Sunday, August 2, 2009

കുടുംബത്തില്‍ അന്യര്‍ ഇടപെടുംബോള്‍...

മാഞ്ഞലീനിയം ബ്ലോഗില്‍ പാവം ഞാന്‍ എന്ന ബ്ലോഗര്‍ കുടുംബം കലക്കുന്ന സര്‍ക്കാരിന്റെ നിയമങ്ങളെക്കുറിച്ചും, കോടതിയെക്കുറിച്ചും
ഒരു സംഭവ വിവരണം നടത്തിയിരിക്കുന്നു. സംഭവം സത്യമായാലും ഇല്ലെങ്കിലും സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ സ്ത്രീകളെ പുരുഷന്മാരാക്കി നപുംസകവല്‍ക്കരണം ഒരു പൊതുധാരയും ധര്‍മ്മവുമായി സമൂഹത്തില്‍ സ്ഥാപിക്കപ്പെടാന്‍ ഇടവരുന്നുണ്ട്.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഇന്ന് രവിലെ ആകാശവാണിയിലൂടെ ഒരു വിഢി പരിപാടിയും കേട്ടിരുന്നു. അതിലെ പ്രതികരണത്തിലൂടെ നല്ലൊരു സന്ദേശം നല്‍കുന്നുണ്ടായിരുന്നെങ്കിലും,ഡയലോഗുകളിലൂടെ സ്ത്രീയും പുരുഷനും രണ്ടു പ്രത്യേക വര്‍ഗ്ഗമാണെന്നും പുരുഷന്മാര്‍ വാലാട്ടികളായ വിഢികളോഴിച്ച് എല്ലാവരും തന്നെ ഹിംസ്ര ജന്തുക്കളാണെന്നുമുള്ള സ്കിറ്റ് എഴുത്തുകാരന്റെ ചിന്താരഹിതമായ നിരീക്ഷണമാണ് പുറത്തുവന്നത്.
കഷ്ടം എന്നേ പറയേണ്ടു !!!
.................................

ഈ പുരുഷകേസരികളെല്ലാം ഇങ്ങനെ ലൈംഗീക ചിന്തയുമായി സ്ത്രീ പീഢനത്തിന് തക്കം പാര്‍ത്ത് നടക്കുന്നതിന്റെ കാര്യമെന്തായിരിക്കും ? സ്ത്രീ എന്ന ശീലാവതിവര്‍ഗ്ഗത്തിന് (?)ഈ കശ്മലന്മാരുടെ ശല്യം കാരണം പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല.എല്ലാവരും ഇസ്ലാമില്‍ ചേര്‍ന്ന് പര്‍ദ്ദയിട്ട് നടക്കേണ്ടി വരുമോ ഭഗവാന്‍ !? ഈ ക്രമസമാധാന പ്രശ്നത്തിന്റെ മുഖ്യ കാരണം പുരുഷന്റെ സ്വഭാവ ദൂഷ്യമാണ്. ഈ പുരുഷനെ എന്തിനാണ് പ്രകൃതി ഇത്രയും ലൈംഗീക വാസനയുള്ളവരായി സൃഷ്ടിച്ചത് എന്ന് അശേഷം മനസ്സിലാകുന്നില്ല. ഈ കുരുത്തം കെട്ട ജാതികളെ പ്രസവിക്കുന്നതും സ്ത്രീകളാണെന്നാണ് മറ്റൊരു വിരോധാഭാസം !!!
.....................................

സ്ത്രീയെ സഹായിക്കുക, രക്ഷിക്കുക എന്നതൊക്കെ സമൂഹത്തിന്റെ മൊത്തം താല്‍പ്പര്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ എല്ലാ പുരുഷന്മാരെയും സാംസ്കാരിക-വാസാക്ടമി ചെയ്ത് സ്ത്രീ സമൂഹത്തിനെതിരെയുള്ള ഭീഷണി ഇല്ലാതാക്കുക എന്ന വിഢിത്തമാണ് നമ്മുടെ സമൂഹം നടപ്പിലാക്കിതുടങ്ങിയിരിക്കുന്നത്.വളരെ അനുസരണയോടെ മാന്യതയുടെ ലക്ഷ്മണരേഖ ലംഘിക്കാതെ ജീവിച്ചു തീര്‍ക്കുന്ന നമ്മുടെ ഭൂരിപക്ഷം പുരുഷന്മാരും സത്യത്തില്‍ പുരുഷന്മാരല്ല.സമൂഹത്തിന് മുന്നോട്ടു പോകാന്‍ ആവശ്യമായ ഊര്‍ജ്ജ്യം പ്രസരിപ്പിക്കാന്‍ മാന്യന്മാരായ ഈ പെണ്‍ വാലുകള്‍ക്കാകില്ല. മാത്രമല്ല തിന്മക്കും ചിന്താശൂന്യതക്കും കുടപിടിച്ചുകൊടുക്കാന്‍ ഈ ചത്ത പുരുഷജന്തുക്കള്‍ സദാചാര പോലീസായി ഓടിനടക്കുകയും ചെയ്യും. പെണ്ണുങ്ങള്‍ കീ കോടുക്കണമെന്നുമാത്രം !
.........................................

