Friday, May 21, 2010

മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !

മാന്യമായ ഭാഷ സവര്‍ണ്ണ ഭാഷയാണെന്ന് നമുക്കറിയാം. മാന്യ ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞാലും എഴുതിയാലും മാത്രമേ സമൂഹത്തിന്റെ അധികാര കേന്ദ്രങ്ങളില്‍ ഒരേ തുവ്വല്‍ പക്ഷികളായി തിരിച്ചറിയപ്പെടുകയും, അനുകൂലമായ പരിഗണന ഉണ്ടാകുകയുമുള്ളു എന്നതിനാല്‍ നമ്മളോരോരുത്തരും സവര്‍ണ്ണ ഭാഷ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാണ്. സവര്‍ണ്ണ ഭാഷ വെറും ആശയവിനിമയത്തിനായുള്ള അക്ഷരവിദ്യ മാത്രമല്ല. അതിനകത്ത് സവര്‍ണ്ണ സാംസ്ക്കാരികതയും സവര്‍ണ്ണ രാഷ്റ്റ്രീയവും എംബെഡ് ചെയ്യപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ്യത്തിന്റെ വിവേചനപൂര്‍ണ്ണവും ദാസ്യമനോഭാവം ഊട്ടിയുറപ്പിക്കുന്നതുമായ സാമൂഹ്യക്രമം സവര്‍ണ്ണ ഭാഷ ഉപയോഗിക്കുന്നവര്‍ സ്വാഭാവികമായും ഉള്‍ക്കൊള്ളേണ്ടിവരും. അങ്ങനെയാണ് നമ്മളെല്ലാം മാന്യന്മരാകുന്നതും മൂല്യശോഷണം വന്ന ഷണ്ഡമായ ഒരു പരാന്നജീവി വിഭാഗമായി സമൂഹ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതും. നമുക്കു മുകളില്‍ ബ്രാഹ്മണ്യം മാത്രമേ ഉള്ളെന്നും, നമുക്കുതാഴെ മുന്‍‌ജന്മ സുകൃതശോഷണത്തിന്റെ ഫലമായി കഷ്ടതയും പീഢനവും അനുഭവിക്കുന്ന ഒട്ടേറെ നികൃഷ്ട ജാതികളുണ്ടെന്നും, അവരുടെ ഭാഷ അവര്‍ണ്ണമാണെന്നതും നമുക്ക് അഭിമാനകരമായ അറിവും പാരംബര്യത്തിന്റെ ആനത്തഴംബുമാകുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,പൊതു ഭരണ കേന്ദ്രങ്ങള്‍,പോലീസ്,കോടതി തുടങ്ങിയ സ്ഥലങ്ങളില്‍ നമുക്ക് സവര്‍ണ്ണ ഭാഷയേ ഉപയോഗിക്കാനാകു. ഇവിടങ്ങളില്‍ തന്നെ ചില സ്ഥലങ്ങളില്‍ സവര്‍ണ്ണ ഭാഷയും പോരാതെ വരുന്ന ഇടങ്ങളുമുണ്ട്. അവിടെ മുറി ഇംഗ്ലീഷ് മുതല്‍ ഒഴുക്കോടെയുള്ള ഇംഗ്ഗ്ലീഷ് ഭാഷയായിരിക്കും
മാന്യ ഭാഷയാകുക. ഇങ്ങനെ ഭാഷ നമ്മുടെ സമൂഹത്തിലുള്ള സ്ഥാനത്തെ അടയാളപ്പെടുത്തുന്ന വ്യവസ്ഥിതി ശക്തമായി നിലനില്‍ക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്.

സവര്‍ണ്ണഭാഷ
പൊതു സമൂഹത്തില്‍ സാംബത്തികമായി മികച്ചുനില്‍ക്കുന്നവരുടെ കൂട്ടായ്മയുടെ അടയാള ഭാഷയാണ് സവര്‍ണ്ണ ഭാഷ. അതായത് ഒരു ഹൈ ക്ലാസിന്റെ ഭാഷ. സാംബത്തിക അഭിവൃദ്ധിക്കായി ഉപേക്ഷിക്കേണ്ടിവരുന്ന മാനുഷിക മൂല്യങ്ങളും,സ്വാതന്ത്ര്യചിന്തയും,ആത്മാഭിമാനവും,സമത്വ ബോധവും സവര്‍ണ്ണ ഭാഷയെ സാമൂഹ്യ ചൂഷണത്തിനായുള്ള ഉപകരണംകൂടിയാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സവര്‍ണ്ണ ഭാഷ അധികാരിവര്‍ഗ്ഗത്തിന്റെ ഉടമസ്തതയിലായിരിക്കും. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് സവര്‍ണ്ണ ഭാഷക്ക് പരിഹാസ്യമായ നിലനില്‍പ്പിനേ സാധ്യതയുള്ളു എങ്കിലും,നമ്മുടെ സമൂഹത്തില്‍ സവര്‍ണ്ണഭാഷയുടെ മാന്യത വര്‍ദ്ധിക്കുന്നത് സമൂഹം പിന്‍ തിരിഞ്ഞു നടക്കുന്നു എന്നതിന്റെ തെളിവായിവേണം കാണാന്‍.

അവര്‍ണ്ണ ഭാഷ
ഇവിടെ അവര്‍ണ്ണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതാണ്ട് നൂറു കൊല്ലം മുന്‍പുവരെ ബ്രാഹ്മണ്യത്തിന്റെ ഹൈന്ദവ സവര്‍ണ്ണ ജീര്‍ണ്ണ സംസ്ക്കാരത്തില്‍ ഉള്‍പ്പെടാതിരുന്ന കേരളത്തിന്റെ അന്യ ജനങ്ങളെയെല്ലാം ഉദ്ദേശിച്ചാണ്. അതായത് ബ്രാഹ്മണ്യത്തിന്റെ വര്‍ണ്ണ വ്യവസ്ഥ അംഗീകരിക്കാത്തവര്‍.
സമൂഹത്തില്‍ ഏവര്‍ക്കും ഒരുപോലെ മനസ്സിലാകുന്ന ഭാഷ എന്ന നിലയില്‍ അവര്‍ണ്ണ ഭാഷക്ക് മാനുഷികമായി മഹനീയ സ്ഥാനമാണുള്ളത്.ഏവര്‍ക്കും-സവര്‍ണ്ണനും അവര്‍ണ്ണനും,ദരിദ്രനും ധനികനും മനസ്സിലാകുന്ന ഭാഷ എന്നാല്‍ സത്യസന്ധവും സുതാര്യവുമായ ഭാഷയാണ്. അതില്‍ ഗൂഢനിര്‍മ്മിതികളില്ല. സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ ചതിക്കുഴികളില്ല. വിവേചനങ്ങളില്ല. വിയര്‍പ്പിന്റെ ഉപ്പും, അദ്ധ്വാനത്തിന്റെ കരുത്തും, സാമൂഹ്യ ബോധത്തിന്റെ സ്നേഹവും അവര്‍ണ്ണ ഭാഷയില്‍ നിന്നേ അനുഭവിക്കാനാകു. എല്ലാ മനുഷ്യരേയും ഒരുപോലെ കാണുന്ന അവര്‍ണ്ണ ഭാഷക്ക് ജാതി ചിന്തയില്ല.അവര്‍ണ്ണ ഭാഷയെ ജാതി ചിന്തയുള്ള സവര്‍ണ്ണഭാഷക്കാര്‍ ഭയക്കുന്നതിന്റെ മുഖ്യ കാരണം അവര്‍ണ്ണ ഭാഷയില്‍ പുട്ടിന് തേങ്ങയിടുന്നതുപോലെ മൂര്‍ച്ചയേറിയ ചരിത്രത്തിന്റെ വാള്‍മുനയുള്ള വാക്കുകളുണ്ടാകുമെന്നതാണ്.

