Monday, October 25, 2010

സുനിത കൃഷ്ണന്‍ എന്ന മഹതി



ബ്ലോഗര്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ ജന്മം കൊണ്ട് മലയാളിയായ സുനിത കൃഷ്ണന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകയെക്കുറിച്ച് നന്മ നിറഞ്ഞ അറിവു നല്‍കുന്ന ഒരു പോസ്റ്റുണ്ട്. എല്ലാ ബ്ലോഗര്‍മാരും അതു വായിച്ചിരിക്കേണ്ടതും, ബ്ലോഗറല്ലാത്ത ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ക്കുപോലും ആ പോസ്റ്റ് ഫോര്‍വേഡ് ചെയ്ത് കൊടുക്കേണ്ടതുമാകുന്നു. സമൂഹത്തില നന്മയുടെ പ്രസരണത്തിനും, സാംസ്ക്കാരികമായ വളര്‍ച്ചക്കും കാരണമാകാന്‍ തക്കവിധം മഹനീയമായിരിക്കുന്നു സുനിത കൃഷ്ണന്റെ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും. പോസ്റ്റിലേക്കുള്ള ലിങ്ക് :
സുനിത കൃഷ്ണന്‍


ചിത്രകാരന്‍ അവിടെ എഴുതിയ കമന്റ്:
chithrakaran:ചിത്രകാരന്‍ said...
മഹനീയമായിരിക്കുന്നു ഈ പോസ്റ്റ്.എന്തുകൊണ്ടും അറിഞ്ഞിരിക്കേണ്ടതാണ് ...ജീവിക്കുന്ന ദൈവീകത എന്നോ മാനവീകതയുടെ ഔന്നിത്യമെന്നോ പറഞ്ഞാല്‍ പോലും ഒതുങ്ങാത്തതാണ് സുനിത കൃഷ്ണന്‍ എന്ന വ്യക്തിയുടെ മനുഷ്യത്വമാര്‍ന്ന മനസ്സ്. ആ വീഡിയോ ശ്രദ്ധിച്ചു കേട്ടപ്പോള്‍ ചിത്രകാരന്റെ കണ്ണു നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. ഈ അറിവു പങ്കുവച്ചതിന് വളരെ നന്ദി സുകുമാരേട്ടന്‍.

Friday, October 15, 2010

ചിലി ലോകത്തിനു നല്‍കിയ പാഠം

ചിലിയിലെ മണ്ണുവെട്ടികളും കൈക്കോട്ടു പണിക്കാരും മനുഷ്യരാണെന്നും, അവര്‍ക്ക് ആ രാജ്യത്തെ പ്രസിഡന്റിനു തുല്ല്യമായ മൂല്യമുണ്ടെന്നും ലോകത്തെ സാക്ഷ്യപ്പെടുത്തിയ മഹാസംഭവമായിരിക്കുന്നു ...അപകടത്തില്പെട്ട ഖനിത്തൊഴിലാളികളെ ഒരു രോമത്തിനുപോലും പരിക്കേല്‍ക്കാതെ ഭൂഗര്‍ഭത്തില്‍ നിന്നും ... ഗവണ്മെന്റ് രക്ഷപ്പെടുത്തിയ നടപടി. എന്നാല്‍ അതിലുപരി മനുഷ്യന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ കൃത്യതയും സൂക്ഷ്മതയും മാനവികതയുടെ രക്ഷക്ക് എന്തുമാത്രം സജ്ജമായിരിക്കുന്നു എന്നതിന്റെ അഭിമാനകരമായ ദൃഷ്ടാന്തം കൂടിയായിരിക്കുന്നു ഖനിയിലെ രക്ഷാപ്രവര്‍ത്തനം. വലിയൊരു വിപത്തിലും മനസ്സാന്നിദ്ധ്യത്തോടെ കര്‍മ്മോത്സുകരാകുന്ന ധീരമായ ഒരു ജനതയുടെ ഉജ്ജ്വലമായ വിജയഗാഥ... ലോകത്തിനു മുഴുവന്‍ മാതൃകയായിരിക്കുന്നു. ഈ നല്ല മാതൃക ഭീരുക്കാളുടേയും നപുംസകങ്ങളുടേയും സ്വന്തം രാജ്യങ്ങള്‍ക്ക് ഒരു ഉണര്‍ത്തു പാട്ടാകേണ്ടതാണ്. പണം കണ്ടാല്‍ നക്കിയും, ഊമ്പിയും കൊണിച്ചി പട്ടികളെപ്പോലെ ശത്രു രാജ്യത്തെപ്പോലും സേവിക്കാന്‍ തയ്യാറാകുന്ന രാഷ്ട്രീയക്കാരും, ഭരണാധികാരികളും, ഉദ്ദ്യോഗസ്തരുമുള്ള മൂന്നാം കിട രാജ്യങ്ങള്‍ക്ക് ചിലിയിലേക്കുള്ള ദൂരം വ്യാഴത്തിലേക്കോ ശനിയിലേക്കോ ഉള്ള ദൂരത്തേക്കാള്‍ എത്രയോ കൂടുതലാണല്ലോ എന്നതു ദുഖകരം തന്നെ.

