Sunday, December 26, 2010

കണ്ണൂരിലെ ശവകുടീരങ്ങള്‍

കണ്ണൂരിലെ പയ്യാംബലം കടപ്പുറത്താണ് കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ഏറേയും ഉറങ്ങിക്കൊണ്ടിരിക്കുന്നത്. പയ്യംബലം കടപ്പുറത്ത് കാറ്റുകൊള്ളാനായി എത്തിച്ചേരുന്ന അപരിചിതര്‍ക്ക് ഏറെ കൌതുകം ജനിപ്പിക്കുന്നതാണ് വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലുമുള്ള പ്രമുഖരുടെ ശവകുടീരങ്ങളുടെ കൂട്ടായ്മ. ഏതാണ്ട് കളിക്കോപ്പുകള്‍ പോലെയോ, റോക്കറ്റ് മാതൃകകള്‍ പോലെയോ, ആക്രി സാധനങ്ങളുടെ ശേഖരം പോലെയോ അവിദഗ്ദ അവാര്‍ഡു ശില്‍പ്പങ്ങള്‍ പോലെയോ ഉള്ള ശവകുടീരങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ബോധവികാസത്തിന്റെ പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്ന ഗോത്ര പാരംബര്യത്തിന്റെ ശേഷിപ്പുകളാകുന്നു.കോര്‍പ്പറേഷന്റേയും മുനിസിപ്പാലിറ്റികളുടേയും ചണ്ടി കൂംബാരം പോലെ പ്രമുഖരുടെ ഓര്‍മ്മകള്‍ പേറുന്ന ശവകുടീരങ്ങള്‍ പയ്യാംബലത്ത് അടിഞ്ഞുകൂടിയിരിക്കുന്നു.പലതും രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പു ചിഹ്നങ്ങളുടെ പ്രദര്‍ശനത്തില്‍ സായൂജ്യം നേടുന്ന ഹോര്‍ഡിങ്ങുകള്‍ക്ക് സമാനമായ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്.ചില ശവകുടീരങ്ങള്‍ പ്രതിഷ്ഠയില്ലാത്ത ക്ഷേത്രങ്ങളെപ്പോലെ മൌനമായി തങ്ങളുടെ ഹൈന്ദവ പാരംബര്യം കാത്തുസൂക്ഷിക്കുന്നു.
സ്വന്തം വീട്ടിലോ പറംബിലോ സ്ഥാപിക്കപ്പെടേണ്ടതായ ഈ കുടക്കല്ലുകളും, നന്നങ്ങാടികളൂം,സ്മാരക ശില്‍പ്പങ്ങളും കൂണു മുളച്ചതുപൊലെ കണ്ണൂരിന്റെ നല്ലൊരു കടപ്പുറത്തെ പ്രേതവാസ കേന്ദ്രമാക്കിയിരിക്കുന്നത് എന്തുകൊണ്ടായിരിക്കും.സായിപ്പിന്റെ മാതൃകകളിലേക്ക് ഒരു പിന്തുടര്‍ച്ച കൂട്ടിച്ചേര്‍ക്കുന്നതായിരിക്കണം ശവകുടീരങ്ങളുടെ പയ്യംബലത്തെ ചാകരക്കു കാരണമായിട്ടുണ്ടായിരിക്കുക എന്നു കരുതാം.
ഈ പോസ്റ്റിലെ എല്ലാ ചിത്രങ്ങളും ചിത്രകാരന്റെ മൊബൈല്‍ ഫോണ്‍കൊണ്ട് എടുത്തിട്ടുള്ളതാകുന്നു.
എ.കെ.ജി.യുടേയും അഴീക്കോടന്‍ രാഘവന്റേയും ആത്മാവുകളുടെ രൂപം
മേസ്തിരിമാര്‍ പയ്യാംബലത്ത് ആവാഹിച്ചുവച്ചിരിക്കുന്നു.
കെ.ജി.മാരാരുടെ ചിഹ്നം താമര. പ്രതിഷ്ടയിലെ താമരയില്‍ സൌകര്യം
പോലെ ഏതു ദൈവത്തേയും മനസ്സാ ധ്യാനിച്ച് ആവഹിക്കാവുന്നതാണ്.
പൊത്തക കെട്ടും, ചര്‍ക്കയും, ജയന്റ് വീലും മറ്റു കരകൌശലങ്ങളും
എല്ലാം കൂടി ഗംഭീരമായ ചില ശവകുടീര സാംബിളുകള്‍
ജീവിതം മുഴുവനായി പാര്‍ട്ടിക്കുവേണ്ടി ഹോമിച്ച ഒരു സാധാ മനുഷ്യനായി ജീവിച്ച സി.കണ്ണന്റെ ദയനീയ ശവകുടീരം. കണ്ണൂരില്‍ അന്തസ്സുള്ള സ്ഥലത്തെവിടെയെങ്കിലും നല്ലൊരു ശില്‍പ്പമായിരുന്നു ഉചിതം.
ഹട്ട സ്വാമിയുടേയും പലവക ദിവ്യന്മാരുടേയും ശവകുടീരങ്ങള്‍
കൃസ്തീയമായ ശവകുടീരങ്ങളുടെ ഒരു പയ്യാംബലം തുടര്‍ച്ച
ഭ്രഹ്മണപഥത്തിലേക്ക് കുതിക്കാന്‍ കാത്തുനില്‍ക്കുന്ന ചടയന്‍ ഗോവിന്ദന്‍ സ്തൂപം
നായനാര്‍ക്കായി സഖാക്കള്‍ പയ്യാംബലത്തു നിര്‍മ്മിച്ച ക്ഷേത്രവാസ്തുവിദ്യ പ്രകാരമുള്ള പ്രതിഷ്ഠയില്ലാത്ത അംബലം. സോപാനത്തില്‍ നിന്ന് അഷ്ടപതിപാടാനുള്ള സൌകര്യം പ്രത്യേകം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഒരു മാടംബി പ്രഭുവിനു നല്‍കാവുന്ന തറവാടിത്തവും കുലീനതയും അന്തസ്സും ഗാംഭീര്യവുമുള്ള തൊഴിലാളിവര്‍ഗ്ഗ നിര്‍മ്മിതി.

പോളിങ്ങ് ബൂത്തില്‍ ചെല്ലുംബോള്‍ ചിഹ്നം മറന്നുപോകരുതല്ലോ.
ശിവലിംഗ പ്രതിഷ്ഠയോ, അതോ കണ്ണൂരിന്റെ സ്വന്തമായ തെയ്യത്തിന്റെ ആകാര ഗാംഭീര്യമോ ?
ആളു നല്ല അഭ്യാസിയായിരുന്നിരിക്കണം !
കോണ്‍ഗ്രസ്സിന്റെ ബുദ്ധി നിലവാരവും, സൌന്ദര്യബോധവും വിളിച്ചോതുന്ന കരകൌശല ശവകുടീരം !
വരിവരിയായി കാറ്റുകൊണ്ടു നില്‍ക്കുന്ന ആത്മാക്കള്‍

ബെസ്റ്റ് കളര്‍... ബെസ്റ്റ് ഷേപ്പ്... കുരിശിനു പകരം നക്ഷത്രമാണെന്ന വ്യത്യാസമേയുള്ളു.
കാലുകഴക്കുന്ന ആത്മാക്കള്‍ക്ക് കുറച്ചു നേരം സൊറ പറഞ്ഞിരിക്കാനും,ആവശ്യമെങ്കില്‍ നീണ്ടു നിവര്‍ന്ന് 
വിശ്രമിക്കാനും ഉതകുന്ന വിധം ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന അടിപൊളി ശവകുടീരം
സ്വജാത്യാഭിമാനി എന്നും സ്വദേശാഭിമാനി എന്നും അവര്‍ണ്ണരും സവര്‍ണ്ണരും യുക്തമ്പോലെ വിളിക്കുന്ന
രാമകൃഷ്ണപ്പിള്ളയുടെ രാജകീയ ശവകുടീരം.

രണ്ടു വീടില്ലാത്ത കുടുംബങ്ങള്‍ക്ക് ആര്‍ഭാടമായ വീടുവച്ചു കൊടുക്കാമായിരുന്നു.
മൃതദേഹങ്ങളെ പ്രതീക്ഷിച്ച് പയ്യംബലം ശ്മശാന നടപ്പാതയില്‍
തിങ്ങി ഞരുങ്ങി കാത്തിരിക്കുന്ന വിറകു കൂംബാരം.
പയ്യാംബലം ശ്മശാനം
ശ്മശാന കെട്ടിടം
ശവസംസ്ക്കാരം നടന്നുകൊണ്ടിരിക്കുന്നു
ആറടിമണ്ണ് ഒരാഴ്ച്ചത്തേക്ക് വാടകക്ക്
നോക്കുകുത്തിയായി നില്‍ക്കുന്ന വൈദ്യുത ശ്മശാനം.നമ്മുടെ എഞ്ചിനീയറിങ്ങ് വൈദഗ്ദ്യത്തിന്റേയും രാഷ്ട്രീയക്കാരുടെ അഴിമതി രഹിതമായ പാരംബര്യത്തിന്റേയും പ്രശസ്തി വിളിച്ചോതുന്ന അഭിമാന സൌദം

Friday, December 24, 2010

സാധ്യത നല്‍കുന്ന മൃതദേഹങ്ങള്‍ !

പാവപ്പെട്ടവന്റെ മൃതദേഹം ഒരു ബാധ്യതയാണ്. ഒരു കുടുംബത്തേയും,ബന്ധു ജനങ്ങളേയും, അടുത്ത സുഹൃത്തുക്കളേയും മാത്രം ബാധിക്കുന്നത്. മരണം അവിടെ ഒരു നഷ്ടമാണ്. സ്വന്തം വീടിന്റെ അടുക്കള പൊളിച്ചുമാറ്റി, അവിടെ മൃതദേഹം അടക്കം ചെയ്യാന്‍ നിര്‍ബന്ധിതരകുന്ന മനുഷ്യരുള്ള നാടാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ അതിലും ഗതികേട് ചില മനുഷ്യജന്മങ്ങള്‍ അനുഭവിക്കുന്നുണ്ടാകാം.

എന്നാല്‍, പ്രശസ്തരും  പ്രമുഖരും അധികാരത്തിനും മീഡിയക്കും പ്രിയങ്കരരുമായ ചിലരുടെ  മൃതദേഹങ്ങള്‍ നമുക്ക് ദേശവ്യാപകമായി ഉത്സവങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കാന്‍ യോഗ്യമായവിധം  സാധ്യതകള്‍ നല്‍കുന്ന വിപണന മൂല്യമുള്ള അമൂല്യവസ്തുക്കളാകുന്നത് എന്തുകൊണ്ടാണെന്ന് ചിത്രകാരന്‍ ആലോചിക്കുകയാണ്.
ചത്ത മനുഷ്യരോട് എന്തിനിത്ര സ്നേഹമെന്നും, ആദരവെന്നും ചോദിക്കരുത്. ജനങ്ങള്‍ എല്ലാ പരിപാടികളും നിര്‍ത്തിവച്ച് മീഡിയക്കു മുന്‍പില്‍ വാപൊളിച്ചിരിക്കുന്ന ശുഭമുഹൂര്‍ത്തങ്ങളാണ് പ്രമുഖരുടെ മരണ വാര്‍ത്തകളും, ശവഘോഷയാത്രകളും, ശവസംസ്ക്കാര വെടിയും. അതുകൊണ്ടുതന്നെ കച്ചവട സ്ഥാപനങ്ങളുടെ പരസ്യ പ്രക്ഷേപണത്തിനുള്ള അക്ഷയ തൃതീയകളാണ്  മീഡിയകള്‍ക്ക്  ഓരോ ശവഘോഷയാത്രയും സമ്മാനിക്കുന്നത്. ചുരുക്കത്തില്‍ കലണ്ടറില്‍ രേഖപ്പെടുത്താന്‍ കഴിയാത്ത ദേശീയ ഉത്സവങ്ങളാണ് രാഷ്ട്രീയ സാംസ്ക്കാരിക രാജാക്കന്മാരുടെ നാടുനീങ്ങല്‍.

ഒരു മനുഷ്യനെ അയാളുടെ മുഴുവന്‍ ജീവിതത്തിന്റെ സമഗ്രതയെയും മൃതരൂപത്തില്‍ ഏറ്റവും ആകര്‍ഷകമായി കാണാനും കാണിക്കാനും  സാധ്യതകള്‍ ഉണ്ടാകുന്നത് നമ്മുടെ അറിവില്ലായ്മയുടെ വ്യാപ്തി കാരണമാകുന്നില്ലേ ?
ചത്ത ഒരു സിംഹത്തെ നേരിട്ട് കാണുന്നത് ഏതൊരു ഭീരുവിനും ധീരത തോന്നുന്ന മുഹൂര്‍ത്തമാണ്.  അത്തരം ഭീരുത്വത്തിന്റെ ഒരു സമുദ്രത്തിലല്ലേ നാം ജീവിക്കുന്നത് ? അല്ലെങ്കില്‍, ശവത്തെ മറവു ചെയ്യേണ്ടത് മൃഗശാല ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമേ ആകുന്നുള്ളു. ജീവനുള്ളപ്പോള്‍ സിംഹം ഗര്‍ജ്ജിച്ചിരുന്നു, ഇരകളെ വേട്ടയാടി കൊന്നു തിന്നിരുന്നു. ആ പ്രവര്‍ത്തനം ഒരു ചരിത്രമാണ്. ആ പ്രവര്‍ത്തനം ഇല്ലാതാകുംബോള്‍ ചരിത്രം അറിവായി ഓര്‍മ്മകളില്‍ ജീവനോടെ സൂക്ഷിക്കാം എന്നിരിക്കെ, ആ ജീവ ചൈതന്യത്തേക്കാള്‍ നാം നിര്‍ജ്ജീവതയെ കൂടുതല്‍ കണ്ണിമവെട്ടാതെ കാണാനും, കാണിക്കാനും, ആദരിക്കാനും ശ്രമിക്കുന്നത് നമ്മുടെ സ്വാര്‍ത്ഥതയല്ലെങ്കില്‍ പിന്നെന്താണ് ?

തനിക്കു പ്രയോജനപ്പെടാത്ത ജീവനുള്ള ഒരു മനുഷ്യനെ  ആര്‍ക്കും വേണ്ട. എന്നാല്‍, നമ്മേ ദ്രോഹിക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നതിലൂടെയായാലും നമ്മേ സ്വാധീനിച്ച ഒരു വ്യക്തി മരണശേഷം ആദരണീയനാകും.
സത്യത്തില്‍ നമ്മള്‍ അയാളുടെ മരണമുഹൂര്‍ത്തത്തെയാണ് ആദരിക്കുന്നത്, ജീവിതത്തെയല്ല , ആശയങ്ങളേയുമല്ല !  ജീവനുള്ള മഹാത്മാഗാന്ധിയേയും, കൃസ്തുവിനേയും, ശബരിമല ശാസ്താവെന്ന നിരീശ്വരബുദ്ധനേയും നമുക്ക് സഹിക്കാനാകുമോ ? നാം കണ്ണടച്ച് ആരാധിക്കുന്നത് അവരുടെ ശവമുഹൂര്‍ത്തങ്ങളെയാണ്. ശവ മുഹൂത്തങ്ങളെ ആരാധിക്കുന്നവര്‍ അടിമകളാണ്... ഭീരുക്കളാണ്. ശവങ്ങളെ ആരാധ്യമായ വിഗ്രഹങ്ങാളാക്കുന്നവര്‍ രാജാധികാരമായാലും, മീഡിയയായാലും, അത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ പൌരോഹിത്യ രൂപങ്ങളാണ്. ജനാധിപത്യ സമൂഹമല്ല, പുരോഗമനത്തിന്റേയോ ജനാധിപത്യത്തിന്റേയോ സ്വാതന്ത്ര്യത്തിന്റേയോ സമത്വബോധത്തിന്റേയോ വികാസ പ്രത്യയശാസ്ത്രമല്ല. അടിമത്വത്തിന്റെയും, മാടംബിത്വത്തിന്റേയും പൈതൃകത്തെ മഹത്വപ്പെടുത്തുന്ന പ്രതിലോമ പ്രയാണമാണ് അത്. അതുകൊണ്ടുതന്നെ, ഈ ശവഘോഷയാത്രകളുടെ അന്തമില്ലാത്ത ആവര്‍ത്തനങ്ങള്‍ക്കുമുന്നില്‍ ... ജനങ്ങളുടെ ഷണ്ഡമനസ്സിനെയോര്‍ത്ത് ചിത്രകാരന്റെ സഹതാപം രേഖപ്പെടുത്തുന്നു.

