Saturday, August 22, 2009

ബ്ലോഗിലെ ജാതി-മത പ്രചരണം

വിശ്വാസികളും ചര്‍ച്ചയും എന്ന തലക്കെട്ടില്‍ ബ്ലോഗര്‍ സി.കെ.ബാബു നല്ലൊരു ലേഖനം എഴുതിയിരിക്കുന്നു.
ബ്ലോഗില്‍ വിശ്വാസികളുമായുള്ള സംവാദങ്ങളില്‍ പങ്കെടുത്തുകൊണ്ടുള്ള അനുഭവങ്ങളില്‍ നിന്നായിരിക്കണം ലേഖനത്തിന്റെ പ്രചോദനമെന്നു തോന്നുന്നു. വിവിധ ജാതിമത വര്‍ഗ്ഗീയ സംഘങ്ങള്‍ നിലവില്‍ തങ്ങളുടെ വിഢിവിശ്വാസങ്ങള്‍ക്ക് ബ്ലോഗില്‍ പ്രാമുഖ്യം ലഭിക്കുന്നതിനായി വളരെ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. സത്യത്തില്‍ വളരെ കഴിവും, ആത്മാര്‍ത്ഥതയും, നമയുമുള്ള ഈ ചെറുപ്പക്കാര്‍ ഈ കുത്സിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമ്മുടെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ ചലനാത്മകത ഇല്ലായ്മയുടെ പരിണതഫലമാകാം. ഇവരുടെ വിശ്വാസം ശുദ്ധീകരിക്കാന്‍ അന്യര്‍ക്ക് കഴിയില്ലെങ്കിലും, സാംസ്കാരികതയുടെ പുനര്‍ദ്ധാരണത്തിലൂടെ പുരോഗമനവാദികള്‍ക്ക് ഇവരെ സാഹോദര്യത്തോടെ ആധുനികതയിലേക്ക് ആകര്‍ഷിക്കാനാകും. ബ്ലോഗിലെ സത്യാന്വേഷികള്‍ക്ക് അത്തരമൊരു സാംസ്ക്കാരിക നവീകരണത്തിന് കഴിയട്ടെ എന്നാശിക്കുന്നു.
സി.കെ ബാബുവിന്റെ ലേഖനത്തിന്റെ ലിങ്ക്.

സമാനമായ മറ്റു ചില പോസ്റ്റുകളുടെ ലിങ്കുകള്‍ കൂടി ചിത്രകാരന്റെ സൌകര്യാര്‍ത്ഥം താഴെക്കൊടുക്കുന്നു.
അനില്‍ അറ്റ് ബ്ലോഗിന്റെ മതനിരപേക്ഷതക്ക് കൂട്ടു ചേരാം ലിങ്ക്
വികടശിരോമണിയുടെ മത നിരപേക്ഷ ബ്ലോഗ് കൂട്ടായ്മ ലിങ്ക്.

chithrakaran:ചിത്രകാരന്‍ said...

വിശ്വാസിയോട് തര്‍ക്കിച്ചു സമയം കളയുന്നതില്‍ കാര്യമില്ല. ആധുനിക ശാസ്ത്രീയ കാഴ്ച്ചപ്പാടുള്ള ഒരാളെ സംബന്ധിച്ച് വിശ്വാസി പലകാരണങ്ങളാല്‍ ചിന്താശേഷി കുറഞ്ഞുപോയ ഒരു സഹജീവിയാണ്.ഭയം കാരണമോ,സാമൂഹ്യ വിലക്കുകള്‍ കാരണമൊ മനസ്സിന്റെ നവീകരണത്തിന്റെ വാതില്‍ അടഞ്ഞുപോയ
വിശ്വാസിയെ നമുക്ക് ഒന്നും ബോധ്യപ്പെടുത്താനാകില്ല.
വിശ്വാസി താന്‍ അറിവില്ലാത്തവനും ചിന്താശേഷി മരവിപ്പിക്കപ്പെട്ടവനുമാണെന്ന് സ്വയം തിരിച്ചറിയുന്ന നിമിഷത്തില്‍ മാത്രമേ അയാളുടെ മനസ്സിന്റെ വാതില്‍ തുറക്കപ്പെടുന്നുള്ളു. അതു സംഭവിക്കാത്ത കാലത്തോളം ഇറച്ചിക്കോഴികളായും, കുറുക്കന്മാരായും ദൈവത്തിനും,പുരോഹിതര്‍ക്കുമായി ജീവിക്കാനുള്ള നിയോഗമാണ് വിശ്വാസിക്ക് തിരഞ്ഞെടുക്കാനുള്ളത്.

