Thursday, September 30, 2010

മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?

ജ്ഞാനപീഠ പുരസ്ക്കാരത്തെ അധിക്ഷേപിക്കാനൊന്നുമല്ല ചിത്രകാരന്റെ ഈ പോസ്റ്റ്.പ്രത്യേകിച്ചും, സ്വകാര്യ വ്യവസായ കുടുംബത്തിന്റെ നന്മനിറഞ്ഞ സാമൂഹ്യസംഭാവന എന്ന നിലയില്‍ ജ്ഞാനപീഠ പുരസ്ക്കാരത്തെയും അതിന്റെ സംഘാടകരേയും ബഹുമാനിക്കുകതന്നെചെയ്യുന്നു.നമ്മുടെ സാമൂഹ്യപുരോഗതിയില്‍ കാര്യമായ പങ്കൊന്നുമില്ലാത്ത കലാ-സാഹിത്യജീവികള്‍ക്കുവേണ്ടിയുള്ള കാക്കത്തൊള്ളായിരം അവാര്‍ഡുകളോടുള്ള ചിത്രകാരന്റെ നീരസം അറിയിക്കാനുള്ള ധാര്‍മ്മികബാധ്യത നിറവേറ്റുകയാണ്.
ഒരു അധകൃതരാജ്യമായ ഇന്ത്യയില്‍ സാഹിത്യകാരന്മാര്‍ക്കും,കലാകാരന്മാര്‍ക്കും,മുള്ളുവേലിയില്‍ മൂത്രമൊഴിച്ചതിനുപോലും സുവര്‍ണ്ണമയൂരങ്ങളും, ജ്ഞാനപീഠങ്ങളും, ഭാ‍രത രത്നങ്ങളും,ഉര്‍വശിപ്പട്ടങ്ങളും(ദേവലോകത്തെ പ്രധാന വേശ്യയുടെ പേരിലുള്ളത്), ഓടക്കുഴല്‍,പുട്ടുംകുറ്റി,കവിരത്നം,സിംഹവാലന്‍ തുടങ്ങിയ അവാര്‍ഡുകളും വാരിക്കോരി സമ്മാനിക്കുന്നത് നമ്മുടെ സാംസ്ക്കാരിക ദുശ്ശീലത്തിന്റെ ഭാഗമാണ്. അഥവ മനുഷ്യത്വമില്ലായ്മയാണ് എന്നാണ് ചിത്രകാരനു പറയാനുള്ളത്.

നമ്മുടെ നാട്ടിലെ മുക്കുവന്റേയും,കൊല്ലന്റേയും,കുശവന്റേയും,അംബട്ടാന്റേയും,ആശാരിയുടേയും,തെങ്ങുകയറ്റക്കരന്റേയും,കല്ലുവെട്ടുകാരന്റേയും,അലക്കുകാരന്റേയും,വയറ്റാട്ടിയുടേയും,ചെരുപ്പുകുത്തിയുടെയും,അധ്യാപകന്റേയും,വൈദ്യന്റേയും,കൃഷിത്തൊഴിലാളിയുടെയും,കളരിപയറ്റുകാരന്റേയും,ചക്കാളന്റേയും,കാളവണ്ടിക്കാരന്റേയും,ഓട്ടോറിക്ഷക്കാരന്റേയും,കൈവണ്ടിക്കാരന്റേയും,ചുമട്ടുകാരന്റേയും ജ്ഞാനത്തില്‍ നിന്നും സാഹിത്യമെഴുതുന്നവരുടെ ജ്ഞാനം എങ്ങിനെയാണു മേല്‍ക്കൈ നേടുന്നത് ?
നിറയെ കുഴികളുള്ള കാരോലപ്പ ചട്ടിയില്‍ ശര്‍ക്കരചേര്‍ത്ത അരിമാവു കലക്കി ഒഴിച്ച് ഉണ്ണിയപ്പമുണ്ടാക്കുന്നതുപോലെ... ഷണ്ഡകവിതകളെഴുതുന്ന നമ്മുടെ കവിതാനിര്‍മ്മാണ മേസ്തിരിമാര്‍ക്കും,മാഷന്മാര്‍ക്കും,കള്ളകഥയും മോഷണനോവലും വിവരണവുമെഴുതുന്ന അരിവെപ്പുകാര്‍ക്കും കല്‍പ്പിച്ചു കൊടുക്കാനുള്ള ബഹുമതികളും, പുരസ്ക്കാരങ്ങളും നമ്മുടെ നാട്ടില്‍ ധാരാളമുണ്ടാകുന്നത് എന്തുകൊണ്ടാണ് ?? ജനാധിപത്യ സര്‍ക്കാരിന്റെ മുഖ്യ ജോലിതന്നെ ഇത്തരം സന്ദേശകാവ്യ രചയിതാക്കളുടേയും,കീര്‍ത്തനാലാപനക്കാരുടേയും,ഭക്തിപ്രസ്ഥാനതൊഴിലാളികളുടെയും,സിനിമാ നടീനടന്മാരുടെയും,സിനിമാ പാട്ടെഴത്തുകാരുടേയും ക്ഷേമം ഉറപ്പുവരുത്തലും, ഈ മണ്ണുണ്ണികളെ പൊന്നാടയണിയിക്കലും,സാംസ്ക്കാരിക നായകരാക്കലും,ബ്രാന്‍ഡ് അബാസഡറും പിച്ചച്ചട്ടി സ്പോണ്‍സര്‍മാരാക്കലുമൊക്കെയാണ് ! സമൂഹത്തെ ഒരു മനുഷ്യ ശരീരമായി കണക്കിലെടുത്താല്‍, അതിലെ ജീവനില്ലാത്ത രോമത്തോളം പോലും പ്രാധാന്യമില്ലാത്ത നമ്മുടെ കലാസാഹിത്യകാരന്മാരെ ജനഹൃദയത്തിലേറ്റി ആരാധിപ്പിക്കുന്ന ഈ ദുരാചാരത്തിനെതിരെ, അശ്ലീലതക്കെതിരെ പരിഹാസം ചൊരിയുന്ന ശീലങ്ങള്‍ നമുക്ക് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ചിത്രകാരന്‍ കരുതുന്നു.