ഈ അവര്‍ണ്ണ ഭാഷയില്‍ ബ്ലോഗില്‍ ചരിത്രസത്യ അപഗ്രഥനങ്ങള്‍ നടക്കുംബോള്‍ ജാതി പിശാചുക്കള്‍ക്ക് ഭൂമികുലുക്കം അനുഭവപ്പെടുന്നത് സത്യം ഏവര്‍ക്കും മനസ്സിലാകുന്ന അവര്‍ണ്ണ ഭാഷയില്‍ വിനിമയം ചെയ്യപ്പെടുന്നു എന്ന സവര്‍ണ്ണ അജണ്ടയുടെ ലംഘനം നടക്കുന്നതുകൊണ്ടാണ്. എന്തുകൊണ്ട് നിങ്ങള്‍ക്ക് മാന്യ ഭാഷയില്‍ (സവര്‍ണ്ണ ഭാഷയില്‍)പോസ്റ്റുകളെഴുതിക്കൂട ? എന്ന് പലരും നിഷ്ക്കളങ്കമായി ചോദിക്കുന്നതുകാണാം. ജനങ്ങളുമായി സംവദിക്കാത്ത ഭാഷയില്‍ കനത്ത എന്‍സൈക്ലോ പീഡിയകളിലും ചരിത്ര ഗ്രന്ഥങ്ങളിലും നിത്യമായി ഉറങ്ങാനായി സൃഷ്ടിക്കപ്പെടുന്ന സത്യത്തിന്റെ ഫോസിലുകള്‍ ജനങ്ങള്‍ക്കിടയിലെ വേര്‍തിരിവ് കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയുള്ള
പാണ്ഡിത്യ കാപട്യം മാത്രമാണ്. ജനങ്ങളിലേക്ക് സത്യം എത്തിച്ചേരാന്‍ ഔപചാരികതകളോ ഭാഷയുടെ കനത്ത മതില്‍ക്കെട്ടുകളോ ഇല്ലാത്ത സ്നേഹത്തിന്റേയും നന്മയുടേയും സത്യത്തിന്റേയും അവര്‍ണ്ണ ഭാഷതന്നെ സ്വീകരിക്കേണ്ടതുണ്ട്. അത് എത്ര മാന്യതയില്ലാത്തതായാലും,അസഭ്യമെന്ന് ആക്ഷേപിക്കപ്പെട്ടാലും!

സാമൂഹ്യമായി കൊടിയ ചൂഷണത്തിനു പാത്രീഭവിക്കുന്ന ഭൂരിപക്ഷ ജനതയായ അവര്‍ണ്ണരുടെ ഭാഷ എന്ന നിലയില്‍
അവര്‍ണ്ണ ഭാഷക്ക് സമൂഹത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കാരണമാകാനുള്ള ആന്തരിക ശക്തിയുണ്ട്.അവര്‍ണ്ണര്‍ അതു തിരിച്ചറിയാത്ത കുഴപ്പമേയുള്ളു. അവര്‍ണ്ണ ഭാഷയുടെ ഒരു വാക്കിനു പോലും സവര്‍ണ്ണ ദുരഭിമാനങ്ങളുടെ സാംസ്ക്കാരികജീര്‍ണ്ണതയുടെ അടിത്തറ തകര്‍ക്കാനുള്ള ശേഷിയുണ്ട്. ആയിരക്കണക്കിനു കൊല്ലങ്ങളുടെ ചരിത്ര നിക്ഷേപത്തിലൂടെ ഘനീഭവിച്ചുണ്ടാകുന്ന സത്യത്തിന്റെ തനിപകര്‍പ്പുകളോ സഞ്ചിത നിധിയോ ആയ അവര്‍ണ്ണഭാഷ പദങ്ങളെയാണ് സവര്‍ണ്ണ ഭാഷ തെറി എന്ന് വിശേഷിപ്പിച്ച് തങ്ങളുടെ ശബ്ദകോശങ്ങളില്‍ നിന്നും പടിയടച്ച് പിണ്ഢം വച്ച് മറക്കാന്‍ ശ്രമിക്കുക! ഈ പദങ്ങളെ വീണ്ടും സാംസ്ക്കാരിക തലത്തില്‍ ഓര്‍മ്മിപ്പിക്കുക എന്നതാണ് സാമൂഹ്യസമത്വത്തിനായുള്ള സാംസ്ക്കാരിക പ്രവര്‍ത്തനത്തിന്റെ നല്ലൊരു ഉപായം. തെറികളെന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന പദങ്ങള്‍ മാത്രമല്ല,അവര്‍ണ്ണന്‍ ഉപയോഗിക്കുന്ന ഏതു വാക്കിനും ഈ പാരംബര്യത്തിന്റെ കരുത്തുണ്ട്.

വാക്കുകള്‍ നശിപ്പിക്കപ്പെട്ടതിന്റെ ചില ഉദാഹരണങ്ങള്‍ നോക്കുക: നമ്മുടെ സമൂഹത്തിലെ രാജ കൊട്ടാരങ്ങളിലേയും,നാടുവാഴി വീടുകളിലേയും മാന്യ സ്ത്രീകളെന്ന് കരുതിയിരുന്നവരാണ് മലയാളത്തിലെ സന്ദേശ കാവ്യങ്ങളിലൊക്കെ മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിക്കപ്പെടുന്ന തേവിടിശ്ശികള്‍. തേവ്ടിശ്ശികളില്‍ പലരേയും വിവാഹം കഴിച്ചിരിക്കുന്നത് നാടുവാഴികളോ രാജാക്കന്മാരോ ആയിരിക്കും.ഇവര്‍ക്കെല്ലാം മാന്യമെന്ന് അന്ന് കരുതപ്പെട്ടിരുന്ന ഒന്നില്‍ കൂടുതല്‍ ബ്രാഹ്മണരുമൊത്തുള്ള ലൈംഗീക ബന്ധങ്ങളുമുണ്ടാകും. അതുപോലെത്തന്നെയാണ് കൂത്തച്ചികളും,പൊലിയാടിച്ചികളും. അന്ന് ദേവ കന്യകകളായിരുന്ന, ബഹുമാന്യ പദവികളിലിരുന്ന ഈ സ്ത്രീ രത്നങ്ങളെ അവരുടെ ജീവിത രീതിയെ അടിസ്ഥാനപ്പെടുത്തി സവര്‍ണ്ണ സാംസ്ക്കാരികതക്ക് പുറമെ നിന്നിരുന്ന ആകെ ജനസംഖ്യയുടെ 90%ലേറെവരുന്ന അഹിന്ദുക്കളായ അവര്‍ണ്ണ ജനം വേശ്യകള്‍ എന്നാണ് തിരിച്ചറിഞ്ഞ് ഭാഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ! അവര്‍ണ്ണരും സവര്‍ണ്ണരും ഇടകലരാതെ മാറി നിന്നിരുന്നതിനാല്‍ പൊലിയാടിച്ചികളും കൂത്തച്ചികളും തേവ്ട്ശ്ശികളും മാന്യരായി സവര്‍ണ്ണ ഗൃഹങ്ങളില്‍ ദേവകന്യകകളായി വാഴ്ത്തപ്പെടുംബോള്‍ തന്നെ അവര്‍ണ്ണ സമൂഹം അവരെ വേശ്യകളുടെ ബ്രാഹ്മണ്യ ബ്രാന്‍ഡ് രൂപങ്ങളായി പരിഹാസത്തോടെ വ്യവഹരിച്ചിരുന്നു.
ആ വ്യവഹാരത്തിന്റെ അറിവ് വെള്ളക്കാരുടെ വരവോടെ ബ്രാഹ്മണ്യ സാമൂഹ്യ വ്യവസ്ഥിതിയുടെ വിള്ളലുകളിലൂടെ സവര്‍ണ്ണതക്കകത്തേക്ക് പ്രവേശിക്കുകയും, സവര്‍ണ്ണ കാപട്യം വിവസ്ത്രമാക്കുന്ന, തൊലിയുരിക്കുന്ന തെറിയായി മനസ്സിലാക്കി സവര്‍ണ്ണ അച്ചിമാരായ പൊലിയാടിച്ചി വാക്കുകളെ പടിയടച്ച് പിണ്ഢം വച്ച് സവര്‍ണ്ണതയെ കുലിനമാക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് ചരിത്രമുറങ്ങുന്ന ആ വാക്കുകളെ നമുക്ക് നോക്കാന്‍ പോലും ഇന്ന് അറപ്പുതോന്നുന്നത്! തല്‍ഫലമായി ഇന്ന് സവര്‍ണ്ണ സാംസ്ക്കാരികത പിന്‍പറ്റുന്നവര്‍ക്കു മാത്രമല്ല,അവര്‍ണ്ണര്‍ക്കും ഈ വാക്കുകള്‍ അസഭ്യവും തെറിയും മാന്യതയില്ലാത്തവരുടെ വാക്കുകളുമാകുന്നു. അവര്‍ണ്ണ ജനതയുടെ സത്യസന്ധമായ അറിവിനെ ഭയന്ന സവര്‍ണ്ണത ആ വാക്കുകളെ കരളു പിളര്‍ക്കുന്ന തെറിയായി തിരിച്ചറിയുന്നതില്‍ അവര്‍ണ്ണ ഭാഷ സംസാരിക്കുന്നവര്‍ നിര്‍ദ്ദോഷികളാണെന്ന് പറയേണ്ടതില്ലല്ലോ ! ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് സവര്‍ണ്ണവും മാന്യവുമായ ഭാഷ എന്നത് കപടവും,ശുഷ്ക്കവും,കൃത്രിമവുമായ ഇടുങ്ങിയ സ്വാര്‍ഥ ഭരണ വര്‍ഗ്ഗത്തിന്റെ ഭഷയാണ് എന്നാണ്. നമ്മള്‍ തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ മനുഷ്യത്വത്തിന്റേയോ നന്മയുടേയോ ഭാഷയല്ല !!!