അതായത് മതവിശ്വാസം എന്നത് അടിമത്വത്തിനു കീഴിലുള്ള അച്ചടക്കത്തോടെയുള്ള ജീവിതമാണ്.
അവര്‍ക്ക് ഇരുട്ട് പ്രകാശത്തേക്കാള്‍ സുഖപ്രദമാണ്.
എണ്ണപ്പണത്തിന്റെ അനര്‍ഹമായ സൌഭാഗ്യം നമ്മുടെ വിശ്വാസികളെ കൂടുതല്‍ വിഢികളും മന്ദബുദ്ധികളുമാക്കാന്‍ കാരണമായിരിക്കുന്നു.
ശാസ്ത്രത്തിന്റെ അക്ഷരമാല ദഹിക്കാത്തവനുപോലും ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ സാങ്കേതിക സഹായം വിരല്‍ തുംബില്‍ ലഭിക്കാന്‍ അനര്‍ഹമായ സംബത്ത് ഇടവരുത്തിയിരിക്കുന്നു. മന്ദ ബുദ്ധി അതും തന്റെ മതവിശ്വാസത്തിലെ പ്രപഞ്ചത്തിന്റെ ഉടമയായ ഭഗവാന്റെ കൃപാകടാക്ഷമാണെന്നു ധരിച്ച്, ആധുനിക വാര്‍ത്താവിനിമയ സംവിധാനമായ ഇന്റെര്‍നെറ്റില്‍ പോലും മതവിശ്വാസത്തിന്റെ വിഡ്ഢിത്തം എഴുതിപ്പിടിപ്പിക്കാന്‍ പണത്തിന്റെ ഹുങ്ക് ഉപയോഗപ്പെടുത്തുന്നു.

ജീവിതത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ പോയിട്ട് ഒരു തീപ്പെട്ടികൊള്ളിപോലും കണ്ടിട്ടില്ലാത്ത പ്രാകൃതരായ പഴഞ്ചന്‍ പ്രവാചകന്മാരേയും , അവന്റെയൊക്കെ പ്രപഞ്ചദര്‍ശനങ്ങളേയും സത്യമാണെന്നു സ്ഥാപിക്കാന്‍ നെറ്റില്‍ വരുന്ന വിശ്വാസികളെ മനോരോഗികളായി കണ്ട് സഹതപിക്കുക മാത്രമേ കഴിയു.

പോരേ ബാബു...? ചിത്രകാരന് ബാബുവിന്റെ ലേഖനം വായിച്ചപ്പോള്‍ ഇങ്ങനെയൊക്കെയാണ് ചിന്തിക്കാന്‍ കഴിയുന്നത് ! ഇതൊരു രോഗമാകാതിരിക്കട്ടെ എന്ന് സര്‍വ്വശക്തനായ പടച്ചോനോട് പ്രാര്‍ത്ഥിക്കട്ടെ :) ഹഹഹ....

August 21, 2009 8:33 PM

chithrakaran:ചിത്രകാരന്‍ said...

