ശ്രീ.വി.ബി.രാജന്‍ ചിത്രകാരന്റെ പോസ്റ്റിലെഴുതിയ കമന്റു വായിച്ചു. അദ്ദേഹം നല്‍കിയിരിക്കുന്ന ലിങ്കിലെ രാഹുല്‍ ഈശ്വറിന്റെ ഇംഗ്ലീഷ് ബ്ലോഗ് മാസങ്ങള്‍ക്കുമുന്‍പുതന്നെ ചിത്രകാരന്‍ വായിക്കുകയും, കമന്റു ഭരണിയില്‍ അതേക്കുറിച്ച് പോസ്റ്റെഴുതുകയും ചെയ്തിരുന്നു എന്നാണ് ഓര്‍മ്മ.
രാഹുല്‍ ഈശ്വറിന്റെ പൊസ്റ്റിലെ സങ്കുചിതത്വത്തെക്കുറിച്ച് ചെറിയൊരു കുറിപ്പുകൂടി എഴുതുന്നു.
രാഹുല്‍ ഈശ്വര്‍ വിലപിക്കുന്നത് എം.എഫ്.ഹുസൈന്‍ ഇന്ത്യയുടെ സാംസ്കാരിക പാരംബര്യം തകര്‍ത്തു തരിപ്പണമാക്കുന്നു എന്നാണ്. സരസ്വതിയേയും, സീതയേയും, ഭാരതാംബയേയും തുണിയില്ലാതെ വരച്ചാല്‍ ഇന്ത്യന്‍ സംസ്ക്കാരം തകര്‍ന്നുവിഴുമെന്ന് വിശ്വസിക്കുന്നത് സാംസ്കാരിക ജീര്‍ണ്ണതകൊണ്ടാണ്.
നൂറു കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ സംസ്കാരം കേവലം ഒരു ഹുസൈന്‍ തന്റെ ബ്രഷുകൊണ്ട് ഇല്ലാതാക്കുന്നുണ്ടെങ്കില്‍ അത് നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത സംസ്ക്കാരമാണ്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കെന്നും പറയും. രാമന്‍ സീതയെ ഭോഗിക്കുന്ന ചിത്രം എന്ന് രാഹുല്‍ വിശേഷിപ്പിക്കുന്ന ഹുസൈന്റെ ചിത്രം കാണുന്നതോടെ ഇന്ത്യക്കാരന്റെ മനസ്സിലെ സദാചാരബോധവും,സംസ്ക്കാരവും വീണുടയുമെന്ന് കരുതുന്നത് മൌഢ്യമാണ്.
പിന്നെ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ സംസ്കാരം ഉടച്ചുവാര്‍ക്കേണ്ടതുതന്നെയല്ലേ ? പുനര്‍നിര്‍മ്മിക്കപ്പെടാത്ത സംസ്കാരത്തെ എന്തിനുകൊള്ളാം ? വളര്‍ച്ച നഷ്ടപ്പെട്ട സംസ്ക്കാരത്തെ തുണിയഴിച്ച് ഒരു സംഭോഗത്തിനു പ്രാപ്തമാക്കുന്ന കലാകാരനെ ആദരിക്കാനുള്ള സഹിഷ്ണുത നമ്മുടെ സംസ്കാരത്തിനില്ലെന്നതാണ് സത്യം. ആ സത്യത്തെക്കുറിച്ച് ജ്ഞാനമുള്ള ചിന്തകനായ ചിത്രകാരന്‍ തന്റെ ജീവനും,സ്വത്തിനും എതിരെയുണ്ടായേക്കാവുന്ന ഭീഷണിപോലും തൃണവല്‍ക്കരിച്ചുകൊണ്ട്
പ്രധിവിധിയായി നല്‍കുന്ന സാമൂഹ്യ ഉദ്ദാരണ ഔഷധമാണ് ഹുസൈന്റെ ചിത്രങ്ങള്‍.