ഇത്രയും പറയുംബോള്‍ പഴയകാല സ്ത്രീകളെ ഇങ്ങനെ അധിക്ഷേപിക്കാമോ എന്നൊക്കെയാണ് സ്ത്രൈണ ബുദ്ധിയുള്ള കുഞ്ഞിരാമന്മാര്‍ പരിദേവനവുമായി വരിക. സമൂഹത്തിന്റെ സാംസ്ക്കാരികതയുടെ വാഹകരായ സ്ത്രീകളില്‍ അധികാരത്തോട് ഒട്ടി നിന്നിരുന്നവര്‍ എത്രമാത്രം ജീര്‍ണ്ണിച്ചിരുന്നു എന്ന അറിവ് ഒരു സമൂഹത്തിന്റെ ജീര്‍ണ്ണതയുടെ പാതാളത്തെ തൊട്ടുകാണിക്കുന്ന ഘടകമാണ്.ആ അറിവ് ജനകീയ (അവര്‍ണ്ണ)ഭാഷയുടെ വാക്കുകളിലാണ് ചരിത്രം രേഖപ്പെടുത്തിവക്കുക. അതിനാല്‍ ഈ ചരിത്ര വസ്തുതയെ അപഗ്രഥിക്കുന്നത് സ്ത്രീ പീഢനമാണെന്നൊന്നും നിരൂപിക്കാതിരിക്കുക. മാന്യതയുടേയും മാന്യതയില്ലായ്മയുടേയും ഭേദവ്യത്യാസം മനുഷ്യത്വ രഹിതമായ വിവേചനം എന്നിവ ബോധ്യപ്പെടാന്‍ ഇത്തരം അപഗ്രഥനങ്ങള്‍ക്കേ കഴിയു. അല്ലാത്ത പക്ഷം സത്യത്തിനു മാന്യമായ ഉടുപ്പില്ല എന്ന് അപഹസിച്ച് സത്യം സമൂഹത്തില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടുകൊണ്ടിരിക്കും. ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നത് അതാണല്ലോ !

അവര്‍ണ്ണമോ സവര്‍ണ്ണമോ ആകട്ടെ, ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും പരമ പ്രധാനമാണ്,പരിപാവനമാണ്. ആര്‍ക്കും അതിനെ മൂടിക്കെട്ടാന്‍ അവകാശമുണ്ടായിരിക്കരുത്. ഉണ്ടെങ്കില്‍ അത് തിന്മയുടെ അധികാര ദാഹം മാത്രമാണ് !!!
ആരെയെങ്കിലും വ്യക്തിപരമായി ആക്രമിക്കുന്നതോ,ആക്രമണ ഭീഷണി നടത്തുന്നതോ,മോഷണമോ പിടിച്ചുപറിയോ നടത്തുന്നതുമല്ലാതെ മറ്റൊന്നും തന്നെ ബ്ലോഗില്‍ കുറ്റകൃത്യമായി വിശേഷിപ്പിക്കപ്പെടരുതെന്ന് ചിത്രകാരന്‍ പ്രബുദ്ധരായ ബ്ലോഗര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു.
ഇതു സംബന്ധമായി ശ്രദ്ധയില്‍ പെട്ട പോസ്റ്റുകള്‍:
1)ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയവും മലയാളം ഇന്റര്‍നെറ്റില്‍
2)വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍
3)ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!
4)സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്
5)വിചിത്രകേരളം പത്ര വാര്‍ത്തകള്‍
6) വിചിത്ര കേരളം ബ്ലോഗ്ഗര്‍ പിടിയില്‍
7)സമുദായത്തിനെതിരെ ബ്ലോഗ്: ഉടമ അറസ്റ്റില്‍
8)ജാതിയും 'മതനിരപേക്ഷ'രരും
9)ചിത്രകാരനു സ്നേഹപൂർവ്വം
10)ബ്ലോഗിലെ വിഷജന്തുക്കള്‍
11)ജനാധിപത്യത്തില്‍ എത്രകഴഞ്ച് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്
12)വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്
13)മാതൃഭുമിയും നായര്‍ സ്ത്രീയെ വേശ്യയാക്കുന്നു????
14)ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !
15)മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !
16)നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ വിവക്ഷകള്‍?
17)ജാതി സവര്‍ണന്മാരോട് പറയാനുള്ളത്....

Thursday, May 20, 2010

ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !

ഇതോടൊന്നിച്ച് ജാതി-മത വര്‍ഗ്ഗീയതയുടെ ഭ്രാന്തോടടുത്തു നില്‍ക്കുന്ന മനോവൈകല്യവുമായി ബ്ലോഗിലും ഓര്‍ക്കൂട്ടിലും,വിക്കിയിലുമെല്ലാം ജാതിവാലിന്റെ മാഹത്മ്യം നിര്‍മ്മിക്കുന്നതും, ദുരഭിമാനത്തിന്റെ വര്‍ഗ്ഗീയ മനസ്സിനു മൂര്‍ച്ചകൂട്ടുന്നതുമായ പോസ്റ്റുകളുടേയും, കമന്റുകളുടേയും ചില സ്ക്രീന്‍ ഷോട്ടുകള്‍ ചേര്‍ക്കുന്നു. പൊതുവെ വിശ്വസ്തരായ ജാതിക്കൂട്ടത്തില്‍ മാത്രം കെട്ടഴിക്കാറുള്ള ജാതിവാലിന്റെ മാഹാത്മ്യവും,അന്യ ജാതികളോടുള്ള പരിഹാസ/പ്രതികാര ദാഹവും സമൂഹം പൊതുവെ അറിയാറില്ല. അതുകൊണ്ടുതന്നെ ഈ ജാതി അജണ്ടകളുമായി നമുക്കിടയില്‍ ജീവിക്കുന്ന സഹോദരങ്ങള്‍ നവീകരിക്കപ്പെടാത്ത ജാതി അറകളായി കഴിഞ്ഞുകൂടുകയായിരുന്നു. എന്നാല്‍, ബ്ലോഗു പോലുള്ള നെറ്റ് മാധ്യമങ്ങളുടെ വരവോടെ ഇവരുടെ ചിന്തകള്‍ നെറ്റില്‍ പരക്കാനും ജാതി ദുരഭിമാനങ്ങളുമായി സമൂഹത്തിന്റെ ഉപരിതലത്തില്‍ കഴിഞ്ഞുകൂടുന്ന വലിയൊരു ജനവിഭാഗത്തിന്റെ ജാതീയമായ സംങ്കുചിതത്വത്തിന്റെ തീവ്രത ചര്‍ച്ചചെയ്യപ്പെടാനും ഇടയായിരിക്കുന്നു. തീര്‍ച്ചയായും സാമൂഹ്യമായി തുരുത്തുകള്‍ സൃഷ്ടിക്കുന്ന ജാതിഭ്രാന്തിന് ആരോഗ്യകരമായ മരുന്ന് നിര്‍മ്മിക്കാന്‍ ഈ തുറന്നെഴുത്ത് സഹായകമാണ്.
അതുകൊണ്ടുതന്നെ ജാതി-മത പരമായ തീവ്രവാദപരമായ ആശയങ്ങളും,അഭിപ്രായങ്ങളും നാം വളരെ സഹിഷ്ണുതയോടെയും, വ്യക്തി ബഹുമാനത്തോടെയും സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു. ഇത്തരം ജാതി-മത ദുരഭിമാനങ്ങളും, അന്യ ജാതി മതങ്ങളോടുള്ള പകയും പരിഹാസവും ബ്ലോഗില്‍/ഓര്‍ക്കുട്ടില്‍ എഴുതുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിനു പരാതി നല്‍കുകയല്ല, കോടതി കേറ്റുകയല്ല മനുഷ്യ സ്നേഹത്തില്‍ വിശ്വസിക്കുന്നവര്‍ ചെയ്യേണ്ടത്. ആ തുറന്നെഴുത്തിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. കാരണം, നായരായാലും നംബൂതിരിയായാലും,ഈഴവനായാലും,സുറിയാനി ക്രൈസ്തവനായാലും,മുസ്ലീമായാലും ബ്ലോഗ് എഴുതുന്നവന്‍ നമ്മുടെ സഹജീവിയാണ്. അയാളുടെ ശരിയായ ധാരണകളും തെറ്റായ ധാരണകളും സമൂഹത്തിന്റെ നിലവിലുള്ള സാംസ്ക്കാരികതയും സാമൂഹ്യമായ അവസ്ഥയും അയാളില്‍ വളര്‍ത്തിയെടുത്ത ബോധത്തില്‍ നിന്നും ഉത്ഭവിക്കുന്നതാണ്. ആ ധാരണകളില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് സമൂഹത്തിന്റെ കുഴപ്പമാണ്. ആ കുഴപ്പം പരിഹരിക്കേണ്ടത് സാമൂഹ്യ മാറ്റങ്ങളിലൂടെയാണ്. അല്ലാതെ നമുക്ക് അനിഷ്ടമായ അഭിപ്രായം രേഖപ്പെടുത്തിയ ആളെ നിയമങ്ങള്‍, പോലീസ്, കോടതി തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയല്ല തിരുത്തേണ്ടത്.അതൊരു സാംസ്ക്കാരിക പ്രവര്‍ത്തനത്തിലൂടെയായിരിക്കണം. മാത്രമല്ല സമൂഹത്തെക്കുറിച്ച് പഠിക്കാനും,പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാനും ഉപയോഗപ്രദമായ തുറന്നെഴുത്തെന്നോ ആത്മപ്രകാശനമെന്നോ വിശേഷിപ്പിക്കാവുന്ന ബ്ലോഗ് രചനകള്‍ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ക്കും ഭാഷാശാസ്ത്ര പഠിതാക്കള്‍ക്കും ഉപകാരപ്പെടാനുമിടയുണ്ട്.ഇതോടൊപ്പം ബാലകൃഷ്ണപിള്ളയുടെ 2008 febലെ ജാതിമാഹാത്മ്യ പ്രസംഗവും ചേര്‍ക്കുന്നു :
(ബ്ലോഗ് പോസ്റ്റ്: കാദംബരിയിലെ നായര്‍ മാടമ്പിക്ക്‌ കൊമ്പു മുളയ്‌ക്കുമ്പോള്‍2008 ഫെബ്രുവരി ലക്കത്തില്‍ കറന്റ് അഫ്ഫയേഴ്സ് മാസികയില്‍ പ്രസിദ്ധീകരിച്ച ടി.സി.രാജേഷിന്റെ ലേഖനത്തിലുള്ള ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗ ഉദ്ദരണിയാണ് താഴെ.)


"കേരളത്തില്‍ എത്രയോ പീഡനക്കേസുകള്‍ നടക്കുന്നു. ഒന്നിലെങ്കിലും ഒരു നായരുണ്ടോ. കവര്‍ച്ചക്കേസിലോ കൊലപാതക്കേസിലോ ഒരു നായരുണ്ടോ? അമ്പലപ്പുഴയില്‍ മൂന്നു പെമ്പിള്ളേര്‍ വിഷം കഴിച്ചു മരിച്ചു. ഒന്നുപോലും നായരല്ല. സന്തോഷ്‌ മാധവനാരാ? തലയ്‌ക്കു വെടിവയ്‌ക്കാന്‍ തുനിഞ്ഞ സ്വാമി ആരാ? നായന്‍മാര്‍ നല്ല അമ്മയുടെ വയറ്റില്‍ പിറന്നവരാ. അന്തസുള്ള തറവാടികള്‍!

നായന്‍മാരുടെ നേതൃത്വത്തില്‍ ഒറ്റ അബ്‌കാരിപോലുമില്ല. കരിഞ്ചന്തക്കാരനോ പൂഴ്‌ത്തിവയ്‌പുകാരനോ ഇല്ല. ജി. മാധവന്‍നായര്‍ റോക്കറ്റു വിട്ടതുകൊണ്ടാ പതിനൊന്നെണ്ണവും ചന്ദ്രനിലെത്തിയത്‌. ഒരു പിന്നോക്കക്കാരനായിരുന്നു അത്‌ ചെയ്‌തതെങ്കില്‍ പതിനൊന്നും പതിനൊന്നിടത്തും അതിലൊന്ന്‌ സെക്രട്ടേറിയറ്റിനു മുകളിലും വീഴുമായിരുന്നു. മാധവന്‍നായര്‍ക്കൊപ്പമുള്ള രാധാകൃഷ്‌ണനു വാലില്ലെന്നേയുള്ളൂ, അയാളും നല്ല നായരാ.

തിരുവനന്തപുരംകാര്‍ ശ്രീപദ്‌മനാഭന്റെ നാലുകാശ്‌ ശമ്പളം വാങ്ങി ജീവിക്കാന്‍ കൊതിക്കുന്നവരാ. ഇപ്പോഴിവിടെ എത്ര നായന്‍മാരുണ്ട്‌ സര്‍ക്കാര്‍ ജോലിക്കാരായിട്ട്‌? അനവധി നല്ല നായന്‍മാരെ ലോക്‌സഭയിലേക്കു ജയിപ്പിച്ചുവിട്ട തിരുവനന്തപുരത്ത്‌ ഇപ്പോഴാരാ പ്രതിനിധി. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുന്നും പിന്നും ഒരുപോലിരിക്കുന്ന ഒരുത്തന്‍. നമ്മുടെ കാര്‍ന്നോര്‍ക്കുമുണ്ട്‌ അയാളെ ജയിപ്പിച്ചതിന്റെ ഉത്തരവാദിത്വം. അന്ന്‌ അയാള്‌ കാര്‍ന്നോരുടെ വായിലോട്ട്‌ ലഡു തിരുകുന്നതുകണ്ടു. കാര്‍ന്നോര്‍ക്ക്‌ അന്ന്‌ ബാധിച്ച മുഞ്ഞബാധ ഇപ്പോഴും മാറിയിട്ടില്ല."

ഇതു സംബന്ധമായി ശ്രദ്ധയില്‍ പെട്ട പോസ്റ്റുകള്‍:
1)ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയവും മലയാളം ഇന്റര്‍നെറ്റില്‍
2)വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍
3)ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!
4)സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്
5)വിചിത്രകേരളം പത്ര വാര്‍ത്തകള്‍
6) വിചിത്ര കേരളം ബ്ലോഗ്ഗര്‍ പിടിയില്‍
7)സമുദായത്തിനെതിരെ ബ്ലോഗ്: ഉടമ അറസ്റ്റില്‍
8)ജാതിയും 'മതനിരപേക്ഷ'രരും
9)ചിത്രകാരനു സ്നേഹപൂർവ്വം
10)ബ്ലോഗിലെ വിഷജന്തുക്കള്‍
11)ജനാധിപത്യത്തില്‍ എത്രകഴഞ്ച് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്
12)വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്
13)മാതൃഭുമിയും നായര്‍ സ്ത്രീയെ വേശ്യയാക്കുന്നു????
14)ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !
15)മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !
16)നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ വിവക്ഷകള്‍?
17)ജാതി സവര്‍ണന്മാരോട് പറയാനുള്ളത്....

Saturday, May 15, 2010

ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

ബ്ലൊഗര്‍ ഷൈനിനെ ജാതി സംഘടനാ നേതാവിനുവേണ്ടി ചിത്രവധം നടത്താനായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പോലീസ് നല്‍കിയ ഭാഷ്യം വള്ളിപുള്ളി തെറ്റാതെ വിവിധ മാധ്യമങ്ങളില്‍ അടിച്ചുവന്നത് താഴെ കൊടുക്കുന്നു.

