Tuesday, August 18, 2009

കേരളത്തിന്റെ ബുദ്ധി മാന്ദ്യം !

മലയാളിയുടെ ബുദ്ധി മാന്ദ്യത്തിന്റെ തീവ്രതയും വ്യാപ്തിയ്യും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കുള്ള മാര്‍ഗ്ഗം വളരെ സുഗമമാണ്. നമ്മുടെ ടീവി ചാനല്‍ സീരിയല്‍ നിര്‍മ്മാതാകളെക്കാള്‍ മലയാളിയുടെ ബുദ്ധിമാന്ദ്യം കണിശമായ അളന്ന ആരും തന്നെയുണ്ടാകില്ല. ജനത്തിന്റെ ഹൃദയമിടിപ്പുകള്‍ എത്ര വിദഗ്ദമായാണ് ഈ സാംസ്ക്കാരിക മയക്കുമരുന്ന് നിര്‍മ്മാതാക്കള്‍ അറിയുന്നത് എന്ന് നേരിട്ടറിയാന്‍ നമ്മുടെ ടീവി ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന ഇവരുടെ ഭക്തി സീരിയലുകള്‍ പത്തുമിനിട്ട് കണ്ടാല്‍ മതിയാകും. സാമാന്യബോധത്തിനു നിരക്കാത്ത അന്ധവിശ്വാസങ്ങളുടേയും കെട്ടുകഥകളുടേയും ഉളിപ്പില്ലാത്ത കെട്ടുകാഴ്ച്ച കണ്ടിരിക്കുന്ന മലയാളിയുടെ ബുദ്ധി നിലവാരത്തെക്കുറിച്ച് ലജ്ജ തോന്നി, ബുദ്ധിയുള്ളവര്‍ എന്തെങ്കിലും അക്രമം ചെയ്യേണ്ടതാണ്. കാരണം അത്രക്കും നിലവാരം കുറഞ്ഞ ഭക്തിവിഷമാണ് ചാനലുകള്‍ നമ്മുടെ ജനങ്ങളുടെ മണ്ടയിലേക്ക് കോരിയൊഴിക്കുന്നത് ! പുരോഗമന പ്രസ്ഥാനങ്ങളൊക്കെ ചത്തുപോയതുകൊണ്ടാകും നമുക്കൊരു പ്രതിഷേധം പോലും ഈ ചാനലുകളെ അറിയിക്കാന്‍ കഴിയാത്തത്. അതോ ജനം അടിമത്വത്തിലേക്ക് കുഴഞ്ഞുവീഴുന്നത് രാഷ്ട്രീയ പരാന്നജീവികള്‍ക്ക് കൂടുതല്‍ അടിമഅണികളെ സംഭാവന ചെയ്യുമെന്ന തിരിച്ചറിവോ ?
എന്തായാലും , സവര്‍ണ്ണ ചിന്തയുടെ മഹത്വവല്‍ക്കരണമാണ് ഈ സീരിയലുകളുടെയെല്ലാം രാഷ്ട്രീയം. വിവിധ ഹിന്ദു ദൈവങ്ങളുടെ മാഹാത്മ്യവും, അല്‍ഫോസയും പരിശുദ്ധമായിരിക്കേണ്ട നമ്മുടെ ധര്‍മ്മബോധത്തെ വെറും ചരക്കാക്കി തീര്‍ക്കുന്നു. ആത്മീയതയെ വ്യഭിചരിക്കുന്നു.

11 comments:

chithrakaran:ചിത്രകാരന്‍ said...

മലയാളിയുടെ ബുദ്ധി മാന്ദ്യത്തിന്റെ തീവ്രതയും വ്യാപ്തിയ്യും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കുള്ള മാര്‍ഗ്ഗം വളരെ സുഗമമാണ്.

അനില്‍@ബ്ലോഗ് // anil said...

ആവശ്യമുള്ളവര്‍ കണ്ടാല്‍ മതിയല്ലെ ചിത്രകാരാ.
എന്തൊക്കെ സീരിയലുകളാണ് ടീവിയില്‍ ഉള്ളതെന്ന് തന്നെ ഇവിടെ എന്റെ വീട്ടില്‍ ആര്‍ക്കും അറിയില്ല, എന്തെന്നാല്‍ അതാരും കാണാറില്ല.

Typist | എഴുത്തുകാരി said...