ഒരു ദാംബത്യപ്രശ്നം പല കാരണങ്ങളാല്‍ ഉണ്ടാകാമെങ്കിലും, ഒരു കുടുംബത്തിനകത്തേക്ക് അന്യര്‍ ഇടപെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ദംബതികളുടെ മാതാ പിതാക്കളോ,ബന്ധുക്കളോ,സുഹൃത്തുക്കളോ,സൈക്കോളജിസ്റ്റോ, സര്‍ക്കാരോ,വക്കീലോ,കോടതിയോ ആരുതന്നെയുമാകട്ടെ,
അര്‍ഹിക്കുന്ന ഉത്തരവാദിത്വബോധത്തോടെ (സ്ത്രീയും പുരുഷനും ലയിച്ച് ഒന്നായിരിക്കുന്ന ഒരു സ്ഥാപനമാണെന്ന് കുടുംബമെന്ന ബോധത്തോടെ) വേണം ഇടപെടാന്‍. ഏതെങ്കിലും പക്ഷം ചേര്‍ന്ന ഒരു വാക്കുപോലും ദാബത്യത്തിന്റെ കടക്കല്‍ ഏല്‍ക്കുന്ന വെട്ടാണ്.
ഇടപെടുന്നവര്‍ ആരുടെ പക്ഷത്തില്‍ നിന്നുള്ളവരാണെങ്കിലും രണ്ടുപേരേയും ഒരു പോലെ ബഹുമാനിക്കുന്നില്ലെങ്കില്‍ അത് കുടുംബത്തെ യുദ്ധക്കളമാക്കുന്ന പക്ഷം ചേരാലാണ്. എരിതീയ്യില്‍ എണ്ണയൊഴിക്കലാണ്.
നമ്മുടെ സര്‍ക്കാരിന്റെ സ്ത്രീ സംരക്ഷണ നിയമങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും ഏകപക്ഷീയമായ മസ്സില്‍ പവറിന്റെ ഒരു നിഴല്‍ കുടുബത്തിന്റെ ബലതന്ത്രത്തില്‍ വരുത്തി തീര്‍ക്കുന്നുണ്ട്. ഈ നിഴല്‍ കുടുബത്തിന്റെ ശക്തിയായ പുരുഷ സ്വഭാവത്തെ സ്ത്രൈണമാക്കി നിര്‍വ്വീര്യമാക്കുകയും, സ്ത്രീ സ്വഭാവത്തെ ആയുധമണിയിച്ച് സ്നേഹത്തിന്റെ വരള്‍ച്ച സ്ഥിരം കാലാവസ്ഥയാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

ഇങ്ങനെ നിയമം മൂലം വന്ധ്യംങ്കരിക്കപ്പെടുന്ന കുടുംബങ്ങളില്‍ നിന്നും പുരോഗതിയിലേക്ക് ഉത്സാഹത്തോടെ നടക്കുന്ന ഒരു ജനതയെ നമുക്ക് ലഭിക്കില്ല., മറിച്ച് അനുസരണശീലമുള്ള , ചോദ്യം ചെയ്യാത്ത ഇറച്ചിക്കോഴികളെ മാത്രമാണ് ലഭിക്കുക. ഇതിന്റെ പിന്നിലുള്ള ഭീഭത്സമായ സാമ്രാജ്യത്വ രാഷ്ട്രീയവും ഇതുതന്നെ . സ്ത്രീയെ ശക്തി പ്പെടുത്തുന്നത് വിപണിക്ക് വേണ്ടിയാണ് ; രാജ്യത്തിനോ സ്ത്രീക്കോ , മനുഷ്യ സമൂഹത്തിന്റെ നന്മക്കോ അല്ലെന്ന്‍ ഉറപ്പിച്ചു വിശ്വസിക്കാം . പുരുഷനെ അനുസരിപ്പിക്കുന്നതില്‍ അനുഭവപ്പെടുന്ന വിഷമത കളോന്നും സ്ത്രീയെ നിയന്ത്രിക്കാന്‍ ആവശ്യമില്ല .
മാത്രമല്ല , പിടിയാനകളെ ഉപയോഗിച്ചത് സമൂഹത്തെ വരുതിയിലാക്കാനും കഴിയും. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഭാരതത്തില്‍ ദേവദാസികളെ ഉപയോഗിച്ചത് രാജ്യ ഭരണം 2000 വര്ഷം അനായാസം നടത്താനായ ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ ചരിത്രം.