ജീവനുള്ള സ്വന്തം തന്ത തള്ളമാരെ തിരിഞ്ഞു നോക്കാത്തവരാ ആരാന്റെ ഏതോ പ്രമാണിയായ തന്ത ചത്തതു കാണാന്‍ ഈ തണുപ്പില്‍ ഉറക്കമൊഴിച്ച് മഞ്ഞുകൊള്ളുന്നത് !!!

Wednesday, December 15, 2010

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യ സ്വതന്ത്രയായിരുന്നു !

ചിത്രകാരന് ഇപ്പോള്‍ ബ്ലോഗുകള്‍ വായിക്കാനോ സ്വന്തം ബ്ലോഗോ മെയിലോ പരിശോധിക്കാന്‍ പോലുമോ സമയം ലഭിക്കാതിരിക്കുകയാണ്. അതുകൊണ്ട് പുതിയ പോസ്റ്റുകളൊന്നും  എഴുതാനാകുന്നില്ല. തലക്കകം ഏതാണ്ട് എംടി.വാസുദെവന്‍ നായരായിരിക്കയാണ്. ചില സുഹൃത്തുക്കള്‍ എന്തേ പുതിയ പോസ്റ്റൊന്നുമില്ലേ എന്ന് ചോദിക്കുന്നു. ചിലര്‍ പഴയ പോസ്റ്റുകള്‍ റീപോസ്റ്റു ചെയ്തുകൂടെ എന്നും. രണ്ടാമതു പറഞ്ഞതാണെളുപ്പം. ഏതാണ്ട് നാലുവര്‍ഷം മുന്‍പ് , അതായത് April 30, 2007ന് പ്രസിദ്ധീകരിച്ച പോസ്റ്റ് ഒന്നുകൂടി പൊസ്റ്റ് ചെയ്യുന്നു. കമന്റ് എഴുതുന്നവര്‍ ശ്രദ്ധിക്കുക. ഇപ്പോള്‍ ഗൂഗിളിന് എന്തൊ സാങ്കേതിക പ്രശ്നമുള്ളതുകൊണ്ടാണെന്നു തോന്നുന്നു... കമന്റുകള്‍ പബ്ലിഷ് ആകാതെ അപ്രത്യക്ഷമാകുന്നുണ്ട്. കമന്റ് പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ് ഒന്നു കോപ്പി ചെയ്തു വക്കുന്നത് നന്നായിരിക്കും . പോസ്റ്റ് താഴെ :


ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആര്‍ക്കുവേണ്ടിയായിരുന്നു?

ഈ ചോദ്യം ചോദിക്കാനുള്ള കാരണം പറയാം.

സ്വാതന്ത്ര്യത്തിനു ശേഷം 60 വര്‍ഷം പിന്നിട്ടിട്ടും, ഇന്ത്യന്‍ ജനതയുടെ 90 ശതമാനവും തങ്ങളുടെ കുലത്തൊഴിലുകളുടെ നുകത്തിനു കീഴിലും, സമൂഹത്തിന്റെ ജാതീയമായ നീരാളിപ്പിടുത്തത്തിനു കീഴിലും, അപമാനകരമായ പാരതന്ത്ര്യം അനുഭവിക്കുന്നവരായി ശേഷിക്കുന്നു എന്ന സത്യം, നമ്മുടെ സ്വാതന്ത്ര്യസമരത്തെ വിമര്‍ശന വിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നു.

60 വര്‍ഷം മുമ്പ്‌ നാം നേടിയെന്നു പറയുന്ന സ്വാതന്ത്ര്യം ഒറ്റക്ക്‌ പുഴുങ്ങി തിന്നതാരാണ്‌?
ഇന്ത്യന്‍ ജനതയിലെ നാലോ അഞ്ചോ ശതമാനം വരുന്ന ബ്രാഹ്‌മണര്‍ക്കും, നാടുവാഴികള്‍ക്കും, അവരുടെ ജാരസംസര്‍ഗ്ഗത്താല്‍ ഉയര്‍ത്തപ്പെട്ട്‌ സവര്‍ണ്ണജാതിപ്പട്ടം ലഭിച്ച ന്യൂനപക്ഷത്തിനും മാത്രമായി ഇന്ത്യയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ ഈ അപൂര്‍ണ്ണമായ സ്വാതന്ത്ര്യം നമുക്ക്‌ സത്യത്തില്‍ അനാവേശ്യമായിരുന്നു;എന്നു മാത്രമല്ല; അപകടകരം കൂടിയായിപ്പോയി ഇന്ത്യയുടെ സ്വാതന്ത്ര്യം!


വെള്ളക്കാരന്‍ ഇന്ത്യയിലേക്ക്‌ വന്നത്‌ ഒരു ദൈവദൂതനെപ്പോലെയാണ്‌.
ഇതു പറയുന്നത്‌ 250 വര്‍ഷം മുന്‍പുള്ള ഇന്ത്യയുടെ സാമൂഹ്യമായ അധപതന കാലത്തെ നന്നായി മനസ്സിലാക്കിയതുകൊണ്ടാണ്‌.

ബ്രാഹ്‌മണരും നാടുവാഴികളും അവരുടെ ജാരസന്തതികളായ മറ്റു സവര്‍ണ്ണരും കൂടി ഭൂരിപക്ഷമായ കൃഷിക്കാരന്റെയും തൊഴിലാളികളുടെയും ചോരയൂറ്റിക്കുടിച്ചുകൊണ്ടിരുന്ന ആ പ്രാകൃത കാലത്തെ ഒന്നോര്‍ത്തുനോക്കൂ!

ഭക്തിപ്രസ്‌ഥാനത്തിന്റെ ഭാഗമായി നിലവില്‍ വന്ന രണ്ടായിരം വര്‍ഷക്കാലത്തെ ആ അടിമ സംസ്‌കൃതിയിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെ ശംഖദ്വനിയുമായി കടന്നുവന്ന ബ്രിട്ടീഷുകാരന്‍ ഹിന്ദു പുരാണങ്ങളില്‍ കാണുന്ന ഏത്‌ ദൈവത്തെക്കാളും ശക്തനായ ദൈവതുല്യനാണ്‌.

ബ്രിട്ടീഷുകാരന്റെ മതം എന്തോ ആയിക്കൊള്ളട്ടെ, അവന്റെ ഭാഷ ഏതോ ആയിക്കൊള്ളട്ടെ ,അവന്‍ ഒരു പക്ഷേ ഇന്ത്യയെ കൊള്ളയടിച്ചിരിക്കാം.
എങ്കിലും, കോമാളിക്കളി പോലുള്ള ബിംബാരാധനതൊട്ട്‌ , താത്വികമായ അദ്വൈദം വരെ ഛര്‍ദ്ദിക്കുന്ന ഏതു ശങ്കരാചാര്യന്‍ നമ്പൂതിരിപ്പാടിനെക്കാളും മനുഷ്യത്വമുള്ളവനായിരുന്നു ബ്രിട്ടീഷുകാരന്‍!

ബ്രിട്ടീഷുകാരന്റെ കൈയില്‍ ആയുധങ്ങള്‍ക്ക്‌ ക്ഷാമമില്ലായിരുന്നു.
ഇന്ത്യക്കാരെ ബ്രാഹ്‌മണനെപ്പോലെ സര്‍വ്വകാലവും തങ്ങളുടെ അടിമകളാക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്ക്‌ പുരാണങ്ങള്‍ രചിക്കാമായിരുന്നു.

മുഗളന്മാരെയും, ടിപ്പുവിനെയും പോലെ സര്‍വ്വരെയും മത പരിവര്‍ത്തനം നടത്തി തങ്ങളുടെ ഇച്ഛാനുവര്‍ത്തികളാക്കമായിരുന്നു.
എന്നിട്ടും, ബ്രിട്ടിഷുകാരന്‍ അതൊന്നും ചെയ്യാതെ ... ഇന്ത്യയില്‍ കോടതികള്‍ സ്‌ഥാപിച്ചു.
എന്തിനാണ്‌ ഈ കോടതികള്‍?!
ഏത്‌ യോഗ്യനെ വേണമെങ്കിലും കോടതിയുടെ ആവശ്യമില്ലാതെ തന്നെ ഇന്ത്യലെ ഏത്‌ ഭരണാധികാരിക്കും കൊല്ലാനുള്ള അവകാശമുണ്ടായിരുന്നല്ലോ.

അതെ, ബ്രിട്ടീഷുകാര്‍ വിഡ്ഢികളാണ്‌.
ബ്രിട്ടീഷുകാരന്‍ എന്തിനാണ്‌ ഇത്ര പ്രയാസപ്പെട്ട്‌ ഇന്ത്യ മുഴുവന്‍ നൂറ്റാണ്ടുകളെ വെല്ലുന്ന പാലങ്ങളും, റോഡുകളും, റെയില്‍ പാളങ്ങളും പണിതത്‌?
ബ്രിട്ടീഷുകാരനു പറ്റിയ മറ്റു പല വിഡ്ഢിത്തങ്ങള്‍!!

അന്ന്‌ ബ്രിട്ടീഷുകാരന്‍ കല്‍പ്പിച്ചാല്‍ ഏത്‌ മുന്തിയ ക്ഷത്രിയനും,വിളക്കിത്തല നായരും, പട്ടരും ബ്രിട്ടീഷുകാരന്റെ ചുമട്ടുകാരനായി എത്ര ചാക്ക്‌ കുരുമുളക്‌ വേണമെങ്കിലും ബ്രിട്ടീഷുകാരന്റെ കപ്പലിലെത്തിച്ചു കൊടുക്കുമായിരുന്നല്ലോ!

വിക്രമാദിത്യന്റെ മയൂരസിംഹാസനം ഇന്ത്യയില്‍ വന്ന്‌ കൊള്ളയടിക്കാനായി ബ്രിട്ടീഷുകാരന്‌ റോഡും പാലവും തീവണ്ടിയും ഭാരതമാതാവിനു സമര്‍പ്പിക്കേണ്ട ഗതികേടൊന്നുമില്ലായിരുന്നു.

എന്തു ചെയ്യാം, അവര്‍ തൊലിവെളുത്തവരാണെങ്കിലും കുബുദ്ധിയില്ലാത്തവരായിരുന്നു.
അതു കൊണ്ടാണല്ലോ നാട്ടുകാരെ മുഴുവന്‍ ജാതിഭേദമില്ലാതെ ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ , എന്താണ്‌ രാജഭരണം?
എന്താണു ജനാധിപത്യം?
എന്താണ്‌ മനുഷ്യാവകാശം?
എന്താണ്‌ ഗവണ്മെന്റ്‌?
എന്നെല്ലാം നമ്മുടെ തലക്കകത്തേക്ക്‌ കോരി ഒഴിച്ചുതന്നത്‌.

നമ്മുടെ ഇറച്ചിവെട്ടുകാരന്‍ പരശുരാമന്‍ നമ്പൂതിരിയോട്‌ ഒന്ന്‌ അരുളി ചെയ്‌തിരുന്നെങ്കില്‍ തനിക്കു താഴെയുള്ള സകലമാനജാതി ഇന്ത്യക്കാരുടെയും തലയറുത്ത്‌ വിക്‌ടോറിയ രാജ്നിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച്‌ നമ്പൂതിരി സാഷ്‌ടാഗം പ്രണമിക്കുമായിരുന്നില്ലെ?

പകരമായി നസ്രാണി ദൈവങ്ങളെ പൂജിക്കാനുള്ള കുത്തകാവകാശം ബ്രാഹ്‌മണര്‍ക്ക്‌ പതിച്ചു നല്‍കിയാല്‍ രാജ്ഞിയെ തിരുമേനി അനുഗ്രഹിക്കുകയും ചെയ്‌തേനെ!

എന്തു ചെയ്യാം ബ്രിട്ടീഷുകാരന്റെ സംസ്‌ക്കാരവും രാജഭക്‌തിയിലെ സത്യസന്ധതയും അവരെ (ഇന്ത്യക്കാരെ) ശക്‌തരാക്കാനും ബ്രിട്ടീഷുകാരനെതിരെ നന്ദിയില്ലാത്ത സ്വാതന്ത്ര്യ സമരം നയിക്കാനും പ്രേരിപ്പിച്ചു.


രണ്ടായിരം വര്‍ഷം മുമ്പ്‌ ഇന്ത്യക്കാരന്‍ സംസ്‌ക്കാരസമ്പന്നനായി വാണരുളുന്ന കാലത്ത്‌ മധ്യധരണ്യാഴിയില്‍ ചൂണ്ടയിട്ട്‌ കഷ്‌ടിച്ച്‌ ഉപജീവിച്ചിരുന്ന ബ്രിട്ടീഷുകാരന്‍ സംസ്‌ക്കാരസമ്പന്നനാവുകയും ഇന്ത്യക്കാരന്‍ സംസ്‌ക്കാരം നഷ്‌ടപ്പെട്ട്‌ അടിമത്വത്തിലേക്കും അന്ധതയിലേക്കും കൂപ്പുകുത്തുകയും ചെയ്‌തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്‌?
ബുദ്ധദര്‍ശനത്തിനും അശോകചക്രവര്‍ത്തിക്കും എതിരായി ഭാരതത്തില്‍ രൂപംകൊണ്ട ഭക്തിപ്രസ്‌ഥാനമെന്ന ബ്രാഹ്‌മണ നാടുവാഴി കൂട്ടുകെട്ടിന്റെ ഫലമായി വിഷലിപ്‌തമായ ഇന്ത്യന്‍ സംസ്‌ക്കാരം നിര്‍ജ്ജീവമാകുകയും രോഗഗ്രസ്‌ഥമായ ഭാരതത്തിന്റെ ശരീരത്തിലേക്ക്‌ പുത്തന്‍ രോഗാണുക്കളെപ്പോലെ സംസ്‌ക്കാരശൂന്യരായ അടിമകളും , മുഗളരും ചേക്കേറുകയും ചെയ്‌തു.

എന്തുകൊണ്ട്‌ നാം നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായ ആയിരക്കണക്കിന്‌ ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും തല്ലിയുടച്ച്‌, പീരങ്കികൊണ്ട്‌ തവിടു പൊടിയാക്കി അതിക്രമിച്ചു വന്ന വിദേശികളായ മുസ്ലീം ഭരണാധികാരികള്‍ക്കെതിരെ സ്വാതന്ത്ര്യസമരം നടത്തിയില്ല?

നമ്മുടെ സഹോദരിമാരുടെയും, അമ്മയുടെയും, ഭാര്യയുടെയും പാതിവ്രത്യം കവര്‍ന്ന്‌ വാള്‍മുനക്കുമുന്നില്‍ നിര്‍ത്തി മതം മാറ്റി സാമ്രാജ്യം വിസ്‌തൃതമാക്കിയ ആ അപരിഷ്‌കൃത ഭരണാധികാരികള്‍ക്കെതിരെ ആരുടെയുംദേശസ്‌നേഹം എന്തുകൊണ്ടാണ്‌ പൊട്ടി ഒഴുകാതിരുന്നത്‌.?

പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയെക്കാള്‍ അന്ന്‌ ഭയാനകമായിരുന്നില്ലേ!

സത്യമിതാണ്‌,

ഇന്ത്യന്‍ ജനതയെ അപേക്ഷിച്ച്‌ വളരെ പ്രാകൃതരായ മുസ്ലീം ഭരണാധികാരികള്‍ ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിക്കുകയല്ല ചെയ്‌തത്‌.

അവര്‍ നാട്ടില്‍ വിതച്ചത്‌ റെയില്‍പാളങ്ങളും, സ്‌കൂളുകളും, ആശുപത്രിയും, കോടതിയും, പോലീസ്‌ സ്‌റ്റേഷനും അറിവിന്റെ ഭാഷയായ ഇംഗ്ലീഷുമായിരുന്നില്ല.
മറിച്ച്‌ സംഘടിതവും വര്‍ഗ്ഗിയവുമായ ഒരു മതമായിരുന്നു.
തങ്ങളുടെ വിശ്വാസത്തിനെതിരെ ഉരിയാടുന്ന എന്തിനെയും കാഫിറായി കാണുന്ന അസഹിഷ്‌ണുതയുടെ മതമായിരുന്നു അവരുടെ മുഖ്യ ആയുധം.