ഉപചാപ/സങ്കുചിത/സ്വാര്‍ത്ഥ പൊതുധാരാ അരിവെപ്പ് കലാസാഹിത്യത്തിനപ്പുറം സാമൂഹ്യപുരോഗതിക്കോ, മാനവിക ചിന്തക്കോ തങ്ങളുടെ ജാതിമതിലിനുപുറത്തേക്ക് വളരാനുള്ള തനതായ കോപ്പൊന്നുമില്ലാത്ത ഊതിവീര്‍പ്പിച്ച കലാസാഹിത്യകാരന്മാരെ അനാവശ്യമായി ആദരിച്ച് സമൂഹോപരിതലത്തില്‍ റിയാലിറ്റിഷോ നടത്തുന്നത് ... ഒരു തരം നഞ്ഞു കലക്കലാണ്. കലാസാഹിത്യകാരന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നതിനും, ആ മഹത്വകാംക്ഷികളെ ആദരിക്കുന്നതിനും മുന്‍പ് നമുക്ക് ഒട്ടേറെ മനുഷ്യരെ ആദരിക്കേണ്ടതുണ്ട്. സത്യത്തില്‍ സാഹിത്യനായകന്മാരേക്കാള്‍ സമൂഹത്തിനു സംഭാവന ചെയ്തിട്ടുള്ള മഹാന്മാര്‍ ഒന്നും രണ്ടുമല്ല, ഒരോ പഞ്ചായത്തില്‍ പോലും അനവധിയുണ്ടാകും. അവരെ ആരും ആദരിക്കുകപോയിട്ട് ജീവിച്ചിരിക്കുന്നുണ്ടെന്ന് അംഗീകരിക്കുന്നുപോലുമില്ല എന്നതാണ് നമ്മുടെ സമൂഹത്തിന്റെ ശാപം.

മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ ഈ വര്‍ഷത്തെ(2010)ഓണപ്പതിപ്പില്‍ സമൂഹത്തിന്റെ ഗുരുസ്ഥാനിയനും,അദ്ധ്വാനത്തിന്റെ മഹനീയ മാതൃകയും, അനുഭവങ്ങളുടെ കടലുമായ നന്ദനാശാന്‍ എന്ന ഒരു പാവം മുക്കുവകാരണവരെ പരിചയപ്പെടുത്തിയിരിക്കുന്നു. നാം എന്തുവിലകൊടുത്തു വാങ്ങുന്നതാണെങ്കിലും,നമ്മുടെ ഊണ്‍‌മേശയില്‍ പ്രധാന ഭക്ഷ്യവിഭവമായി മുടങ്ങാതെ എത്തുന്ന മത്സ്യവിഭവങ്ങള്‍ മുക്കുവന്റെ വിയര്‍പ്പാണ്. അത്തരം വിയര്‍പ്പുതുള്ളികളെ ആദരിക്കാതെ ഒരു രാജ്യം എങ്ങിനെയാണ് മാനവിക പുരോഗതിയിലേക്ക് ഉയരുക ? മൈസൂര്‍ പാക്കും,പാന്മസാലയും,കഞ്ചാവുബീഡിയും,ചുരുട്ടും,സിഗ്ഗററ്റും,മദ്യവും,മദിരാക്ഷിയും പോലുള്ള വിവിധ ഗ്രേഡിലുള്ള മയക്കുമരുന്നു സാഹിത്യമെഴുതി സമൂഹത്തെ തങ്ങള്‍ക്കു ചുറ്റുമുള്ള ആരാധകക്കൂട്ടം മാത്രമായി നിചപ്പെടുത്തുന്ന കലാസാഹിത്യകരന്മാരെ ആദരിക്കുന്നത് സമൂഹത്തിന്റെ ജീര്‍ണ്ണതക്കുള്ള പ്രോത്സാഹനം മാത്രമാണ്. ആണുംപെണ്ണുംകെട്ട കലാസാഹിത്യകാരന്മാരെയല്ല,ശാരീരികമായി അദ്ധ്വാനിക്കുന്ന മനുഷ്യരെയാണ് സമൂഹം ആദരിക്കേണ്ടത്. സമൂഹത്തെ കാണാനും കേള്‍ക്കാനും അറിയാനുമുള്ള ഇന്ദ്രിയങ്ങള്‍ മാത്രമായ കലാസാഹിത്യവിഭാഗം ഏറ്റവും അവസാനം മാത്രം ആദരിക്കപ്പെടാന്‍ അര്‍ഹതയുള്ള വിളമ്പുകാരാണ്. മാധ്യമം ഓണപ്പതിപ്പ് അറിഞ്ഞോ അറിയാതെയോ, തലകുത്തനെ നില്‍ക്കുന്ന നമ്മുടെ സമൂഹത്തെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള ഒറ്റപ്പെട്ട ശ്രമം നടത്തിയിരിക്കുകയാണ്. നന്ദനാശാനെപ്പോലുള്ളവരെ കണ്ടെത്തി ആദരിക്കുന്നതിലൂടെ നമ്മുടെ കപടമായ മൂല്യബോധത്തെ മാധ്യമം തങ്ങള്‍ക്കാകുന്ന വിധത്തില്‍ വിമര്‍ശിക്കുകയാണു ചെയ്തിരിക്കുന്നത്. പൊതുധാരയുടെ പതിവു പൂജാവിധികള്‍ക്ക് വിരുദ്ധമായുള്ള ക്രിയാത്മകമായ ഒരു പുതുദര്‍ശനം തന്നെ അതിജീവനത്തിന്റെ 10 ദൃഷ്ടാന്തങ്ങളിലൂടെ മാധ്യമം വെട്ടിത്തുറക്കുന്നുണ്ട്. നന്ദനാശാനെ മനോഹരമായി കേട്ടെഴുതി ലേഖനം തയ്യാറാക്കിയ കെ.എ.സൈഫുദ്ദീന്‍, അതിജീവനത്തിന്റെ മറ്റ് 9 ലേഖനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ പത്രാധിപര്‍ എന്നിവര്‍ക്ക് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!! നന്ദനാശാനെക്കുറിച്ചുള്ള ലേഖനം താഴെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു.
Thursday, September 23, 2010

ഈ നാണക്കേട് നമുക്കു സ്വന്തം !!!