ചിത്രകാരന്‍ സമൂഹത്തോടുള്ള സ്നേഹത്തിന്റെ പേരില്‍ പറയട്ടെ...
പുരുഷ ഗുണമുള്ള ഒരു പുരുഷനില്‍ മതിയായ അളവില്‍ തിന്മയുണ്ടായിരിക്കും.
അതുപോലെ സ്തൈണതയുള്ള സ്ത്രീയുടെ ഉള്ളടക്കം നന്മയുടെ ആധിക്യമാണ്.

നന്മയെ ബലപ്പെടുത്താന്‍ തിന്മയെ ഉപയോഗിക്കുകയാണ് വേണ്ടത് , അല്ലാതെ തിന്മയെ നശിപ്പിക്കുകയല്ല.
തിന്മയെ കുടുംബത്തിനു/രാഷ്ട്രത്തിനു പുറത്തു നിന്നുള്ളവരുടെ സഹായത്തോടെ (സര്‍ക്കാരായാലും,കോടതിയായാലും,സാമ്രാജ്യത്വ വാണിജ്യ താല്‍പ്പര്യമായാലും)നശിപ്പിച്ചാല്‍ അത്യാവശ്യത്തിന് ആണുങ്ങളെ (തിന്മയെ) ഇറക്കുമതി ചെയ്യേണ്ടി വരും. തിരുവിതാം കൂര്‍ രാജ്യത്ത് പണ്ട് പട്ടന്മാരെയും, ദിവാന്മാരേയും, റസിഡന്റ് സായിപ്പിനേയും ഇറക്കുമതി ചെയ്തിരുന്നതുപോലെ !!!!
പെണ്‍ ഭരണത്തിന്റെ ഒഴിച്ചുകൂടാനാകാത്ത പരിണാമം അന്തസ്സുകെട്ട രാഷ്ട്രീയ ശോഷണമാണ്.
അവിടെ തന്തയെ മാറ്റിപ്പറയുന്നത് അലങ്കാരമാകും !!! കുലമഹിമയാകും !!!
ക്രിയാത്മകമായ ബുദ്ധിക്ക് പകരം ചതിയും വഞ്ചനയും ഉപജാപവും കുടിലതയും അസാന്മാര്‍ഗ്ഗികതയും അധര്‍മ്മവും വിധേയത്വവും അടിമത്വവും രാജ്യം ഭരിക്കും.
................................
സത്യത്തില്‍ സമൂഹത്തില്‍ അപൂര്‍വ്വമായുള്ള ക്രിമിനല്‍ ബുദ്ധിയുള്ള കുറ്റവാളികളെ ഭയന്ന് എല്ല പുരുഷന്മാരെയും സംസ്കാരികമായി വന്ധ്യംങ്കരിക്കുന്ന പ്രവര്‍ത്തിയാണ് ഉപരിപ്ലവമായ നിയമങ്ങള്‍. തന്റെ അന്തകന്‍ ജനിച്ചെന്ന അശരീരി(ഉപജാപം) കേട്ട് സകല നവ ജാത ശിശുക്കളേയും കൊന്നൊടുക്കാന്‍ ഉത്തരവിടുന്ന ഭീരുക്കളായ രാജാക്കന്മാരുടെ കഥയാണ് ചിത്രകാരന് ഓര്‍മ്മ വരുന്നത്.
...................................
നമ്മുടെ സമൂഹത്തിലുള്ള സ്ത്രീധനം, സ്ത്രീയോടുള്ള വിവേചനം എന്നിവ ജാതി,മതം,ആചാരങ്ങള്‍ തുടങ്ങിയവയുടെ ദൂഷ്യഫലങ്ങള്‍ കൊണ്ടുണ്ടാകുന്ന സാമൂഹ്യ വിപത്താനെന്നു തിരിച്ചറിയാതെ, തന്റെ പ്രാണനായ പുരുഷനെ ശത്രുവായി കണ്ട് യുദ്ധമാരംഭിക്കാനെ
സ്ത്രീക്ക് തോന്നു. സ്ത്രൈണ ബുദ്ധിയുടെ പ്രത്യേകതയാണ് അത്‌ . (അപവാദങ്ങളുണ്ട്.നല്ല ഒന്നാന്തരം ആണിനെപ്പോലെ ചിന്തിക്കാന്‍ കഴിവുള്ള സ്ത്രീകളുമുണ്ട്.അപൂര്‍വ്വമായ അവര്‍ക്ക് ചിത്രകാരന്‍ പറയുന്നത് മനസ്സിലാക്കാനുമാകും.) എന്നാല്‍ വസ്തുനിഷ്ടമായി അത് മനസ്സിലാക്കി ജാതി-മതങ്ങള്‍,ആചാരങ്ങള്‍ എന്നിവയെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളാണ് പുരുഷ മനസ്സുകള്‍ ഏറ്റെടുത്ത് നടത്തേണ്ടത്. അതിനുള്ള ആണത്തമില്ലാതെ ,പിന്‍ബുദ്ധിയായ പെണ്‍ബുദ്ധിക്ക് ജയ് വിളിച്ച് തന്റെ സ്വാര്‍ത്ഥ ജീവിതം സുരക്ഷിതമാക്കുക എന്ന ഭീരുത്വത്തിന്റെ വാലാട്ടുന്ന പട്ടി രൂപത്തിലേക്ക് ഒതുങ്ങുകയല്ല പുരുഷ ധര്‍മ്മം.
........................................
പാവം ഞാന്‍ എഴുതിയ പോസ്റ്റിന്റെ ലിങ്ക്.