ഒരു രാജ്യത്തെ പ്രസിഡന്റോ, പ്രധാനമന്ത്രിയോ, ധനികരോ, സിനിമാതാരങ്ങളോ അനുഭവിക്കുന്ന ആടംബരങ്ങളോ സുഖ സൌകര്യങ്ങളോ ഒന്നുമല്ല  ആ രാജ്യത്തിന്റെ സംസ്ക്കാരത്തിന്റേയും പരിഷ്ക്കാരത്തിന്റേയും അളവുകോല്‍. ആ രാജ്യത്ത് വയലില്‍ ജോലി ചെയ്യുന്നവരും, തെരുവ് വൃത്തിയാക്കുന്ന തൂപ്പുകാരും, മരാമത്ത് ജോലികളില്‍ എര്‍പ്പെടുന്ന കൂലിത്തൊഴിലാളികളും, തൊഴില്‍ സമയത്ത് അണിയുന്ന ആധുനിക സുരക്ഷിത വേഷവും,പണി ആയുധങ്ങളും, അവരുടെ ആരോഗ്യ നിലവാരവും, ജീവിത നിലവാരവും, അവര്‍ക്ക് രാഷ്ട്രം നല്‍കുന്ന ബഹുമാനവുമാണ് അവിടത്തെ സംസ്ക്കാരവും, പുരോഗതിയും നിര്‍ണ്ണയിക്കുന്ന മാനദണ്ഡം.
അല്ലാതെ ... കഥകളിവേഷങ്ങളല്ല , ഒരു നാടിന്റെ സംസ്ക്കാരം എന്ന്   :)

ദേശാഭിമാനി പത്രത്തിലെ വാര്‍ത്ത(14.10.10)
മാതൃഭൂമി വാര്‍ത്ത (14.10.10)

മനോരമ വാര്‍ത്ത (14.10.10)

Saturday, October 9, 2010

വിദ്യാഭ്യാസ വിപ്ലവം !!!

