Thursday, January 27, 2011

തുഞ്ചന്‍പറമ്പ് അറവുശാലയോ ?


മലയാളം സംസാരിക്കുന്ന ഏവര്‍ക്കും സ്വാഭാവികമായും ബഹുമാനം തോന്നുന്ന വാക്കുകളാണ് തുഞ്ചത്തെഴുത്തച്ഛന്‍, തുഞ്ചന്‍ പറമ്പ് എന്നിവ. മലയാള ഭാഷയെ അതിമനോഹരമായി മലയാളിയുടെ ജീവിത മധുരമാക്കിമാറ്റിയ എഴുത്തച്ഛനെ നന്ദിയോടെ മാത്രമേ സ്മരിക്കാനാകു. അഭിമാനപൂരിതമായ  സ്നേഹാദര ബോധത്തോടെ തന്റെ പൈതൃകമായ ഭാഷ തറവാട്ടിലേക്ക് വിരുന്നുവരുന്നതുപോലെ തുഞ്ചന്‍ പറംബിലേക്ക് കാലെടുത്തുകുത്തുന്ന മലയാളിയുടെ അഭിമാനത്തെ പുലഭ്യം വിളിച്ച് അപമാനിക്കുന്ന തരത്തില്‍ സ്വാഗതം ചെയ്യുന്ന തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ഫ്ലെക്സ് ബോര്‍ഡുകള്‍ അസഹനീയമായ കാഴ്ച്ചയാണ്. മനുഷ്യനെ പിടിച്ചു പറിച്ച് കഴുത്തുവെട്ടിയാണെങ്കിലും പണം കൈക്കലാക്കാന്‍ നില്‍ക്കുന്ന തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ദാര്‍ഷ്ട്ര്യം നിറഞ്ഞ മനസ്സാണ് ഓരോ ഫ്ലെക്സ് മുന്നറിയിപ്പ് ബോര്‍ഡും വിളിച്ചു കൂവുന്നത്.

തിരുവനന്തപുരം പത്മനാഭപുരം കൊട്ടാരത്തില്‍(തക്കല) സിനിമ ചിത്രീകരണത്തിന് ചുമത്തുന്ന ഫീസിന്റെ ചുവടുവച്ചാണ് ക്യാമറയുള്ളവരെ തുഞ്ചന്‍പറമ്പ് ട്രസ്റ്റ് പിഴിഞ്ഞെടുക്കുക. ഈ സാധനത്തില്‍ എന്തെങ്കിലും കാണാന്‍ ഉണ്ടെങ്കില്‍ കുഴപ്പമില്ലായിരുന്നു. പത്തായം പോലുള്ള ഒരു സിമന്റ് ഒലക്കെട്ടും, അതിന്റെ മോളിലൊരു മന്തുപിടിച്ച ബാലമാസികയിലെ സിമന്റ് തത്തയുമാണ് എഴുത്തച്ഛന്റെ പൈങ്കിളി സാന്നിദ്ധ്യമായി അവിടെ ആകെ നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. പിന്നെ ചെറിയ ഒന്നു രണ്ട് മണ്ഡപങ്ങളുമുണ്ട്- തലയില്‍ പൊളിഞ്ഞുവിഴാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് അല്‍പ്പനേരം ചാരി നില്‍ക്കാം. മൊത്തമൊരു മരുപ്പറമ്പ് പോലെ കിടക്കുന്ന തുഞ്ചന്‍ പറമ്പില്‍  മലയാള ഭാഷ തറവാട്ടിലേക്ക് ആദരപൂര്‍വ്വം കാലുകുത്തുന്നവര്‍ക്ക് നേരെയൊന്ന് ഇരിക്കാനോ നില്‍ക്കാനോ പോലുമുള്ള സൌകര്യങ്ങളൊന്നുമില്ല. ട്രസ്റ്റിന്റെ മൊത്തത്തിലുള്ള ഭീഷണികളും നിയമനിബന്ധനകളും എല്ലാ ബോര്‍ഡുകളില്‍ നിന്നും വായിച്ചറിയുന്നതോടെ ഒരു വിമ്മിഷ്ടം സന്ദര്‍ശകന് അനുഭവപ്പെടും. സ്ഥിരമായി തുഞ്ചന്‍ പറമ്പ് കാണുന്നവര്‍ക്ക് ഫ്ലെക്സ് ഭീഷണികള്‍ ശീലമാകുന്നതിനാല്‍ വിഷമം തോന്നാനിടയില്ല.