നമ്മളെല്ലാവരും മനുഷ്യന്മാരാണെന്നും,ഒരൊറ്റ സമൂഹമാണെന്നും പറയുംബോള്‍ നമ്മുടെ വിഭാഗീയതയുടെ അതിരുകള്‍ തല്‍ക്കാലത്തേക്ക് ഇല്ലാതാകുന്നുണ്ട്.
ഉപരിപ്ലവമായ മാന്യതാപ്രകടനത്തിന്റെ ഭാഗമായെങ്കിലും
നാമെല്ലാം മനുഷ്യരാണെന്ന് കുറച്ചുനേരത്തേക്കെങ്കിലും
വിശ്വസിക്കാനാകുംബോള്‍ വലിയൊരു സാമൂഹ്യ നന്മയാണ് സംഭവിക്കുന്നത്. വികട ശിരോമണിയുടേയും,
അനിലിന്റേയും, ബന്ധപ്പെട്ട മറ്റു സുഹൃത്തുക്കളുടേയും ഈ ക്രിയാത്മകചിന്ത മറ്റൊരു വിഭാഗീയതയായിത്തീരും എന്ന് ചിത്രകാരന് തോന്നുന്നില്ല. മനസ്സില്‍ വിഭാഗീയതയും ജാതീയതയും ഒളിപ്പിച്ചുവക്കുന്നവര്‍ക്ക് ഒരു പക്ഷേ അത്തരം സംശയങ്ങളുണ്ടാകുക സ്വാഭാവികമാണ്.

ഇത്തരം വിഭാഗീയ-വര്‍ഗ്ഗീയ-സംശയ ചിന്തക്കാരെ കൂടി ഉള്‍ക്കൊള്ളാനാകുന്ന വിധത്തില്‍, അവരെ കൂടി തങ്ങളുടെ അവിഭാജ്യഭാഗമായി മനസ്സിലക്കി സ്നേഹിക്കാനും, വ്യക്തി ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ആശയവിനിമയം നടത്താനും, ആത്മാര്‍ത്ഥ സൌഹൃദം നിലനിര്‍ത്താനും കഴിയുന്ന വിധം ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് കഴിയട്ടെ എന്നാണ് ചിത്രകാരന്റെ ആഗ്രഹം.
ഇങ്ങനെയൊരു സൌഹൃദം നിലനിര്‍ത്താന്‍ നാം നിലവില്‍ അന്യ ജാതി-മത-രാഷ്ട്രീയ-വര്‍ഗ്ഗീയ അംഗങ്ങളെ മുഖ്യസ്തുതി നടത്തുന്ന കപടമായ പ്രീണന തന്ത്രങ്ങളാണ് അവലംഭിച്ചുവരുന്നത്. ഈ പ്രീണന രീതി നമ്മുടെ സമൂഹത്തെ മനുഷ്യത്വവും,സ്നേഹവും,നന്മയും നശിപ്പിച്ച് കാപട്യത്തിന്റെ വര്‍ഗ്ഗീയ വീതംവയ്പ് സംഘങ്ങളുടെ
വ്യഭിചാരശാലയാക്കിയിരിക്കുന്നു.

ഇന്നത്തെ വ്യവസ്ഥിതിയില്‍ മാന്യത എന്നത് കപടമായ പെരുമാറ്റ വൈദഗ്ദ്യത്തിന്റെ
സര്‍ക്കസ്സു മാത്രമാണെന്ന് നമുക്കറിയാം.
(അതുകൊണ്ടാണല്ലോ ബ്ലോഗില്‍ കപട മാന്യനാകേണ്ടെന്ന് ചിത്രകാരന്‍ തീരുമാനിച്ചത് :)

ഈ കപട സദാചാരത്തെ സത്യസന്ധതകൊണ്ട് പകരംവക്കാന്‍,സത്യത്തെ ബഹുമാനിക്കുന്ന പരസ്പ്പര ബഹുമാനത്തിന്റെ, വ്യത്യസ്ത ചിന്താഗതിക്കാരുടെ, വിശ്വാസക്കാരുടെ, എല്ലാവരും മനുഷ്യരാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലാത്ത ഒരു കൂട്ടായ്മക്ക് സാധിക്കും. പരസ്പ്പരം സംശയിക്കാതിരിക്കാന്‍, ശത്രുത തോന്നാതിരിക്കാന്‍...
ഈ പൊതുവേദിയിലെ വ്യക്തിപരമായി പരാമര്‍ശിക്കാതെയുള്ള ആശയവിനിമയ സാധ്യത ഉപയോഗപ്പെടുത്താനാകും.

