Sunday, August 23, 2009

ബ്ലോഗര്‍മാരുടെ ഭ്രാന്ത് !

എല്ലാ ബ്ലോഗര്‍മാരും നിശ്ചിത അളവില്‍ ഭ്രാന്തുള്ളവരാണെന്നാണ് ചിത്രകാരന്റെ പുതിയ കണ്ടുപിടുത്തം ! കുറഞ്ഞ ഭ്രാന്ത്, കൂടിയ ഭ്രാന്ത് എന്ന വ്യത്യാസമേയുള്ളു.(ബ്ലോഗര്‍മാരുടെ ഭ്രാന്തിനെ “ബ്രാന്ത്” എന്നേ പറയാവു എന്ന് ചിലര്‍ക്ക് നിര്‍ബന്ധമാണ്. ഭ്രാന്തിന് വേലികെട്ടുന്നതില്‍ വിശ്വാസമില്ലാത്തതിനാല്‍ ചിത്രകാരന്‍ അതൊന്നും കാര്യമാക്കുന്നില്ല.)

ഓരോ ബ്ലോഗറും ഒരു ഭ്രാന്തനാണെന്ന ഈ മഹനീയ കണ്ടുപിടുത്തത്തിന്റെ ആത്മ നിര്‍വൃതിയില്‍ ചിത്രകാരന്‍ അനിര്‍വചനീയ ആനന്ദം അനുഭവിക്കുകയാണ്. ഇതുവരെ ചിത്രകാരനും ചില അപൂര്‍വ്വം കവികള്‍ക്കും മത്രമേ ഭ്രാന്തുള്ളു എന്ന സങ്കടത്തിലായിരുന്നു കഴിഞ്ഞുകൂടിയിരുന്നത്. ഈ ചിന്തഗതിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ നടത്താന്‍ കഴിഞ്ഞിരിക്കുന്നു ! സര്‍വ്വത്ര ഭ്രാന്താണ് ബൂലോകം....അങ്ങനെ, ബ്രാന്താലയം എന്ന് ബൂലോകത്തെ വിശേഷിപ്പിച്ച ആദ്യ ബ്ലോഗറാണ് ചിത്രകാരന്‍ എന്ന വസ്തുത ചരിത്രകാരന്മാര്‍ ഓര്‍ത്തുവക്കുക :)

മറ്റു മാധ്യമങ്ങളില്‍ നിന്നും ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത് ബ്ലോഗെഴുത്തില്‍ പതിയുന്ന ബ്ലോഗറുടെ വ്യക്തിത്വത്തിന്റെ വിരലടയാളമാണ്.
അന്യരുടെ കരസ്പര്‍ശമേല്‍ക്കാത്ത നിര്‍മ്മലമായ അഭിപ്രായകുഞ്ഞുങ്ങളെ ഷ്ഡിയിടാതെ(ഷഡിയുടെ അയിത്തം മാറട്ടെ.എന്നിട്ടും മാറാത്ത അയിത്ത ബോധമുള്ളവര്‍ ഉടുപ്പ് എന്ന് തിരുത്തി വായിക്കുക.) കാണണമെങ്കില്‍ ബ്ലോഗില്‍ തന്നെ വരണം.
സത്യത്തില്‍ ബ്ലോഗ് ഒരു പ്രസവ വാര്‍ഡാണ്. ആണ്‍ ബ്ലോഗര്‍മാരും, പെണ്‍ബ്ലോഗര്‍മാരും എന്ന ലിംഗവ്യത്യാസമില്ലാതെ ഏവര്‍ക്കും ക്രിയാത്മക സന്തതികളെ പ്രസവിക്കാനുള്ള ലേബര്‍ റൂം. കംബ്യൂട്ടറിലേക്ക് നേരിട്ട് രചന നടത്തുന്ന ബ്ലോഗര്‍മാര്‍ക്ക് പ്രസവവേദനയുടെ സുഖമറിയാം. എന്നാല്‍, കടലാസില്‍ എഴുതി വെട്ടിത്തിരുത്തി പകര്‍ത്തി വക്കുന്ന സിസേറിയന്‍ ഏര്‍പ്പാട് ഇഷ്ടപ്പെടുന്നവര്‍ക്ക് അത്രക്ക് സുഖം ലഭിക്കില്ല. ജോലിക്കാരെവച്ച് ബ്ലോഗ് എഴുതിപ്പിക്കുന്നവര്‍ക്ക് വാടക ഗര്‍ഭപാത്രത്തെ ആശ്രയിക്കുന്നവരെപ്പോലെ നിസാരമായ ഉടമസ്താവകാശത്തിലുള്ള ഗര്‍വ്വുമാത്രമേ ലഭിക്കു. ഇവരെ ബ്ലോഗര്‍മാരെന്നു വിശേഷിപ്പിക്കാനുമാകില്ല.