ബ്ലോഗ് പൊതുജനത്തിന്റെ അഭിപ്രായ പ്രകടനത്തിനുള്ള വേദിയാണ്. ഒരു ജനാധിപത്യസമൂഹത്തില്‍ പൌരന്മാരുടെ അഭിപ്രായങ്ങള്‍ക്കും സ്വതന്ത്ര ചിന്തക്കും അനിയന്ത്രിതമായ അവകാശമാണുള്ളത്. അഭിപ്രായങ്ങള്‍ ബ്ലോഗില്‍ രേഖപ്പെടുത്തിവക്കുന്നു എന്ന സൌകര്യം ഉപയോഗപ്പെടുത്തി “അങ്ങുന്നേ... ഇതാ ഒരു രാജ്യ ദ്രോഹി” എന്നു നിലവിളിച്ചുകൊണ്ട് പഴയ രാജ കിങ്കരന്മാര്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ ചുറ്റിത്തിരിയുന്നത് പൊതുജനത്തിന്റെ നികുതിപ്പണം ശംബളമായി വാങ്ങുന്ന ജനാധിപത്യ സര്‍ക്കാരിന്റെ ജീവനക്കാര്‍ക്ക് കളങ്കമുണ്ടാക്കുന്ന ഏര്‍പ്പാടാണ്. ഇന്റെര്‍നെറ്റിലെ കുറ്റകൃത്യങ്ങള്‍ തടയാനുദ്ദേശിച്ച് സ്ഥാപിക്കപ്പെട്ട സൈബര്‍ സെല്ലില്‍ നായര്‍ ജാതി സംഘടനകളുടേയും സ്ഥലത്തെ പഴയ രാജഭക്തന്മാരുടേയും ജാതീയമായ ഗൂഢാലോചനകളും
ആഭിചാര പ്രയോഗങ്ങളും നടന്നുകൊണ്ടിരിക്കുന്നു എന്നാണ് സമീപകാല വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ബ്ലോഗിലെ നായര്‍ ബ്ലോഗ് ഗ്രൂപ്പിന്റെ ഉടമയായ ഒരു ജാതി ഭ്രാന്തന്റെ നേതൃത്വത്തില്‍, ബ്ലോഗില്‍ എഴുതപ്പെടുന്ന ജാതി-മത വിമര്‍ശനാത്മകമായ പോസ്റ്റുകളേയും കമന്റുകളേയും അടിസ്ഥാനപ്പെടുത്തി ബ്ലോഗര്‍മാരെ സൈബര്‍സെല്ലിന്റെ സഹായത്തോടെ കേസുകളില്‍ കുടുക്കി ദ്രോഹിക്കുന്ന കോക്കസ് പ്രവര്‍ത്തിക്കുന്നതായാണ് ഈ ജാതി ഭ്രാന്തന്റെ കമന്റുകളില്‍ നിന്നും പോസ്റ്റുകളില്‍ നിന്നും മനസ്സിലാക്കാനാകുന്നത്. ചിത്രകാരനെ കേസില്‍ കുടുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഈ തീവ്രഹൈന്ദവ ഫാസിസ്റ്റ് ഗ്രൂപ്പു തന്നെയാണെന്നാണ് കരുതുന്നത്. “ചിത്രകാരനെ അഴിയെണ്ണിക്കുമെന്ന്” മറ്റൊരു ബ്ലോഗറോട് ഈ ഗ്രൂപ്പ് ഉടമ ഫോണില്‍ ആക്രോശിക്കുന്നത് ചിത്രകാരന്‍ കേട്ടിട്ടുണ്ട്. ചിത്രകാരന്റെ സ്ഥാപനത്തിന്റെ വിസിറ്റിങ്ങ് കാര്‍ഡ്,ചിത്രകാരന്റെ വിലാസം,ഫോട്ടോ,ഫോണ്‍ നംബറുകള്‍ തുടങ്ങിയവ ചിത്രകാരന്റെ അനുമതിയില്ലാതെ ഈ ജാതി ഭ്രാന്തന്‍ അയാളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും ഫാസിസ്റ്റ് കുറ്റവാസനയുള്ള വര്‍ഗ്ഗീയവാദികള്‍ക്ക് ചിത്രകാരനെ കേസില്‍ കുരുക്കി വിഷമിപ്പിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തിരുന്നു. ബ്ലോഗില്‍ ആരോടും ശത്രുതപുലര്‍ത്താന്‍ താല്‍പ്പര്യമില്ലാത്തതിനാലും, ഇത്തരം വര്‍ഗ്ഗീയ ജാതി ഭ്രാന്തന്മാര്‍ക്കു പിറകെ നടക്കന്‍ താല്‍പ്പര്യമില്ലാത്തതിനാലും, ബ്ലോഗില്‍ എഴുതി തീരേണ്ടത് ബ്ലോഗില്‍ തന്നെ തീരണം എന്നു വിശ്വസിക്കുന്നതിനാലും കേസെടുക്കാനുള്ള അവിവേകമൊന്നും ചിത്രകാരന്‍ കാണിച്ചിരുന്നില്ല. ബ്ലോഗിലെ നിസാരമായ അഭിപ്രായങ്ങള്‍ നേഴ്‌സറി കുട്ടികളെപ്പോലെ പോലീസിലും കോടതിയിലുമൊക്കെ എത്തിച്ച് പോലീസ് സ്റ്റേഷനും,കോടതിയുമെല്ലാം മാടംബിത്വ താല്‍പ്പര്യ സംരക്ഷണ കേന്ദ്രമാക്കാനുള്ള ജാതി-മത വര്‍ഗ്ഗീയ ഗ്രൂപ്പുകളുടെ ശ്രമം സര്‍ക്കാരും, രാഷ്ട്രീയ കക്ഷികളും നിയന്ത്രണ വിധേയമാക്കത്ത പക്ഷം നമ്മുടെ നാട്ടില്‍ ജനാധിപത്യത്തിന്റെ ലേബലില്‍ മാടംബി രാജഭരണം തന്നെയാണ് നിലനില്‍ക്കുന്നത് എന്ന് തെളിയിക്കപ്പെടും.

ബ്ലോഗിലെ സവര്‍ണ്ണ ജാതി ഗ്രൂപ്പിന്റെ പ്രധാനിയായ ഫാര്‍മര്‍ നായര്‍ എന്നൊരു വിദ്ധ്വാന്‍, നായര്‍ ജാതി സംഘടന തലവനും, സൈബര്‍ സെല്ലും ചേര്‍ന്ന് ഒരു ബ്ലോഗറെ ചിത്രവധം നടത്തിയതിനെ അനുമോദിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുന്നു. വിചിത്രകേരളം എന്ന ബ്ലോഗ് എഴുതിയിരുന്ന ഷൈന്‍ എന്ന യുവാവിനാണ് അംബതിനായിരം രൂപ കെട്ടിവക്കാനും, രണ്ടാള്‍ ജാമ്യവും, ആഴ്ച്ചയില്‍ രണ്ടു ദിവസം എറണാകുളത്തുനിന്നും തിരുവനന്തപുരത്ത് സൈബര്‍ സെല്ലിലെത്തി ഒപ്പിടാനുള്ള ഭാഗ്യവും നേടിക്കൊടുത്തുകൊണ്ട് ജാതി നേതാവും പോലീസിലെ നായര്‍ വര്‍ഗ്ഗീയ മനസ്സുകളും തങ്ങളുടെ ജാതിവാലുകള്‍ അഭിമാനപൂര്‍വ്വം പൊക്കിക്കാണിക്കുന്നത്. സെയ്‌ബര്‍ നിയമ പ്രകാരം
നില്‍നില്‍ക്കാനിടയില്ലാത്ത കേവലം ചരിത്ര സത്യങ്ങളുടെ പുനര്‍വായന എന്നതിലുപരി കുറ്റകരമായ ഒന്നും തന്നെയില്ലാത്ത ഒരു ബ്ലോഗും അതിന്റെ ബ്ലോഗറും ജാതിഭ്രാന്തന്മാരുടെ കോക്കസ് വര്‍ക്കിലൂടെ എങ്ങനെയാണ് ഭീകരനായി മുദ്രകുത്തപ്പെടുന്നത് എന്നതിന്റെ പരിഹാസ്യമായ ദൃഷ്ടാതമാണ് ഇതെന്നു പറയാം.

നായര്‍ വേശ്യാവൃത്തിയുടെ ചരിത്രം ഷൈന്‍ എന്ന ബ്ലോഗര്‍ ചമച്ചുണ്ടാക്കിയ പുരാണമല്ല. ചരിത്ര വസ്തുതയാണ്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ ലഭ്യമായ മലയാളം സന്ദേശകാവ്യങ്ങളൊക്കെ എടുത്ത് വായിച്ചാല്‍ തേവ്ടിശ്ശികളും,കൂത്തച്ചികളും,ആത്തച്ചിമാരും,പൊലിയാടിച്ചിമാരും സവര്‍ണ്ണ നായര്‍ ഗൃഹങ്ങളില്‍ നിന്നും നമുക്ക് യഥേഷ്ടം കണ്ടെടുക്കാനാകും. മാത്രമല്ല, ഏതാനും നൂറ്റാണ്ടുകള്‍ മാത്രം മുന്‍പ് നായര്‍ സ്ത്രീകളുടെ മൃഗസമാനമായ ലൈംഗീക അരാജകത്വം നിറഞ്ഞ ജീവിതത്തെ അവസാനിപ്പിച്ച് മനുഷ്യന്മാരെപ്പോലെ ജീവിക്കണമെന്ന് കോഴിക്കോട് പാളയം പള്ളിയില്‍ വച്ച് ടിപ്പുസുല്‍ത്താന് വിളംബരപ്പെടൂത്തേണ്ടി വന്നിട്ടുമുണ്ട്. ഇതൊക്കെ കൂടാതെ, പ്രശസ്തരായ ഒട്ടേറെ സാഹിത്യകാരന്മാരുടെ കൃതികളില്‍ വേശ്യാവൃത്തിയുടെ അപരനാമമായ നായര്‍ സംബന്ധ ചരിത്രത്തിന് തെളിവുകളുണ്ട്. മാത്രമല്ല, ഇപ്പോഴത്തെ സി.ബി.എസ്.സി.ജനറേഷനു മുന്‍പുള്ള പ്രായമായ മലയാളികള്‍ക്ക് അറിവുള്ള അത്രയൊന്നു പഴക്കമില്ലാത്ത ചരിത്രമാണ് നായര്‍ ദാസ്യവും സദാചാരവും. അതിന്റെ ഒരു പുനര്‍ വായനയെപ്പോലും ജാതി ഭ്രാന്തന്മാര്‍ ഇത്രയേറെ ഭയപ്പെടുന്നത് ഷൈന്‍ എന്ന ബ്ലോഗറുടെ കുറ്റമല്ല, ജാതി ദുരഭിമാനം പടച്ചുണ്ടാക്കുന്ന കള്ള ചരിത്രത്തിന്റെ പാര്‍ശ്വഫലമാണ്. മറ്റൊന്നു കൂടി ശ്രദ്ധിക്കണം. ഷൈന്‍ നിലവിലുള്ള ഏതെങ്കിലും വ്യക്തിയുടെ സദാചാരഭ്രംശത്തെക്കുറിച്ച് എവിടേയും എഴുതിയതായി കണ്ടിട്ടില്ല. ജാതിയുടെയും, മതത്തിന്റെയും,രാഷ്ട്രീയത്തിന്റേയും ചരിത്രം പഠിക്കുന്നത് ഏതൊരു സമൂഹജീവിയുടേയും പുരോഗമനാത്മകമായ സാമൂഹ്യ പ്രവര്‍ത്തനമാണ്. അതിനെ തടയാന്‍ ശ്രമിക്കുന്നത് ഫാസിസമാണ്. ജാതി ഭീകരതയാണ്. ജാതി സംഘടനകളുടെ നേതൃത്വത്തില്‍ അത്തരം ഫാസിസ്റ്റ് സമീപനം സ്വാഭാവികമാണ്. എന്നാല്‍ ഒരു ജനാധിപത്യ ഗവണ്മെന്റിന്റെ ... ഭരണയന്ത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ പബ്ലിക്ക് സെര്‍വന്റ്സ് മാടംബികള്‍ക്കും, ഫാസിസ്റ്റുകള്‍ക്കും ചൂട്ടു പിടിച്ചുകൊടുക്കുന്നത് സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുന്ന ഒരു രോഗമാണ്. അതിനെതിരെ രഷ്ട്രീയമായി സംഘടിക്കുക എന്നതാണ് ജനങ്ങള്‍ക്കുള്ള വഴി. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ .. സി.കേശവന്റെ വഴിയില്‍( നായരും പട്ടരും ചേര്‍ന്നാല്‍ തിരുവിതാംകൂര്‍ ഗവണ്മെന്റായി...)ഷൈന്മാര്‍ ബ്ലോഗിലൂടെ നടത്തുന്ന ചരിത്ര പഠനത്തേയും, ജാതീയതക്കെതിരെയുള്ള സാംസ്ക്കാരിക പോരാട്ടത്തേയും ചിത്രകാരന്‍ മുക്തകണ്ഡം പ്രശംസിക്കുന്നു.
ജാതി നേതാക്കളുടേയും, സൈബര്‍ സെല്ലിന്റേയും ജാതീയമായ മാടംബി പീഢനത്തിനിരയായ ഷൈനിന് ഐക്യ ദാര്‍ഢ്യ പ്രഖ്യാപിക്കാന്‍ ജാതിമത നിരപേക്ഷമായി ചിന്തിക്കുന്ന സര്‍വ്വ രാജ്യങ്ങളിലെയും മലയാളികളോടും ചിത്രകാരന്‍ മാനവികതയുടെയും,നന്മയുടേയും,സ്വതന്ത്ര്യത്തിന്റേയും പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.

മഹാത്മാഗാന്ധി നല്‍കിയ വഴിയിലൂടെ മാടംബികളില്‍ നിന്നും സവര്‍ണ്ണ ഭ്രാന്തന്മാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാനായി നമുക്ക് സ്വാതന്ത്ര്യ സമരം തുടരേണ്ടിയിരിക്കുന്നു...

അടിക്കുറിപ്പ്:
നമ്മുടെ ഫാര്‍മര്‍ നായര്‍ക്ക് സൈബര്‍ സെല്ലില്‍ ഒരു മേശയും കസേരയും,നെറ്റ് കണക്ഷനുള്ള കംബ്യൂട്ടറും,മൂന്നാം മുറകള്‍ നടപ്പാക്കാനുള്ള ഒരു ക്യാബിനും ഏര്‍പ്പാടു ചെയ്യേണ്ടതാണ്. സൈബര്‍ സെല്ലിനെ കൂടെക്കൂടെ അഭിനന്ദനങ്ങളറിയിക്കാനും, വിവരം കുറഞ്ഞ അവര്‍ക്ക് ബ്ലോഗര്‍മാരെക്കുറിച്ചുള്ള ജാതകം നല്‍കി പ്രബുദ്ധരാക്കാനും, സകല ബ്ലോഗര്‍മാരേയും മാടംബി ഭക്തരാക്കാനും, അതിനു തയ്യാറാകാത്തവരെ കേസില്‍ കുടുക്കി ദ്രോഹിക്കാനും സൌകര്യമയിരിക്കുമെന്നതിനാല്‍ സര്‍ക്കാരിലെ ഏതെങ്കിലും നായര്‍ ഉദ്ദ്യോഗസ്തനെ സ്വാധീനിച്ച് മഹത്വപൂര്‍ണ്ണമായ ഈ ആവശ്യം നിറവേറ്റേണ്ടതാണ്.2010, മേയ് 15 7:49 am
ബ്ലോഗര്‍ chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഹഹഹഹ........
കൊള്ളാമല്ലോ മര്യാദ രാമന്മാരുടെ പ്രതികരണങ്ങള്‍ !!!!
നായര്‍ ജാതി സംഘടന നേതാവും,
നായര്‍ പോലീസും ചേര്‍ന്ന് നായര്‍
ചരിത്രത്തിലേക്കുള്ള അന്വേഷണത്തെ
മുളയിലെ നുള്ളിക്കളയാനുള്ള ഒരു മാടംബി
നംബറെടുത്തു എന്നേയുള്ളു.
അധികാരത്തിന്റെ വഴിയില്‍ ജാതീയമായ
സ്വാധീനശക്തി എത്രമാത്രം അടിഞ്ഞുകൂടിക്കിടക്കുന്നു എന്നതിന്റെ ദൃഷ്ടാന്തം.

