അങ്ങനെ, ... ചിത്രകാരന്റെ 'ഏകലവ്യനെ' പാട്രിക് എഡ്വർഡ് +Patric Edward സ്വന്തമാക്കിയിരിക്കുന്നു.
ഈ ചിത്രം സഹൃദയ സ്പോൺസർഷിപ്പു പദ്ധതിയിലൂടെ നിർമ്മിക്കാൻ ചിത്രകാരനു സഹായഹസ്തം നൽകിയ ജയേച്ചി +Greta oto ; സുന്ദരേട്ടൻ +Sundaran Kannadath എന്നിവരോട് പ്രത്യേകം നന്ദി പറയുന്നു.
മറ്റൊരു പ്രത്യേകത ചിത്രകാരൻ വിൽക്കുന്ന ആദ്യത്തെ ചിത്രമാണ് ഏകലവ്യൻ. ലിമിറ്റഡ് എഡിഷൻ ക്യാൻവാസ് പ്രിന്റുകൾ തിരുവനന്തപുരത്തും മറ്റുമായി കുറച്ച് വിൽപ്പന നടത്തിയിട്ടുണ്ടെങ്കിലും ഒറിജിനൽ വർക്ക് വിൽപ്പന നടത്തിയിരുന്നില്ല. ഒറിജിനൽ വിറ്റാൽ ചിത്രപ്രദർശനത്തിനു വർക്ക് ഉണ്ടാകില്ല എന്ന കാഴ്ച്ചപ്പാടിലായിരുന്നു. ആ നിലപാടാണ് Patric മാറ്റിത്തന്നിരിക്കുന്നത്.
ചിത്രത്തിന്റെ വില ചിത്രകാരന്റെ ബാങ്ക് അക്കൗണ്ടിൽ വന്നു കഴിഞ്ഞു. എങ്കിലും, ചിത്രം എക്സിബിഷനുകളിൽ പ്രദർശിക്കപ്പെടാനുള്ളതാണെന്നും, തന്റെ സ്വകാര്യ ഉടമസ്തതയിലൂടെ ആ അവസരം നഷ്ടപ്പെടുത്തേണ്ടതില്ലെന്നും പാട്രിക് അഭിപ്രായപ്പെട്ടിരിക്കയാൽ ഏകലവ്യൻ അടുത്ത ചിത്രപ്രദർശനങ്ങളിലും ഉണ്ടാകും.
രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ചിത്രപ്രദർശനം എന്നു ചുരുക്കം.
ഇതുമായി ബന്ധപ്പെട്ട ബ്ലോഗ് പോസ്റ്റിലേക്കുള്ള ലിങ്ക്:
1 'മഹാത്മാഗാന്ധി മോക്ഷം' - സഹൃദയ സ്പോണ്‍സര്‍ഷിപ്പ് ക്ഷണിക്കുന്നു
2 ഗൂഗിള്‍ പ്ലസ് പോസ്റ്റ് ലിങ്ക്
3 Murali T Kerala Facebook post Link
4 Chithrakaran Kerala Face book Page (ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്തവര്‍ക്കും വായിക്കാം)
