Saturday, August 22, 2009

വികെസി സ്ട്രീറ്റ് ലൈറ്റ് റിയലിറ്റി ഷോ!

റിയാലിറ്റി ഷോകളുടെ മലവെള്ളപ്പാച്ചിലില്‍ മിഴിച്ചിരിക്കുകയാണ് ഇന്ത്യ. ബുദ്ധിമാന്മാരേയും,പാട്ടുകാരേയും, അഭിനയക്കാരേയും,കഥാപ്രസംഗക്കാരേയും,വിശുദ്ധന്മാരേയും,മനുഷ്യ ദൈവങ്ങളേയും,അസ്സല്‍ ദൈവങ്ങാളേയും,ലോകസുന്ദരിമാരേയും,ഭര്യയേയും, ഭര്‍ത്താവിനേയും,അച്ഛനമ്മമാരേയും റിയാലിറ്റി ഷോയിലൂടെ സൃഷ്ടിച്ചെടുക്കാമെന്ന മാന്ത്രികവിദ്യയാണ് വിഷ്വല്‍ മീഡിയയിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.പന്തം കണ്ട പെരുച്ചാഴികളുടെ സമാന ബുദ്ധിയുള്ളവര്‍ക്ക് റിയാലിറ്റി ഷോ ജീവിതത്തേക്കാള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാണ്. ഒരിക്കല്‍ തങ്ങള്‍ക്കും റിയാലിറ്റി ഷോയുടെ ലോട്ടറിയടിക്കുമെന്ന മനപ്പായസം നൊട്ടിനുണഞ്ഞ് നമ്മുടെ വിഢിപ്പെട്ടിയുടെ അടിമകളായ പ്രേക്ഷകര്‍ നിലം തോടാതെ സന്തോഷിച്ചുകൊണ്ടിരിക്കുകയാണ്.
ഭൂമിതൊടാതെ അവര്‍ സന്തോഷിക്കട്ടെ !!
അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു റിയാലിറ്റി ഷോ നല്ലൊരു ആശയമായി ജന്മമെടുത്തത് ചിത്രകാരനെ സന്തോഷിപ്പിച്ചിരിക്കുന്നു.
“വികെസി സ്ട്രീറ്റ് ലൈറ്റ്” എന്ന റിയല്‍ ഷോയിലൂടെ ഇന്ത്യാവിഷന്‍ ഒരു ചരിത്രം സൃഷ്ടിക്കുകയാണ്.കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 17 തെരുവു ഗായക കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ജീവിത ഗന്ധിയെന്നോ സാമൂഹ്യ സ്പര്‍ശിയെന്നോ വിശേഷിപ്പിക്കാവുന്ന ഒരു റ്യാലിറ്റി ഷോ. തികച്ചും കാലഘട്ടത്തിന്റെ ഒരു ഞെട്ടലായി വിഷ്വല്‍ മീഡിയയെ ഉപയോഗിക്കുന്ന... നമ്മുടെ ബോധമണ്ഡലത്തെ ശുദ്ധീകരിക്കുന്ന ധര്‍മ്മം നിറവേറ്റുന്ന തരത്തിലുള്ള ആശയമായി തോന്നുന്നു.കാലിക്കറ്റ് ലാന്‍ഡ് മാര്‍ക്ക് ബില്‍ഡേഴ്സ് ഈ 17 തെരുവു ഗായക കുടുംബങ്ങള്‍ക്കും അവരുടെ നാട്ടില്‍ കിടപ്പാടം നിര്‍മ്മിച്ചു നല്‍കുന്നു എന്ന പ്രത്യേകതക്കു പുറമേ, നമ്മുടെ സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടതും നമ്മുടെ പൊങ്ങച്ച സമൂഹത്തില്‍ തീരെ അന്തസ്സില്ലാത്തതുമായ മനുഷ്യരും നമ്മുടെ സഹോദരങ്ങളാണെന്ന തിരിച്ചറിവു നല്‍കുന്ന മഹത്തായ ആശയമായി ചിത്രകാരന്‍ ഈ സംരഭത്തെ വിലമതിക്കുന്നു. പ്രമുഖ വ്യവസായിയായ വി.കെ.സി. മുഹമ്മദ് കോയയുടെ സഹകരണത്തോടെ പ്രമുഖ പരസ്യചിത്ര നിര്‍മ്മാതാവായ സുധീര്‍ അംബലപ്പാടാണ് ഈ പുതിയ ആശയം ഉയര്‍ത്തിക്കൊണ്ട് വരുന്നത്. സുധീറിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !! വി.കെ.സി. മുഹമ്മദ് കോയയുടെ മാതൃകാപരമായ നല്ല മനസ്സിനും നന്ദി പറയേണ്ടിയിരിക്കുന്നു.
ഇന്ന് ഇന്ത്യാവിഷനില്‍ ആരംഭിച്ച വി.കെ.സി. റിയാലിറ്റി ഷോയില്‍ എഴുതിക്കാണിച്ച ഒരു വാചകം ചിത്രകാരന് വളരെ ഇഷ്ടപ്പെട്ടു. “സംഗീതം ഒന്നേയുള്ളു, അതു തെരുവിലുമുണ്ട്”

