Monday, August 31, 2009

ഓണത്തെക്കുറിച്ച് ചിന്തിക്കുംബോള്‍...

ഓണത്തെ എത്ര മനോഹരമായി കള്ളക്കഥകളില്‍ പൊതിഞ്ഞവതരിപ്പിച്ചാലും...
അത് ബുദ്ധധര്‍മ്മത്തിന്റെ നന്മയില്‍ സ്വതന്ത്രമായിരുന്ന ഒരു സമൂഹത്തിന്റെ
മൂര്‍ദ്ദാവില്‍ ചവിട്ടിയ ബ്രാഹമണ്യത്തിന്റെ സംസ്ക്കാര
ശൂന്യതയുടെ ഓര്‍മ്മപ്പെടുത്തലാകാതിരിക്കില്ല.

നന്മയുടെ ഒരു മാവേലി രാജ്യത്തിനു മുകളില്‍
വാമനനും, ആണും പെണ്ണും കെട്ടവനും നികൃഷ്ടനുമായ
മഹാവിഷ്ണു സങ്കല്‍പ്പത്തിന്റെ അടിമത്വത്തിലേക്കുള്ള,
ഭ്രാന്താലയത്തിലേക്കുള്ള ഒരു ചവിട്ടിത്താഴ്ത്തല്‍ !
ആ വൃത്തികെട്ട പാദങ്ങള്‍ പതിഞ്ഞത് മഹാബലിയുടെ മാത്രം സിരസ്സിലായിരുന്നില്ല ;
ജനങ്ങളുടെ ആത്മബോധത്തിന്റെ മുകളിലുമായിരുന്നു.

ഓണത്തില്‍ നിന്നും,അതിന്റെ ആഘോഷങ്ങളില്‍ നിന്നും വാമനനേയും,
മഹാവിഷ്ണുവിനേയും കാലു ചുഴറ്റി വലിച്ചെറിയാനുള്ള തന്റേടമാണ് ഈ ഓണാഘോഷത്തിലൂടെ
ആര്‍ജ്ജിക്കേണ്ടത് എന്ന് ചിത്രകാരന്‍ ആശിക്കുന്നു :)

Sunday, August 30, 2009

പുരോഗതിയുടെ ഗതികേട് !!!

പുരോഗതി എന്നും മുന്നോട്ടു നടന്നുകൊള്ളുമെന്ന് നമുക്കെല്ലാം ഒരു തെറ്റിദ്ധാരണയുണ്ട്‌.
പുരോഗതിയെ മുന്നോട്ടു നടത്താനായാണ് നമ്മുടെ സര്‍ക്കാരും,സാംസ്ക്കാരിക പ്രവര്‍ത്തകരും,
വ്യവസായ-വാണിജ്യ പ്രമുഖരും,പത്ര മാധ്യമങ്ങളും എല്ലാം യത്നിക്കുന്നതത്രേ !
പക്ഷേ,എത്രമാത്രം പുരോഗതിയെ മുന്നോട്ടു നയിക്കുന്നോ അത്രയും അധോഗതിയാണ് ഫലം.

പറയാതെ തന്നെ പുരോഗമനം നടത്തുന്നവരെയാണ് (സ്വന്തം താല്‍പ്പര്യങ്ങളാല്‍)പൊതു ഭരണം പുരോഗമിപ്പിക്കാന്‍ പ്രചോദിപ്പിക്കുക.
ഫലം, അവന്‍ പുരോഗമിച്ച് അങ്ങ് അമേരിക്കയിലെത്തും.പിന്നെ തന്തപോലും വേണ്ട പാവത്തിന് !പുതു അമേരിക്കക്കാരന്‍ !!
നമ്മള്‍(ഇന്ത്യ) വിണ്ടും അധോഗതിയില്‍.

പ്രശ്നം ലളിതമാണ്.
പുരോഗതിക്ക് മുന്നോട്ടു മാത്രമേ നടക്കാനാകു എന്നത് സര്‍വ്വസത്യമാണ്.
ഏറ്റവും പിന്നിലുള്ളവനെ പുരോഗതിയിലേക്ക് നയിക്കുംബോള്‍ മാത്രമേ സമൂഹം ഒന്നടങ്കം മുന്നോട്ട് ചലിക്കുകയുള്ളു.
വെള്ളം ചൂടാക്കുന്നതുപോലെയാണ് പുരോഗതിയുടെ കാര്യം. ഉപരിതലം ചൂടാക്കിയാല്‍ താഴെ തണുത്തവെള്ളം തണുത്തുതന്നെ കിടക്കും.ചൂടായ വെള്ളം തണുത്ത അടിത്തട്ടിലേക്ക് പോകാന്‍ ഒരിക്കലും കൂട്ടക്കില്ല.അതിന് ആകാശത്തേക്ക് നീരാവിയായി പറക്കാനേ മോഹം കാണു.

പുരോഗതിയിലേക്ക് സമൂഹത്തെ നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈവരിക്കാനാകാത്ത ദിശാബോധമാണ്
അധോഗതിയില്‍ കിടക്കുന്ന ഏതു സമൂഹത്തിന്റേയും ശാപം.
പുരോഗതിയെ സമൂഹത്തിന്റെ ഏറ്റവും പിന്നില്‍ മാത്രം ഘടിപ്പിക്കുക.
ഇന്ത്യ മുഴുവന്‍ നമ്മോടൊപ്പം പുരോഗതിയിലേക്ക് സഞ്ചരിക്കും.
വിഭാഗീയമായി നടുക്കോ ഇടക്കോ പുരോഗതിയെ ഘടിപ്പിച്ചാല്‍ സമൂഹം തുണ്ടം തുണ്ടമാകും.

ചിത്രകാരന്റെ ഇന്നത്തെ ചിന്തഫലം ബൂലോകത്തെ ഏല്‍പ്പിക്കുന്നു.
ഇനി ചിത്രകാരന്‍ ദിശാബോധം നല്‍കിയില്ലെന്നു പറയരുതല്ലോ !

Thursday, August 27, 2009

ബ്ലോഗിലെ ഭീരുക്കള്‍...സംശയ രോഗികള്‍...

1) സംശയരോഗം
2) സംശയത്തിന്റെ ത്രിമാനരൂപം
3) ഇരുട്ടുകൊണ്ടു വരക്കുന്ന ചിത്രങ്ങള്
4) ബ്ലോഗിലെ പോത്തുകള്