നമ്മുടെ വിദ്യാഭ്യാസ രംഗം ഒരോ വര്‍ഷവും അഞ്ചു ലക്ഷം കുട്ടികളെ വരിയുടക്കലിനു വിധേയമാക്കുന്നുണ്ട് എന്നാണ് ചിത്രകാരന്റെ ഏകദേശ ധാരണ. നമ്മുടെ സ്കൂളുകളില്‍ എതാണ്ട് 60 ലക്ഷം കുട്ടികള്‍ ഇങ്ങനെ ഷണ്ഡമാക്കപ്പെട്ട അവസ്ഥയില്‍ ഇപ്പോള്‍ വിദ്യാഭാസം നടത്തുന്നുണ്ടായിരിക്കണം.അവരില്‍ രണ്ടു കുട്ടികള്‍ ചിത്രകാരന്റേതുമാ‍ണ് :) പലപ്പോഴും അധ്യാപകരുടേയോ രക്ഷിതാക്കളുടേയോ പ്രത്യേക ശ്രദ്ധകൊണ്ടോ അശ്രദ്ധകൊണ്ടോ അപൂര്‍വ്വം ചില വിദ്യാര്‍ത്ഥികള്‍ വന്ധ്യംങ്കരണത്തിനു വിധേയമാകാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് പുറത്തുവരുന്നുണ്ടാകാം. വളരെ നിസാരമായ ആ വിഭാഗത്തില്‍ നിന്നുമാണ് അപൂര്‍വ്വം രാഷ്ട്രീയക്കാരോ എഴുത്തുകരോ കലാകാരന്മാരോ,മീന്‍ കച്ചവടക്കരോ,ഓട്ടോ ഉടമകളൊ,വ്യവസായികളോ ഉണ്ടാകുന്നത്. ബാക്കിയെല്ലാം ദാസന്മാരാണ്. ലോകത്തിന്റെ മുക്കിലും മൂലയിലേക്കും തൊഴില്‍ ശക്തിയായി കയറ്റി അയക്കാനുള്ള വരിയുടച്ച് ഷണ്ഡമാക്കപ്പെട്ട ഇരുകാലി മൃഗങ്ങളെ നിര്‍മ്മിക്കിന്ന ഫാമുകളാണ് നമ്മുടെ വിദ്യാഭ്യാസ രംഗം. ഇതിനൊരറുതി വരുത്തുക എന്നത് എന്തുകൊണ്ടും വിപ്ലവം തന്നെയാണ്.

ഇന്നത്തെ കേരള കൌമുദി പത്രത്തില്‍(9.10.10)ഒന്നാം പേജില്‍ മെയിന്‍ ന്യൂസായി സര്‍വ്വകലാശാലാ പരീക്ഷാ പരിഷ്ക്കരണ കമ്മിറ്റിയുടെ ശുപാര്‍ശയായി പുസ്തകം നോക്കി പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്ന വാര്‍ത്ത വന്‍പിച്ച പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു കണ്ടതില്‍ വളരെ സന്തോഷം തോന്നി. എസ്. പ്രേം‌ലാല്‍ എന്ന ലേഖകന്റെ ബൈ ലൈനോടുകൂടിയ ഈ വിപ്ലവകരമായ വാര്‍ത്ത അതിന്റെ പ്രാധാന്യം വിവേചിച്ചറിഞ്ഞ് പ്രസിദ്ധീകരിച്ച കേരള കൌമുദി പത്രാധിപ സമിതിയെ ചിത്രകാരന്‍ പുരോഗമനാത്മക പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.

നമ്മുടെ പരീക്ഷാസംബ്രദായം വെറും ഓര്‍മ്മശക്തി പരിശോധനക്ക് വിദ്യാര്‍ത്തികളെ സജ്ജരാക്കുന്ന “തത്തമ്മേ പൂച്ച” രീതിയിലുള്ളതാണ്. ഈ സംബ്രദായത്തിലൂടെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ കരുത്തുള്ള ഭാവി പൌരന്മാരെ സൃഷ്ടിക്കാനാകില്ല. കുറെ മന്ദ ബുദ്ധികളായ ഡോക്റ്റര്‍മാരേയും, എഞ്ചിനീയര്‍മാരെയും, നേഴ്സുമാരേയും, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയും, അധ്യാപകരേയും, ക്ലര്‍ക്കുമാരെയും, വക്കീലന്മാരേയും, അക്ഷര ശ്ലോകക്കാരായ സാഹിത്യകാരന്മാരേയും പന്നിപോലെ... /കൃമികളെപ്പോലെ പടച്ചുവിടുന്ന നമ്മുടെ വിദ്യാഭ്യാസ രംഗം തികഞ്ഞ തന്തരാഹിത്യത്തിന്റെ ഉദാഹരണമാണ്. ഇതിനൊരു മാറ്റം വരിക എന്നത് സാമൂഹ്യ വിപ്ലവമല്ലെങ്കില്‍ പിന്നെന്താണ് !!!

