കുറെ ദിവസമായി വീടുവിട്ടിറങ്ങിപ്പോയ
എന്റെ പൊന്നോമനകളായ ഓര്‍മ്മകളെ കണ്ടുകിട്ടുന്നവര്‍
അടുത്ത പോലീസ് സ്റ്റെഷനിലോ
എന്റെ മൊബൈലിലോ വിളിച്ചറിയിക്കണമെന്ന് താല്‍പ്പര്യം.
മക്കളെ... തിരിച്ചുവരു !!!
അച്ഛനിനി മക്കളെ മറന്നൊന്നും ചെയ്യില്ല.
സത്യം.
Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts
Monday, September 21, 2009
Thursday, September 17, 2009
അഭയ കൊലപാതകവും മനോരമയും

മനോരമ എത്ര ധനികരാണെങ്കിലും,പ്രബുദ്ധരാണെങ്കിലും ശരി, കേരളത്തിലെ സാധാരണക്കാരന്റെ അഥവ പാവപ്പെട്ടവന്റെ അവര്‍ണ്ണവും പാര്‍ശ്വവല്‍കൃതവുമായ ജീവിതത്തെ സവര്‍ണ്ണതയുടെ പൊതുധാരയിലേക്ക് ഒരു ആട്ടിടയന്റെ നിയോഗത്തോടെ വിജയകരമായി നയിച്ച,തുടര്‍ന്നും നയിച്ചുകൊണ്ടിരിക്കുന്ന പത്രമാണ് മലയാള മനോരമ.അധികാരത്തിന്റെ കൂടെ ,ഒഴുക്കിനനുകൂലമായി മാത്രം വളരാന്‍ ശ്രദ്ധവെക്കുന്ന മതങ്ങളുടെ പൈതൃക സംങ്കലനത്തിലൂടെ ലഭിച്ച രാഷ്ട്രീയം വിധഗ്ദമായി ഉപയോഗിക്കുന്ന പത്രം ! അതുകൊണ്ടുതന്നെ ഈ പത്രത്തിന് കൈപൊള്ളുകയില്ല.ആദര്‍ശം വഴിതടയുകയുമില്ല.
ഇത്രയും കാര്യങ്ങള്‍ ചിത്രകാരന്‍ ചിന്തിച്ചത്, അഭയയുടെ കൊലപാതകത്തെക്കുറിച്ചുള്ള പ്രതികളുടെ മൊഴികള്‍ ടിവി ചാനലുകളിലൂടെ
പൊതുജനങ്ങളുടെ കോടതിയില്‍ അവതരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് പിറ്റേ ദിവസം മനോരമ ആ വാര്‍ത്ത ഭംഗിയായി റിപ്പോര്‍ട്ടു ചെയ്തതു കണ്ടതുകൊണ്ടാണ്. ഇനി ആരുവിചാരിച്ചാലും അടച്ചുവെക്കാനാകില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് തങ്ങള്‍ക്കും അത് അടച്ചു സൂക്ഷിക്കേണ്ട ബാധ്യത തുടരാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ വാര്‍ത്തയുടെ ബോഡി ലാഗ്വേജ് !
ഒന്നാം പേജില്‍ മുകളിലായി 8 കോളത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത സാമൂഹ്യ മനസാക്ഷിയുടെ സഹയാത്രികരായി മനോരമയെ അടയാളപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്.നല്ല ഒന്നാന്തരം ബിസിനസ്സ് ബുദ്ധി !!!
ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി യാത്രയിലായിരുന്നതിനാല്‍ ആ സിഡി പ്രക്ഷേപണം ചിത്രകാരനു കാണാനായില്ല.അതിന്റെ കനത്ത ദുഖം ഈ ബ്ലോഗിന്റെ മോന്തായത്തില്‍ തളംകെട്ടി നില്‍ക്കുന്നുണ്ട്.സിഡി.പ്രക്ഷേപണത്തിന്റെ മാനുഷിക വശം എന്തായാലും ശരി(മാനുഷിക വശം വൃണപ്പെടുന്നുണ്ടെങ്കില്‍ നാര്‍ക്കോടെസ്റ്റ് നന്നായി പ്രഫഷണലൈസ് ചെയ്യപ്പെടേണ്ടതുണ്ട് എന്നാണ് പ്രായോഗിക പരിഹാരം.അല്ലാതെ,നാര്‍ക്കോ ടെസ്റ്റിനെ കരിതേക്കുകയല്ല) കേസ് കുഴിച്ചുമൂടാനായി സര്‍വ്വവിധ സന്നാഹങ്ങളുമായി നിലകൊള്ളുന്ന സഭാതാല്‍പ്പര്യങ്ങളുടെ സാത്താന്‍ രൂപങ്ങളെ അതിജീവിച്ചുകൊണ്ട് അവ ജനങ്ങളുടെ കോടതിയില്‍ അവതരിപ്പിക്കപ്പെട്ടു എന്നത് നമ്മുടെ സമൂഹത്തില്‍ സത്യത്തിന്റേയും നന്മയുടേയും വിജയം ആഗ്രഹിക്കുന്ന സാമൂഹ്യ മനസ്സാക്ഷി ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നതിന്റെ ആശാവഹമായ തെളിവുകൂടിയാണ്.ആ മനസാക്ഷിയെ, അതിന്റെ ശക്തിസ്വരൂപത്തെ അടുത്തറിയുന്നവരാണ് പത്രങ്ങള്‍.ഇത്രയും കാലം മൌനം പൂണ്ടിരുന്ന മനോരമയുടെ അച്ചടി മഷി കൃസ്ത്യന്‍ പാതിരിമാര്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ നിര്‍ബന്ധിതമായതും ആ ശക്തിയെക്കുറിച്ചുള്ള അറിവുകൊണ്ടുതന്നെയായിരിക്കണം.
ശ്രദ്ധിക്കുക... !!! ഇനി അഭയ കൊലക്കേസിനെക്കുറിച്ച് പോലീസോ,സിബിഐയോ,ഗവണ്മെന്റോ,സഭയോ,കോടതിയോ...ആരുതന്നെ അനുചിതമായ പരാമര്‍ശം നടത്തിയാലും അത് പൊതുജന മനസാക്ഷിക്കെതിരെയുള്ള അലക്ഷ്യമായി കരുതി ജനം നടപടി എടുക്കാന്‍ സാധ്യതയുണ്ട്. ജാഗ്രത !
അഭയയുടെ കൊലപാതകത്തെക്കുറിച്ചുള്ള ബ്ലോഗര്‍മാരുടെ ആശങ്കകള്‍ പങ്കുവക്കുന്ന പോസ്റ്റുകള്‍:
1) ഷിബു മാത്യു ഈശോ തെക്കേടത്തിന്റെ തൊന്തരവ് ബ്ലോഗില്‍ അഭയയുടെ രക്തത്തിന്റെ നിലവിളി
2)ചിത്രകാരന്‍: അഭയ-സഭക്ക് കുംബസരിക്കാമായിരുന്നു.
3) അഭയ കൊലപാതകം: പ്രതികളുടെ വെളിപ്പെടുത്തലുകള്‍(വീഡിയോ) രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം
Tuesday, July 28, 2009
മോഹന്‍ ലാലിന്റെ വിഢിവേഷം !
ചിത്രകാരന് ആദരവും അഭിമാനവും തോന്നിയിട്ടുള്ള അപൂര്‍വ്വം സംവിധാനങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യയുടെ സൈന്യം തന്നെയാണ്. ആ ധീര രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ തണലിലാണ് തുലോം ഭീരുവും, ദുര്‍ബലനുമായ ചിത്രകാരന്റെ ആത്മാഭിമാനത്തിന്റെ ത്രിവര്‍ണ്ണപതാക സ്വാതന്ത്ര്യം ഉദ്ഘോഷിച്ചുകൊണ്ട് പാറിക്കളിക്കുന്നതെന്ന്
ഉത്തമ ബോധ്യമുള്ളവനാണ് ചിത്രകാരന്‍.
അത്തരമൊരു സ്ഥാപനത്തിന്റെ അന്തസ്സു തകരുന്ന ഒരു പ്രവര്‍ത്തി ആരുചെയ്താലും അത് ആശങ്കയോടെ നോക്കിക്കാണാനെ കഴിയു എന്നത് സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ചും അതിന്റെ അമൂല്യതയെക്കുറിച്ചും വച്ചുപുലര്‍ത്തുന്ന അവബോധം കാരണമാണ്.
ചിത്രകാരന് മമ്മുട്ടിയോടോ മോഹന്‍ലാലിനോടോ പ്രത്യേകിച്ച് ശത്രുതയോ വിരോധമോ അസൂയയോ ഒന്നുംതന്നെ
തോന്നേണ്ട കാര്യമില്ല. സാംബാറിലെ വെണ്ടക്കയോ, മുരിങ്ങാകായയോ,തക്കാളിയോപോലെ സിനിമയിലെ
കഥാപാത്രങ്ങള്‍ക്ക് ശരീരവും,ഭാവവും,ശബ്ദവും നല്‍കുന്ന തൊഴിലെടുത്ത് അന്തസ്സായി ജീവിക്കുന്നവര്‍ എന്ന മതിപ്പേ ഇവരെക്കുറിച്ചുള്ളു.
