Saturday, January 30, 2010

നായര്‍ - നംബൂതിരി സദാചാരം


2006ല്‍ ബ്ലോഗ് തുടങ്ങുംബോള്‍ ചിത്രകാരന്‍ ജാതീയതയെ ചെറുതായി വിമര്‍ശിക്കുന്ന നിലപാട് പ്രകടിപ്പിച്ചിരുന്നു.അതിനെത്തുടര്‍ന്ന്
സഹബ്ലോഗര്‍മാരുടെ ദ്രോഹ പ്രവര്‍ത്തികളുടെ ധാരാളം പ്രതിസന്ധികളെ നേരിടേണ്ടിവന്നിട്ടുണ്ട്. ആരും ജാതിയെ വിമര്‍ശിച്ചതിന്റെ പേരിലാകില്ല ദ്രോഹിച്ചത്. പക്ഷേ,ജാതീയമായ സൌഹാര്‍ദ്ദത്തിനു പുറമേയുള്ള ഒരു വിദേശിയായി അടയാളപ്പെടുത്തുന്നതിനായി ദുര്‍ബലമായ മറ്റ് ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഊരുവിലക്കും ഒറ്റപ്പെടുത്തി ഓടിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നത്. ഗള്‍ഫിലെത്തിയാലും,അമേരിക്കയിലെത്തിയാലും,ചന്ദ്രനില്‍ തന്നെ എത്തിപ്പെട്ടാലും ജാതിയുടെ വാലുമുറിഞ്ഞുപോകാത്ത നായര്‍-നംബൂതിരി ജാതിഭ്രാന്തന്മാരുടെയും, സാമന്ത നസ്രാണി-മുസ്ലീം സവര്‍ണ്ണ ആരാധകരുടേയും ലോകമായിരുന്നു അന്ന് ബൂലോകം !

അന്‍‌പതില്‍ താഴെയുള്ള ബ്ലോഗര്‍മാരുടെ(ബ്ലോഗിണിമാരുടേയും)ഒരു പാരംബര്യവാദികളുടെ കൂട്ടം ! ജാതീയതയെക്കുറിച്ച് വിമര്‍ശിച്ചില്ലെങ്കില്‍ ആ കൂട്ടം സ്നേഹപൂര്‍വ്വം നമ്മെ ഒരു കുടുംബാംഗത്തെപ്പോലെ പരിഗണിക്കുകയും,സഹായിക്കുകയും ചെയ്യുന്ന നന്മനിറഞ്ഞ വളരെ നല്ല ആളുകളുമായിരുന്നു. അവരുടെ ആത്മാര്‍ത്ഥമായ അദ്ധ്വാനത്തിന്റെ ഫലമായാണ് മലയാളത്തില്‍ നമ്മള്‍ ഇന്ന് ഇത്രയും അനായാസമായും ബ്ലോഗ് എഴുതുന്നതും,വായിക്കുന്നതും,ബൂലോകം പെട്ടെന്ന് വികാസം പ്രാപിച്ചതും. പക്ഷേ, ജാതി മതം തുടങ്ങിയ സാമൂഹ്യ വിഷയങ്ങളൊന്നും മലയാളത്തില്‍ പരാമര്‍ശിച്ചുകൂടെന്ന ഭയജന്യമായ പൊതു അച്ചടക്കം അവര്‍ പുലര്‍ത്തിയിരുന്നു. വിവിധ മത ജാതി വിഭാഗങ്ങളില്‍ പെട്ട അവര്‍ക്കിടയില്‍ സൌഹൃദത്തിന്റെ വിള്ളലുണ്ടാക്കുന്ന പ്രവര്‍ത്തിയായിരിക്കും അതെന്ന് അവര്‍ ചിന്തിച്ചതിനെ കുറ്റപ്പെടുത്താനാകില്ല. നിലവിലുള്ള സൌഹാര്‍ദ്ദാന്തരീക്ഷത്തെ നഷ്ടപ്പെടുത്താതിരിക്കാനുള്ള സാധാരണക്കാരന്റെ സമാധാന കാംക്ഷക്കപ്പുറം മറ്റു ലക്ഷ്യങ്ങളോ രാഷ്ട്രീയമോ ഒന്നുംതന്നെ അവര്‍ക്കുണ്ടായിരുന്നില്ല.

എന്നാല്‍ ജാതീയതയുടെ നട്ടെല്ലൂരി കോല്‍ക്കളി കളിക്കണമെന്ന് നിര്‍ബന്ധമുള്ള ചിത്രകാരന്‍ ശുദ്ധനോ സമാധാനപ്രിയനോ അല്ലാത്തതിനാല്‍ ജാതിയേയും മനുഷ്യനേയും ഒന്നിച്ചു ചുമന്നു നടക്കുന്നവരെ ദേഹത്തുതൊടാതെ നിര്‍ജ്ജീവമായ ജാതി വാലില്‍ വലിക്കുന്ന കലാപരിപാടി തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജാതിയില്‍ തൊടുന്നവരെയെല്ലാം എതിര്‍പക്ഷത്തെ ജാതിവാദിയാക്കാന്‍ ജാതിയുടെ ഉപയോക്താക്കള്‍ മനസ്സു വക്കുന്നതിനാല്‍ ചിത്രകാരനെ ജാതിവാദിയായി ചിത്രീകരിച്ച് ജാതിവാദികള്‍ ആശ്വസിക്കാറുണ്ട്. അവര്‍ ആശ്വസിക്കട്ടെ !!!

ജാതിയുടെ ഉപയോക്താക്കളുടെ എതിര്‍പ്പിനെ വകവെക്കാതെ നിരന്തരമായി ജാതീയതയെ എതിര്‍ത്തതിനെത്തുടര്‍ന്ന് പല ബ്ലോഗര്‍മാരും ജാതിയുടെ ജീര്‍ണ്ണതയേയും ജാതിവാല്‍ അഭിമാനപൂര്‍വ്വം കൊണ്ടുനടക്കുന്നവരുടെ സ്വാര്‍ത്ഥവും ഇടുങ്ങിയതുമായ മനസ്സിനേയും തുറന്നെതിര്‍ക്കാനും, അതിനാവശ്യമായ വസ്തുതാപരമായ ചരിത്രത്തിന്റെ സമാഹരണത്തിനും തങ്ങള്‍ക്കാവും വിധം
ബ്ലോഗില്‍ ഇടം നല്‍കുകയും, നമ്മുടെ സമൂഹത്തെ ഒന്നടങ്കം ഗ്രസിച്ചിരിക്കുന്ന സവര്‍ണ്ണ ജാതീയതയെ തുറന്നെതിര്‍ക്കാതെ ഒരു പുരോഗമന പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ലെന്ന് തുറന്നു പറയാന്‍ സധൈര്യം മുന്നോട്ടുവരികയും ചെയ്തിരിക്കുന്നു.