ജാതിയും,മതവും,രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ
പൊതുജനാഭിപ്രായത്തെ മൂടിക്കെട്ടുന്നതിനു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ ആഭിചാര കേന്ദ്രമായി സൈബര്‍ നിയമത്തെ ഉപയോഗിക്കുമെന്നുള്ള ഭീഷണി !!!
നമ്മുടെ ഉറങ്ങിക്കിടക്കുന്ന രാഷ്ട്രീയത്തെ ഉണര്‍ത്താന്‍ എന്തായാലും ഈ ജാതിക്കോമരങ്ങളുടെ അറസ്റ്റ് നാടകം ഉപകരിക്കും.

ഇതെന്താ വെള്ളരിക്കാ പട്ടണമോ !!!
പണ്ട് തിരുവനന്തപുരം രാജാവിന്റെ നായര്‍ പോലീസ് ആയിരക്കണക്കിനു കൃസ്ത്യന്‍ നാടാര്‍ സ്ത്രീകളുടെ ബ്ലൌസ് തെരുവില്‍ വച്ച് പിടിച്ചുകീറുന്ന തികച്ചും അന്ന് നിയമ വിധേയമായിരുന്ന ഒരു മാടംബിത്തം നടത്തിയിരുന്നു.(ചാന്നാര്‍ സ്ത്രീ പെയിന്റിങ്ങ്) 50 കൊല്ലത്തിലേറെ തിരുവിതാം കൂര്‍ പോലീസിന്റെ മുഖ്യ ജോലി തന്നെ അതായിരുന്നു. അന്ന് അതില്‍ അനീതിയുള്ളതായി രാജാവിനും,നായര്‍ പോലീസിനും,കോടതിക്കും തോന്നിയിരുന്നില്ലത്രേ !!!
(ചാന്നാര്‍ ലഹളയും നായര്‍ പട്ടാളവും)
ഇപ്പോള്‍ ബ്ലോഗര്‍മാരെ നിയമക്കുരുക്കില്‍ പെടുത്തി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കും
ഒരു പത്തുകൊല്ലം കഴിഞ്ഞാല്‍ തങ്ങള്‍ നടത്തിയ മാടംബിത്തത്തെക്കുറിച്ച് ബോധം വരേണ്ടിവരും. നായര്‍ മാടംബികളുടെ ചരിത്രം കുറച്ചുകൂടി മോശമാകാനേ ഇതൊക്കെ ഉപകരിക്കു.
ഏതെങ്കിലും ഒരു ബ്ലോഗര്‍ തുമ്മിയാല്‍ തെറിക്കുന്നതാണ് ജാതി മത കോമരങ്ങളുടെ ചരിത്രമെങ്കില്‍ ... ആ ചരിത്രത്തെ ഓര്‍ത്ത്
സഹതപിക്കാനേ കഴിയു. ഹഹഹ.....
മനുഷ്യന്മാരാകാന്‍ ഈ ചൂലുകള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു !!!

കോഴഞ്ചേരി പ്രസംഗം എന്നൊക്കെ കേള്‍ക്കുന്ന സമയമാണ്... നായരും പട്ടരും ചേര്‍ന്നാല്‍ സര്‍ക്കാരായി എന്നാണെന്നു തോന്നുന്നു അതിലെ ഭംഗിയുള വാചകം !!!(നായരും പട്ടരും ചേര്‍ന്നാല്‍ തിരുവിതാംകൂര്‍ ഗവണ്മെന്റായി...)
അതിന്റെ ഒരു തുടര്‍ച്ച...

2010, മേയ് 15 7:59 am


മന്ത്രം:(മൈര്,മഞ്ഞള്, പൂറ്,പൂംങ്കുല..ഓം,ഹ്രീം,ശ്രീം,ക്ക്ലിം,...വന്ന ബാധ ഒഴിഞ്ഞു പോ...ശു.....))))))

ഇതു സംബന്ധമായി ശ്രദ്ധയില്‍ പെട്ട പോസ്റ്റുകള്‍:
1)ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയവും മലയാളം ഇന്റര്‍നെറ്റില്‍
2)വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍
3)ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!
4)സൈബര്‍ കേസ്‌, ചിത്രകാരന് ഒരു തുറന്ന കത്ത്
5)വിചിത്രകേരളം പത്ര വാര്‍ത്തകള്‍
6) വിചിത്ര കേരളം ബ്ലോഗ്ഗര്‍ പിടിയില്‍
7)സമുദായത്തിനെതിരെ ബ്ലോഗ്: ഉടമ അറസ്റ്റില്‍
8)ജാതിയും 'മതനിരപേക്ഷ'രരും
9)ചിത്രകാരനു സ്നേഹപൂർവ്വം
10)ബ്ലോഗിലെ വിഷജന്തുക്കള്‍
11)ജനാധിപത്യത്തില്‍ എത്രകഴഞ്ച് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്
12)വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്
13)മാതൃഭുമിയും നായര്‍ സ്ത്രീയെ വേശ്യയാക്കുന്നു????
14)ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !
15)മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !
16)നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ വിവക്ഷകള്‍?
17)ജാതി സവര്‍ണന്മാരോട് പറയാനുള്ളത്....

Sunday, May 9, 2010

സ്കൂളുകളിലെ വെള്ളാന !

നമ്മുടെ സമൂഹം അറിവുകള്‍ക്കും പുതുമകള്‍ക്കും പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രാകൃതമായ ഒരു അടിമ കൂട്ടമാണ്.സംശയരോഗവും ദുരഭിമാനവും ചേര്‍ത്തു കുഴച്ചുണ്ടാക്കിയ ബോധമാണ് സമൂഹത്തിന്റെ വൈജ്ഞാനിക സ്വത്ത്. ആകെയുള്ള പ്രതീക്ഷ പണത്തിനുവേണ്ടി എന്തും ചെയ്യാനുള്ള മൂല്യബോധമില്ലായ്മയാണ്. സമൂഹത്തിനകത്തേക്ക് കടക്കാന്‍ ഈ ഒരു താക്കോല്‍ ദ്വാരമേയുള്ളു.അതിലൂടെയാണ് മൈക്രോ സോഫ്റ്റും,ഇന്റലും,സോഫ്റ്റ്വെയര്‍ ഭീമന്മാരും,ലോകബാങ്കും,ലാവ്ലിനും,ജപ്പാന്‍ കുടിവെള്ളവും,ലോക സ്വര്‍ണ്ണഖനി ഉടമകളും,ടീക്കോമും,മദ്യ കംബനികളും,മറ്റ് അന്താരാഷ്ട്ര കച്ചവടക്കാരും ഏജന്‍സികളും നമ്മുടെ സമൂഹത്തില്‍ പ്രവേശിക്കുന്നതും, നമ്മുടെ രാഷ്ട്രീയ നേതാക്കളേയും,ഉദ്ദ്യോഗസ്തന്മാരേയും,എഞ്ചിനീയര്‍മാരേയും നക്കികളും,ഊംബന്മാരും,മലിനബുദ്ധികളുമാക്കിക്കൊണ്ട്,ആത്മാഭിമാനം കെട്ട ജന്തുക്കളാക്കിക്കൊണ്ട് ...സംബന്നരാക്കി,സംതൃപ്തരായി പുറത്തുപോകുന്നത്.ഈ പ്രവര്‍ത്തനം നടക്കുംബോള്‍ താക്കോല്‍ ദ്വാരത്തിലൂടെ സമൂഹത്തിലേക്ക് കുറച്ച് വെളിച്ചമോ ശുദ്ധവായുവോ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് സമൂഹത്തിന്റെ വികസന പ്രതീക്ഷ നിലകൊള്ളുന്നത്.സ്വന്തം അദ്ധ്വാനത്തിന്റെ തപസ്യയാല്‍ അറിവിന്റെ ഉന്നതശിഖരങ്ങളിലെത്തിയവരും സാംബത്തിക മണ്ഢലങ്ങളില്‍ നിലയുറപ്പിച്ചവരുമായ പ്രവാസികള്‍ അനവധിയുണ്ടെങ്കിലും, രാഷ്ട്രീയക്കാരന്റെ പിച്ചച്ചട്ടിയില്‍ സംഭാവനയിടാനുള്ള പണച്ചാക്കുകളായി മാത്രമേ നമ്മുടെ മാന്യപിടിച്ചുപറിക്കാരായ രാഷ്ട്രീയ മേലാളന്മാര്‍ക്ക് പ്രവാസികളെ മനസ്സിലാക്കാനായിട്ടുള്ളു.കൂട്ടിക്കൊടുപ്പുകാരുടെ രാഷ്ട്രീയബോധം കമ്മീഷനിലപ്പുറം വളരില്ലല്ലോ !