മറ്റു സിനിമാ നടന്മാരും തഥൈവ !
അങ്ങനെയിരിക്കേ ഇന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത ചിത്രകാരന് അശേഷം രസിച്ചില്ലെന്നു മാത്രമല്ല, അരോചകമായിത്തോന്നി. മോഹന്‍ ലാല്‍ തന്റെ അമ്മയുമായി ചെന്ന് ഒരു പഴയ രാജകൊട്ടാരത്തിലെ കാര്‍ണ്ണോരെ രാജാവായി സംങ്കല്‍പ്പിച്ച് ഇന്ത്യാമഹാരാജ്യത്തിന്റെ പട്ടാള സല്യൂട്ടടിച്ച് സുഖിപ്പിക്കുന്ന ഒരു കോമാളി ചിത്രം അതിന്റെ അല്‍പ്പത്ത്വത്തിന്റെ സമഗ്രതയില്‍ ചിത്രകാരനെ ലജ്ജിപ്പിക്കുന്നു.
ഈ നാടിനും പട്ടാളത്തിനും ഇങ്ങനെയൊരു ഗതികേടുണ്ടായല്ലോ ദൈവമേ !!!?
സ്വന്തം അമ്മക്കു മുന്നില്‍ ...അമ്മയുടെ സന്തോഷത്തിനായി എന്തു അല്‍പ്പത്വവും ആര്‍ക്കുമാകാം. എന്നാല്‍ അത് ഇന്ത്യാ രാജ്യത്തിന്റെ പട്ടാള ഉടുപ്പും ബഹുമാനാംഗീകാരവും ചവിട്ടിത്തേച്ചുകൊണ്ടാകരുതായിരുന്നു. മോഹന്‍ലാല്‍ ഏതോ ഒരു സിനിമയില്‍ ഖൂര്‍ക്കയായി വേഷം കെട്ടി നടത്തുന്ന വളിപ്പഭിനയം നമ്മുടെ ചാനലുകാരുടെ ഭിക്ഷാടന വൈഭവം കാരണം പലവുരു കണ്ടിട്ടുണ്ട്. സിനിമയുടെ പേരോര്‍മ്മയില്ല. ആ തറ അഭിനയം യഥാര്‍ത്ഥ ജീവിതത്തിലും അയാള്‍ ഉളിപ്പില്ലാതെ ചുളിവില്‍ കിട്ടിയ പട്ടാള സ്ഥാനമാനങ്ങളുപയോഗിച്ചും നടത്തിയിരിക്കുന്നു.
ഛയ്.... ലജ്ജാവഹം !!!
ഈ ചങ്ങാതി അല്‍പ്പസ്വല്‍പ്പം ഓഷോയുടെ കിത്താബുകളൊക്കെ വായിക്കുന്ന , അത്യാവശ്യം മാനസിക വളര്‍ച്ചയൊക്കെയുള്ള നടനാണെന്നാണ് കേട്ടിരുന്നത്. എല്ലാം കളഞ്ഞു കുളിച്ചു.
എന്തായാലും സൈന്യത്തിന്റെ പേരില്‍ ഈ ബാലിശമായ കോമാളിക്കളി വേണ്ടായിരുന്നു.
ലഫ്റ്റ്നന്റ് കേണല്‍ മോഹന്‍ലാലിന്റെ വിശിഷ്ടമായ സല്യൂട്ട് ആവശ്യമുള്ളവര്‍ ക്യൂവായി നില്‍ക്കുക !!!
പത്രങ്ങളില്‍ നിന്നും ജീര്‍ണ്ണലിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും എത്തിച്ചേരാനുള്ള താമസമേയുള്ളു.
സല്യൂട്ട് റെഡി !
ഹഹഹ.... കൂയ് !!!

Sunday, December 23, 2007
ക്രിസ്തുവിനെ നമുക്കു മറന്നൂടെ?

തെണ്ടിയും, തല്ലുകൊള്ളിയും, ഹീനകുലജാതനുമായ ആ ആശാരി ചെക്കനെ നമുക്ക് മറന്നുകൂടേ ? അവനൊരു വീടുണ്ടോ? കുലമുണ്ടോ ആ തെരുവു തെണ്ടിക്ക് ? ഒരു നാലുകെട്ടോ എട്ടുകെട്ടോ കാണാന്‍ പോലും യോഗമില്ലാതിരുന്ന നാല്‍ക്കാലികളുടെ തൊഴുത്തില്‍ മൂത്രത്തിലേക്കും,ചാണകത്തിലേക്കും ജനിച്ചുവീണ ആശാരിച്ചെക്കനെ കുലീനവും,തറവാട്ടില്‍ ജനിച്ചവരും, മഹത്തായ പാരംബര്യമുള്ളവരുമായ കേരളത്തിലെ നസ്രാണികളായ നമ്മള്‍ ആരാധിക്കുന്നത് എന്തു വിവരക്കേടാണ് .
