മനുഷ്യന്റെ ഇച്ഛാശക്തിക്ക് തടസ്സങ്ങളില്ല...പരിമിതികളും ! ശാന്ത കാവുമ്പായി തന്റെ മോഹപ്പക്ഷിയുടെ ചിറകടിയൊച്ചയിലൂടെ സാക്ഷ്യപ്പെടുത്തുന്നത് മനുഷ്യന്റെ ഇച്ഛാശക്തിയുടെ കരുത്തുതന്നെയാണ്...വ്യക്തി വികാസത്തിന്റെ അനന്ത സാധ്യതകളും !!!
പലപ്പോഴും നാം നമ്മുടെ കഴിവുകളല്ല ഉപയോഗിക്കുന്നത്. അന്യന്റെ ദൌര്‍ബല്യങ്ങളാണ്. അന്യന്റെ ദൌര്‍ബല്യങ്ങളിലൂടെയാണ് നാം ആകാശത്തോളം വളരാന്‍ കൊതിക്കുന്നത്. അല്ലെങ്കില്‍ ആകാശത്തെ നമ്മളിലേക്ക് താഴ്ത്തിക്കെട്ടാന്‍ കൊതിക്കുന്നത് !!! നാം വളര്‍ന്നില്ലെങ്കിലും അന്യന് തളര്‍ന്നാല്‍ നിശ്ചേതനായിരുന്നാല്‍ പോലും അഭിമാനിക്കത്തക്ക സാമൂഹ്യ സാന്നിദ്ധ്യമായി ഗണിക്കപ്പെടും എന്ന ന്യായമാണ് നമ്മുടെ സമൂഹത്തില്‍ പ്രചാരത്തിലുള്ള മാന്യ ജീവിത വിജയ രീതി. ഈ നിഷേധാത്മക തത്വശാത്രത്തിന്റെ മുട്ടത്തോടു ഭേദിച്ചാണ് ശാന്താകാവുമ്പായി മോഹപ്പക്ഷിയായി ആകാശത്തിലേക്ക് ഉയരുന്നത്.
ഈ വികാസത്തെ പെണ്ണത്വത്തിന്റെ സംവരണ സീറ്റില്‍ ഒതുക്കാതിരിക്കുക. മനുഷ്യ മനസ്സിന്റെ ശക്തിയാര്‍ജ്ജിക്കുന്ന വ്യക്തിവികാസമായി , വ്യക്തിയുടെ നേട്ടമായി സ്വന്തം കാലില്‍ നില്‍ക്കാനനുവദിക്കുക. സ്ത്രീ-പുരുഷ പക്ഷങ്ങളിലേക്ക് ചാരിവച്ചില്ലെങ്കിലും കരുത്തുള്ള ഇച്ഛാശക്തി ഉറച്ചു നില്ക്കുകതന്നെ ചെയ്യും.
ബ്ലോഗര്‍ ശാന്താ കാവുമ്പായിക്കും, അവരുടെ കവിതാ സമാഹാരമായ മോഹപക്ഷികള്‍ക്കും ചിത്രകാരന്റെ സ്നേഹാശംസകള്‍ !!!
മലയാള
ബൂലോഗത്തെ പ്രശസ്ത ബ്ലോഗറായ ശാന്താ കാവുമ്പായിയുടെ 30 ബ്ലോഗ് കവിതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ പുസ്തക സമാഹാരം മോഹപ്പക്ഷിയായി ഇന്ന്, 2010 ആഗസ്ത് 14 ന് 12 മണിക്ക് (പോസ്റ്റ് ബട്ടണ്‍ ക്ലിക്കിയത് രാത്രി 12 കഴിഞ്ഞായതിനാല്‍ പബ്ലിഷ് ഡേറ്റ് വ്യത്യാസമുണ്ടാകും.)തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മണമ്പൂര്‍ രാജന് ബാബു പ്രകാശനം ചെയ്യുന്ന ധന്യമായ ചടങ്ങില്‍ ചിത്രകാരനും പങ്കെടുത്തു. ചിത്രകാരന്റെ ക്യാമറയില്‍ കുരുങ്ങിയ കുറച്ചു പ്രകാശത്തിന്റെ നിശ്ചല ഓര്‍മ്മകള്‍ താഴെ പങ്കുവക്കുന്നു.
 |
പ്രവേശന കവാടം |
 |
ചിട്ടയോടെ... |
 |
നല്ലൊരാള്‍ക്കൂട്ടമുണ്ട് |
 |
ബ്ലോഗര്‍ ഹാറൂണ്‍ |
 |
സാധു ഗ്രൂപ്പ് ഉടമ പി.പി.വിനോദ് |
 |
പി.പി.ലക്ഷ്മണന് |
 |
സുനില്‍ കുമാര്‍ ... |
 |
അപ്പോള്‍ ചടങ്ങു തുടങ്ങാം |
 |
മക്കളെ... എല്ലാവരും ബ്ലോഗ് തുടങ്ങിന് !! |
പുസ്തകങ്ങള്‍ സമ്മാനിച്ചുകൊണ്ട് അതിഥികളെ സ്വീകരിക്കാന്‍ തയ്യാറായി നില്ക്കുന്ന കുട്ടികളും, ആങ്കറും.
 |
ബൂലോഗത്തുനിന്നുള്ള മൂന്നു ബ്ലാക്ക് കാറ്റുകള്‍ ജാഗരൂഗരായി നില്ക്കുന്നു |
 |
മോഹപ്പക്ഷിയുടെ ധന്യ നിമിഷങ്ങള്‍.... ശാന്ത ടീച്ചര്‍ വേദിയില്‍ |
 |
സ്വാഗതം... |
 |
മോഹപ്പക്ഷിയുടെ ചിറകടി ശബ്ദം... |
 |
മണമ്പൂര്‍ രാജന് ബാബു ... ബൂലോകത്തിന്റെ തീരത്ത് ... ബൂലോകത്തേക്ക് എങ്ങനെ...എവിടെ ഇറങ്ങണം.... |
 |
സമ്പന്നമായ സദസ്സ് |
 |
ഈ ബ്ലോഗ് എന്താണെന്ന് ഇനിയും മനസ്സിലായില്ല... കുറച്ചുപേരെങ്കിലും മനസ്സിലാക്കാതിരിക്കില്ല. |
 |
ബൂലോകം ഒന്നു സ്ക്രീനില്‍ പ്രൊജ്ക്റ്റ് ചെയ്ത് കാണിച്ചുകൊടുക്കാമായിരുന്നു... |
 |
കെ.പി.എസ്,മിനി ടീച്ചര്‍,കുമാരസംഭവം |
 |
മലപ്പുറം ബ്ലോഗ് സമൂഹത്തിന്റെ പ്രതിനിധികള്‍ -തണലും,കൊട്ടോട്ടിയും കണ്ണൂരിലെ സംഭവത്തോടൊപ്പം |
 |
മിനി ടീച്ചര്‍, കുമാരഗുരു, ഗള്‍ഫിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്ന തണല്‍ ,നോംബുമുറിയാതിരിക്കാന്‍ ഉമിനീരിറാക്കാതിരിക്കുന്ന കൊട്ടോട്ടിക്കാരന് |
 |
തണലിനും,കൊട്ടോട്ടിക്കാരനും വയറുനിറയെ കടലുകാണിച്ചുകൊടുത്ത പിശുക്കന് കുമാരന്റെ സൂത്രം യാത്രികനുമുന്നില്‍ ആടി അവതരിപ്പിക്കുന്നു |
 |
യാത്രികനും കുടുംബവും |
 |
വിജയകുമാര്‍ ബ്ലാത്തൂര്‍ കശ്മലന്മാരുടെ മുന്നില്‍ |
 |
കൈരളി ബുക്ക് സ്റ്റാള്‍ മോഹപ്പക്ഷി വിപണിയിലിറക്കുന്നു |
 |
എഞ്ചിനീയര്‍ മധുകുമാര്‍ പ്രഫഷണലാണ്. താല്‍ക്കാലിക പന്തലില്‍ ഫാനുകള്‍ പൂത്തു നില്ക്കുന്ന തൂണുകള്‍ | | |
|
 |
ശാന്തടീച്ചറുടെ സഹോദരന് എഞ്ചിനീയര്‍ മധുകുമാര്‍, പുത്രി. |
|
 |
ചിത്രകാരന്റെ മകള്‍... അശ്വതിയെപ്പോലെ..ചിത്രകാരന് അങ്കിളിന്റെ വക ഒരു ഫോട്ടോ മോള്‍ക്ക് . |
21 comments:
പലപ്പോഴും നാം നമ്മുടെ കഴിവുകളല്ല ഉപയോഗിക്കുന്നത്. അന്യന്റെ ദൌര്‍ബല്യങ്ങളാണ്. അന്യന്റെ ദൌര്‍ബല്യങ്ങളിലൂടെയാണ് നാം ആകാശത്തോളം വളരാന്‍ കൊതിക്കുന്നത്. അല്ലെങ്കില്‍ ആകാശത്തെ നമ്മളിലേക്ക് താഴ്ത്തിക്കെട്ടാന്‍ കൊതിക്കുന്നത് !!! നാം വളര്‍ന്നില്ലെങ്കിലും അന്യന് തളര്‍ന്നാല്‍ നിശ്ചേതനായിരുന്നാല്‍ പോലും അഭിമാനിക്കത്തക്ക സാമൂഹ്യ സാന്നിദ്ധ്യമായി ഗണിക്കപ്പെടും എന്ന ന്യായമാണ് നമ്മുടെ സമൂഹത്തില്‍ പ്രചാരത്തിലുള്ള മാന്യ ജീവിത വിജയ രീതി. ഈ നിഷേധാത്മക തത്വശാത്രത്തിന്റെ മുട്ടത്തോടു ഭേദിച്ചാണ് ശാന്താകാവുമ്പായി മോഹപ്പക്ഷിയായി ആകാശത്തിലേക്ക് ഉയരുന്നത്.
വിശദമായി കണ്ടു. അറിഞ്ഞു. ഇത്രേം വലിയ ഒരു പുസ്തക പ്രകാശന ചടങ്ങ് ഇതുവരെ കേട്ടതായോ കണ്ടതായോ അറിഞ്ഞതായോ ഓര്‍മ്മയില്ല. നന്നായിട്ടുണ്ട്. ഗള്‍ഫില്‍ ഈ ബുക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുമല്ലോ.
ചിത്രകാരാ നന്ദി.
നന്നായിട്ടുണ്ട്. രണ്ട് ഫോട്ടോ ഇവിടെ നിന്ന് അടിച്ചുമാറ്റി എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട് :)
രാവിലെതന്നെ ചായകുടിച്ചശേഷം മോഹപ്പക്ഷിയെ കാണാനും എഴുതാനും തുടങ്ങുമ്പോഴാണ് മനസ്സിലായത് അതെല്ലാം ആണുങ്ങൾ എഴുതിക്കഴിഞ്ഞു എന്ന് ഇനി എന്റെ വക കുറച്ചു കഴിയട്ടെ, ഞാനും അടിച്ചു മാറ്റിയിട്ടുണ്ട്, ഫോട്ടോകൾ.
വിശദമായ കുറിപ്പ്. പുസ്തകത്തിന്റെ ഒരു നല്ല ചിത്രം ആവാമായിരുന്നു.
ചിത്രകാരന്....നന്നായി..പ്രത്യേകിച്ചും ചിത്രകാരന്റെ "ഈ വികാസത്തെ പെണ്ണത്വത്തിന്റെ സംവരണ സീറ്റില്‍ ഒതുക്കാതിരിക്കുക. മനുഷ്യ മനസ്സിന്റെ ശക്തിയാര്‍ജ്ജിക്കുന്ന വ്യക്തിവികാസമായി , വ്യക്തിയുടെ നേട്ടമായി സ്വന്തം കാലില്‍ നില്‍ക്കാനനുവദിക്കുക" എന്ന നിരീക്ഷണവും അഭ്യര്‍ഥനയും. അത് അന്വര്‍ത്ഥമാവട്ടെ. ടീച്ചര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. എന്നെയും കുടുംബത്തെയും പരിചയപ്പെടുത്തിയതില്‍ നന്ദി. എല്ലാവരുടെ കൂടെയും കുറച്ചുകൂടി സമയം ചിലവഴിക്കണം എന്നുണ്ട്........സസ്നേഹം
ഇതൊരു പോസ്ടക്കാനും ഒപ്പം ചിത്രങ്ങള്‍ ഉള്പെടുതനും കനിവുണ്ടായ ചിത്രകാരന് അഭിവാദ്യങ്ങള്‍ !!
പോട്ടോംസിനു നന്ദി ചിത്രകാരൻ....
പ്രൌഢ ഗംഭീരമായ സദസിനെ കണ്ട് അന്തം വിട്ടു......
സംഘാടകർക്ക് അഭിനന്ദനങ്ങൾ....
സംഗതി ഘന ഗംഭീരമായിട്ടു തന്നെയുണ്ട്... പരിപാടിയും പോസ്റ്റും പോട്ടങ്ങളും....
ബൂലോഗത്ത് നിന്ന് ഭൂലോകത്തേക്കിറങ്ങിയ ശാന്ത ടീച്ചറുടെ മോഹപക്ഷികൾ ഭൂലോകത്തെല്ലായിടത്തും പാറിപറന്നു നടക്കട്ടെ എന്നാശംസിക്കുന്നു.
ഒപ്പം പോസ്റ്റിട്ട ചിത്രകാരന് പ്രത്യേക അഭിനന്ദനങ്ങൾ!
നന്ദി ചിത്രകാരൻ....
കൂടുതല്‍ ഉയരത്തില്‍ പറക്കാനിടവരട്ടെ....
നമുക്കു സന്തോഷിയ്ക്കാം
കണ്ണൂരില്‍ ഈ പരിപാടി ശരിക്ക് നിങ്ങളാഘോഷിച്ചു. അല്ലേ. ബൂലോകത്ത് ഇടപ്പള്ളി മീറ്റും മോഹപ്പക്ഷിയുടെ പറക്കലും നിറഞ്ഞങ്ങനെ നില്ക്കുന്നു.
thank u..
മോഹപക്ഷികള്‍ ലോകമെങ്ങുമെത്തട്ടേ. കാണാനാഗ്രിഹിച്ച പല ബ്ലോഗര്‍മാരുടെയും പോട്ടം നേരിട്ടുകണ്ടതില്‍ സന്തോഷം. പ്രത്യേകിച്ച് ഹാറുനിക്കയെ. ചിത്രകാരന് അഭിനന്ദനങ്ങള്‍.
ചിത്രകാരന്റെ ഫോട്ടോ ഇടാത്തത് വളരെ മോശമായിപ്പോയി:(
ശാന്ത കാവുമ്പായിയുടെ കവിതാ പ്രസിദ്ധീകരണം വിജയകര്മായി നടത്തപ്പെട്ടു എന്നറിയിച്ചതില് സന്തൊഷം ചിത്രമാരാ.
പുസ്തകം കൂടുതല്‍ കൂടുതല്‍ വിറ്റാഴിയട്ടെ എന്നാശംസിക്കുന്നു.
ചിത്രകാരാ എങ്ങനെയാണ് ഞാൻ നന്ദി പറയേണ്ടത്.അറിയില്ലല്ലോ.ഒന്നു ശരിക്ക് മിണ്ടാൻ പോലും എനിക്ക് പറ്റിയില്ലല്ലോ.ക്ഷമിക്കണം കെട്ടോ.ഒരപേക്ഷയുണ്ട്.ഈ ചിത്രങ്ങൾ എനിക്കൊന്നു അയച്ചു തരുമോ?
santhatv.tv@gmail.com
ആശംസകള്‍....
നന്ദി ചിത്രകാരൻ..!
ഈ മോഹപ്പക്ഷി പറന്ന് പറന്ന് ബിലാത്തിവരെയെത്തി കേട്ടൊ... ഗെഡീ.
ഒപ്പം കണ്ണൂരിൽ ഒത്തുകൂടിയ വി.ഐ.പി ബൂലോഗരെയെല്ലാം വാക്കുകൾ കൊണ്ട് പുളകം ചാർത്തി ചിത്രീകരിച്ചതിന് ,ചിത്രകാരനൊരു നമോവാകം കേട്ടൊ ചിത്രകാരാ.
ശാന്ത ടീച്ചറുടെ പുസ്തക പ്രകാശനത്തിന്റെ ചില ഫോട്ടൊകള്‍ കാണാനായി ഒന്നെത്തിനോക്കിയതാണ്. ബ്ലോഗിലെ താക്കീത് കണ്ട് പേടിച്ചു പോയി!. ചിത്രകാരന് എല്ലാം നന്നായി ഒപ്പിയെടുത്തിരിക്കുന്നു.അഭിനന്ദനങ്ങള്‍!
Post a Comment