ബുദ്ധിജീവികളും പ്രബുദ്ധരെന്നും അവകാശപ്പെടുന്നവര്‍ക്കുപോലും ഇതൊന്നും മനസ്സിലാക്കാന്‍ മനസ്സിനകത്തെ വര്‍ഗ്ഗീയ പക്ഷ ചിന്തകള്‍ കാരണം കഴിയുന്നില്ലെന്നത് അവരുടെ പരിമിതി.
ഈ പരിമിതി നല്‍കുന്ന ഇരുട്ടില്‍ നിന്നാണ് മോഡി ഭക്തന്മാര്‍
ഹുസൈന്റെ ചിത്രകലക്കെതിരെ ആയുധമണീയുന്നത്. അത് ന്യായമാണെന്നു തോന്നുന്ന ഏതു മനുഷ്യനും പ്രാകൃതനും,പിന്തിരിപ്പനുമാണെന്ന് ചിത്രകാരന്‍ പറയുന്നു.
സമുദ്രത്തെ നോക്കുക.
പുഴകളും, കാറ്റും, ശീതജല പ്രവാഹവും,ഉഷ്ണജലപ്രവാഹവും, നിരന്തരം തിരമാലകളാല്‍ ഓരോ നിമിഷവും നവീകരിക്കപ്പെടുന്ന സമുദ്രം! തിരമാലകളെ ഫ്രീസ് ചെയ്യണമെന്ന് ആരെങ്കിലും പറയുമോ? കടലിനെ അടച്ചുവച്ച് സംരക്ഷിക്കണമെന്ന് ആരും പറയില്ല. വര്‍ഗ്ഗീയതയുടെ ചെറിയ ടാങ്കുകളെ മാത്രമെ അടച്ച് വക്കാനാകു.
ഒരു സമൂഹത്തിന് സംസ്ക്കാരികമായി വളരുന്നതിന് ഒരു സമുദ്രത്തെയെങ്കിലും മനസ്സിലാവാഹിക്കാന്‍ ശേഷിയുള്ള കലാകാരനും, സാഹിത്യകാരനും, ശാസ്ത്രജ്ഞനും സമൂഹത്തില്‍ ഉണ്ടായിരിക്കണം. കാരണം അവര്‍ ചട്ടപ്പടിയല്ലാതെ ചിന്തിക്കാന്‍ ശേഷിയുള്ളവരാണ്. മാറ്റങ്ങളാണ് അവരുടെ ജീവിതം തന്നെ! അവരാണ് സമൂഹത്തെ ഉടച്ചുവാര്‍ക്കുന്നവര്‍. നവീകരിക്കുന്നവര്‍. അവരെ നാടുകടത്തുന്നവര്‍ ഏതു ദൈവത്തിന്റേ പേരില്‍ നടത്തുന്ന ആഹ്വാനമായാലും അത് മാനവികമല്ല, ദൈവീകമല്ല. പുരോഗമനാത്മകമല്ല.
ഏതു വര്‍ഗ്ഗീയ വാദിയും തന്റെ കക്കൂസ് ടാങ്കിനെ സംസ്കാരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിന്താശേഷി കുറഞ്ഞ മനുഷ്യനാണ്. ഇംഗ്ലീഷ് പറയാനും എഴുതാനും അറിയുമെന്നതല്ല ചിന്താശേഷിയുടെ അളവുകോല്‍. കൂട്ടിക്കൊടുപ്പിനു കിട്ടുന്ന കമ്മീഷന്‍ തുക/ശംബളത്തിന്റെ വലിപ്പമല്ല ബുദ്ധിശക്തിയുടെ തെളിവ്.
കക്കൂസ് ടാങ്ക് നമ്മോട് ആവശ്യപ്പെടുന്നത് അതിന്റെ മൂടി തുറക്കരുതെന്നാണ്.
