Wednesday, August 26, 2009

പോള്‍ വധം ആട്ടക്കഥ

കീചക വധത്തിനുശേഷം ഇന്നോളമുണ്ടായിട്ടുള്ള ഏറ്റവും മികച്ച ആട്ടക്കഥ പോള്‍ വധമാണെന്നു തോന്നുന്നു.
പത്രക്കാരും,ചാനലുകളും,പോലീസും,ഗുണ്ടാകലാകാരന്മാരും തകര്‍ത്തഭിനയിക്കുന്ന പോള്‍ വധ ആട്ടക്കഥയില്‍ ലക്ഷണമൊത്ത കൊട്ടേഷന്‍ സംഘാഗങ്ങളുടേയും,
സിനിമാ-സീരിയല്‍ നടിമാരുടേയും ഭാഗം അഭിനയിച്ചുകൊണ്ടിരിക്കുന്ന കലാകാരന്മാര്‍ വര്‍ത്തമാന രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥിതിയുടെ
ഇരുളടഞ്ഞ ഭീഭത്സമായ മുഖം നമുക്ക് കാണിച്ചുതന്നിരിക്കുന്നു. നമ്മുടെ ആണത്തമില്ലാത്ത സ്ത്രൈണരാഷ്ട്രീയക്കാരുടേയും, സംബന്നകൂട്ടിക്കൊടുപ്പുകാരുടേയും വളര്‍ത്തുമൃഗങ്ങളായ കൊട്ടേഷന്‍ ഗുണ്ടകള്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കുന്ന നല്ല നാളെയെക്കുറിച്ചുള്ള ദുസ്വപ്നമാണ് ഈ ഓണക്കാലത്ത് പോള്‍ വധം ആട്ടക്കഥയിലൂടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു രാജ്യത്ത് നീതിന്യായക്രമസമാധാനപരിപാലന വ്യവസ്ഥിതി അപര്യാപ്തമാകുംബോള്‍ അഥവ നീതി വിതരണത്തില്‍ അസംതുലിതാവസ്ഥയുണ്ടാകുംബോഴാണല്ലോ നീതിയുടെ വിതരണം കരിഞ്ചന്തയില്‍ നിക്ഷിപ്തമാകുന്നത്.പണം നല്‍കി തനിക്കിഷ്ടമുള്ള
നീതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ധനികരുടെ വാലായി ജനാധിപത്യ ഭരണ സംവിധാനം ചുരുങ്ങുംബോള്‍ സംഭവിക്കുന്ന
സാധാരണ സ്ഥിതിവിശേഷം ! നമുക്ക് പോള്‍ വധം ആട്ടക്കഥ ആവര്‍ത്തിച്ച് കണ്ട് ആസ്വദിച്ചുകൊണ്ടിരിക്കാം.
ആത്മബോധമില്ലാത്ത അടിമകളായ ജനങ്ങള്‍ക്ക് എന്തെങ്കിലുമിട്ട് ചവച്ചുകൊണ്ടിരിക്കണമെന്നേയുള്ളു.കീചക വധമോ, ഹിരണ്യവധമോ,പോള്‍വധമോ,സ്ത്രീ പീഢനമോ,തന്ത്രിയുടെ പെണ്ണുപിടിയോ,രാവണ വധമോ,രാമായണമോ,ഭാരതമോ,ഖുറാനോ,ബൈബിളൊ,നെഹൃരാജവംശ ചരിതമോ,മമ്മുട്ടി മോഹന്‍ലാല്‍ വീരേതിഹാസങ്ങളോ.... അങ്ങിനെ എന്തെങ്കിലും സ്ഥിരമായി ചുയിങ്ഗം പോലെ ചവക്കാന്‍ കിട്ടണമെന്നേയുള്ളു അടിമകള്‍ക്ക്.
പിന്നെങ്ങനെ ഭരണം നന്നാവും ? നമ്മളെങ്ങനെ നന്നാവും ???

6 comments:

chithrakaran:ചിത്രകാരന്‍ said...

കീചക വധത്തിനുശേഷം ഇന്നോളമുണ്ടായിട്ടുള്ള ഏറ്റവും മികച്ച ആട്ടക്കഥ പോള്‍ വധമാണെന്നു തോന്നുന്നു.

Typist | എഴുത്തുകാരി said...

ആട്ടക്കഥ non-stop ആയിട്ടുണ്ട് ചാനലുകളില്‍.

അനില്‍@ബ്ലോഗ് // anil said...

ആഘോഷിക്കട്ടെ ചിത്രകാരാ.
രാഷ്ട്രീയക്കാരെ മാത്രം പ്രതികൂട്ടില്‍ നിര്‍ത്തുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. എങ്ങിനേയും വളച്ചൊടിക്കാവുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയാണ് മുഖ്യ കുറ്റവാളി.

കാപ്പിലാന്‍ said...

പിന്നെങ്ങനെ ഭരണം നന്നാവും ? നമ്മളെങ്ങനെ നന്നാവും ???

ആദ്യം എല്ലാവരും സ്വയം നന്നാകട്ടെ ചിത്രകാര , പിന്നെ നമുക്ക് കരടെടുക്കാം :)

Noushad mannar said...

ഒരു കാരി കുത്തി പോള്‍ മരിച്ചു കൂടുതല്‍ ഒന്നും ചിന്ടികണ്ട കൊട്ടേഷന്‍ ഭരിക്കുന്ന കാലമാണ്

Anonymous said...

പോൾ വധത്തിലെ നിഗൂഢതകൾ പുറത്തുവരുമെന്നു കരുതുന്നുണ്ടോ?; വിശേഷിച്ചും മുത്തൂറ്റ് ഗ്രൂപ്പ് ഭരണക്കാർക്കും പ്രതിപകഷത്തിനും മനോരംയ്ക്കും പ്രിയപ്പെട്ടവരായ സ്ഥിതിയ്ക്ക്.