Showing posts with label vimesh. Show all posts
Showing posts with label vimesh. Show all posts

Saturday, September 5, 2009

വിമേഷിന്റെ റേഷന്‍ കാര്‍ഡ്


കവി വിമേഷിന്റെ റേഷന്‍ കാര്‍ഡെന്ന കവിതാസമാഹാരത്തെക്കുറിച്ചും,വിമേഷ് തന്റെ കവിതാ സമാഹാരം തെരുവിലൂടെ നടന്നും, സുഹൃത്തുക്കളെ സമീപിച്ചും വിറ്റഴിക്കുന്ന കാഴ്ച്ചയും ഇന്നത്തെ ഏഷ്യാനെറ്റിലൂടെ കാണാനായി.വീടിനെക്കുറിച്ചുള്ള ഒരു കവിതയില്‍
കഥാപാത്രമായ വീട് ബാങ്കുമായി പ്രണയിച്ച് കാമുകനൊപ്പം ചാടിപ്പോയത് കവി പാടുന്നതു കണ്ടാണ് ചിത്രകാരന്‍ കവിയെ ശ്രദ്ധിച്ചത്.
കവിതാ പുസ്തക വില്‍പ്പനയിലൂടെ ഡിഗ്രി പഠനത്തിനുള്ള പണം കണ്ടെത്തുന്ന ഈ യുവകവി പ്രതീക്ഷ നല്‍കുന്നു.നിര്‍മ്മാണ തൊഴിലാളികളായ മാതാപിതാക്കളെ ഭാരമേല്‍പ്പിക്കാതെ വളരാന്‍ ശ്രമിക്കുന്ന വിമേഷ് നമ്മുടെ സമൂഹത്തിന്റെ പ്രതീക്ഷയുടെ മാതൃകയാകുന്നു. റേഷന്‍ കാര്‍ഡ് പായല്‍ ബുക്സാണെന്നു തോന്നുന്നു പ്രസിദ്ധീകരിച്ചത്.ഈ കവിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ചിത്രകാരന് റേഷന്‍ കാര്‍ഡ് വേണം.
വിമേഷിനെപ്പോലുള്ള പ്രതിഭകള്‍ ബൂലോഗത്തേക്ക് വരട്ടെ എന്നാശിക്കുന്നു.