Friday, October 5, 2018

ശബരിമലയും മണാളരും താന്ത്രിക ജെല്ലിക്കെട്ടും !


ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്ക്കുന്നതിനായി കൂപ മണ്ടൂസുകളായ "കുല സ്ത്രീകളെ" തെരുവിലിറക്കി "ജെല്ലിക്കെട്ട്" സംഘടിപ്പിക്കുന്ന യഥാസ്ഥികരുടെ അറിവിലേക്കായി ചില ചരിത്ര സത്യങ്ങള്‍:

 ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള സവര്‍ണ്ണ /ജാതിയ ഹിന്ദു മതം ഏതാണ്ട് 1200 വര്‍ഷം മുതല്‍ കേരളത്തില്‍ വേശ്യാവൃത്തിയെ മഹത്വവല്‍ക്കരിച്ച് മാനുഷിക മൂല്യങ്ങളെ ജീര്ണ്ണിപ്പിച്ച് സമൂഹത്തില്‍ ജാതീയ അടിമത്വം നിലവില്‍ വരാനുള്ള മാര്‍ഗ്ഗമായി ലൈംഗീകതയെയും സ്ത്രീ ചൂഷണത്തെയും ദൈവീക ആചാരമാക്കി വ്യാപകമായി പ്രയോഗിച്ചു വന്നിരുന്നു എന്നത് വ്യക്തമാണ്.

അതിനായി ഒന്പതാം നൂറ്റാണ്ട് മുതല് നമ്മുടെ സാഹിത്യത്തെ പൌരോഹിത്യം വ്യഭിചരിച്ച് തുടങ്ങിരിക്കണം. കാരണം, പത്താം നൂറ്റാണ്ട് മുതല്‍ ശൂദ്ര (നായര്) സ്ത്രീകളെ കുറിച്ച് അച്ചി ചരിതങ്ങള്‍ എന്ന പേരില്‍ ലൈഗീകച്ചുവയുള്ളതും കുലിന വേശ്യവൃത്തിയെ മഹത്വപ്പെടുത്തിയും, ക്ഷേത്രങ്ങളിലേക്ക് സമര്‍പ്പിക്കപ്പെടുന്ന ദേവ ദാസികളെ പുകഴ്ത്തിയുമൊക്കെ ലക്ഷണമൊത്ത ധാരാളം കാവ്യങ്ങള്‍ അക്കാലത്ത് എഴുതപ്പെടുന്നുണ്ട്. ( അച്ചി ചരിതങ്ങൾ ധാരാളമായി ഇപ്പോഴും ബുക്ക്സ്റ്റാളുകളിൽ ലഭ്യമാണ്.)

എട്ടാം നൂറ്റാണ്ടു മുതല്‍ സംസ്കൃത സാഹിത്യത്തില്‍ വേശ്യവൃത്തി അഭ്യസിപ്പിക്കാനും പ്രചരിപ്പിക്കാനും ഉള്ള കൃതികളുടെ മലവെള്ള പാച്ചില്‍ തന്നെ കാണാവുന്നതാണ്‌. ദാമോദര ഗുപ്തന്‍റെ 'കുട്ടനീമതം', കല്യാണമല്ലന്റെ 'അനംഗരാഗം' , ക്ഷേമേന്ദ്രന്റെ 'സമയ മാതൃക', നേമി ചന്ദ്രന്റെ 'ലീലാവതി' തുടങ്ങിയ കൃതികള് വേശ്യാവൃത്തി ഉപദേശിക്കുവാനായി / പ്രചരിപ്പിക്കാനായി സംസ്കൃതത്തില്‍ എഴുതപ്പെട്ടവയാണ്.

ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലേക്കും ഈ സംസ്കൃത കൃതികളുടെ പരിഭാഷയും ബ്രാഹ്മണര്‍ സുഷ്കാന്തിയോടെ നിര്‍വ്വഹിച്ചിട്ടുണ്ട്. ഇവയുടെ ചുവടു പിടിച്ചാണ് "വൈശിക തന്ത്രം " എന്ന പേരില്‍ മലയാളത്തിലേക്കും പരിഭാഷയുണ്ടാകുന്നത്. ഇന്ത്യ മുഴുവന്‍ ഒരു കാലത്ത് വെറുത്തിരുന്ന ദേവദാസികള്‍ എന്ന ഹതഭാഗ്യരുടെ നിരാലംഭ സമൂഹത്തെ സൃഷ്ടിച്ചത് നമ്മുടെ ബഹുമാന്യ പുരോഹിത ശ്രെഷ്ടരായ ബ്രാഹ്മണ്യം തന്നെയാണ്.