ഒരു രാജ്യത്തിന് നാണംകെട്ട തോല്‍‌വിയുണ്ടാകാന്‍ ഏതെങ്കിലും രാജ്യവുമായി യുദ്ധം ചെയ്ത് തോല്‍ക്കുകയൊന്നും വേണ്ട , ഇളം കാറ്റേറ്റ് സ്വയം ഒടിഞ്ഞുതകര്‍ന്ന് വീണാലും മതിയാകും എന്ന് തെളിയിക്കുന്ന സംഭവമായിരിക്കുന്നു കോമണ്‍ വെല്‍ത്ത് ഗെയിംസിനുവേണ്ടിയുള്ള ഇന്ത്യയുടെ രാജകീയ ഒരുക്കങ്ങള്‍.
ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ (23.9.10) ഗോപീകൃഷ്ണന്റെ കലക്കന്‍ കാര്‍ട്ടൂണ്‍
അടിമുടി സ്ത്രൈണവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഇന്ത്യാരാജ്യത്തില്‍ ഒരു പ്രവര്‍ത്തനത്തിനും തന്തയുണ്ടാകില്ല. നപുംസകങ്ങളാണു സര്‍വ്വത്ര !!! ഒരു ശിപായിപോലുമാകാന്‍ യോഗ്യതയില്ലാത്തവരെ മാത്രമേ അധികാരസ്ഥാനങ്ങളിലിരിക്കാന്‍ രഷ്ട്രീയകക്ഷികള്‍ അനുവദിക്കുന്നുള്ളു.
കൊച്ചിയില്‍ നിന്നും മദാമ്മമാര്‍ക്കുള്ള കൊഞ്ചും, തിരുതയും, കരിമീനും വാങ്ങി, പ്ലെയിനില്‍ ഇന്ദ്രപ്രസ്ഥത്തിലെ അടുക്കളയില്‍ എത്തിച്ചുകൊടുക്കുന്നവരാണ് ഇന്ത്യയില്‍ രാജ്യ സ്നേഹികളെന്നും, രാഷ്ട്രീയ സിംഹങ്ങളെന്നും അംഗീകരിക്കപ്പെടുക. ഏതു പാതിരക്കും റാന്‍ മൂളാന്‍ കഴിവുള്ള ഇത്തരം ഭരണാധികാരികള്‍ക്ക് ആണത്വം അധികപ്പറ്റായിരിക്കുമെന്നതിനാല്‍ ഇവരുടെ ആശ്രിതരായ ബ്യൂറോ ക്രാറ്റ്സിനും ആണത്വം അനാവശ്യമായ രോമവളര്‍ച്ച മാത്രമാണ്. പാലങ്ങളും, മേല്‍ക്കൂരയും, മാനവും പൊളിഞ്ഞു വീഴുകയല്ലാതെ എന്തുചെയ്യും ???

മഹത്തായ ഈ ദാസ്യ ജനാധിപത്യത്തിന്റെ ഫലമായി മികച്ച ശൂദ്രന്മാരുടെ ഒരു അടിച്ചുതളി ടീമാണ് ലോകം ഉറ്റുനോക്കുന്ന അന്തര്‍ദ്ദേശീയ മേളകള്‍ പോലും പോലീസിന്റേയും പട്ടാളത്തിന്റേയും കരുത്തുമാത്രം വിശ്വസിച്ചുകൊണ്ട് നടത്തി വിജയിപ്പിക്കാനായി നിയോഗിക്കപ്പെടുക. പോലീസിനും, പട്ടാളത്തിനും കടന്നു ചെല്ലാനാകാത്ത സാംസ്ക്കാരികവും രാഷ്ട്രീയപരവുമായ വേദികളില്‍ ഹിജടപ്പടയുടെ അരക്കെട്ടില്‍ രാജ്യത്തിന്റെ അഭിമാനം പിടിച്ചു നിര്‍ത്താനാകാതെവരുന്നത് സ്വാഭാവികം മാത്രം !
ഇതിനൊക്കെ പരിഹാരമായി വിദേശത്തുനിന്നുള്ള ആണുങ്ങളുടെ സെവനം തേടാന്‍ നമ്മുടെ സ്ത്രൈണ ഭരണാധിപന്മാര്‍ക്ക് ഉള്‍വിളിയുണ്ടാകേണ്ടതാണ്. കന്നുകാലികള്‍ക്ക് വംശഗുണം കൂടിയ കൃത്രിമബീജ സങ്കലനം നടത്തുന്ന കാര്യം നമുക്ക് പുതുമയുള്ളതൊന്നുമല്ലല്ലോ !!!

നൂറ്റിപ്പത്തു കോടി ജനങ്ങളുണ്ടായിട്ടും അതില്‍ നിന്നും പത്ത് കരുത്തരായ മനുഷ്യരെപ്പോലും കണ്ടെത്താനാകാത്ത വിധം രോഗഗ്രസ്തമായ(ജനാധിപത്യവിരുദ്ധമായ) സമൂഹമേ.... നമ്മള്‍ എങ്ങിനെ രക്ഷപ്പെടും ???

ഇതിന്റെ കൂടെ കൊടുത്തിരിക്കുന്ന ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണ്‍ ഈ വിഷയത്തിലുള്ള സമഗ്രതയേറിയ ദൃശ്യാവിഷ്ക്കരണമാണ്. അഴിമതി നിറഞ്ഞ(മൂല്യബോധമില്ലാത്തതും സംബന്നരായതുമായ) ഒരു ഉപരിവര്‍ഗ്ഗത്തെ ഉയര്‍ത്തിപ്പിടിക്കേണ്ടി വരുംബോള്‍ സ്വാഭാവികമായി സംഭവിക്കുന്ന സാമൂഹ്യ തകര്‍ച്ച മനോഹരമായി ലക്ഷ്യം തെറ്റാതെ കണക്കിന്റെ കൃത്യതയോടെ കാര്‍ട്ടൂണില്‍ പ്രതിഫലിക്കുന്നു.

Wednesday, September 15, 2010

യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?