അനില്‍ പറഞ്ഞതുപോലെ, താല്പര്യമുള്ളവര്‍ കാണട്ടെ. ഭക്തി സീരിയലായാലും, മറ്റു സീരിയലുകളായാലും എനിക്കു സഹിക്കാവുന്നതിലും അപ്പുറമാണു്. പലയിടത്തും പോകുമ്പോള്‍ ചര്‍ച്ചകള്‍ പോലും തലേന്നത്തെ അയ്യപ്പനേപ്പറ്റിയും, മാതാവിനേപ്പറ്റിയുമൊക്കെയാവും. അതിനേപ്പറ്റിയൊന്നും അറിയാത്ത ഞാന്‍ ഒറ്റപ്പെട്ടു മാറിനി‍ല്ക്കേണ്ടിയും വരാറുണ്ട്.

Joker said...

പണ്ട് സര്‍ക്കാര്‍ ദര്‍ശനായ ദൂരദര്‍ശനില്‍ മുടങ്ങാതെ കാണിച്ച രാമായണം , മഹാഭാരതം പോലുള്ള ചരക്കുകള്‍ കാണിച്ചില്ലേ. അന്ന് മറ്റൊരു ചാനലും ഇവിടെ ഇല്ലായിരുന്നു. പൊടിപ്പും തൊങ്ങലും വെച്ച് രാമനെയും, ക്യഷ്ണനെയും വെച്ച് അവര്‍ ആഘോഷിച്ചില്ലേ. ഇപ്പോള്‍ സ്വകാര്യ ചാനലുകള്‍ അല്ലേഎ ഉള്ളൂ. നമുക്ക് വേണമെങ്കില്‍ കാണാതിരിക്കാം.

ഒന്നു സമ്മതിക്കാം. ഏഷ്യാനെറ്റിലെ അല്‍ ഫോണ്‍സാമ്മ എന്ന സീരിയല്‍ യാദ്യശ്സ്ചികമായി കാണാനിടയായി.

നസ്രാണി ഇതെങ്ങെനെ കണ്ടിരിക്കുന്നു. അയ്യോ..

(പെറ്റ തള്ള സഹിക്കുകേല ,ചില രംഗങ്ങള്‍ കണ്ടാല്‍, ബീന ആന്റണി & പാര്‍ട്ടി).

എഴുത്തും വായനയും അറിയാത്തവര്‍ക്കിട്റ്റയില്‍ പോലും ടിവി സര്‍ക്കാര്‍ ചിലവില്‍ തന്നെ കൊടുക്കുന്നതിന്റെ ഗുട്ടന്‍സാണ് ഇത്. വിഷ്വല്‍ ബ്രെയിന്‍ വാഷിംഗ്. ഞാന്‍ രാമായണം കണ്ട് തലക്ക് പിടിച്ച് അമ്പും വില്ലുമായി പണ്ട് നടന്നത് ഓര്‍മയുണ്ടെനിക്ക്. !!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പുരോഗമന പ്രസ്ഥാനങ്ങളൊക്കെ ചത്തുപോയതുകൊണ്ടാകും നമുക്കൊരു പ്രതിഷേധം പോലും ഈ ചാനലുകളെ അറിയിക്കാന്‍ കഴിയാത്തത്.

ചിത്രകാരാ,

താങ്കളുടെ അഭിപ്രായത്തിനോടു യോജിക്കുന്നു.എന്നാൽ മുകളിൽ പറഞ്ഞ കാരണമല്ല ഈ സീരിയലുകളുടെ തള്ളിക്കയറ്റത്തിനു കാരണം എന്നെനിക്ക് തോന്നുന്നു.മലയാളി ഒരു പ്രത്യേക ജനുസ്സാണെന്നു തോന്നിയിട്ടുണ്ട്.മനസ്സിലാക്കാൻ വിഷമമുള്ള ഒരു മാനസിക നിലയാണു അവന്റേത്.ഏതു പുതിയ കാര്യങ്ങളേയും കൈനീട്ടി സ്വീകരിക്കുക അവന്റെ ഒരു ശീലമാണ്.അടൂരും അരവിന്ദനും ജോൺ എബ്രാഹാമും ഒക്കെ നിറഞ്ഞു നിന്ന ഒരു നാട്ടിലാണു ഷക്കീല തകർത്താടിയത്.അതിന്റെ ജ്വരം അവസാനിച്ചപ്പോൾ പിന്നെ പഴയ മോഡൽ തമിഴ് ചിത്ര ശൈലിയായി.വലിയ ഡാൻസും പാട്ടും...ഇതേ നാട്ടിൽ തന്നെയാണു ഏറ്റവും കൂടുതൽ ആൾ ദൈവങ്ങൾ ഉണ്ടായതും. റിയാലിറ്റി ഷോ വന്നപ്പോൾ അതായി..നാളെ അതിന്റെ “ക്രേസ്” തീരും.അപ്പോൾ മറ്റൊന്നാവും.വലിയ പുരോഗമനം പറയുന്ന ഈ നാട്ടിൽ തന്നെയാണു ഏറ്റവും കൂടുതം സ്ത്രീ പീഢനവും നടക്കുന്നത്..ഇതു അനുസ്യൂതമായി ഇങ്ങനെ തുടരും എന്നാണെനിക്കു തോന്നുന്നത്.