ബ്രാഹ്മണാധിപത്യത്തോടെ കേരളത്തില്‍ എട്ടാം നൂറ്റാണ്ട് മുതല്‍ ബൌദ്ധരില്‍ നിന്നും ജൈനരില്‍ നിന്നുമായി പിടിച്ചെടുക്കപ്പെട്ട എല്ലാ അമ്പലങ്ങളിലും വേശ്യാവൃത്തി ഒരു ആരാധനാ രീതിയായി നടപ്പാക്കപ്പെട്ടിരുന്നു. മാത്രമല്ല, അക്കാലത്തെ രാജകൊട്ടരങ്ങളും നാടുവാഴികളുടെ കോവിലകങ്ങളും ബ്രാഹ്മണര്‍ക്ക് ലൈംഗീക വിനോദത്തിനുള്ള ഇന്നത്തെ പഞ്ചനക്ഷത്ര വേശ്യാലയങ്ങള്‍ ആയതിന്റെ പരിണാമത്തിനു തുടക്കം കുറിച്ചു എന്ന് നൂറു കണക്കിലുള്ള സന്ദേശ കാവ്യങ്ങളിലൂടെയും മറ്റു സാഹിത്യ സൃഷ്ടികളിലൂടെയും സ്പഷ്ടമാണ്. ( നൂറു കണക്കിനു വരുന്ന സന്ദേശ കാവ്യങ്ങൾ മലയാള സാഹിത്യ ചരിത്രത്തിലെ പ്രധാന വിഭാഗമായതിനാൽ അവയും ഇന്ന് മാർക്കറ്റിൽ യഥേഷ്ടം ലഭ്യമാണ്.)

മണാളര്‍ അന്നത്തെ രാജ കുടുംബാംഗങ്ങളില് ‍നിന്നും നാടുവാഴികളില്‍ നിന്നും സമ്പന്നരില്‍ നിന്നും ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന ദാസികളും, സ്ത്രീകളെ വാഴ്ത്തുന്ന / പൊലിപ്പിക്കുന്ന ആഘോഷങ്ങളോടെ എത്തിച്ചേര്‍ന്ന പൊലിയാടിച്ചികളും, കൂത്തച്ചിമാരും (കൂത്ത് നടത്തിയിരുന്നവര്‍‍) കുലിന തേവിടിശ്ശികളും (ദേവിയുടെ അച്ചി), അല്ലാതുള്ള സാധാരണ ശൂദ്ര (നായര്‍) സ്ത്രീകളെ ആദ്യമായി ലൈഗീക ബന്ധം നടത്തിക്കാനും, സംബന്ധം എന്ന പേരില്‍ ബ്രാഹ്മണ അഫ്ഫന്മാര്‍ക്ക് വേശ്യ സുഖം നല്‍കുന്ന വിധം പരിശീലനം നല്‍കുന്നതിനായി ബ്രാഹ്മണ്യം ആചാരപ്പെടുത്തിയിരുന്ന വേശ്യ വൃത്തിയുടെ കേരളത്തിലെ ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്നു (കുറച്ചു മുന്തിയ ശൂദ്രന്‍) മണാളര്‍ എന്ന ജാതി.

 പത്തോ പന്ത്രണ്ടോ വയസ്സില്‍ ശൂദ്ര (നായര്‍) പെണ്‍കുട്ടികള്‍ക്ക് ആദ്യ മെന്‍സസ് ആയാലുടന്‍ (വയസ്സറിയിക്കല്‍) പെണ്‍കുട്ടികളുടെ അമ്മമാര്‍ മണാളരെ അവരുടെ വീട്ടില്‍ ചെന്ന് ക്ഷണിച്ചു കൊണ്ടുവന്നാണ് തന്‍റെ മകളെ വേശ്യവൃത്തിക്ക് പാകമാക്കുന്ന ട്രെയിനിംഗ് നല്‍കാന്‍ അപക്ഷിക്കുക എന്നാണ് ചരിത്ര പുസ്തകത്തിൽ കാണുന്നത്. മണാളരില്‍ നിന്നുള്ള പ്രായോഗിക പാഠങ്ങള്ക്കുശേഷം രണ്ടോ മൂന്നോ നായര്‍ യുവാക്കളെക്കൊണ്ട് ഒന്നിച്ചോ ഓരോരുത്തരായോ തിടുക്കത്തില് വിവാഹം ചെയ്യിപ്പിക്കുന്നതിനും പെൺകുട്ടിയുടെ അമ്മ ഓടി നടക്കും. ശേഷം മാത്രമേ ബ്രാഹ്മണർ സംബന്ധം എന്ന സൌജന്യ ലൈംഗീക സേവനത്തിനു എഴുന്നള്ളുകയുള്ളൂ എന്നാണു ചരിത്രകാരന്മാർ പറയുന്നത്‍.