താമസംവിനാ ഈ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പുരോഗമനേച്ഛുക്കളായ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,സര്‍വ്വകലാശാലക്കും,വിദ്യാഭ്യാസ വകുപ്പിനും, മാറി മാറി വരുന്ന ഗവണ്മെന്റുകള്‍ക്കും സാധിക്കട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു. ഈ സംബ്രദായത്തിന്റെ സ്ഫോടനാത്മകമായ് ഗുണഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു മനസ്സിലാകുന്ന വിധം വിവിധ മാധ്യമങ്ങളിലൂടെ ജന ഹൃദയങ്ങളിലെത്തിക്കാന്‍ നമ്മുടെ ചിന്താശേഷിയുള്ള കലാ-സാഹിത്യകാരന്മാര്‍ക്കും,എഴുത്തുകാര്‍ക്കും,വിദ്യാഭ്യാസ വിദഗ്ദര്‍ക്കും സാധിക്കട്ടെ. ഈ വാര്‍ത്ത ഇന്നത്തെ മെയിന്‍ സ്റ്റോറിയാക്കി പത്രപ്രവര്‍ത്തനത്തിനു പുരോഗമനാത്മക മാതൃക നല്‍കിയ കേരള കൌമുദിയെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കട്ടെ... !!!

Saturday, October 2, 2010

അയോധ്യയും നക്കിക്കൊല്ലുന്ന ബുജികളും

അയോധ്യ-ബാബറി മസ്ജിദ് തര്‍ക്ക പരിഹാരത്തിനായുള്ള അലഹാബാദ് കോടതി വിധി നമ്മുടെ ജനാധിപത്യ പരിമിതിയില്‍ നിന്നുള്ള സ്വീകാര്യമായ ഒരു വിധിയാണ്. ആ വിധിയെ ജനം സമാധാനത്തോടേ വരവേറ്റു എന്നത് സമൂഹത്തിന്റെ പൊതുബോധം ഇപ്പോള്‍ ഇതിന്റെ പേരില്‍ അക്രമങ്ങള്‍ക്ക് അനുകൂലമല്ല എന്നതുകൊണ്ടാണ്. അല്ലാതെ, ആരും മര്യാദരാമന്മാരായതല്ല . ജനം വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ മാത്രമല്ല, ഇതിന്റെ പേരില്‍ ഒരു സംവാദം പോലും പൊറുക്കാന്‍ തയ്യാറല്ല. അങ്ങനെയൊരു പൊതുബോധത്തിന്റെ പേരിലാണ് ഇപ്പോഴത്തെ സമാധാനം. ഈ പൊതുബോധത്തിലെത്തിയതിന്റെ പേരില്‍ ചിത്രകാരന്‍ ഏതൊരു ഇന്ത്യക്കാരനേയും പോലെ സന്തോഷിക്കുന്നു.

വ്യക്തിപരമായി വിധിയെ ന്യായീകരിക്കാന്‍ ചിത്രകാരനാകില്ല. ഒരു മത നിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ സമൂഹത്തെ വര്‍ഗ്ഗീയമായി വിഭജിക്കുന്ന മതങ്ങള്‍ക്ക് ചരിത്രപരമായ നമ്മുടെ പൈതൃക സ്വത്തുക്കള്‍ അവരുടെ കള്ളക്കഥകളുടേയും, സംഘബലവും, പേശീബലവും, നിലവിളിച്ച് കരയാനുള്ള ലജ്ജയില്ലായ്മയും പരിഗണിച്ച് വീതിച്ചു നല്‍കുന്നത് കഷ്ടം തന്നെയാണ്. ഇത്തരം തര്‍ക്കപ്രദേശങ്ങളും പാരമ്പര്യസ്വത്തുക്കളും പൊതുസ്വത്തായി ഏറ്റെടുക്കേണ്ടതും, ജനങ്ങളില്‍ ചരിത്രാഭിമുഖ്യമുണ്ടാക്കുന്നതിനായി കേടുകൂടാതെ, മനോഹരമായി സംരക്ഷിക്കേണ്ടതുമാണ് എന്നാണ് ചിത്രകാരന്റെ നിലപാട്. എന്നാല്‍, നമ്മുടെ നിലവിലുള്ള സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ പരിതസ്ഥിതിയില്‍  ഈ നിലപാട് പ്രായോഗികമല്ലെന്നാണ് ചിത്രകാരന്റെ വിലയിരുത്തല്‍. അതായത് നമ്മുടെ ജനാധിപത്യം അത്രയൊന്നും മതേതരമായി വളര്‍ന്നിട്ടില്ല. ആ വളര്‍ച്ച നേടുന്നതുവരെ അത്തരം ചിന്തകളൊക്കെ കയ്യെത്താത്ത ആര്‍ഭാടങ്ങളാണ് !!!

