Saturday, November 3, 2007

മാതൃഭൂമി രൈറ്റ് അപ്പ് 1993


11 comments:

ഗീത് said...

മാതൃഭൂമിയില്‍ ഞാനിത്‌ വായിച്ചതായി ഓറ്‌ക്കുന്നു.ബോംബ്ബേന്തിയ ആള്‍ ചുവപ്പാറ്‌ന്നിരിക്കുന്നത്‌ സ്വന്തം ചെന്നിണം വാറ്‌ന്നൊലിച്ച്‌തന്നെ ആണല്ലോ, അല്ലേ?
സന്ദേശം കൊള്ളാം.

എം.കെ.ഹരികുമാര്‍ said...

Thanks
kooduthal sradhikaam.
MK Harikuamr.

Pramod.KM said...

അഭിനന്ദനങ്ങള്‍:)
വര നിര്‍ത്തേണ്ട ആളായിരുന്നില്ല നിങ്ങള്‍.

സിമി said...

പുതിയ ഒരു ചിത്രം പോസ്റ്റ് ചെയ്തേ. കാണട്ടെ.

രിയാസ് അഹമദ് / riyaz ahamed said...

ബുദ്ധനെ അയ്യപ്പനെന്നു വിളിച്ച് ചീത്തവിളി കേട്ടയാള്‍. ഹഹഹ, ഗ്രേറ്റ്!

ഭൂമിപുത്രി said...

ഈ പേപ്പര്‍കട്ടിങ്ങുകളില്‍ നിന്നു ചിത്രകാരനെ കൂടുതലറിയാന്‍ സാധിച്ചു,
അഭിനന്ദങ്ങള്‍,സന്തോഷം!

മാവേലി കേരളം said...

ചിത്രകാരാ

സന്തോഷം ചിത്രകാരാ. ചിത്രങ്ങളേക്കുറിച്ചു കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചു. ബോംബേന്തിയ ചിത്രത്തേക്കുറിച്ചുള്ള ചിത്രകാരന്റെ ഉള്‍ക്കാഴ്ച ആ ലേഖനം വായിച്ചപ്പോഴാണ് കൂടുതല്‍ മനസിലായത്.

പക്ഷെ എന്തുകോണ്ടതു നിര്‍ത്തി ചിത്രകാരാ. കൊമേഴ്സില്‍ നിന്നും ചിത്രത്തിലേക്ക് വീണ്ടും കൊമേഴ്സിലേക്ക്. ബഹുമുഖ പ്രതിഭ, കൊള്ളാം ചിത്രകാരാ

krish | കൃഷ് said...

ഇത് 4 ദിവസം കഴിഞ്ഞ് നവംബര്‍ 21-ന് പോസ്റ്റ് ചെയ്താല്‍ ഒരു അര്‍ത്ഥം കൂടി വരുമായിരുന്നു - 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് (പ്രസിദ്ധീകരിച്ചത്).

ചിത്രകാരന്‍റെ പേരും, കുടുംബത്തിലുള്ളവരുടെ ചിത്രങ്ങളും കണ്ടിട്ടുണ്ടെങ്കിലും, ചിത്രകാരന്‍റെ പഴയതാണെങ്കിലും സൈഡ്‍വ്യൂവില്‍ നിന്നുള്ള ചിത്രം ഇപ്പഴാ കണ്ടത്.
ഞാന്‍ ഒരു പഴയ ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു: താങ്കളുടെ ചിത്രകലാ രചനയെ (കഴിവിനെ) എന്തുകൊണ്ട് വീണ്ടും പരിപോഷിപ്പിക്കുന്നില്ല, പുതുതായി എന്തെങ്കിലും.
(വിവാദ എഴുത്തില്‍ നിന്നുംകുറച്ചെങ്കിലും മാറി).

Cartoonist Gireesh vengara said...

എല്ലാം ഒന്നു കലക്കി തെളിയിക്കണം

നിലാവര്‍ നിസ said...

ദൈവമേ..
വല്ലാത്തൊരു വിസ്മയം..!!!
പ്രൊഫൈലിലെ ചിത്രം കണ്ടപ്പോള്‍ തന്നെ ഒരു.. ഓര്‍മകളുടെ പെരുമഴ എന്നോ പറയുക.. 14 വര്‍ഷം മുന്‍പ്.. ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ ഈ ലെഖനം വായിച്ചിരുന്നു.. ഞാനും അഛനും കൂടി. ബോംബേന്തിയ ആളിന്റെ ചിത്രം അച്ഛന്‍ കട്ട് ചെയ്തു വച്ച്, അതിലെ പൂമ്പാറ്റകളും പൂക്കളും മനുഷ്യനും തീര്‍ക്കുന്ന വൈരുധ്യത്തെ പറ്റി പറഞ്ഞു തന്നത് ഓര്‍ക്കുന്നു.. അച്ചന്റെ കയ്യില്‍ ഇപ്പോഴുമുണ്ടാവണം ആ കട്ടിങ്ങ്. ഈ ചിത്രം ഉള്‍പ്പെടുത്തി മറ്റൊരു ലെഖനം കൂടി വന്നു എന്നോര്‍മ.. എന്തായാലും വല്ലാത്ത സന്തൊഷം..
വര നിര്‍ത്തിയെന്നോ! എന്തിന്?

ചിത്രകാരന്‍chithrakaran said...

നിലാവര്‍ നിസ,
ചിത്രം വരച്ച് ജീവിക്കാനുള്ള വരുമാനം അന്നു സ്വപ്നം കാണാന്‍പോലുമാകുമായിരുന്നില്ല.
എന്നാല്‍ ... അക്കാലമത്രയും അലഞ്ഞു തിരിയാന്‍ തയ്യാറായിരുന്നെങ്കില്‍ ഇന്നും വരക്കാന്‍ ക്ഷമ ലഭിക്കുമായിരുന്നു. ഇപ്പോള്‍ വീണ്ടും വരക്കണമെന്നുണ്ട്, നിലവിലുള്ള ജീവിത സൌകര്യത്തെ ഉപേക്ഷിക്കണം ...അതുമൊരു പ്രതിസന്ധി ! തീര്‍ച്ചയായും അതുമറികടക്കനുള്ള ഒരുക്കത്തിലാണ്.

ചിത്രകാരന്റെ ചിത്രം മനസ്സില്‍ സൂക്ഷിച്ച അച്ചനും,മകള്‍ക്കും പ്രത്യേകം നന്ദി.
അച്ഛന്റെ പേരൊന്നു പറയണേ.. പരിചയമുള്ള ആളാണോ എന്നറിയാമല്ലോ!
നന്ദി..ആശംസകള്‍ !