ആറ്റുനോറ്റ് തുഞ്ചന്‍ പറമ്പ് കണ്ടുകളയാം എന്ന മോഹത്തോടെ വരുന്ന മലയാളിയുടെ മൊബൈല്‍ ഫോണില്‍ ഈ മരുഭൂമി ചിത്രമെടുക്കുന്നതിനുവരെ 25 ഉലുവ കൊടുത്ത് മൊബൈല്‍ ഫോണ്‍ ഫോട്ടോ എടുക്കാനുള്ള സമ്മതപത്രം തുഞ്ചന്‍ പറമ്പ് സ്മാരക ട്രസ്റ്റില്‍ നിന്നും വാങ്ങേണ്ടതാണ്. കയ്യില്‍ ഏതെങ്കിലും വിധമുള്ള ഒരു സ്റ്റില്‍ ക്യാമറയുണ്ടെങ്കില്‍ ഫോട്ടോ ഏടുത്തില്ലെങ്കില്‍ പോലും അപമാനിക്കപ്പെടാതിരിക്കാന്‍ ട്രസ്റ്റ് തംബ്രാന്മാര്‍ക്ക് 50 ഉലുവ കാണിക്കയായി നല്‍കി റസീറ്റ് കൈവശം വക്കേണ്ടതാണ്. വീഡിയോ ക്യാമറക്ക് 200 രൂപ... അതും ഒരു മണിക്കൂറിന് ഹഹഹഹ...!!! ക്യാമറ കാണാത്ത പഹയന്മാര്‍ ! ഇങ്ങനെയും പണ പ്രാന്തുണ്ടാകുമോ എന്ന് തുഞ്ചന്‍ പറമ്പ് സന്ദര്‍ശിക്കുമ്പോള്‍ ചോദിച്ചുപോകും.

നാലുവര്‍ഷം മുന്‍പ് ജീവിതത്തിലാദ്യമായി തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കാന്‍ ഒരു ഉള്‍വിളിയുണ്ടായി ... കണ്ണൂരില്‍ നിന്നും തിരൂര്‍ തുഞ്ചന്‍ പറംമ്പിലെത്തി, പ്രവേശന കവാടത്തിലെ ക്യാമറ ഫീസ് കണ്ട് , റോഡില്‍ നിന്നും ഒരു പടവുമെടുത്ത് , തുഞ്ചന്‍ പറമ്പ് സ്മാരക ട്രസ്റ്റിന്റെ മരുഭൂമി മനസ്സ് ഒരു ഓട്ടപ്രതിക്ഷണം നടത്തി, മറ്റു പടങ്ങളെടുക്കാതെ തിരിച്ചു പോയവനാണ് ചിത്രകാരന്‍ :)

സ്മാരക പരിപാലനത്തിനായി ഒരാളില്‍ നിന്നും അഞ്ചോ പത്തോ പ്രവേശന ഫീ ആയോ, കഴിയുന്നവിധമുള്ള സംഭാവനകളായോ വാങ്ങി മലയാളിസ്നേഹത്തോടെ നടത്തേണ്ട ഒരു സ്മാരകം എന്നാണാവോ ദാര്‍ഷ്ട്ര്യത്തിന്റെ
പിടിയില്‍ നിന്നു  പുറത്തു വരിക. തുഞ്ചന്‍ പറമ്പ് ട്രസ്റ്റ് അംഗങ്ങള്‍ ആരെല്ലാമാണെന്നറിയാനും താല്‍പ്പര്യമുണ്ടായിരുന്നു. ഈ സ്നേഹ ശൂന്യതയുടെ കാരണക്കാരെ അറിഞ്ഞിരിക്കാമല്ലോ :)

Wednesday, January 26, 2011

ബി.ജെ.പിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !

പ്രിയ ഇന്ത്യക്കാരെ,
ഏവര്‍ക്കും ചിത്രകാരന്റെ റിപ്പബ്ലിക് ദിനാശംസകള്‍ !!!!

ഇന്ത്യയുടെ 62മത് റിപ്പബ്ലീക് ദിനം ആചരിക്കുന്ന ഇന്ന് കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ വഴിപാട് കണ്ടുകൊണ്ടിരിക്കയാണ് ഇപ്പോള്‍ ചിത്രകാരന്‍.ജനപങ്കാളിത്തമില്ലാതെ സുരക്ഷിതമെന്നോ ഭീരുത്വം നിറഞ്ഞതെന്നോ വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലത്തുവച്ച് (സെണ്ട്രല്‍ സ്റ്റേഡിയം)നടത്തുന്ന റിപ്പബ്ലിക് ദിനാഘോഷം കൊണ്ട് നമ്മുടെ ഭരണാധികാരികള്‍ നല്‍കുന്ന സന്ദേശം ഭീരുത്വത്തിന്റെ ആചാരവല്‍ക്കരണമാണ്. അല്ലാതെ, ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയബോധത്തിന്റെ ആത്മാഭിമാന പ്രഖ്യാപനമല്ല.