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുബോഴും,അതെഴുതിയ ബ്ലോഗര്‍മാരെ മനുഷ്യസഹോദരനാണെന്ന ഉറച്ച ബോധത്തോടെ
ബഹുമാനിക്കാനും, സത്യസന്ധമായും സ്നേഹത്തൊടെയും അവരോട് വ്യക്തിപരമായി അടുപ്പം സൂക്ഷിക്കാനും കഴിയുന്ന പക്വമായ ഒരു സാംസ്ക്കാരികതയിലേക്ക് ഉയരാന്‍ ബ്ലോഗ്ഗര്‍മാരെ പ്രാപ്തമാക്കുന്നതില്‍ അനിലും,വികട ശിരോമണിയും വിഭാവനം ചെയ്യുന്ന ഈ സെക്കുലര്‍ കാഴ്ചപ്പാടിന് ആവശ്യത്തിന് ആഴവും പരപ്പുമുണ്ടാകട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.

ഇത്രയും എഴുതിയതുകൊണ്ട് ഈ കൂട്ടായ്മയുടെ രഹസ്യഅജണ്ട ചിത്രകാരന്റേതാണെന്ന് ചില സംശയ രോഗികളെങ്കിലും സംശയിച്ചുപോകും !!!

അതു ചിത്രകാരന്റെ കുറ്റമല്ലെന്ന് നന്മയുടേയും,സത്യത്തിന്റേയും,സ്നേഹത്തിന്റേയും ആരാധകനായ ചിത്രകാരന്‍ 100% ഉറപ്പുതരുന്നു :)

August 22, 2009 8:03 PM

Delete


3 comments:

Sabu Kottotty said...

"അതായത് മതവിശ്വാസം എന്നത് അടിമത്വത്തിനു കീഴിലുള്ള അച്ചടക്കത്തോടെയുള്ള ജീവിതമാണ്.
അവര്‍ക്ക് ഇരുട്ട് പ്രകാശത്തേക്കാള്‍ സുഖപ്രദമാ"

താങ്കളുടെ കാഴ്ചപ്പാടു തരക്കേടില്ല....!
ഏതായാലും തര്‍ക്കത്തിനു ഞാനില്ല.

Faizal Kondotty said...

ചിത്രകാരാ ..
ലേഖനത്തിന്റെ ആത്മാര്‍ഥത അംഗീകരിക്കുന്നു ...പക്ഷെ എല്ലാവരും ഒരു പോലെ ചിന്തിക്കണം എന്നൊക്കെ വരുന്നതും നന്നതല്ല . വ്യത്യസ്ത കാഴ്ച്ചപ്പാടുകള്‍ക്കിടയിലും പരസ്പര സ്നേഹവും പരിഗണനയും വച്ച് മുറുകെ പിടിക്കുന്നുവെങ്കില്‍ അത് വളരെ നല്ലതാണ് .. അല്ലാതെ എല്ലാവരും നിരീശ്വര വാദികള്‍ ആകണം എന്നൊക്കെ പറയുന്നത് ഒരു തരം മൗലിക വാദം ആണ് ..
വിവിധ മത വിശ്വാസികള്‍ ഭൂരിപക്ഷവും സ്നേഹത്തോടെ തന്നെയാണ് കേരളത്തില്‍ കഴിഞ്ഞു വരുന്നത് .. നിഷ്കളങ്കമായ ദൈവ വിശ്വാസം എങ്ങിനെ സമൂഹത്തില്‍ കുഴപ്പം ആയി തീരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല !

താങ്കള്‍ക്കു ഈശ്വരനില്‍ വിശ്വാസം ഇല്ലാത്ത പോലെ തന്നെ , മറ്റൊരാള്‍ക്ക് വിശ്വസിക്കാനും അവകാശം ഉണ്ട് ..അഥവാ രണ്ടും ഒരു തരം വിശ്വാസം ആണ് .പക്ഷെ പരസ്പരം മാനിക്കാനും സ്നേഹിക്കാനും ഈ വിശ്വാസം തടസ്സം ആകരുത് എന്ന് മാത്രം ..

വ്യത്യസ്ത മതത്തില്‍ പെട്ടവരും , മതവിശ്വാസം ഇല്ലാത്തവരും ആയ കുറച്ചു സുഹൃത്തുക്കള്‍ എനിക്കുണ്ട് ..അവരോടു നല്ല സുഹൃത്ത് ബന്ധവും . സ്നേഹവും , നന്മകളില്‍ പരസ്പര സഹകരണവും വച്ച് പുലര്‍ത്താന്‍ എന്റെ മത വിശ്വാസം എനിക്ക് തടസ്സം ആവുന്നില്ല എന്ന് മാത്രം എനിക്കറിയാം

ചിത്രകാരാ .., താങ്കളുടെ ഉദ്ദേശ ശുദ്ധിയെ വീണ്ടും അഭിനന്ദിക്കുന്നു ! നല്ല കൂട്ടായ്മകള്‍ക്ക് ആശംസകള്‍ ! ഒന്നിനും ഒരു തടസ്സം അയി ബൂലോഗത്ത്‌ ഞാന്‍ ഉണ്ടാവില്ല എന്ന് കൂടി ഉറപ്പു തരട്ടെ അല്ലെങ്കില്‍ തന്നെ നല്ല ബന്ധങ്ങളെക്കാള്‍ വലുതായി മറ്റെന്തുണ്ട് ?എന്റെ ബ്ലോഗിലെ പോസ്റ്റുകള്‍ വായിച്ചാല്‍ താങ്കള്‍ക്കു എന്റെ നിലപാടുകള്‍ വ്യക്തമാവും ..മുന്‍വിധികള്‍ ഒരിക്കലും നന്നല്ല ഊഹങ്ങള് ശരിയായിക്കൊള്ളണം എന്നുമില്ല .

എണ്ണപ്പണം കൊണ്ട് കൂടിയാണ് കേരത്തിന്റെ സമ്പത്ത് വ്യവസ്ഥ പിടിച്ചു നില്‍ക്കുന്നത് എന്ന് വിസ്മരിക്കരുത് .. കേരത്തിലെ വെയൂകളിലെ അടുപ്പുകളില്‍ പുകയുയരാതാകുമോ എന്ന് ഭയന്ന് മരുഭൂമിയിലെ തളര്‍ന്നു വീഴുന്ന ചൂടില്‍ പണിയെടുക്കുന്നവരെ മതത്തിന്റെ പേരില്‍ ആണെങ്കില്‍ പോലും ആക്ഷേപിക്കരുത് .
താങ്കള്‍ക്കു നന്മകള്‍ നേരുന്നു .

Anonymous said...

മതവിശ്വാസവും ദൈവവിശ്വാസവും യുക്തിയുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ മിക്കപ്പോഴും വിഷമമാണ്. വളരെ ശാസ്ത്രീയമായി(?) പല കാര്യങ്ങളിലും ചിന്തിക്കുന്ന പലരും മത/ദൈവ വിശ്വാസത്തിന്റെ വിഷയത്തിൽ തികച്ചും യുക്തിരഹിതമായി/അശാസ്ത്രീയമായി പ്രതികരിക്കുന്നത് സാധാരണ കാഴ്ച്ചയാണ്. സി കെയുടെ ലേഖനം ഈ വിഷയത്തിൽ വന്ന ചിന്തനിയ ലേഖനങ്ങളിൽ ഒന്നാണ്.