ബ്ലോഗര്‍ പ്രേമന്‍ മാഷുടെ വട്ടേന്‍ തിരുപ്പ് എന്ന ബ്ലോഗില്‍ മോണിറ്ററില്‍ തെളിയാത്ത ഐ.ടി. വിദ്യാഭ്യാസം എന്ന പോസ്റ്റ് വായിച്ചപ്പോളുണ്ടായ ധാര്‍മ്മിക രോക്ഷമാണ് മുകളില്‍ രേഖപ്പെടുത്തിയത്. രാഷ്ട്രീയ-ഭരണ വ്യവസ്ഥയുടെ അറിവില്ലായ്മയുടെ ജാരസന്തതിയായി പിറന്നുവീണ നമ്മുടെ ഐടി വിദ്യാഭ്യാസം അനുഭവിക്കുന്ന അനാഥത്വവും,കെടുകാര്യസ്തതയും,പണകൊള്ളയും വ്യക്തമായി വിവരിക്കുന്ന പ്രേമന്‍ മാഷുടെ ലേഖനം സമൂഹത്തിന്റെ ഭാവിയെയോര്‍ത്ത് ആകുലപ്പെടാന്‍ തക്ക ആത്മാഭിമാനമുള്ളവര്‍ വായിച്ചിരിക്കേണ്ടതാണ്. മൊബൈല്‍ ഫോണ്‍ പോലെ നിസാരമായി ഒരു വാര്‍ത്താവിനിമയ യന്ത്രമായി ഉപയോഗിക്കപ്പെടേണ്ട കംബ്യൂട്ടര്‍ എന്ന ഉപകരണത്തെ, എല്ലാ സ്കൂളുകളിലും ശ്രീകോവില്‍ പണിത് പ്രതിഷ്ഠിച്ച് പൂജിക്കാന്‍ ശാന്തിക്കാരേയും, തന്ത്രികളായി വിദേശ കംബ്യൂട്ടര്‍ നിര്‍മ്മാതാക്കാളേയും, സോഫ്റ്റ്വെയര്‍ കുത്തകകളേയും ഏല്‍പ്പിക്കുന്ന ബുദ്ധിശൂന്യത തിരിച്ചറിയപ്പെടാന്‍ ഇത്തരം ലേഖനങ്ങള്‍ അനവധി എഴുതപ്പെടേണ്ടതും,മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ടതുമാണ്.

Sunday, May 2, 2010

എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !

തുഞ്ചത്തെഴുത്തച്ഛനെ മറ്റേതു ജാതിക്കാരനായി വിശേഷിപ്പിച്ചാലും നായരായി വിശേഷിപ്പിക്കരുതെന്ന് പ്രൊഫ.ടി.ബി.വിജയകുമാര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ(2010മെയ്2ലക്കം)ലേഖനത്തിലൂടെ മുന്നറിയിപ്പുനല്‍കുന്നു.
“കേരളത്തില്‍ ഇന്ന് നായന്മാര്‍ ഭരണവര്‍ഗ്ഗമാണ്. അതുകൊണ്ടാണ് അവര്‍ തുഞ്ചത്തെഴുത്തച്ഛനെ എഴുത്തച്ഛന്‍ ജാതിയില്‍ നിന്നും മാറ്റി നായരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്.ഇത് ഫാസിസമാണ്.ഇതു ചെറുത്തു തോല്‍പ്പിക്കപ്പെടണം.”
എന്ന് പ്രൊഫ.ടി.ബി.വിജയകുമാര്‍ ധാര്‍മ്മിക രോക്ഷത്തോടെ പറയുന്നത് കേരളത്തിലെ ശൂദ്രന്മാരുടെ നാണംകെട്ട ചരിത്രത്തെക്കുറിച്ചുള്ള വ്യക്തമായ അറിവോടുകൂടിയാണ്.തുഞ്ചത്തെഴുത്തച്ഛന്റെ കാലത്ത് നമ്മുടെ വീരപരാക്രമികളായ ചോറ്റു പട്ടാളത്തിലെ നായന്മാര്‍ക്കൊന്നും അക്ഷരം കൂട്ടിവായിക്കാനുള്ള വിദ്യാഭ്യാസം പോലും ബ്രാഹ്മണര്‍ അനുവദിച്ചിരുന്നില്ലെന്നും,അതിനാല്‍ നിരക്ഷരരായിരുന്ന നായന്മാരില്‍ നിന്നും തുഞ്ചത്തെഴുത്തച്ഛനെപ്പോലെ ഒരു മഹാനുണ്ടാകുക അസാദ്ധ്യമാണെന്നും വിജയകുമാര്‍ സമര്‍ത്ഥിക്കുന്നുണ്ട്.
സ്വന്തമല്ലാത്ത അച്ഛന്മാരെത്തേടി അലയുന്ന നായര്‍ ഭരണവര്‍ഗ്ഗം അധികാരത്തിന്റെ സ്വാധീനശേഷി ഉപയോഗിച്ച് തങ്ങളുടെ സത്യത്തിലുള്ള വേശ്യാ-ദാസ്യ ചരിത്രം തേച്ചുമാച്ചു കളയാനും പരക്കം പായുന്നുണ്ട്.അതിന്റെ ഭാഗമാണ് വല്ലവരുടേയും അച്ഛന്മാരുടെ എണ്ണച്ഛായ ചിത്രം വരച്ച്,സ്വന്തം അച്ഛനാണെന്ന വ്യാജേന പൂജമുറിയില്‍ തൂക്കാനുള്ള നെട്ടോട്ടം ! സത്യത്തെ ആരു നശിപ്പിക്കാന്‍ ശ്രമിച്ചാലും അതിന്റെ ദുരന്തഫലം സമൂഹം ഒന്നടങ്കം അനുഭവിക്കണം എന്നതിനാല്‍ കേരളത്തിലെ ഹിന്ദു സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ സൂക്ഷിപ്പുകാരും,പരിപാലകരുമായ ശൂദ്രന്മാരുടെ ചരിത്രം രണ്ടു ശതമാനമെങ്കിലും പരിരക്ഷിക്കാനായാല്‍,പുറത്തുകൊണ്ടുവരാനായാല്‍ സവര്‍ണ്ണരാകാന്‍ കൊതിക്കുന്ന കൃസ്ത്യാനികളേയും,ഈഴവരേയുമെങ്കിലും ആ അപായത്തില്‍ നിന്നും, മൂല്യച്ച്യുതിയില്‍ നിന്നും രക്ഷിക്കാനായേക്കും. മാത്രമല്ല,പേരിന്റെ വാലായി ജാതിപ്പേരുവക്കുന്ന തന്തയില്ലായ്മയുടെ നാണക്കേട് സ്വയം ബോധ്യപ്പെട്ട് തിരുത്താനും ജാതിവാലുകാര്‍ക്ക് അതുപകരിക്കും. നമ്മുടെ സമൂഹത്തെ മുഴുവനായി ഗ്രസിച്ചിരിക്കുന്ന പണത്തോടുള്ള ആസക്തിക്കും,അദ്ധ്വാനത്തോടുള്ള വിരക്തിക്കും,അദ്ധ്വാനത്തിന്റെ അന്തസ്സില്ലായ്മക്കും,മൂല്യബോധമില്ലായ്മക്കും ഹേതുവായ ബ്രാഹ്മണ വിഷമായ സവര്‍ണ്ണസാംസ്ക്കാരികതക്കെതിരെയുള്ള സത്യം കൊണ്ടുള്ള ചെറുത്തുനില്‍പ്പ് എന്ന നിലയില്‍ ചരിത്രസത്യങ്ങള്‍ നശിപ്പിക്കപ്പെടാതെ സാമൂഹ്യ അംഗീകാരത്തോടെ പരിരക്ഷിക്കപ്പെടേണ്ടതുണ്ട്. അത്തരം സത്യങ്ങള്‍ ചികയുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണ് പ്രൊഫ.ടി.ബി.വിജയകുമാറിന്റെ ലേഖനം.അദ്ദേഹം അഖിലകേരള എഴുത്തച്ഛന്‍ സമാജത്തിന്റെ വൈസ് പ്രസിഡന്റു കൂടിയാണെന്ന് ലേഖനത്തില്‍ കാണുന്നു.ഈ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും,ലേഖകനും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!