Tuesday, August 25, 2009

ജനാധിപത്യത്തിന്റെ ലേബലില്‍....

സുന്ദരജനാധിപത്യമെന്ന പേരില്‍ ജനാധിപത്യവുമായി പുലബന്ധമില്ലാത്ത
പല ആധിപത്യങ്ങളും അടിമമനസ്സുള്ള ജനങ്ങള്‍ നിവസിക്കുന്ന രാജ്യങ്ങളില്‍ നിലവില്‍ വന്നേക്കാം.
കുറ്റം ആത്മ ബോധമില്ലാത്ത ജനങ്ങളുടേതാണ്. തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തകരേയും,ഭരണാധിപന്മാരേയും,പോലീസിനേയും,
കോടതിയേയും നിയന്ത്രിക്കാനുള്ള ഇച്ഛാശക്തി അഥവ ശരിയായ രാഷ്ട്രീയ ബോധം ആദ്യമായി ഉണ്ടാകേണ്ടത് ജനങ്ങളിലാണ്.
ശരിയായ രാഷ്ട്രീയ ബോധവും,ധര്‍മ്മ ബോധവും,നീതി-ന്യായ ബോധവുമുള്ള ജനങ്ങളെ സേവിക്കാനുള്ള ജനാധിപത്യ സംവിധാനമാണ് ഒരു രാജ്യത്തിലെ സൈന്യവും,പോലീസും,ഗവണ്മെന്റും,കോടതികളുമെല്ലാം. എന്നാല്‍, ജന്മിത്വത്തിന്റേയും ജാതീയതയുടേയും നുകത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ലാത്ത നമ്മുടെ ജനങ്ങളില്‍ അത്ര വലിയ പ്രതീക്ഷയര്‍പ്പിച്ചുകൂട.അവരുടെ അടിമത്വം
മുതലാക്കി ആധിപത്യം നേടാനേ അവരുടെ പരിചാരകര്‍ മാത്രമായ ഭരണ വ്യവസ്ഥിതിയിലെ വിവിധ മെഷിനറികള്‍ ശ്രമിക്കു.
ഇതിനൊരു മാറ്റം വരാനായി ആത്മബോധമുള്ളവരുടെ സ്നേഹചിന്തകള്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് കടന്നു ചെല്ലേണ്ടിയിരിക്കുന്നു. സാംസ്ക്കാരികതയിലൂടെ ഒരു രാജ്യത്തെ ജനങ്ങളെ ശക്തരാക്ക്ക്കേണ്ട ചുമതല അറിവുള്ളവര്‍ക്കുണ്ട്.നമ്മുടേ രാഷ്ട്രത്തിന്റേ ശക്തിക്കും,ആരോഗ്യത്തിനും,വളര്‍ച്ചക്കും, സ‌മൃദ്ധിക്കും , സന്തോഷത്തിനും എന്താണ് ജനാധിപത്യത്തിന്റെ രാസഘടന എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.
ബി.ആര്‍.പി.ഭാസ്ക്കറിന്റെ “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍” എന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയ ചിത്രകാരന്റെ ചിന്തകളാണ് മുകളില്‍ എഴുതിവച്ചത്. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണ് “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍”. പ്രത്യേകിച്ചും രാഷ്ട്രീയം എന്നാല്‍ പാര്‍ട്ടി രാഷ്ട്രീയമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു ജനത.

Blogger chithrakaran:ചിത്രകാരന്‍ said...

അതിപ്രധാനമായ നിരീക്ഷണമാണിത്.
നമ്മുടെ രാജ്യം ഒരു കോടതിആധിപത്യ രാജ്യമായിക്കൂട.
ജനാധിപത്യ രാജ്യം എന്നത് ജനങ്ങളുടെ ആധിപത്യം നിലവിലിരിക്കുന്ന രാജ്യം തന്നെ ആയിരിക്കണം.അത് എത്ര മോശമാണെങ്കില്‍ തന്നെയും !
കോടതിക്ക് ഒരു മദ്ധ്യസ്ഥന്റെ സ്ഥാനത്തിനേ അര്‍ഹതയുള്ളു. ആ സ്ഥാനത്തിന്റെ മഹത്വം പക്ഷഭേദമില്ലാതെ ജനങ്ങള്‍ക്ക് നീതിലഭ്യമാക്കുക എന്നുള്ളതാണ്. അല്ലാതെ തങ്ങള്‍ക്കു മുന്നില്‍ വരുന്നവരെയെല്ലാം ദാര്‍ഷ്ട്ര്യത്തോടെ കുറ്റവാളികളായും,നിരപരാധികളായും മുദ്രകുത്തുക എന്നതല്ല.നീതിക്കായി കോടതിയെ സമീപിക്കുന്നവരെ പിച്ചക്കാരെപ്പൊലെ കാണുന്ന കോടതി വ്യവസ്ഥ പഴയ സവര്‍ണ്ണ നാടുവാഴിത്വത്തിന്റേയും, ബ്രിട്ടീഷ് കൊളോണിയല്‍ പാരംബര്യത്തിന്റ്യും ശേഷിപ്പായിരിക്കാം.
കോടതിയില്‍ എത്തിപ്പെടുന്ന സാധാരണ ജനങ്ങള്‍ക്ക് ചുരുങ്ങിയത് ഒന്ന് ഇരിക്കാനോ,കോടതി നടപടികള്‍
വ്യക്തമായി കേള്‍ക്കാനോ കാണാനോ പോലുമുള്ള സൌകര്യമില്ലാത്ത നീതി നിര്‍വ്വഹണം അപരിഷ്കൃതമെന്നെ പറയാനാകു.
എന്തു തന്നെയായാലും നമ്മുടെ കോടതികള്‍
വെറും പ്രതിയെ മാത്രമല്ല,കുറ്റവാളിയെപ്പോലും
ബഹുമാനിക്കുന്ന മാനവികതയിലേക്ക് വികാസം പ്രാപിക്കേണ്ടിയിരിക്കുന്നു.അത്തരം പരിഷ്ക്കരണങ്ങള്‍ക്കായി ജനങ്ങളില്‍ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടാകേണ്ടിയിരിക്കുന്നു.
നല്ല ലേഖനം. നന്ദി.

Tuesday, August 25, 2009 7:19:00 PM IST

2 comments:

Anonymous said...

കേരള ഹൈക്കോടതിയിൽ പോയിട്ടുണ്ടോ? ആത്മാഭിമാനമുള്ളവർക്ക് ഓക്കാനം വരും അവിടത്തെ ഫ്യൂഡൽ രീതികൾ കാണുമ്പോൾ. സുപ്രീം കോടതിയിൽ‌പ്പോലും കോടതിമുറിയിൽ കയറി കേസ് കേൾക്കാൻ ഇത്ര താണു വണങ്ങേണ്ട.ഇതൊന്നും മാറ്റാൻ ജനാധിപത്യ സർക്കാരുകൾക്ക് ഇപ്പോൾ കഴിയില്ല.ജുഡീഷ്യറി വിശുദ്ധ പശുവല്ലേ?

Anonymous said...

ബാബു ഭാസ്കറുടെ ഈ ലേഖനം മാധ്യമം വാർഷികപ്പതിപ്പിലുമുണ്ട്