ഈ സന്ദര്‍ഭത്തിലാണ് അഭിമാനമുണര്‍ത്തുന്ന ധീരമായ ചുവടുവയ്പ്പുകളോടെയും,രാഷ്ട്രതന്ത്രജ്ഞതയോടെയും ബി.ജെ.പി. ശ്രീനഗറിലെ ലാല്‍ ചൌക്കില്‍ ജനുവരി 26 ന് ഇന്ത്യന്‍ പതാക ഉയര്‍ത്തനുള്ള അവകാശത്തിനായി ഭീരുത്വം നിറഞ്ഞ കോണ്‍ഗ്രസ്സ് ഭരണകൂടവുമായി ഏറ്റുമുട്ടുന്നത്.സുഷമാ സ്വരാജിനേയും ജെയ്റ്റ്ലിയേയും അറസ്റ്റുചെയ്തും, ബി.ജെ.പി.അണികളെ തടഞ്ഞു നിര്‍ത്തിയും കോണ്‍ഗ്രസ്സ് ഹിജഡ ഗവണ്മെന്റും ജമ്മുകാശ്മീര്‍ വര്‍ഗ്ഗീയ ഗവണ്മെന്റും ജനുവരി 26 ന്റേയും ഇന്ത്യ എന്ന സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റേയും അന്തസ്സ് പരിഹാസ്യമായവിധം ചവിട്ടിയരക്കുകയാണ്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26നെങ്കിലും ഒരു ഇന്ത്യന്‍ പതാക ഇന്ത്യയില്‍ ഉയര്‍ത്താനുള്ള പൌരന്റെ അവകാശവും അഭിമാനവും സംരക്ഷിക്കാനുള്ള ശേഷിയില്ലെങ്കില്‍ എന്തിനാണ് ലോകത്തിലെ ഏറ്റവും വലിയ സൈന്യത്തെ തീറ്റിപ്പോറ്റുന്നത് ? പതാക ഉയര്‍ത്താന്‍ ധൈര്യപ്പെടുന്നവരെ അറസ്റ്റു ചെയ്യുന്നത് അവരുടെ സുരക്ഷിതത്വത്തിന്റെ പേരിലാണെന്ന ന്യായീകരണമൊക്കെ ബാലിശമാണ്.
ഇന്ത്യന്‍ സൈന്യം മുഴുവന്‍ പുറത്തുവന്നാണെങ്കിലും ലാല്‍ ചൌക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താനുള്ള അവരുടെ ശ്രമത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയും അഭിനന്ദിക്കുകയുമാണ് ചെയ്യേണ്ടത്.

മാത്രമല്ല, ഇന്നേ ദിവസം ഇന്ത്യയെ അപമാനിക്കാനായി ഇന്ത്യന്‍ മണ്ണില്‍ ശത്രുരാജ്യത്തിന്റെ പതാക ഉയര്‍ത്താന്‍ ധര്യപ്പെടുന്ന വര്‍ഗ്ഗീയ മതഭ്രാന്തന്മാരേയും, രാജ്യദ്രോഹികളേയും ആ പതാക ഉയര്‍ത്തുന്ന വേളയില്‍ പതാകയോടൊപ്പം തന്നെ ഇന്ത്യന്‍ പട്ടാളം വെടിവച്ചു കൊല്ലാന്‍ ഒരു ഗവണ്മെന്റിന്റേയും സമ്മതത്തിനോ ഉത്തരവിനോ കാത്തു നില്‍ക്കാന്‍ പാടില്ലാത്തതാണെന്നും ചിത്രകാരന്‍ വിശ്വസിക്കുന്നു. അതിന്റെ ഭവിഷ്യത്ത് എന്തുതന്നെയായാലും നമുക്ക് ധീരമായി അഭിമുഖീകരിക്കാം.

അധികാരത്തിന്റെ സുരക്ഷിതമായ അന്തപ്പുരങ്ങളില്‍ ആണും പെണ്ണും കെട്ട രാഷ്ട്രീയക്കാര്‍ക്കും,ഉദ്ദ്യോഗസ്ത വൃന്ദത്തിനും,ധനിക സമൂഹത്തിനും പരസ്പ്പരം ചൊറിഞ്ഞും തലോടിയും സുഖിപ്പിച്ചും ആഘോഷിക്കാനുള്ളതല്ല ഒരു രാജ്യത്തിന്റെ റിപ്പബ്ലീക്ക് ദിനം. അത് ജനങ്ങളുടെ പരമാധികാര പ്രഖ്യാപനമാണ്.ആ പ്രഖ്യാപനത്തിനെതിരെയുള്ള അന്യ രാജ്യ ദേശീയതകളുടെ മതപരമായ ഇടപെടലുകള്‍ പ്രീണനം കൊണ്ടല്ല പരിഹരിക്കേണ്ടത്.