അതായത്, ബ്രാഹ്മണ പൌരോഹിത്യം നായര്‍ സ്ത്രീകളെ ലൈഗീകമായി ചൂഷണം ചെയ്യുന്നതിനായി ഭക്തിയിലൂടെ മഹത്വവല്‍ക്കരിച്ച സംബന്ധം എന്ന ആചാരത്തിലൂടെ ആണ് ശൂദ്രന്മാരെ അടിമകളായി 1200 വര്‍ഷത്തോളം നിലനിര്‍ത്തിയതെന്നും, കാളി ഭക്തിയിലൂടെ ഹിംസാത്മകത വളര്‍ത്തി, മാടമ്പി ഗുണ്ടകളായിരുന്ന ശൂദ്ര (നായര്‍) പുരുഷന്മാരെ ഉപയോഗിച്ച് അക്കാലത്തെ സമ്പന്ന വിഭാഗമായിരുന്ന ബൌദ്ധരെ (ഇന്നത്തെ പിന്നോക്കക്കാരും ദളിതരും) കൊള്ളയടിക്കുകയും, വഴി നടക്കുമ്പോഴുള്ള തീണ്ടല്‍ നിയമം തെറ്റിച്ചു എന്ന കുറ്റമാരോപിച്ച് തലയറുത്ത് കാളി ക്ഷേത്രങ്ങളില്‍ ഏല്പ്പിക്കുകയും ചെയ്തിരുന്നത്.

സാമൂഹ്യ ആധിപത്യത്തിനായി കൈ നനയാതെ തന്ത്രപരമായും ഗോപ്യമായും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ബ്രാഹ്മണ പൌരോഹിത്യ താന്ത്രികതയെ നമ്മുടെ സമൂഹം തിരിച്ചരിയാത്തതിന്റെ കാരണം നമ്മുടെ ചരിത്രവും സാഹിത്യവും വിദ്യാഭ്യാസവും അമ്പലങ്ങളും സാംസ്ക്കാരിക ഭരണ സ്ഥാപനങ്ങളും എല്ലാം നിയന്ത്രിക്കുന്നത് ഈ ജനാധിപത്യകാലത്തും ജന സംഖ്യയില്‍ 18 ശതമാനത്തില് താഴെ മാത്രം വരുന്ന ബ്രാഹ്മണരും ശൂദ്രരും (നായന്മാരും) അടങ്ങിയ സവര്‍ണ്ണര്‍ ആണെന്നതാണ്. അതായത് ചുരുങ്ങിയത് ക്ഷേത്രങ്ങളില്‍ നിന്നും ബ്രാഹ്മണരായ തന്ത്രിമാരെയും മേൽ ‍ശാന്തിമാരെയും പുറത്താക്കാതെ നമ്മുടെ ജനാധിപത്യമോ ഗവണ്മെന്ടിനോ പുരോഗമനപരമായി പ്രവര്‍ത്തിക്കാന്‍ ആകുകയില്ല.

ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന 2013 ല്‍ രചിച്ച മണാളര്‍ എന്ന ചിത്രം "അമണ " എന്ന എന്റെ ചിത്ര സമാഹാരത്തിൽ പ്രസിദ്ധീകരിച്ചതും കേരളത്തിലെ വിവിധ ജില്ലകളിലായി പതിനെട്ടോളം ആർട്ട്ഗ്യാലറികളിൽ പ്രദർശിപ്പിച്ച്തും ആയ പെയിന്‍റിംഗ് ആണ്. ഈ പോസ്റ്റില്‍‍ പറഞ്ഞിട്ടുള്ള വസ്തുതകള്‍ പല സാഹിത്യ-ചരിത്ര ഗ്രന്ഥങ്ങളിൽ നിന്നുള്ള വായിച്ചറിവുമാണ്. മണാളരെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കാണിപ്പയ്യൂർ ശങ്കരന്‍ നമ്പൂതിരിയുടെ നായന്മാരുടെ പൂർവ്വ ചരിത്രം എന്ന പുസ്തകത്തില്‍ രണ്ടാം വോള്യത്തിൽ d. പ്രഥമ നിഷേകം എന്ന ഭാഗം  വായിക്കാവുന്നതാണ്. d. പ്രഥമ നിഷേകം എന്ന തലക്കെട്ടോടെ 80, മുതൽ 90 വരെ പേജുകളിൽ നിന്നും ലഭിച്ച വിവരത്തെ അവലംഭിച്ചാണ് എന്റെ ചിത്രവും പോസ്റ്റിലെ പരാമർശവും. (കുന്നംകുളത്തുള്ള പഞ്ചാംഗം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഞാൻ റെഫർ ചെയ്തത് മൂന്നാം പതിപ്പ്. October 2011)

No comments: