Thursday, November 29, 2007

ദൈവവും പിശാചും... ഒരു ചര്‍ച്ച

ഈ കാര്‍ട്ടൂണ്‍ ബൂലോകത്തെ തീവ്ര മതവിശ്വസികളായ പൊന്നമ്പലം, രാഹുല്‍ ഈശ്വര്‍ , മത വിശ്വാസികളല്ലാത്ത കെ.പി.സുകുമാരന്‍, ഇ.എ.ജബ്ബാര്‍ എന്നിവര്‍ക്കെല്ലാംവേണ്ടി ചിത്രകാരന്‍ സമര്‍പ്പിക്കുന്നു.
17 വര്‍ഷം മുന്‍പത്തെ ചിത്രകാരന്റെ ചിന്ത.

17 comments:

Anonymous said...

ഈ കാര്‍ട്ടൂണ്‍ ബൂലോകത്തെ തീവ്ര മതവിശ്വസികളായ പൊന്നമ്പലം, രാഹുല്‍ ഈശ്വര്‍ , മത വിശ്വാസികളല്ലാത്ത കെ.പി.സുകുമാരന്‍, ഇ.എ.ജബ്ബാര്‍ എന്നിവര്‍ക്കെല്ലാംവേണ്ടി ചിത്രകാരന്‍ സമര്‍പ്പിക്കുന്നു.
17 വര്‍ഷം മുന്‍പത്തെ ചിത്രകാരന്റെ ചിന്ത.

Anonymous said...

ഹഹ ..

ശക്തമായ ഒരു മറുപടി(സമര്‍പ്പണത്തിനു പിന്നിലുള്ള വികാരം) ഈ വരകളില്‍ കാണുന്നു

Anonymous said...

അവസാന ഡയലോഗ് വളരെ നന്നായി.

Anonymous said...

ഹിഹി . ഇതിന്റെ പ്രസക്തി ഇന്നും നില നില്‍ക്കുന്നതു തന്നെ എത്ര മാത്രം ഉദ്ബുദ്ധരാണു നമ്മള്‍ എന്നതിന്റെ ഒരു സൂചികയാണ്‍ .

Anonymous said...

"നിങ്ങളുടെ സ്വാര്‍ത്ഥസംരക്ഷകനെ ദൈവമെന്നും, ചോദ്യം ചെയ്യുന്നവനെ പിശാചെന്നും വിളിക്കരുത്."

കലക്കി മാഷേ..

Anonymous said...

കഴിഞ്ഞ ദിവസം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശ്രീ: യേശുദാസ് കുവൈറ്റില്‍ വന്ന് പ്രസംഗിച്ചപ്പോള്‍ പറയുകയുണ്ടായി, ഇന്നത്തെ കാര്‍‌ട്ടൂണിസ്റ്റുകള്‍ ഒരുതരം മിമിക്രി പോലെയാണ് വരയ്‌ക്കുന്നതെന്നും, കമ്പ്യൂട്ടറിന്റെ സഹായത്താല്‍ വരയ്ക്കുന്നത് കൊണ്ട് കാര്‍ട്ടൂണിന്റെ തനിമ നഷ്ടപ്പെടുന്നു എന്നും.

കേവലം ചില വരകള്‍ കൊണ്ട് നല്ല ആശയം ആക്ഷേപഹാസ്യമായി വായനക്കാരില്‍ എത്തിയ്ക്കുന്ന ചിത്രകാരനെ പോലെയുള്ളവരുടെ കൈകളിലാണ് കാര്‍‌ട്ടൂണിന്റെ ഭാവി.

നന്നായി, അഭിനന്ദനങ്ങള്‍

Anonymous said...

ഉഗ്രന്‍ മറുപടി! അവസാനത്തെ ആ പടമാണ് എനിക്കിഷ്ടായത്. ചാവാന്‍ നേരത്തും മൂര്‍ച്ചയുള്ള ചോദ്യം കൊണ്ട് അങ്ങേരുടെ തലച്ചോറ് പിളര്‍ക്കുന്ന 'പിശാച്"!

Anonymous said...

പ്രിയ ചിത്രകാരാ,
വരയും വരയിലെ അര്‍ത്ഥവും കുറിക്കു കൊള്ളുന്നതാണ്. വളരെ അധികം ഇഷ്ടപ്പെട്ടു.