Blogger chithrakaran:ചിത്രകാരന്‍ said...

വിഷയത്തിനനുസരിച്ച തലക്കെട്ടു കൊടുത്താലും വായിക്കപ്പെടുന്ന പോസ്റ്റായിരുന്നു ഇത്.
അവശ്യമില്ലാതെ പോസ്റ്റന്‍ വേഷപ്രച്ഛന്നനായി നില്‍ക്കുന്നു.... പാവം...!!!

സര്‍ക്കാരിന്റേയും കോടതിയുടേയും സ്ത്രീ ശാക്തീകരണ
ചിന്തകളും പ്രവര്‍ത്തികളും വളരെ ഉപരിപ്ലമാണെന്ന്
ചിത്രകാരന്‍ അഭിപ്രായപ്പെടുന്നു :)
കുടുംബത്തിനകത്തേക്ക് മൂന്നാമതൊരു ശക്തിയുടെ ഇടപെടല്‍ കൂട്ടിക്കൊടുപ്പുകാരുടെ സ്വര്‍ഗ്ഗലോകത്തേക്കാണ്
സമൂഹത്തെ നയിക്കുക.

ലോക മുതലാളിത്വ കംബോളത്തിന് വേണ്ടി നമ്മുടെ
രാജ്യത്തെ വാസക്ടമി ചെയ്ത് പ്രതിരോധരഹിതമാക്കി
കൊടുക്കുക എന്ന ചുമതല ബുദ്ധിശൂന്യരായ രാഷ്ട്രീയ നേതൃത്വം ചെയ്തുകൊടുക്കുന്നു.അടിമത്വം പേറുന്ന നമ്മുടെ ജനത അതു കണ്ട് ന്യായമാണെന്ന് തെറ്റിദ്ധരിക്കുന്നു.
കുറച്ചു ആത്മാഭിമാനമുള്ള ആണുങ്ങളേയും, സ്നേഹബോധമുള്ള സ്ത്രീകളേയും പ്രസവിച്ചു വളര്‍ത്താന്‍ കഴിയാത്ത നമ്മുടെ അമ്മമാരുടെ കൃത്യവിലോപത്തിന്റെ ദുരന്തഫലം.
ഈ വിഷയം വളരെ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ കുറെ പോസ്റ്റുകളും ചര്‍ച്ചകളും നടക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ സ്ത്രീത്വത്തെ ആരൊക്കെയോ വഴിപിഴപ്പിച്ചിരിക്കുന്നു.

