Saturday, October 20, 2018

"തലപ്പൊലി" അഥവാ താലപ്പൊലി Thalappoli


തലപ്പൊലി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഏതാണ്ട് 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ നടന്ന ബൌദ്ധ-ജൈന പള്ളികളുടെ / വിഹാരങ്ങളുടെ പിടിച്ചടക്കലിന്റെയും ബൌദ്ധ പാലി ആര്യന്മാരെ (ഭട്ടന്മാരെ / ആചാര്യന്മാരെ) ഉന്മൂലനം നടത്തിയതിന്റെയും അക്കാലത്തെ പ്രബുദ്ധ സമൂഹമായിരുന്ന അവര്‍ണ്ണരിലെ പൌരപ്രമുഖരെ കൂട്ടക്കൊല നടത്തിയിരുന്നതിന്‍റെയും ‍ മലയാള വാമൊഴിയില്‍ ഇന്നും നിലനില്‍ക്കുന്ന ആചാരങ്ങളുടെയും വാക്കുകളുടെയും ഓര്‍മ്മകളുടെയും പഴമൊഴികളുടെയും സ്ഥലനാമങ്ങളുടെയും ചരിത്ര ശേഷിപ്പുകളുടെയും സഹായത്തോടെയുള്ള അന്വേഷണ യാത്രയാണ്.
ക്രിസ്തു വര്ഷം എട്ടാം നൂറ്റാണ്ടിനുശേഷമാണ് മന്ത്രവാദികളായ ബ്രാഹ്മണരുടെ ജാതീയമതം (സവര്‍ണ്ണത/ചാതുര്‍വര്ണ്യം) കേരളത്തില്‍ തുടങ്ങുന്നത്. അതിനു മുന്‍പ് കേരളത്തില്‍ ഒരു ചരിത്രം തന്നെ സവര്‍ണ്ണ ഹിന്ദു മതത്തിനില്ല.
മാത്രമല്ല കേരളം ബി.സി.മൂന്നാം നൂറ്റാണ്ടു മുതല്‍ ബുദ്ധ ധര്‍മ്മത്തിന്റെ പ്രമുഖ കേന്ദ്രമായിരുന്നു എന്ന് ചരിത്ര രേഖകള്‍. കേരളത്തിലെ ഇന്നത്തെ പ്രമുഖ ഹൈന്ദവ ആരാധനാലയങ്ങള്‍ എട്ടാം നൂറ്റാണ്ടു വരെ ബുദ്ധ-ജൈന വിഹാരങ്ങളോ ചെയത്യങ്ങളോ വിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്ന പള്ളിക്കൂടങ്ങളോ സംഘാരാമങ്ങളോ / കാവുകളോ ആയിരുന്നു. എട്ടാം നൂറ്റാണ്ടിലും ഒന്‍പതാം നൂറ്റാണ്ടിലുമായി ബ്രാഹ്മണ പൌരോഹിത്യ സവര്‍ (ണ്ണ ജാതീയത പ്രചരിപ്പിക്കാനെത്തിയ ബ്രാഹ്മണ പണ്ഡിതരും ശങ്കരാചാര്യന്മാരും കുമാരില ഭട്ടനെപ്പോലുള്ള പരശുരാമന്മാരും പാണ്ഡിത്യ വാദപ്രതിവാദങ്ങളിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും രാജഗുരുക്കന്മാരെയും 
( ഇപ്പോള്‍ അവര്‍ണ്ണരെന്നു വിളിക്കുന്ന അരയ/ആശാരി/ഈഴവ-തിയ്യ ഭട്ടന്മാരെ ) ചതിയിലൂടെ തോല്‍പ്പിച്ച് രാജഗുരുസ്ഥാനം നേടിയും ബുദ്ധ-ജൈന വിഹാരങ്ങളും വാണിജ്യ കേന്ദ്രങ്ങളും കൊടും കൊലയിലൂടെ ( കൊടും+കൊല+ഊര് = കൊടുങ്ങല്ലൂര്‍) പിടിച്ചടക്കിയും സമൂഹത്തെ അധീനതയില്‍ ആക്കുകയായിരുന്നു എന്ന് കാണാം.