നമ്മുടെ സമൂഹത്തിന്റെ കാപട്യമില്ലാത്ത സാംസ്ക്കാരികതക്കും ആത്മബോധമുള്ള രാഷ്ട്രീയവികാസത്തിനും ജാതീയ യാഥാര്‍ത്ഥ്യത്തെ തുറന്നുകാട്ടി,നശിപ്പിക്കാതെ വളരാനാകില്ല. കാരണം ജാതി വര്‍ഗ്ഗീയമായ അധീശത്വത്തിനും, അടിമത്വത്തിനും, ചൂഷണത്തിനുമായി
നൂറ്റാണ്ടുകള്‍കൊണ്ട് നിര്‍മ്മിച്ചേടുത്ത ശക്തമായ ഒരു വ്യവസ്ഥിതിയാണ്. കേവലം ഒരു തൊഴിലിന്റെ പേരോ, കുടുംബപ്പേരോ, അദ്ധ്വാനിച്ചു നേടുന്ന സ്ഥാനപ്പെരോ ഒന്നും തന്നെയല്ല. ബ്രാഹ്മണ്യം സൃഷ്ടിച്ച വേശ്യാസമൂഹത്തിലെ അടിമത്വത്തിന്റെ വിവിധ ഗ്രേഡുകളെ അഭിമാനപൂര്‍വ്വം ആസനത്തിലെ ആലായും വാലായും കൊണ്ടുനടക്കുന്ന വേശ്യാപരംബരയില്‍പെട്ട ജനത്തിന്റെ വിളിപ്പേരുകളാണ് സവര്‍ണ്ണ ജാതിപ്പേരുകള്‍. ആത്മാഭിമാനത്തിനു പകരം ബ്രാഹ്മണ്യം നല്‍കിയ കള്ള ചരിത്രങ്ങളുടെ ദുരഭിമാനവുമായി നടക്കുന്ന ഈ പാവം ജാതിവാലുകള്‍ ആഭിജാത്യത്തിന്റേയും കുലമഹിമയുടേയും നന്മയുടേയും ഉടമകളാണെന്ന് നാം തെറ്റിദ്ധരിക്കുന്നത് ഈ സമൂഹങ്ങള്‍ ആയിരക്കണക്കിനു വര്‍ഷത്തിലൂടെയുള്ള വേശ്യാവൃത്തിയിലൂടെ ആര്‍ജ്ജിച്ച സ്ഥാനമാനങ്ങളും,അധികാരവും,കള്ളചരിത്രവും,സാഹിത്യവും, സംബത്തും മാത്രമാണെന്ന് പാഠപുസ്തകങ്ങള്‍ക്കു പുറത്തുള്ള ചരിത്രം വായിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. തങ്ങളുടെ വേശ്യാചരിത്രത്തിലേക്ക് വെളിച്ചം വീഴാത്തരീതിയില്‍ ചരിത്ര പാഠങ്ങളെല്ലാം തിരുത്തിയെഴുതിയിട്ടും ബ്ലോഗുപോലുള്ള സ്വതന്ത്ര മാധ്യമങ്ങളിലൂടെ സത്യം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ഇത്രയും ജാതിയെക്കുറിച്ച് എഴുതാന്‍ കാരണമായത് ബൂലോകത്ത് വിചിത്ര കേരളം എന്ന ഒരു ബ്ലോഗില്‍ റിട്ടയേഡ് അധ്യാപകനായ ജോര്‍ജ്ജ് ജോസെഫ് എന്ന ബ്ലോഗര്‍ നായര്‍ വേശ്യചരിത്രത്തിന്റെ നഗ്നസത്യങ്ങള്‍ തന്റെ ബ്ലോഗ്പോസ്റ്റായി പ്രസിദ്ധീകരിച്ചതു കണ്ടതുകൊണ്ടാണ്. ഒരു അറുപത് കൊല്ലം മുന്‍പുവരെ നായന്മാര്‍ക്കിടയില്‍ അച്ഛനാരാണെന്ന് നിശ്ചയമുള്ളവര്‍ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നമ്മുടെ സമൂഹം ഇത്രയും കാലം വിധഗ്ദമായി തമസ്ക്കരിച്ച് സൂചിച്ചിരുന്ന ഈ സത്യങ്ങള്‍ ബ്ലോഗിന്റെ സ്വതന്ത്രാകാശത്തിലൂടെ പുറത്തുചാടുന്നത് ഭാഗ്യം തന്നെ !!! എന്നാല്‍, ഇത്തരം സത്യം പറയുന്നവരെ ആക്ഷേപിച്ചും,പരിഹസിച്ചും,ഒറ്റപ്പെടുത്തിയും ബ്ലോഗില്‍ നിന്നും ഓടിക്കാന്‍ ജാതിബ്ലോഗര്‍മാര്‍ ആവുന്നത്ര ശ്രമിക്കുന്നതിന്റെ ഫലമാണെന്നു തോന്നുന്നു... ബ്ലോഗര്‍ ജോര്‍ജ്ജ് ജോസെഫ് തന്റെ ബ്ലോഗിന്റെ കമന്റ് ബോക്സ് ഇപ്പോള്‍ അടച്ചുവച്ചിരിക്കുന്നു.
എന്തായാലും, ഇത്തരം ചരിത്ര സത്യങ്ങള്‍ സ്വന്തം അറിവിലുള്ളവര്‍ അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യെണ്ടത് നമ്മുടെ സാംസ്ക്കാരികമായ
ശുദ്ധിക്കും, സത്യസന്ധതക്കും, ദുരഭിമാനികളുടെ ആനത്തഴംബിന്റെ സംങ്കോചത്തിനും സംഭാവന നല്‍കുന്ന പ്രവര്‍ത്തിയായിരിക്കും.

ബ്ലോഗര്‍ ജോര്‍ഗ്ഗ് ജോസഫിന്റെ വിചിത്ര കേരളത്തിലെ പോസ്റ്റിലേക്കുള്ള ലിങ്ക്:നായന്മാരുടെ ലൈംഗിക പൈതൃകം.
മുത്തപ്പന്‍ ബ്ലോഗിലെ പോസ്റ്റും ഇതോടൊന്നിച്ച് വായിക്കാം:സംബന്ധവും സ്മാര്‍ത്തവിചാരവും

Friday, January 29, 2010

ചേനകൃഷിയും സക്കറിയയും

നല്ലൊരു തലക്കെട്ടിനുവേണ്ടിയാകാം, സലീം കുമാറിന്റെ ചേനകൃഷിയെക്കുറിച്ച് തൊട്ട് തലോടി,ഇത്രയും കാലത്തിനിടക്ക് വായിച്ചു വറ്റിച്ച സകല പൊത്തകങ്ങളിലൂടെയും,അംബലക്കമ്മിറ്റി നോട്ടീസുകളിലൂടെയും,വീക്കിലികളിലൂടെയും,എ.ഡി.,ബിസി.കാലഗണനയനുസരിച്ച്
കിറുകൃത്യമായി,കഥാപാത്രങ്ങളുടെ ചരിത്ര സംഭവങ്ങളായ ശ്വാസനിശ്വാസങ്ങളെപ്പോലും ഉദ്ദരിച്ച് ആധികാരികതയും പാണ്ഡിത്യവും ഉറപ്പിച്ച്,സക്കറിയയുടെ പ്രസംഗവേദിയിലെത്തുംബോള്‍ ചേന ആനയായിമാറുന്നു!!! ഭഗവാനെ..., അതാണ് ബ്ലോഗര്‍ വെള്ളെഴുത്തിന്റെ സിദ്ധി.ഇത്തരം ബ്ലോഗ് പോസ്റ്റുകളില്‍ ബ്ലോഗുടമകള്‍ ബ്ലോഗ് വായനക്കാര്‍ക്കുവേണ്ടി നാരങ്ങവെള്ളമോ,സംഭാരമോ കരുതേണ്ടതാണെന്ന് പറയേണ്ടിവരുന്നു.
കുറഞ്ഞപക്ഷം ഒരു ഇന്‍ഷൂറന്‍സ് പരിരക്ഷയെങ്കിലും നല്‍കേണ്ടതാണ്.

അസാമാന്യ ഓര്‍മ്മശക്തിയുള്ള ബ്ലോഗര്‍മാരെകാണുംബോള്‍ ചിത്രകാരന് അസൂയ സഹിക്കാനാകുന്നില്ല എന്നത് സത്യമാണ്.അത്യാവശ്യം ഓര്‍മ്മശക്തിയുണ്ടായിരുന്നെങ്കില്‍ കേരളത്തിന്റെ പാവക്കാ ഷെയ്‌പ്പെങ്കിലും കയ്യോടെ മാറ്റാമായിരുന്നു എന്ന് ചിന്തിച്ച്... അപകര്‍ഷപ്പെടുന്ന അവതാരമായ ചിത്രകാരന്‍ ഓര്‍മ്മയുള്ളവരെ വര്‍ഗ്ഗശത്രുവായിപ്പോലും കാണുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. (അടുത്തുള്ള മണ്ണുപരിശോധനാകേന്ദ്രത്തില്‍ ആത്മപരിശോധന നടത്താന്‍ ശ്രമിക്കുന്നുണ്ട്.)
സര്‍വജ്ഞപീഠക്കാരന്‍ ശങ്കരാചാര്യരുടെ പണ്ഡിതപരംബരയില്പെട്ട വെള്ളെഴുത്തുകാരനാണ് ചിത്രകാരന്റെ അപകര്‍ഷത അനുഭവിക്കുന്ന ഓര്‍മ്മശക്തിയെ ഇന്ന് വീണ്ടും വീണ്ടും അപഹസിച്ചുകൊണ്ട് ഒരു ചേനകൃഷി പോസ്റ്റ് എഴുതിയിരിക്കുന്നത്. സഹിക്കാനാകാത്ത ഈ അപമാനത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായി ഒരു മുളം കൂട്ടത്തിന്റെ കഥ കമന്റായെഴുതി ചിത്രകാരന്‍ തടി സലാമത്താക്കി !(“സലാമത്താക്കി”- അര്‍ത്ഥം അറിഞ്ഞുകൂട ചെറുപ്പത്തില്‍ കേട്ട ഓര്‍മ്മയും സന്ദര്‍ഭവും വച്ചു കീച്ചിയതാണ്. അറിയുന്നവര്‍ പറഞ്ഞുതരിക. രക്ഷപ്പെടുത്തി എന്നാണ് ഉദ്ദേശിച്ചത് ! )

മുളം കൂട്ടത്തിന്റെ ചരിത്രം പറഞ്ഞപ്പോള്‍ കുട്ടിക്കാലം ഓര്‍മ്മവന്നു.ആ മുളം കൂട്ടത്തില്‍നിന്നുമായിരുന്നു കുട്ടിക്കാലത്ത് നിയതമല്ലാത്ത രൂപങ്ങള്‍ ചിത്രകാരന്റെ പേടിപ്പനികളിലേക്ക് ആണപൊട്ടിച്ച് ഒഴുകി വന്നിരുന്നത്! അമ്മയേയും അച്ഛനേയും എത്ര മുറുകെ കെട്ടിപ്പിടിച്ചാലും പിടിച്ചുനിര്‍ത്താനാകാത്ത വന്യമായ ഇരുട്ടിന്റെ ഒഴുക്ക് പേടിസ്വപ്നമായി ഇന്നും ഓര്‍ക്കുന്നു.നടുക്കുന്നതെങ്കിലും,സ്വന്തമായ ആ ഓര്‍മ്മ കളഞ്ഞുപോകാതിരിക്കാന്‍ അവിടത്തെ മുളംകൂട്ട കമന്റ് ഇവിടെ സൂക്ഷിക്കാമെന്നു കരുതി.
വെള്ളെഴുത്തിന്റെ ചേന നടേണ്ടതെങ്ങനെ? എന്ന പോസ്റ്റിന്റെ ലിങ്ക്.
കമന്റ് താഴെ:

Blogger chithrakaran:ചിത്രകാരന്‍ said...