ബ്രാഹ്മണ ജനത പാര്‍ട്ടി എന്ന് ചിത്രകാരന്‍ വിശേഷിപ്പിക്കാറുള്ള ഇന്ത്യന്‍ സവര്‍ണ്ണ രാഷ്ട്രീയ പാര്‍ട്ടിയോടൂള്ള വിധേയത്വത്തിന്റെ പേരിലല്ല ഈ പോസ്റ്റ്. ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ലാതിരുന്ന ആണത്വം സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് ഏകത യാത്രയിലൂടെ പ്രകടിപ്പിക്കാനായിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ സവര്‍ണ്ണ വര്‍ഗ്ഗീയ പിന്തിരിപ്പന്‍ പാര്‍ട്ടിയാണെങ്കിലും, ബി.ജെ.പി. നടത്തിയിരിക്കുന്ന അസാധാരണ രാഷ്ട്രീയ പ്രഖ്യാപനത്തെ അഭിനന്ദിക്കാതിരിക്കാനാകില്ല. നമ്മുടെ ഇടതുപക്ഷ പാര്‍ട്ടികളോ ജനതാപാര്‍ട്ടിയോ നടത്തേണ്ടിയിരുന്നതാണ് ഇത്തരം പ്രവര്‍ത്തനം. പക്ഷേ അവരെല്ലാം ഇപ്പോള്‍ കമ്മീഷന്‍-ബിനാമി ബിസിനസ്സുകളില്‍ വ്യാപൃതരായിരിക്കുന്നതിനാല്‍ വളരെ ബിസിയായിരിക്കും.

ഒരിക്കല്‍ കൂടി ഏവര്‍ക്കും റിപ്പബ്ലീക് ദിനാശംസകള്‍ !!!

എന്താണ് പാക്കിസ്താന്‍,...എന്താണു കാശ്മീര്‍ പ്രശ്നം... ആരാണു കാശ്മീരികളെ കൊലക്കുകൊടുക്കാന്‍ പരുവപ്പെടുത്തി നാടിനെ യുദ്ധക്കളമാക്കുന്നത് എന്ന് താഴെക്കൊടുത്ത പാക്കിസ്താനി വീഡിയോയില്‍ നിന്നും മനസ്സിലാക്കാം. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ പാക് പതാക ഉയര്‍ത്തിയ ആ രാജ്യദ്രോഹികളെ വെടിവെച്ചിടാന്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ പോലും അവിടെ ഇല്ലായിരുന്നോ അതോ രാഷ്ട്രീയ ഉത്തരവിനായി ആറ്റുനോറ്റു കാത്തിരിക്കുകയായിരുന്നോ ???
ലജ്ജാവഹം ! നമ്മുടെ നാടിന്റെ സ്ത്രൈണത.