മതവും വര്‍ഗ്ഗബോധവും തീണ്ടാതെ ബ്രാഹ്‌മണന്റെ വിഷമേറ്റു ബോധമറ്റു കിടന്ന ഇന്ത്യന്‍ ജനതയെ മുസ്ലീം ഭരണാധികാരികള്‍ കീഴ്‌പ്പെടുത്തിയപ്പോള്‍ സ്വാതന്ത്ര്യം വേണമെന്ന്‌ ആര്‍ക്കും തോന്നിയില്ല.

യഥാര്‍ത്ഥത്തില്‍ ഇരുട്ടിന്റെയും സംസ്‌ക്കാര ശൂന്യതയുടെയും ഇരുണ്ട ആ യുഗത്തില്‍ നിന്നല്ലേ ഭാരതീയന്‌ പ്രകാശത്തിന്റെയും,സംസ്‌കൃതിയുടെയും സ്വാതന്ത്ര്യം ആവശ്യമായിരുന്നത്‌.

ആ ഇരുണ്ട യുഗത്തിന്‌ ഒരു പരിസമാപ്‌തി നല്‍കിയ ബ്രിട്ടീഷുകാരുടെ ആഗമനത്തെയാണ്‌ ഞാന്‍ സ്വതന്ത്രയായി മനസ്സിലാക്കുന്നതും ആദരിക്കുന്നതും.

ബ്രാഹ്‌മണന്‍ ഈയ്യമൊഴിച്ച്‌ കരിച്ചു കളഞ്ഞ എന്റെ ചെവിയുടെ കേള്‍വിയും,
ബ്രാഹ്‌മണന്റെ ചവിട്ടേറ്റ്‌ വികൃതമായ എന്റെ മുഖവും,
കുലത്തൊഴിലിന്റെ നുകം പേറി കരിങ്കല്ലായിത്തീര്‍ന്ന എന്റെ ചുമലുകളും,
അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഭാരതത്തിന്റെ സാംസ്‌ക്കാരിക ചൈതന്യം പേറുന്ന എന്റെ പൊള്ളുന്ന ജീവ കോശങ്ങളും,
ജാതിയുടെ വിലങ്ങുകളാല്‍ ബന്ധിച്ച എന്റെ കൈകാലുകളും
ബ്രിട്ടീഷുകാരന്റെ ആഗമനത്തോടെ പ്രപഞ്ച മാനവികതയുമായി ഏകീഭവിച്ചിരിക്കുന്നു.
ഇതിനെ തന്നെയാണ്‌ ഞാന്‍ സ്വാതന്ത്ര്യമെന്ന്‌ വിളിക്കുന്നത്‌.

കാരണം, മനുഷ്യന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യം മനസ്സിന്റെ സ്വാതന്ത്ര്യമാണ്‌.
പക്ഷേ , ആ സ്വാതന്ത്ര്യം 1947 മുതല്‍ നഷ്‌ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു.

ഇന്നത്തെ ഇന്ത്യക്കാരന്റെ രണ്ടായിരം വര്‍ഷം പഴക്കമുള്ള അടിമ മനസ്സിനു വേണ്ടത്‌ ആരാധനാമൂര്‍ത്തികളെയാണ്‌.
ലോകചരിത്രത്തില്‍ തങ്ങളുടെ പേരെഴുതിചേര്‍ക്കാനായി ചില സവര്‍ണ സംബന്ന കുടുംബങ്ങള്‍ വളരെ ത്യാഗങ്ങള്‍ സഹിച്ചിരുന്നു.
പക്ഷേ ഈ ത്യാഗങ്ങളൊന്നും ഇന്ത്യക്കാരന്‌ വേണ്ടായിരുന്നു.
കാരണം, അവന്റെ ആകാശം പരിമിതപ്പെടുത്താനേ ഇവരുടെ ത്യാഗങ്ങള്‍ ഉപകരിച്ചുള്ളൂ.

ബ്രിട്ടീഷുകാരന്‍ കുറച്ചുകാലം കൂടി ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അമേരിക്കയുടെ സ്‌ഥാനത്ത്‌ ഇന്ത്യയുമുണ്ടായേനെ!
എങ്കിലും ബ്രിട്ടീഷുകാരെ....
നിങ്ങള്‍ക്ക്‌ നന്ദി!!
ഞങ്ങളെ മനുഷ്യരാക്കിയതിന്‌,
ബ്രാഹ്‌മണന്റെ രക്തദാഹത്തില്‍ നിന്നും അല്‍പ്പസമയത്തേക്കെങ്കിലും മോചനം നല്‍കിയതിന്‌!! ഞങ്ങള്‍ക്ക്‌ ലോക ഭാഷയും, നിങ്ങളുടെ സംസ്കാരത്തിന്റെ തണലും നല്‍കി അനുഗ്രഹിച്ചതിന്‌.
ഞങ്ങള്‍ക്ക്‌ കോടതിയും, റെയില്‍ വെയും, പോസ്‌റ്റോഫീസും, സ്കൂളുകളും തന്ന്‌ നാഗരികരാക്കിയതിന്‌.


സ്വാതന്ത്ര്യ സമരമെന്ന തെമ്മാടിത്തത്തിന്‌ ഞങ്ങളോട്‌ പൊറുക്കുക.
നിങ്ങള്‍ നല്‍കിയ ഒരു തരി വെളിച്ചം അയ്യായിരം വര്‍ഷം പഴക്കമുള്ള ഞങ്ങളുടെ പൊലിഞ്ഞുപോയിരുന്ന സംസ്‌ക്കരത്തെ വീണ്ടും ജ്വലിപ്പിച്ചിരിക്കുന്നു.
നന്ദി നന്ദി...

Monday, December 13, 2010

പിള്ളമാരുടെ സ്വന്തം പി.എസ്.സി.

പിള്ള ജാതി എന്നത് തിരുവിതാം കൂറിലെ ഭേദപ്പെട്ട ജാതിയാണ്. ഏതാണ്ട് തൃശൂരിലെ മേനോന്‍, കണ്ണൂരിലെ നംബ്യാര്‍ ജാതികള്‍ പോലാണ്. അതാതു സ്ഥലത്ത് മത്തിപോലെ സുലഭവും അന്യ പ്രദേശങ്ങളില്‍ സിംഹവാലന്മാരെപ്പോലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ സവര്‍ണ്ണ നായര്‍ ജാതിപ്പേരാണ് പിള്ള എന്നത്. തിരുവനന്തപുരം നായര്‍ രാജാവിന്റെ കാലത്തെ ശിങ്കിടികളായിരുന്ന ഇവര്‍ക്ക് എട്ടുവീട്ടില്‍ പിള്ളമാരായി സംഘം ചേര്‍ന്ന് രാജ കുടുംബവുമായി വഴക്കുണ്ടാക്കിയതും സ്ഥലത്തുനിന്നും ഒളിച്ചോടേണ്ടിവന്നതുമായ മഹത്തായ “സ്വാതന്ത്ര്യസമര”ചരിത്രമൊക്കെയുണ്ടെന്നാണ് കേള്‍വി!
ഇപ്പോള്‍ പിള്ളമാര്‍ വീണ്ടും ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. നമ്മുടെ ബാലകൃഷ്ണപ്പിള്ളയുടെ നായര്‍ ജാതി മാഹാത്മ്യ തിരുവനന്തപുരം പ്രസംഗത്തെയൊക്കെ സാര്‍ത്ഥകമാക്കിക്കൊണ്ട്, പിള്ളമാരുടേയും നായര്‍ ജാതി കൂട്ടായ്മയുടേയും യശസ്സ് ഉയര്‍ത്തിക്കൊണ്ട് പിള്ളമാരുടെ വലിയൊരു സംഘം തന്നെ പി.എസ്.സി. നിയമനത്തിന്റെ ഉത്തരവാദിത്വം കേരള സര്‍ക്കാരില്‍ നിന്നും സ്വയം ഏറ്റെടുത്ത് സര്‍ക്കാരിനെ സഹായിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു. ഇത്രയും രാജ്യ സ്നേഹികളും, പ്രഗത്ഭരും, മൂല്യബോധമുള്ളവരും, ആത്മാര്‍ത്ഥതയുള്ളവരും, ഭരണ നിപുണരും, സവര്‍ണ്ണ ജാതീയതയില്‍ അഭിമാനിക്കുന്നവരുമായ ശൂദ്രര്‍ കേരളത്തില്‍ മറ്റെവിടേയും ഉണ്ടാകാനിടയില്ല. ഈ പിള്ളമാരെ നായര്‍ സര്‍വ്വീസ് സൊസൈറ്റി മുങ്കയ്യെടുത്ത് ആദരിക്കേണ്ടതാണ്. കൂടാതെ, പിള്ളമാരെ കേരള ജനത ഒന്നടങ്കം അനുമോദിക്കേണ്ടിയിരിക്കുന്നു. അഭിലാഷ് പിള്ള, അയാളുടെ അമ്മയുടെ സഹോദരന്‍ പിള്ള, നിയമന ദല്ലാളന്മാരായി നിന്ന ബന്ധുക്കാളായ മറ്റു പിള്ളമാര്‍, കൊല്ലത്തെ കലാസാംസ്ക്കാരിക പിള്ളയായ ജെ.പി. എന്ന ജനാര്‍ദ്ദനന്‍ പിള്ള തുടങ്ങിയവരുടെ വീരസാഹസിക പ്രവര്‍ത്തനങ്ങളെ മുന്‍‌നിര്‍ത്തി, ഈ നായര്‍ പട്ടാളത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഒരു പിള്ള പുരാണം പുസ്തകമായി പ്രസിദ്ധീകരിക്കേണ്ടതാകുന്നു. പിള്ളമാര്‍ക്ക് ഇത്രമാത്രം യശസ്സുണ്ടാക്കാന്‍ കാരണഭൂതരായ ഈ പി.എസ്.സി. പിള്ളമാര്‍ക്ക് അര്‍ഹമായ സ്വീകരണം, പൊന്നാട, പട്ടും വളയും, ബെസ്റ്റ് പിള്ള സര്‍ട്ടിഫിക്കറ്റ് , അവാര്‍ഡ് ശിപ്പം, കാഷ് പ്രൈസ് തുടങ്ങിയവ നല്‍കി അഖില ലോക നായര്‍ സംഘടനയുടെ നേതാക്കളായ നാരായണ പണിക്കരും സുകുമാരന്‍ നായരും ജാതീയമായി നായര്‍ സമുദായത്തിനുണ്ടായ ഈ നേട്ടം തങ്ക ലിപികളില്‍ ആലേഖനം ചെയ്യേണ്ടതാകുന്നു.

Thursday, November 25, 2010

എന്‍ഡോസള്‍ഫാന്‍ ഗവണ്മെന്റ് !

എന്‍‌ഡോസള്‍ഫാനും,സുരക്ഷിതമല്ലാത്ത എല്ലാ കീടനാശിനികളും ഉല്‍പ്പാദനവും, വില്‍പ്പനയും, ഉപയോഗവും നിരോധിക്കാത്തതില്‍ ചിത്രകാരന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഉപയോഗിക്കാവുന്ന സുരക്ഷിത കീടനാശിനികള്‍ പോലും അധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴിലാളികളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി ശാസ്ത്രീയമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, അതിനായി ബോധവല്‍ക്കരണം നടത്താനും ഗവണ്മെന്റ് മുന്നോട്ടുവരാത്ത പക്ഷം , നമ്മുടെ എന്‍‌ഡോസള്‍ഫാന്‍ ഗവണ്മെന്റുകള്‍ക്കെതിരെയും , കൊടിച്ചിപ്പട്ടികളായ രാഷ്ട്രീയക്കാര്‍ക്കും, തന്തയില്ലാത്ത സര്‍ക്കാര്‍ അധികാരികള്‍ക്കെതിരേയും ബഹുജന സമരങ്ങള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

Friday, November 5, 2010

പിയൂഷ് പാണ്ഡെ വരുന്നു !

കേരള അഡ്വെര്‍റ്റൈസിങ്ങ് ഏജന്‍സീസ് അസ്സോസിയേഷന്‍ ആഡ് ഫെസ്റ്റ് 2010 ( Kerala Advertising Agencies Association (K3A)Ad fest 2010 ) നവംബര്‍ 20, 21 തിയ്യതികളിലായി കൊച്ചിയില്‍ നടത്തപ്പെടുന്നു. കേരളത്തിലെ പരസ്യസ്ഥാപനങ്ങളുടെ ഉടമകളുടെ സംഘടനയായ കെ.ത്രി.എ.യുടെ രണ്ടുവര്‍ഷം കൂടുമ്പോഴുള്ള സകുടുംബ സമ്മേളനമാണ് ആഡ് ഫെസ്റ്റ്. ആഡ് ഫെസ്റ്റ് 2010ല്‍ ദക്ഷിണേഷ്യന്‍ രാജ്യകംബോളങ്ങളുടെ പടയോട്ടങ്ങള്‍ക്ക് തിരക്കഥയെഴുതി സംവിധാനവും വിതരണവും വരെ നിര്‍വ്വഹിക്കുന്ന പരസ്യ രംഗത്തെ അണിയറപ്രവര്‍ത്തകരുടെ മുടിചൂടാമന്നന്മാരെ കെ.ത്രി.എ.അതിഥികളായി കൊണ്ടുവരുന്നുണ്ട്.സര്‍വ്വശ്രീ.പിയൂഷ് പാണ്ഡെ,ബിജോ കുര്യന്‍, മീനാക്ഷി മദ്വാവാനി തുടങ്ങിയ പ്രമുഖരാണ് അറിവുകളും അനുഭവങ്ങളും പങ്കുവക്കാനായി നവമ്പര്‍ 20ന് കൊച്ചിയില്‍ എത്തിച്ചേരുന്നത്.
കൂടാതെ കേരളത്തിലെ പത്ര-ടീവി ചാനല്‍ ഉടമകളും,ടോപ്പ് എക്സിക്യൂട്ടീവുകളും, ടോപ്പ് ടെന്‍ വ്യവസായ-വാണിജ്യ പ്രമുഖരായി കെ.ത്രി.എ.തിരഞ്ഞെടുത്തിരിക്കുന്ന പ്രമുഖരും ഈ സംഗമത്തില്‍ പങ്കെടുക്കും.
2007ല്‍ തേക്കടിയില്‍ നടത്തപ്പെട്ട കഴിഞ്ഞ ആഡ് ഫെസ്റ്റില്‍ താഴെപ്പറയുന്ന വ്യവസായ വാണിജ്യ പ്രതിഭകളെ ടോപ്പ് ടെന്‍ അവാര്‍ഡു നല്‍കി കെ.ത്രി.എ. ആദരിച്ചിരുന്നു.
Mr.George., CMD, Geojith Securities Ltd.,
Mr.Gokulam Gopalan, CMD,Gokulam group.
Mr.Jacob M.C., CMD, Anna Kitex Group.
Mr.Joy Alukkas, CMD, Alukkaas Group.
Mr.Kochouseph Chittilappalli, CMD, v-Guard Group.
Mr.Kurian V.J.,Chairman,Spices Board.
Mr.Meeran M.E., CMD, Eastern Group Companies.
Mr.Pattabhiraman T.S.,CMD,Kalyan Silks.
Mr.Ramachandran M.P.,CMD.Jyothi Laboratories.
Mr.Yusuf Ali M>A., CMD, Emke Group.
ഈ വര്‍ഷത്തെ കെ.ത്രി.എ.ടോപ്പ് ടെന്‍ വാണിജ്യ-വ്യവസായ പ്രതിഭകള്‍ കൊച്ചി ഫെസ്റ്റില്‍ പ്രഖ്യാപിക്കപ്പെടും.