ചാതുര്‍വര്‍ണ്ണ്യപ്രകാരമുള്ള
ജീവികളുടെ ഒരു ആവാസ വ്യവസ്തതന്നെ കക്കൂസ് ടാങ്കിനകത്തുണ്ട്. എട്ടുകാലി ദൈവങ്ങളും, ബ്രാഹ്മണവിഷം പേറുന്ന തേളുകളും, പാറ്റകളും , തേരട്ടകളും,ശൂദ്രരായ പുഴുസമൂഹവും, അനേകകോടി സൂക്ഷ്മജീവികളും ,ഭക്തിസാന്ദ്രമായതും ദൈവീകമെന്ന് കക്കൂസിലെ ജീവസമൂഹം ഒന്നാകെ വിശ്വസിക്കുകയും, മത പണ്ഡിതര്‍ സാക്ഷ്യപ്പെടുത്തുന്നതുമായ സനാതനസംസ്കാരത്തിന്റെ പവിത്രമായ സുഗന്ധവും അതിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സത്യത്തില്‍ ആ ലോകം അവിടത്തെ ആവാസവ്യവസ്ഥിതിയെയും, ജനങ്ങളേയും സംബന്ധിച്ച് സ്വര്‍ഗ്ഗതുല്യമായ ഗോഡ്‌സ് ഓണ്‍ കണ്ട്രിയാണ് !
ദൈവങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ശേഷിയുള്ള കലാകാരന്മാരും,ശാസ്ത്രജ്ഞരും നിരന്തരം നവീകരിക്കുന്ന ലോകം വേണമോ, അതോ ദൈവങ്ങള്‍ക്ക് അടിമപ്പെടാന്‍ ആഹ്വാനം നല്‍കുന്ന മതങ്ങളുടെ സ്ലാബിട്ടുമൂടിയ പൌരോഹിത്യ ലോകംവേണമോ എന്നത് ചിന്താശേഷിയുള്ള മനുഷ്യര്‍ തീരുമാനിക്കേണ്ട വിഷയമാണ്.
എന്തായാലും, ലോകം മാനവികമായി വളരെയധികം പുരോഗമിച്ചതിനാല്‍ മതവര്‍ഗ്ഗീയതയുടെ സ്ലാബുകളുടെ സുരക്ഷിതത്വത്തിനുള്ളില്‍ ഏറെക്കാലം മഹനീയ ദുര്‍ഗന്ധസംസ്കാര സമൂഹമായി കഴിഞ്ഞുകൂടാമെന്ന് ആരും സ്വപ്നം കാണാതിരിക്കുകയാണ് ഉചിതം.
വര്‍ഗീയതകളുടെ ,ജാതിയതകളുടെ, വിഭാഗീയതകളുടെ സെപ്റ്റിക്ക് ടാങ്ക് എന്നെങ്കിലും പൊളിക്കപ്പെടുകതന്നെചെയ്യും.
എങ്ങനെ പൊളിക്കണമെന്ന് ചിന്താശേഷിയുളള മനുഷ്യരാണ് തീരുമാനിക്കുക. കീടങ്ങളല്ല !
Showing posts with label sataire. Show all posts
Showing posts with label sataire. Show all posts
Saturday, January 17, 2009
Wednesday, January 23, 2008
മോഷണം പാപമല്ല !!!
മോഷണം,പിടിച്ചുപറി എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ കുറ്റകൃത്യങ്ങളാണെന്നും,അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കണമെന്നും സാമൂഹ്യ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഒരു തൊഴിലോ,ഉപജീവന മാര്‍ഗ്ഗമോ അല്ലാത്ത, നിവര്‍ത്തികേടുകൊണ്ടുള്ള മോഷണത്തേയും,പിടിച്ചുപറിയേയും ഒരു കുറ്റകൃത്യമായി വിശേഷിക്കാമോ എന്നാണ് ചിത്രകാരന്റെ മാനുഷികത നിറഞ്ഞ ദാര്‍ശനിക ചോദ്യം !
ഉള്ളവന്റെ കയ്യില്‍നിന്നെ മോഷ്ടിക്കാനാകു എന്നതിനാല്‍ മോഷണം ഉള്ളവനും,ഇല്ലാത്തവനും തമ്മിലുള്ള ഒരു സാധാരണ ജീവിതമത്സരം മാത്രമാണ്.
