Thursday, November 22, 2007

ചാനല്‍ സുന്ദരിയുടെ ബെല്ലി ഡാന്‍സ്

അവള്‍
രഹസ്യമായും,പരസ്യമായും...
എന്നെ പ്രാപിക്കാന്‍
അനുവാദം ചോദിച്ചുകൊണ്ടിരുന്നു.

ഭാര്യയുണ്ട്,കുട്ടിയുണ്ട്, പാരമ്പര്യമുണ്ട്,
കടത്തിന്റെ മാറാപ്പുകെട്ടുണ്ടെന്നുപറഞ്ഞ്..
ഞാന്‍ ഉത്തരവാദിത്വം നടിച്ചു.

പക്ഷെ, രക്ഷയില്ല.
അവളുടെ സമുദ്രം പോലുള്ള കണ്ണുകള്‍,
തിരമാലതീര്‍ക്കുന്ന ഇമയിണകള്‍...
രക്തം തുളുമ്പുന്ന ഹലുവപോലുള്ള ചുണ്ടുകള്‍...
ബൌണ്‍സ് ചെയ്യുന്ന സാനിയാ-സ്തനങ്ങള്‍...
പിന്നില്‍ തുളുമ്പുന്ന ചന്തികള്‍ !!!

അറിയാത്ത ഏതോ അറബി ഈരടിയുടെ
ശീല്‍ക്കാരത്തിന്റെ തണുത്ത തറയില്‍
അവളുടെ ബെല്ലീ ഡാന്‍സ് ...
മനസ്സിന്റെ നടുത്തളത്തില്‍
സര്‍പ്പസൌന്ദര്യത്തിന്റെ ഇണചേരല്‍...

എന്റെ കൈ കാലുകളിലെ ചങ്ങല
മുറുകിയൊലിച്ച ചോരകൊണ്ടൊരു
വരണമാല്യം തീര്‍ത്ത് പ്രേമത്തെ
അനശ്വരമെന്ന് പ്രഖ്യാപിച്ചപ്പോള്‍...
അവള്‍ പ്രസന്നയായി.

ഞാന്‍ അവളുടെ ദാസനായി.
അവള്‍ ഇക്കിളിപ്പെടുത്തി ,ഉമ്മവച്ചു,
ശബ്ദത്തിന്റെ മുത്തുമണികള്‍ കൊണ്ട്
എനിക്കു നെല്ലിക്കാതടം തീര്‍ത്തു.
ധാര... മസാജ്... യ്യോ...
അടിമയാകാന്‍ കാത്തിരുന്നവന്‍ ഞാന്‍ !

അവള്‍ എന്നെ അമ്മാനമാടി.
കൈക്കുഞ്ഞാക്കി ഓമനിച്ചു.
ബെല്ലി ഡാന്‍സിന്റെ വിയര്‍പ്പില്‍കുതിര്‍ന്ന
ഇടവേളയിലെപ്പഴോ...
അവള്‍ ഷക്കീലാ-മുലകള്‍ക്കിടയില്‍
ചുരുട്ടിയ നോട്ടുപോലെ എന്നെ
തിരുകിവച്ചു... ജന്മം ധന്യമായി!

തുടര്‍ന്ന് എന്റെ പ്രണയേശ്വരിയുടെ
അഴകുറ്റ കണ്ണുകളും, ചുണ്ടുകളും,
മാറിടവും,നിതം‌മ്പവും നിര്‍മ്മിച്ച...
ലോകപ്രശസ്ത ചിത്രകാരന്മാരുടെ പേരുകള്‍
സ്ക്രീനില്‍ എഴുതിക്കാണിച്ചിരിക്കും.

ഞാന്‍ അതെന്തിനു കാണണം?
പ്രായോചകരുടെ ഡിസൈന്‍ ചെയ്ത
ജീവിത കൂടുകളിലൊന്നില്‍
അവളെ ധ്യാനിച്ച്, സ്വപ്നം കണ്ട് ,..
ഉറങ്ങാന്‍ ഭാഗ്യം ലഭിച്ച... മഹാഭാഗ്യവാന്‍ ഞാന്‍ !

12 comments:

ചിത്രകാരന്‍chithrakaran said...

തുടര്‍ന്ന് എന്റെ പ്രാണേശ്വരിയുടെ
അഴകുറ്റ കണ്ണുകളും, ചുണ്ടുകളും,
മാറിടവും,നിതം‌മ്പവും നിര്‍മ്മിച്ച
ലോകപ്രശസ്ത ചിത്രകാരന്മാരുടെ പേരുകള്‍
സ്ക്രീനില്‍ എഴുതിക്കാണിച്ചിരിക്കും.

ഞാന്‍ അതെന്തിനു കാണണം?
പ്രായോചകരുടെ ഡിസൈന്‍ ചെയ്ത
ജീവിത കൂടുകളിലൊന്നില്‍ സ്വപ്നം കണ്ട്
ഉറങ്ങാന്‍ ഭാഗ്യം ലഭിച്ച മഹാഭാഗ്യവാന്‍ ഞാന്‍ !

കുഞ്ഞന്‍ said...

ഇതു തന്നെയാ മാഷെ അമേരിക്കയെന്ന സുന്ദരി ചെയ്യുന്നത്..വശീകരിച്ചു കൊണ്ടുപോകും കരിമ്പനുടെ മുകളില്‍..പിന്നെ പതുക്കെ ഓരോന്നായി...

അവളുടെ കക്ഷത്തില്‍ നമ്മുടെ തല..പോരെ ഭാഗ്യം..!

ഷാനവാസ്‌ ഇലിപ്പക്കുളം said...