വെള്ളെഴുത്ത് നല്ലൊരു ചേനഫാര്‍മറാണെന്ന്
ഇപ്പഴാണ് അറിയാനായത്. ബ്ലോഗില്‍ റബ്ബറിനു മാത്രമല്ല, ചേനക്കും ഇടമുണ്ടെന്ന് വിളിച്ചുപറയുന്ന ഈ
പോസ്റ്റ് നമ്മുടെ ബൂലോകത്തിന്റെ ഭാഗ്യമാണ്.
ചേന കൃഷിയില്‍ സലീം കുമാറിനെപ്പോലെ പ്രശസ്തനായ
ഒരു സിനിമാ നടനെ ഗുരുവായി ലഭിച്ച
വെള്ളെഴുത്തിന്റെ കാര്‍ഷിക ജീവിതം ധന്യം തന്നെ !!!
ചേന വിത്ത് ലഭ്യത,നടീല്‍,വളം,ജലസേജനം,കീടനാശിനിപ്രയോഗം,വിളവെടുപ്പ് തുടങ്ങിയ ചേനയെ സംബന്ധിച്ച എന്ത് ആനക്കര്യത്തിനും ബൂലോകര്‍ക്ക് ആശ്രയിക്കാവുന്ന ഒരു ചേനകര്‍ഷകനായ വെള്ളെഴുത്ത്
ബൂലോകത്ത് ഉണ്ടെന്നതില്‍ ബ്ലോഗര്‍മാര്‍ക്ക് സന്തോഷിക്കാം !

പണ്ട് “കുത്രകാരന്റെ ചിട്ടിക്കാലത്ത് ”(സാഹിത്യ ഭംഗിക്കുവേണ്ടി ചൊറിച്ചുമല്ലി നോക്കിയതാണ്)നാട്ടില്‍ ധാരാളം പട്ടിലുംകൂട്ടമുണ്ടായിരുന്നു.മുളംങ്കൂട്ടം എന്നും പറയും.തൊടികളുടെ അതിരുകളില്‍ അന്ന് വേലികെട്ടിയിരുന്നത്
ഈ മുളം കൂട്ടങ്ങളിലെ മുള്ളു വെട്ടിയായിരുന്നു.
ഇങ്ങനെ തുടര്‍ച്ചയായി ... മുള്ളുവെട്ടി കൊല്ലങ്ങള്‍ പിന്നിടുംബോള്‍ ഓരോ മുളം കൂട്ടവും ഒരു കുത്തബ് മിനാറുപോലെ,കെട്ടുറപ്പോടെ... നട്ടുച്ചക്കുപോലും ഇരുട്ടുപോലെ നില്‍ക്കും. മാവിലും,പ്ലാവിലും,പേരക്കയിലുമൊക്കെ പകലന്തിവരെ
ഓടിക്കളിക്കാമെങ്കിലും, മുളംകൂട്ടത്തെ ദൂരെനിന്നേ നോക്കാറുള്ളു. അടുത്തു ചെന്നാല്‍ മുള്ളുകൊള്ളുമെന്നതിനാലും(ചെരിപ്പില്ല!),മുളം കൂട്ടത്തിനകത്തെ ഇരുട്ടിന്റെ കട്ടയില്‍ പതിഞിരിക്കാവുന്ന ഇഴജീവികളെക്കുറിച്ചുള്ള ഭയത്താലും, പ്രത്യേകിച്ച് നേട്ടമൊന്നുമില്ലാത്തതിനാലും
മുളം കൂട്ടങ്ങളുടെ മുപ്പതടി ചുറ്റളവ് കളിക്കളത്തില്‍ നിന്നും മുറിച്ചുമാറ്റിയിരുന്നു.
ആ മുളം കൂട്ടത്തിന്റെ ഓര്‍മ്മയാണ് വെള്ളെഴുത്തിന്റെ
ചേനകൃഷിയെക്കുറിച്ചുള്ള ഈ പോസ്റ്റ് കണ്ടപ്പോള്‍
പൊങ്ങിവന്നത്.
ശാസ്ത്രീയമായി നല്ല കെട്ടുറപ്പൊടെ നിര്‍മ്മിക്കപ്പെട്ട ഒരു സാഹിത്യ-ചരിത്ര ശബ്ദകോശത്തിന്റെ
പട്ടിലുംകൂട്ടം !!!
പക്ഷേ, ബ്ലോഗിന്റെ വൈവിദ്ധ്യത്തില്‍
തീര്‍ച്ചയായും പട്ടിലും കൂട്ടങ്ങള്‍ക്കും അതിന്റേതായ
ധര്‍മ്മമുള്ളതിനാലും, ഈ പോസ്റ്റ് വ്യത്യസ്തത ആഗ്രഹിക്കുന്ന സസ്യാഹാരികളായ ആനക്കൂട്ടങ്ങള്‍ക്ക് മഥിക്കാനുള്ളതാണെന്നതിനാലും നല്ലതുതന്നെ.
ചിത്രകാരന്‍ ചെരിപ്പിടാത്ത സാധാ മനുഷ്യനായതിനാല്‍
സ്ഥലം വിടുന്നു :)
ആശംസകള്‍ !!!

January 29, 2010 6:33 PM

Monday, January 25, 2010

മതസൌഹാര്‍ദ്ദം ഒരു ചതിക്കുഴി !

മതസൌഹാര്‍ദ്ദം എന്ന വാക്കിന് ഇന്ന് നിലവിലുള്ള അര്‍ത്ഥത്തെ തിരസ്കരിച്ചുകൊണ്ട് അതിന്റെ ഉള്ളടക്കത്തിലേക്ക് ചിത്രകാരന്‍ ഒന്ന് ഇറങ്ങി നോക്കുകയാണ്. മുന്‍‌വിധികളുടെ റെയില്‍ പാളത്തില്‍ മാത്രം സഞ്ചരിക്കുന്ന നമുക്ക് ചുറ്റും കാണുന്ന എല്ലാം മനോഹരമാണെന്നു തോന്നാം. എന്നാല്‍ വാക്കുകളുടെ അര്‍ത്ഥങ്ങളുടെ ലേബലിനു അകത്തുള്ള ഉള്ളടക്കങ്ങളിലേക്ക് അപൂര്‍വ്വമായെങ്കിലും നാം അന്വേഷണ ത്വരയോടെ ഇറങ്ങി പരിശോധിച്ചില്ലെങ്കില്‍ നന്മയുടെ ലേബലിനുള്ളില്‍ തിന്മയിരുന്ന് നമ്മെ പിന്നിലേക്ക് വലിച്ചുകൊണ്ടുപോകുന്നത് നാമറിയില്ല.

മതസൌഹാര്‍ദ്ദത്തെക്കുറിച്ച് ചിന്തിക്കുംബോള്‍ ചിത്രകാരന്റെ മനസ്സില്‍ തെളിയുന്ന ഒരു ചിത്രമുണ്ട്. കേരള സര്‍ക്കാരിന്റെ മതസൌഹാര്‍ദ്ദ പരസ്യങ്ങളിലെ മൂന്നുമതങ്ങളേയും ഒരൊറ്റ ചിത്രത്തില്‍ സന്നിവേശിപ്പിച്ചുകൊണ്ടുള്ള പൈങ്കിളി കാര്‍ട്ടൂണ്‍ ചിത്രം ! ഒരു അംബലത്തിന്റെ സില്‍ഹൌട്ട് ചിത്രത്തിനകത്ത് മുസ്ലീം പള്ളിയുടെ മിനാരങ്ങളും ചന്ദ്രക്കലയും ഉള്‍പ്പെടുത്തിയിരിക്കും. അതിനും ഉള്ളിലായി ഒരു കൃസ്ത്യന്‍ പള്ളിയുടെ ചെരിഞ്ഞ മേല്‍ക്കൂരയിലെ കുരിശും കൂടി കൂട്ടിച്ചേര്‍ത്ത മതബിം‌ബങ്ങളുടെ അവിയല്‍ ചിത്രം !
സര്‍ക്കാരിന്റെ പി.ആര്‍.ഡി.വിഭാഗത്തിന്റെ ഉപരിപ്ലവബുദ്ധിയില്‍ തെളിയുന്ന മത സൌഹാര്‍ദ്ദത്തിന്റെ ചിത്രം !!!(ഒരു പത്തിരുപത് കൊല്ലം മുന്‍പുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ ഓര്‍മ്മയുള്ളവര്‍ ഭാഗ്യവാന്മാര്‍)