ഉള്ളവന്‍ ഇല്ലാത്തവന്റെതുകൂടിയായ സ്വത്തിനെ തന്റെ ബുദ്ധിയുപയോഗിച്ച് സ്വന്തമാക്കുന്നതിലൂടെയാണല്ലോ ഉള്ളവനാകുന്നത്. അതുകൊണ്ടുതന്നെ സ്വത്ത് എന്നു പറയുന്നത് വായുപോലെ,വെള്ളം പോലെ പ്രകൃതിജന്യമായ പ്രതിഭാസമാണ്. ഉള്ളവന്‍ ബുദ്ധിയുപയോഗിച്ച് പരമാവധി സ്വത്തിനെ തന്റെ വരുതിയില്‍ അതീവ സാന്ദ്രതയോടെയും,അതി മര്‍ദ്ദത്തിലും സൂക്ഷിക്കുംബോള്‍ ഇല്ലാത്തവന്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്വവും ഉള്ളവനുതന്നെയാകുന്നു.
സംബത്തിന്റെ സാന്ദ്രതവ്യത്യാസം ഉപയോഗപ്പെടുത്തിയാണ് (ഒരു ഡാമിലെ വെള്ളം വൈദ്യുതി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതുപോലെ) ഉള്ളവന്‍ ഇല്ലാത്തവനെക്കൊണ്ട് ജോലി ചെയ്യുന്നതിനുള്ള കൂലിയായി സംബത്ത് ഇറ്റിച്ചുകൊടുത്ത് അവനെ അടിമയാക്കി കൂടുതല്‍ സംബത്ത് നേടുന്നത്. ഉള്ളവന്‍ ഇപ്രകാരം ഇല്ലാത്തവനെ ചൂഷണം ചെയ്യുന്നത് ലോകം നിയമവിധേയമായ നീതിയായി കണക്കാക്കുന്നു.
എന്നാല്‍ ഉള്ളവന്റെ പണവും സ്വത്തും ഇല്ലാത്തവന്റെ മുന്നില്‍ മലര്‍ന്നു കിടന്നാല്‍പ്പോലും ബുദ്ധിയുപയോഗിച്ചല്ലാതെ അതു സ്വന്തമാക്കുന്നത് സമൂഹം കുറ്റകരമായി കരുതുന്നു. ബുദ്ധിയുപയോഗിച്ച് അന്യനെ വിഢിയാക്കി സംബത്ത് കൈക്കലാക്കുന്നതും, ശരീരബലമുപയോഗിച്ച് സംബത്ത് കൈക്കലാക്കുന്നതുപോലെ ഫലത്തില്‍ മോഷണം തന്നെയാണ്.
അതായത് സംബത്ത് സംരക്ഷിക്കാനും കൂടുതല്‍ ആര്‍ജ്ജിക്കാനും ശേഷിയുള്ള ശരീരബലവും ബുദ്ധിയുമുള്ളവരുടെ തികച്ചും വ്യക്തിപരമായ പ്രതിരോധത്തിന്റെ മാത്രം കാര്യമാണ് മോഷണത്തെ ചെറുക്കുക എന്നത്. മോഷണത്തെ ചെറുക്കാന്‍ കഴിവില്ലാത്തവര്‍ പോലീസ്,കോടതി തുടങ്ങിയ പൊതു സ്ഥാപനങ്ങളുടെ സഹായം വിലക്കെടുത്ത് സ്വത്തുസംരക്ഷിക്കുന്നതിലൂടെയാണ് സമൂഹം രോഗഗ്രസ്തമാകുന്നതും, സാംബത്തിക അസമത്വത്തിന്റെയും സാമൂഹ്യ അസമത്വത്തിന്റേയും,രാഷ്ട്രീയവിവേചനങ്ങളുടേയും വന്‍ ഗര്‍ത്തങ്ങള്‍ സമൂഹത്തില്‍ രൂപം കൊള്ളുന്നതിനും കാരണമാകുന്നത്.