യുക്തിവാദികള്‍ക്ക് ജാതിയും, മതവും,ദൈവവുമില്ലെന്നായിരുന്നു ചിത്രകാരന്റെ ധാരണ.മനസ്സ് വൃത്തികേടാക്കുന്ന ദൈവസംങ്കല്‍പ്പങ്ങളെ അടിച്ചോടിച്ച്, പകരം മാനവികതയുടെ കാറ്റും, വെളിച്ചവും കടക്കുന്ന ജനലും വാതിലും വച്ച് മനസ്സ് പ്രകാശമാനമാക്കുന്നവരാണ് യുക്തിവാദികള്‍. അഡ്രസ്സ് റാപ്പര്‍ പൊട്ടിക്കാതെ,മേശപ്പുറത്ത് വിശ്രമിക്കുകയായിരുന്ന കേരള യുക്തിവാദി സംഘത്തിന്റെ മുഖപത്രമായ യുക്തിരേഖ മാസികയുടെ ജൂലായ്,ആഗസ്ത്,സെപ്തംബര്‍ ലക്കങ്ങള്‍ ഇന്നാണ് ഒന്നു മറിച്ചു നോക്കാന്‍ തോന്നിയത്. ആദ്യമേ കണ്ണില്‍ തടഞ്ഞത് ഒരു സവര്‍ണ്ണ ജാതി കാഴ്ച്ചപ്പാടുള്ള ലേഖനമാണ്. ജാതികളുടെ സെന്‍സസ് എടുക്കുന്നതിനെതിരെയുള്ള ആ ലേഖനത്തില്‍ എന്തുമാത്രം ബാലിശ സവര്‍ണ്ണ യുക്തികളാണ് ലേഖകന്‍ എഴുന്നള്ളിച്ചിരിക്കുന്നത് എന്ന് വായിച്ച് അതിശയപ്പെടാനായി !!! പൊതുവെ, സ്വതന്ത്രമായ ചിന്താശേഷിയുള്ളവരൊക്കെയാണ് യുക്തിവാദ മേഖലയിലേക്ക് എത്തിപ്പെടുക എന്നൊരു ധാരണയുമായി നടന്ന ചിത്രകാരനെ ജാതി സെന്‍സസ്സിനെതിരെയുള്ള യുക്തിരേഖ ലേഖനം മുന്‍ധാരണകളെ തല്ലിയുടക്കാന്‍ നിര്‍ബന്ധിതനാക്കിയിരിക്കുന്നു. ഒരു ഫാഷനു വേണ്ടിയോ, മറ്റ് മത്സരാര്‍ത്ഥികള്‍ ഏറെയില്ലാത്ത വേദിയെന്നതിനാലും എത്തിപ്പെടുന്നവരുടെ അഭയകേന്ദ്രമായിരിക്കുമോ യുക്തിവാദം ? അതോ, ചിത്രകാരന്‍ വായിച്ച ആ ലേഖനത്തിന്റെ കര്‍ത്താവിന്റെ മാത്രം ചിന്തയുടെ ആഴക്കുറവാകുമോ ?

ഒരു കാര്യത്തില്‍ യോജിക്കാം. യുക്തിവാദിക്ക് ജാതി ആവശ്യമില്ല.സ്വന്തം ബുദ്ധിശക്തിയിലും,ചിന്താശേഷിയിലും,ലോകവിവരത്തിലും നല്ല ആത്മവിശ്വാസമുള്ള യുക്തിവാദികള്‍ക്കും,ഈ ചിത്രകാരനു തന്നെയും ജാതിയോ, മതമോ,ദൈവമോ രക്ഷാധികാരിയായി നില്‍ക്കാതെത്തന്നെ ഒറ്റക്കു നിന്ന് വിജയിക്കാനുള്ള കരുത്തുണ്ടാകാം. എന്നാല്‍, യുക്തിവാദികളല്ലാത്തവര്‍ക്ക് ജാതിയില്ലെന്ന് പറയാന്‍ എങ്ങനെയാണു സാധിക്കുക ? ആത്മാഭിമാനിയായ യുക്തിവാദിയുടേയും, അടിമയായ ഒരു വിശ്വാസിയുടേയും ബോധം തുല്യമല്ലാത്ത സ്ഥിതിക്ക് ജാതി മത ദൈവ അടിമത്വം അനുഭവിക്കുന്ന ഇന്ത്യന്‍ ജനതയെ അവന്റെ ബോധത്തെ അടയാളപ്പെടുത്തുന്ന, സാമൂഹ്യ സ്ഥാനത്തെ നിജപ്പെടുത്തുന്ന വ്യവസ്ഥിതിയായ, അതി പ്രധാന സ്വാധീനം ചെലുത്തുന്നതായ ജാതിയതയെ അവഗണിച്ച് മാനവികമായ തുല്യതയിലേക്കുയര്‍ത്തുന്ന സവര്‍ണ്ണ യുക്തിവാദ നിലപാട് എന്തുമാത്രം കാപട്യം നിറഞ്ഞതാണെന്ന് സ്വതന്ത്ര ചിന്തകന്മാര്‍ തിരിച്ചറിയാതിരിക്കാമോ ? ജാതിയില്‍ ജനിച്ച്,ജാതിയില്‍ ജീവിച്ച്,ജാതിയില്‍ മരിക്കുന്ന ഇന്ത്യക്കാരനെ നോക്കി ജാതി നിലനില്‍ക്കുന്നില്ലെന്ന് പറയാന്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന വിദ്യകൊണ്ടു മാത്രമേ കഴിയു.