ഈ പരിപാടിയുടെ നടത്തിപ്പും,നിലവാരവും,ഭാവിയും എന്തായിരിക്കുമെന്നൊന്നും ചിത്രകാരന് പ്രവചിക്കാനാകില്ല. പക്ഷേ, ഈ ആശയം ഗംഭീരമാണ്. അതു മാത്രമാണ് ഈ പോസ്റ്റിന്റെ പ്രചോദനം.

ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 8.30 ന് ഇന്ത്യാവിഷനില്‍ പ്രകഷേപണം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് പരിപാടിയില്‍ ഇന്ന് കാണിച്ച ഭാഗങ്ങളില്‍ നിന്നും ടിവി സ്ക്രീനില്‍ നിന്നെടുത്ത ചില ഫോട്ടോകള്‍ താഴെകൊടുക്കുന്നു.

കുടുംബം മുഴുവന്‍ പാട്ടില്‍ ഒന്നാകുന്ന തെരുവുഗായകന്റെ പാട്ടിനനുസരിച്ച് മകന്‍ നൃത്തം ചെയ്യുന്നു. നൃത്തം ശാസ്ത്രീയമല്ല !!! പക്ഷേ ഇവര്‍ മനുഷ്യരാണ്.

സ്ട്രീറ്റ് ലൈറ്റില്‍ പങ്കെടുക്കുന്ന തെരുവു ഗായക കുടുംബം

തെരുവിലെ ഒരു മനുഷ്യക്കുട്ടി

പുഷ്പ പാടുന്നു

അവതാരകയും പുഷ്പ്പയും

സുധീര്‍ അംബലപ്പാട്

വികെസി.മുഹമ്മദ് കോയ

സ്ട്രീറ്റ് ലൈറ്റ് ലോഗോ

14 comments:

കൊട്ടോട്ടിക്കാരന്‍ said...

ഇതു ബൂലോകത്തെത്തിച്ച ചിത്രകാരന് വളരെ നന്ദി...
തീര്‍ച്ചയായും ഇത് വ്യത്യസ്തമായതുതന്നെ, ഒപ്പം ചിന്തിക്കാന്‍ വക നല്‍കുന്നതും...

ജിവി/JiVi said...

ഒരുപാട് തവണ ഈ പരിപാടിയുടെ പ്രൊമോ കണ്ടു. കൊള്ളാമല്ലോ എന്ന് വിചാരിക്കുകയും ചെയ്തു.

തെരുവ് ഗായകരെ വെറും യാചകരായി കാണുന്ന നമ്മുടെ മനോഭാവം ഈ പ്രോഗ്രാം മാറ്റുമെന്ന് കരുതാം. ഇനി ബസ്സ്റ്റാന്റുകളില്‍ പാട്ടു പാടിക്കഴിഞ്ഞ് അങ്ങനെയൊരാള്‍ കൈനീട്ടിക്കൊണ്ട് നമ്മുടെ അടുത്തെത്തുമ്പോള്‍ ബഹുമാനത്തോടെ നമുക്ക് ഒരു ചെറീയ നോട്ട് നീട്ടാം.

ചാണക്യന്‍ said...

വ്യത്യസ്തമായ പരിപാടിയെ കുറിച്ചുള്ള വിവരത്തിനു നന്ദി ചിത്രകാരൻ.....

തെരുവു ഗായകരും പാടട്ടെ....

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരാ,
സത്യമായും ഇത് ആദ്യമായാ കേള്‍ക്കുന്നത്.
തെരുവു ഗായകരെ മുഖ്യധാരയിലെത്തിക്കാനായില്ലെങ്കിലും അവരോടുള്ള മനോഭാവത്തില്‍ മാറ്റം വരും എന്ന് കരുതാം.
പാട്ടുപാടിയ ശേഷം എസ്,എം.എസിനായി യാചിക്കുന്ന നമ്മുടെ റിയാലിറ്റി ഷോ പാട്ടുകാരും, അന്നത്തെ അന്നത്തിനുള്ള തുട്ടുകള്‍ക്കായ് പിച്ചപ്പാത്രം നീട്ടുന്ന തെരുവുഗായകനും തമ്മില്‍ സത്യത്തില്‍ എന്തു വ്യത്യാസമാണുള്ളത്.
ഈ സന്ദേശം കൂടി ആവട്ടെ ഈ പരിപാടി

Anil cheleri kumaran said...