കെ.ത്രി.എ. ആഡ് ഫെസ്റ്റ് 2010 നടത്തപ്പെടുന്നത് കൊച്ചിയിലെ ഹോട്ടല്‍ റമദയിലാണ്.
ഇവന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പേടുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്
കെ.ത്രി.എ.ഫെസ്റ്റ്
സംഘാടകരെ ബന്ധപ്പെടണം.
വിലാസം: Joseph Chavara,Chief Patron, K3A&General Convener,Adfest, Chavara Ad media,Kochi.Tel:0484-6500716,mob:09847057862,E-mail:chavaraadvertising@gmail.com
P.T.Abraham,President,K3A,Jelitta Publicity,Kottayam,
Tel:0481-2564075,mob:09447054075,Email:chief@jelitta.com
Dr.James Valappila, General Secretary,Valappila Communications,Thrissur,
Tel:0487-2421737,Mob: 09388257000,Email:creativetcr@valappila.in

പിയുഷ് പാണ്ഡെയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക
കെ.ത്രി.എ.യുമായി ബന്ധപ്പെട്ട ചിത്രകാരന്റെ പഴയൊരു പോസ്റ്റിലേക്കുള്ള ലിങ്ക്: പ്രകാശ് വര്മ്മ-മലയാളിക്ക് അഭിമാനിക്കാന്ഒരു പ്രതിഭ !

Thursday, November 4, 2010

അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!!


അരുന്ധതി റോയിയോട് ഇന്ത്യ മാത്രമല്ല, ലോകം തന്നെ നന്ദി പറയേണ്ടിയിരിക്കുന്നു.ഇസ്ലാമിക തീവ്രവാദികളോട് അവരുടെ മാളങ്ങളില്‍ ചെന്ന് മാനവികമായ സൌഹൃദം സ്ഥാപിക്കാനായ ഈ മഹതി മഹനീയമായ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന്റെ അനൌദ്ദ്യോഗിക പ്രതിനിധി തന്നെയാണ്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന അവരുടെ പ്രസ്താവന മാതൃത്വത്തിന്റേയും മാനവിക സ്നേഹത്തിന്റെയും കരച്ചിലു നിര്‍ത്താന്‍ കൂട്ടാക്കാത്ത കുട്ടിയോടുള്ള സാന്ത്വനവാക്യമാണ്. സ്ത്രൈണതയുടെ കേന്ദ്രബിന്ദുവായ അമ്മമാര്‍ക്ക് അങ്ങനെയേ പറയാനാകു. വാശിപിടിച്ചു കരയുന്ന കുട്ടിയെ സാന്ത്വനിപ്പിക്കാന്‍ അമ്പിളി മാമനെവരെ പിടിച്ചുകൊടുക്കാമെന്ന് അമ്മമാര്‍ പറയും,പറയണം !!! അച്ഛന്‍ വരട്ടെ. പ്രായോഗിക വശം അച്ഛനാണു തീരുമാനിച്ച് പരിഹാരമുണ്ടാക്കേണ്ടത്. അച്ഛന്‍ ആണായിരിക്കുന്നിടത്തോളം കാലം കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമായിരിക്കുക മാത്രമല്ല, മുന്‍പ് അന്യാധീനപ്പെട്ട ഭാഗം പോലും സ്വന്തം മൌനം കൊണ്ടുപോലും തിരിച്ചു പിടിച്ചെന്നുമിരിക്കും. ദക്ഷിണയായോ, തിരുമുല്‍ കാഴ്ച്ചയായോ അച്ഛന്റെ മുന്നില്‍ അന്യാധീനപ്പെട്ട ഭൂമി സമര്‍പ്പിക്കപ്പെടണം. അതാണ് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ശക്തി.

ലോക ഇസ്ലാമിക ഭീകരതയുടെ തലസ്ഥാനമായ പാക്കിസ്ഥാനും അവരുടെ ഏജന്റുമാരായ ജിഹാദികളും പര്‍ദ്ദ ധരിക്കാത്ത, മാനവിക സ്വാതന്ത്ര്യബോധമുള്ള ഒരു ആധുനിക സ്ത്രീയെ ബഹുമാനപൂര്‍വ്വം കൊണ്ടാടുക എന്നത് അവരിലെ മാനവികമായ ഉണര്‍വ്വിന്റെ ഭാഗമായിക്കൂടി കാണേണ്ടതുണ്ട്. ചുരുങ്ങിയ പക്ഷം, ലോകത്തെമ്പാടുമുള്ള പര്‍ദ്ദക്കകത്ത് കുരുങ്ങിക്കിടക്കുന്ന, അടിച്ചമര്‍ത്തപ്പെട്ട ഇസ്ലാമിക സ്ത്രീത്വം അരുന്ധതിറോയിയെ ഒരു ഉണ്ണിയാര്‍ച്ചയായി,സ്ത്രീ സ്വാതന്ത്ര്യമായി... മനസ്സാ ആദരിക്കാന്‍ ആരംഭിച്ചാല്‍ അവരുടെ മക്കളെങ്കിലും മതത്തിന്റെ കൂരിരുട്ടിനെ പാരതന്ത്ര്യമായും, മത സമൂഹത്തിനു പുറത്തുള്ള മനുഷ്യ സ്വാതന്ത്ര്യത്തെ വെളിച്ചമായും തിരിച്ചറിയാന്‍ പ്രാപ്തരാകും. ഇസ്ലാമികലോകത്ത് സമാധാനം അവരിലൂടെയാണ് വളര്‍ന്നു വികസിക്കുക.

ലോക ഇസ്ലാമിക ഭീകരതയുടേയും, വര്‍ഗ്ഗീയതയുടേയും, മതാന്ധതയുടേയും, ഇന്ത്യയിലെ കാര്‍ബണ്‍ കോപ്പിയായ ഹൈന്ദവ സവര്‍ണ്ണ വര്‍ഗ്ഗീയത ഏതൊക്കെ പാര്‍ട്ടികളില്‍ ഒളിച്ചിരിക്കുന്നുണ്ടോ, അവിടെ നിന്നെല്ലാം അരുന്ധതി റോയിയെ അറസ്റ്റു ചെയ്ത് ജയിലിലടക്കണമെന്ന രോക്ഷപ്രകടനങ്ങളുയരും. വര്‍ഗ്ഗീയ രീതിയില്‍ മാത്രം ചിന്തിക്കാന്‍ ശേഷിയുള്ളവരുടെ മനോവികാസശേഷിയില്ലായ്മയെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇസ്ലാമിക ഭീകരരെപ്പോലെതന്നെ സവര്‍ണ്ണ ഹൈന്ദവ സംഘികളും സ്നേഹവും സുരക്ഷിതത്വവും അര്‍ഹിക്കുന്നുണ്ട്. രണ്ടു മതപ്രാന്തന്മാരും നമ്മുടെ സഹോദരങ്ങള്‍ തന്നെയാണല്ലോ !! തങ്ങള്‍ മനുഷ്യസഹോദരങ്ങളാണെന്ന് തിരിച്ചറിയാനുള്ള ശേഷി വര്‍ഗ്ഗീയ ചിന്തയാല്‍ നശിച്ചുപോയ ഈ ഹതഭാഗ്യരെ അരുന്ധതി റോയിയെപ്പോലുള്ള മാനവികയുടെ മാതൃസ്നേഹം കൊണ്ടുതന്നെ സ്വബോധത്തിലേക്ക് ഇറക്കിക്കൊണ്ടുവരേണ്ടതായിട്ടുണ്ട്. അരുന്ധതിറോയ് ഇസ്ലാമിക സ്നേഹം കാണിക്കുന്നു എന്ന് പരാതിയുള്ള സവര്‍ണ്ണ ഹൈന്ദവതയെ പ്രതിവിധിയായി തസ്ലീമാ നസ്രീനെക്കൊണ്ടോ അവരുടെ പുസ്തകങ്ങള്‍ കൊണ്ടോ തുലാഭാരം നടത്തി ആശ്വസിപ്പിക്കാവുന്നതേയുള്ളു.

ഇതോടൊപ്പം കൊടുത്തിരിക്കുന്ന അരുന്ധതി റോയിയുടെ ന്യൂസ് ഫോട്ടോ ഇന്ന് (3.11.2010)രാഷ്ട്രദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ്. അതിലെ ബോഡി ലാഗ്വേജ് ശ്രദ്ധിക്കുക. അരുന്ധതി റോയിയുടെ കരം ഗ്രഹിച്ചിരിക്കുന്ന ആളുടെ മുഖത്ത് ഉത്തരാര്‍ദ്ധവും ദക്ഷിണാര്‍ദ്ധവും ഭൂമധ്യരേഖയില്‍ കൂട്ടിമുട്ടുന്നതിന്റെ പ്രകമ്പനം കണ്ട് ചിത്രകാരന്‍ ചിരിച്ചുപോയി !!! ആധുനിക ലോക മാനവികതയും മതത്തിന്റെ കട്ടപിടിച്ച ഇരുട്ടും ചേര്‍ന്ന് അയാളുടെ മുഖത്ത് സൂര്യ ഗ്രഹണത്തിന്റെ ഒരു ഡയമണ്ട് റിങ്ങ് സൃഷ്ടിക്കുന്നത് മനുഷ്യ മനസ്സിനെ നിരീക്ഷിക്കുന്നവര്‍ക്ക് പെട്ടെന്ന് ബോധ്യമാകും.ജീവിതത്തിലിദ്യമായി തുല്യതാബോധവും ആത്മാഭിമാനവുമുള്ള ഒരു പെണ്ണിന്റെ കൈ പിടിക്കുന്ന പ്രാകൃതമനസ്സിന്റെ കെട്ടുവിട്ടുപോകുന്ന ഒരു നിമിഷം ! അതീവ സൌന്ദര്യമുള്ള അപൂര്‍വ്വ ഭാവം ! :)  കറുത്ത തുണിച്ചാക്കുകളില്‍ കെട്ടിപ്പൊതിഞ്ഞ ലൈഗീക ഉപഭോഗവസ്തുവിനെ മാത്രം കണ്ടു ശീലിച്ച പരുഷമായ പുരുഷ കോലങ്ങള്‍ക്ക് മനസ്സിനകത്തേക്ക് വെളിച്ചം വീഴ്ത്തുന്ന അരുന്ധതി റോയിമാരുടെ മാനവിക സ്നേഹത്തുടിപ്പുള്ള പ്രീണന പ്രസ്താവനകള്‍ സ്നേഹത്തിന്റെ ഒരു ആറ്റം ബോംബിന്റെ ഗുണം ചെയ്യും. അരുന്ധതി റോയിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

പാക്കിസ്ഥാനിലും, മറ്റു ഇസ്ലാമിക രാജ്യങ്ങലിലും അരുന്ധതിക്ക് ആരാധകരുണ്ടാകട്ടേ എന്ന് ചിത്രകാരന്‍ ആത്മാര്‍ത്ഥമായും ആശിക്കുന്നു... അത്രയെങ്കിലും ജനം മനുഷ്യസ്വഭാവം കാണിക്കുമല്ലോ :)മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നത് കാഴ്ച്ചപ്പാടുകളിലുണ്ടാകുന്ന വൈകല്യം മാത്രമാണ്. അതു പരിഹരിക്കാന്‍ മാതൃസ്നേഹവും,പിതാവിന്റെ പൌരുഷമുള്ള പ്രായോഗിക ബുദ്ധിയും സന്ധിക്കുകതന്നെവേണം.(ചിത്രകാരന്റെ ചിന്തകള്‍ !!!!)

ബന്ധപ്പെട്ട പോസ്റ്റുകള്‍:

ചാനല്‍ചൂരടിച്ചാല്‍ കരുതിയിരിക്കുക ; അരുന്ധതി റോയ്.


അരുന്ധതിയക്കന്റെ പൊട്ടിയ ചട്ടിയും ബീജേപ്പീ കഴുതകളും

chithrakaran:ചിത്രകാരന്‍ said...
പാക്കിസ്ഥാനിലും, മറ്റു ഇസ്ലാമിക രാജ്യങ്ങലിലും അരുന്ധതിക്ക് ആരാധകരുണ്ടാകട്ടേ എന്ന് ചിത്രകാരന്‍ ആത്മാര്‍ത്ഥമായും ആശിക്കുന്നു... അത്രയെങ്കിലും ജനം മനുഷ്യസ്വഭാവം കാണിക്കുമല്ലോ :)മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നത് കാഴ്ച്ചപ്പാടുകളിലുണ്ടാകുന്ന വൈകല്യം മാത്രമാണ്. അതു പരിഹരിക്കാന്‍ മാതൃസ്നേഹവും,പിതാവിന്റെ പൌരുഷമുള്ള പ്രായോഗിക ബുദ്ധിയും സന്ധിക്കുകതന്നെവേണം.(ചിത്രകാരന്റെ ചിന്തകള്‍ !!!!)

കുട്ടന്‍ said...

This post has been removed by the author.

കുട്ടന്‍ said...

ചിത്രകാരന്‍ പരമ പുച്ഛത്തോടെ പറയാറുള്ള , "സ്ത്രൈണത .."
സ്വയം തിരുത്തിയതില്‍ സന്തോഷം !!
ഹഹഹഹഹ ....
അരുന്ധതിക്ക് എന്റെയും അഭിവാദ്യങ്ങള്‍ !!!

ഓടോ :- പിന്നെ യാസിന്‍ മാലിക് (?) മുഖം ഉത്തര ദക്ഷിണ ദൃവം ആയിട്ടു ഒന്നും തോന്നില്ല
ഏതോ ഇര വീണു കിട്ടിയ പോലുണ്ട് !!
അങ്ങേരും ഒരു "ടകിടര്‍" ആണേ...

shajiqatar said...

മാനവിക സ്നേഹം റോയിയുടെ കൈകളിലൂടെ പടര്‍ന്നു മാലിക്കിന്റെ മുഖത്തെത്തുമ്പോള്‍ കാണുന്ന ചിരി രസകരമായിരിക്കുന്നു, ചിത്രകാരന്‍ പറഞ്ഞ വ്യാഖ്യാനവും ആ ചിരിക്കുണ്ടായിരിക്കാം.:)പക്ഷെ ആ പ്രസ്താവന അവിടെവെച്ചു വേണ്ടിയിരുന്നില്ല.കരച്ചില്‍ നിര്‍ത്തുകയല്ല കുട്ടി ചെയ്യുക,അമ്മ എന്റെ കൂടെയാണ് എന്നുള്ള ധൈര്യത്തില്‍ കരച്ചിലിന്റെ കൂടെ അക്രമവും തുടങ്ങും.അപ്പോള്‍ അച്ഛന്‍ ആണായി വന്നു കരച്ചിലിനെ അടിച്ചൊതുക്കാന്‍ ശ്രമിക്കും.അവിടത്തെ ജനങളുടെ കഷ്ടപ്പാട് തീരില്ല എന്നര്‍ത്ഥം.കാശ്മീര്‍ ഇന്ത്യുടെ ഭാഗം ആണ് മതത്തിന്റെ പേരില്‍ വിഭജിക്കപെടാന്‍ പാടില്ല എന്ന ബോധം ചിലര്‍ക്കെങ്കിലും മാറാന്‍ അരുന്ധതിറോയിയെ പോലുള്ളവര്‍ നിമിത്തമാകുന്നു.

കുഞ്ഞുവര്‍ക്കി said...

കുറെ നാളായി കാര്യമായ അറ്റന്‍ഷന്‍ കിട്ടാത്തുത് കൊണ്ട് ഇത് പോലുള്ള രാജ്യദ്രോഹപരമായ പ്രസ്താവന നടത്തി ശ്രെദ്ധ പിടിച്ചെടുക്കല്‍ മാത്രമാണ് ഈ തേവിടിശി ഉദേശിച്ചത്‌ ഈ രാജ്യത്തെ ഉപ്പും ചോറും തിന്നു ഇത് പോലെ പറയുന്നവളെ പിടിച്ചു കെട്ടി പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കൊണ്ട് തള്ളിയേക്കണം അവിടെ പര്‍ദ്ദക്കുള്ളില്‍ ഇരുന്നു നടത്തട്ടെ ഇന്ത്യ വിരുദ്ധ പോരാട്ടം

Vayanakkaran said...

ഈ രാജ്യത്തെ ഉപ്പും ചോറും തിന്നു ഇത് പോലെ പറയുന്നവളെ പിടിച്ചു കെട്ടി പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കൊണ്ട് തള്ളിയേക്കണം അവിടെ പര്‍ദ്ദക്കുള്ളില്‍ ഇരുന്നു നടത്തട്ടെ ഇന്ത്യ വിരുദ്ധ പോരാട്ടം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കൈപിടിക്കകത്തെ തള്ളവിരൽ പ്രയോഗമാ എനിക്കിഷ്ട്ടായേ (അനുഭവം സാക്ഷി..)