Tuesday, January 25, 2011

ബൈപോളാര്‍ മൂഡ് ഡിസോര്‍ഡര്‍

വിചിത്രമായ ഒരു സ്വഭാവപ്രകൃതിയാണ് ബൈപോളാര്‍ മൂഡ് ഡിസോഡര്‍.വിഷാദാവസ്ഥയില്‍ ഒന്നിനും കൊള്ളാത്ത അശക്തമായ ഒരു മനുഷ്യനായി കാണപ്പെടുന്ന വ്യക്തി പെട്ടെന്ന് നേരെ വിപരീതദിശയിലുള്ള അസാമാന്യ ഊര്‍ജ്ജ്വസ്വലതയോടെ ചിലപ്പോള്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് കൂടെയുള്ളവരെ പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയെന്നുവരും.ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡറിന്റെ വ്യത്യസ്ഥ അവസ്ഥകളില്‍ വിഷാദ രോഗി പെട്ടെന്ന് രോഗിയല്ലാതാകുന്ന അവസ്ഥയാണുണ്ടാകുക. ഒരു പത്തു പതിനഞ്ചു വര്‍ഷമായി വിചിത്രമായ ഈ ബൈ പോളാറുകാരെ ധാരാളമായി ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതൊരു രോഗമാണെന്ന് അറിയുമായിരുന്നില്ല.
ഇവരെ മോശം സ്വഭാവക്കാര്‍ എന്നോ,ചതിയന്മാര്‍,മലയാളിയുടെ പൊതു സ്വഭാവം, വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്നൊക്കെ കരുതിയിരുന്നു.എന്നാല്‍, ഇതൊരു രോഗം തന്നെയാണെന്ന് ചിത്രകാരന്‍ അറിയുന്നത് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഒരു ലേഖനം വായിച്ചതിലൂടെയാണ്. പലപ്പോഴും ആത്മഹത്യയുടെ വക്കിലെത്തുന്ന വിഷാദാവസ്ഥയില്‍ നിന്നും, തന്റെ ദുരവസ്ഥക്ക് കാരണമായ,അല്ലെങ്കില്‍ തന്നെ അപകര്‍ഷപ്പെടുത്തുന്ന ഒരു വ്യക്തിയെ കണ്ടെത്തുന്നതിലൂടെ ചീറ്റപ്പുലിയായി മാറുകയോ, അത്ഭുത പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ കഴിവുള്ള ഒരു മനുഷ്യ ദൈവമായി സ്വയം ഉറഞ്ഞുതുള്ളുകയോ പോലും ചെയ്യാനുള്ള ശേഷി ഇവര്‍ക്ക് അനായാസം ലഭിക്കുന്നു.അതായത് വിഷാദാവസ്ഥയുടെ നേരെ വിപരീതദശയിലുള്ള അസാധാരണ വ്യക്തിത്വത്തിലേക്കാണ് ഇവര്‍ ഞൊടിയിടയില്‍ മാറുക. സൈക്ലിക്കലായി തിരിച്ചും മാറാം. ഇതില്‍ മനുഷ്യ ദൈവമായിമാറുന്നവര്‍ ഈ രോഗാവസ്ഥയെ ഫലപ്രദമായി നിയന്ത്രണത്തിലാക്കിയ സമര്‍ത്ഥരാണ്. അസുഖത്തെ അനുഗ്രഹമാക്കിമാറ്റുന്നവര്‍ !അങ്ങനെ ഈ രോഗത്തെ അനുഗ്രഹമാക്കി മാറ്റുന്നതില്‍ കലാ-സാഹിത്യരംഗത്തുള്ളവരും കുറവല്ല. നമ്മുടെ ഫെമിനിസ്റ്റുകളില്‍ പരക്കെ കാണപ്പെടുന്ന മാനസികാവസ്ഥയും ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡര്‍ തന്നെയാണെന്ന് ചിത്രകാരന്‍ കരുതുന്നു. മത സംഘടനകള്‍ അന്യ വിശ്വാസങ്ങളെക്കുറിച്ച് സംശയവും,വിദ്ധ്വേഷവും, പകയും,പ്രതികാരവും വളര്‍ത്തുന്നതിലൂടെ തീവ്രവാദികളെ ഉത്പ്പാദിപ്പിക്കാനും അവരെ എന്തുക്രൂരതയും പ്രവര്‍ത്തിക്കാനുമുള്ള കരുത്തുള്ളവരാക്കാനും ഈ മാനസികാവസ്ഥയെ വ്യപകമായി ഉപയോഗിക്കുന്നുണ്ടെന്നു തോന്നുന്നു. വസ്തുതാപരമായി നടത്തുന്ന ഏതുവാദഗതിയേയും വൈകാരികമായ ന്യായങ്ങള്‍ നിരത്തി എതിരിടാന്‍ ഈ രോഗികള്‍ക്ക് ഒരു വിഷമവുമുണ്ടാകില്ല. ബുദ്ധിയും ഓര്‍മ്മ ശക്തിയും അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന ഓവര്‍സ്മാര്‍ട്ട്നെസ്സ് കണ്ട് സത്യസന്ധമായി ന്യായം പറയുന്നവര്‍ കണ്ണുതള്ളിപ്പോകും. മലയാളികളില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ധാരാളമായി കണ്ടുവരുന്ന ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡറിനെക്കുറിച്ച് കൂടുതലറിയാന്‍ വിക്കിപ്പീഡിയയിലെ ഈ ലിങ്കൊന്ന് ക്ലിക്കുന്നത് ഉചിതമായിരിക്കും.
ഇതോടൊപ്പം കൊടുത്തിരിക്കുന്നത് കണ്ണൂരില്‍ നിന്നും ഇറങ്ങുന്ന ഒറ്റമൂലി മാസികയില്‍ 2010ല്‍ പ്രസിദ്ധീകരിച്ച  ഡോ.ഗോപിനാഥന്‍ നമ്പ്യാരുടെ ലേഖനത്തിന്റെ പേജുകളാണ്.