ഉത്തരവാദിത്വരഹിതമായി സമൂഹത്തെ സമീപിക്കുന്നവര്‍ക്കേ മതസൌഹാര്‍ദ്ദം എന്ന വാക്കിന്റെ അപകടകരമായ ഉള്ളടക്കത്തെക്കുറിച്ച്
വ്യാകുലപ്പെടാതിരിക്കാന്‍ കഴിയു. കാരണം, ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഒരിക്കലും ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്തത്ര പിന്തിരിപ്പന്‍ ആശയമാണ് മതസൌഹാര്‍ദ്ദം എന്ന പഞ്ചാരമുക്കിയ പ്രയോഗം. മൂന്നുമതങ്ങളെ സൌഹാര്‍ദ്ദപ്പെടുത്തി ഒരെ സമയം ഒരേ ഉയരത്തില്‍ പൊക്കിപ്പിടിച്ചാല്‍ ലഭിക്കുന്ന താല്‍ക്കാലിക ശാന്തിയെയാണ് നാം മതസൌഹാര്‍ദ്ദം കൊണ്ട് അര്‍ത്ഥംവെക്കുന്നത് ! ഈ മൂന്നുമതത്തിലും പെടാത്ത മതേതരന്മാര്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും നാം അര്‍ത്ഥമാക്കുന്നുണ്ട്.

മതസൌഹാര്‍ദ്ദം സമൂഹത്തില്‍ ഊട്ടിയുറപ്പിച്ച് ഊട്ടിയുറപ്പിച്ചാണ് നാം നിലവിലുള്ള മത തീവ്രവാദയുഗത്തിലെത്തിയെന്നത് മതസൌഹാര്‍ദ്ദത്തിന്റെ സ്വാഭാവിക വളര്‍ച്ച എങ്ങനെയായിരിക്കുമെന്ന് അറിവുനല്‍കുന്നുണ്ടെങ്കിലും, നാം മതസൌഹാര്‍ദ്ദത്തോടുള്ള പ്രേമം വെടിയാനോ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനോ തയ്യാറായിട്ടില്ല.

മതസൌഹാര്‍ദ്ദത്തിനുവേണ്ടിയുള്ള പ്രധാന ലൊട്ടുലൊടുക്കു വിദ്യകള്‍ മതങ്ങളെ നിരത്തിനിര്‍ത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ്.(കീര്‍ത്തനം ചൊല്ലുക എന്നും പറയാം !)മതത്തിന്റെ ദുരാചാരങ്ങളും,വര്‍ഗ്ഗീയതയും,തിന്മയും വിസ്മരിച്ചുകൊണ്ട് വിവിധ മതങ്ങളുടെ നന്മയെ തുല്യതയോടെ സ്തുതിക്കുക എന്നത് നമ്മുടെ സാമാന്യ മര്യാദയും മതനിരപേക്ഷ കാഴ്ച്ചപ്പാടിന്റെ ലക്ഷണവുമായി ഗണിക്കുന്നതോടെ നമ്മുടെ സമൂഹം കെണീയിലകപ്പെടുന്നു. ഇതുമൂലം മതങ്ങളെല്ലാം നല്ലതാകുകയും,മനുഷ്യന്‍ വകക്കുകൊള്ളരുതാത്തവനാകുകയും ചെയ്യുന്നുണ്ട്. ദിവസം മൂന്നുനേരം സര്‍ക്കാരും,മാധ്യമങ്ങളും,സാഹിത്യ-സാംസ്ക്കാരിക-രാഷ്ട്രീയ നായകരും മത സൌഹാര്‍ദ്ദത്തിനുവേണ്ടി സ്തുതിച്ചുകൊണ്ടിരിക്കുന്ന മതങ്ങളുടെ വേലിക്കെട്ടിനു പുറത്തു സഞ്ചരിക്കുന്ന മനുഷ്യന്‍ സാമൂഹ്യവിരുദ്ധനല്ലാതിരുന്നാലേ അത്ഭുതപ്പെടേണ്ടതുള്ളു.അങ്ങനെയാണ് നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങളുടെ ആത്മാവ് വാടിക്കരിഞ്ഞുപോയതും പകരം പുരോഗമന പ്രസ്ഥാനങ്ങള്‍ ജാതിയുടേയും മതത്തിന്റേയും കരുത്തുറ്റ വിത്തുകള്‍ മതസൌഹാര്‍ദ്ദപൂര്‍വ്വം പാകി മുളപ്പിച്ച് വളര്‍ത്തുകയും ചെയ്തത്. നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങളും, വലതുപക്ഷ പ്രസ്ഥാനങ്ങളും ജാതി-മത വര്‍ഗ്ഗീയതയുടെ നേഴ്സറികളായിമാറിയതില്‍ മതസൌഹാര്‍ദ്ദത്തിനുള്ള പങ്ക് ചെറുതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ചിത്രകാരനു പറയാനുള്ളത്... മതങ്ങളെ ഒന്നിച്ച് പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യരുതെന്നാണ്. ജനപ്രിയരാകാന്‍‌വേണ്ടി ഏല്ലാറ്റിനേയും പ്രീണിപ്പിക്കുന്ന നപുംസക രാഷ്ട്രീയത്തെ തള്ളിപ്പറയുകതന്നെവേണം. അതിനായി മതത്തേയും മനുഷ്യനേയും രണ്ടായികാണുന്ന സാംസ്ക്കാരികത വളര്‍ത്തിയെടുക്കുകതന്നെ വേണം. ശരിയായ അര്‍ത്ഥത്തിലുള്ള മത നിരപേക്ഷത എല്ലാ ജനങ്ങള്‍ക്കും സാമൂഹ്യ നീതി ഉറപ്പുവരുത്തുമെന്നിരിക്കെ, മതസൌഹാര്‍ദ്ദത്തിനുവേണ്ടി മതങ്ങളെ ചുമന്നുകൊണ്ടു നടക്കേണ്ടതില്ല.
അതായത് നമുക്ക് മതസൌഹാര്‍ദ്ദമല്ല വേണ്ടത് ; മനുഷ്യസൌഹാര്‍ദ്ദമാണ് !!!

Friday, January 22, 2010

കാല്‍പ്പനികതയില്‍ കാണാതായ ലൌജിഹാദ്

ഇന്നത്തെ(22.01.10) മക്തബ് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രണ്ടു വാര്‍ത്തകള്‍ സ്കാന്‍ ചെയ്ത് താഴെ കൊടുക്കുന്നു. (മക്തബ് പത്രം കണ്ണൂരിലെ തളിപ്പറംബിന്റെ ദേശീയപത്രമാണ്. പ്രഭാതപത്രം പോലെ വായിക്കപ്പെടുന്ന സായാഹ്ന പത്രം)


നമ്മുടെ ചിന്തകന്മാരില്‍ ആരും പുരുഷന്മാരില്ലെന്നു തോന്നുന്നു ! എല്ലാം നപുംസകങ്ങളായിരിക്കണം. അതുകൊണ്ടണല്ലോ നമുക്ക് ലൌജിഹാദ് എന്ന മതപരിവത്തനത്തിനായുള്ള പ്രേമത്തെ വസ്തുനിഷ്ടമായി കണ്ടെത്താന്‍ കഴിയാതിരുന്നത്. നമ്മുടെ ചിന്തകവേഷങ്ങള്‍ മത വര്‍ഗ്ഗീയതയേയും ലൌ ജിഹാദിനേയും കാല്‍പ്പനികമായ പ്രേമദ്രാവകത്തില്‍ ലയിപ്പിച്ച് കെട്ടുകഥയായി എഴുതിത്തള്ളുകയും ചെയ്തു. പക്ഷേ, ലൌ ജിഹാദെന്നോ, റോമിയോ ജിഹാദെന്നോ പേരു വിളീക്കാതിരുന്നാലും പ്രേമ മതപരിവര്‍ത്തന വിദ്യ ആസൂത്രിതമായി
സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നതില്‍ സംശയിക്കാനില്ല. അതായത് ഇസ്ലാം മതവിശ്വാസത്തിലേക്ക് മത പരിവര്‍ത്തനം നടത്തിക്കൊണ്ടുള്ള പ്രേമം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇസ്ലാം മതസ്തരായ പെണ്‍കുട്ടികളെ അന്യമതത്തിലുള്ളവര്‍ പ്രേമിക്കാതിരിക്കാനും, വിവാഹത്തിലേക്ക് വളരാതിരിക്കാനും, അഥവ വിവാഹിതരായാല്‍ അന്യമതസ്തനായ ഭര്‍ത്താവിനെ തട്ടിക്കളയാനും ആളും അര്‍ത്ഥവും നല്‍കുന്ന ഒരു സംഘടിത വര്‍ഗ്ഗീയത നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, അതിനെ കാണരുത്, അതേക്കുറിച്ച് പറയരുത് എന്ന കപടമായ മതനിരപേക്ഷ ആദര്‍ശരോഗത്തിന്റെ ചെംബിനടിയില്‍ ഒളിച്ചിരിക്കുകയാണ് നാം.
ഇസ്ലാം മതത്തിന്റെ കടുത്ത വര്‍ഗ്ഗീയതയുടെ ഈ സാമൂഹ്യ വിപത്തിനെ നിസാരവല്‍ക്കരിക്കുന്നത് നമ്മുടെ മതനിരപേക്ഷമായ സമൂഹത്തില്‍ അശാന്തിയുടെ വിഷബീജങ്ങള്‍ കൃഷിചെയ്ത് വര്‍ദ്ധിപ്പിക്കുന്നതിനു തുല്യമായിരിക്കും.