Monday, November 1, 2010

അംഗീകാരങ്ങളുടെ ആഭിജാത്യം !


നമ്മുടെ പ്രവര്‍ത്തികള്‍ക്ക് മാന്യത നല്‍കുന്ന ഘടകം സമൂഹത്തിന്റെ അംഗീകാരങ്ങളാകുന്നു.അംഗീകാരം ലഭിച്ചാല്‍ ഏത് അഴുക്ക പ്രവര്‍ത്തിയിലും ജനം അശ്ലീലത ദര്‍ശിക്കില്ല. പുറം ചൊറിയലും,കൈക്കൂലിവാങ്ങലും, സ്വജന പക്ഷപാതവും, അഴിമതിയും ... എന്തിന് , വേശ്യാവൃത്തി പോലും ആഭിജാത്യമായി കൊണ്ടാടപ്പെടും.(കൊണ്ടാടപ്പെട്ടിരുന്നു !നൂറുകണക്കിന് സന്ദേശകാവ്യങ്ങളൊക്കെ അതിന്റെ തെളിവാണ് :) അംഗീകാരങ്ങള്‍ക്കു മുന്നില്‍ ഈശ്വര സന്നിധിയിലെന്നപോലെ ജനം കണ്ണുകളടക്കുമെന്നു തോന്നുന്നു.പരീക്ഷക്ക് എഴുതാനുള്ള ഉത്തരമാണ് ഒരു  അവാര്‍ഡിലൂടെ വര്‍ത്തമാനകാലത്ത് പിറക്കുന്നത്. ജീവിതത്തില്‍ കണ്ണടച്ച് ജനം സമ്മതിക്കണമെന്ന് ഭരണം ആവശ്യപ്പെടുന്ന ഒരു പ്രവര്‍ത്തിയാണ്/ഭരണനിലപാടാണ്  വിദഗ്ദമായി  അംഗീകാരത്തിലൂടെ സ്ഥിരപ്രതിഷ്ഠനല്‍കി പ്രചരിപ്പിക്കുക.

എന്നാല്‍, അംഗീകാരം നല്‍കാന്‍ സമൂഹം തയ്യാറാകുന്നില്ല എന്നതുകൊണ്ട് മാത്രമാണ് ദേഹാദ്ധ്വാനം ആവശ്യമായ തൊഴിലുകള്‍ നികൃഷ്ടമായി തുടരുന്നത്.സമൂഹം ഒരു വസ്തുത അംഗീകരിക്കണമെങ്കില്‍ അതിനു ചില ചടങ്ങുകളുണ്ട്. ആ ചടങ്ങുകളോടെ അംഗീകാരം നല്‍കിയാല്‍ സമൂഹം അംഗീകരിക്കുകതന്നെ ചെയ്യും. പക്ഷേ, അതിനു അധികാരത്തിന്റെ സാസ്ക്കാരിക വിഭാഗം മാനവികമാകണം. സമൂഹത്തില്‍ അതൊരിക്കലും സംഭവിക്കുന്നില്ല എന്നതാണ് നമ്മുടെ ശാപം.   അംഗീകാരത്തിനു  പകരം നാം പണം നല്‍കും. എന്നാലും, അംഗീകാരം നല്‍കില്ല. വേശ്യയുടെ സേവനത്തിന് ഉടന്‍ പണം നല്‍കി, വ്യഭിചാരത്തിന്റെ കണക്കു പുസ്തകം അടച്ചുവക്കുക എന്ന കപട സദാചാരികളുടെ സ്വഭാവമാണ് നാം പണം നല്‍കി, അംഗീകാരം നല്‍കാതെ തൊഴിലാളിയെ അടിമകളായി നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന തന്ത്രം. തൊഴിലാളി പാര്‍ട്ടി എന്നപേരില്‍ അധികാരത്തിലെത്തുന്നവര്‍ പോലും
സാംസ്ക്കാരിക മന്ത്രി, പത്രം, ചാനല്‍ തുടങ്ങിയ പരിവാരങ്ങളോടുകൂടി വീട്ടില്‍ ചെന്ന് ഏറ്റവും സ്വഭാവ ശുദ്ധിയും കൃത്യ നിഷ്ടയുമുള്ള ഒരു ചുമട്ടു തൊഴിലാളിയെ താണു വണങ്ങി അംഗീകാരം നല്‍കാന്‍ തങ്ങള്‍ക്ക് ധാര്‍മ്മിക ബാധ്യതയുണ്ടെന്ന സത്യം മനസ്സിലാക്കുന്നില്ല. കോഴിക്കോട്ടെ നല്ലവരില്‍ നല്ലവനായി ജനം തിരഞ്ഞെടുക്കുന്ന ഒരു  ഓട്ടോ റിക്ഷക്കാരനെ മന്ത്രിമാരും സാഹിത്യ നായകന്മാരും ഒത്തുചേര്‍ന്ന് കാലുതൊട്ട് വന്ദിക്കാന്‍ എന്താണിത്ര തടസ്സം ?  ഒരു മന്ത്രിയേക്കാളും,ജ്ഞാനപീഠം ലഭിച്ച സാഹിത്യകാരനേക്കാളും സമൂഹത്തിനു പ്രയോജനമുള്ളവനാകും കോഴിക്കോട്ടെ എതൊരു ഓട്ടോ ഡ്രൈവറും. കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി സ്വീപ്പര്‍മാര്‍ ജഡ്ജിമാരേക്കാളും, ഡോക്റ്റര്‍മാരേക്കാളും , കവികളേക്കാളും, സിനിമാ താരങ്ങളേക്കാളും സമൂഹത്തിനു പ്രയോജനമുള്ളവരാണ്. എന്തെ അവരെയൊന്നും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. ഇത്ര കാലമായി നമ്മുടെ ദാര്‍ശനിക സിനിമാപ്രതിഭയായ ശ്രീനിവാസനല്ലാതെ കേരളത്തില്‍ ആരെങ്കിലും ഒരു ബാര്‍ബറെ നെഞ്ചോട് ചേര്‍ത്ത് പുണര്‍ന്ന് അംഗീകരിച്ചിട്ടുണ്ടൊ ? മീന്‍ തിന്ന് മീന്‍ തിന്ന് മീനില്ലാതെ ചോറ് ചങ്കില്‍ നിന്നും താഴേക്ക് ഇറങ്ങില്ലെന്ന അവസ്ഥയുള്ള മലയാളി കൊട്ടും കുരവയും ചാനലുകളുമായി ചെന്ന് ഏതെങ്കിലും(
മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?
) ഒരു വൃദ്ധനായ മുക്കുവനെ പൊന്നാടയണിയിച്ചിട്ടുണ്ടോ ?

മുകുന്ദന്‍ ഒരു പീഠത്തിന്റെ ആധാരക്കടലാസെടുത്ത് എം.ടിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു, എം.ടി.മറ്റൊന്നെടുത്ത് സുഗത കുമാരിക്കു സമ്മാനിക്കുന്നു... സച്ചിദാനന്ദന്‍ ഒരു പീഠമെടുത്ത് ഒ.എന്‍.വിക്കു സമ്മാനിക്കുന്നു...  ഒ.എന്‍.വി. കക്ഷത്തുനിന്നും ഒരു അവാര്‍ഡെടുത്ത് ലീലേച്ചിക്കു കൊടുക്കുന്നു.....!!! പാശ്ചാത്തലത്തില്‍ കുഴലൂതിയും, ഇലത്താളം , മണി ,ശംഘ് എന്നിവ ഉച്ചത്തിഅടിച്ചുകൊണ്ട് സാംസ്ക്കാരിക മന്ത്രിമാരും അക്കാദമി പരിവാരങ്ങളും ഭവ്യതയോടെ ആമോദത്തിലാറാടുന്നു !!. ഇതെന്താ... അവാര്‍ഡുകളുടെ അയ്യരുകളിയോ .. അശ്ലീലം... അശ്ലീലം..... !!! അങ്ങനെ..അങ്ങനെ..അങ്ങനെ.... നേഴ്സറി കുട്ടികളുടെ കലൊത്സവം കഴിഞ്ഞപോലെ എല്ലാ സാഹിത്യ ഉപജീവികളുടെ കയ്യിലും ഷോക്കേസിലും നിറയെ കൊറെ അംഗീകാരങ്ങളും താമ്രപത്രങ്ങളും നിറയുന്നു. ഈ മൈര് അവാര്‍ഡുകളുടെ പേരും കിട്ടിയ കൊല്ലവും,കൃതിയും,വകക്കു കൊള്ളാത്ത കര്‍ത്താവിന്റെ ജീവചരിത്രവും കാണാപ്പാഠം പഠിച്ച് കൊല്ലപ്പരീക്ഷക്കും പി.എസ്.സി. ടെസ്റ്റിനും മാര്‍ക്കു വാങ്ങാം എന്നല്ലാതെ , ഈ വേസ്റ്റ് അംഗീകാരങ്ങള്‍കൊണ്ട് സമൂഹം ഒരിഞ്ചെങ്കിലും മുന്നോട്ടു നീങ്ങുന്നില്ലെന്നു മാത്രമല്ല, പഴയ നാടുവാഴി രാജഭരണത്തിലേക്കുള്ള പിന്നോട്ടുള്ള നടത്തത്തിലാണു സാംസ്ക്കാരിക രംഗം. ഇനി പട്ടും, വളയും,പണിക്കര്‍ പദവിയും, വെണ്‍കൊറ്റക്കുടയും, ചെങ്കോലുമൊക്കെ സാംസ്ക്കാരിക കാരണവന്മാര്‍ക്ക് കൊടുത്തു തുടങ്ങും നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍!!!

ബാര്‍ബര്‍മാര്‍ ഏറ്റവും ആക്ഷേപകരമായ ജോലി ചെയ്യുന്നവരാണെന്നാണ് നമ്മുടെ സമൂഹത്തിന്റെ അടിയുറച്ച വിശ്വാസം. (1400 കൊല്ലം മുന്‍പുവരെ ബുദ്ധമതത്തിലെ ആദരണീയരായ പരികര്‍മ്മികളായിരുന്നു ക്ഷുരകന്മാര്‍.) എന്നാല്‍ അടുത്തകാലത്തായി ബാര്‍ബര്‍ ജോലിക്കാരുടെ ക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തില്‍ ബാര്‍ബര്‍ എന്ന ജോലിപ്പേരിനകത്തു കയറാതെ , ബ്യൂട്ടീഷ്യന്മാര്‍ എന്ന ആഭിജാത്യമുള്ള ഒരു വര്‍ഗ്ഗം കംബോളത്താല്‍  സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആ ആഭിജാത വര്‍ഗ്ഗത്തിലേക്ക് പരംബരാഗത ബാര്‍ബര്‍മാരായ (നംബൂതിരിമാരുടെ ക്ഷുരകന്മാരായ -വിളക്കിത്തല നായര്‍, തിയ്യന്മാരുടെ ക്ഷുരകന്‍- കാവു തിയ്യ , ഈഴവരുടെ ക്ഷുരകന്‍ -ഈഴവാത്തി, തങ്ങള്‍മാരുടെ ക്ഷുരകന്‍ -ഒസ്സാന്‍ തുടങ്ങിയ) കുലത്തൊഴില്‍കാര്‍ക്ക് പ്രവേശനം നല്‍കാതിരിക്കാന്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്നാണു കേട്ടറിവ്. തങ്ങളുടെ പണം കൊയ്യുന്ന ആഭിജാത്യമുള്ള തൊഴില്‍  പരംബരാഗത ക്ഷുരകന്മാര്‍ കേറി നാറ്റിക്കരുതല്ലോ... !!!  സര്‍ക്കാരിന്റെ സാംസ്ക്കാരിക വിഭാഗം മുങ്കയ്യെടുത്ത് പരിഹരിക്കേണ്ടതാണ് തൊഴിലിലെ ആഭിജാത്യവും, നീചത്വവും. നീചത്വമനുഭവിക്കുന്ന തൊഴില്‍ മേഖലക്കാണ്  അവാര്‍ഡു കൊടുക്കേണ്ടത്. അല്ലാതെ, സാഹിത്യകാരന്മാര്‍ക്കല്ല , ആഭിജാത്യമുള്ള ബിസിനസ്സുകാരായ ബ്യൂട്ടീഷ്യന്മാര്‍ക്കുമല്ല. അംഗീകാരങ്ങള്‍കൊണ്ട് എത്ര നികൃഷ്ട പാരംബര്യത്തേയും സവര്‍ണ്ണമാക്കാന്‍ കഴിവുണ്ടെന്ന് തെളിയിച്ച സമൂഹമാണ് നമ്മുടേത്.  അവശ്യം വേണ്ടത് ഒരു തിരിച്ചറിവു മാത്രമാണ് എന്ന് ചിത്രകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. നന്മയെ അംഗീകരിക്കുക.... അദ്ധ്വാനത്തിന്റെ നന്മയെ നിരന്തരം പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താതിരിക്കുക. അദ്ധ്വാനം മാത്രമേ ക്രിയാത്മകമായുള്ളു.
വിയര്‍പ്പിന് അയിത്തമുള്ള നാട്ടില്‍, ഒരു തുള്ളിയെങ്കിലും വിയര്‍ത്തവനാണ് അംഗീകാരങ്ങളും അവാര്‍ഡുകളുമൊക്കെ നല്‍കേണ്ടത്. സമൂഹത്തിന്റെ മൂല്യബോധം അങ്ങനെയാണ് മാറ്റി പ്രതിഷ്ഠിക്കേണ്ടത്.

ഇതോടൊപ്പം ഇന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച തമ്മില്‍ ബന്ധമൊന്നുമില്ലാത്ത രണ്ടു വാര്‍ത്തകളുടെ കട്ടിങ്ങ് കാണാന്‍ ഭംഗിക്കു ചേര്‍ത്തിരിക്കുന്നു.

Saturday, October 30, 2010

കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!


കലാകൌമുദിയെ അഭിനന്ദിക്കാതെ തരമില്ലാതായിരിക്കുന്നു...!!
നാരാണേട്ടന്റെ ഈഴവശിവ പ്രതിഷ്ഠപോലെ സാമൂഹ്യപ്രത്യാഘാതാങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള, ഒരുപക്ഷേ, അതിനേക്കാള്‍ ശക്തവും മാനവികവുമായ, ബ്ലോഗര്‍ എതിരന്‍ കതിരവന്റെ ജനിതകശാസ്ത്ര ലേഖനം കലാകൌമുദി അതിന്റെ പ്രാധ്യാന്യം ഉള്‍ക്കൊണ്ട്, യഥാവിധി പ്രസിദ്ധീകരിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.