പട്ടിക ജാതിക്കാരന്‍ തുടങ്ങിയ ഹോട്ടല്‍ പൂട്ടുന്നു,പട്ടിക ജാതിക്കാരന്‍ തുടങ്ങിയ പ്രിയദര്‍ശിനി ബസ് സര്‍വ്വീസ് നശിക്കുന്നു,തുടങ്ങിയ താണ ജാതിയുടെ പ്രതിസന്ധികള്‍ എല്ലാം കണ്ണു തുറന്ന് ഒരു സവര്‍ണ്ണനെപ്പോലെ കണ്ടുകൊണ്ടിരിക്കെ, ജാതി സെന്‍സസ്സ് കാരണം, അഴിമതിക്കാരായ താണ ജാതിക്കാര്‍ ഭരണതലത്തില്‍ നിറയാന്‍ കാരണമാകുമെന്നതിനാല്‍ അതൊരിക്കലും അനുവദിച്ചുകൂടെന്ന പിടിവാശി പരിഹാസ്യമായിരിക്കുന്നു !!! അഴിമതിയും, സ്വജന പക്ഷപാതവും,ക്ഷേത്ര തന്ത്രി‌ശാന്തി ജോലിപോലെ സവര്‍ണ്ണര്‍ക്ക് സംവരണം ചെയ്ത മേഖലയാണല്ലോ :) എന്തു മൈര് യുക്തിവാദമാണെടെ.. ഇത് ?
ഈ പാവം അധമ ജാതികളെല്ലാം അധര്‍മ്മവും,അഴിമതിയും,അനീതിയും ചെയ്ത് സവര്‍ണ്ണ യുക്തിവാദികള്‍ക്ക് മനോവിഷമമുണ്ടാക്കാതെയിരിക്കാനായി വല്ല കൂട്ട ആത്മഹത്യയും ചെയ്യേണ്ടിവരുമൊ ആവോ ??? ഭാരതത്തില്‍ അഴിമതി,വ്യഭിചാരം,ചതി,പിടിച്ചുപറി,കള്ള ചരിത്രം ചമക്കല്‍,കള്ളക്കഥകള്‍കൊണ്ട് അടിമത്വം സ്ഥാപിക്കല്‍,കൊട്ടേഷന്‍ കൂട്ടക്കൊല,വംശീയത,വര്‍ഗ്ഗീയത,വര്‍ണ്ണവിവേചനം,ജാതീയത,മനുഷ്യത്വരഹിതമായ കുടിലത തുടങ്ങിയ സകല തിന്മകളുടെയും തെമ്മാടിത്തരങ്ങളുടേയും,സംസ്ക്കാരശൂന്യതയുടേയും പ്രചാരകരും,പ്രായോചകരും ബ്രാഹ്മണ്യവും അവന്റെ ജാരസന്തതികളായ സവര്‍ണ്ണരുമാണെന്നിരിക്കെ, നിഷ്ക്കളങ്കരായ അവര്‍ണ്ണ ജനത അധികാര പ്രമത്തതയാല്‍ ദുഷിച്ചുപോകുമോ എന്ന് മൊതലകണ്ണീരൊഴുക്കുന്ന ഇന്ത്യന്‍ സവര്‍ണ്ണ രാഷ്റ്റ്രീയ നേതൃത്വവും, സവര്‍ണ്ണ യുക്തിവാദികളും ആരെയാണു പൊട്ടന്മാരാക്കാന്‍ ശ്രമിക്കുന്നത് ?

സ്വാതന്ത്ര്യം നേടി 64 വര്‍ഷമായിട്ടും, ഇത്ര രൂക്ഷമായി ജാതി വിവേചനം നിലനില്‍ക്കുന്നത് ജാതി സെന്‍സസ്സ് നടത്താതിരുന്നതുകൊണ്ടുകൂടിയാണ്.സാമൂഹ്യ നീതിവിതരണത്തിലെ അസമത്വം തുടരാന്‍ സവര്‍ണ്ണ ഭരണവര്‍ഗ്ഗത്തിനു ഞൊണ്ടിന്യായങ്ങള്‍കൊണ്ടു സാധിച്ചു. വസ്തുതാപരമായി സമൂഹത്തെ നോക്കിക്കാണുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ക്കും, രാഷ്ട്രീയ തന്ത്രജ്ഞര്‍ക്കും, കലാ-സാഹിത്യകാരന്മാര്‍ക്കും, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തകര്‍ക്കും മാര്‍ഗ്ഗദര്‍ശനമാകുന്ന ജാതി സെന്‍സസ്സ് എന്ന കണക്കിനെ ഭയപ്പെടുന്ന സവര്‍ണ്ണയുക്തിവാദികളും, സമ്പന്ന മാനവിക തലങ്ങളിലെത്തിയ വെള്ളരിപ്രാവുകളും, ഇസങ്ങളുടെ അടിമകളായ വരട്ടുചൊറിക്കാരും ദയവായി ഈ വിഷയത്തില്‍ ലേഖനമെഴുതുന്നതിനു മുന്‍പ് പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാരായ ദരിദ്രരുടെയും,സവര്‍ണ്ണ മൂല്യങ്ങള്‍ സ്വീകരിക്കാതെ സാമൂഹ്യ നന്മയും,ജീവിത മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന പിന്നോക്കക്കാരുടേയും, മുസ്ലീം-ക്രൈസ്തവ പിന്നോക്കക്കാരുടേയും ജീവിതവും,പരിമിതികളും നേരില്‍ കാണുക. പ്ലീസ്... അല്ലാതെ, പേനകൊണ്ട് ആ ജാതികളെ ഇല്ലാതാക്കരുത് !!!സഹസ്രാബ്ദങ്ങളായി ജാതി അവരുടെ ജീവിതം തന്നെയാണ്.അതില്ലാതാക്കരുത് !!!
ചിത്രകാരന്റെ ഈ വിഷയത്തിലുള്ള മറ്റൊരു (വായന) പോസ്റ്റ് : ജാതി സെന്‍സസ്സ് അനിവാര്യം
യുക്തിരേഖയില്‍ 2010 സെപ്തബര്‍ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്ന സെന്‍സസ്സിനെതിരെയുള്ള സവര്‍ണ്ണ യുക്തിവാദിയുടെ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത ഇമേജ് താഴെ സൂക്ഷിക്കുന്നു.

Thursday, September 9, 2010

മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍...