ഒരു മുസ്ലീം പെണ്‍കുട്ടിയോട് അനുരാഗം തോന്നാനോ, അവളെ വിവാഹം ചെയ്യാനോ, ... അന്യ മതസ്തരായ യുവാക്കള്‍ ശ്രമിച്ചാല്‍ മലബാറിലെ കീഴ്വഴക്കപ്രകാരമെങ്കിലും വരന്‍ മുസ്ലീം വര്‍ഗ്ഗീയവാദികളാല്‍ കൊല്ലപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അയല്‍പ്പക്കത്തെ മുസ്ലീം പെണ്‍കുട്ടിക്കൊപ്പം ഒരു കടയിലേക്ക് ഗിഫ്റ്റ് വാങ്ങാന്‍ പോയ പിതൃസ്ഥാനീയനായ 60 വയസ്സുകാരന്‍ തെരുവില്‍വച്ച് മുസ്ലീം യുവാക്കളാല്‍ ചങ്കിനു പിടിക്കപ്പെട്ട് ആക്ഷേപിക്കപ്പെടുന്നതും നോക്കിനില്‍ക്കാനല്ലാതെ ഒന്നും ചെയ്യാനാകില്ല.
എന്തിന്... സ്കൂളില്‍ വച്ച് സഹപാഠിയായ മുസ്ലീം പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ മുസ്ലീം ആണ്‍കുട്ടിയുടെ ആക്രമണത്തിനിരയാകുന്ന അന്യാമതക്കാരനായ കുട്ടിയെ നമുക്ക് അവഗണിക്കാം. നമ്മുടെ ക്ഷമയുടെ അതിരില്‍ എ.കെ.47നുമായി വെടിയുതിര്‍ക്കുന്നതുവരെ നാം നമ്മുടെ സമൂഹത്തിന്റെ വര്‍ഗ്ഗീയ രോഗം മൂടിവക്കും !!! തുറന്ന് ചര്‍ച്ചചെയ്ത് പരസ്പ്പരം ബോധ്യപ്പെട്ട് മാനവികതയിലേക്ക് ഉയരേണ്ട ജനതയെ നാം ഉദാസീനമായി വിവിധ കംബാര്‍ട്ടുമെന്റുകളിലാക്കി കപടമതേതരവാദികളായി തുടരുന്നത് ആത്മഹത്യാപരമാണ്. സത്യസന്ധതയോടെ തുറന്നു സംസാരിക്കാന്‍ നാം എന്നാണു ശക്തിനേടുക ? എന്നാണ് നാം സത്യസന്ധരാകുക ???

ഈ വിഷയത്തിലുള്ള ചിത്രകാരന്റെ പോസ്റ്റ്: പ്രേമം ഇസ്ലാം അംഗീകരിക്കുമോ ?

Thursday, January 21, 2010

സമൂഹത്തിന്റെ അടിത്തറയായ സത്യം !

ഏതൊരു രാജ്യവും,ദേശവും,സമൂഹവും ഉണ്ടാക്കപ്പെട്ടിരിക്കുന്നത് സ്ത്രീ-പുരുഷന്മാരെന്ന മനുഷ്യന്റെ വ്യത്യസ്ത ഭാവങ്ങളുടെ രണ്ടു ഘടകങ്ങള്‍കൊണ്ടാണ് എന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. ഈ അടിസ്ഥാന ഘടകത്തെക്കുറിച്ചു പഠിക്കാതെ നമുക്ക് സമൂഹത്തെ
മുന്നോട്ടു നയിക്കാനോ,ശക്തിപ്പെടുത്താനോ,സമൂഹത്തെ ബാധിച്ചിരിക്കുന്ന മുരടിപ്പോ ജീര്‍ണ്ണതയോ ഇല്ലാതാക്കാനോ കഴിയില്ല.
ഇത്രയും പ്രധാനപ്പെട്ട നമ്മുടെ സമൂഹത്തിന്റെ ഘടകങ്ങളായ സ്ത്രീ-പുരുഷ സമവാക്യത്തെ പൊലിപ്പിച്ച് പൊലിപ്പിച്ച് നശിപ്പിക്കുകയല്ലാതെ,നാം ആ ബന്ധത്തിന്റെ ശാസ്ത്രീയമായ രസതന്ത്ര ജ്ഞാനത്തിലേക്ക് പ്രവേശിക്കാന്‍ മുതിരാറില്ല. ഇതിന്റെ ഫലമായി സമൂഹം രോഗഗ്രസ്തമാകുംബോളും “ആരാന്റമ്മക്ക് പ്രാന്തുവന്നാല്‍ കാണാന്‍ നല്ല ചേലേന്ന” ഉത്തരവാദിത്വരഹിതമായ , അല്ലെങ്കില്‍ ആത്മഹത്യാപരമായ നിലപാട് നാം മനസാക്ഷിക്കുത്തില്ലാതെ വച്ചുപുലര്‍ത്തുന്നു !
ശാസ്ത്ര ജ്ഞാനവും പഠനവും ദേഹമനങ്ങാതെ ജീവിക്കാനുതകുന്ന ജോലിസംബാധിക്കാനുള്ള മാര്‍ഗ്ഗമായി മാത്രം വീക്ഷിക്കുന്നതുകൊണ്ടാകാം
നമ്മുടെ വിദ്യാഭ്യാസം സാമൂഹ്യ പഠനത്തിലേക്കും,അന്വേഷണങ്ങളിലേക്കും,കണ്ടെത്തലുകളിലേക്കും നമ്മെ നയിക്കാറില്ല. അഥവ ഉണ്ടായാല്‍തന്നെ അന്യ വിദേശഭാഷയിലുള്ള പുസ്തകങ്ങള്‍ കണ്ടെഴുതുന്നതുവരെ മാത്രമേ നമ്മുടെ അന്വേഷണ ത്വരക്ക് സ്റ്റാമിന നിലനില്‍ക്കുന്നുള്ളു ! എന്നാല്‍, ബ്ലോഗ് എന്ന സ്വതന്ത്ര മാധ്യമത്തിന്റെ അനുഗ്രഹംകൊണ്ടായിരിക്കണം ചില ബ്ലോഗര്‍മാര്‍ തങ്ങളുടെ കണ്ടെത്തലുകാള്‍ നിലവിലുള്ള ശാസ്ത്രത്തിന്റെ അകംബടിയോടെ ഹൃദ്യമായും ലളിതമായും നമ്മുടെ മാതൃഭാഷയായ മലയാളത്തില്‍ ഒരു സംഭാവനയായി സമര്‍പ്പിക്കുന്നതുകാണുംബോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു. ബ്രൈറ്റ് എന്ന ബ്ലോഗര്‍
തന്റെ ബ്ലോഗില്‍ സ്ത്രീ-പുരുഷന്മാരെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകള്‍ നമ്മുടെ ഇന്നത്തെ സാമൂഹ്യ ചുറ്റുപാടുകളുടെ ഊഷ്മാവിനനുസരിച്ച്
അവതരിപ്പിക്കുകയും,തന്റെ നിരീക്ഷണങ്ങള്‍ ഒരു സൂത്രധാരന്റെ കയ്യടക്കത്തോടും,ഉത്തരവാദിത്വബോധത്തോടും,രസികത്വത്തോടും അഞ്ചു പോസ്റ്റുകളായി എഴുതിയിരിക്കുന്നു.
തീര്‍ച്ചയായും പഠിക്കപ്പെടേണ്ടതായ ബ്രൈറ്റിന്റെ പോസ്റ്റുകളുടെ ലിങ്കുകള്‍ ചിത്രകാരന്‍ ഇവിടെ സൂക്ഷിക്കുന്നു.(1) ആണും പെണ്ണും.... (2) സ്ത്രീയും പുരുഷനും...(3) ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍...(4)games people play...!!!(5)ഒരല്‍പം ഫെമിനിസം....