ചിത്രകാരനെ അതിശയിപ്പിച്ചത് കലാകൌമുദി ആ ലേഖനത്തില്‍ നിന്നും സമൂഹത്തിന്റെ രോഗത്തിനനുസരിച്ചുള്ള ചലനാത്മകതയേറിയ നല്ല തലക്കെട്ടും താഴെ വിശദീകരണമായി ഒരു ഉപശീര്‍ഷകവും കവര്‍പേജില്‍ നല്‍കിയിരിക്കുന്നു എന്നതാണ്.മാത്രമല്ല,എ.അയ്യപ്പന്റെ മരണം സൃഷ്ടിച്ച ശവദാഹത്തിന്റെ ബഹളത്തെയെല്ലാം കയ്യടക്കത്തോടെ കൈകാര്യം ചെയ്തുകൊണ്ട്, എതിരന്‍ കതിരവന്റെ കാലിക-സാമൂഹ്യപ്രസക്തിയുള്ള മഹനീയ ലേഖനം അത് അര്‍ഹിക്കുന്ന സ്ഥാനത്തോടെ കവര്‍സ്റ്റോറിയായി നല്‍കിയിരിക്കുന്നു.ഇത്ര സമഗ്രവും സൂഷ്മവുമായ കരുതല്‍ കലാകൌമുദിയില്‍ നിന്നുമുണ്ടായത് തീര്‍ച്ചയായും നമ്മുടെ സാംസ്ക്കാരിക സമൂഹത്തിന് പുരോഗമന പ്രതീക്ഷ നല്‍കുന്ന സംഭവമാണ്. കാരണം, കേരളം സാംസ്ക്കാരികമായും,രാഷ്ട്രീയമായും, സാമ്പത്തികമായും രക്ഷപ്പെടാന്‍ പ്രധാനപ്പെട്ട ഒരു പത്രത്തിലെങ്കിലും നല്ലൊരു മാനവിക പ്രബുദ്ധതയുള്ള പത്രാധിപസമിതിയുണ്ടായാല്‍ മതി.നമ്മുടെ ചിന്തകള്‍ക്കും,പ്രവര്‍ത്തികള്‍ക്കും അനുകൂലമായി നിന്ന് സമൂഹത്തിന്റെ ഗതിതന്നെ പിന്നോട്ടു തിരിക്കുന്ന തല്‍പ്പരഘടകങ്ങളെക്കുറിച്ച് തിരിച്ചറിവുള്ള പത്രാധിപന്മാരുണ്ടായാല്‍ സമൂഹം സത്യത്തിന്റെ കൈവിളക്കേന്തിത്തുടങ്ങും. മാധ്യമം വീക്കിലിയും കമല്‍ റാം സജീവും അത്തരമൊരു ഉണര്‍വ്വിന്റെ വഴിയില്‍ തിരിതെളിച്ചത് നാം ശ്രദ്ധിച്ചിട്ടുണ്ട്. (ആകെയുള്ള പ്രശ്നം നനഞ്ഞ വെടിമരുന്നായ ഈഴവജനം ഗുരുവായൂരും,ശബരിമലയിലും,ചോറ്റാനിക്കരയിലും നടതള്ളി തങ്ങളുടെ കുംഭകര്‍ണ്ണസേവ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന പ്രതികൂല സാഹചര്യമുണ്ട് എന്നതാണ്. പിന്നെയൊരു ആശ്വാസമുള്ളത് മുസ്ലീം ജനവിഭാഗത്തില്‍ നിന്നും ധാരാളം റിബലുകളും, നിരീശ്വരവാദികളും , സ്വാതന്ത്ര്യ ദാഹികളും ബാഷ്പ്പീകരിച്ച് പുറത്തുവരുന്നുണ്ട് എന്നുമാത്രമാണ് .) നമ്മുടെ സഹോദരന്‍ അയ്യപ്പേട്ടന്റെ കാലത്തൊക്കെ ഇത്തരം അറിവുകള്‍ പുറത്തുവന്നിരുന്നെങ്കില്‍ കേരളം ഭ്രാന്തില്‍ നിന്നും എന്നോ രക്ഷപ്പെടുക മാത്രമല്ല, ഇന്ത്യയുടെ ഭ്രാന്തുപോലും ചികിത്സിച്ച് ഭേദമാക്കുകയും ചെയ്തേനെ.

ഈ വിഷയത്തില്‍ കലാകൌമുദിയെ മാത്രം അഭിനന്ദിച്ചാല്‍ പോര. ചിക്കാഗോ സര്‍വ്വകലാശാലയില്‍ പീഡിയാട്രിക്ക് വിഭാഗം സീനിയര്‍ സയന്റിസ്റ്റായി ജോലിചെയ്യുന്ന ബ്ലോഗര്‍ എതിരന്‍ കതിരവന്റെ  ലേഖനം പ്രസിദ്ധീകരണത്തിനു നല്‍കിയ സാഹിത്യകാരന്‍ സക്കറിയയെയും, മാതൃഭൂമിയില്‍ പ്രസിദ്ധീകരണത്തിനു താമസം നേരിട്ടപ്പോള്‍ കലാകൌമുദിയിലേക്ക് ലേഖനത്തെ തിരിച്ചുവിട്ട സക്കറിയയുടെ ജാഗ്രതയേയും, നമ്മുടെ പ്രിയബ്ലോഗറായ കഥാനായകന്‍ എതിരന്‍ കതിരവനേയും, സര്‍വ്വോപരി എതിരന്റെ ലേഖനം പ്രസിദ്ധീകരിക്കാതിരുന്ന മാതൃഭൂമി വീക്കിലിയേയും അഭിനന്ദിക്കാതിരിക്കാനാകുന്നില്ല !!!മാതൃഭൂമിയിലായിരുന്നു പ്രസ്തുത ലേഖനം പ്രസിദ്ധീകരിച്ചിരുന്നത് എങ്കില്‍ ആ കവര്‍സ്റ്റോറി തലക്കെട്ടുകള്‍ക്കും ലേ-ഔട്ടിനും വജ്രം പോലുള്ള മൂര്‍ച്ച സ്വപ്നം കാണാന്‍പോലും കഴിയുമായിരുന്നില്ല. ഫലമോ, വെറും ശാസ്ത്ര പാണ്ഡിത്യ വിജ്ഞാന വഴിപാടായി എതിരന്‍ കതിരവന്റെ കേവലം വ്യക്തിപരമായ... ആഭിജാത്യമുള്ള അച്ചടിമഷിപുരണ്ട ലോഗരിതം ടേബിളുപോലെ ആ ലേഖനത്തിന്റെ സഞ്ചയനം നടന്നേനെ. അതു നടക്കാതിരുന്നതുകൊണ്ട് , അതിനു മാതൃഭൂമിയോടും നന്ദി പറഞ്ഞേ തീരു :) പഹയന്മാര്‍ക്ക് അവരുടെ ബ്ലോഗനയില്‍ ബ്ലോഗറെ വായനക്കാരനു പരിചയപ്പെടുത്തുന്ന പ്രധാന കര്‍ത്തവ്യത്തില്പോലും അക്ഷര സ്നേഹികള്‍ക്കുണ്ടാകേണ്ട മര്യാദ പുലര്‍ത്താനാകുന്നില്ല. കുത്തക  റേഷങ്കടക്കാരന്‍ ഇതിലും മാന്യമായി 30 കൊല്ലം മുന്‍പ് നാട്ടുകാരോടു പെരുമാറിയിരുന്നു !!! അംബലത്തിലെ ശാന്തിക്കാരന്‍ ഭക്തരെ തീണ്ടാതെ ചന്ദനവും പൂവ്വും എറിഞ്ഞുകൊടുക്കുന്ന പോലുള്ള മനുഷ്യത്വരഹിതമായ ഭാവം :)

കലാകൌമുദി തുറന്നു നല്‍കുന്ന സാധ്യത

ഇക്കാലത്തും ഒരു അയ്യന്‍ കാളിക്കും, സഹോദരന്‍ അയ്യപ്പനും നിവര്‍ന്നു നില്‍ക്കാനും സമൂഹത്തിനു ലക്ഷ്യബോധം നല്‍കാനും നമുക്കിടയില്‍ ധാരാളം ഇടമുണ്ട്. ആധുനിക ശാസ്ത്രവും, സാധാരണക്കാര്‍ക്കു ഹൃദയസ്പര്‍ശിയായി മനസ്സിലാകുന്ന ഭാഷയില്‍ ശാസ്ത്രത്തെ വ്യാഖ്യാനിച്ച എതിരന്‍ കതിരവനും, ശാസ്ത്ര സത്യത്തിനു സാമൂഹ്യദിശാബോധം നല്‍കിയ കലാകൌമുദിക്കും അവരുടെ ജോലി അവസാനിച്ചെന്നു കരുതി സമാധാനിക്കാനാകില്ല. കാരണം അതിന്റെ സാധ്യതകള്‍ അറിവുള്ളവരാണല്ലോ അവര്‍. സമൂഹത്തെ ഉണര്‍ത്തി കലകൌമുദി മുഖത്തെറിഞ്ഞുകൊടുക്കുകതന്നെ വേണം. അതായത് സാധനം ആവശ്യത്തിനു കിട്ടാതെ വരരുത്.

അതുപോലെ, കാക്കത്തൊള്ളായിരം ദളിത സംഘടനകള്‍ക്കു പിന്നിലെ ദളിതന്മാരും, പിന്നോക്കക്കാ‍രും, ഈഴവരും,യുക്തിവാദികളും പ്രബുദ്ധതയിലേക്കും, ജാതിരഹിതമായ മാനവികതയിലേക്കും വളരണമെന്നുണ്ടെങ്കില്‍ ഒരു ഉപായമായി, എതിരന്‍ കതിരവന്റെ ലേഖനം പ്രസിദ്ധീകരിച്ച ഈ ലക്കം കലാകൌമുദിയുടെ കവര്‍പേജ് ഏതാണ്ട് ഒരു പത്രത്തിന്റെ വലിപ്പത്തില്‍ കളര്‍ ലേസര്‍ പ്രിന്റെടുത്ത്  (ഒരു കിടിലന്‍ പ്രിന്റിന് 20 രൂപയേ ചിലവുള്ളു) കേരളത്തെ ഭരിക്കുന്ന വര്‍ഗ്ഗീയ സാംസ്ക്കാരികതയുടെ തലതൊട്ടപ്പനായ നാരാണപ്പണിക്കരുടെ ജാതി കിങ്കരന്മാര്‍ നെഗിളിക്കുന്ന കവലകളിലും, സ്വന്തം ഗ്രാമത്തിലെ നോട്ടീസ് ബോര്‍ഡുകളിലും,ഓഫീസുകളിലും കവര്‍ ചിത്രം പതിക്കുന്നത് ഗുണം ചെയ്യും. ജനത്തിനു ശാസ്ത്ര-സാംസ്ക്കാരിക വിഷയങ്ങളില്‍ താല്‍പ്പര്യമുണ്ടാകാനും സത്യസാക്ഷാത്ക്കാരത്തിന് ഇടവരുത്താനുമുള്ള വളരെ സാംസ്ക്കാരികമായതും അഹിംസയിലധിഷ്ടിതവുമായ മാര്‍ഗ്ഗമായിരിക്കും ഇത്.ചുരുങ്ങിയത് നമ്മുടെ പുലയ ജാതിക്കാരെങ്കിലും കലാകൌമുദിയുടെ കവര്‍ ചിത്രം വലുതാക്കി കളര്‍ ലേസര്‍ പ്രിന്റെടുത്ത് തങ്ങളുടെ വീടുകളുടെ പൂമുഖങ്ങളില്‍ ഫ്രൈം ചെയ്ത് പ്രാധാന്യത്തോടെ പ്രതിഷ്ടിക്കണമെന്ന് ചിത്രകാരന്‍ മാനവികമായ കരുതലിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. കലാകൌമുദിയുടെ കവര്‍ ചിത്രത്തില്‍ നിന്നുള്ള ഊര്‍ജ്ജ്യം പുലയ ജാതിക്കാരുടെ ഭാവി തലമുറയെ അന്തര്‍മുഖത്വത്തില്‍ നിന്നും ആത്മാഭിമാനത്തിലേക്ക് ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

കാരണം കലാകൌമുദിയുടെ കവര്‍ നമ്മോട് പ്രഖാപിക്കുന്നത് കേരളത്തില്‍ പുലയനു മാത്രമേ അന്തസ്സുള്ള വര്‍ഗ്ഗശുദ്ധി അവകാശപ്പെടാനുള്ളു എന്നാണ്. അതേ സമയം , ഈഴവനും,നായരും,വര്‍മ്മയും, നമ്പൂതിരിയും,മുസല്‍മാനും, കൃസ്ത്യാനിയും, വിശ്വകര്‍മ്മജരും... എല്ലാം തന്നെ വിദേശികളുമായി ശാരീരികബന്ധം പുലര്‍ത്തിയ പുലയജാതിക്കാരുടെ സന്തതി പരംബരകള്‍ തന്നെയാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ജാതീയതയെ അപ്രസക്തമാക്കുന്ന ഈ ശാസ്ത്ര സത്യം ചരിത്രത്തെ ഇത്രമേല്‍ അനാവൃതമാക്കുമ്പോള്‍ ആ സത്യത്തിന്റെ പ്രചരണം തന്നെയാണ് പുരോഗമന കാംക്ഷികളുടെ കര്‍ത്തവ്യമാകേണ്ടത്.

പ്രഫസര്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ മതഗുണ്ടകളെ സൃഷ്ടിച്ചതുപോലും ഈ ചരിത്ര സത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. പോപ്പുലര്‍ ഫ്രണ്ടുകാരനായ കൈ വെട്ടുകാരും, കൃസ്ത്യാനിയായ പ്രഫസര്‍ ടി.ജെ.ജോസഫും ഒരേ പുലയ പൈതൃകമുള്ളവരാണെന്നും , ഒരേ ചോരയുള്ളവരാണെന്നും തിരിച്ചറിഞ്ഞാല്‍ ... മത വൈരത്തിന്റെ ആണിക്കല്ലുതന്നെ ഇളകിപ്പോകും.
കലാകൌമുദി കവര്‍ പേജിന്റെ നല്ല കളര്‍ ഇമേജ് അവരുടെ വെബ് സൈറ്റില്‍ നിന്നും ലഭിക്കും.

ഈ ശാസ്ത്രസത്യവും, അത് അനാവരണം ചെയ്യുന്ന മലയാളിയുടെ പുലയ പൈതൃകവും ഇനിയും സത്യമായി ഉള്‍ക്കൊള്ളാന്‍ ദഹനക്കേടുള്ളവര്‍ ശ്രീ മുത്തപ്പന്റെ ബ്ലോഗിലെ താഴെക്കൊടുത്ത പോസ്റ്റുകള്‍ വായിച്ച് പ്രബുദ്ധത നേടുക.

1) നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍

2) മണാളരും നായര്‍ കന്യകമാരും

3) സംബന്ധവും സ്മാര്‍ത്തവിചാരവും

4)എതിരന്‍ കതിരവന്റെ ബ്ലോഗില്‍ 2008 ല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലേക്കുള്ള ലിങ്ക് :നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ

Monday, October 25, 2010

സുനിത കൃഷ്ണന്‍ എന്ന മഹതിബ്ലോഗര്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ ജന്മം കൊണ്ട് മലയാളിയായ സുനിത കൃഷ്ണന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകയെക്കുറിച്ച് നന്മ നിറഞ്ഞ അറിവു നല്‍കുന്ന ഒരു പോസ്റ്റുണ്ട്. എല്ലാ ബ്ലോഗര്‍മാരും അതു വായിച്ചിരിക്കേണ്ടതും, ബ്ലോഗറല്ലാത്ത ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ക്കുപോലും ആ പോസ്റ്റ് ഫോര്‍വേഡ് ചെയ്ത് കൊടുക്കേണ്ടതുമാകുന്നു. സമൂഹത്തില നന്മയുടെ പ്രസരണത്തിനും, സാംസ്ക്കാരികമായ വളര്‍ച്ചക്കും കാരണമാകാന്‍ തക്കവിധം മഹനീയമായിരിക്കുന്നു സുനിത കൃഷ്ണന്റെ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും. പോസ്റ്റിലേക്കുള്ള ലിങ്ക് :
സുനിത കൃഷ്ണന്‍


ചിത്രകാരന്‍ അവിടെ എഴുതിയ കമന്റ്:
chithrakaran:ചിത്രകാരന്‍ said...
മഹനീയമായിരിക്കുന്നു ഈ പോസ്റ്റ്.എന്തുകൊണ്ടും അറിഞ്ഞിരിക്കേണ്ടതാണ് ...ജീവിക്കുന്ന ദൈവീകത എന്നോ മാനവീകതയുടെ ഔന്നിത്യമെന്നോ പറഞ്ഞാല്‍ പോലും ഒതുങ്ങാത്തതാണ് സുനിത കൃഷ്ണന്‍ എന്ന വ്യക്തിയുടെ മനുഷ്യത്വമാര്‍ന്ന മനസ്സ്. ആ വീഡിയോ ശ്രദ്ധിച്ചു കേട്ടപ്പോള്‍ ചിത്രകാരന്റെ കണ്ണു നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. ഈ അറിവു പങ്കുവച്ചതിന് വളരെ നന്ദി സുകുമാരേട്ടന്‍.