ഒളിഞ്ഞിരുന്നും,അകന്നിരുന്നും ഇസ്തിരിചുളിയാതെ ശ്രദ്ധേയരാകാം എന്ന സൌകര്യം ബ്ലോഗിന്റെ പ്രത്യേകതയാണ്.ഇങ്ങനെ ബ്ലോഗ് എഴുത്തുകാര്‍ ബ്ലോഗ് എന്ന മാധ്യമ ക്യാന്‍‌വാസില്‍ സൃഷ്ടിക്കുന്ന ചിത്രങ്ങള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ തന്നെ സ്ഥലജല ഭ്രമമുണ്ടാക്കുന്നതും ഏതാണ്ട് മനോരോഗത്തോടടുത്ത ദുര്‍വാശിക്കും സംശയരോഗത്തിനും അടിപ്പെടുന്നതുമാണെന്ന് ബ്ലോഗില്‍ സ്ഥിരവായന നടത്തുന്നവര്‍ക്ക് കാണാനാകുന്നു. ആരോപണങ്ങളും,പ്രത്യാരോപണങ്ങളും,സംഘം ചേര്‍ന്ന അനോണി ആക്രമണങ്ങളും,തെറിവിളിയും,അന്യബ്ലോഗര്‍മാരുടെ വ്യാജവേഷംകെട്ടലും,ബ്ലോഗര്‍മാരുടെ ഐപി.പിടിക്കലും,ജോലിതെറിപ്പിക്കലും,കേസുകൊടുക്കലും,...അങ്ങിനെ പലപല യുദ്ധമുറകള്‍ ഈ മാധ്യമത്തിന്റെ അമിതാസക്തികൊണ്ട് ബ്ലോഗര്‍മാരില്‍ കണ്ടുവരുന്നു. തന്റെ അഭിപ്രായത്തിന് എതിരഭിപ്രായം പറയുന്നവര്‍ തന്റെ ശത്രുക്കളും,അനുകൂലമായി കമന്റിടുന്നവര്‍ തന്റെ മിത്രങ്ങളുമാണെന്ന തെറ്റിദ്ധാരണയുള്ളവരാണ് മിക്ക ബ്ലോഗര്‍മാരും. സത്യത്തില്‍ നമുക്ക്
ചിന്തിക്കാന്‍ കഴിയാതിരുന്ന,അഥവ കാണാനാകത്തവശത്തെക്കുറിച്ച്,അല്ലെങ്കില്‍ നമ്മുടെ കാഴ്ച്ചപ്പാടിന്റെ വൈകല്യത്തെക്കുറിച്ചോ ദൌര്‍ബല്യത്തെക്കുറിച്ചോ അറിവു നല്‍കുന്നത് അധികവും എതിരഭിപ്രായക്കാരനായിരിക്കാം. അയാള്‍ പറയുന്നതെന്തും അനഭിമതമാണെന്ന് മുദ്രകുത്തി കണ്ണടച്ച് ഇരുട്ടാക്കാനാണ് പൊതുവെ ബ്ലോഗര്‍മാര്‍ ശ്രമിക്കുക. ഇതിലൂടെ പലരും തങ്ങളുടെ തന്നെ കണ്ണു കെട്ടുകയാണു ചെയ്യുന്നത്.ഈ അസുഖത്താല്‍ അന്ധത ബാധിച്ച് ബ്ലോഗില്‍ നിന്നുതന്നെ നിഷ്ക്രമിച്ച ഒട്ടേറെ ബ്ലോഗര്‍മാരുണ്ട്.
(പ്രത്യേകിച്ചും മഹാനായ ഈ പാവം ചിത്രകാരന്റെ രംഗപ്രവേശം സഹിക്കവയ്യാതെ ! :)

സംശയരോഗം
ഭൂമിയിലുള്ളതിനേക്കാല്‍ എത്രയോ മടങ്ങ് സംശയരോഗം ബൂലോകത്തുണ്ടെന്നു പറയാം.ഇതിനു കാരണം,ബ്ലോഗില്‍ അഭിപ്രായം പറയുന്ന വ്യക്തിയെ എത്ര പ്രകടമായി പ്രത്യക്ഷപ്പെട്ടാലും,വിശദമാക്കപ്പെട്ടാലും പൂര്‍ണ്ണമായ തലത്തില്‍ നമുക്ക് കാണാനും അറിയാനുമാകുന്നില്ല എന്നതുതന്നെയാകണം. അതേ സമയം ഒന്നോ രണ്ടോ അടി അകലത്തില്‍ എതിരഭിപ്രായം പറയുന്ന ബ്ലോഗറുടെ സാന്നിദ്ധ്യം കുന്തമുനയുമായി നമുക്കുമുന്നില്‍ പ്രത്യക്ഷനായി ജീവനോടെ നില്‍ക്കുന്നുമുണ്ട്. അരൂപിയായ ബ്ലോഗ് വ്യക്തിത്വം ശത്രുവായോ മിത്രമായോ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും വളരെയേറെയാണ്. നിസാരനും, എന്നാല്‍ ചതിപ്രയോഗത്തിലൂടെ അതിശക്തനുമാകാനുള്ള ഓരോ ബ്ലോഗറുടേയും നിലനില്‍പ്പിന്റെ വൈരുദ്ധ്യമുണ്ടാക്കുന്ന അപായ ഭീതിയായിരിക്കണം ബ്ലോഗിനെ സംശയരോഗികളുടെ ആവാസകേന്ദ്രമാക്കുന്നത്.

സംശയത്തിന്റെ ത്രിമാനരൂപം
ഭൂമിയില്‍ സംസാരിക്കുന്ന ഒരു വ്യക്തിയെ നാം കാണുകയോ കേള്‍ക്കുകയോ ചെയ്യുംബോള്‍ അയാളുടെ ഏറെക്കുറെ സാദൃശ്യമുള്ള
ഒരു ചിത്രം നമ്മുടെ മനസ്സില്‍ രൂപപ്പെടുന്നുണ്ട്.ആരാധനയുടേയൊ വെറുപ്പിന്റേയോ ഭാവുകത്വങ്ങള്‍ അയാള്‍ക്ക് കല്‍പ്പിച്ചുകൊടുത്താല്പോലും അയാള്‍ നമ്മുടെ മനസ്സിലെ ചിത്രത്തിന്റെ പരിധിക്കു പുറത്തുപോകാതെ അച്ചടക്കം പാലിക്കും. കാരണം അയാളുടെ ചിത്രം നേരിട്ട് അനുഭവപ്പെട്ട് വരച്ചതായതിനാല്‍ ഏതാണ്ട് പൂര്‍ണ്ണമാണ്. അയാളുടെ ചിന്തയെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നോ ഇല്ലയോ എന്നതൊന്നും ചിത്രം മറ്റിവരക്കനുള്ള കാരണമാകുന്നില്ല. അയാളുടെ ശരീരത്തിന്റെ ചിത്രം,അയാളുടെ സാമൂഹ്യ സ്വാധീനത്തിന്റെ വലിപ്പം അത്രയേ പൊതുവെ ആരും മനസ്സില്‍ വരക്കാറുള്ളു. അതുകൊണ്ടുതന്നെ, ഭൂമിയിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമായ നഷ്ടക്കച്ചവടമാകുംബോള്‍ മാത്രമേ നാം ഉത്തേജിതരാകാറുള്ളു.അല്ലാതെ സംഭവിക്കാറുള്ളത് അമിതമായ ആശയ ഭ്രാന്തോ,വിശ്വാസ അന്ധതയോ ബാധിച്ച മനുഷ്യരിലാണ്.

എന്നാല്‍, ബ്ലോഗിലെ ചിത്രം വളരെ വ്യത്യസ്തമാകുന്നു.ബ്ലോഗര്‍മാര്‍ക്ക് തങ്ങളുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന സഹബ്ലോഗര്‍മാരുടെ
അഭിപ്രായങ്ങളില്‍ നിന്നും, അതിന്റെ രാഷ്ട്രീയ ഭാവവ്യത്യാസങ്ങളില്‍ നിന്നും പരിമിതമായ അല്ലെങ്കില്‍ വളരെ നിസാരമായ ഒരു വ്യക്തിയുടെ രൂപം മാത്രമേ ലഭിക്കുന്നുള്ളു. ബ്ലോഗറുടെ പേരില്‍ നിന്നും ലഭിക്കുന്ന ആണ്‍ പെണ്‍ ലിംഗ വ്യത്യാസം, ജാതി മതം തുടങ്ങിയ മൂശകളുടെ അളവുകള്‍ ; നാട്,ജോലി,ജോലിസ്ഥലം തുടങ്ങിയ പ്രൊഫൈല്‍ വിവരങ്ങള്‍ ; പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍നിന്നും ലഭിക്കുന്ന വിശ്വാസപരവും ആശയപരവുമായ നിലപാടുകള്‍ തുടങ്ങിയ പ്രകടമായ/ലഭ്യമായ വിവരങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ഒരോ ബ്ലോഗറും അന്യ ബ്ലോഗറെക്കുറിച്ച് ഒരു ചിത്രം മനസ്സില്‍ വരക്കുന്നുണ്ട്. ഇത് മനസ്സിന്റെ ഒരു സ്വാഭാവിക പ്രവര്‍ത്തനമാണ്. ഭൂമിയില്‍ നിന്നും വ്യത്യസ്ഥമായി ബൂലോകത്ത് ഒരു വ്യക്തിയുടെ ഒരു ശതമാനം പോലും നേര്‍ച്ചിത്രം ലഭ്യമാകാതിരിക്കുംബോള്‍ നമ്മുടെ മനസ്സുകളില്‍ വരക്കപ്പെടുന്ന ബ്ലോഗര്‍മാരുടെ ചിത്രത്തിന്റെ അസംസ്കൃതവസ്തു എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ ചിത്രകാരന്‍ വായനക്കാരോട് ആവശ്യപ്പെടുകയാണ്.

ഇരുട്ടുകൊണ്ടു വരക്കുന്ന ചിത്രങ്ങള്‍
മുപ്പത് കൊല്ലം മുന്‍പ് വായിച്ചതാണ്, വിക്രമാദിത്യകഥയില്‍ പുഴയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു ചിത്രകാരന്‍ തന്റെ ശരീരത്തില്‍ വന്ന് ചുറ്റിയ ഏതോ തരുണീമണിയുടെ ഒരു തലനാരിഴ അടിസ്ഥാന വസ്തുവായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആ മുടിയിഴയുടെ ഉടമയായ സ്ത്രീയുടെ ബാക്കിഭാഗങ്ങള്‍ ഭാവനകൊണ്ട് പൂരിപ്പിച്ചതിലൂടെ അവളുടെ തനിമയാര്‍ന്ന ചിത്രം തന്നെ വരച്ചുവത്രെ ! അതുപോലെ എല്ലാ ബ്ലോഗര്‍മാര്‍ക്കും പ്രായോഗികപരിചയത്തിലൂടെ വളര്‍ത്തിയെടുത്ത ഭാവനയുണ്ടാകുമെന്ന് കരുതാനാകില്ലല്ലോ.
പക്ഷേ, ഏവര്‍ക്കും ഭാവനയുണ്ടെന്നു തന്നെയാണ് ഈ ചിത്രകാരന്റെ മതം. ജീവിത കാലത്ത് ആര്‍ജ്ജിച്ച അറിവും അനുഭവങ്ങളും ഒപ്പിയെടുത്ത രൂപങ്ങളും,മനസ്സിലെ ഭയത്തിന്റെ അഥവ അറിവില്ലായ്മയുടെ ഇരുട്ടും കൂട്ടിച്ചേര്‍ത്താണ് ബ്ലോഗര്‍ തന്നോട് സംവദിക്കുന്ന ബ്ലോഗറുടെ മുഴുവന്‍ രൂപം പൂര്‍ത്തിയാക്കുന്നത്. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന അപര ബ്ലോഗര്‍മാരുടെ ഭീഭത്സ ചിത്രങ്ങളില്‍ മുഖ്യഘടകം 99 ശതമാനത്തോളം സ്വന്തം മനസ്സിലെ ഇരുട്ടും ഒരു ശതമാനത്തില്‍ താഴെ യഥാര്‍ഥ ബ്ലോഗറുടെ പ്രൊഫൈല്‍ വിവരങ്ങളുമാണ് അടങ്ങിയിരിക്കുക. 2009 ലെ എകദേശ കണക്കുവച്ച് മുകളില്‍ പറഞ്ഞ ചേരുവകളാല്‍ നിര്‍മ്മിക്കപ്പെട്ട അഞ്ഞൂറോളം ബ്ലോഗ് ഭീകരന്മാരാണ് സംശയരോഗിയായ ഓരോ ബ്ലോഗറുടേയും മണ്ടക്കകത്തുകൂടി ഓടിക്കളിക്കുക ! ഇവരെ നേരിടാന്‍ ബൂലോകത്തിന്റെ ആകാശത്ത് അണിനിരക്കുന്ന മാലാഖവേഷം ധരിച്ച, നേരില്‍ പരിചയമുള്ള കുറച്ച് മിത്രബ്ലോഗര്‍മാര്‍ മാത്രമാണ് സംശയരോഗിയായ ബ്ലോഗര്‍മാരുടെ അവലംഭം ! എത്രപേര്‍ സഹായിക്കാനുണ്ടായാലും സംശയരോഗം ഒരു സാംക്രമിക രോഗമായി, യുദ്ധമായി മറ്റു ബ്ലോഗര്‍മാരിലേക്കും പകര്‍ന്നുകൊണ്ടിരിക്കും. രോഗം തലക്കുപിടിച്ചാല്‍ ശത്രുഭയത്താല്‍ ബ്ലോഗര്‍ വിറക്കും. എല്ലാ അയുധങ്ങളുമെടുത്ത് പെരുമാറിയിട്ടും ശത്രുക്കള്‍ അടങ്ങാതെവരുംബോള്‍ ചിലര്‍ ബ്ലോഗ് ഡിലിറ്റും. ബ്ലോഗ് മാന്യന്മാര്‍ക്ക് പറഞ്ഞ സ്ഥലമല്ലെന്ന് മനസ്സിലാക്കി ബ്ലോഗില്‍ നിന്നും കൂടുമാറും. (കാണാപ്പഠം പടിച്ച കയ്യിലിരുപ്പുകളെല്ലാം തീര്‍ന്നു എന്നേ ഈ പിന്മാറ്റങ്ങള്‍ക്ക് അര്‍ത്ഥം നല്‍കേണ്ടതുള്ളു.:)

ബ്ലോഗിലെ പോത്തുകള്‍
സാഹിത്യവും,കലയും സുഖിപ്പിക്കലും,എണ്ണയും കുഴംബുമിട്ട് ഉഴിയുന്നതുമാണെന്ന് ദൃഢവിശ്വാസം പുലര്‍ത്തുന്ന ബ്ലോഗര്‍മാരെയാണ്(ബ്ലോഗ് പുലി എന്നൊക്കെ വിശേഷിപ്പിക്കുന്നതുപോലെ) ചിത്രകാരന്‍ പോത്തുകള്‍ എന്നു നാമകരണം ചെയ്തിരിക്കുന്നത്. ശരീരത്തിനോ പ്രായത്തിനോ വിദ്യാഭ്യാസത്തിനോ,ജോലിക്കോ അനുസൃതമായി മനസ്സു വികസിക്കാത്ത ഈ ബ്ലോഗര്‍മാര്‍ പരംബരാഗതമായ പ്രമാണിത്വത്തില്‍ വിശ്വസിക്കുന്നവരും, മിക്കാവാറും ആനത്തഴംബോ,ജാതിവാലോ ഉള്ളവരുമായിരിക്കും.
പരംബരാഗതമായ ലക്ഷണശാസ്ത്രങ്ങള്‍ അനുസരിച്ച് വൃത്തവും, അലങ്കാരവും,നോക്കി ഉത്തമമാണെന്ന് ബോധ്യപ്പെട്ടാലെ ഇവര്‍
അന്യ ബ്ലോഗര്‍മാരെ മനുഷ്യരാണെന്ന് തിരിച്ചറിയു.ഇവരുടെ തിരിച്ചറിവില്‍ പെടാത്ത ഭീകരരൂപികളാണ് ചിത്രകാരനെപ്പൊലുള്ള
മഹാത്മാക്കള്‍ ! ശരീരത്തിന്റെ വലിപ്പത്തിന് അനുപാതമല്ലാത്ത തരത്തില്‍ ബ്ലോഗില്‍ എഴുതുന്നു എന്ന ഭീകരമായ കുറ്റം ഈ പാരംബര്യവാദികള്‍ക്ക് സഹിക്കാനാവുന്നതല്ല. ചുരുങ്ങിയപക്ഷം ഒരു ആനത്തഴംബുപോലുമില്ലാതെ നിങ്ങളിങ്ങനെ എഴുതാമോ എന്നും,കുറച്ചുകൂടി കുഴംബുതിരുമ്മി എഴുതുകയാണെങ്കില്‍ കല്‍പ്പിച്ച് പട്ടും വളയും നല്‍കി ആദരിക്കാന്‍ ഈ പോത്തുകള്‍ക്ക് അശേഷം വിരോധമില്ലെന്നും അരുളിചെയ്യും ! ഇവര്‍ക്ക് ഒരു ബ്ലോഗറെ നേരില്‍ കാണുംബോഴുണ്ടാകുന്ന സംശയരോഗംകൊണ്ട് സൃഷ്ടിച്ചെടുത്ത ഭീകരരൂപവും, പ്രത്യക്ഷത്തിലുള്ള യഥാര്‍ത്ഥ രൂപവും തമ്മിലുള്ള വിടവുകാരണം മനസ്സിലുണ്ടാകുന്ന മണ്ണിടിച്ചില്‍ സ്വബോധം നഷ്ടപ്പെടാന്‍ തന്നെ കാരണമാകാറുണ്ട്.ചീറ്റിപ്പോയ അമിട്ടുപോലെ ചിലര്‍ ചിരിച്ചു നില്‍ക്കും.ചിലര്‍ ഫ്രീസ് ചെയ്തപോലെ ! ചിലര്‍..ഇടിമുഴക്കത്തിന്റെ ശബ്ദത്തിനു പകരം ഒരു സ്ത്രണസ്വരം കേട്ടതിലുള്ള വൈക്ലബ്യത്തോടെ..ഹഹഹ..!!!
ഇവരുടെ തലക്കകത്തെ വൃത്തികേടിന്റെ ഉത്തരവാദിത്വം അപരിചിതനായ ബ്ലോഗര്‍ ചുമക്കണമെന്നാണ് :)

ബ്ലോഗിലെ ബ്ലോഗര്‍മാരുടെ യഥാര്‍ത്ഥ വ്യക്തിത്വവും,സ്വകാര്യ ജീവിതവും,ചികഞ്ഞെടുത്ത് അതുപയോഗിച്ച് മനസ്സില്‍ തെറ്റായി അന്യബ്ലോഗര്‍മാരുടെ ചിത്രം വരച്ച് തന്റെ വ്യക്തിത്വത്തിന്റെ ആപേക്ഷിക വലിപ്പം കണ്ടെത്തുക എന്ന വൃഥാവ്യായാമം നടത്തുന്നവരാണ് അധികവും. സത്യത്തില്‍ ഇതൊരു അധമ സ്വഭാവമാണ്. ബ്ലോഗര്‍മാര്‍ എഴുതുന്ന പോസ്റ്റുകള്‍ക്ക് അനുസൃതമായ തന്റെ ചിന്താഗതികള്‍ പങ്കുവച്ച് സ്വന്തം വഴിക്ക് തെന്നിയകന്നുപോകേണ്ടതിനു പകരം വ്യക്തികള്‍ക്കു ചുറ്റും പ്രതിക്ഷണം വച്ച് ആരാധിക്കണോ,അപമാനിക്കണോ എന്ന് തീര്‍ച്ചപ്പെടുത്താനുള്ള അടിമത്വപാരംബര്യത്തിന്റെ ചൊറിച്ചിലാണ് പലര്‍ക്കും.ഇന്റെര്‍ നെറ്റിലും ബ്ലോഗിലും എത്തിപ്പെട്ടിട്ടും പഴയ ശീലങ്ങളുടെ നമ്മുടെ വളഞ്ഞവാല്‍ പുറത്തുകാണിച്ചേ അടങ്ങു എന്നു ശാഠ്യമുള്ളവരെക്കുറിച്ച് എന്തു പറയാം!
ഒരേ മേഖലയില്‍ സഹകരിച്ച് നീങ്ങാനുള്ള സൌഹൃദപരമായ,അല്ലെങ്കില്‍ സ്വന്തം ജീവിതത്തിലേക്കോ ബിസിനസ്സിലേക്കോ ഒന്നിച്ചുപോകാനുള്ള ഒരു വ്യക്തിയെ കണ്ടെത്താന്‍ മാത്രമേ ഒരു ബ്ലോഗറുടെ വ്യക്തിഗത വിവരങ്ങള്‍ കൂടുതലായി അന്വേ‌ഷിക്കേണ്ട ആവശ്യം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഉണ്ടാകുന്നുള്ളു എന്നാണ് ചിത്രകാരന്റെ നിരീക്ഷണം. അതിലൂടെ അനാവശ്യമായ സംശയരോഗത്തില്‍ നിന്നും അന്യ ബ്ലോഗര്‍മാരെ ദ്രോഹിക്കാനുള്ള സാഹചര്യത്തില്‍ നിന്നും ബ്ലോഗര്‍മാര്‍ക്ക് വിട്ടു നില്‍ക്കാനാകും.

സ്വതന്ത്രവും, മാന്യവുമായ ബ്ലോഗ് സംസ്കാരത്തിനായി, ബൂലോകത്തെ സംശയരോഗം അതിന്റെ കാരണങ്ങള്‍ എന്നിവയെക്കുറിച്ച് ശരിയായ ഒരു നിലപാട് ഓരോ ബ്ലോഗര്‍ക്കും ആവശ്യമായിരിക്കുന്നു. അതില്‍ എത്തിച്ചേരുവന്‍ ചിലരെയെങ്കിലും സഹായിക്കും എന്ന പ്രതീക്ഷയിലാണ് ചിത്രകാരന്‍ ബ്ലോഗിലെ സംശയരോഗത്തിന്റെ ഘടനയിലേക്ക് വെളിച്ചം വീഴ്ത്താന്‍ ശ്രമിച്ചിട്ടുള്ളത്.ഇത് ഏതെങ്കിലും പ്രത്യേക ബ്ലോഗര്‍മാരെക്കുറിച്ചുള്ള അവലോകനമല്ല. മൊത്തം ബ്ലോഗിനെ നിരീക്ഷിച്ചതില്‍ നിന്നുമുണ്ടായ അഭിപ്രായമാണ്.
ജാഗ്രതൈ:ഈ പോസ്റ്റിലെ ചിത്രകാരന്റെ സ്വന്തമായ ആശയമാണ് സംശയരോഗത്തിന്റെ രാസഘടനയെക്കുറിച്ചുള്ളത്.ആ ആശയം വികസിപ്പിച്ച് പ്രിന്റ് മീഡിയയില്‍ വല്ലവനും ലേഖനം കാച്ചുകയാണെങ്കില്‍ ചിത്രകാരന് മതിയായ ക്രെഡിറ്റ് നല്‍കേണ്ടതാണ്.അല്ലാത്തപക്ഷം എഴുതിയവന്റേയും എഡിറ്ററുടേയും പത്ര മുതലാളിയുടേയും പിതാവിനെ അന്വേ‌ഷിച്ച് പോസ്റ്റ് എഴുതുന്നതായിരിക്കും :)
(സബ് ഹെഡിങ്ങുകള്‍ക്ക് ലിങ്കു കൊടുക്കാനുള്ള മുള്ളൂക്കാരന്റെ സൂത്രം ഒന്നു പരീക്ഷിച്ചു നോക്കാന്‍ കൂടി വേണ്ടിയാണ് ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്.)

Wednesday, August 26, 2009

പോള്‍ വധം ആട്ടക്കഥ

കീചക വധത്തിനുശേഷം ഇന്നോളമുണ്ടായിട്ടുള്ള ഏറ്റവും മികച്ച ആട്ടക്കഥ പോള്‍ വധമാണെന്നു തോന്നുന്നു.
പത്രക്കാരും,ചാനലുകളും,പോലീസും,ഗുണ്ടാകലാകാരന്മാരും തകര്‍ത്തഭിനയിക്കുന്ന പോള്‍ വധ ആട്ടക്കഥയില്‍ ലക്ഷണമൊത്ത കൊട്ടേഷന്‍ സംഘാഗങ്ങളുടേയും,
സിനിമാ-സീരിയല്‍ നടിമാരുടേയും ഭാഗം അഭിനയിച്ചുകൊണ്ടിരിക്കുന്ന കലാകാരന്മാര്‍ വര്‍ത്തമാന രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥിതിയുടെ
ഇരുളടഞ്ഞ ഭീഭത്സമായ മുഖം നമുക്ക് കാണിച്ചുതന്നിരിക്കുന്നു. നമ്മുടെ ആണത്തമില്ലാത്ത സ്ത്രൈണരാഷ്ട്രീയക്കാരുടേയും, സംബന്നകൂട്ടിക്കൊടുപ്പുകാരുടേയും വളര്‍ത്തുമൃഗങ്ങളായ കൊട്ടേഷന്‍ ഗുണ്ടകള്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കുന്ന നല്ല നാളെയെക്കുറിച്ചുള്ള ദുസ്വപ്നമാണ് ഈ ഓണക്കാലത്ത് പോള്‍ വധം ആട്ടക്കഥയിലൂടെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു രാജ്യത്ത് നീതിന്യായക്രമസമാധാനപരിപാലന വ്യവസ്ഥിതി അപര്യാപ്തമാകുംബോള്‍ അഥവ നീതി വിതരണത്തില്‍ അസംതുലിതാവസ്ഥയുണ്ടാകുംബോഴാണല്ലോ നീതിയുടെ വിതരണം കരിഞ്ചന്തയില്‍ നിക്ഷിപ്തമാകുന്നത്.പണം നല്‍കി തനിക്കിഷ്ടമുള്ള
നീതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ധനികരുടെ വാലായി ജനാധിപത്യ ഭരണ സംവിധാനം ചുരുങ്ങുംബോള്‍ സംഭവിക്കുന്ന
സാധാരണ സ്ഥിതിവിശേഷം ! നമുക്ക് പോള്‍ വധം ആട്ടക്കഥ ആവര്‍ത്തിച്ച് കണ്ട് ആസ്വദിച്ചുകൊണ്ടിരിക്കാം.
ആത്മബോധമില്ലാത്ത അടിമകളായ ജനങ്ങള്‍ക്ക് എന്തെങ്കിലുമിട്ട് ചവച്ചുകൊണ്ടിരിക്കണമെന്നേയുള്ളു.കീചക വധമോ, ഹിരണ്യവധമോ,പോള്‍വധമോ,സ്ത്രീ പീഢനമോ,തന്ത്രിയുടെ പെണ്ണുപിടിയോ,രാവണ വധമോ,രാമായണമോ,ഭാരതമോ,ഖുറാനോ,ബൈബിളൊ,നെഹൃരാജവംശ ചരിതമോ,മമ്മുട്ടി മോഹന്‍ലാല്‍ വീരേതിഹാസങ്ങളോ.... അങ്ങിനെ എന്തെങ്കിലും സ്ഥിരമായി ചുയിങ്ഗം പോലെ ചവക്കാന്‍ കിട്ടണമെന്നേയുള്ളു അടിമകള്‍ക്ക്.
പിന്നെങ്ങനെ ഭരണം നന്നാവും ? നമ്മളെങ്ങനെ നന്നാവും ???

Tuesday, August 25, 2009

ഗലീലിയോ -വിശ്വാസത്തിന്റെ നട്ടെല്ല് തകര്‍ത്ത ശാസ്ത്രജ്ഞന്‍

400 വര്‍ഷം മുന്‍പ് ലോകത്തിന്റെ അച്ചുതണ്ഡ് മാറ്റി സ്ഥാപിച്ച ഗലീലിയോയുടെ കണ്ടുപിടുത്തത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ഇന്ന്
JAയുടെ കുറിഞ്ഞി ഓണ്‍ലൈന്‍ ബ്ലോഗില്‍ ഒരു കുറിപ്പുകണ്ട് ചിത്രകാരന്‍ ആ ബ്ലോഗിലെത്തിയതായിരുന്നു. മനോഹരമായി എഴുതിയ
ഗലീലിയോ ഗലീലിയുടെ ചരിത്രം തന്നെ വിശദമായി മറ്റൊരു പോസ്റ്റില്‍ എഴുതി വച്ചിരിക്കുന്നു. ബ്ലൊഗിന് ഒരു അനുഗ്രഹമായ ആ പൊശ്റ്റിന്റെ ലിങ്ക് ചിത്രകാരന്റെ റെഫറന്‍സിനായി ഇവിടെ ചേര്‍ക്കുന്നു. ഗലീലിയോ കാലവും കാഴ്ച്ചയും

chithrakaran:ചിത്രകാരന്‍ said...

400 വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ (ആധുനിക മനുഷ്യന്റെ) ജീവിതവും
വീക്ഷണവും വിശ്വാസങ്ങളും മാറ്റിമറിച്ച മഹാനായ ഗലീലിയോയെക്കുറിച്ച് സമഗ്രമായ ആറിവു നല്‍കുന്ന
ഈ പോസ്റ്റ് വായിക്കാനായതില്‍ വളരെ സന്തോഷം. നന്ദി.
ബ്ലോഗില്‍ മതത്തിന്റേയും ജാതിയുടേയും
ഇടുങ്ങിയ ഇരുട്ടറകളിലിരുന്ന്
വര്‍ഗ്ഗീയ പ്രചരണം നടത്തുന്ന സുഹൃത്തുക്കള്‍
ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍
അവരില്‍ കുറച്ചുപേരെങ്കിലും
സ്വതന്ത്രചിന്തയുള്ള നല്ല മനുഷ്യരായേനെ !!!
10:13 PM

ജനാധിപത്യത്തിന്റെ ലേബലില്‍....

സുന്ദരജനാധിപത്യമെന്ന പേരില്‍ ജനാധിപത്യവുമായി പുലബന്ധമില്ലാത്ത
പല ആധിപത്യങ്ങളും അടിമമനസ്സുള്ള ജനങ്ങള്‍ നിവസിക്കുന്ന രാജ്യങ്ങളില്‍ നിലവില്‍ വന്നേക്കാം.
കുറ്റം ആത്മ ബോധമില്ലാത്ത ജനങ്ങളുടേതാണ്. തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തകരേയും,ഭരണാധിപന്മാരേയും,പോലീസിനേയും,
കോടതിയേയും നിയന്ത്രിക്കാനുള്ള ഇച്ഛാശക്തി അഥവ ശരിയായ രാഷ്ട്രീയ ബോധം ആദ്യമായി ഉണ്ടാകേണ്ടത് ജനങ്ങളിലാണ്.
ശരിയായ രാഷ്ട്രീയ ബോധവും,ധര്‍മ്മ ബോധവും,നീതി-ന്യായ ബോധവുമുള്ള ജനങ്ങളെ സേവിക്കാനുള്ള ജനാധിപത്യ സംവിധാനമാണ് ഒരു രാജ്യത്തിലെ സൈന്യവും,പോലീസും,ഗവണ്മെന്റും,കോടതികളുമെല്ലാം. എന്നാല്‍, ജന്മിത്വത്തിന്റേയും ജാതീയതയുടേയും നുകത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ലാത്ത നമ്മുടെ ജനങ്ങളില്‍ അത്ര വലിയ പ്രതീക്ഷയര്‍പ്പിച്ചുകൂട.അവരുടെ അടിമത്വം
മുതലാക്കി ആധിപത്യം നേടാനേ അവരുടെ പരിചാരകര്‍ മാത്രമായ ഭരണ വ്യവസ്ഥിതിയിലെ വിവിധ മെഷിനറികള്‍ ശ്രമിക്കു.
ഇതിനൊരു മാറ്റം വരാനായി ആത്മബോധമുള്ളവരുടെ സ്നേഹചിന്തകള്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് കടന്നു ചെല്ലേണ്ടിയിരിക്കുന്നു. സാംസ്ക്കാരികതയിലൂടെ ഒരു രാജ്യത്തെ ജനങ്ങളെ ശക്തരാക്ക്ക്കേണ്ട ചുമതല അറിവുള്ളവര്‍ക്കുണ്ട്.നമ്മുടേ രാഷ്ട്രത്തിന്റേ ശക്തിക്കും,ആരോഗ്യത്തിനും,വളര്‍ച്ചക്കും, സ‌മൃദ്ധിക്കും , സന്തോഷത്തിനും എന്താണ് ജനാധിപത്യത്തിന്റെ രാസഘടന എന്ന് നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.
ബി.ആര്‍.പി.ഭാസ്ക്കറിന്റെ “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍” എന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയ ചിത്രകാരന്റെ ചിന്തകളാണ് മുകളില്‍ എഴുതിവച്ചത്. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ലേഖനമാണ് “ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍”. പ്രത്യേകിച്ചും രാഷ്ട്രീയം എന്നാല്‍ പാര്‍ട്ടി രാഷ്ട്രീയമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു ജനത.