Sunday, January 16, 2011

മനുഷ്യരെ കൊല്ലുന്ന മകരവിളക്ക് !

അയ്യപ്പ ഭക്തരെ അത്ഭുതപ്പെടുത്താനായി പൊന്നംബലമേട്ടിലെ കോണ്‍ക്രീറ്റുതറയില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെക്കൊണ്ട് കര്‍പ്പൂരം കത്തിച്ച് കാണിക്കുന്ന സര്‍ക്കാര്‍ തട്ടിപ്പുപരിപാടിയായ മകരജ്യോതി ഈ വര്‍ഷം നൂറിലേറെ ഭക്തരെ കൊലക്കുകൊടുക്കാന്‍ ഇടയാക്കിയിരിക്കുന്നു.
ശബരിമലയിലെ ദിവ്യാത്ഭുതമായി പ്രചരിപ്പിക്കപ്പെട്ടിരിക്കുന്ന മകരജ്യോതി എന്ന തട്ടിപ്പ് ദൈവീകമായ വെളിച്ചമാണെന്ന വിശ്വാസം ലക്ഷക്കണക്കിനു ജനങ്ങള്‍ മകരജ്യോതിദിവസം സമീപസ്ഥമായ കുന്നുകളിലും മരങ്ങളിലും തിക്കിത്തിരക്കി കാത്തുനിന്ന് ഈ കാഴ്ച്ചകാണാന്‍ ഇടയാക്കുന്നുണ്ട്. പൂര്‍ണ്ണമായും വനപ്രദേശത്ത് രാത്രി ഈ കാഴ്ച്ചക്കായി തിങ്ങിനിറയുന്ന മനുഷ്യരുടെ സുരക്ഷയെക്കുറിച്ച് സര്‍ക്കാറിന് ഒന്നും ചെയ്യാനാകില്ലെന്നിരിക്കെ,ഈ മകരവിളക്ക് തട്ടിപ്പുപരിപാടി നിര്‍ത്തലാക്കാനെങ്കിലും സര്‍ക്കാര്‍ സത്യസന്ധത കാണിക്കേണ്ടതാണ്. സര്‍ക്കാരിനു മാത്രമല്ല, ഭക്തിയുടെ മറവില്‍ പണമുണ്ടാക്കുന്ന ദേവസ്വം ബോര്‍ഡിനും ജീവനക്കാര്‍ക്കും പോലീസിനും,ബ്രാഹ്മണമന്ത്രവാദികള്‍ക്കും,തന്ത്രികള്‍ക്കും,അയ്യപ്പന്റെ തന്തരാജാവു ചമയുന്നവര്‍ക്കും, പ്രമുഖ പത്രങ്ങള്‍ക്കും,ടി.വി ചാനലുകള്‍ക്കും എല്ലാം തന്നെ ശബരിമല കയ്യിട്ടുവാരാവുന്ന ചക്കരക്കുടമാണ്.അതുകൊണ്ടാണ് മകരവിളക്ക് എന്ന തട്ടിപ്പ് ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ദിവ്യപ്രകാശമായി നമ്മുടെ മീഡിയകള്‍ പോലും നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പണം പിടുങ്ങുക എന്നതിലുപരി ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്നതിലോ, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലോ ഉത്തരവാദിത്വബോധമില്ലാത്ത സര്‍ക്കാരും ദേവസ്വം ബോര്‍ഡും മകരവിളക്കെന്ന തട്ടിപ്പ് എക്കാലവും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ ജനചൂഷണത്തിനെതിരേയും, ജനങ്ങളെ വര്‍ഷവും കൊലക്കുകൊടുക്കുന്ന ക്രൂരതക്കെതിരേയും പുരോഗമന പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. തിരുവനതപുരത്തെ പുത്തരിക്കണ്ടത്തും,മലപ്പുറം കോട്ടക്കുന്നിലും, തൃശൂര്‍ പൂരപ്പറംബിലും, കോഴിക്കോട് കടപ്പുറത്തുമൊക്കെയായി... എല്ലാ ജില്ലകളിലും യുക്തിവാദികളുടേയോ നിരീശ്വരവാദികളുടേയോ ആഭിമുഖ്യത്തില്‍ മകരവിളക്ക് ആഘോഷപൂര്‍വ്വം കത്തിക്കാന്‍ തുടങ്ങെണ്ടിയിരിക്കുന്നു. രണ്ടുകിലോ കര്‍പ്പൂരവും ഒരു വാടകക്കെടുത്ത അലുമിനിയം തളികയുമുണ്ടെങ്കില്‍ പൊന്നംബലമേട്ടില്‍ കത്തിക്കുന്ന രീതിയില്‍ മകരജ്യോതി ആര്‍ക്കും കത്തിക്കാവുന്നതേയുള്ളു. ശബരിമലയിലേക്കുള്ള വഴിയിലെ കുന്നുകളുടെ മുകളിലൊക്കെ ഈ സര്‍ക്കാര്‍ തട്ടിപ്പിന്റെ കോമഡി മകരവിളക്കുകള്‍ കത്തിക്കേണ്ടതുണ്ട് :) മന്ത്രിമാരായിരിക്കുന്ന മണ്ണുണ്ണിമാരെയൊക്കെ വല്ല മൂത്രപ്പുരയുടേയും കാഷ് കൌണ്ടറിലും (ഒന്നിനും രണ്ടിനുമുള്ള ചില്ലറവാങ്ങുന്ന) ജോലി ഏല്‍പ്പിക്കാനെ കൊള്ളു. വെറും വെറുപ്പിക്കുന്ന മിമിക്രി പ്രസംഗ തൊഴിലാളികള്‍... സ്വന്തമായി നാടിനെക്കുറിച്ചൊരു സ്വപ്നം പോലുമില്ലാത്ത പരാന്നജീവികള്‍ !
ഹിന്ദു പത്രത്തിലെ വാര്‍ത്തയും ചിത്രവും കാണാന്‍ ഈ ലിങ്കില്‍ ക്ലിക്കുക.
ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍പ്പെട്ട പോസ്റ്റുകള്‍ :
ശബരിമല-മകരവിളക്കും മറ്റുള്ളവയും -യാഥാര്‍ത്ഥ്യങ്ങളെ...
ശബരിമലയിലെ തന്ത്രങ്ങള്‍
ശബരിമല ദുരന്തം
ശബരിമല എന്ന ദുരന്തമല
മകരവിളക്ക് തട്ടിപ്പിനെക്കുറിച്ച്...

