ശശി തരൂരിനെപ്പോലെ ഇടക്കൊക്കെ ട്വിറ്ററിലും,ബ്ലോഗിലും അറിയിപ്പുകള്‍ നല്‍കി മഹാനായ ചിത്രകാരനും ടൂറുപോകാറുണ്ട്.ഇപ്രാവശ്യം യാത്ര കോവളത്തേക്കായിരുന്നെങ്കിലും കന്യാകുമാരിയില്‍ തിരുവള്ളുവര്‍ വന്നതിനുശേഷം അവിടെ പോയിട്ടില്ലെന്ന ഖേദം തീര്‍ക്കാനായി യാത്ര കന്യാകുമാരി വരെ നീട്ടുകയായിരുന്നു.പോകുന്ന വഴിക്ക് കണ്ട ചില ദൃശ്യങ്ങള്‍ ക്യാമറയിലാക്കി ബ്ലോഗിലേക്ക് ചൊരിഞ്ഞിരിക്കുകയാണ്.വ്യക്തിപരമായ ഓര്‍മ്മ സൂക്ഷിക്കലിന്റെ ഭാഗമായി.
കോവളത്തെ റിസോര്‍ട്ടില്‍ തയ്യാറാക്കപ്പെട്ട കഥകളി സ്ത്രീ വേഷം ക്ഷീണമകറ്റാന്‍ ഇലക്ട്രിക്ക് കാറില്‍ തന്റെ ഭാരിച്ച വേഷം ചാരിവച്ച് വിശ്രന്മിക്കുന്നു.
കോവളത്തെ റിസോര്‍ട്ടില്‍ തയ്യാറാക്കപ്പെട്ട കഥകളി സ്ത്രീ വേഷം ക്ഷീണമകറ്റാന്‍ ഇലക്ട്രിക്ക് കാറില്‍ തന്റെ ഭാരിച്ച വേഷം ചാരിവച്ച് വിശ്രന്മിക്കുന്നു.
വര്‍ത്തമാന കൂത്തബലങ്ങളും അംബലങ്ങളും എല്ലാമായ ... റിസോര്‍ട്ടിലെ വാദ്യക്കാരും ചുവരിലെ മലയാളിയുടെ ഭാരിച്ച പൊങ്ങച്ചം ധരിച്ചു നില്‍ക്കുന്ന കഥകളി റിലീഫ് രൂപവും.
പാവാട ഭംഗിയായി രൂപ ഭംഗിയോടെ നില്‍ക്കാന്‍ എത്ര കെട്ട് പ്ലാസ്റ്റിക് ചാക്കുകളാണ് അരയില്‍ തെറുത്ത് കെട്ടിവച്ചിരിക്കുന്നതെന്ന് നാം അറിയുന്നുണ്ടോ ? .... മലയാളിയുടെ പൊങ്ങച്ചത്തിന്റെ പൊള്ളയായ കഥകളി രൂപം.
ശുചീന്ദ്രം ക്ഷേത്രത്തിനു മുന്നിലെ പ്രവേശന കവാടത്തിലെ ഈ ചെറുപ്പക്കാരായ മനുഷ്യര്‍ക്ക് നൂറ്റാണ്ടുകളുടെ പ്രായമുണ്ട്.
കോവളം റിസോര്‍ട്ടില്‍ ആയുര്‍വേദ മസാജ് കോട്ടേജിന്റെ ഉത്തരത്തില്‍ കാണപ്പെട്ട ബോധിയിലെ(ആലിലയിലെ) ബുദ്ധരൂപം




