ആദ്യമായാണു ഈ പരിപാടിയെക്കുറീച്ച് കേട്ടത്. നന്ദി.

Joker said...

പൊങ്ങച്ച മലയാളിക്ക് ഇതിനേക്കാള്‍ നന്നായി എങ്ങനെ മറുപടി കൊടുക്കും.

കൃഷ്‌ണ.തൃഷ്‌ണ said...

ഈ വാര്‍ത്ത പങ്കുവെച്ചതിനു ചിത്രകാരനു നന്ദി.
സംഗീതം കൊണ്ടു ജീവിക്കുന്നവരുടെ ജീവിതം റിയലായി കാണിക്കാന്‍ ശ്രമിക്കുന്ന ഈ ഉദ്യമത്തിനു എല്ലാ വിധ ഭാവുകങ്ങളും. തെരുവുജന്മങ്ങള്‍ എന്റെ കണ്ണിന്റെ വേദനയാണ്‌. അവര്‍ക്ക്‌ ആദരവു കിട്ടുന്ന എന്തും എന്നെ സന്തോഷിപ്പിക്കും. ഈ പോസ്റ്റും അതാണു ചെയ്തത്. നന്ദി.

അനില്‍@ബ്ലോഗ് // anil said...

ഇന്നാണ് ആദ്യമായി ഈ പരിപാടി കാണുന്നത്.
മനസ്സു നിറഞ്ഞ് ഒരു ടീവി പരിപാടി കാണാനായി, എത്രയോ കാലങ്ങള്‍ക്കു ശേഷം.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇത്ര വിശദമായ വിവരണത്തിനു നന്ദി.ദൌർഭാഗ്യവശാൽ കുറെ നാളായി എനിക്ക് ഇൻ‌ഡ്യാവിഷൻ കിട്ടാത്തതിനാൽ ഈ പരിപാടി കാണാൻ സാധിക്കുന്നില്ല.

എങ്കിലും അതിനെക്കുറിച്ച് നല്ല ഒരു ധാരണ ഉണ്ടാകാൻ ഈ ലേഖനം സഹായിച്ചു.

ആശംസകൾ

Basheer Vallikkunnu said...

നന്നായിട്ടുണ്ട്. ഇതേ വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഞാനും ഇട്ടിട്ടുണ്ട്.
ഇന്ത്യവിഷന്‍ ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു

നിലാവ്‌ said...

റിയാലിറ്റി ഷോ കളുടെ തലക്കടിക്കുന്ന പരിപാടി തന്നെ. വീ കേ സി ക്ക്‌ ഭാവുകങ്ങൾ...ചിത്രകാരന്റെ ബ്ലോഗ്‌ "മുന്നറിയിപ്പ്‌" ന്‌ 101 മാർക്ക്‌!!!!!

ബിനോയ്//HariNav said...

പരിപാടിയുടെ പ്രമോ കണ്ടിരുന്നെങ്കിലും തുടക്കമായത് അറിഞ്ഞില്ല. ചിത്രകാരന്‍റെ കുറിപ്പിന് നന്ദി. ഇനി മിസ് ചെയ്യാതെ കാണണം :)

Sureshkumar Punjhayil said...

Nalla samrabham.. Ella bhavukangalum, Ashamsakalum..!

വി. കെ ആദര്‍ശ് said...

ഈ വീടെല്ലാം അവരവരുടെ സ്ഥലത്താണന്നും ഒപ്പം അവരുടെ ഇഷ്ടാനിഷ്ടമനുസരിച്ചാണന്നതും ഏറെ സന്തോഷകരമായ കാര്യമാണ്. ഒരു കോടിയുടെ വില്ലയില്‍ ഒന്നും ഈ പാവങ്ങള്‍ അന്തിയുറങ്ങില്ല. ഈ ഒരു കോടി രൂപ കൊണ്ട് 20 തെരുവ് ഗായകര്‍ക്ക് (20X5ലക്ഷം=1 കോടി) കിടപ്പാടം ഉണ്ടാക്കാനായാല്‍ അതില്‍പ്പരം സുകൃതം വേറെയില്ല. ഇന്ത്യാവിഷന് അഭിനന്ദനങ്ങള്‍. പാവപ്പെട്ടവരുടെ ‘ജനകീയ’ ചാനലായ കൈരളിയും പീപ്പിളും എവിടെ പോയി.