ശബരിമല:മാദ്ധ്യമങ്ങളും വിചാരണ ചെയ്യപ്പെടട്ടെ


ശബരിമലയിലെ ദുരന്തം


മകരജ്യോതി തട്ടിപ്പ് ഇനിയെങ്കിലും അവസാനിപ്പിക്കൂ.

മകരജ്യോതി എന്ന സര്‍ക്കാര്‍ നാടകം
ശബരിമലയെ പറ്റി തനിക്കെന്തറിയാം…?
ശബരിമല മകരവിളക്ക് വിശേഷങ്ങള്‍......
ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍ - ആര്‍ വി ജി മേനോന്‍
ജ്യോതിക്കൊരു ചരമഗീതം!
മകര ജ്യോതി കത്തിച്ചത് കൊണ്ടാണോ മരണം ഉണ്ടായത് ?


Wednesday, January 12, 2011

അമിതാഭ് ബച്ചന്റെ ബ്ലോഗും കേരളവും

അമിതാഭ് ബച്ചന്റെ ബ്ലോഗ്
                                     k-4
” Keralatiley ella malayalikalkum, ende namaskaram” !!
ഇന്ത്യയുടെ എക്കാലത്തേയും തലയെടുപ്പുള്ള നടനായ അമിതാഭ് ബച്ചന്‍ ഏഷ്യാനെറ്റ് അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്ത് മലയാളത്തെക്കുറിച്ചും, കേരളത്തെക്കുറിച്ചും, മമ്മുട്ടി മോഹന്‍ലാലന്മാരെക്കുറിച്ചുമെല്ലാം തന്റെ ബ്ലോഗില്‍ വിസ്തരിച്ച് പോസ്റ്റുകളെഴുതിയിരിക്കുന്നു.ബൂലോകവാസികളായ നമ്മള്‍ ഇത്തരം കാര്യങ്ങള്‍ കാണാതെപോകുന്നത് കഷ്ടമാണെന്നതിനാല്‍ ബച്ചന്റെ ബ്ലോഗിലേക്ക് രണ്ടു ലിങ്കുകളിട്ട് നമ്മുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് വിലപിച്ച്, താല്‍ക്കാലികാശ്വാസ്വം കണ്ടെത്തുകയാണ് ചിത്രകാരന്‍.
നമ്മുടെ മമ്മുട്ടി മോഹന്‍ലാലന്മാര്‍ കൊട്ടിഘോഷിച്ച് ശിപായിമാരെ വച്ച് മലയാളം ബ്ലോഗ് തുടങ്ങിയിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം ചത്തുകിടക്കുകയാണെന്ന് തോന്നുന്നു...കാണാറില്ല :) മമ്മുട്ടിയും മോഹന്‍ലാലും മറ്റു മലയാള സെലിബ്രിറ്റികളും ബച്ചനെ കണ്ടു പഠിക്കണം. ബച്ചന്‍ ദിവസവും ഡയറി എഴുതുകയാണ് ബ്ലോഗിലൂടെ. അതുണ്ടാക്കുന്ന സുതാര്യതയും, ജനങ്ങളോടു നടത്തുന്ന വിനയത്തോടുകൂടിയുള്ള നേരിട്ടുള്ള ആശയവിനിമയവും എന്തുമാത്രം ആകര്‍ഷകവും, ഹൃദ്യവുമാണെന്ന് ഫാന്‍സ് അസോസിയേഷനുകളെ പോറ്റുന്ന നമ്മുടെ താര മാടംബികള്‍ക്ക് മനസ്സിലാകുന്നില്ലല്ലോ എന്ന് ആലോചിച്ചു പോകുന്നു. കേരളത്തിന്റെ ബ്രാന്‍ഡ് ഇമേജ് ഉയര്‍ത്തുന്ന പരാമര്‍ശങ്ങളാണ് ബച്ചന്റെ ബ്ലോഗിലുള്ളത് എന്നതിനാല്‍ നമുക്ക് സന്തോഷിക്കാം.
ബച്ചന്റെ പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍:
997 ആം ദിവസം
996 ആം ദിവസം

