മലയാളിയുടെ ബുദ്ധി മാന്ദ്യത്തിന്റെ തീവ്രതയും വ്യാപ്തിയ്യും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കുള്ള മാര്‍ഗ്ഗം വളരെ സുഗമമാണ്. നമ്മുടെ ടീവി ചാനല്‍ സീരിയല്‍ നിര്‍മ്മാതാകളെക്കാള്‍ മലയാളിയുടെ ബുദ്ധിമാന്ദ്യം കണിശമായ അളന്ന ആരും തന്നെയുണ്ടാകില്ല. ജനത്തിന്റെ ഹൃദയമിടിപ്പുകള്‍ എത്ര വിദഗ്ദമായാണ് ഈ സാംസ്ക്കാരിക മയക്കുമരുന്ന് നിര്‍മ്മാതാക്കള്‍ അറിയുന്നത് എന്ന് നേരിട്ടറിയാന്‍ നമ്മുടെ ടീവി ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന ഇവരുടെ ഭക്തി സീരിയലുകള്‍ പത്തുമിനിട്ട് കണ്ടാല്‍ മതിയാകും. സാമാന്യബോധത്തിനു നിരക്കാത്ത അന്ധവിശ്വാസങ്ങളുടേയും കെട്ടുകഥകളുടേയും ഉളിപ്പില്ലാത്ത കെട്ടുകാഴ്ച്ച കണ്ടിരിക്കുന്ന മലയാളിയുടെ ബുദ്ധി നിലവാരത്തെക്കുറിച്ച് ലജ്ജ തോന്നി, ബുദ്ധിയുള്ളവര്‍ എന്തെങ്കിലും അക്രമം ചെയ്യേണ്ടതാണ്. കാരണം അത്രക്കും നിലവാരം കുറഞ്ഞ ഭക്തിവിഷമാണ് ചാനലുകള്‍ നമ്മുടെ ജനങ്ങളുടെ മണ്ടയിലേക്ക് കോരിയൊഴിക്കുന്നത് ! പുരോഗമന പ്രസ്ഥാനങ്ങളൊക്കെ ചത്തുപോയതുകൊണ്ടാകും നമുക്കൊരു പ്രതിഷേധം പോലും ഈ ചാനലുകളെ അറിയിക്കാന്‍ കഴിയാത്തത്. അതോ ജനം അടിമത്വത്തിലേക്ക് കുഴഞ്ഞുവീഴുന്നത് രാഷ്ട്രീയ പരാന്നജീവികള്‍ക്ക് കൂടുതല്‍ അടിമഅണികളെ സംഭാവന ചെയ്യുമെന്ന തിരിച്ചറിവോ ?
എന്തായാലും , സവര്‍ണ്ണ ചിന്തയുടെ മഹത്വവല്‍ക്കരണമാണ് ഈ സീരിയലുകളുടെയെല്ലാം രാഷ്ട്രീയം. വിവിധ ഹിന്ദു ദൈവങ്ങളുടെ മാഹാത്മ്യവും, അല്‍ഫോസയും പരിശുദ്ധമായിരിക്കേണ്ട നമ്മുടെ ധര്‍മ്മബോധത്തെ വെറും ചരക്കാക്കി തീര്‍ക്കുന്നു. ആത്മീയതയെ വ്യഭിചരിക്കുന്നു.