(നായന്മാരുടെ ആത്മീയാചാര്യനായ ചട്ടംബിസാമിയെ വേറെ ഏതെങ്കിലും സമുദായക്കാര്‍ ആചാര്യനായി ബഹുമാനിക്കാറുണ്ടോ?
സിമന്റു നാണു എന്ന് നമ്മളൊക്കെ വിളിച്ചു കൊഞ്ഞനം കുത്തുന്ന ശ്രീ നാരായണഗുരുവിനെ ഈഴവരല്ലാതെ ആരാണ് ആരാധിക്കുന്നത് ?
അയ്യങ്കാളി പട്ടികകളുടെ മാത്രം നേതാവായിരുന്നില്ലേ...?
അതുപോലെ മുക്കുവരുടേയും, ആശാരിമാരുടേയും ആത്മീയ നേതാക്കളെ നമ്മള്‍ ആരാധിക്കുന്നത് അധപ്പതനമല്ലേ?)
ഒരു ആഘോഷം എന്ന നിലയില്‍ ഹര്‍ത്താലിനെപ്പോലും നമ്മുടെ ജീവിതത്തില്‍നിന്നും നമുക്കു പറിച്ചെറിയാനാകില്ലായിരിക്കാം. അതുകൊണ്ട് നമുക്ക് ഡിസംബര്‍ 25 ആഘോഷിക്കുകതന്നെ വേണം. എന്നാല്‍ അതിന്റെ പിന്നിലുള്ള ആ കഴുവേറിയുടെ കഥ നമുക്കൊന്നു പരിഷ്ക്കരിക്കരുതോ ? വിശ്വകര്‍മ്മജരുടെ നീചകുലത്തില്പെട്ട ഒരു ആശാരിച്ചെക്കന്റെയും അവന്റെ ശിഷ്യരായ തനി തറകളായ മുക്കുവന്മാരുടേയും ആത്മീയ ദാസ്യം ഇനിയും തുടരുന്നത് ഗോഡ്‌സ് ഓണ്‍ കണ്ട്രിയില്‍ അന്തസ്സുള്ള പാരംബര്യത്തില്‍ ജീവിക്കുന്ന സവര്‍ണ്ണ ക്രിസ്ത്യാനികളായ നമുക്ക് തീരാകളങ്കം സൃഷ്ടിക്കുന്നുണ്ടെന്നകാര്യം സഭാനേതൃത്വം ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു.
പട്ടികയില്‍ തറച്ചിരിക്കുന്ന ആശാരി ചെക്കന്റെ രൂപവും പേറി ഇനിയും റോഡിലൂടെ ഘോഷയാത്രയായി നടക്കാന്‍ വിഷമമുണ്ട്. ആശാരിച്ചെക്കന്റെ ജന്മദിനത്തിനു പകരം ആഢ്യന്‍ മുഖവും വേഷഭൂഷാധികളുമുള്ള, നല്ല നംബൂതിരി കുടവയറുള്ള സാന്റക്ലോസ്സ് അപ്പൂപ്പനെ സംബന്ധിച്ച വര്‍ണ്ണാഭമായ ഒരു കഥയുണ്ടാക്കി ... ക്രിസ്തുമസ്സ് അന്തസ്സുള്ള, അഭിമാനം പകരുന്ന ഒരു ഉത്സവമാക്കിത്തീര്‍ക്കാവുന്നതാണ്.
സാന്റക്ലോസ്സിനെ ഒരു പൂണൂല്‍ കൂടി അണിയിപ്പിച്ചാല്‍ സഭാചരിത്ര പ്രകാരമുള്ള 27 ബ്രാഹ്മണരെ കൊടുങ്ങല്ലൂരുവച്ച് ആട്ടിപ്പിടിച്ച് മാര്‍ഗ്ഗം കൂട്ടിയതിന്റെ ചരിത്രത്തെ സാധൂകരിക്കുന്ന ദീര്‍ഘദൃഷ്ടിയായി ഭാവിയില്‍ വാഴ്ത്തപ്പെടുന്നതുമാണ്.
