Showing posts with label fight against sex slavery. Show all posts
Showing posts with label fight against sex slavery. Show all posts

Monday, October 25, 2010

സുനിത കൃഷ്ണന്‍ എന്ന മഹതി



ബ്ലോഗര്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ ജന്മം കൊണ്ട് മലയാളിയായ സുനിത കൃഷ്ണന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകയെക്കുറിച്ച് നന്മ നിറഞ്ഞ അറിവു നല്‍കുന്ന ഒരു പോസ്റ്റുണ്ട്. എല്ലാ ബ്ലോഗര്‍മാരും അതു വായിച്ചിരിക്കേണ്ടതും, ബ്ലോഗറല്ലാത്ത ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ക്കുപോലും ആ പോസ്റ്റ് ഫോര്‍വേഡ് ചെയ്ത് കൊടുക്കേണ്ടതുമാകുന്നു. സമൂഹത്തില നന്മയുടെ പ്രസരണത്തിനും, സാംസ്ക്കാരികമായ വളര്‍ച്ചക്കും കാരണമാകാന്‍ തക്കവിധം മഹനീയമായിരിക്കുന്നു സുനിത കൃഷ്ണന്റെ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും. പോസ്റ്റിലേക്കുള്ള ലിങ്ക് :
സുനിത കൃഷ്ണന്‍


ചിത്രകാരന്‍ അവിടെ എഴുതിയ കമന്റ്:
chithrakaran:ചിത്രകാരന്‍ said...
മഹനീയമായിരിക്കുന്നു ഈ പോസ്റ്റ്.എന്തുകൊണ്ടും അറിഞ്ഞിരിക്കേണ്ടതാണ് ...ജീവിക്കുന്ന ദൈവീകത എന്നോ മാനവീകതയുടെ ഔന്നിത്യമെന്നോ പറഞ്ഞാല്‍ പോലും ഒതുങ്ങാത്തതാണ് സുനിത കൃഷ്ണന്‍ എന്ന വ്യക്തിയുടെ മനുഷ്യത്വമാര്‍ന്ന മനസ്സ്. ആ വീഡിയോ ശ്രദ്ധിച്ചു കേട്ടപ്പോള്‍ ചിത്രകാരന്റെ കണ്ണു നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. ഈ അറിവു പങ്കുവച്ചതിന് വളരെ നന്ദി സുകുമാരേട്ടന്‍.