Blogger chithrakaran:ചിത്രകാരന്‍ said...

അതിപ്രധാനമായ നിരീക്ഷണമാണിത്.
നമ്മുടെ രാജ്യം ഒരു കോടതിആധിപത്യ രാജ്യമായിക്കൂട.
ജനാധിപത്യ രാജ്യം എന്നത് ജനങ്ങളുടെ ആധിപത്യം നിലവിലിരിക്കുന്ന രാജ്യം തന്നെ ആയിരിക്കണം.അത് എത്ര മോശമാണെങ്കില്‍ തന്നെയും !
കോടതിക്ക് ഒരു മദ്ധ്യസ്ഥന്റെ സ്ഥാനത്തിനേ അര്‍ഹതയുള്ളു. ആ സ്ഥാനത്തിന്റെ മഹത്വം പക്ഷഭേദമില്ലാതെ ജനങ്ങള്‍ക്ക് നീതിലഭ്യമാക്കുക എന്നുള്ളതാണ്. അല്ലാതെ തങ്ങള്‍ക്കു മുന്നില്‍ വരുന്നവരെയെല്ലാം ദാര്‍ഷ്ട്ര്യത്തോടെ കുറ്റവാളികളായും,നിരപരാധികളായും മുദ്രകുത്തുക എന്നതല്ല.നീതിക്കായി കോടതിയെ സമീപിക്കുന്നവരെ പിച്ചക്കാരെപ്പൊലെ കാണുന്ന കോടതി വ്യവസ്ഥ പഴയ സവര്‍ണ്ണ നാടുവാഴിത്വത്തിന്റേയും, ബ്രിട്ടീഷ് കൊളോണിയല്‍ പാരംബര്യത്തിന്റ്യും ശേഷിപ്പായിരിക്കാം.
കോടതിയില്‍ എത്തിപ്പെടുന്ന സാധാരണ ജനങ്ങള്‍ക്ക് ചുരുങ്ങിയത് ഒന്ന് ഇരിക്കാനോ,കോടതി നടപടികള്‍
വ്യക്തമായി കേള്‍ക്കാനോ കാണാനോ പോലുമുള്ള സൌകര്യമില്ലാത്ത നീതി നിര്‍വ്വഹണം അപരിഷ്കൃതമെന്നെ പറയാനാകു.
എന്തു തന്നെയായാലും നമ്മുടെ കോടതികള്‍
വെറും പ്രതിയെ മാത്രമല്ല,കുറ്റവാളിയെപ്പോലും
ബഹുമാനിക്കുന്ന മാനവികതയിലേക്ക് വികാസം പ്രാപിക്കേണ്ടിയിരിക്കുന്നു.അത്തരം പരിഷ്ക്കരണങ്ങള്‍ക്കായി ജനങ്ങളില്‍ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടാകേണ്ടിയിരിക്കുന്നു.
നല്ല ലേഖനം. നന്ദി.

Tuesday, August 25, 2009 7:19:00 PM IST

Monday, August 24, 2009

സനാതന ഹൈന്ദവ ശവസംസ്ക്കാരം !

നമ്മുടെ മഹത്തായ സനാതന ഹൈന്ദവ സംസ്ക്കാരത്തിന്റെ അളിഞ്ഞു ജീര്‍ണ്ണിച്ച മുഖം
പകല്‍ വെളിച്ചത്തില്‍ കാണിച്ചുതരുന്നു കിടങ്ങൂരാന്റെ ബ്ലോഗില്‍.നമ്മുടെ പുറംമ്പൂച്ചു മാത്രമായ
വൃത്തി-ശുദ്ധി നാട്യങ്ങളുടെ ജീര്‍ണ്ണമായ സാമൂഹ്യവശം മനസ്സിലാക്കാന്‍ കേരളത്തിലെ തെരുവില്‍ നാം കണ്ണടച്ച് വലിച്ചെറിയുന്ന
ഗാര്‍ഹിക വേസ്റ്റുകള്‍ കണ്ടാല്‍ മതിയാകുമെങ്കിലും, പുണ്യനദിയായി വിശേഷിപ്പിക്കപ്പെടുന്ന ഗംഗയില്‍
തള്ളുന്ന മനുഷ്യന്റെ പാതിവെന്ത മൃതദേഹങ്ങള്‍ പട്ടികള്‍ കടിച്ചുകീറുന്നത് നമ്മുടെ സാംസ്ക്കാരികതയുടെ
പൊയ്മുഖമില്ലാത്ത ചിത്രമായി കിടങ്ങൂരാന്റെ ബ്ലോഗില്‍
കാണാം. (ലോല ഹൃദയര്‍ക്ക് കാണാതിരിക്കാം)
പൊസ്റ്റ് 2009 ഫെബ്രുവരി 19 ലേതാണ്.ചിത്രകാരന്‍ ആ സമയത്ത് ബ്ലോഗില്‍ സജീവമാകാതിരുന്നതിനാലാകാം കാണാന്‍ വൈകിയത്.

Sunday, August 23, 2009

ബ്ലോഗര്‍മാരുടെ ഭ്രാന്ത് !

എല്ലാ ബ്ലോഗര്‍മാരും നിശ്ചിത അളവില്‍ ഭ്രാന്തുള്ളവരാണെന്നാണ് ചിത്രകാരന്റെ പുതിയ കണ്ടുപിടുത്തം ! കുറഞ്ഞ ഭ്രാന്ത്, കൂടിയ ഭ്രാന്ത് എന്ന വ്യത്യാസമേയുള്ളു.(ബ്ലോഗര്‍മാരുടെ ഭ്രാന്തിനെ “ബ്രാന്ത്” എന്നേ പറയാവു എന്ന് ചിലര്‍ക്ക് നിര്‍ബന്ധമാണ്. ഭ്രാന്തിന് വേലികെട്ടുന്നതില്‍ വിശ്വാസമില്ലാത്തതിനാല്‍ ചിത്രകാരന്‍ അതൊന്നും കാര്യമാക്കുന്നില്ല.)