അതുകൊണ്ടുതന്നെ മോഷണം പാപമല്ലെന്നുമാത്രമല്ല,പലപ്പോഴും നിര്‍മ്മാണാത്മകമായ സാമൂഹ്യ സേവനംകൂടിയായിമാറുന്നുണ്ട്. നമ്മുടെ കായകുളം കൊച്ചുണ്ണിയെ ഓര്‍ക്കുക. മോഷ്ടാവിനെ സൃഷ്റ്റിക്കുന്നത് ഉള്ളവന്റെ സാമൂഹ്യ ചൂഷണത്വരയും, ഭരണവ്യവസ്ഥ ഉള്ളവനു നല്‍കുന്ന പരിരക്ഷയുമായതിനാല്‍ ധാര്‍മ്മികമായി മോഷ്ടാവ് കുറ്റക്കാരനാകുന്നില്ല. കാരണം സംബത്ത് സമൂഹത്തിലൂടെ സ്വച്ഛമായി ഒഴുകാനുള്ളതാണ്. ബുദ്ധിയും,അദ്ധ്വാനശേഷിയുമുള്ളവര്‍ക്ക് അതിനെ തന്റെ കഴിവു ക്ഷയിക്കുന്നതുവരെ പിടിച്ചുവച്ച് അനുഭവിക്കാം എന്നല്ലാതെ തന്റെ ഭാവിതലമുറക്ക് സമൂഹത്തിന്റെ അവകാശ നിയമങ്ങള്‍ കൊണ്ടു കെട്ടിവരിഞ്ഞ് സ്വത്ത് കൈമാറാനുള്ള ധാര്‍മ്മിക അവകാശമില്ലെന്നു മാത്രമല്ല , അത് സത്യത്തില്‍ കുറ്റകരമായ പ്രവര്‍ത്തികൂടിയാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
മാനവികമായി ഒരൊറ്റ വംശമായി,കുടുംബമായി മനുഷ്യ സമൂഹത്തെ കാണുമ്പോള്‍ സംബത്തിനെ വരും തലമുറയിലെ തന്റെ കുടുംബാഗങ്ങള്‍ക്കുമാത്രമായി നിയമത്തിന്റേയും,ഭരണത്തിന്റെയും സ്വാധീനത്തിലൂടെ നിചപ്പെടുത്താന്‍ ഉള്ളവന്‍ (ധനികന്‍) സാമൂഹ്യക്രമം വാര്‍ത്തെടുക്കുന്നതിലൂടെയാണ് സമൂഹം ജീര്‍ണ്ണിക്കുന്നത്. എല്ലാ സാമൂഹ്യ അസമത്വങ്ങളുടേയും കാരണം ഇന്നു നിലവിലുള്ള ആ സാമൂഹ്യ ക്രമത്തിന്റെ സൃഷ്ടിയാണ്.
ഈ സാമൂഹ്യക്രമം നശിക്കുന്നതിനായി മോഷണം പാപമല്ലെന്ന് പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.
എല്ല ബൌദ്ധിക സ്വത്തവകാശങ്ങളും മോഷണംകൊണ്ട് നിര്‍വ്വീര്യമാക്കേണ്ടത് മൂന്നാം ലോകരാജ്യങ്ങളുടെ അടിമത്വവും,പിന്നോക്കാവസ്ഥയും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്.
ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ ചിലവില്‍ പൊങ്ങച്ചംകാണിച്ചു നടക്കുന്ന നമുക്ക് നമ്മുടെ യഥാര്‍ത്ഥ മൂല്യം എന്താണെന്നറിയില്ല. ഒരു മോഷ്ടാവിനേക്കാള്‍ എത്രയോ താഴെ ... അറബിയുടേയും, സായിപ്പിന്റേയും വേലക്കാരനും , അടിമയും, ഉത്തരേന്ത്യക്കാരന്റെ മല്ലുവും, നികൃഷ്ട മദ്രാസിയും,വിധേയനുമായിരിക്കുന്ന നമ്മുടെ ശരിയായ സ്വത്വബോധം ഉള്‍ക്കൊണ്ടാല്‍ ... ഒരു മോഷ്ടാവാകുന്നതില്‍ അഭിമാനം തോന്നും !!!
അതെ, നമ്മുടെ ഇല്ലാത്ത ആഢ്യത്വത്തിന്റെ പൊങ്ങച്ചഭാരം നമ്മുടെ ചിന്താശക്തിയെ മറച്ചിരിക്കുന്നു.