അഹിംസയുടെയും നന്മയുടെയും സമത്വബോധത്തിന്റെയും നിരീശ്വര ബുദ്ധ-ജൈന ധര്‍മ്മങ്ങളെ നശിപ്പിച്ചും ജാതീയതക്കെതിരായ അവര്‍ണ്ണരെ നാക്ക് മുറിച്ചും തലവെട്ടിയും അവരുടെ ആരാധനാലയങ്ങള് പിടിച്ചടക്കിയും എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ജാതിവിവേചന സമ്പ്രദായവും അയിത്താചാരങ്ങളും അടങ്ങിയ ഒരു ഭരണ വ്യവസ്ഥിതിയാണ് ബ്രാഹ്മണരുടെ സവര്‍ണ്ണ മതം.
കേരളത്തിലെ അമ്പലങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന തലപ്പൊലി എന്ന, സ്ത്രീജനങ്ങളെ
അണിനിരത്തിക്കൊണ്ടുള്ള 'ഫാഷന്‍ ഷോ'യുടെ ഉത്ഭവ-പരിണാമ രഹസ്യങ്ങളിലേക്ക് വ്യക്തമായ കാലഗണനയോടും സാമൂഹ്യ ചരിത്ര ബോധത്തോടും കൂടി ഇറങ്ങിചെല്ലുമ്പോള്‍ കാണാനാകുന്ന ദൃശ്യമാണ് ഈ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്. ബൌദ്ധരാജഗുരുക്കന്മാര്‍ പാണ്ഡിത്യതര്‍ക്കത്തില്‍ തോല്‍ക്കുമ്പോള്‍ ഗുരുവിന്‍റെയും ശിക്ഷ്യഗണങ്ങളുടെയും നാവോ തലയോ രാജാവിനെക്കൊണ്ടുതന്നെ അരിഞ്ഞുവാങ്ങുന്ന കുടില ബുദ്ധി മനുവാദികളായ ബ്രാഹ്മണ പണ്ഡിതര്‍ ഒഴിച്ചുകൂടാനാവാത്ത വ്യവസ്ഥയായി നടപ്പാക്കിയിരിക്കണം.
ഇങ്ങനെ അറുത്തുവാങ്ങിയ ബൌദ്ധരുടെ / അവര്ണ്ണരുടെ രക്തം കട്ടപിടിച്ച തലകള്‍ സ്ത്രീകളെ ക്ഷേത്രാങ്കണത്തില്‍ അണിനിരത്തിക്കൊണ്ട് സവര്‍ണ്ണ ബ്രാഹ്മണ പണ്ഡിതരെ വരവേല്‍ക്കുന്ന അതിക്രൂരമായ ആചാരത്തിന്‍റെ പ്രതീകാത്മക ആവര്ത്തനമാണ് ഇന്നും ക്ഷേത്രാചാരമായി തുടരുന്ന തലപ്പൊലി.
മനുഷ്യത്തലക്കു പകരം തേങ്ങയും രക്തത്തിന് ബദലായി തെച്ചിപ്പൂവ്വും പ്രതീകാത്മകമായി നിലനിര്‍ത്തിക്കൊണ്ട് ആചാരവല്‍ക്കരിക്കപ്പെട്ട തലപ്പൊലി, നമ്മുടെ ഭൂതകാലത്തിലെ ഹിംസാത്മക ചരിത്ര സത്യങ്ങളുടെ ഒരു അനുഷ്ഠാന ഫോസിലാണ്.
കേരളം ഒരു ഭ്രാന്താലയം ആണെന്ന് വിവേകാനന്ദ സ്വാമികളെക്കൊണ്ട് പറയിപ്പിച്ച ഹിംസയുടെ ജാതീയ മതത്തെ നാം സത്യസന്ധമായി ഇതുവരെ പഠിക്കുകയോ വിമര്‍‍ശന വിധേയമാക്കുകയോ ചെയ്തിട്ടില്ലെന്നത് ഹിംസാത്മകമായ ഒരു സാംസ്ക്കാരികതയെ ചുമന്നു നടക്കേണ്ട ഗതികേട് നമ്മുടെ ജനാധിപത്യ സമൂഹത്തിന് ഉണ്ടാക്കുന്നുണ്ട്.
