളുടെ എല്ലാ ചിത്രങ്ങളും മനോഹരം, പ്രത്യേകിച്ചും താങ്കള്‍ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ എല്ലാം പത്തോ, പതിനഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരച്ചതാണെന്നിരിക്കെ.

ജീവിതത്തെ മൊത്തത്തില്‍ ഒരു വിപ്ലവാത്മകമായ സമീപനത്തോടെയാണ് താങ്കള്‍ സമീപിച്ചിരുന്നതെന്ന് താങ്കളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്നു.

Anonymous said...

ഹ..ഹ..ചിത്രകാരന്റെ സാന്റോസിനോടുള്ള മറുപടി തകര്‍ത്തു..:)

എനിക്ക് മൂന്നാറില്‍ വച്ച കഴിഞ്ഞ തവണ പോസ്റ്റ് ചെയ്ത നിസ്സഹായതയുടെ ക്രിയേറ്റിവിറ്റി ആണ് കൂടുതല്‍ ഇഷ്ടമായത്..ചിത്രകാരാ,ഈ പേര് അന്വര്‍ത്ഥമാക്കിയ ബ്ലോഗ് ഉജ്വലമാകുന്നു..എല്ലാവിധ ആശംസകളും..!

Anonymous said...

ചിത്രങ്ങളൊക്കെ വളരെ ഇഷ്ടപ്പെടുന്നൂ...ഇനി ആ പ്രൊഫൈലിലെ ചിത്രം കാണണമെന്ന ആഗ്രഹം സാധിച്ചു തരണേ...

Anonymous said...

ചിത്രകാരന്റെ ഈ ചിത്രവും എനിക്ക് ഇഷ്ടമായി. മിതഭാഷിയായതും ഇഷ്ടമായി. നിറങ്ങളുടെ തിരഞ്ഞെടുപ്പും വരയുടെ ശൈലിയും ഒന്നിനൊന്ന് മെച്ചം.

Anonymous said...

ചിത്രം കൊള്ളാം.

ആ ജനല്‍ ഒന്ന് അടച്ചിടാമായിരുന്നു അല്ലേ? :-)

Anonymous said...

മനോഹരം :)

സാന്‍ഡോസേ :)

Anonymous said...

പ്രിയ കുറുമാന്‍,
സാന്നിദ്ധ്യത്തില്‍ സന്തോഷം.
ജീവിതത്തെ സ്വന്തമായ (ഏകാന്തമായ) ഒരു വഴിയിലൂടെയാണ്‌ ഇതുവരെ സമീപിച്ചത്‌.
എഴുത്തുകാരനായ കുറുമാന്റെ അവലോകനത്തിനു നന്ദി.

ബൂലൊകത്തിന്റെ പാട്ടുകാരാനായ കിരണ്‍സ്‌,
മുന്നാറിലെ പ്രതിസന്ധി എന്ന ചിത്രംതന്നെയാണ്‍ കൂടുതല്‍ ആത്മസംത്രിപ്തി നല്‍കുന്നത്‌. അതില്‍ നോക്കുംബോള്‍ 17 വര്‍ഷം മുന്‍പ്‌ മുന്നറിലെ ആ ഹാളിലെത്തിയ പ്രതീതി(വ്യക്തിപരം).
അതിലെ പശ്ചാത്തല നിറങ്ങള്‍ക്ക്‌ യഥാതഥമായ ചില പ്രത്യേകതകളുമുണ്ട്‌.

Anonymous said...

പ്രിയ പാച്ചാളം,
പാച്ചാളത്തിന്റെ ആഗ്രഹം കാണുംബോള്‍ നിര്‍ത്തിവച്ച വര വീണ്ടും തുടങ്ങിയാലോ... എന്നൊരു ചിന്ത. സന്തോഷം :)


പ്രിയ ജേക്കബ്‌ സുഹൃത്തേ,

ഇപ്പോള്‍ ആശ്വാസമായി !!
കംബ്യൂട്ടര്‍ സ്ക്രീനിനുമുന്നില്‍ ചിത്രകാരനു വിമ്മിഷ്ടമുണ്ടാക്കുന്ന ചില പരിമിതികളുണ്ട്‌. അതു ടെന്‍ഷന്‍ കൂട്ടുന്നതും, അക്ഷമ അബദ്ധത്തിലെത്തുന്നതും പരമാവധി നിയന്ത്രിക്കാന്‍ പഠിച്ചുവരുന്നതേയുള്ളു.

പ്രിയ കുതിരവട്ടന്‍,
കൊള്ളമെന്നറിയിച്ചതില്‍ സന്തോഷം.
ജന്നല്‍ അടക്കാനകില്ല. വരച്ചുപോയില്ലെ !!... പൊറുക്കപ്പാ !!

പ്രിയ തറവാടി, :) സ്മെയിലി ഇടാന്‍ ഇയ്യിടെ ചിത്രകാരനും പഠിച്ചു. :) നന്ദി.

Anonymous said...

ചിത്രകാരന്‍ വളരെ പ്രതിഭയുള്ള വരക്കാരനാണ്‍.

Anonymous said...

പ്രിയ എസ്‌ ജിതേഷ്‌,
ചിത്രത്തെക്കുറിച്ചും ചിത്രകാരനെക്കുറിച്ചുമുള്ള നല്ല വാക്കുകള്‍ക്ക്‌ നന്ദി.


അത്ഭുതകരമെന്നു വിശേഷിപ്പിക്കാവുന്ന കുറച്ചു സര്‍ റിയലിസ്റ്റിക്‌ ചിത്രങ്ങള്‍ ഇവിടെ ഞെക്കിയാല്‍ കാണാവുന്നതാണ്‌. ഇത്തരം അനേകം ദൃശ്യങ്ങള്‍ കണ്ടാലേ മലയാളിയുടെ കപട സദാചാര പൊങ്ങച്ചത്തിന്‌ കുറച്ചെങ്കിലും അയവുവരു.

ഈ പൊസ്റ്റിലെ ഭാഷ പിടികിട്ടാത്തതിനാല്‍ ഉള്ളടക്കം എന്തെന്ന് ചിത്രകാരനറിയില്ല. വിവരമുള്ളവര്‍ ആരെങ്കിലും പറഞ്ഞുതന്നാല്‍ ഉപകാരം.

Anonymous said...

ചിത്രകാരന്‍, താങ്കളുടെ ചിത്രങള്‍ പലതും എനിക്കിഷ്ടമായി. മുന്‍പ് ആരോ സൂചിപ്പിച്ചതുപോലെ വിശദീകരണകുറിപ്പുകള്‍ , പ്രത്യേകിച്ച് രാഷ്ട്രീയ വിശദീകരണങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. താങ്കളുടേ ചില കമന്റെനുകളില്‍ നിന്ന് താങ്കള്‍ ഇപ്പോള്‍ ചിത്രരചന നിറുത്തിയിരിക്കുന്നതായി മനസ്സിലാക്കുന്നു. തീരുമാനം പുനപ്പരിശോധിക്കുമെന്ന് കരുതട്ടെ.

Anonymous said...

പ്രിയ വിമതന്‍ ചിത്രങ്ങള്‍ ഇഷ്ടമായെന്നറിയിച്ചതില്‍ സന്തോഷം. തീര്‍ച്ചയായും തുടര്‍ന്നു വരക്കും. !!