ചിത്രകാരാ, അങ്ങനെ മനുഷ്യന്റെ കണ്‍ട്രോള്‌ തെറ്റിക്കാന്‍ എന്തെല്ലാം വേണമെങ്കിലും ഇപ്പോളില്ലേ? കലികാലം തകര്‍ത്താടട്ടെ ബെല്ലിയോ കല്ലിയോ ഒക്കെയായി. ഒത്തിരിനാളായി ഈവഴിയൊക്കെ വന്നിട്ട്‌, സുഖം തന്നെയല്ലേ? വന്നുവന്ന് സമയം ഒന്നിനും തികയാതായി മാഷേ!
:)

ഏ.ആര്‍. നജീം said...

ചിത്രകാരാ,
കവിത നന്നായി. പക്ഷെ സത്യം പറയാലോ ആ കുഞ്ഞന്‍ പറഞ്ഞ അര്‍ത്ഥം ഞാന്‍ കണ്ടില്ലായിരുന്നൂട്ടോ

സിമി said...

ചിത്രകാരാ, നല്ല കവിത.


അവളുടെ സമുദ്രം പോലുള്ള കണ്ണുകള്‍,
തിരമാലതീര്‍ക്കുന്ന ഇമയിണകള്‍...

-- ഈ വരികളില്‍ കണ്ണുകള്‍, ഇമയിണകള്‍ എന്നത് ആവര്‍ത്തനമായി തോന്നി.

Jyothibai Pariyadath said...

:).

SUNISH THOMAS said...

gud :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

മുരളീധരന്‍ വി പി said...

ഭാഗ്യവാന്‍....
ഇങ്ങനെയൊക്കെ സ്വപ്നം കാണാന്‍ കഴിയുന്നുണ്ടല്ലോ.
സ്വപ്നം കാണുമ്പോള്‍
"ഭാര്യയുണ്ട്,കുട്ടിയുണ്ട്, പാരമ്പര്യമുണ്ട്,
കടത്തിന്റെ മാറാപ്പുകെട്ടുണ്"

എന്നുള്ള ആവലാതികളുടെ കാര്യമില്ല. ഇഷ്ടം പോലെ കണ്ടോളൂ...

ചിത്രകാരന്‍chithrakaran said...

കംബോള സംസ്കാരത്തിലെ യജമാനന്‍ പണമാണ്. പണംകൊണ്ട് കലാകാരന്മാരെ വിലക്കെടുക്കാന്‍ കഴിയും. പഞ്ചേന്ദ്രിയങ്ങളിലൂടെ മനുഷ്യമനസ്സിലേക്കു പ്രവേശനാധികാരമുള്ളവരാണ് കലാകാരന്മാര്‍. അവര്‍ നമ്മുടെ കണ്ണുകളിലൂടെ രാജപാത നിര്‍മ്മിച്ച് ,മനസ്സിന്റെ ശ്രീകോവില്‍ നിര്‍മ്മിക്കും.ആ ശ്രീകോവിലില്‍ കലാകാരന്‍ ആരെ ഈശ്വരനായി പ്രതിഷ്ടിക്കുന്നുവോ...
നിങ്ങള്‍ ഒരു ആരാധകന്‍ മാത്രമായി നിജപ്പെടുത്തപ്പെടും.സന്തോഷത്തോടെ,അഭിമാനത്തോടെ!
കലാകാരന്‍ ധനികന്റെ ദാസനായാല്‍ സംബവിക്കുന്ന സാമൂഹ്യ വിപത്ത് സാധാരണ ജനത്തിന്റെ അടിമത്വത്തില്‍ കുറഞ്ഞ ഒന്നുമല്ല.
ഇത് ഒരു വശം മാത്രം... ഈ വിഷയത്തിന് ഇനിയും അനേകം വശങ്ങളുണ്ട്. കഴിവുള്ളവര്‍ക്ക് കാണാം.
കുഞ്ഞന്‍,
താങ്കള്‍ വളരെ ഭംഗിയായി മനസ്സിലാക്കിയിരിക്കുന്നു.അതിയായ സന്തോഷം തോന്നുന്നു.
ഷാനവാസ് ഇലപ്പിക്കുളം,
നന്ദി സുഹൃത്തേ. സമയം തികയാതിരിക്കണേ എന്നാണ് ചിത്രകാരന്റെ പ്രാര്‍ത്ഥന. ജോലിയില്ലാതാകരുതല്ലോ!!!
എ.ആര്‍.നജീം,
കുഞ്ഞന്‍ താക്കോലു തന്നതിനാല്‍ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കാനായല്ലോ.കുഞ്ഞനും നജീമിനും നന്ദി.
സിമി,
ഇമ എന്നാല്‍ കണ്‍പീലി എന്നാണ് അര്‍ത്ഥം.അതുകൊണ്ട് ഇരട്ടിപ്പ് വന്നില്ലെന്നാണ് മനസ്സിലായത്. സാന്നിദ്ധ്യത്തിനു നന്ദി.
ജ്യോതി ചേച്ചി,
സുനീഷ് തോമസ്,
പ്രിയ ഉണ്ണികൃഷ്ണന്‍,
വന്നതില്‍ സന്തോഷം,നല്ല മനസ്സിനു നന്ദി.
മുരളീധരന്‍ വി.പി.,
ഇതില്‍ സ്വപ്നമൊന്നുമില്ല.അടിമത്ത്വം സന്തോഷകരമായ ഒരനുഭവമാകുന്നതിലെ ആത്മഹത്യാപരമായ വീഴ്ച്ചയെക്കുറിച്ചുള്ള സൂചന മാത്രം.

v.p said...

yellow yellow yellow

poor-me/പാവം-ഞാന്‍ said...

Today special with a change?