ഓരോ ബ്ലോഗറും ഒരു ഭ്രാന്തനാണെന്ന ഈ മഹനീയ കണ്ടുപിടുത്തത്തിന്റെ ആത്മ നിര്‍വൃതിയില്‍ ചിത്രകാരന്‍ അനിര്‍വചനീയ ആനന്ദം അനുഭവിക്കുകയാണ്. ഇതുവരെ ചിത്രകാരനും ചില അപൂര്‍വ്വം കവികള്‍ക്കും മത്രമേ ഭ്രാന്തുള്ളു എന്ന സങ്കടത്തിലായിരുന്നു കഴിഞ്ഞുകൂടിയിരുന്നത്. ഈ ചിന്തഗതിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ നടത്താന്‍ കഴിഞ്ഞിരിക്കുന്നു ! സര്‍വ്വത്ര ഭ്രാന്താണ് ബൂലോകം....അങ്ങനെ, ബ്രാന്താലയം എന്ന് ബൂലോകത്തെ വിശേഷിപ്പിച്ച ആദ്യ ബ്ലോഗറാണ് ചിത്രകാരന്‍ എന്ന വസ്തുത ചരിത്രകാരന്മാര്‍ ഓര്‍ത്തുവക്കുക :)

മറ്റു മാധ്യമങ്ങളില്‍ നിന്നും ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത് ബ്ലോഗെഴുത്തില്‍ പതിയുന്ന ബ്ലോഗറുടെ വ്യക്തിത്വത്തിന്റെ വിരലടയാളമാണ്.
അന്യരുടെ കരസ്പര്‍ശമേല്‍ക്കാത്ത നിര്‍മ്മലമായ അഭിപ്രായകുഞ്ഞുങ്ങളെ ഷ്ഡിയിടാതെ(ഷഡിയുടെ അയിത്തം മാറട്ടെ.എന്നിട്ടും മാറാത്ത അയിത്ത ബോധമുള്ളവര്‍ ഉടുപ്പ് എന്ന് തിരുത്തി വായിക്കുക.) കാണണമെങ്കില്‍ ബ്ലോഗില്‍ തന്നെ വരണം.
സത്യത്തില്‍ ബ്ലോഗ് ഒരു പ്രസവ വാര്‍ഡാണ്. ആണ്‍ ബ്ലോഗര്‍മാരും, പെണ്‍ബ്ലോഗര്‍മാരും എന്ന ലിംഗവ്യത്യാസമില്ലാതെ ഏവര്‍ക്കും ക്രിയാത്മക സന്തതികളെ പ്രസവിക്കാനുള്ള ലേബര്‍ റൂം. കംബ്യൂട്ടറിലേക്ക് നേരിട്ട് രചന നടത്തുന്ന ബ്ലോഗര്‍മാര്‍ക്ക് പ്രസവവേദനയുടെ സുഖമറിയാം. എന്നാല്‍, കടലാസില്‍ എഴുതി വെട്ടിത്തിരുത്തി പകര്‍ത്തി വക്കുന്ന സിസേറിയന്‍ ഏര്‍പ്പാട് ഇഷ്ടപ്പെടുന്നവര്‍ക്ക് അത്രക്ക് സുഖം ലഭിക്കില്ല. ജോലിക്കാരെവച്ച് ബ്ലോഗ് എഴുതിപ്പിക്കുന്നവര്‍ക്ക് വാടക ഗര്‍ഭപാത്രത്തെ ആശ്രയിക്കുന്നവരെപ്പോലെ നിസാരമായ ഉടമസ്താവകാശത്തിലുള്ള ഗര്‍വ്വുമാത്രമേ ലഭിക്കു. ഇവരെ ബ്ലോഗര്‍മാരെന്നു വിശേഷിപ്പിക്കാനുമാകില്ല.

ഇങ്ങനെ ദിവസം രണ്ടു മണിക്കൂറെങ്കിലും ബ്ലോഗിലെ പ്രസവവാര്‍ഡില്‍ പോസ്റ്റുകളൊ, കമന്റുകളോ പ്രസവിച്ച് കടന്നുകളയുന്നവരെയാണ് ബ്ലോഗ് ഭ്രാന്തന്മാര്‍ എന്നു പറയുന്നത്.വെറും ബ്ലോഗ് വായനക്കാരെ ബ്ലോഗ് ഭ്രാന്തന്‍ എന്ന അംഗീകാരം നല്‍കി ആദരിക്കാനാകില്ല. എന്നാല്‍ പോസ്റ്റെഴുതിയില്ലെങ്കിലും കമന്റെഴുതുന്ന വായനക്കാരെ ഈ അംഗീകാരത്തിന് പരിഗണിക്കാവുന്നതാണ്.

സാധാരണ ഗതിയില്‍ ബ്ലോഗ് ഭ്രാന്ത് ഒരു രോഗമല്ല. കൂടുതല്‍ സമയം ബ്ലോഗിനുവേണ്ടി ചിലവഴിക്കുന്നത് ചികിത്സ ആവശ്യമായ ഒരു രോഗമാണെന്നും പറയാം. പത്ര മാസികകള്‍ വായിക്കുംബോഴും, ടിവി കാണുംബോഴും നമുക്ക് ബ്ലോഗിലെപ്പോലെ പെട്ടെന്നു പ്രതികരിക്കാനാകില്ല. പ്രതികരിച്ചാല്‍ തന്നെ അവ ഒരാഴ്ച്ചയോ രണ്ടുമാസമൊ കഴിഞ്ഞ് ചാപിള്ള പരുവത്തില്‍ പ്രസിദ്ധീകരിച്ചാല്‍ തന്നെ ആരും ഗൌനിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ബ്ലോഗില്‍ ലഭിക്കുന്ന ഉന്മാദ സുഖം(ബ്ലോഗ് ലഹരി) മറ്റു മീഡിയകളില്‍ ലഭിക്കില്ല.ജീവിതത്തിന്റെ രസം തന്നെ ഭ്രാന്തണെങ്കിലും ബ്ലോഗില്‍
ഈ ഉന്മാദ ആസക്തി നിയന്ത്രിക്കുക എന്നതാണ് ജീവിതം കുളം തോണ്ടാതിരിക്കാനുള്ള എളുപ്പവഴി :)

Saturday, August 22, 2009

വികെസി സ്ട്രീറ്റ് ലൈറ്റ് റിയലിറ്റി ഷോ!