ഇങ്ങനെ ദിവസം രണ്ടു മണിക്കൂറെങ്കിലും ബ്ലോഗിലെ പ്രസവവാര്‍ഡില്‍ പോസ്റ്റുകളൊ, കമന്റുകളോ പ്രസവിച്ച് കടന്നുകളയുന്നവരെയാണ് ബ്ലോഗ് ഭ്രാന്തന്മാര്‍ എന്നു പറയുന്നത്.വെറും ബ്ലോഗ് വായനക്കാരെ ബ്ലോഗ് ഭ്രാന്തന്‍ എന്ന അംഗീകാരം നല്‍കി ആദരിക്കാനാകില്ല. എന്നാല്‍ പോസ്റ്റെഴുതിയില്ലെങ്കിലും കമന്റെഴുതുന്ന വായനക്കാരെ ഈ അംഗീകാരത്തിന് പരിഗണിക്കാവുന്നതാണ്.

സാധാരണ ഗതിയില്‍ ബ്ലോഗ് ഭ്രാന്ത് ഒരു രോഗമല്ല. കൂടുതല്‍ സമയം ബ്ലോഗിനുവേണ്ടി ചിലവഴിക്കുന്നത് ചികിത്സ ആവശ്യമായ ഒരു രോഗമാണെന്നും പറയാം. പത്ര മാസികകള്‍ വായിക്കുംബോഴും, ടിവി കാണുംബോഴും നമുക്ക് ബ്ലോഗിലെപ്പോലെ പെട്ടെന്നു പ്രതികരിക്കാനാകില്ല. പ്രതികരിച്ചാല്‍ തന്നെ അവ ഒരാഴ്ച്ചയോ രണ്ടുമാസമൊ കഴിഞ്ഞ് ചാപിള്ള പരുവത്തില്‍ പ്രസിദ്ധീകരിച്ചാല്‍ തന്നെ ആരും ഗൌനിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ബ്ലോഗില്‍ ലഭിക്കുന്ന ഉന്മാദ സുഖം(ബ്ലോഗ് ലഹരി) മറ്റു മീഡിയകളില്‍ ലഭിക്കില്ല.ജീവിതത്തിന്റെ രസം തന്നെ ഭ്രാന്തണെങ്കിലും ബ്ലോഗില്‍
ഈ ഉന്മാദ ആസക്തി നിയന്ത്രിക്കുക എന്നതാണ് ജീവിതം കുളം തോണ്ടാതിരിക്കാനുള്ള എളുപ്പവഴി :)

18 comments:

രഞ്ജിത് വിശ്വം I ranji said...

വളരെ സത്യം..

ചാണക്യന്‍ said...

വളരെ ശരി...

എന്ന്

ബ്ലോന്താലയത്തിലെ മറ്റൊരു ബ്ലോന്തൻ.:)

അനില്‍@ബ്ലോഗ് // anil said...

താങ്ക്യൂ “ബ്രാന്താ‍“..
:)

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

എനിക്ക് ബ്രാന്തില്ല, എനിക്ക് ബ്രാന്തില്ല, എനിക്ക് ബ്രാന്തില്ല, :)

ഞാനെ ഇന്ത്യന്‍ പ്രസിഡണ്ട്‌ ആണ്

പാവത്താൻ said...

ഭ്രാന്തന്മാര്‍....
ഞാനോ ഭ്രാന്തന്‍, നീയോ ഭ്രാന്തന്‍
ഇനി നമുക്കെല്ലാം ഭ്രാന്താണോ
അതോ ആര്‍ക്കും ഭ്രാന്തില്ലേ?....ആ...
ഇതൊരു വെയ്സ്റ്റ് ലാന്‍ഡ് തന്നെ....

കണ്ണനുണ്ണി said...

ബ്ലെബര്‍ റൂമില്‍ ജനിച്ചു വീഴുന്ന കുഞ്ഞ് കമന്റാണോ പോസ്റ്റ്‌ ആണോ എന്ന് മുന്‍പേ തന്നെ അറിയാന്‍ ഗൂഗിള്‍ എന്തെങ്കിലും സ്കാനിംഗ്‌ വികസിപ്പിച്ചു എടുത്തിട്ടുണ്ടോ ആവൊ...?