റെയ്ഹാന ആര്‍.ഖാസി എന്ന പെണ്‍കുട്ടി കാസര്‍ഗോട്ടെ തന്റെ വീട്ടില്‍ വധ ഭീഷണിയെപ്പോലും സധൈര്യം നേരിട്ട് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള മൌലീകാവകാശത്തിനു വേണ്ടി പൊരുതുംബോള്‍ ഭൂരിപക്ഷം മുസ്ലീം മതവിശ്വാസികളായ സ്ത്രീകളും പര്‍ദ്ദക്കകത്തെ ഇരുട്ട് സുഖപ്രദമാണെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്. മത ഗുണ്ടകളുടെ തീവ്രഇസ്ലാമികവല്‍ക്കരണത്തിന്റെ ഒഴുക്കിനെതിരെ നീന്താനുള്ള കരുത്ത് തങ്ങളുടെ രക്ഷിതാക്കളായ പുരുഷന്മാര്‍ക്കില്ലെന്നും,അവരുടെ ഭീരുത്വത്തിന്റേയും സ്വര്‍ത്ഥ ഭയത്തിന്റേയും പരിഭാഷയായ സമുദായ ആചാരമായി പര്‍ദ്ദക്കകത്ത് കഴിഞ്ഞുകൂടുകയാണ് ഇന്ന് മുസ്ലീം സ്ത്രീകള്‍. ഈ അടിമ ജനങ്ങള്‍ക്കുള്ള ഒരു ഉണര്‍ത്തുപാട്ടാണ് റെയ്ഹാന ആര്‍.ഖാസി എന്ന പെണ്‍കുട്ടിയുടെ ആര്‍ജ്ജവമുള്ള വാക്കുകള്‍.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള മനുഷ്യാവകാശത്തിനായി ഒരു പെണ്‍കുട്ടിക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടിവരിക എന്നത് നമ്മുടെ സമൂഹത്തില്‍ മതഗുണ്ടകള്‍ക്കുള്ള ആധിപത്യത്തിന്റെ ലജ്ജാവഹമായ തെളിവാണ്.ഒരു പെണ്‍കുട്ടിയോട് അവള്‍ ധരിക്കുന്ന വസ്ത്രത്തിന്റെ സ്വകാര്യ ഇഷ്ടാനിഷ്ടങ്ങളിലേക്ക് അതിക്രമിച്ചു കയറിക്കൊണ്ട് വധഭീഷണിവരെ ഉയര്‍ത്താന്‍ മത ഗുണ്ടകള്‍ക്ക് ആരാണ് അനുവാദം നല്‍കുന്നതതെന്ന് പറയാന്‍ മത പ്രതിനിധികളാണെന്ന് ഭാവിച്ചു നടക്കുന്ന സകല മത വിശ്വാസികള്‍ക്കും ബാധ്യതയുണ്ട്.

ഒരു മനുഷ്യന്റെ ഏറ്റവും സ്വകാര്യമായ സ്ഥലമാണ് തന്റെ തൊലിപ്പുറം. ആ സ്വകാര്യമായ തൊലിപ്പുറത്ത് മതഗുന്ണ്ടായിസത്തിന്റെ ഔദ്ദ്യൊഗിക പരസ്യപലകയായും, സ്വന്തം വ്യക്തിത്വവും,കാഴ്ച്ചയും,മറക്കുന്നതുമായ പര്‍ദ്ദയായും അടിമത്വം അവതരിക്കപ്പെടുന്നത് അതി നീചമായ ഗൂഢാലോചനയുടെ ഫലമായാണ്. സ്വന്തം ഇഷ്ട ജനങ്ങളോടുള്ള വിധേയത്വത്തിന്റെ പേരില്‍ പര്‍ദ്ദച്ചാക്കിനകത്തു കയറിയിരിക്കുന്നവരെ അവരുടെ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നമുക്ക് മാനിക്കാം. എന്നാല്‍, അതുപോലെത്തന്നെ പര്‍ദ്ദ ധരിക്കാതിരിക്കാനുള്ള അവകാശത്തെയും മാനിക്കേണ്ടതുണ്ട്.അത് മനുഷ്യാവകാശമാണ്.

കേരളത്തെ പാക്കിസ്ഥാന്റേയോ, അഫ്ഗാനിസ്ഥാന്റേയോ ഒരു സംസ്ഥാനമായി സ്വപ്നം കാണാന്‍ ആഗ്രഹിക്കുന്ന മതഗുണ്ടകള്‍ ആ ആഗ്രഹസാക്ഷാത്ക്കാരത്തിന്റെ പ്രാഥമിക പ്രവര്‍ത്തനമായാണ് സ്ത്രീകളെ പര്‍ദ്ദച്ചാക്കില്‍ കെട്ടിപൊതിയുന്നത്.സ്വന്തം സ്ത്രീകളെ മറക്കുടക്കകത്തും, ഇരുളടഞ്ഞ അടുക്കളക്കകത്തും തളച്ചിട്ട് നാടുനീളെ വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കാനായി ഓടിനടന്നിരുന്ന പഴയകാല ബ്രാഹ്മണവര്‍ഗ്ഗീയ ശക്തികളെപ്പോലെ ...(വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !) ഇസ്ലാമിക മതഗുണ്ടകളും സ്ത്രീകളെ കരുവാക്കുന്നതിന്റെ ഭാഗമായാണ് ഇസ്ലാമിക കുലിന വേഷമായി പര്‍ദ്ദ പ്രചരിപ്പിക്കുന്നത്.
ചിത്രകാരന്റെ മറ്റൊരു പോസ്റ്റ്: സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???


മതഗുണ്ടകളില്‍ നിന്നും ഒരു പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ ആരുമില്ലേ ...??

വ്യക്തിവികാസം നേടുക എന്നത് സമൂഹപുരോഗതിയുടെ ആദ്യപടിയാണ്.

റെയ്ഹാന പത്രസമ്മേളനത്തില്‍... സ്വന്തം ഇഷ്ടപ്രകാരമുള്ള വസ്ത്രധാരണ സ്വാതന്ത്ര്യത്തിനായി...!!!

മതഗുണ്ടകള്‍ ഭയക്കുന്ന വേഷം ! ഗുണ്ടകള്‍ക്ക് ഉദ്ദാരിക്കാതിരിക്കാന്‍ സ്ത്രീകളെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയണമോ ?

ആത്മാഭിമാനം വ്യക്തിത്വത്തെ മൂല്യമുള്ളതാക്കുന്നു...ശക്തിയുളളതും.

പത്ര സമ്മേളനത്തില്‍... ആര്‍ജ്ജവത്തോടെ...

മാനുഷിക നീതിക്കായി കുടുംബാംഗങ്ങളും... പത്രസമ്മേളനത്തില്‍.
ഏഷ്യാനെറ്റ് ഫോക്കസ് കേരള(2010ആഗസ്റ്റ്-6ന് ?) പരിപാടിയില്‍ നിന്നും അടിച്ചുമാറ്റിയ ദൃശ്യങ്ങള്‍... ഫോക്കസ് കേരളത്തിനും ഏഷ്യാനെറ്റിനും നന്ദി.