ചരിത്രം തിരുത്തി എഴുതാന്‍ നൂറോ ഇരുന്നൂറോ കൊല്ലം മുന്‍പ് ശ്രമിച്ചു തുടങ്ങിയാലെ സാധിക്കു. അതിനാല്‍ ഇപ്പോള്‍ തന്നെ ആ ശ്രമം തുടങ്ങുന്നതാണ് ബുദ്ധി.
മന്ദബുദ്ധികളുടെ നാടായ ഇന്ത്യയില്‍ ബുദ്ധിയുള്ളവര്‍ പറയുന്നതാണ് ചരിത്രം. ജനം തോണ്ടതോടാതെ എന്തും വിഴുങ്ങിക്കൊള്ളും. യൂറോപ്പിലും അമേറിക്കയിലുമൊക്കെ.. അവര്‍ക്ക് നാണക്കേടില്ലെങ്കില്‍ ആശാരിമാരുടെ ഈ ദൈവത്തെ ആരാധിക്കട്ടെ . നമുക്ക് പൂണൂലിട്ട സന്റക്ലോസ്സിനെ മതി.
ഇന്ത്യയില്‍ ബുദ്ധനെ നോക്കു... കറിവേപ്പിലപോലെ വലിച്ചെറിയാന്‍ ബ്രാഹ്മണര്‍ക്കു കഴിഞ്ഞില്ലേ ? ബുദ്ധനെന്താ ജന്മദിനമില്ലാഞ്ഞിട്ടാണോ ? ബുദ്ധന്റെ ജന്മദിനം പത്തുദിവസത്തിലേറെ ഒരുകാലത്ത് ഇന്ത്യയില്‍ ആഘോഷിച്ചിരുന്നില്ലെ? ഒക്റ്റോബര്‍ മാസത്തിലെ നവരാത്രി ആരംഭവും, പൂജാദിനങ്ങളും,നവമിയും ബുദ്ധന്റെ ജന്മദിനമായ വിജയദശമിയുമൊക്കെ എത്ര ഭംഗിയായാണ് നമ്മുടെ ബ്രാഹ്മണ ശ്രേഷ്ടന്മാര്‍ വിദ്യാരംഭ ദിനമായി മറിച്ചെടുത്തത് !!!
മഹാബലിയുടെയും വാമനന്‍ നംബൂതിരിയുടേയും കഥയുണ്ടാക്കി തിരുവോണത്തിന്റെ അപ്പനായിരുന്നിട്ടുകൂടി അവര്‍ക്ക് ബുദ്ധനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താനായില്ലേ...?
ബുദ്ധനെ ഇന്ത്യന്‍ മനസ്സില്‍ നിന്നും കറിവേപ്പിലപോലെ വലിച്ചെറിയാന്‍ കുറച്ചു ഐതിഹ്യങ്ങള്‍ ഉണ്ടാക്കേണ്ടിവന്നു എന്നല്ലാതെ എന്തു ചിലവാണ് അവര്‍ക്കുണ്ടായത് ? നാളത്തെ നിയമമുണ്ടാക്കാന്‍ ഇന്ന് കുറച്ച് ആചാരങ്ങളുണ്ടാക്കുക, അതിന്റെ പുലിപ്പാല്‍ കഥകളും.അത്രേ വേണ്ടു.
സാന്റക്ലോസ്സ് സ്വര്‍ഗ്ഗത്തില്‍ നിന്നും വിദേശ മദ്യവും,പന്നിയിറച്ചിയും,മധുരപലഹാരങ്ങളുമായി ... ക്രിസ്ത്യാനികളെ കാണാന്‍ വരുന്ന സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ദിനമായി ആഘോഷിക്കുക. സന്റാക്ലോസ്സിന്റെ വരവിനെ അറിയിച്ചുകൊണ്ട് ദിവ്യനക്ഷത്രം വാനില്‍ ഉദിച്ചുനില്‍ക്കുന്നു. ഇനി സാന്റാക്ലോസ്സിന്റെ ചിത്രം ആരു വരക്കുംബോളും ഒരു പൂണൂല്‍ വരച്ചുചേര്‍ക്കണമെന്ന് അരമനകളില്‍ നിന്നും ഉടന്‍ അറിയിപ്പുണ്ടാകും.
ആമേന്‍....
ഇനിപറയു... ബുദ്ധനെ ഇന്ത്യ മറന്നതുപോലെ നമുക്ക് ആ ആശാരി ചെക്കനേയും മറന്നൂടെ ?!
ഏവര്‍ക്കും ചിത്രകാരന്റെ ക്രിസ്തുമസ്&പുതുവര്‍ഷ ആശംസകള്‍ !!!
Subscribe to:
Posts (Atom)