നമ്മുടെ സവര്‍ണ്ണ ഇസ്ലാമിസ്റ്റ് ബുജികള്‍ക്ക് അലഹാബാദ് കോടതിവിധിയെ അശേഷം ഉള്‍ക്കൊള്ളാനാകുന്നില്ല. സമാധാനത്തിന്റെയും സമവായത്തിന്റേയും മാന്യപൊയ്മുഖങ്ങളിലേക്ക് ഉള്‍വലിയാന്‍ നിര്‍ബന്ധിതരായിരിക്കുന്ന വര്‍ഗ്ഗീയ കക്ഷികളില്‍ നിന്നും വ്യത്യസ്തമായി, നന്ദി പൂര്‍വ്വം വാലാട്ടാന്‍ പ്രതിബദ്ധതയുള്ള ബുജികള്‍ തങ്ങളുടെ ആടുന്ന വാലുകൊണ്ടെങ്കിലും ഒരു ചൊറിച്ചിലുണ്ടാക്കാമോ എന്ന പരീക്ഷണത്തില്‍.... വിവിധമാധ്യമങ്ങളിലൂടെ മിച്ചഭൂമി വിതരണത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനുള്ള അത്യദ്ധ്വാനത്തിലേര്‍പ്പെട്ടിരിക്കയാണ്.

പണ്ട് കാലത്ത് ബ്രഹ്മണമതത്തെ അനുകൂലിക്കാതിരുന്ന കേരളത്തിലെ ജന്മികളും അഭ്യാസികളുമായിരുന്ന ഈഴവരെ / തിയ്യരെ കൊന്നൊടുക്കുന്നതിനായി ബ്രാഹ്മണ്യം രണ്ടു പരോക്ഷ രീതികള്‍ ഉപയോഗിച്ചിരുന്നു. ഒടിയന്മാര്‍ എന്ന കൂലികൊലയാളികളേയും, അങ്ക ചേകവന്മാരുടെ വീരകൃത്യങ്ങള്‍ നാടൊട്ടുക്ക് പാടി നടക്കുന്ന പാട്ടുകാരെയും. വാശിയും വീര്യവും ഊതിക്കത്തിച്ച്  കുടിപ്പകയായി വളര്‍ത്തിയിരുന്ന ഈ വടക്കന്‍ പാട്ടുകാരാണ് അങ്ക ചേകവന്മാരെ പരസ്പ്പരം കൊത്തിചത്തൊടുങ്ങാനുള്ള സാഹചര്യം ബോധപൂര്‍വ്വം ഒരുക്കിയിരുന്നത്. പ്രത്യക്ഷത്തില്‍ ചേകവന്മാരുടെ മുഖസ്തുതിക്കാരായിരിക്കുകയും, പരോക്ഷമായി അവരുടെ ഘാതകരായും തീര്‍ന്നിരുന്ന ബ്രാഹ്മണ ഉപകരണമായിരുന്ന പാട്ടുകാരുടെ പിന്തുടര്‍ച്ചക്കാരാണ് നമ്മുടെ വര്‍ത്തമാന  ഇസ്ലാമിസ്റ്റ് ബുജികള്‍. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ മുഴുവന്‍ സമാധാനം കളിയാടുമ്പോഴും, സമാധാനം ലഭിക്കാതെ ... രംഗമൊന്നു കലക്കിയെടുക്കാന്‍ കൊതിക്കുന്ന പാക്കിസ്ഥാനി ഇസ്ലാമിക രാഷ്ട്രീയതയെപ്പോലെ  ... ഹിന്ദുക്കളായ ആട്ടില്‍ തോലണിഞ്ഞ കുറുക്കന്മാരായ ഇസ്ലാമിസ്റ്റ് ബുജികള്‍ മന്ദരമാരുടെ കയ്യടക്കത്തോടെ നാടിനെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ നപുംസകങ്ങളാണ് നമ്മുടെ സമൂഹത്തിന്റെ ശാപം.

ഈ വിഷയത്തില്‍ ചിത്രകാരന്റെ ശ്രദ്ധയില്‍പ്പെട്ട പോസ്റ്റുകള്‍ :

അയോധ്യയിലെ അശാന്തിയുടെ നാൾ‌വഴികളിലൂടെ....


അയോദ്ധ്യാക്കേസിന്റെ വിധി പ്രസ്താവിക്കുമ്പോള്‍....


അയോധ്യവിധി:കണ്‍ട്രോളു തരണേ കര്‍ത്താവേ !


രാമന് ജന്മഭൂമി ബാബരിന് മിച്ചഭൂമി


രാമന്റെ ജന്മ സ്ഥലം


വിധിയോ ഒത്തുതീര്‍പ്പോ?


ഇത് മുസ്ലിംഗളുടെ വിധി........

Friday, October 1, 2010

സ്വര്‍ഗ്ഗാര്‍ത്ഥികളായ മതകുറ്റവാളികള്‍ !

മാതൃഭൂമി വാര്‍ത്ത 1.10.10
മാതൃഭൂമി വാര്‍ത്ത 1.10.10
(മനോരമ വാര്‍ത്ത 1.10.10)
മനോരമ വാര്‍ത്ത 30.9.10
ഇസ്ലാമിക മതഗുണ്ടകള്‍ അടിയുറച്ച മതവിശ്വാസികളാണ്. സ്വര്‍ഗ്ഗം നേടാന്‍ മഹാപാവങ്ങള്‍ എന്തും ചെയ്യും !! സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന പുതിയ നവീകരണ ചിന്തകള്‍ കണ്ടപാടെ നുള്ളിക്കളയുക എന്നതാണ് മതം ഇടിഞ്ഞുപൊളീഞ്ഞ് വീഴാതിരിക്കുന്നതിനും, പ്രവാചകനും ദൈവത്തിനും പരിക്കേല്‍ക്കാതിരിക്കാനുമുള്ള മാര്‍ഗ്ഗം. മതത്തേയും ദൈവത്തേയും പരിക്കേല്‍ക്കാതെ രക്ഷിക്കുന്നതിനായി, വെട്ടോ കുത്തോ തകര്‍ക്കലോ കൂട്ടക്കൊലയോ നടത്തുന്നതാണ് ദൈവസന്നിധിയില്‍ പ്രതിഫലം ലഭിക്കാനുള്ള കടുപ്പം കൂടിയ മാര്‍ഗ്ഗമെന്ന് പാക്കിസ്ഥാനില്‍ നിന്നായാലും, അറേബ്യന്‍ നാടുകളില്‍ നിന്നായാലും, നാട്ടിലെ ഹാജിമാരില്‍ നിന്നായാലും ... മതഗുണ്ടകള്‍ക്ക് നിരന്തരം ഉപദേശം (പണവും) കിട്ടുന്നുണ്ടാകണം.

