ഇന്നത്തെ (24.7.10)മാതൃഭൂമി ഒന്നാം പേജ് വാര്‍ത്ത മുകളില്‍.
താഴെ രാഷ്ട്രദീപിക വാര്‍ത്ത.
സനാതന ഹിന്ദു മതത്തിന്റെ കാവല്‍ പോരാളികളും ഇന്ത്യയിലെ ഒരേയൊരു രാജ്യസ്നേഹമുള്ള കൂട്ടക്കാരുമായ ഔദ്ദ്യോഗിക സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയ കക്ഷിയായ ബ്രാഹ്മണ ജനത പാര്‍ട്ടിയുടെ പൊന്നോമന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ശ്രീ ശ്രീ നരേന്ദ്ര മോഡി തിരുവടികളുടെ വിശ്വസ്ത ശിക്ഷ്യനും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ശ്രീ ശ്രീ ശ്രീ അമിത് ഷാ പരശുരാമാവതാരം ഹൈന്ദവ സാമ്രാജ്യത്തിനു വീതിയും നീളവും കൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ പരിപാവനമായ നരബലികള്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചുകൊണ്ട് സി.ബി.ഐ.കള്ളക്കേസില്‍ കുടുക്കി ദ്രോഹിക്കുന്നതിനെതിരെ സര്‍വ്വമാന ഹിന്ദുക്കളും എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല, ഒരു ഫ്രീഡം പരേഡെങ്കിലും നടത്താന്‍ മുതിരുന്നില്ല എന്ന് .... ചിത്രകാരന്‍ അത്ഭുതപ്പെടുകയാണ്.!!! ഭാരതമെന്നും ബി.ജെ.പി എന്നും കേട്ടാല്‍ നമ്മുടെ ചോര തിളക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലല്ലോ പടച്ചോനെ ..പടച്ചോനെ...!!!പണ്ട് ക്ഷത്രിയരുടെ(സത്യത്തില്‍ ബൌദ്ധ ബന്ധമുള്ളവരുടെ) കുലം മുടിക്കാനായി വെണ്മഴുവുമായി ഇറങ്ങി തന്റെ തള്ളയുടെ ചങ്കുതന്നെ വെട്ടി റിഹേഴ്സലു നടത്തിയ ബ്രാഹ്മണ ഇറച്ചി വെട്ടുകാരന്‍ ദൈവമായ പരശുരാമനാണെന്നു തോന്നുന്നു ലോകത്തിലെ ആദ്യ താലിബാനി. ആ മൊഴന്ത് ദൈവത്തിന്റെ പാത പിന്തുടരുന്ന ബ്രാഹ്മ്മണ ജനതാ പാര്‍ട്ടിയുടെ പരിവാരങ്ങള്‍ ഇസ്ലാമിക വര്‍ഗ്ഗീയതയെ പര്‍വ്വതീകരിക്കുന്നതിനും, ഊതിക്കത്തിക്കുന്നതിനും നടത്തുന്ന വ്യാജ ഭീകരതയും ,വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഇന്ത്യന്‍ മതേതര ജനതയുടെ ധാര്‍മ്മിക മൂല്യങ്ങളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ... സി.ബി.ഐ.യും, കോടതിയും നടത്തിയിരിക്കുന്ന കുറ്റവാളികളായ ഹിന്ദു വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ക്കെതിരെയുള്ള നിയമ നടപടി അഭിമാനകരമായിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡി.ഐ.ജി.യും എസ്.പിയുമടക്കം അഞ്ച് ഐ.പി.എസ്.ഓഫീസര്‍മാരും 13 പോലീസുകാരും അറസ്റ്റിലായി, വിവിധ ജയിലുകളില്‍ കഴിയുകയാണ് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയെക്കുറിച്ചും, അന്വേഷണ ഉദ്ദ്യോഗസ്തരുടെ കരുത്തിനെക്കുറിച്ചും മതിപ്പുളവാക്കുന്നു.
ഈ ഉശിര് നമ്മുടെ അഭയയുടെ കൊലപാതകികളായ അച്ഛന്മാരേയും അച്ചികളേയും ഇരുംബഴിക്കുള്ളിലാക്കുന്നതിലും സി.ബി.ഐ ക്ക് പ്രകടിപ്പിക്കാന്‍, ഇറ്റാലിയന്‍ ഗാന്ധി കനിഞ്ഞനുവദിച്ചിരുന്നെങ്കില്‍... എന്നാശിച്ചു പോകുന്നു.