Monday, January 10, 2011

ബ്ലോഗര്‍ അങ്കിള്‍ (ചന്ദ്രകുമാര്‍)അന്തരിച്ചു


ആദ്യം വിശ്വസിക്കാനായില്ല, സാജുവിന്റേയും കിരണ്‍ തോംബിലിന്റേയും പോസ്റ്റുകളില്‍ നിന്നാണ് മരണ വാര്‍ത്ത വായിച്ചത്. എന്നിട്ടും വിശ്വാസം പോരാഞ്ഞ് യാരിദിനെ വിളിച്ചു. സത്യം തന്നെ.ബ്ലോഗര്‍ അങ്കിള്‍ ഇന്നലെ വൈകീട്ട് അന്തരിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച്ച കൂടി അദ്ദേഹത്തെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു... വല്ലാത്ത ഷോക്കായിപ്പോയി ഈ മരണ വാര്‍ത്ത.
ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. കുളിമുറിയില്‍ നിന്നും പുറത്തുവരാത്തതുകണ്ട് വാതില്‍ തള്ളിത്തുറന്നപ്പോള്‍ മരിച്ചിരുന്നു. ഇപ്പോള്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു.
വിദേശത്തായിരുന്ന മകള്‍ എത്തിയിട്ടുണ്ട്. യു എസ്സില്‍ നിന്നും മകന്‍ കൂടി എത്തിച്ചേരാനുണ്ട്. നാളെ രാവിലെ 9 മണിക്കു ശേഷം അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്ന് അങ്കിളിന്റെ ബ്രദര്‍ ഇന്‍ ലായില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ സൌകര്യമുള്ള ബ്ലോഗര്‍മാര്‍ അങ്കിളിനു അന്ത്യാഞ്ജലി അര്‍പ്പിക്കണം. സര്‍ക്കാര്‍ കെടുകാര്യസ്ഥതക്കെതിരേയും, അഴിമതിക്കെതിരേയും ബ്ലോഗിലൂടെ ഒറ്റക്ക് പൊരുതിയ നന്മനിറഞ്ഞ ധീരനാണ് അങ്കിള്‍. അങ്കിളിന്റെ വീട്ടിലെ ഫോണ്‍ നംബര്‍: 0471-2360822

അങ്കിളിന്റെ ബ്ലോഗുകള്‍ :സര്‍ക്കാര്‍ കാര്യം http://sarkkaarkaryam.blogspot.com/
ഉപഭോക്താവ്  http://upabhokthavu.blogspot.com
കൂടുതല്‍ അറിയുന്നതിനും അങ്കിളിന്റെ വീട്ടിലേക്കുള്ള ഗ്ഗൂഗിള്‍ മാപ്പിനും ഈ ലിങ്കില്‍ ക്ലിക്കുക:
ബ്ലോഗർ അങ്കിൾ അന്തരിച്ചു

അങ്കിളിന് ആദരാഞ്ജലികള്‍

ഇതോടൊപ്പം കൊടുത്തിരിക്കുന്ന അങ്കിളിന്റെ ഫോട്ടോ ഹരീഷ് തൊടുപുഴ ചെറായി മീറ്റില്‍ വച്ച് എടുത്തിട്ടുള്ളതാണ്.