Wednesday, January 20, 2010

ശ്രദ്ധിച്ച വാര്‍ത്തകള്‍...മാരാരിക്കുളം വഴുതനയും,ഭാര്യയുടെ ക്വട്ടേഷനും

മുതലാളിത്വത്തേയും,സാമ്രാജ്യത്വത്തേയും,ലോകകംബോളത്തേയും ഭയക്കുന്ന,ജനങ്ങളെ ഭയപ്പെടുത്തുന്ന... നിരന്തരം ഭയന്നു വിറച്ച് പിച്ചും പേയും പറയുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരിനും മാതൃക നല്‍കിക്കൊണ്ട് മാരാരിക്കുളം പഞ്ചായത്ത് സത്യത്തില്‍ ഇന്ത്യയെത്തന്നെ ഞെട്ടിച്ചിരിക്കുന്നു !ക്രിയാത്മകം ഈ സമീപനം !!! ആത്മബോധം കൊണ്ട്,അല്ലെങ്കില്‍ ആത്മാഭിമാനംകൊണ്ട് നമുക്ക് ഏത് സാമ്രാജ്യത്വത്തേയും,മുതലാളിത്വത്തേയും ധനാത്മകമായി,ആത്മവിശ്വാസത്തോടെ നോക്കി പുഞ്ചിരിക്കാനാകുമെന്ന് ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം പഞ്ചായത്ത് നടത്തിയ വഴുതനമഹോത്സവത്തിലൂടെ ... അതിന്റെ ശാസ്ത്രീയമായ ഒരുക്കത്തിലൂടെ... അതിന്റെ ജനകീയതയിലൂടെ
തെളിയിച്ചിരിക്കുന്നു. 2010 ജനുവരി 20 ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച എം.സുചിത്രയുടെ ലേഖനം സ്കാന്‍ ചെയ്ത് ഇവിടെ സൂക്ഷിക്കുന്നു.മറവിയില്‍ മറഞ്ഞുപോകാതിരിക്കാന്‍. ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും എം.സുചിത്രക്കും നന്ദി !!!
ഒരു ഭാര്യ തന്റെ ഭര്‍ത്താവിനെ അടിച്ചൊതുക്കി അനുസരണക്കുട്ടനാക്കാന്‍ കൊട്ടേഷന്‍ സംഘത്തെക്കൊണ്ട് ഭര്‍ത്താവിന്റെ കാലും കയ്യും തല്ലിയൊടിച്ചത് വേദന നമ്മുടേതല്ലാത്തതിനാല്‍ രസകരമായി തോന്നി ! കൊട്ടേഷന്‍ സംഘത്തിന്റെ ഭാവിയിലെ സാധ്യതയെയാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. കോടതിയും,നിയമപാലകരും,സര്‍ക്കാരും,സാംസ്ക്കാരികതയും,സാഹിത്യവും,കലയും നിര്‍ജ്ജീവമാകുംബോള്‍ അഭിനവ അങ്കചേകവന്മാരായ കൊട്ടേഷന്‍ സംഘങ്ങള്‍ തെരുവുയുദ്ധത്തിലൂടെ തര്‍ക്കങ്ങള്‍ക്കും,അഭിപ്രായവ്യത്യാസങ്ങള്‍ക്കും തീര്‍പ്പാക്കുന്നതായിരിക്കും!!! ഹഹഹഹ.... ദുരഭിമാനം നിറഞ്ഞ സമൂഹത്തിന്റെ കാപട്യത്തെ സത്യമായി അവരോധിക്കാനുള്ള ചിലവാണ് ക്വട്ടേഷന്‍‌കാരുടെ വരുമാനമായിത്തീരുന്നത്.2010 ജനുവരി 17ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. മാതൃഭൂമി ഓണ്‍ലൈന്‍ ലിങ്ക് ഇവിടെ.

Monday, January 11, 2010

സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!

മനോരമ,കണ്ണൂര്‍ എഡിഷന്‍ 2010 ജനുവരി 10 ഞായര്‍
മാതൃഭൂമി,കണ്ണൂര്‍ എഡിഷന്‍ 2010 ജനുവരി 10 ഞായര്‍
മാതൃഭൂമി,കണ്ണൂര്‍ എഡിഷന്‍ 2010 ജനുവരി 10 ഞായര്‍
പയ്യന്നൂരില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ കേരളത്തിലെ സ്ത്രീ പുരുഷ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചതിന്റെപേരില്‍ ചിന്തകനും എഴുത്തുകാരനുമായ സക്കറിയയുടെ കൊരലിനുപിടിച്ച പയ്യന്നൂരിലെ ശ്രീരാമസേനക്കാര്‍ക്ക് പാര്‍ട്ടി ഭക്തന്മാര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കാനും തങ്ങളുടെ കൂറു തെളിയിക്കാവുന്നതുമായ അവസരമാണിത്.

ഡിഫിയുടെ അഖിലേന്ത്യാ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന്റെ സേന എന്ന അര്‍ത്ഥത്തില്‍ ഡിഫിക്കാരേയും ശ്രീരാമസേന എന്ന് വിളിക്കാമെങ്കിലും, സക്കറിയയുടെ കൊരലിനു പിടിച്ച ഡിഫിക്കാരെ ശ്രീരാമസേനക്കാര്‍ എന്നു ചിത്രകാരന്‍ വിളിക്കുന്നത് അതുകൊണ്ടൊന്നുമല്ല.ഇന്ത്യയിലെ പൊതു സമൂഹത്തിലെ സ്ത്രീ പുരുഷന്മാരുടെ സദാചാര അച്ചടക്കത്തിന്റെ മൊത്തക്കച്ചവടക്കാരായ ശ്രീരാമസേനയുടെ പയ്യന്നൂരിലെ എജന്‍സിയെടുത്തിരിക്കുന്നത് ഡിഫിക്കാരാണെന്നതിനാല്‍ ഡിഫിക്കാരെ ശ്രീരമസേന എന്നു വിളിക്കുന്നതില്‍ സാങ്കേതികമായി തെറ്റൊന്നുമില്ല. ശ്രീരാമസേനക്കാര്‍ ഡിഫിയിലും,സി.പി.എം.ലും,കോണ്‍ഗ്രസ്സിലും,ബി.ജെ.പിയിലും,കേരള കോണ്‍ഗ്രസ്സിലും എല്ലാം നിറഞ്ഞുനില്‍ക്കുന്ന ഹൈന്ദവ സവര്‍ണ്ണതയുടെ മാടംബി മുഖമാണ്. ആ സവര്‍ണ്ണ മാടംബിത്വം ബി.ജെ.പി.,ആര്‍.എസ്.എസ്.ഹിന്ദു പരിവാര സംഘടനകളോട് ചെര്‍ന്നു നില്‍ക്കുംബോള്‍ മാത്രമേ എതിര്‍ക്കപ്പെടേണ്ടതുള്ളു എന്നത് ദാര്‍ശനിക ജീര്‍ണ്ണതകൊണ്ടുണ്ടാകുന്ന ഇടതുപക്ഷ സംഘടനകളുടെ ആത്മഹത്യാപരമായ നിലപാടാണ്. അത് അവര്‍ക്ക് മനസ്സിലാകുന്നില്ല എന്നതാണ് നമ്മുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള മുനയൊടിക്കുന്ന ഘടകം.

സ്ത്രീകളെ പൊതുസമൂഹത്തില്‍ നിന്നും ആട്ടിയകറ്റാനുള്ള സദാചാര ജാഗ്രത പുലര്‍ത്തുന്ന ഇന്ത്യയിലെ രണ്ടു ശക്തികളില്‍ ഒന്ന് ഇസ്ലാം മത തീവ്രവാദമാണ്. ഇസ്ലാം മത വര്‍ഗ്ഗീയത തങ്ങളുടെ സ്ത്രീകളെ പര്‍ദ്ദയിലേക്ക് ആട്ടിക്കയറ്റി വാതിലടച്ച് തങ്ങളുടെ സങ്കുചിത മതതാല്‍പ്പര്യങ്ങള്‍ വിദഗ്ദമായി സംരക്ഷിക്കുംബോള്‍, ഹിന്ദു സ്ത്രീകള്‍ കണ്ട അന്യമതസ്തര്‍ക്കൊക്കെ വായിലു നോക്കാനും, ലൌജിഹാദുനടത്തി മതം മാറ്റി സാമൂഹിക സന്തുലനം തെറ്റിക്കാനും ശ്രമിക്കുന്നുണ്ടെന്ന് ആശങ്കപ്പെടാന്‍ ഹിന്ദുത്വവാദികള്‍ക്കും അവകാശമുണ്ടല്ലോ ! സ്ത്രീ ലൈംഗീക ഉപകരണമാണെന്നും, ഈ സാധനങ്ങള്‍ സമൂഹത്തില്‍ നിയന്ത്രണമില്ലാതെ നടക്കുന്നത് മുസ്ലീം-ഹൈന്ദവ താല്‍പ്പര്യങ്ങളുടെ സദാചാര സങ്കല്‍പ്പങ്ങള്‍ക്ക് തകര്‍ച്ചയുണ്ടാക്കുമെന്നും, മതം ദുര്‍ബലമാകുമെന്നും ആശങ്കപ്പെടുന്ന മതവിശ്വാസികളെ കുറ്റപ്പെടുത്താനാകില്ല. കാരണം, മതം സംങ്കുചിത താല്‍പ്പര്യങ്ങളുടെ സംരക്ഷണകേന്ദ്രമാണല്ലോ. എന്നാല്‍ ഈ സംങ്കുചിത താല്‍പ്പര്യങ്ങളുടെ ചക്കാലവട്ടത്തുനിന്നും സമൂഹത്തെ മോചിപ്പിച്ച് ജനാധിപത്യത്തിലേക്കും,മാനവികമായ പുരോഗതിയിലേക്കും നയിക്കാന്‍ പ്രതിബദ്ധരാകേണ്ടിയിരുന്ന പുരോഗമന പ്രസ്ഥാനങ്ങളും,ജനാതിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ആത്മബോധം നഷ്ടപ്പെട്ട് വര്‍ഗ്ഗീയവോട്ടിനുവേണ്ടി മതത്തിന്റെ ചക്കാലവട്ടത്തിനകത്തേക്ക് തിരിച്ചുവന്ന് ഭിക്ഷയാചിക്കാന്‍ തുടങ്ങിയപ്പോള്‍... ഡിഫിക്കാര്‍ക്ക് ശ്രീരാമസേനയുടെ കര്‍ത്തവ്യം ഏറ്റെടുക്കാതിരിക്കാനാകില്ല. കോണ്‍ഗ്രസ്സിന്റെ ഖദര്‍ ഷര്‍ട്ടിട്ടുകൊണ്ടുതന്നെ ശ്രീരാമസേനയുടെ കാവിമുണ്ടുടുക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ദാര്‍ശനിക പ്രശ്നങ്ങളില്ല. എന്നാല്‍ ഡിഫിയിലെ ശ്രീരാമസേനക്കാര്‍ വിമര്‍ശിക്കപ്പെടുകതന്നെ ചെയ്യും.