അതിന്റെ ഫലമായി ഇസ്ലാമിക പുരോഗമന ചിന്തകനായ ഒരു നിരുപദ്രവിയും സമുദായസ്നേഹിയുമായ മനുഷ്യനെ അറുംകൊലചെയ്ത് പടച്ചോന്റെ സന്നിധിയിലേക്ക് പറഞ്ഞുവിട്ടു. കുഴിവെട്ടി തയ്യാറാക്കി, അറക്കാനുള്ള മനുഷ്യനെ ക്ഷണിച്ചുകൊണ്ടുവന്ന് നരബലിനടത്തുന്ന  വിശേഷപ്പെട്ട ശിക്ഷാരീതി ഇസ്ലാമികമായി വളരെ പൊതുസമ്മതിയുള്ളതായതുകൊണ്ടാകാം കുറ്റവാളികള്‍ 17 വര്‍ഷം സുരക്ഷിതരായി കഴീഞ്ഞു. കുറ്റവാളികളെ  കയ്യില്‍ കിട്ടിയാലും ശിക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയുമാണുള്ളത്. എന്നിട്ടും, അതിലൊരുത്തന് രണ്ടു ജീവപര്യന്തം ( നക്കാപിച്ച ഒരു ലക്ഷം രൂപക്കും ) ശിക്ഷവിധിച്ച കോടതി ജനാധിപത്യത്തിന്റെ മാനം കാത്തെന്നുപറയാം !

ഇയ്യിടെ നവജാത ശിശുവിന് പല്ലുണ്ടായിരുന്നു എന്ന കാരണത്താല്‍ ... ഒരു മന്ത്രവാദിയുടെ വാക്കുകേട്ട്... ദൈവകോപം ഭയന്ന് ഒരച്ഛന്‍ തന്റെ കുഞ്ഞിനെ അടിച്ചു കൊന്ന് , ദൈവാനുഗ്രഹത്താല്‍ ഇരുംബഴിക്കുള്ളിലായി. എന്നാല്‍, ഇസ്ലാമിക ഗുണ്ടകള്‍ക്ക് അത്തരം ആശങ്കകളൊന്നുമില്ല. കാരണം, മതഗുണ്ടകളെ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളൊഴിച്ച് മറ്റാരും തന്നെ കുറ്റവാളികളായി കാണില്ല എന്നുമാത്രമല്ല, മതഗുണ്ടകളെ മതത്തിന്റെ അഭിമാനമായി ബഹുമാനിക്കുകയും, കേസു തേച്ചുമായ്ച്കളയാനും, പരാതിക്കാരെ നിശബ്ദരാക്കാനും മതപ്രമാണികള്‍ എത്രകോടിവേണമെങ്കിലും ഒഴുക്കും.

പള്ളീലച്ഛന്മാരും കന്യാസ്ത്രീയും തങ്ങളുടെ അവിഹിത ലൈഗീകവേഴ്ച്ച പുറത്തറിയുമല്ലോ എന്ന ഭയത്താല്‍ ഒരു സാധു മനുഷ്യസ്ത്രീയെ കൊന്ന് കിണറ്റിലെറിഞ്ഞ നിഷ്ടൂരകൃത്യമൊക്കെ ചേകന്നൂര്‍ മൌലവിയുടെ മനുഷ്യത്വ രഹിതമായ ആസൂത്രിത കൊലപാതകത്തിനു മുന്നില്‍ എത്ര നിസ്സാരം !

വിദ്യാസമ്പന്നരെപ്പോലും അപരിഷ്കൃതരാക്കുന്ന ഈ പ്രാകൃതവിശ്വാസത്തില്‍ നിന്നും അതിന്റെ വിശ്വാസികളെ മാനവിക തലത്തിലേക്ക് ഉയര്‍ത്താനും, മത പൌരോഹിത്യത്തേയും, മതരാഷ്ട്രീയത്തേയും ചവറ്റുകൂടയിലെറിയാനും മുസ്ലീങ്ങളില്‍ നിന്നും അനേകം പ്രബുദ്ധരായ മനുഷ്യസ്നേഹികള്‍ ഉയര്‍ന്നുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു !!!