കള്ളച്ചരിത്രങ്ങള്‍ പുരാണേതിഹാസങ്ങള്‍ ആയി നിര്‍മ്മിച്ചു കൂട്ടുന്നതോടൊപ്പം ചരിത്ര സത്യങ്ങള്‍ താമസ്ക്കരിക്കാനും ബ്രാഹ്മണ വംശീയ രാഷ്ട്രീയം മാത്രം ലക്‌ഷ്യമാക്കുന്ന സവര്‍ണ്ണ സാംസ്ക്കാരികത എന്നും ജാഗരൂകരായി നിലകൊല്ലുന്നുണ്ടെന്ന സത്യംകൂടി കണക്കിലെടുക്കുമ്പോള്‍ സാമൂഹ്യ ചരിത്ര പഠനം മാനവിക ജനാധിപത്യത്തിന്‍റെ ആരോഗ്യത്തിനു അനിവാര്യമാകുന്നു.
(ചിത്രകാരന്‍ ടി. മുരളി 2016 മാര്‍ച്ചില്‍ പ്രസിദ്ദീകരിച്ച "അമണ" എന്ന 35 ചിത്രങ്ങളുടെ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ചിത്ര വിശദീകാരണമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്.)
- Chithrakaran T Murali T
20 - 10 - 2018
https://www.facebook.com/chithrakaran/
English translation bellow :
Thalappoli / തലപ്പൊലി
This picture titled ‘Thalappoli’ captures the time 1200 years ago in the history of Kerala, which is characterized by the conquest of buddhist/jainist monasteries/Biharas/temples, the brutal annihilation of the Buddhist Pali Aryans (Bhattas/Gurus/Monks) and the massacre of the important personalities among the then enlightened community of avarnas. This exploratory travel in time to illuminate the historical truths has been actualized with the help of the customs, words, fragments of memory, old sayings, names of places and remnants of history which are still existent in Malayali oral traditions.
It was after the 8th century that the casteist religion of the Shamanic Brahmins (savarna hindu/chaturvarna religion) arrived in Keala. Today’ savarna hindu religion doesn’t have a history predating this period in Kerala. Moreover, historical records show that Kerala was the heartland of Buddhist religion since 3rd century BC. Today’s prominent hindu temples of Kerala were either Buddhist-Jainist Monasteries or chaithyas, or educational centres/pallikoodam, or sangha gardens or kaavu till 8th century. During 8th and 9th centuries the brahmin bhattas/pandits, Shankaracharyas and parashuramas like kumarilabhatta brought the society under their control by defeating those who were Rajagurus/Royal gurus (Ezhava-thiyya bhattas, Vishwakarma acharyas and arayas who came to be termed ‘avarnas’ later) through obscurantist arguments, bloodshed and deception. They enthroned themselves as Rajagurus and captured Buddhist/jainist viharas,temples and commercial centres through brutal killing (The place name Kodungallur in Malayalam is formed as a compound word of ‘kodum’ (brutal), ‘kola’ (murder) and ‘ooru’ (place). The savarna religion of Brahmins established itself in Kerala by destroying the sramanic and atheistic religions of Buddhism-Jainism, the founding principles of which were non-violence, virtue and equality, pulling out the tongues of and beheading the avarnas who resisted casteism/chathurvarnya and destroying their worship places.
This visual represented in this picture arrived at through an historically aware and chronologically informed inquiry into the inception and evolution of a custom which is still in vogue in the temples of Kerala called ‘Thalappoli’ in which women are paraded as if in a fashion show. It is most likely that when the Buddhist rajagurus lost in the esoteric exchanges, the crooked manuvadi Brahmins made the king himself chop off the tongue or head of guru and disciples. ‘Thalappoli’ is the symbolic repetition of this horrific custom where women hold the blood stained skulls of Buddhists in their hands and welcome savarna brahmin pundits. With coconut symbolizing the human skull and thechi flower symbolizing blood, ‘Thalappoli’ is a ritual fossil of a history of violence in Kerala’s past.
The fact that we have never honestly ventured to study or criticize the casteist religion of violence which impelled Vivekananda to call Kerala a ‘madhouse’ is reflected in our predicament of having to carry the weight of a violent mode of culture. In a context where the racist and brahminical savarna culture not only constructs false histories as puranas and legends but negates the historical facts, the study of the social history becomes inevitable for the health of humanitarian democracy.
Painting by Murali T. , October 2013. medium: Acrylic on canvas. Size: 87 cmx59cm.
Translation of this English description is done by Mr. Ben J Anthrayose
- Chithrakaran T Murali T
20 - 10 - 2018
https://www.facebook.com/chithrakaran/

No comments: