Monday, August 31, 2009

ഓണത്തെക്കുറിച്ച് ചിന്തിക്കുംബോള്‍...

ഓണത്തെ എത്ര മനോഹരമായി കള്ളക്കഥകളില്‍ പൊതിഞ്ഞവതരിപ്പിച്ചാലും...
അത് ബുദ്ധധര്‍മ്മത്തിന്റെ നന്മയില്‍ സ്വതന്ത്രമായിരുന്ന ഒരു സമൂഹത്തിന്റെ
മൂര്‍ദ്ദാവില്‍ ചവിട്ടിയ ബ്രാഹമണ്യത്തിന്റെ സംസ്ക്കാര
ശൂന്യതയുടെ ഓര്‍മ്മപ്പെടുത്തലാകാതിരിക്കില്ല.

നന്മയുടെ ഒരു മാവേലി രാജ്യത്തിനു മുകളില്‍
വാമനനും, ആണും പെണ്ണും കെട്ടവനും നികൃഷ്ടനുമായ
മഹാവിഷ്ണു സങ്കല്‍പ്പത്തിന്റെ അടിമത്വത്തിലേക്കുള്ള,
ഭ്രാന്താലയത്തിലേക്കുള്ള ഒരു ചവിട്ടിത്താഴ്ത്തല്‍ !
ആ വൃത്തികെട്ട പാദങ്ങള്‍ പതിഞ്ഞത് മഹാബലിയുടെ മാത്രം സിരസ്സിലായിരുന്നില്ല ;
ജനങ്ങളുടെ ആത്മബോധത്തിന്റെ മുകളിലുമായിരുന്നു.

ഓണത്തില്‍ നിന്നും,അതിന്റെ ആഘോഷങ്ങളില്‍ നിന്നും വാമനനേയും,
മഹാവിഷ്ണുവിനേയും കാലു ചുഴറ്റി വലിച്ചെറിയാനുള്ള തന്റേടമാണ് ഈ ഓണാഘോഷത്തിലൂടെ
ആര്‍ജ്ജിക്കേണ്ടത് എന്ന് ചിത്രകാരന്‍ ആശിക്കുന്നു :)

6 comments:

chithrakaran:ചിത്രകാരന്‍ said...

ഏവര്‍ക്കും ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ
ഓണാശംസകള്‍...!!!

ഗന്ധർവൻ said...

ഓണത്തെ ഹിന്ദുവിന്റെ ആഘോഷമാക്കിമാറ്റാനുള്ള ശ്രമങ്ങൾ ചുറ്റും നടക്കുന്നു.എന്തിനാണ് ഇതെൻ മനസ്സിലാകുന്നില്ല.ഇപ്പൊൾ മറ്റു മതക്കാർ പറഞ്ഞു തുടങ്ങിയിട്ടുണ്ട് ഓണംഞങ്ങളുടെ ആഘോഷമല്ലെന്ന്.കഷ്ടം.സംസ്കാരസമ്പന്നന്മാർ

Anonymous said...

ഓണം ഹിന്ദുവിന്റെ(അതും സവർണ ഹിന്ദുവിന്റെ) ആഘോഷം തന്നെയായിരുന്നു പണ്ട്. ഇപ്പോൾ അവർണരുൾപ്പെടെയുള്ള ‘ഹിന്ദു’ക്കളും മാവേലിയുടെ രക്തസാക്ഷിദിനത്തെ കൊലയാളികൾക്കൊപ്പം ആഘോഷിക്കുന്നു എന്നു മാത്രം.
ഈ ലേഖനം വായിക്കുക

വികടശിരോമണി said...

“ആരുചവിട്ടിത്താഴ്ത്തീടിലുമിരുളിൽ തള്ളീടിലും”പാതാളത്തിൽ നിന്നുപൂത്തുയരുന്ന സുഗന്ധമാണ് മഹാബലി.മലയാളഭൂമി കണ്ട ഏറ്റവും നിറവുള്ള കിനാവ്.ചവിട്ടിത്താഴ്ത്തുന്നവനൊപ്പമല്ല,ചവിട്ടിത്താഴ്ത്തപ്പെടുന്നവനൊപ്പമാണ് ഞങ്ങൾ എന്ന പ്രഖ്യാപനം.വാമനനു നമ്മുടെ ഒരമ്പലങ്ങളിലും പ്രതിഷ്ഠപോലുമില്ല.ചിത്രകാരൻ പറഞ്ഞതു പോലെ.മഹാബലിയോടാണ് മലയാളി എന്നും അടുത്തുനിന്നത്.പിന്നെ എന്തിനാണ് വാമനനോട് പുതിയൊരു യുദ്ധപ്രഖ്യാപനം?
പ്രതിനായകനോട് ചേർന്നു നിൽക്കുന്ന ഈ ആഘോഷം നമ്മുടെ മാത്രം തനിമയാണ്.

Anonymous said...

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തെക്കുറിച്ച് വികടശിരോമണിക്ക അറിവില്ലേ?

വികടശിരോമണി said...

യ്യൊ!ന്റെ സത്യാന്വേഷീ,എഴുതി വന്നപ്പൊ വാചകം മാറിപ്പോയതാട്ടോ.വികടത്തം ല്ലേ,ക്ഷമിക്ക്:)
വാമനപ്രതിഷ്ഠയേ ഇല്ല എന്നല്ല പറയാനുദ്ദേശിച്ചേ.തൃക്കാക്കര മാത്രമല്ല,പാലക്കാട്ട് വാവന്നൂരിലും കോട്ടയത്തും ഉള്ള വാമനക്ഷേത്രങ്ങളും പരിചിതം.ശതപഥബ്രാഹ്മണത്തിൽ വിസ്തരിച്ച വാമനാവതാരകത്ഥയ്ക്ക് ഇത്തരമൊരു വായന കേരളത്തിൽമാത്രമേ നടന്നിട്ടുള്ളൂ.മത്സപുരാണത്തിലും അഗ്നിപുരാണത്തിലും രൂപമണ്ഡനത്തിലും ശിൽ‌പ്പരത്നത്തിലുമൊക്കെയായി വികസിക്കുന്നവാമനകഥയുടെ കേരളീയവായനയിൽ മാത്രമാണ്,മഹാബലി ആരാധ്യനും,വാമനൻ ചതിയനുമാകുന്നുത്.അസുരത്വത്തെ വരിക്കുന്ന മിത്ത്.വാമനനും മഹാബലിയും നമ്മുടെ മാവേലിയുമായി കണ്ണിചേരുന്നതു തന്നെ വളരെക്കാലത്തിനു ശേഷം.അപ്പോഴും മാവേലിസ്വത്വം തന്നെ മുന്നിൽ‌നിന്നു.
അതങ്ങനെ ഒരുപാടു പറയാനുള്ള വിഷയം.
എന്തായാലും,പെട്ടെന്നിടുന്ന കമന്റിൽ വന്ന ഈ ആശയപ്പിഴവു ചൂണ്ടിക്കാണിച്ച സത്യാന്വേഷിയ്ക്ക് നന്ദി.എല്ലാവരോടും ക്ഷമാപണം.