അത്മീയതയുടെ വ്യഭിചരണം..അതു ശരിയാണ്.കച്ചവടത്തിന് അതിനോളം പറ്റിയ മറ്റെന്താണുള്ളത്?

പൊങ്ങുന്ന വെള്ളത്തിനു ഒപ്പം പൊങ്ങുന്ന ഒരു മനസ്സാണ് മലയാളിയുടേത്.ചില കാര്യങ്ങളിൽ സ്വന്തം നില മെച്ചെപ്പെടുത്താൻ അതവനെ സഹായിച്ചിട്ടുമുണ്ട്.

kichu / കിച്ചു said...

ചിത്രകാ‍രനൊരു hats off
കൂടെ സുനിലിന്റെ കമെന്റിനും..

Anonymous said...

തൊണ്ണൂറുകളിൽ അതിശക്തമായി ആരംഭിച്ച ഹൈന്ദവവത്കരണ(ബ്രാഹ്മണവതകരണ)പ്രക്രിയയു-ടെ തുടർച്ചയാണ് ഈ ഭക്തി സീരിയലുകൾ. കാണുന്നവർ കാ‍ണട്ടെ എന്നു പറഞ്ഞ് അവഗണിക്കാ-വുന്നതല്ല ഇതിന്റെ പിന്നിലെ രാഷ്ട്രീയം. ഹിന്ദുമതത്തിന്റെ ഭാഗമല്ലാതിരുന്ന അവർണരെ മുഴുവൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഹിന്ദുമതത്തിലേക്ക് പ്രഛന്ന മതപരിവർത്തനം നടത്തിയ ചരിത്രമാണല്ലോ ഇവിടത്തെ ദേശീയ പ്രസ്ഥാനത്തിന്റേത്.
സീരിയലുകൾ മാത്രമല്ല, റിയാലിറ്റി ഷോ ഉൾപ്പെടെയുള്ള സകലമാന പരിപാടികളും ഈ ഹൈന്ദവവത്കരണത്തിന് ആക്കം കൂട്ടുകയാണ്. കൊല്ലൂർ മൂകാംബികയിലെ വിദ്യാരംഭം ലൈവ് ആയി റ്റെലികാസ്റ്റ് ചെയ്യുന്ന ‘വിപ്ലവകാരികളുടെ’ ചാനലും ചെയ്യുന്നത് മറ്റൊന്നല്ല.
പ്രസിദ്ധീകരണങ്ങൾ നോക്കൂ. ജ്യോതിഷസംബന്ധിയായ ഡസൻ കണക്കിനു മാഗസിനുകളാണു ന്യൂസ് സ്റ്റാൻഡിൽ. ഇതിന്റെയെല്ലാം ഇരകൾ ‘വിദ്യാസമ്പന്നരായ’ മലയാളികളാണ്. വിവാഹം, മരണം,വിദ്യാരംഭം,പുതിയ വീട് വയ്ക്കൽ തുടങ്ങിയവയോടു ബന്ധപ്പെട്ടു നടത്തുന്ന അർഥശൂന്യമായ ചടങ്ങുകൾ ഭക്ത്യാദരപൂർവം നടത്തുന്നവരാണ് ഇവിടത്തെ ശാസ്ത്രകാരന്മാർ വരെ. സയന്റിഫിക് റ്റെമ്പർ എന്നത് ഇൻഡ്യക്കാർക്കോ മലയാളികൾക്കോ തൊട്ടുതെറിക്കാത്ത സാധനമാണ്. ശാസ്ത്രപുസ്തകങ്ങൾ ഏതെങ്കിലും പുസ്തകക്കടയിൽ വിൽ‌പ്പനയാവുന്നുണ്ടോ എന്നന്വേഷിക്കുക. എന്നാൽ മതപരമായ പുസ്തകങ്ങൾക്ക് വൻ വിപണിയാണുള്ളത്.
എല്ലാ മതവിഭാഗങ്ങളിലും മൌലികവാദം വർധിച്ചു. കൈയിൽ ചരടില്ലാത്ത ‘ഹിന്ദു’ ചെറുപ്പക്കാരെ കാണാൻ കിട്ടില്ല ഇന്ന്; അയാൾ ചിലപ്പോൾ കമ്യൂണിസ്റ്റാകാം,ശാസ്ത്രസാഹിത്യപരിഷത്തുകാരനാകാം,അതുമല്ലെങ്കിൽ യുക്തിവാദിയാകാം. പർദയില്ലാത്ത മുസ്ലിം സ്ത്രീകൾ അപൂർവമായിക്കൊണ്ടിരിക്കുന്നു. ശബരിമലയ്ക്കു പോകാത്ത ഹിന്ദുക്കളെ കണികാണൻ കിട്ടില്ല ഇന്ന്. അതുപോലെ മലയാറ്റൂർ പള്ളിയിലേക്കുള്ള പ്രവാഹവും വർധിച്ചു. ‘പുരോഗമനക്കാർ’ കൂടിയതാണോ ഇതിനെല്ലാം കാരണം? അതോ ഇതൊക്കെയാണോ ഇന്നത്തെ പുരോഗമനം?