ചിത്രകാരന്‍ ഒരു പോസ്റ്റ് ഇടാം :)

02 August 2009 22:21

6 comments:

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ സമൂഹത്തിലുള്ള സ്ത്രീധനം, സ്ത്രീയോടുള്ള വിവേചനം എന്നിവ ജാതി,മതം,ആചാരങ്ങള്‍ തുടങ്ങിയവയുടെ ദൂഷ്യഫലങ്ങള്‍ കൊണ്ടുണ്ടാകുന്ന സാമൂഹ്യ തിന്മകളാണെന്ന് തിരിച്ചറിയാതെ, തന്റെ പ്രാണനായ പുരുഷനെ ശത്രുവായി കണ്ട് യുദ്ധമാരംഭിക്കാനെ
സ്ത്രീക്ക് തോന്നു. സ്ത്രൈണ ബുദ്ധിയുടെ പ്രത്യേകതയാണ് അത്‌ . (അപവാദങ്ങളുണ്ട്.നല്ല ഒന്നാന്തരം ആണിനെപ്പോലെ ചിന്തിക്കാന്‍ കഴിവുള്ള സ്ത്രീകളുമുണ്ട്.അപൂര്‍വ്വമായ അവര്‍ക്ക് ചിത്രകാരന്‍ പറയുന്നത് മനസ്സിലാക്കാനുമാകും.) എന്നാല്‍ വസ്തുനിഷ്ടമായി അത് മനസ്സിലാക്കി ജാതി-മതങ്ങള്‍,ആചാരങ്ങള്‍ എന്നിവയെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളാണ് പുരുഷ മനസ്സുകള്‍ ഏറ്റെടുത്ത് നടത്തേണ്ടത്. അതിനുള്ള ആണത്തമില്ലാതെ ,പിന്‍ബുദ്ധിയായ പെണ്‍ബുദ്ധിക്ക് ജയ് വിളിച്ച് തന്റെ സ്വാര്‍ത്ഥ ജീവിതം സുരക്ഷിതമാക്കുക എന്ന ഭീരുത്വത്തിന്റെ വാലാട്ടുന്ന പട്ടി രൂപത്തിലേക്ക് ഒതുങ്ങുകയല്ല പുരുഷ ധര്‍മ്മം.

poor-me/പാവം-ഞാന്‍ said...

എന്റെ ചെറു തീപ്പൊരിയില്‍ നിന്നു ആരെങ്കിലും ഒരു കൈത്തിരി കത്തിച്ചാല്‍ ഞാന്‍ ധന്യനായി ...ചര്‍ച്ച പുരോഗമിക്കട്ടെ....

Faizal Kondotty said...

ഈ കുരുത്തം കെട്ട ജാതികളെ പ്രസവിക്കുന്നതും സ്ത്രീകളാണെന്നാണ് മറ്റൊരു വിരോധാഭാസം !!!

:) u said it..!

nice post..!

VINAYA N.A said...

ച്ചീ............ ആണിന് പെണ്ണിനേക്കാള്‍ എന്ത് Merit ആണ് കൂടുതലുള്ളത് ചിത്രകാരാ.പെണ്ണിനെ സംബന്ധിച്ചിടത്തോളം ആണ് വെറുമൊരു കാവല്‍ക്കാരന്‍ മാത്രമാണ്

Anonymous said...

അയ്യോ, അയ്യോ..........................
അപ്പടി അട്ടി കേള്‍വികേള്‍ക്കടാ രാസാ......,ചിത്രകാരന്‍ വന്ത് എന്ന ബദല് സൊല്ലെ പോരെ.....രാസാ ഇത് കൊഞ്ചം ഓവറായി തിരിയതില്ലെ,.........
ആമ അപ്പടി താന്‍ തിരിയത്, പാപ്പാം .......
ശ്രീ. വിനയ യ്ക്കുള്ള മറുപടി അതേ ഭാഷയില് ചിത്രകാരന്‍ കൊടുക്കും എന്ന് കരുതട്ടെ,

നിസ്സഹായന്‍ said...

"പെണ്ണിനെ സംബന്ധിച്ചിടത്തോളം ആണ് വെറുമൊരു കാവല്‍ക്കാരന്‍ മാത്രമാണ് "
ആ‍ണിനെ സംബന്ധിച്ച് പെണ്ണോ ?
“വെറുമൊരു ഉപഭോഗവസ്തു”
സംഘര്‍ഷം ഇവിടെ ആരംഭിക്കുന്നു.
പരസ്പരപൂരകങ്ങളായ സ്വത്വത്തിന്റെ
മാനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഈ
സംഘര്‍ഷം തുടര്‍ന്നുകൊണ്ടിരിക്കുന്നു.