ടാറ്റ ഇന്ത്യക്കുവേണ്ടി ഇന്‍ഡിക്കയും, നാനോ കാറുമുണ്ടാക്കുന്നതിനുവേണ്ടി എത്ര വിദേശ കാറുകള്‍ വാങ്ങി വെട്ടിപ്പൊളിച്ച് അതിന്റെ സാങ്കേതികവിദ്യ പഠിച്ചിരിക്കും ? !! അതു മോഷണം തന്നെയാണ്. അന്തസ്സുള്ള മോഷണം. മോഷണത്തിലൂടെ മാത്രമേ മുന്നേ പോകുന്നവന്റെ കൂടെ എത്താന്‍ മാര്‍ഗ്ഗമുള്ളു. ഇല്ലാത്തവന്റെ മോചനമാര്‍ഗ്ഗമാണ് മോഷണം. വെള്ളക്കാരനും നമ്മുടെ നാട്ടില്‍ വന്ന് പലതും മോഷ്ടിച്ചിട്ടുണ്ട് . ഭാരതത്തിന്റെ പ്രാചീനമായ പല അറിവുകളും അവര്‍ യഥേഷ്ടം കടത്തിക്കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ മോഷണത്തില്‍ അന്തസ്സുകേടു കാണുന്നത് അടിമകളുടെ മാത്രം മാനസ്സിക വളര്‍ച്ചക്കുറവാണെന്ന് മനസ്സിലാക്കുക.
ആയതിനാല്‍ ... അഭിമാനിയായ ഒരു മോഷ്ടാവാകാന്‍ മാനസ്സികമായി തയ്യാറായിക്കൊള്ളുക. ചിത്രകാരന്റെ സ്വത്തുക്കളിലൊഴിച്ച് മറ്റെതു സ്വത്തുക്കളില്‍ മോഷണം നടത്തുന്നതിലും സ്വന്തം ഉത്തരവാദിത്വത്തില്‍ തീരുമാനങ്ങളെടുക്കാന്‍ സന്നദ്ധരാകുക. അഭിവാദ്യങ്ങളോടെ.... സ്വന്തം ചിത്രകാരന്‍.
ഈ ചിത്രകാരന്റെ ഓരോ ചിന്തകള്‍ !!!

Sunday, December 23, 2007
ക്രിസ്തുവിനെ നമുക്കു മറന്നൂടെ?

തെണ്ടിയും, തല്ലുകൊള്ളിയും, ഹീനകുലജാതനുമായ ആ ആശാരി ചെക്കനെ നമുക്ക് മറന്നുകൂടേ ? അവനൊരു വീടുണ്ടോ? കുലമുണ്ടോ ആ തെരുവു തെണ്ടിക്ക് ? ഒരു നാലുകെട്ടോ എട്ടുകെട്ടോ കാണാന്‍ പോലും യോഗമില്ലാതിരുന്ന നാല്‍ക്കാലികളുടെ തൊഴുത്തില്‍ മൂത്രത്തിലേക്കും,ചാണകത്തിലേക്കും ജനിച്ചുവീണ ആശാരിച്ചെക്കനെ കുലീനവും,തറവാട്ടില്‍ ജനിച്ചവരും, മഹത്തായ പാരംബര്യമുള്ളവരുമായ കേരളത്തിലെ നസ്രാണികളായ നമ്മള്‍ ആരാധിക്കുന്നത് എന്തു വിവരക്കേടാണ് .
(നായന്മാരുടെ ആത്മീയാചാര്യനായ ചട്ടംബിസാമിയെ വേറെ ഏതെങ്കിലും സമുദായക്കാര്‍ ആചാര്യനായി ബഹുമാനിക്കാറുണ്ടോ?
സിമന്റു നാണു എന്ന് നമ്മളൊക്കെ വിളിച്ചു കൊഞ്ഞനം കുത്തുന്ന ശ്രീ നാരായണഗുരുവിനെ ഈഴവരല്ലാതെ ആരാണ് ആരാധിക്കുന്നത് ?
അയ്യങ്കാളി പട്ടികകളുടെ മാത്രം നേതാവായിരുന്നില്ലേ...?
അതുപോലെ മുക്കുവരുടേയും, ആശാരിമാരുടേയും ആത്മീയ നേതാക്കളെ നമ്മള്‍ ആരാധിക്കുന്നത് അധപ്പതനമല്ലേ?)
ഒരു ആഘോഷം എന്ന നിലയില്‍ ഹര്‍ത്താലിനെപ്പോലും നമ്മുടെ ജീവിതത്തില്‍നിന്നും നമുക്കു പറിച്ചെറിയാനാകില്ലായിരിക്കാം. അതുകൊണ്ട് നമുക്ക് ഡിസംബര്‍ 25 ആഘോഷിക്കുകതന്നെ വേണം. എന്നാല്‍ അതിന്റെ പിന്നിലുള്ള ആ കഴുവേറിയുടെ കഥ നമുക്കൊന്നു പരിഷ്ക്കരിക്കരുതോ ? വിശ്വകര്‍മ്മജരുടെ നീചകുലത്തില്പെട്ട ഒരു ആശാരിച്ചെക്കന്റെയും അവന്റെ ശിഷ്യരായ തനി തറകളായ മുക്കുവന്മാരുടേയും ആത്മീയ ദാസ്യം ഇനിയും തുടരുന്നത് ഗോഡ്‌സ് ഓണ്‍ കണ്ട്രിയില്‍ അന്തസ്സുള്ള പാരംബര്യത്തില്‍ ജീവിക്കുന്ന സവര്‍ണ്ണ ക്രിസ്ത്യാനികളായ നമുക്ക് തീരാകളങ്കം സൃഷ്ടിക്കുന്നുണ്ടെന്നകാര്യം സഭാനേതൃത്വം ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു.
പട്ടികയില്‍ തറച്ചിരിക്കുന്ന ആശാരി ചെക്കന്റെ രൂപവും പേറി ഇനിയും റോഡിലൂടെ ഘോഷയാത്രയായി നടക്കാന്‍ വിഷമമുണ്ട്. ആശാരിച്ചെക്കന്റെ ജന്മദിനത്തിനു പകരം ആഢ്യന്‍ മുഖവും വേഷഭൂഷാധികളുമുള്ള, നല്ല നംബൂതിരി കുടവയറുള്ള സാന്റക്ലോസ്സ് അപ്പൂപ്പനെ സംബന്ധിച്ച വര്‍ണ്ണാഭമായ ഒരു കഥയുണ്ടാക്കി ... ക്രിസ്തുമസ്സ് അന്തസ്സുള്ള, അഭിമാനം പകരുന്ന ഒരു ഉത്സവമാക്കിത്തീര്‍ക്കാവുന്നതാണ്.
സാന്റക്ലോസ്സിനെ ഒരു പൂണൂല്‍ കൂടി അണിയിപ്പിച്ചാല്‍ സഭാചരിത്ര പ്രകാരമുള്ള 27 ബ്രാഹ്മണരെ കൊടുങ്ങല്ലൂരുവച്ച് ആട്ടിപ്പിടിച്ച് മാര്‍ഗ്ഗം കൂട്ടിയതിന്റെ ചരിത്രത്തെ സാധൂകരിക്കുന്ന ദീര്‍ഘദൃഷ്ടിയായി ഭാവിയില്‍ വാഴ്ത്തപ്പെടുന്നതുമാണ്.
ചരിത്രം തിരുത്തി എഴുതാന്‍ നൂറോ ഇരുന്നൂറോ കൊല്ലം മുന്‍പ് ശ്രമിച്ചു തുടങ്ങിയാലെ സാധിക്കു. അതിനാല്‍ ഇപ്പോള്‍ തന്നെ ആ ശ്രമം തുടങ്ങുന്നതാണ് ബുദ്ധി.