ചാണക്യന്‍ said...

ചിത്രകാരാ,
കോട്ടയത്തെ മ വീക്കിലികളുടെ നിലവാരം പോലും ഇല്ലാത്ത ചവർ സീരിയലുകളെ തലയിലേറ്റി ലാളിക്കുന്നത് പ്രബുദ്ധ കേരള മക്കൾ തന്നെയല്ലെ. കാണാനാളുണ്ടെങ്കിൽ ഇതിലും തരം താഴ്ന്നവ സം‌പ്രേക്ഷണം ചെയ്യാൻ ചാനലുകാർ മടിക്കില്ല, കാരണം അതൊരു ബിസിനസ്സ് ആണ്.

അടുത്ത കാലം വരെ നടി പ്രവീണയെ കാണുമ്പോൾ ഞരമ്പ് വലിഞ്ഞു മുറികിയിരുന്നവർക്ക് ഇപ്പോൾ അവരോട് മുടിഞ്ഞ ആരാധനയാണ്...

കാരണം പ്രവീണ ഇപ്പോൾ ജനമനസ്സുകളിലെ ദേവിയാണ്, അമ്മയാണ്, മഹാമായയാണ്.......:):):)

നമ്മുടെ ചാനലുകാർ മനസ്സുവെച്ചാൽ ഷക്കീലയേയും ഇത്തരത്തിൽ രക്ഷപ്പെടുത്താമായിരുന്നു..:):):):)

ചാർ‌വാകൻ‌ said...

നന്നായി

ചാർ‌വാകൻ‌ said...

സത്യാന്വേക്ഷിയുടെ കമന്റു വന്ന സ്ഥിതിക്ക് മറ്റെന്തു പറയാന്‍.

Prasanna Raghavan said...

ചിത്രകാരാ നന്നയ കാഴ്ചപ്പാട്

ഈ സാഹചര്യത്തില്‍ സമൂഹത്തിന് എന്ത് ആള്‍ടെര്‍നേട്ടിവ് ആണ്‍് ഉള്ളത്. കേരളത്തിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരും കഴിവുള്ളവരുമാണ്‍് പൊതുവെ. അവരൊരു വേറിട്ട രീതി പ്രതീക്ഷിക്കുന്നുണ്ടാകില്ലേ? ഉണ്ടെങ്കില്‍ എങ്ങനെ അവര്‍ക്കൊരു വേറിട്ട വഴി തരപ്പെടാന്‍ സാധിക്കും. അതൊരു ബുദ്ധിമുട്ടിയ പണിയാണ്‍്. അതിനു മുന്നിട്ടെറങ്ങണം ചെറിയതോതിലാണെങ്കിലും.

ക്രിസ്റ്റ്യാനിറ്റിയെ ഇന്നു പാശ്ചാത്യലോകത്തു തള്ളീപ്പറയുകയാണ്‍്. അതു ക്രിസ്റ്റ്യാനിറ്റിയെ എതിര്‍ത്തതുകോണ്ടല്ല. മറ്റു ബൌധികമായ ആള്‍ടെര്‍നേട്ടിവ് മനുഷ്യനുണ്ടായതു കൊണ്ടാണ്‍്. ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും വലര്‍ച്ച് ഇതൊക്കെയാണതിനു കാരണം.

സസ്നേഹം മാവേലികേരളം