ഈ വിഷയത്തില്‍ മൈന ഉമൈബാന്‍ മാതൃഭൂമിയിലെഴുതിയ ലേഖനത്തിന്റെ ലിങ്ക് : പര്‍ദയില്‍ തീരാത്ത കാര്യങ്ങള്‍ 

Friday, September 3, 2010

പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍


 കേരളത്തിലെ മത നിരപേക്ഷ ജനാധിപത്യ സമൂഹത്തിനു നെരെ ഇസ്ലാമിക മതഭ്രാന്തന്മാരുടെ കൈവെട്ടല്‍ കോടതി വിധി നടപ്പാക്കല്‍ ഏറ്റുവാങ്ങിയ ഒരു മനുഷ്യന്റെ ഹൃദയ സ്പന്ദനങ്ങള്‍ പോലുള്ള നനുത്തതും ആധികാരികവുമായ വാക്കുകള്‍ ..... മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രഫസര്‍ ടി.ജെ. ജോസഫിന്റെ ഹൃദയസ്പര്‍ശിയായ വെളിപ്പെടുത്തലുകള്‍ . ലേഖനം തയ്യാറാക്കിയ ജസ്റ്റിന്‍ പാതാലില്‍ പ്രഫസറുടെ വാക്കുകള്‍ ഹൃദയംകൊണ്ടുതന്നെ ഒപ്പിയെടുത്തിരിക്കുന്നു. ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

Thursday, September 2, 2010

കൃഷ്ണ ജയന്തിയും, നായ വളര്‍ത്തുന്ന കുട്ടിയും

ഈ സെപ്തബര്‍ 1 ന് ഈ വര്‍ഷവും പതിവുപോലെ, നമ്മുടെ വീട്ടമ്മമാര്‍ തങ്ങളുടെ പിഞ്ചോമനകളെ നീലചായത്തില്‍ മുക്കി(അല്ലെങ്കില്‍ നീല ചായം തേച്ച്),കിരീടവും,ഒടക്കുഴലും മയില്പീലിയുമണിയിച്ച് തെരുവിലിറക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. സമൂഹത്തിന്റെ ശ്രദ്ധ ലഭിക്കുന്ന, സമൂഹത്തിന്റെ പ്രതീക്ഷയാണ് തങ്ങളെന്ന് മുതിര്‍ന്ന കുട്ടികള്‍ക്കെങ്കിലും ബോധ്യമാകുകയും, കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ ആത്മസാക്ഷാത്ക്കാരത്തിന്റെ അരങ്ങേറ്റമാണ് നടത്തുന്നതെന്ന തിരിച്ചറിവോടെ കൌതുകത്തോടെ ജനം കൃഷ്ണവേഷങ്ങളെ കണ്ട് നിര്‍വൃതിയടയുകയും ചെയ്തു. എല്ലാം ശുഭം !!! പക്ഷേ, ഈ മനോഹര കാഴ്ച്ചയുടെ അനന്തരഫലം എങ്ങിനെയാണ് ജനമനസ്സില്‍ ഒരോ വര്‍ഷവും വളര്‍ന്നു വികസിക്കുക എന്നാണ് ചിത്രകാരന്‍ ചിന്തിക്കുന്നത്. ഇന്ത്യയില്‍ ടെലിവിഷന്‍ വ്യാപിച്ച കാലത്ത്,ഒരു രാമാനന്തസാഗരന്‍ രാമായണം,മഹാഭാരതം സീരിയലുകളിലൂടെ ജനഹൃദയത്തില്‍ സാംസ്ക്കാരികമായി മണ്ണൊരുക്കിയതിനുശേഷമായിരുന്നു ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ ഭരണരഥം നമ്മുടെ തിരഞ്ഞെടുപ്പായി,നമ്മുടെ പ്രതിനിധ്യമായി പ്രതിഷ്ടിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ക്രിയാത്മകമായി ഈ വര്‍ഗ്ഗീയ സാംസ്ക്കാരിക മണ്ണൊരുക്കത്തെ പുരോഗമനവാദികള്‍ അതിജീവിക്കേണ്ടിയിരിക്കുന്നു. സ്നേഹത്തിന്റേയും സാംസ്ക്കാരികതയുടേയും വഴിയിലൂടെ....
മനോരമ 2.9.10

മാതൃഭൂമി 2.9.10

ദേശാഭിമാനിയില്‍ നല്ലൊരു വാര്‍ത്താചിത്രം ശ്രദ്ധയില്‍ പെട്ടു. ഹിന്ദു വര്‍ഗ്ഗീയവാദികളുടെ കൃഷ്ണജയന്തി ആഘോഷത്തിനിടക്ക്
ചേര്‍ത്തുവച്ച് കാണാന്‍ അനുയോജ്യമായ സാമൂഹ്യ വൈരുദ്ധ്യത്തിന്റെ തീഷ്ണയാഥാര്‍ത്ഥ്യം ഒപ്പിയെടുത്ത ചിത്രം. പക്ഷേ, ദേശാഭിമാനി ഈ ചിത്രത്തിന് തന്തയെ അനുവദിച്ചിട്ടില്ല. ഇത്രയും പ്രസക്തമായ കാഴ്ച്ച കാണാനാകുന്ന കണ്ണുകള്‍ ഒരു വ്യക്തിയുടെ കണ്ണല്ല, സമൂഹത്തിന്റെ അമൂല്യമായ കണ്ണാണ്. അതിന്റെ ഉടമയെ അഭിമാനപൂര്‍വ്വം വായനക്കാര്‍ക്കു മുന്നില്‍ കാണിക്കാന്‍ ഒരു തരി തൊഴിലാളിവര്‍ഗ്ഗ സ്നേഹമോ, കലാകാരന്മാരോടുള്ള ബഹുമാനമോ പാര്‍ട്ടി പത്രത്തിന് ഉണ്ടാകേണ്ടതായിരുന്നു. ഈ ചിത്രം പ്രസിദ്ധീകരിച്ച ദേശാഭിമാനിക്ക് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!! സ്വന്തം ലേഖകനും,ഫോട്ടോഗ്രാഫര്‍ക്കും ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ദേശാഭിമാനി 1.9.10

Wednesday, September 1, 2010

ചെഗുവേര ചെരുപ്പുകള്‍ക്കെതിരെ ഡിഫി !!!