മന്ദബുദ്ധികളുടെ നാടായ ഇന്ത്യയില്‍ ബുദ്ധിയുള്ളവര്‍ പറയുന്നതാണ് ചരിത്രം. ജനം തോണ്ടതോടാതെ എന്തും വിഴുങ്ങിക്കൊള്ളും. യൂറോപ്പിലും അമേറിക്കയിലുമൊക്കെ.. അവര്‍ക്ക് നാണക്കേടില്ലെങ്കില്‍ ആശാരിമാരുടെ ഈ ദൈവത്തെ ആരാധിക്കട്ടെ . നമുക്ക് പൂണൂലിട്ട സന്റക്ലോസ്സിനെ മതി.
ഇന്ത്യയില്‍ ബുദ്ധനെ നോക്കു... കറിവേപ്പിലപോലെ വലിച്ചെറിയാന്‍ ബ്രാഹ്മണര്‍ക്കു കഴിഞ്ഞില്ലേ ? ബുദ്ധനെന്താ ജന്മദിനമില്ലാഞ്ഞിട്ടാണോ ? ബുദ്ധന്റെ ജന്മദിനം പത്തുദിവസത്തിലേറെ ഒരുകാലത്ത് ഇന്ത്യയില്‍ ആഘോഷിച്ചിരുന്നില്ലെ? ഒക്റ്റോബര്‍ മാസത്തിലെ നവരാത്രി ആരംഭവും, പൂജാദിനങ്ങളും,നവമിയും ബുദ്ധന്റെ ജന്മദിനമായ വിജയദശമിയുമൊക്കെ എത്ര ഭംഗിയായാണ് നമ്മുടെ ബ്രാഹ്മണ ശ്രേഷ്ടന്മാര്‍ വിദ്യാരംഭ ദിനമായി മറിച്ചെടുത്തത് !!!
മഹാബലിയുടെയും വാമനന്‍ നംബൂതിരിയുടേയും കഥയുണ്ടാക്കി തിരുവോണത്തിന്റെ അപ്പനായിരുന്നിട്ടുകൂടി അവര്‍ക്ക് ബുദ്ധനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താനായില്ലേ...?
ബുദ്ധനെ ഇന്ത്യന്‍ മനസ്സില്‍ നിന്നും കറിവേപ്പിലപോലെ വലിച്ചെറിയാന്‍ കുറച്ചു ഐതിഹ്യങ്ങള്‍ ഉണ്ടാക്കേണ്ടിവന്നു എന്നല്ലാതെ എന്തു ചിലവാണ് അവര്‍ക്കുണ്ടായത് ? നാളത്തെ നിയമമുണ്ടാക്കാന്‍ ഇന്ന് കുറച്ച് ആചാരങ്ങളുണ്ടാക്കുക, അതിന്റെ പുലിപ്പാല്‍ കഥകളും.അത്രേ വേണ്ടു.
സാന്റക്ലോസ്സ് സ്വര്‍ഗ്ഗത്തില്‍ നിന്നും വിദേശ മദ്യവും,പന്നിയിറച്ചിയും,മധുരപലഹാരങ്ങളുമായി ... ക്രിസ്ത്യാനികളെ കാണാന്‍ വരുന്ന സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ദിനമായി ആഘോഷിക്കുക. സന്റാക്ലോസ്സിന്റെ വരവിനെ അറിയിച്ചുകൊണ്ട് ദിവ്യനക്ഷത്രം വാനില്‍ ഉദിച്ചുനില്‍ക്കുന്നു. ഇനി സാന്റാക്ലോസ്സിന്റെ ചിത്രം ആരു വരക്കുംബോളും ഒരു പൂണൂല്‍ വരച്ചുചേര്‍ക്കണമെന്ന് അരമനകളില്‍ നിന്നും ഉടന്‍ അറിയിപ്പുണ്ടാകും.
ആമേന്‍....
ഇനിപറയു... ബുദ്ധനെ ഇന്ത്യ മറന്നതുപോലെ നമുക്ക് ആ ആശാരി ചെക്കനേയും മറന്നൂടെ ?!
ഏവര്‍ക്കും ചിത്രകാരന്റെ ക്രിസ്തുമസ്&പുതുവര്‍ഷ ആശംസകള്‍ !!!
Subscribe to:
Posts (Atom)