കണ്ണൂരിലെ രണ്ട് ചെരിപ്പുകടകള്‍ക്കെതിരെ പോലീസ് കേസെടുത്തതായി ഒരു വാര്‍ത്ത ഇന്നത്തെ(1.9.10)ദീപിക പത്രത്തില്‍ വായിച്ചു. കണ്ണൂരിലെ ഡിഫി സഖാക്കള്‍ക്ക് ചെഗുവേരാവികാരം വൃണപ്പെട്ട് പൊട്ടിയൊലിക്കാന്‍ തുടങ്ങിയതാണത്രേ കാരണം !
കണ്ണൂരില്‍ രണ്ടു ചെരിപ്പുകടകളില്‍ ചെഗുവേരയുടെ അടിപൊളി പടങ്ങള്‍ പ്രിന്റു ചെയ്ത ഷൂസുകള്‍ വില്‍പ്പന നടക്കുന്നുണ്ട് എന്ന വിവരം മണത്തറിഞ്ഞ കുറച്ച് കാവി ഡിഫിക്കാര്‍ ചെരിപ്പു കടകളില്‍ കയറി വില്‍പ്പന തടസ്സപ്പെടുത്തുകയും,ചെഗുവേരചെരിപ്പുകള്‍ പിടിച്ചെടുക്കുകയും ചെയ്യുകയും,തുടര്‍ന്ന് പോലീസെത്തി ഡിഫിക്കാരായ തംബ്രാങ്കുട്ടികളുടെ പരാതിപ്രകാരം കടയുടമകള്‍ക്കെതിരെ കേസെടുത്തു എന്നാണ് വാര്‍ത്ത ! സവര്‍ണ്ണ ഹൈന്ദവീകരണത്തിനു വിധേയമായ ഡിഫിയുടെ മാടമ്പിത്വമായിമാത്രമേ ഈ തോന്നിവാസത്തെ കാണാനാകു. ഹൈന്ദവ വര്‍ഗ്ഗീയതക്കു പൊതുജന സ്വീകാര്യതയില്ലാത്തതിനാല്‍ കാവി രാഷ്ട്രീയശക്തികള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തൊഴുത്തിലൂടെയാണ് കുട്ടിസഖാക്കളുടെ മുഖം മൂടിയണിഞ്ഞ് തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നത് എന്ന് ചുരുക്കം !
ആ ചെഗുവേര ചെരിപ്പുകള്‍ നിര്‍മ്മിച്ച കംബനി സത്യത്തില്‍ കമ്മ്യൂണിസ്റ്റ് ഭക്തന്മാരായ ചെറുപ്പക്കാരെ ഉപഭോക്താക്കളായി സംങ്കല്‍പ്പിച്ച്, അവരുടെ ചെഗുവേര ദൌര്‍ബല്യം മുതലാക്കാനുദ്ദേശിച്ച് നടത്തിയ ഒരു കച്ചവടബുദ്ധിയാകാം. പക്ഷേ ആ ബുദ്ധിക്ക് ഫിനിഷിങ്ങ് പോരാതെവന്നു എന്നതിലാണു പിഴവു പറ്റിയത്. ചെഗുവേര ചെരുപ്പുകളുടെ ലോഞ്ചിങ്ങ് സഖാക്കളുടെ ഗര്‍ജ്ജ്നമായ ജയരാജന്മാരെക്കൊണ്ടോ,ശ്രീമത്യെച്ചിയെക്കൊണ്ടോ,അറ്റ്ലീസ്റ്റ് അവരുടെ മോനെക്കൊണ്ടോ, കൊടിയേരിസുധന്മാരെക്കൊണ്ടോ നടത്തിക്കാനുള്ള ബുദ്ധി കച്ചവടക്കാര്‍ക്കില്ലാതെപോയി !!! ഒരു വി.കെ.സി.അഹമ്മദാകാനുള്ള സുവര്‍ണ്ണാവസരമാണ് കച്ചവടക്കാര്‍ കളഞ്ഞുകുളിച്ചത് !
ഇപ്പോള്‍ കേസെടുത്ത പോലീസുപോലും നിങ്ങളെ കണ്ടാല്‍ സലൂട്ടടിക്കുമായിരുന്നു. :)
പിന്നൊരു സംശയം ! നമ്മുടെയൊക്കെ ഈ കാലുകള്‍ ഇത്ര അശ്രീകരം പിടിച്ച അവയവമാണോ എന്ന് ഡിഫിക്കാരുടെ കഥകെട്ടപ്പോള്‍ ചിത്രകാരന്‍ സന്ദേഹിച്ചുപോകുന്നു. മനുഷ്യരുടെ കാലുകളുടെ ഏതറ്റം വരെയാണ് മോശപ്പെട്ട ഭാഗമായി കമ്മ്യൂണിസ്റ്റുകള്‍ കണക്കാക്കേണ്ടതും,അയിത്തം പാലിക്കേണ്ടതും എന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയാല്‍ ഉപകാരമായിരിക്കും. അതോ, അധമ ജാതിയായ ചെരുപ്പുകുത്തികളെക്കുറിച്ചുള്ള ജാതി ഒര്‍മ്മകള്‍ കാരണം നികൃഷ്ടമായി തുടരുന്ന ചെരിപ്പെന്ന നിത്യോപയോഗവസ്തുവിനോടൂള്ള അയിത്താചരണത്തിന്റെ ഭാഗമായാണോ ചെഗുവേരയുടെ ചിത്രം ഭംഗിയായി മുദ്രണം ചെയ്ത ചെരിപ്പു വില്‍ക്കുന്നവരോടുള്ള രോക്ഷം ! നിങ്ങളുടെ ദരിദ്രമനസ്സിനെയോര്‍ത്ത് സഹതപിക്കുന്നു, കാവി മാടംബി ഡിഫി സഖാക്കളെ ....
ചിത്രകാരന് അറിയാഞ്ഞിട്ടു ചോദിക്കുകയാണ്... ഡിഫിക്കാരുടെ ആരായിവരും ഈ ചെഗുവേര സായിപ്പ് ?
ലജ്ജാവഹം ഈ അടിമത്വം !!!
