
കവി വിമേഷിന്റെ റേഷന്‍ കാര്‍ഡെന്ന കവിതാസമാഹാരത്തെക്കുറിച്ചും,വിമേഷ് തന്റെ കവിതാ സമാഹാരം തെരുവിലൂടെ നടന്നും, സുഹൃത്തുക്കളെ സമീപിച്ചും വിറ്റഴിക്കുന്ന കാഴ്ച്ചയും ഇന്നത്തെ ഏഷ്യാനെറ്റിലൂടെ കാണാനായി.വീടിനെക്കുറിച്ചുള്ള ഒരു കവിതയില്‍
കഥാപാത്രമായ വീട് ബാങ്കുമായി പ്രണയിച്ച് കാമുകനൊപ്പം ചാടിപ്പോയത് കവി പാടുന്നതു കണ്ടാണ് ചിത്രകാരന്‍ കവിയെ ശ്രദ്ധിച്ചത്.
കവിതാ പുസ്തക വില്‍പ്പനയിലൂടെ ഡിഗ്രി പഠനത്തിനുള്ള പണം കണ്ടെത്തുന്ന ഈ യുവകവി പ്രതീക്ഷ നല്‍കുന്നു.നിര്‍മ്മാണ തൊഴിലാളികളായ മാതാപിതാക്കളെ ഭാരമേല്‍പ്പിക്കാതെ വളരാന്‍ ശ്രമിക്കുന്ന വിമേഷ് നമ്മുടെ സമൂഹത്തിന്റെ പ്രതീക്ഷയുടെ മാതൃകയാകുന്നു. റേഷന്‍ കാര്‍ഡ് പായല്‍ ബുക്സാണെന്നു തോന്നുന്നു പ്രസിദ്ധീകരിച്ചത്.ഈ കവിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ചിത്രകാരന് റേഷന്‍ കാര്‍ഡ് വേണം.
വിമേഷിനെപ്പോലുള്ള പ്രതിഭകള്‍ ബൂലോഗത്തേക്ക് വരട്ടെ എന്നാശിക്കുന്നു.
5 comments:
ഈ കവിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ചിത്രകാരന് റേഷന്‍ കാര്‍ഡ് വേണം.
വിമേഷിനെപ്പോലുള്ള പ്രതിഭകള്‍ ബൂലോഗത്തേക്ക് വരട്ടെ എന്നാശിക്കുന്നു.
ഈ കവിയെക്കുറിച്ചറിയാന്‍, അദ്ധേഹത്തിന്‍റെ കവിത വായിക്കാനും ആഗ്രഹിക്കുന്നു.
വിമേഷിനു ബ്ലോഗ് ഉണ്ടോ?
സ്വന്ത അദ്ധ്വാനത്തില്‍ ഉപരി പഠനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഈ യുവാവ് അഭിനന്ദനം അര്‍ഹിക്കുന്നു.
ചിത്രകാരാ വിമേഷിനെ പരിചയപ്പെടുത്തിയതിന് നന്ദി..
വിമേഷുമാർക്കു വേണ്ടിയാണു വാസ്തവത്തിൽ ബ്ലോഗ്. സ്വാഗതം വിമേഷ്. ചിത്രകാരന്റെ പരിചയപ്പെടുത്തൽ നന്നായി.
ഈ കവി എന്റെ നാട്ടുകാരനാണ് ഒരു കവിയരങ്ങിൽ വച്ച് കണ്ടിരുന്നു കേട്ടിരുന്നു.
Post a Comment