Anonymous said...

വരയും ആശയവും നന്നായി.

Anonymous said...

കാര്‍ട്ടൂണുകള്‍ കാണുന്നുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം. കമന്റിടാറില്ല എന്നേ ഉള്ളൂ. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

Anonymous said...

കലക്കി..:)

Anonymous said...

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കു വെച്ചു. ഇത് ചരിത്ര സത്യം.

Anonymous said...

നല്ല ആശയം!

Anonymous said...

ചിത്രകാരന്‍റെ ഓരോ കാര്‍ട്ടൂണും ഒന്നിനൊന്ന് മെച്ചം. ചിന്തകള്‍ക്ക് എത്ര തെളിച്ചം.

Anonymous said...

ഈ പേജിലെ എല്ലാ കാര്‍ടൂണുകളും കണ്ടു..

ചിത്രകാരന്റെ തീവ്രചിന്തകള്‍ വളരെയേറെ ഇഷ്ടപ്പെട്ടു...

Anonymous said...

ചിത്രകാരന്‍...
വളരെ അര്‍ത്ഥഗര്‍ഭമായ കാര്‍ട്ടൂണ്‍.
പക്ഷെ, ഇവിടെ ദൈവവും പിശാചുമല്ലാതെ വേറെ ചിലരെക്കൂടി കാണേണ്ടതുണ്ടല്ലോ?
ദൈവവും ദേവനും തമ്മിലുള്ള വ്യത്യാസം എപ്പോള്‍ തിരിച്ചറിയുന്നുവോ അപ്പോള്‍ മാത്രമേ ചിത്രകാരന്റെ കാര്‍ട്ടൂണിലെ വൈരുദ്ധ്യാത്മകതയ്ക്ക് ഉത്തരമാകൂ, എന്നു തോന്നുന്നു. ദൈവത്തില്‍നിന്ന് വ്യത്യസ്തമായി,
ദേവനെ ശത്രുവിനേക്കാള്‍ ഭയപ്പെടണമെന്നും കാരണം ദേവന്‍ നമ്മുടെ ആത്മീയോത്കര്‍ഷയില്‍ അസൂയാലുവാണെന്നും മറ്റും വിവേകാനന്ദസ്വാമികള്‍ പറഞ്ഞത് ഓര്‍ക്കുക.

Indi Mate said...

ദൈവമുണ്ടെന്ന് പറയുന്നവന്‍ തനിക്ക് എല്ലാം അറിയാമെന്ന് വിശ്വസിക്കുന്നില്ല. മറ്റുള്ളവര്‍ പറയുന്നത് എല്ലാം അവഗണിക്കുന്നുമില്ല.
ദൈവമില്ലെന്ന് പറയുന്നവരോ.. അവര്‍ സ്വന്തം യുക്തിക്ക് ബോധ്യപ്പെടാത്തത് വിശ്വസിക്കില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് എല്ലാം അറിയാം എന്ന് അവര്‍ തെറ്റി ധരിക്കുന്നു.
കാലം എന്ന അനന്തതയുമായി തുലനം ചെയ്യുമ്പോള്‍ മനുഷ്യ ജന്മം എന്ന പ്രതിഭാസത്തിന്റെ സമയ പരിധി ദയനീയമാം വിധം നിസ്സാരമാണ്. ജനനത്തിനും മരണത്തിനും ഇടയില്‍ ബോധമുള്ള നാല്‍പ്പതോ അന്‍പതോ വര്‍ഷക്കാലം കൊണ്ട് മനുഷ്യന്‍ അറിയുന്നതും അനുഭവിക്കുന്നതും ആണ് ആത്യന്തിക വിജ്ഞാനവും യുക്തിയും എന്ന് വിശ്വസിക്കുന്നത്തിലും വലിയ വിഡ്ഢിത്തം വേറെ എന്തുണ്ട്?
ജനിക്കും മുമ്പ് തന്റെ അവസ്ഥ എന്തായിരുന്നു എന്ന് വ്യക്തമായി അറിയാത്തവന്‍ എപ്പോള്‍ മുതല്‍ ആണ് സര്‍വ്വജ്ഞ്ജന്‍ ആയി തുടങ്ങുന്നത്?