Saturday, October 23, 2010

എഴുത്ത് അവസാനിപ്പിച്ച കവി

20 വര്‍ഷം മുന്‍പ് തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് കവാടത്തില്‍ പലപ്പോഴും കവി എ.അയ്യപ്പനെ കാണുമായിരുന്നു. ഫൈന്‍ ആര്‍ട്സ് കോളേജിലെ (മിണ്ടാപ്രാണികളായ) വിദ്യാര്‍ത്ഥികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും, ജീവിതത്തിന്റെ അലച്ചിലില്‍ നില്‍ക്കാതെ ഓടിക്കൊണ്ടിരുന്ന ചിത്രകാരന് അദ്ദേഹത്തിന്റെ കവിത ശ്രദ്ധിക്കാനോ അദ്ദേഹത്തോട് പരിചയത്തിലാകാനോ ഉള്ള സദ്ബുദ്ധി തോന്നിയിരുന്നില്ല. അയ്യപ്പന്‍ മനുഷ്യന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് ആഴങ്ങളിലേക്ക് കുതിക്കുംബോള്‍ പൊതുധാരക്കൊപ്പം മുകളിലേക്ക് കുതിക്കാനുള്ള പഴുതുകള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ ചിത്രകാരന് എന്തു കവിത... എന്തു കവി...!!! സത്യത്തില്‍ ബ്ലോഗിലെത്തിയതിനുശേഷമാണ് കവിത വായിച്ചറിയേണ്ടതായ ജീവിതത്തിന്റെ പൂമ്പൊടിയും തേന്‍ കണങ്ങളുമാണെന്ന തോന്നലുണ്ടാകുന്നതുതന്നെ ! (പാഠ പുസ്തകങ്ങളിലെ കാണാപ്പാഠം പഠിക്കാനുള്ള ചൂരല്‍ കവിതകള്‍ കാരണം കവിതയോടു തോന്നിയിരുന്ന വിരോധം മനുഷ്യനെ ജീവിതത്തില്‍ നിന്നുതന്നെ അകറ്റുന്നുണ്ടായിരിക്കണം.)

എ.അയ്യപ്പന്‍ തന്റെ കവിത എഴുത്ത് അവസാനിപ്പിച്ചു എന്നല്ലാതെ അദ്ദേഹം മരിച്ചെന്നു വിശ്വസിക്കുന്നതില്‍ കാര്യമില്ല. ഒരുപക്ഷേ, ഇനിയായിരിക്കാം എ.അയ്യപ്പന്‍ നമുക്കിടയില്‍ ഏറ്റവും സജീവമായിരിക്കാന്‍ പോകുന്നത്.അയ്യപ്പന്റെ കവിതകളെ സ്നേഹിച്ചവര്‍ പോലും, വിരിച്ചിടത്ത് കിടക്കാത്ത...മാന്യതയുടെ ലക്ഷ്മണരേഖക്കകത്തു നില്‍ക്കാത്ത കവിയെ കൂടെ നടത്താന്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു.ഇനി ആ പേടി വേണ്ട.അനുസരണക്കേടിന്റേയും,മാന്യതയില്ലായ്മയുടേയും ഭൌതീക ശരീരം ഇനി തെറി വിളിക്കില്ല,കടം ചോദിക്കില്ല. ധൈര്യപൂര്‍വ്വം എ.അയ്യപ്പന്റെ ജീവിത ദര്‍ശനങ്ങളിലൂടെ നമുക്ക് പര്യടനം നടത്താം... ആ അനുഭവങ്ങളുടെ അക്ഷയഖനി കൊള്ളയടിക്കാം !!!


ഡോക്റ്റര്‍ സൂരജിന്റെ ബ്ലോഗില്‍ പരിയാരം മെഡിക്കല്‍കോളേജ് മാഗസിനു വേണ്ടി തയ്യാറാക്കി പ്രസിദ്ധീകരിച്ച അയ്യപ്പന്റെ ജീവസ്സുറ്റ നല്ലൊരു  ഹൃദയപുഷ്പം സൂക്ഷിച്ചിരിക്കുന്നു. അവിടേക്കുള്ള ലിങ്ക് :
നിഴലുകളില്ലാത്തവന്റെ നിലവിളി

കേരള കൌമുദി വാരാന്ത്യപ്പതിപ്പില്‍ (2010 ഒക്റ്റോബര്‍ 10 ന് ) സി.ജി.അരുണ്‍സിങ്ങ് എഴുതിയ ഒരിടത്ത് ഒരിടത്ത് ഒരു അയ്യപ്പന്‍ എന്ന ലേഖനവും,ഫോട്ടോഗ്രാഫര്‍ ജിതേഷ് രാമചന്ദ്രന്റെ ക്രെഡിറ്റ് ലൈനോടുകൂടിയ എ.അയ്യപ്പന്റെ ഫോട്ടോയും താഴെ ചെര്‍ക്കുന്നു.


ബ്ലോഗര്‍ കൂതറയുടെ പോസ്റ്റില്‍ ചിത്രകാരന്‍ ഒരു കമന്റെഴുതി അതു താഴെ സൂക്ഷിക്കുന്നു:
അയാളുടെ പോസ്റ്റിലേക്കുള്ള ലിങ്ക് :
251.അയ്യപ്പന്‍റെ നെയ്യപ്പം എനിക്കും കിട്ടട്ടെ...!!

chithrakaran:ചിത്രകാരന്‍ said...
ദയനീയമാണല്ലോ കൂതറെ തന്റെ ചിന്തയുടെ ആറ്റിറ്റ്യൂഡ് !!! :) അയ്യപ്പന്‍ ആര്‍ക്കും ഒരു മാതൃകയായല്ല ജീവിച്ചത്. അയ്യപ്പനേ ആരെങ്കിലും അനുകരിക്കുന്നതും മോശമാണ്.അയാള്‍ തന്റെ ജീവിതം ഒരു സമഗ്ര പരീക്ഷണത്തിനുപയോഗിക്കുകയാണു ചെയ്തത്. അയാളുടെ പരീക്ഷണ ഫലങ്ങളാണ് കവിതയും ജീവിത പാഠങ്ങളും. അതിന്റെ ഗുണഭോക്താക്കള്‍ മലയാള സാംസ്ക്കാരികതയാണ്.അയ്യപ്പന്‍ പോലുമല്ല. ആ പരീക്ഷണത്തില്‍ അയാളുടെ ആത്മാര്‍ത്ഥതയുടെ ആഴം കപട സമൂഹത്തിന് അഴുക്കുചാലോളം മാത്രമേ കാ‍ണാനാകു. ദാര്‍ശനികമായ വളരെയേറെ തിരിച്ചറിവുകള്‍ അയ്യപ്പന്‍ തന്റെ തെരുവുജീവിതത്തില്‍ നിന്നും സമൂഹത്തിലേക്ക് വിശ്ലേഷിപ്പിച്ചിട്ടുണ്ട്. ദാര്‍ശനിക ചിന്തയുടെ ഭാഗമായി സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന അറിവുകളാണവ. ദന്തഗോപുരങ്ങളിലിരുന്നൊന്നും അത്തരം അറിവുകള്‍ ഉത്പ്പാദിപ്പിക്കാനാകില്ല. മാത്രമല്ല, അയ്യപ്പന്‍ തന്റെ തെരുവു ജീവിതത്തില്‍ സംതൃപ്തനുമായിരുന്നു. സമൂഹം കൂതറയെപ്പോലെ ആ ജീവിതത്തെ ഒരു കവിയുടെ അധപ്പതനമായി കാണുന്നുണ്ടെന്ന ബോധ്യം അയ്യപ്പനില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നെന്ന് മാത്രമല്ല, ആ അറിവിനെയാണ് തന്റെ ജീവിത പരീക്ഷണത്തിനുള്ള അസംസ്കൃത വസ്തുവായി അയാള്‍ ഉപയോഗിച്ചത്.കാരണം തെരുവെന്ന യാഥാര്‍ത്ഥ്യവും ആഭിജാതന്റെ ഇല്ലാത്ത മാന്യതയുടെ ഉയരവും ഊഞ്ഞാലുകെട്ടാനുള്ള ധ്രുവങ്ങളോളം അകലമുള്ള മരക്കൊംബുകളാണ്.:) അതിലാണയാള്‍ ആടിക്കൊണ്ടിരുന്നത്. അയ്യപ്പന്‍ മരിച്ചപ്പോഴെങ്കിലും സാധാരണക്കാര്‍ക്കുപോലും വെളിപ്പെട്ട ഒരു കാര്യമുണ്ട്. അയ്യപ്പന്‍ കവികളുടെ കവിയായിരുന്നു !! തല്‍ക്കാലം ഇത്ര പോരെ :) ബാക്കി ചിത്രകാരന്റെ പോസ്റ്റില്‍ നിന്നോ, സൂരജിന്റെ നിഴലില്ലാത്ത അയ്യപ്പനില്‍ നിന്നോ മനസ്സിലാക്കുക. പോങ്ങമൂടന്റെ പോസ്റ്റും വായിക്കണം. മലയാളത്തിലെ നിഴലില്ലാത്ത ഒരേയൊരു കവിയായിരുന്നു ചത്തുപോയ മൈരന്‍ അയ്യപ്പന്‍. അയാളെ അഴുക്കുചാലോ,ഇരുട്ടോ,ആക്ഷേപങ്ങളോ,തെറിയോ,അവഗ്ഗണനയോ നശിപ്പിക്കുന്നില്ല. മറ്റാരാണ് അതിനെയൊക്കെ അതിജീവിക്കുക ? എന്റെ ശവപ്പെട്ടി ചുമക്കുന്നവരോടെന്ന് പറയുന്ന ആ കവിതയെ ഉപജീവിച്ച് വേണമെങ്കില്‍ ഒരു ബൃഹത് പുസ്തകം തന്നെ എഴുതാം.അത്രക്ക് ദാര്‍ശനിക ആഴമുണ്ട് ഒരൊറ്റ കവിതക്കുപോലും. ചിത്രകാരന്റെ പോസ്റ്റ് : എഴുത്ത് അവസാനിപ്പിച്ച കവി
chithrakaran:ചിത്രകാരന്‍ said...
ലോകമേ തറവാട് എന്നൊരു ദാര്‍ശനികതലത്തില്‍ സ്വയം ജീവിച്ചുകാണിക്കാന്‍ സാധാരണക്കാര്‍ക്കാര്‍ക്കും കഴിയില്ല.അയ്യപ്പന് അത് കഴിഞ്ഞു. അതിലെ സ്വാര്‍ത്ഥനഷ്ടം ബില്‍ഗേറ്റ്സിന്റെ സംബത്തിനു വിപരീതമായ ദുരഭിമാനങ്ങളുടെ ഋണബാധ്യതയാണ്.അല്ലെങ്കില്‍ പൊതുധാരയുടെ ഉപരിതലത്തില്‍നിന്നും അഗാത ഗര്‍ത്തത്തിലേക്കുള്ള ഒരു വീഴ്ച്ചയാണ്.ആ വീഴ്ച്ചക്ക് സ്വയം തയ്യാറാകുക,ജീവിതം ഒരു പരീക്ഷണത്തിനായി സമര്‍പ്പിക്കുക എന്നതൊക്കെ സമൂഹത്തിനായി അറിവുകള്‍ ഖനനം ചെയ്യുന്ന ഒരു മഹന്റെ ഗൌരവപ്പെട്ട തമാശകളാണ്. ജീവിതത്തിന്റെ തമാശയെ ദുരഭിമാനങ്ങളുടെ ഉയര്‍ന്നതലത്തിലും, സമൂഹത്തിന്റെ മധ്യരേഖയിലും, തീഷ്ണമായ അഗതതയിലും ഒരുപോലെ അനുഭവിച്ചറിഞ്ഞ ഒരു അസാധാരണ മനുഷ്യനെ നിരൂപിക്കുമ്പോള്‍ സമൂഹ ഉപരിതലം പോലും പരിചിതമല്ലാത്ത നമുക്ക് ആനയെ തൂണായോ, കയറായോ,മദ്യത്തിന്റെ മണമായൊ,അഴുക്കുപുരണ്ട ജീവിതമായോ തോന്നുക സ്വാഭാവികമാണ്. ഒന്നും അറിയാതിരിക്കുന്നതിനേക്കാള്‍ എന്തെങ്കിലും അറിയുന്നത് നല്ലതുതന്നെ. ബ്ലോഗില്‍ വന്നില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അയ്യപ്പന്‍ മരിച്ചതുപോലും ചിത്രകാരന്റെ ഓര്‍മ്മയില്‍ (സമാധിയില്‍) രേഖപ്പെടുത്താതെ പോയേനെ... :)ബൂലോകത്തിനു നന്ദി !!! ചിത്രകാരന്‍ കുതറയുടെ പോസ്റ്റിലെഴുതിയ ( 251.അയ്യപ്പന്‍റെ നെയ്യപ്പം എനിക്കും കിട്ടട്ടെ...!!)കന്മന്റ് ഇവിടേയും പ്രസക്തമാണെന്നു തോന്നുന്നതിനാല്‍ പേസ്റ്റുന്നു.

ബ്ലോഗര്‍ പോങ്ങുമ്മൂടന്റെ(
A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!
)പോസ്റ്റിലെഴുതിയ ചിത്രകാരന്റെ കമന്റ് താഴെ :

chithrakaran:ചിത്രകാരന്‍ said...
നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍ !!! ജീവിതം ഓരോരുത്തരുടെ സ്വന്തം തിരഞ്ഞെടുപ്പാണ്. അല്ലങ്കില്‍, ജീവിതത്തിന്റെ മാതൃക സ്വയം രചിക്കാനോ തിരഞ്ഞെടുക്കാനോ കഴിവില്ലാത്തതിനാല്‍ അന്യര്‍ ഉപയോഗിച്ച മാതൃകയുടെ ഫോട്ടോ കോപ്പിയില്‍ ജീവിതം പൂരിപ്പിച്ചു തീര്‍ക്കുന്നു ഭൂരിപക്ഷവും. എന്നാല്‍, ജീവിതം അതിന്റെ സമസ്ത രസങ്ങളിലും അറിയാന്‍ ത്രാണിയുള്ളവരുടെ കൂട്ടത്തിലായിരുന്നു അയ്യപ്പന്‍. അയാള്‍ അതില്‍ അവസാന ശ്വാ‍സം വരെ ആസ്വദിച്ച് വിജയിക്കുകതന്നെ ചെയ്തു. അപ്പോഴും, ജീവിച്ചു വിജയിച്ച അയ്യപ്പന്‍ ഫോട്ടോകോപ്പി ജീവികളേക്കാള്‍ ഒരു പടി താഴെയാണെന്ന് അവര്‍ ആശ്വസിച്ചു. തങ്ങളെപ്പോലെ മര്യാദാരാമന്മാരായിരുന്നില്ല അയ്യപ്പന്‍ !!!! ഹഹഹഹ..... മദ്യപാനി, സദാചാരിയല്ലാത്തവന്‍ ! ഫോട്ടോ സ്റ്റാറ്റ് മര്യാദരാമന്മാര്‍ ആശ്വസിക്കട്ടെ !!! ആകെ അത്തരം ദുരഭിമാനങ്ങള്‍ മാത്രമേ പുല്ലും വൈക്കോലുമായി അവര്‍ക്ക് വിധിച്ചിട്ടുള്ളു !

23.10.2010 ന് വിവിധ പത്രങ്ങളില്‍ വന്ന എ.അയ്യപ്പനെക്കുറിച്ചുള്ള വാര്‍ത്തകള്‍... വിവരങ്ങള്‍..ശ്രദ്ധയില്‍പ്പെട്ട പോസ്റ്റുകള്‍ :


A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!ഒരേയൊരയ്യപ്പന്‌....അയ്യപ്പജീവിതംഒരേ ഒരയ്യപ്പന്‍, ബിംബകല്‍പ്പനകളുടെ ഗ്രീഷ്മവും കണ്ണീരും സമ്മാനിച്ച കവി..ഇത്
ഞങ്ങളുടെ അയ്യപ്പണ്ണന്‍.


a ayyappan / m k harikumar


കവിതയുടെ നവ്യചൈതന്യം

എ. അയ്യപ്പനെക്കുറിച്ച് വി. പി. ശിവകുമാര്‍


വെയില്‍ തിന്നു മരിച്ച പ്രിയകവിയ്ക്ക് വിട!

മരണം അറിഞ്ഞ വരികള്‍, പൂര്‍ത്തിയാകാത്ത വാക്കുകള്‍...

