Sunday, August 30, 2009

പുരോഗതിയുടെ ഗതികേട് !!!

പുരോഗതി എന്നും മുന്നോട്ടു നടന്നുകൊള്ളുമെന്ന് നമുക്കെല്ലാം ഒരു തെറ്റിദ്ധാരണയുണ്ട്‌.
പുരോഗതിയെ മുന്നോട്ടു നടത്താനായാണ് നമ്മുടെ സര്‍ക്കാരും,സാംസ്ക്കാരിക പ്രവര്‍ത്തകരും,
വ്യവസായ-വാണിജ്യ പ്രമുഖരും,പത്ര മാധ്യമങ്ങളും എല്ലാം യത്നിക്കുന്നതത്രേ !
പക്ഷേ,എത്രമാത്രം പുരോഗതിയെ മുന്നോട്ടു നയിക്കുന്നോ അത്രയും അധോഗതിയാണ് ഫലം.

പറയാതെ തന്നെ പുരോഗമനം നടത്തുന്നവരെയാണ് (സ്വന്തം താല്‍പ്പര്യങ്ങളാല്‍)പൊതു ഭരണം പുരോഗമിപ്പിക്കാന്‍ പ്രചോദിപ്പിക്കുക.
ഫലം, അവന്‍ പുരോഗമിച്ച് അങ്ങ് അമേരിക്കയിലെത്തും.പിന്നെ തന്തപോലും വേണ്ട പാവത്തിന് !പുതു അമേരിക്കക്കാരന്‍ !!
നമ്മള്‍(ഇന്ത്യ) വിണ്ടും അധോഗതിയില്‍.

പ്രശ്നം ലളിതമാണ്.
പുരോഗതിക്ക് മുന്നോട്ടു മാത്രമേ നടക്കാനാകു എന്നത് സര്‍വ്വസത്യമാണ്.
ഏറ്റവും പിന്നിലുള്ളവനെ പുരോഗതിയിലേക്ക് നയിക്കുംബോള്‍ മാത്രമേ സമൂഹം ഒന്നടങ്കം മുന്നോട്ട് ചലിക്കുകയുള്ളു.
വെള്ളം ചൂടാക്കുന്നതുപോലെയാണ് പുരോഗതിയുടെ കാര്യം. ഉപരിതലം ചൂടാക്കിയാല്‍ താഴെ തണുത്തവെള്ളം തണുത്തുതന്നെ കിടക്കും.ചൂടായ വെള്ളം തണുത്ത അടിത്തട്ടിലേക്ക് പോകാന്‍ ഒരിക്കലും കൂട്ടക്കില്ല.അതിന് ആകാശത്തേക്ക് നീരാവിയായി പറക്കാനേ മോഹം കാണു.

പുരോഗതിയിലേക്ക് സമൂഹത്തെ നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈവരിക്കാനാകാത്ത ദിശാബോധമാണ്
അധോഗതിയില്‍ കിടക്കുന്ന ഏതു സമൂഹത്തിന്റേയും ശാപം.
പുരോഗതിയെ സമൂഹത്തിന്റെ ഏറ്റവും പിന്നില്‍ മാത്രം ഘടിപ്പിക്കുക.
ഇന്ത്യ മുഴുവന്‍ നമ്മോടൊപ്പം പുരോഗതിയിലേക്ക് സഞ്ചരിക്കും.
വിഭാഗീയമായി നടുക്കോ ഇടക്കോ പുരോഗതിയെ ഘടിപ്പിച്ചാല്‍ സമൂഹം തുണ്ടം തുണ്ടമാകും.

ചിത്രകാരന്റെ ഇന്നത്തെ ചിന്തഫലം ബൂലോകത്തെ ഏല്‍പ്പിക്കുന്നു.
ഇനി ചിത്രകാരന്‍ ദിശാബോധം നല്‍കിയില്ലെന്നു പറയരുതല്ലോ !

3 comments:

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ ഇന്നത്തെ ചിന്തഫലം ബൂലോകത്തെ ഏല്‍പ്പിക്കുന്നു.
ഇനി ചിത്രകാരന്‍ ദിശാബോധം നല്‍കിയില്ലെന്നു പറയരുതല്ലോ !

ബിനോയ്//Binoy said...

ആ ചൂടുവെള്ളത്തിന്‍റെ തിയറി ക്ഷ പിടിച്ചു. കൃത്യമായ ഉപമ. :)

വയനാടന്‍ said...

ഇതൊരു ദിശാബോധം നൽകൽ മാത്രമല്ല; മനപ്പൂർവ്വം മറന്നതിന്റെയെന്തിന്റേയോ ഓർമ്മപ്പെടുത്തൽ കൂടിയാണു.
നന്ദി ചിത്രകാരാ നന്ദി.
പുരോഗതിയെ സമൂഹത്തിന്റെ ഏറ്റവുംപിന്നിൽ ഘടിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

Translate

Followers