അപ്പൊ ഈ അനോണി കമെന്റ് ഇടുന്നതിനെ എന്ത് വിളിക്കും ? :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

യെനിക്കും “ബ്രാന്താണോ?”

Anonymous said...

ഗൂഗിൾ കമ്പനിയെ നമസ്കരിക്കണം;നമ്മെപ്പോലുള്ള ‘ഭ്രാന്തൻ’മാർക്ക് ഇത്രയധികം സ്ഥലം ഫ്രീയായി അനുവദിക്കുന്നതിന്. ഇൻഡ്യയിലെ മീഡിയ റ്റൈക്കൂൺ (എല്ലാം സവർണരാണല്ലോ!) ആരെങ്കിലും ആയിരുന്നെങ്കിൽ ഓരോ ഇഞ്ചിനും ഓരോ സെകൻഡിനും കണക്കുപറഞ്ഞു കാശു വാങ്ങില്ലായിരുന്നോ ഈ ഭ്രാന്തിനൊക്കെ? വെറുതെയാണോ ഈ നാറികൾ വിദേശ മീഡിയയുടെ കടന്നുവരവിനെ ഇടതു-വലതു-മധ്യ വ്യത്യാസമില്ലാതെ എതിർക്കുന്നത്?

ഹരീഷ് തൊടുപുഴ said...

ഗൂഗിൽ നമ്മളെ ‘ബ്രാന്തമാരാക്കി”...!!!

മാണിക്യം said...

ചിത്രകാരാ
ഞാന്‍ ഇതു ഒരുമാസം മുന്നെ പറഞ്ഞല്ലോ
എന്തായാലും നന്നായി ..:)

അഭിജിത്ത് മടിക്കുന്ന് said...

ഇത് ഞാന്‍ പണ്ടേ പറഞ്ഞതാ.ഇത് വരെ എനിക്ക് ഭ്രാന്തായിരുന്നു.ഇപ്പോള്‍ എനിക്ക് ബ്രാന്തും ആയി.

നിരക്ഷരൻ said...

എല്ലാവരും ഏറ്റക്കുറച്ചിലുള്ള ഭ്രാന്തന്മാര്‍ തന്നെ. അതില്‍ കുറേപ്പേര്‍ ഈ ബൂലോകത്ത് തടിച്ചുകൂടിയിരിക്കുന്നു. ബൂലോക ബ്രാന്തന്മാര്‍ :)

-നിരക്ഷര ബ്രാന്തന്‍
(അന്നും ബ്രാന്ത്,ഇന്നും ബ്രാന്ത്,എപ്പോഴുംബ്രാന്ത്)
:):):)

കുഞ്ഞായി | kunjai said...

അഭിപ്രായം ശെരിവെക്കുന്നു (എന്ന് മറ്റൊരു ബ്ലോഗ് ബ്രാന്തന്‍).
പ്രസവിക്കുന്നത് ആണ്‍ കുഞ്ഞോ പെണ്‍കുഞ്ഞോ അതോ ചാപിള്ളയോ എന്നറിയാന്‍ വേണ്ടി ബൂലോഗത്തെ കൂടപ്പിറപ്പുകളുടെ അഭിപ്രായത്തിനായി കാത്ത് നില്ക്കുന്ന ഒരുപറ്റം ബ്രാന്തന്മാര്‍

salas VARGHESE said...

എല്ലാ സൃഷ്ടിയിലും ഭ്രാന്തില്ലേ?

ഇവിടെ നിങ്ങള്‍ക്കും, ഞങ്ങള്‍ക്കും, അവര്‍ക്കും,

ഇവര്‍ക്കും ഒക്കെ ഭ്രാന്താണ്...

വികടശിരോമണി said...

സമ്മതിച്ചുതരില്ല,സത്യമാന്നു അറിയാമെങ്കിലും:)

കുറുമാന്‍ said...

ഭ്രാന്തില്ലാത്തവര്‍ എന്നെ കല്ലെറിയട്ടെ

vishnu-സഹയാത്രി said...

ചിത്രകാരന്റെ ഈ പുതിയ പ്‌ിന്‍തിടര്ച്ചക്കകന്റെ നമസ്കാരം .ഭ്രാന്ത്,ഒരുപക്ഷെ എല്ലാ പുതു സൃഷ്ടി യുടുയും അടിസ്ഥാന ശില ആണ് .ബഷീര്‍ മുതല്‍ einsteenil ഈ ബ്രന്തിന്ടെ മൃദു സ്പര്‍ശം കാണാം.അഭിമാനിഭ്രാക്കു‌..അപ്പോഴും ഒരല്പം ന്തുള്ളത്തില്‍....