എ. അയ്യപ്പന് കവിത - ഒരു പഠനം | Malayal.am

വിടപറഞ്ഞുപോയ അവധൂതൻ

An അയ്യപ്പന്‍ : കീഴ്ക്കാംതൂക്കായി ആടി മയങ്ങുന്നൊരു സ്വരാക്ഷരം

കവി അയ്യപ്പന് ഇടത്തിന്റെ ആദരാഞ്ജലികള്‍

എനിക്കയ്യപ്പനെ ഇഷ്ടമായിരുന്നു

കൊലപാതകം

അയ്യപ്പന്‌

വേറിട്ട്‌ നടന്ന കവി ഇനി ഓര്‍മ്മ

എണ്റ്റെ കവിക്ക്‌, എണ്റ്റെ പ്രിയപ്പെട്ട അയ്യപ്പന്‌

കവി അയ്യപ്പന്റെ ഓര്‍മ്മയ്ക്ക്

കവിതയുടെ നവ്യചൈതന്യം

അയ്യപ്പന്റെ അവസാന കവിത

എ അയ്യപ്പന് വിട

പ്രിയ്യപ്പെട്ട കവി എ.അയ്യപ്പന് ഒരു പിടി രക്തപുഷ്പങ്ങള്‍....!!!

ശ്രീ അയ്യപ്പന് ആദരാഞ്ജലികള്‍....!!!

സംസ്കാരച്ചടങ്ങ് മാറ്റിവച്ചത് തെറ്റ്


അയ്യപ്പന്‍റെ ശവവും അനാഥം .!!!


സര്‍ക്കാരിന്റെ ഒര് ശവസംസ്ക്കാര വകുപ്പ് !!!

Friday, October 15, 2010

ചിലി ലോകത്തിനു നല്‍കിയ പാഠം

ചിലിയിലെ മണ്ണുവെട്ടികളും കൈക്കോട്ടു പണിക്കാരും മനുഷ്യരാണെന്നും, അവര്‍ക്ക് ആ രാജ്യത്തെ പ്രസിഡന്റിനു തുല്ല്യമായ മൂല്യമുണ്ടെന്നും ലോകത്തെ സാക്ഷ്യപ്പെടുത്തിയ മഹാസംഭവമായിരിക്കുന്നു ...അപകടത്തില്പെട്ട ഖനിത്തൊഴിലാളികളെ ഒരു രോമത്തിനുപോലും പരിക്കേല്‍ക്കാതെ ഭൂഗര്‍ഭത്തില്‍ നിന്നും ... ഗവണ്മെന്റ് രക്ഷപ്പെടുത്തിയ നടപടി. എന്നാല്‍ അതിലുപരി മനുഷ്യന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ കൃത്യതയും സൂക്ഷ്മതയും മാനവികതയുടെ രക്ഷക്ക് എന്തുമാത്രം സജ്ജമായിരിക്കുന്നു എന്നതിന്റെ അഭിമാനകരമായ ദൃഷ്ടാന്തം കൂടിയായിരിക്കുന്നു ഖനിയിലെ രക്ഷാപ്രവര്‍ത്തനം. വലിയൊരു വിപത്തിലും മനസ്സാന്നിദ്ധ്യത്തോടെ കര്‍മ്മോത്സുകരാകുന്ന ധീരമായ ഒരു ജനതയുടെ ഉജ്ജ്വലമായ വിജയഗാഥ... ലോകത്തിനു മുഴുവന്‍ മാതൃകയായിരിക്കുന്നു. ഈ നല്ല മാതൃക ഭീരുക്കാളുടേയും നപുംസകങ്ങളുടേയും സ്വന്തം രാജ്യങ്ങള്‍ക്ക് ഒരു ഉണര്‍ത്തു പാട്ടാകേണ്ടതാണ്. പണം കണ്ടാല്‍ നക്കിയും, ഊമ്പിയും കൊണിച്ചി പട്ടികളെപ്പോലെ ശത്രു രാജ്യത്തെപ്പോലും സേവിക്കാന്‍ തയ്യാറാകുന്ന രാഷ്ട്രീയക്കാരും, ഭരണാധികാരികളും, ഉദ്ദ്യോഗസ്തരുമുള്ള മൂന്നാം കിട രാജ്യങ്ങള്‍ക്ക് ചിലിയിലേക്കുള്ള ദൂരം വ്യാഴത്തിലേക്കോ ശനിയിലേക്കോ ഉള്ള ദൂരത്തേക്കാള്‍ എത്രയോ കൂടുതലാണല്ലോ എന്നതു ദുഖകരം തന്നെ.

ഒരു രാജ്യത്തെ പ്രസിഡന്റോ, പ്രധാനമന്ത്രിയോ, ധനികരോ, സിനിമാതാരങ്ങളോ അനുഭവിക്കുന്ന ആടംബരങ്ങളോ സുഖ സൌകര്യങ്ങളോ ഒന്നുമല്ല  ആ രാജ്യത്തിന്റെ സംസ്ക്കാരത്തിന്റേയും പരിഷ്ക്കാരത്തിന്റേയും അളവുകോല്‍. ആ രാജ്യത്ത് വയലില്‍ ജോലി ചെയ്യുന്നവരും, തെരുവ് വൃത്തിയാക്കുന്ന തൂപ്പുകാരും, മരാമത്ത് ജോലികളില്‍ എര്‍പ്പെടുന്ന കൂലിത്തൊഴിലാളികളും, തൊഴില്‍ സമയത്ത് അണിയുന്ന ആധുനിക സുരക്ഷിത വേഷവും,പണി ആയുധങ്ങളും, അവരുടെ ആരോഗ്യ നിലവാരവും, ജീവിത നിലവാരവും, അവര്‍ക്ക് രാഷ്ട്രം നല്‍കുന്ന ബഹുമാനവുമാണ് അവിടത്തെ സംസ്ക്കാരവും, പുരോഗതിയും നിര്‍ണ്ണയിക്കുന്ന മാനദണ്ഡം.
അല്ലാതെ ... കഥകളിവേഷങ്ങളല്ല , ഒരു നാടിന്റെ സംസ്ക്കാരം എന്ന്   :)

ദേശാഭിമാനി പത്രത്തിലെ വാര്‍ത്ത(14.10.10)
മാതൃഭൂമി വാര്‍ത്ത (14.10.10)

മനോരമ വാര്‍ത്ത (14.10.10)

Sunday, October 10, 2010

83 വയസ്സുള്ള ഒരു കൌമാരക്കാരന്‍ !!!


ഛയ്.... !!!! ഒരു ഡോക്റ്ററൊക്കെയാകുംബോള്‍ കുറച്ചു നെലേം വെലേം ഒക്കെവേണ്ടേ ??? വെയിലത്ത് ഉണങ്ങി കരുവാളിച്ച്... ഒരു പായക്കപ്പലില്‍ സര്‍ക്കസ്സു നടത്തി, ഒട്ടും ഘനഗംഭീരമല്ലാത്ത , മലര്‍ക്കേ വാതിലു തുറന്നിട്ടതുപോലുള്ള ചിരിച്ച മുഖവുമായൊക്കെ മീഡിയക്കുമുന്നില്‍ പ്രത്യക്ഷപ്പെടുക എന്നതൊക്കെ എന്തുമാത്രം ബുദ്ധിശൂന്യമായ ഏര്‍പ്പാടാണ് ?? !!! ഒന്നുമില്ലെങ്കിലും, പ്രായം 83 ആയെന്ന ഓര്‍മ്മയെങ്കിലും വേണ്ടതല്ലേ !!!

ഇന്നത്തെ മാതൃഭൂമി സണ്ടേ സപ്ലിമെന്റില്‍ ഡോക്റ്റര്‍ ബാഹുലേയന്‍ എന്ന ന്യൂറോ സര്‍ജ്ജന്റെ അസാധാരണവും,അവിശ്വസിനീയവുമായ ജീവിതത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും അറിവു നല്‍കുന്ന ഒന്നാം പേജ് കവര്‍ സ്റ്റോറി വായിച്ചു. ശ്രീ. പി.ടി.ബേബി തയ്യാറാക്കിയ “ഇങ്ങനെയൊരാള്‍ ഇവിടെയുണ്ട്” എന്ന ലേഖനം എന്തുകൊണ്ടും സ്ഥിരോത്സാഹികളായ മനുഷ്യര്‍ക്ക് പ്രചോദനം നല്‍കുന്ന ഒന്നാണ്. ലേഖനത്തിന്റെ അവസാന ഭാഗത്താണ് ഡോക്റ്ററുടെ പായ് വഞ്ചിയോടിക്കുന്ന സാഹസിക മുഖം കണ്ട് നാം അതിശയിച്ചു പോകുക.40 വയസ്സിനുശേഷം, ശീതീകരിച്ച കാറുകളിലും,ഓഫീസ് ക്യാബിനുകളിലുമായി സമാധിയടയുന്ന നമ്മുടെ മാന്യ ഡോക്റ്റര്‍മാരില്‍ നിന്നും വ്യത്യസ്തനായി ഡോക്റ്റര്‍ ബാഹുലേയന്‍ 83 ആം വയസ്സിലും ഒരു കച്ചറ ചെക്കനായി... കൌമാരം ആഘോഷിക്കുന്നതു കാണുംബോള്‍ സത്യത്തില്‍ ചിത്രകാരന് അസൂയയുണ്ട് !!! ജീവിതത്തോടുള്ള ഒരു താപസന്റെ നിര്‍മമത പോലെ... അല്ലെങ്കില്‍ ജീവിതത്തെ തന്റേതായ സ്വന്തം കാഴ്ച്ചപ്പാടില്‍ നിര്‍വ്വചിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ മാതൃകാപരമായ ലാളിത്യത്തോട് ചിത്രകാരന്‍ ആദരവറിയിക്കുന്നു.
ഒരു നൂറു റോക്കറ്റുകള്‍ ചന്ദ്രനിലേക്കു വിടുന്നതിനേക്കാള്‍ മഹത്തരമായ ... ഇത്തരം അനുഭവങ്ങളുടെ സ്പേസ് ഷിപ്പിനെക്കുറിച്ച് അറിവു നല്‍കിയ ലേഖകന്‍ പി.ടി.ബേബിക്കും, മാതൃഭൂമി സണ്ടേ സപ്ലിമെന്റിനും ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

Saturday, October 9, 2010

വിദ്യാഭ്യാസ വിപ്ലവം !!!

നമ്മുടെ വിദ്യാഭ്യാസ രംഗം ഒരോ വര്‍ഷവും അഞ്ചു ലക്ഷം കുട്ടികളെ വരിയുടക്കലിനു വിധേയമാക്കുന്നുണ്ട് എന്നാണ് ചിത്രകാരന്റെ ഏകദേശ ധാരണ. നമ്മുടെ സ്കൂളുകളില്‍ എതാണ്ട് 60 ലക്ഷം കുട്ടികള്‍ ഇങ്ങനെ ഷണ്ഡമാക്കപ്പെട്ട അവസ്ഥയില്‍ ഇപ്പോള്‍ വിദ്യാഭാസം നടത്തുന്നുണ്ടായിരിക്കണം.അവരില്‍ രണ്ടു കുട്ടികള്‍ ചിത്രകാരന്റേതുമാ‍ണ് :) പലപ്പോഴും അധ്യാപകരുടേയോ രക്ഷിതാക്കളുടേയോ പ്രത്യേക ശ്രദ്ധകൊണ്ടോ അശ്രദ്ധകൊണ്ടോ അപൂര്‍വ്വം ചില വിദ്യാര്‍ത്ഥികള്‍ വന്ധ്യംങ്കരണത്തിനു വിധേയമാകാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് പുറത്തുവരുന്നുണ്ടാകാം. വളരെ നിസാരമായ ആ വിഭാഗത്തില്‍ നിന്നുമാണ് അപൂര്‍വ്വം രാഷ്ട്രീയക്കാരോ എഴുത്തുകരോ കലാകാരന്മാരോ,മീന്‍ കച്ചവടക്കരോ,ഓട്ടോ ഉടമകളൊ,വ്യവസായികളോ ഉണ്ടാകുന്നത്. ബാക്കിയെല്ലാം ദാസന്മാരാണ്. ലോകത്തിന്റെ മുക്കിലും മൂലയിലേക്കും തൊഴില്‍ ശക്തിയായി കയറ്റി അയക്കാനുള്ള വരിയുടച്ച് ഷണ്ഡമാക്കപ്പെട്ട ഇരുകാലി മൃഗങ്ങളെ നിര്‍മ്മിക്കിന്ന ഫാമുകളാണ് നമ്മുടെ വിദ്യാഭ്യാസ രംഗം. ഇതിനൊരറുതി വരുത്തുക എന്നത് എന്തുകൊണ്ടും വിപ്ലവം തന്നെയാണ്.

ഇന്നത്തെ കേരള കൌമുദി പത്രത്തില്‍(9.10.10)ഒന്നാം പേജില്‍ മെയിന്‍ ന്യൂസായി സര്‍വ്വകലാശാലാ പരീക്ഷാ പരിഷ്ക്കരണ കമ്മിറ്റിയുടെ ശുപാര്‍ശയായി പുസ്തകം നോക്കി പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്ന വാര്‍ത്ത വന്‍പിച്ച പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു കണ്ടതില്‍ വളരെ സന്തോഷം തോന്നി. എസ്. പ്രേം‌ലാല്‍ എന്ന ലേഖകന്റെ ബൈ ലൈനോടുകൂടിയ ഈ വിപ്ലവകരമായ വാര്‍ത്ത അതിന്റെ പ്രാധാന്യം വിവേചിച്ചറിഞ്ഞ് പ്രസിദ്ധീകരിച്ച കേരള കൌമുദി പത്രാധിപ സമിതിയെ ചിത്രകാരന്‍ പുരോഗമനാത്മക പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.

നമ്മുടെ പരീക്ഷാസംബ്രദായം വെറും ഓര്‍മ്മശക്തി പരിശോധനക്ക് വിദ്യാര്‍ത്തികളെ സജ്ജരാക്കുന്ന “തത്തമ്മേ പൂച്ച” രീതിയിലുള്ളതാണ്. ഈ സംബ്രദായത്തിലൂടെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാന്‍ കരുത്തുള്ള ഭാവി പൌരന്മാരെ സൃഷ്ടിക്കാനാകില്ല. കുറെ മന്ദ ബുദ്ധികളായ ഡോക്റ്റര്‍മാരേയും, എഞ്ചിനീയര്‍മാരെയും, നേഴ്സുമാരേയും, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരേയും, അധ്യാപകരേയും, ക്ലര്‍ക്കുമാരെയും, വക്കീലന്മാരേയും, അക്ഷര ശ്ലോകക്കാരായ സാഹിത്യകാരന്മാരേയും പന്നിപോലെ... /കൃമികളെപ്പോലെ പടച്ചുവിടുന്ന നമ്മുടെ വിദ്യാഭ്യാസ രംഗം തികഞ്ഞ തന്തരാഹിത്യത്തിന്റെ ഉദാഹരണമാണ്. ഇതിനൊരു മാറ്റം വരിക എന്നത് സാമൂഹ്യ വിപ്ലവമല്ലെങ്കില്‍ പിന്നെന്താണ് !!!

താമസംവിനാ ഈ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പുരോഗമനേച്ഛുക്കളായ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,സര്‍വ്വകലാശാലക്കും,വിദ്യാഭ്യാസ വകുപ്പിനും, മാറി മാറി വരുന്ന ഗവണ്മെന്റുകള്‍ക്കും സാധിക്കട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു. ഈ സംബ്രദായത്തിന്റെ സ്ഫോടനാത്മകമായ് ഗുണഫലങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു മനസ്സിലാകുന്ന വിധം വിവിധ മാധ്യമങ്ങളിലൂടെ ജന ഹൃദയങ്ങളിലെത്തിക്കാന്‍ നമ്മുടെ ചിന്താശേഷിയുള്ള കലാ-സാഹിത്യകാരന്മാര്‍ക്കും,എഴുത്തുകാര്‍ക്കും,വിദ്യാഭ്യാസ വിദഗ്ദര്‍ക്കും സാധിക്കട്ടെ. ഈ വാര്‍ത്ത ഇന്നത്തെ മെയിന്‍ സ്റ്റോറിയാക്കി പത്രപ്രവര്‍ത്തനത്തിനു പുരോഗമനാത്മക മാതൃക നല്‍കിയ കേരള കൌമുദിയെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കട്ടെ... !!!