ഡിഫിയിലെ ശ്രീരാമസേനക്കാര്‍ അനുകൂല സാഹചര്യം ലഭിച്ചപ്പോള്‍ പിഡിപിയുടെ കൂടെനിന്ന് ഒന്നു തൂറ്റിയതാണ് മഞ്ചേരിയില്‍ ഉണ്ണിത്താനെ പോലീസ് പിടിയിലാക്കാന്‍ കാരണമായത്.കമ്മ്യൂണിസ്റ്റ് ദൈവം ശ്രീ.ശ്രീ.ശ്രീ.സഖാവ് പിണറായിയെയും,ഉസ്താദ് തിരുമേനിയുടെ വാമഭാഗവും വീരശൂര പരാക്രമിയും, പര്‍ദ്ദയിടുന്ന,അഞ്ചുനേരം നിസ്ക്കരിക്കുന്ന,മാന്യ മാന്യ സൂഫിയതാത്തയെയും വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ച എതിര്‍പാര്‍ട്ടിയിലെ പീരങ്കിയായ കോണ്‍ഗ്രസ്സ് നേതാവിന്റെ സദാചാരമുഖം തകര്‍ക്കാന്‍ കിട്ടിയ സന്ദര്‍ഭം ഉപയോഗപ്പെടുത്താന്‍ ഡിഫിയിലെ ശ്രീരാമസേനക്ക് മൌദൂദി ജിഹാദികളുടെ സാഹോദര്യം കൂടി ലഭിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഉണ്ണിത്താനെയും കൂടെയുള്ള സ്ത്രീയെയും സാഹചര്യത്തെളിവുവച്ച് സദാചാരലംഘകരായി കല്‍പ്പിച്ച് സംഘം ചേര്‍ന്ന് പീഢിപ്പിക്കാനും,അപമാനിക്കാനും,ഡിഫിയുടെ കൊടിപിടിച്ച് സ്ത്രീകളെ അടക്കം അണിനിരത്തി മുദ്രാവാക്യം വിളിപ്പിക്കാനും,പോലീസിനെക്കൊണ്ട് കേസെടുപ്പിക്കാനും എന്തായിരുന്നു ആവേശം ! മഞ്ചേരിയിലെ മഹത്തായ പ്രകടനത്തിന്റെ തുടര്‍ച്ചയായി പയ്യന്നൂരിലും ഡിഫി തങ്ങളുടെ സവര്‍ണ്ണ മാടംബിത്വത്തിന്റെ പല്ലും നഖവും കാണിച്ച് സക്കറിയയുടെ കഴുത്തിന് പിടിച്ച് ശ്രീരാമസേനക്കാരുടെ ആധിക്യം ഡിഫിയില്‍ എത്രത്തോളമുണ്ടെന്ന് കേരള ജനതക്ക് തെളിവുനല്‍കിയിരിക്കയാണ്.

രസകരമായത്, ഡിഫിയുടെ സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും അതിന്റെ നേതാക്കള്‍ നടത്തിയ അപലപിക്കല്‍ പ്രസ്താവനയാണ്. ഉണ്ണിത്താന്റെ പ്രവര്‍ത്തിയോട് എതിര്‍പ്പ് പുലര്‍ത്തിക്കൊണ്ടുതന്നെ, സക്കറിയയുടെ കഴുത്തിനു പിടിച്ചത് ഡിഫിയുടെ ഔദ്ദ്യോഗിക നിലപാടല്ലെന്ന് കുട്ടിസഖാക്കള്‍ ചവിട്ടിപ്പരത്തി പ്രസ്താവിച്ചു ! ഫലത്തില്‍ ശ്രീരാമസേനക്കാരുടെ കയ്യ് സക്കറിയയുടെ ശബ്ദപേടകത്തിന്റെ പടിപ്പുരയില്‍ ഉദ്ദേശിക്കാതെ തട്ടിപ്പോയതായിരിക്കാനെ സാദ്ധ്യതയുള്ളെന്ന് !! എന്തായാലും ശ്രീരാമസേനയും, സവര്‍ണ്ണ മാടംബിത്വവും തള്ളിപ്പറയാനാകില്ലെന്ന് !!! ഹൈന്ദവ-മുസ്ലീം വര്‍ഗ്ഗീയതയുടെ സ്ത്രീ വിരുദ്ധത നമ്മുടെ പുരോഗമന പ്രസ്ഥാനത്തിനും ശത്രു നിഗ്രഹത്തിനായി ഉപയോഗിക്കാം എന്ന് സമര്‍ത്ഥിക്കുംബോള്‍ ആത്മഹത്യാപരം എന്നല്ലാതെ എന്തുപറയാന്‍ !!!!

ഡിഫിയിലും സി.പി.എം ലും ചേക്കേറുന്ന സവര്‍ണ്ണ മാടംബികളായ ശ്രീരാമസേനക്കാരും,മുസ്ലീം വര്‍ഗ്ഗീയവാദികളും,സഭയോടുള്ള കൂറു സഹിക്കാനാകാത്ത ഡോക്റ്റര്‍ കുഞ്ഞാടുകളും ട്രോജന്‍ കുതിരകളായി അവരുടെ അജണ്ടകള്‍ നടപ്പാക്കുംബോള്‍ നമുക്ക് നഷ്ടപ്പെടുന്നത് സമൂഹത്തിന്റെ ചങ്കിനകത്ത് ഞെരിച്ച് കൊല്ലപ്പെടുന്ന പുരോഗമന ശബ്ദമാണ്. ചിന്താശേഷിയുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കുകതന്നെ വേണം.

പയ്യന്നൂരില്‍ വച്ച് ഡിഫിയുടെ ശ്രീരാമസേന സക്കറിയയുടെ ചങ്കിനുപിടിച്ചതിനെതിരേയും, മഞ്ചേരിയില്‍ ഉണ്ണിത്താനെതിരെ മുസ്ലീം വര്‍ഗ്ഗീയ സംഘടനയോടൊത്തുചേര്‍ന്ന് സദാചാര പോലീസിങ്ങ് നടത്തിയതിനെതിരേയും ചിത്രകാരന്‍ ഇതിനാല്‍ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു !!! ഉണ്ണിത്താന്‍ സദാചാര പോലീസിന്റെ പിടിയിലായതിനെക്കുറിച്ച് ചിത്രകാരന്റെ പോസ്റ്റ്:|ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും

Tuesday, January 5, 2010

ബ്ലോഗും അച്ചടി-ദൃശ്യ മാധ്യമങ്ങളും

അച്ചടി മാധ്യമത്തിന്റെ വിവരസാങ്കേതികമായ പുതിയൊരു പരിഭാഷയായി ബ്ലോഗിനെ കാണാനാണ് അച്ചടി-ദൃശ്യ മാധ്യമഭക്തര്‍ എന്നും ആഗ്രഹിക്കുക. നാം ഇന്നു സമൂഹത്തില്‍ കാണുന്ന വിഗ്രഹങ്ങളെല്ലാം മാധ്യമ ദൈവത്തിന്റെ സൃഷ്ടികളാണ്. മാധ്യമ ദൈവത്തിന്റെ ശക്തമായ സൃഷ്ടി-സ്ഥിതി-സംഹാര നിയമങ്ങള്‍ക്കകത്ത് ഭക്തിപൂര്‍വ്വം ജീവിതം ആഘോഷിച്ചു തീര്‍ക്കുക എന്നത് മാന്യ ലക്ഷണമായും കണക്കാക്കപ്പെടുന്നു.പ്രജകള്‍ എന്തു വായിക്കണം ? എന്തു കാണണം ? എന്തു ചിന്തിക്കണം? എന്തൊക്കെ ചെയ്യണം ? ആരോട് ഇണചേരണം ? ആരോട് ശത്രുത പുലര്‍ത്തണം ? ഏത് രാഷ്ട്രീയകക്ഷി ബ്രാന്‍ഡ് ഉപയോഗിക്കണം ? ഏതു നേതാവിനെ/നടനെ/താരത്തെ/ദൈവത്തെ ആരാധിക്കണം എന്നെല്ലാം നിശ്ചയിക്കുന്ന, സമൂഹത്തിന്റെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തിയാണ് അച്ചടി ദൃശ്യ മാധ്യമങ്ങള്‍. സത്യത്തില്‍ നമ്മുടെ ഭരണാധികാരികളും,ഉടമകളും അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ തന്നെയാണ്. തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ റിമോട്ട് കണ്ട്രോളിലൂടെ ഗവണ്മെന്റിനേയും,രാഷ്ട്രീയ നേതൃത്വത്തേയും,സമൂഹത്തെ ഒന്നാകെയും അടിമപ്പെടുത്തിയിരിക്കുന്ന ഉടമസ്ത സംവിധാനമാണ് അച്ചടി-ദൃശ്യ മാധ്യമങ്ങള്‍.ജനാധിപത്യവും,രാജഭരണവും,സോഷ്യലിസവും,കുടുംബ വാഴ്ച്ചയും,വേഴ്ച്ചകളും എല്ലാം മയാസൃഷ്ടം! ഇത്രയും ശക്തമായ അച്ചടി-ദൃശ്യ മാധ്യമത്തെ നിയന്തിക്കുന്നതാരാണ് ? സമൂഹത്തിലെ വിരലിലെണ്ണാവുന്ന പ്രസ്സ് ഉടമകളും അവരുടെ കൂലികളായ (കൂലികള്‍ ആദരണീയരാണെന്ന് സ്ഥാപിക്കാനാണ് ചിത്രകാരന്റെ ശ്രമം)പത്രപ്രവര്‍ത്തകരും,പിന്നെ കുറച്ച് എഴുത്തുതൊഴിലാളികളും ! നമ്മുടെ മഹനീയ ജനാധിപത്യത്തിലെ ചിന്തിക്കുന്നവരുടെ ജന പ്രാതിനിധ്യം !!!

സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ മാധ്യമ മാടംബിത്വത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് ജനാധിപത്യത്തിന്റെ ശരിയായ പ്രാതിനിധ്യ സാധ്യതയുമായി ബ്ലോഗ് എന്ന മാധ്യമത്തിന്റെ രംഗപ്രവേശം. ഓരോ വ്യക്തിക്കും ചുളിഞ്ഞതോ മുഷിഞ്ഞതോ അമൂല്യമോ ആയ സ്വന്തം രാഷ്ട്രീയത്തിന്റെ സൃഷ്ടി സ്വയം പ്രസിദ്ധീകരിക്കാന്‍ അവകാശം നല്‍കുന്ന ബ്ലോഗ് അച്ചടി-ദൃശ്യ മാധ്യമം പോലെ അന്യരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ അധീശത്വം പുലര്‍ത്തുന്നില്ല. അതായത് ചിന്തയുടെ/ക്രിയാത്മക കുത്തകവല്‍ക്കരണം ബ്ലോഗിലൂടെ നിരാകരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ബ്ലോഗ് വിഗ്രഹവല്‍ക്കരണത്തിന്റെ മാധ്യമമല്ലെന്ന് തീര്‍ത്തുപറയേണ്ടിയിരിക്കുന്നു. വിഗ്രഹവല്‍ക്കരണം സമൂഹത്തിലെ സ്വാര്‍ത്ഥമാലിന്യമാണ്. വിഗ്രഹവല്‍ക്കരണത്തെ നിര്‍വീര്യമാക്കാന്‍ ബ്ലോഗ് ഉപയോഗിക്കാനായാല്‍ സമൂഹം ബുദ്ധിപരമായ അടിമത്വത്തില്‍ നിന്നും സ്വതന്ത്രമാകും. അതിനായി അച്ചടി-ദൃശ്യമാധ്യമ വിശ്വാസ സംഹിതകളെയും വിഗ്രഹങ്ങളേയും പച്ചയായ/നഗ്നമായ ഭാഷയാല്‍ നിരൂപിക്കാന്‍ ബ്ലോഗര്‍മാര്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.ഭാഷ നഗ്നവും,പ്രാകൃതവുമാകുംബോള്‍ ഏവര്‍ക്കും മനസ്സിലാകുന്ന ജനകീയ ഭാഷയായും,അതിലൂടെ ആശയവിനിമയത്തിന്റെ ചാലകതയും ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്.ബ്ലോഗിലെ ഭാഷ ചന്തയിലെ ഭാഷയാണ്. ചായക്കടയിലേയും,ബാര്‍ബര്‍ ഷാപ്പിലേയും,നാല്‍ക്കവലയിലേയും,ചെറ്റക്കുടിലുകളിലേയും,കൃഷിയിടത്തിലേയും,കളിസ്ഥലത്തേയും,മാന്യതയില്ലെന്നു കരുതുന്ന മറ്റ് എല്ലാ സ്ഥലങ്ങളിലേയും ഭാഷയായിരിക്കണം ബ്ലോഗില്‍ ആഘോഷിക്കപ്പെടേണ്ടത്. ആ ഭാഷക്ക് ഒരു പ്രതിരോധത്തിന്റേയും ആക്രമണത്തിന്റേയും രാഷ്ട്രീയ ദൌത്യം നിര്‍വ്വഹിക്കാനുണ്ട്.

ഇത്രയും പറയുംബോള്‍ അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പരിസ്ഥിതി മണ്ഡലത്തെ പൂര്‍ണ്ണമായും തകര്‍ക്കണമെന്ന ചിന്തയാണ് ചിത്രകാരന്റേതെന്നു തോന്നാം.പൂര്‍ണ്ണമായ തകര്‍ക്കലല്ല,മറിച്ച് പുനര്‍നിര്‍മ്മാണത്തിന്റെ സാമൂഹ്യ പരിവര്‍ത്തനമാണ് സംഭവിക്കേണ്ടത്. രണ്ടും രണ്ടു മാധ്യമ ലോകങ്ങളാണ്. അച്ചടി-ദൃശ്യമാധ്യമരംഗം കുത്തക ശക്തികളെ കേന്ദ്രമാക്കുംബോള്‍,ബ്ലോഗുകള്‍ വ്യക്തികളുടെ ആശയങ്ങളിലേക്ക് മാത്രം കേന്ദ്രീകൃതമായി ബോധമണ്ഡലത്തിന്റെ അധീശത്വമില്ലാത്ത സ്വതന്ത്ര ജനാധിപത്യം ഉറപ്പുവരുത്തുന്നുണ്ട്.അതിനായി അച്ചടി-ദൃശ്യമാധ്യമ ഭാഷയും,ബ്ലോഗിന്റെ ഭാഷയും വ്യത്യസ്തമാണെന്ന് തിരിച്ചറിയുകതന്നെ വേണം.
അച്ചടി-ദൃശ്യമാധ്യമങ്ങളുമായി ഇടപഴകുംബോള്‍ അതിന്റെ കുലിന നിയമങ്ങള്‍ക്കകത്തുനിന്ന് അംഗീകരിക്കപ്പെടുന്ന ഭാഷയിലൂടെത്തന്നെ ലഭ്യമായ സ്വാതന്ത്ര്യം മാത്രമുപയോഗിച്ച് ആശയ വിനിമയം നടത്തേണ്ടിയിരിക്കുന്നു. ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രാര്‍ത്ഥന ആദരവോടെ ചൊല്ലുന്നതുപോലെ ! ആരും ശത്രുക്കളല്ലെന്ന മാനവിക കാഴ്ച്ചപ്പാടോടെ.എന്നാല്‍ ആ സ്വാതന്ത്ര്യം മാത്രമേ ബ്ലോഗിലും ഉപയോഗിക്കാവു എന്ന നിഷ്ക്കര്‍ഷ ബ്ലോഗിനെ സംബന്ധിച്ച് അച്ചടി-ദൃശ്യമാധ്യമ രംഗത്തിന്റെ രാഷ്ട്രീയ പ്രചരണവും,പ്രേതബാധയുമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

അച്ചടി-ദൃശ്യമാധ്യമ രംഗത്തിന്റെ അധീശത്വത്തിനെതിരായി,വിഗ്രഹവല്‍ക്കരണത്തിനെതിരായി,കുത്തകക്കെതിരായി ജനങ്ങളുടെ ഭാഷ ഒരു രാഷ്ട്രീയമായി ബ്ലോഗിലൂടെ വളരട്ടെ !