കണ്ണൂരിലെ രണ്ട് ചെരിപ്പുകടകള്‍ക്കെതിരെ പോലീസ് കേസെടുത്തതായി ഒരു വാര്‍ത്ത ഇന്നത്തെ(1.9.10)ദീപിക പത്രത്തില്‍ വായിച്ചു. കണ്ണൂരിലെ ഡിഫി സഖാക്കള്‍ക്ക് ചെഗുവേരാവികാരം വൃണപ്പെട്ട് പൊട്ടിയൊലിക്കാന്‍ തുടങ്ങിയതാണത്രേ കാരണം !
കണ്ണൂരില്‍ രണ്ടു ചെരിപ്പുകടകളില്‍ ചെഗുവേരയുടെ അടിപൊളി പടങ്ങള്‍ പ്രിന്റു ചെയ്ത ഷൂസുകള്‍ വില്‍പ്പന നടക്കുന്നുണ്ട് എന്ന വിവരം മണത്തറിഞ്ഞ കുറച്ച് കാവി ഡിഫിക്കാര്‍ ചെരിപ്പു കടകളില്‍ കയറി വില്‍പ്പന തടസ്സപ്പെടുത്തുകയും,ചെഗുവേരചെരിപ്പുകള്‍ പിടിച്ചെടുക്കുകയും ചെയ്യുകയും,തുടര്‍ന്ന് പോലീസെത്തി ഡിഫിക്കാരായ തംബ്രാങ്കുട്ടികളുടെ പരാതിപ്രകാരം കടയുടമകള്‍ക്കെതിരെ കേസെടുത്തു എന്നാണ് വാര്‍ത്ത ! സവര്‍ണ്ണ ഹൈന്ദവീകരണത്തിനു വിധേയമായ ഡിഫിയുടെ മാടമ്പിത്വമായിമാത്രമേ ഈ തോന്നിവാസത്തെ കാണാനാകു. ഹൈന്ദവ വര്‍ഗ്ഗീയതക്കു പൊതുജന സ്വീകാര്യതയില്ലാത്തതിനാല്‍ കാവി രാഷ്ട്രീയശക്തികള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തൊഴുത്തിലൂടെയാണ് കുട്ടിസഖാക്കളുടെ മുഖം മൂടിയണിഞ്ഞ് തങ്ങളുടെ വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നത് എന്ന് ചുരുക്കം !

ആ ചെഗുവേര ചെരിപ്പുകള്‍ നിര്‍മ്മിച്ച കംബനി സത്യത്തില്‍ കമ്മ്യൂണിസ്റ്റ് ഭക്തന്മാരായ ചെറുപ്പക്കാരെ ഉപഭോക്താക്കളായി സംങ്കല്‍പ്പിച്ച്, അവരുടെ ചെഗുവേര ദൌര്‍ബല്യം മുതലാക്കാനുദ്ദേശിച്ച് നടത്തിയ ഒരു കച്ചവടബുദ്ധിയാകാം. പക്ഷേ ആ ബുദ്ധിക്ക് ഫിനിഷിങ്ങ് പോരാതെവന്നു എന്നതിലാണു പിഴവു പറ്റിയത്. ചെഗുവേര ചെരുപ്പുകളുടെ ലോഞ്ചിങ്ങ് സഖാക്കളുടെ ഗര്‍ജ്ജ്നമായ ജയരാജന്മാരെക്കൊണ്ടോ,ശ്രീമത്യെച്ചിയെക്കൊണ്ടോ,അറ്റ്ലീസ്റ്റ് അവരുടെ മോനെക്കൊണ്ടോ, കൊടിയേരിസുധന്മാരെക്കൊണ്ടോ നടത്തിക്കാനുള്ള ബുദ്ധി കച്ചവടക്കാര്‍ക്കില്ലാതെപോയി !!! ഒരു വി.കെ.സി.അഹമ്മദാകാനുള്ള സുവര്‍ണ്ണാവസരമാണ് കച്ചവടക്കാര്‍ കളഞ്ഞുകുളിച്ചത് !
ഇപ്പോള്‍ കേസെടുത്ത പോലീസുപോലും നിങ്ങളെ കണ്ടാല്‍ സലൂട്ടടിക്കുമായിരുന്നു. :)

പിന്നൊരു സംശയം ! നമ്മുടെയൊക്കെ ഈ കാലുകള്‍ ഇത്ര അശ്രീകരം പിടിച്ച അവയവമാണോ എന്ന് ഡിഫിക്കാരുടെ കഥകെട്ടപ്പോള്‍ ചിത്രകാരന്‍ സന്ദേഹിച്ചുപോകുന്നു. മനുഷ്യരുടെ കാലുകളുടെ ഏതറ്റം വരെയാണ് മോശപ്പെട്ട ഭാഗമായി കമ്മ്യൂണിസ്റ്റുകള്‍ കണക്കാക്കേണ്ടതും,അയിത്തം പാലിക്കേണ്ടതും എന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയാല്‍ ഉപകാരമായിരിക്കും. അതോ, അധമ ജാതിയായ ചെരുപ്പുകുത്തികളെക്കുറിച്ചുള്ള ജാതി ഒര്‍മ്മകള്‍ കാരണം നികൃഷ്ടമായി തുടരുന്ന ചെരിപ്പെന്ന നിത്യോപയോഗവസ്തുവിനോടൂള്ള അയിത്താചരണത്തിന്റെ ഭാഗമായാണോ ചെഗുവേരയുടെ ചിത്രം ഭംഗിയായി മുദ്രണം ചെയ്ത ചെരിപ്പു വില്‍ക്കുന്നവരോടുള്ള രോക്ഷം ! നിങ്ങളുടെ ദരിദ്രമനസ്സിനെയോര്‍ത്ത് സഹതപിക്കുന്നു, കാവി മാടംബി ഡിഫി സഖാക്കളെ ....

ചിത്രകാരന് അറിയാഞ്ഞിട്ടു ചോദിക്കുകയാണ്... ഡിഫിക്കാരുടെ ആരായിവരും ഈ ചെഗുവേര സായിപ്പ് ?
ലജ്ജാവഹം ഈ അടിമത്വം !!!