റിയാലിറ്റി ഷോകളുടെ മലവെള്ളപ്പാച്ചിലില്‍ മിഴിച്ചിരിക്കുകയാണ് ഇന്ത്യ. ബുദ്ധിമാന്മാരേയും,പാട്ടുകാരേയും, അഭിനയക്കാരേയും,കഥാപ്രസംഗക്കാരേയും,വിശുദ്ധന്മാരേയും,മനുഷ്യ ദൈവങ്ങളേയും,അസ്സല്‍ ദൈവങ്ങാളേയും,ലോകസുന്ദരിമാരേയും,ഭര്യയേയും, ഭര്‍ത്താവിനേയും,അച്ഛനമ്മമാരേയും റിയാലിറ്റി ഷോയിലൂടെ സൃഷ്ടിച്ചെടുക്കാമെന്ന മാന്ത്രികവിദ്യയാണ് വിഷ്വല്‍ മീഡിയയിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.പന്തം കണ്ട പെരുച്ചാഴികളുടെ സമാന ബുദ്ധിയുള്ളവര്‍ക്ക് റിയാലിറ്റി ഷോ ജീവിതത്തേക്കാള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാണ്. ഒരിക്കല്‍ തങ്ങള്‍ക്കും റിയാലിറ്റി ഷോയുടെ ലോട്ടറിയടിക്കുമെന്ന മനപ്പായസം നൊട്ടിനുണഞ്ഞ് നമ്മുടെ വിഢിപ്പെട്ടിയുടെ അടിമകളായ പ്രേക്ഷകര്‍ നിലം തോടാതെ സന്തോഷിച്ചുകൊണ്ടിരിക്കുകയാണ്.
ഭൂമിതൊടാതെ അവര്‍ സന്തോഷിക്കട്ടെ !!
അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു റിയാലിറ്റി ഷോ നല്ലൊരു ആശയമായി ജന്മമെടുത്തത് ചിത്രകാരനെ സന്തോഷിപ്പിച്ചിരിക്കുന്നു.
“വികെസി സ്ട്രീറ്റ് ലൈറ്റ്” എന്ന റിയല്‍ ഷോയിലൂടെ ഇന്ത്യാവിഷന്‍ ഒരു ചരിത്രം സൃഷ്ടിക്കുകയാണ്.കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 17 തെരുവു ഗായക കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു ജീവിത ഗന്ധിയെന്നോ സാമൂഹ്യ സ്പര്‍ശിയെന്നോ വിശേഷിപ്പിക്കാവുന്ന ഒരു റ്യാലിറ്റി ഷോ. തികച്ചും കാലഘട്ടത്തിന്റെ ഒരു ഞെട്ടലായി വിഷ്വല്‍ മീഡിയയെ ഉപയോഗിക്കുന്ന... നമ്മുടെ ബോധമണ്ഡലത്തെ ശുദ്ധീകരിക്കുന്ന ധര്‍മ്മം നിറവേറ്റുന്ന തരത്തിലുള്ള ആശയമായി തോന്നുന്നു.കാലിക്കറ്റ് ലാന്‍ഡ് മാര്‍ക്ക് ബില്‍ഡേഴ്സ് ഈ 17 തെരുവു ഗായക കുടുംബങ്ങള്‍ക്കും അവരുടെ നാട്ടില്‍ കിടപ്പാടം നിര്‍മ്മിച്ചു നല്‍കുന്നു എന്ന പ്രത്യേകതക്കു പുറമേ, നമ്മുടെ സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടതും നമ്മുടെ പൊങ്ങച്ച സമൂഹത്തില്‍ തീരെ അന്തസ്സില്ലാത്തതുമായ മനുഷ്യരും നമ്മുടെ സഹോദരങ്ങളാണെന്ന തിരിച്ചറിവു നല്‍കുന്ന മഹത്തായ ആശയമായി ചിത്രകാരന്‍ ഈ സംരഭത്തെ വിലമതിക്കുന്നു. പ്രമുഖ വ്യവസായിയായ വി.കെ.സി. മുഹമ്മദ് കോയയുടെ സഹകരണത്തോടെ പ്രമുഖ പരസ്യചിത്ര നിര്‍മ്മാതാവായ സുധീര്‍ അംബലപ്പാടാണ് ഈ പുതിയ ആശയം ഉയര്‍ത്തിക്കൊണ്ട് വരുന്നത്. സുധീറിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !! വി.കെ.സി. മുഹമ്മദ് കോയയുടെ മാതൃകാപരമായ നല്ല മനസ്സിനും നന്ദി പറയേണ്ടിയിരിക്കുന്നു.
ഇന്ന് ഇന്ത്യാവിഷനില്‍ ആരംഭിച്ച വി.കെ.സി. റിയാലിറ്റി ഷോയില്‍ എഴുതിക്കാണിച്ച ഒരു വാചകം ചിത്രകാരന് വളരെ ഇഷ്ടപ്പെട്ടു. “സംഗീതം ഒന്നേയുള്ളു, അതു തെരുവിലുമുണ്ട്”

ഈ പരിപാടിയുടെ നടത്തിപ്പും,നിലവാരവും,ഭാവിയും എന്തായിരിക്കുമെന്നൊന്നും ചിത്രകാരന് പ്രവചിക്കാനാകില്ല. പക്ഷേ, ഈ ആശയം ഗംഭീരമാണ്. അതു മാത്രമാണ് ഈ പോസ്റ്റിന്റെ പ്രചോദനം.

ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 8.30 ന് ഇന്ത്യാവിഷനില്‍ പ്രകഷേപണം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് പരിപാടിയില്‍ ഇന്ന് കാണിച്ച ഭാഗങ്ങളില്‍ നിന്നും ടിവി സ്ക്രീനില്‍ നിന്നെടുത്ത ചില ഫോട്ടോകള്‍ താഴെകൊടുക്കുന്നു.

കുടുംബം മുഴുവന്‍ പാട്ടില്‍ ഒന്നാകുന്ന തെരുവുഗായകന്റെ പാട്ടിനനുസരിച്ച് മകന്‍ നൃത്തം ചെയ്യുന്നു. നൃത്തം ശാസ്ത്രീയമല്ല !!! പക്ഷേ ഇവര്‍ മനുഷ്യരാണ്.

സ്ട്രീറ്റ് ലൈറ്റില്‍ പങ്കെടുക്കുന്ന തെരുവു ഗായക കുടുംബം

തെരുവിലെ ഒരു മനുഷ്യക്കുട്ടി

പുഷ്പ പാടുന്നു

അവതാരകയും പുഷ്പ്പയും

സുധീര്‍ അംബലപ്പാട്

വികെസി.മുഹമ്മദ് കോയ

സ്ട്രീറ്റ് ലൈറ്റ് ലോഗോ

ബ്ലോഗിലെ ജാതി-മത പ്രചരണം

വിശ്വാസികളും ചര്‍ച്ചയും എന്ന തലക്കെട്ടില്‍ ബ്ലോഗര്‍ സി.കെ.ബാബു നല്ലൊരു ലേഖനം എഴുതിയിരിക്കുന്നു.
ബ്ലോഗില്‍ വിശ്വാസികളുമായുള്ള സംവാദങ്ങളില്‍ പങ്കെടുത്തുകൊണ്ടുള്ള അനുഭവങ്ങളില്‍ നിന്നായിരിക്കണം ലേഖനത്തിന്റെ പ്രചോദനമെന്നു തോന്നുന്നു. വിവിധ ജാതിമത വര്‍ഗ്ഗീയ സംഘങ്ങള്‍ നിലവില്‍ തങ്ങളുടെ വിഢിവിശ്വാസങ്ങള്‍ക്ക് ബ്ലോഗില്‍ പ്രാമുഖ്യം ലഭിക്കുന്നതിനായി വളരെ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. സത്യത്തില്‍ വളരെ കഴിവും, ആത്മാര്‍ത്ഥതയും, നമയുമുള്ള ഈ ചെറുപ്പക്കാര്‍ ഈ കുത്സിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമ്മുടെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ ചലനാത്മകത ഇല്ലായ്മയുടെ പരിണതഫലമാകാം. ഇവരുടെ വിശ്വാസം ശുദ്ധീകരിക്കാന്‍ അന്യര്‍ക്ക് കഴിയില്ലെങ്കിലും, സാംസ്കാരികതയുടെ പുനര്‍ദ്ധാരണത്തിലൂടെ പുരോഗമനവാദികള്‍ക്ക് ഇവരെ സാഹോദര്യത്തോടെ ആധുനികതയിലേക്ക് ആകര്‍ഷിക്കാനാകും. ബ്ലോഗിലെ സത്യാന്വേഷികള്‍ക്ക് അത്തരമൊരു സാംസ്ക്കാരിക നവീകരണത്തിന് കഴിയട്ടെ എന്നാശിക്കുന്നു.
സി.കെ ബാബുവിന്റെ ലേഖനത്തിന്റെ ലിങ്ക്.

സമാനമായ മറ്റു ചില പോസ്റ്റുകളുടെ ലിങ്കുകള്‍ കൂടി ചിത്രകാരന്റെ സൌകര്യാര്‍ത്ഥം താഴെക്കൊടുക്കുന്നു.
അനില്‍ അറ്റ് ബ്ലോഗിന്റെ മതനിരപേക്ഷതക്ക് കൂട്ടു ചേരാം ലിങ്ക്
വികടശിരോമണിയുടെ മത നിരപേക്ഷ ബ്ലോഗ് കൂട്ടായ്മ ലിങ്ക്.

chithrakaran:ചിത്രകാരന്‍ said...

വിശ്വാസിയോട് തര്‍ക്കിച്ചു സമയം കളയുന്നതില്‍ കാര്യമില്ല. ആധുനിക ശാസ്ത്രീയ കാഴ്ച്ചപ്പാടുള്ള ഒരാളെ സംബന്ധിച്ച് വിശ്വാസി പലകാരണങ്ങളാല്‍ ചിന്താശേഷി കുറഞ്ഞുപോയ ഒരു സഹജീവിയാണ്.ഭയം കാരണമോ,സാമൂഹ്യ വിലക്കുകള്‍ കാരണമൊ മനസ്സിന്റെ നവീകരണത്തിന്റെ വാതില്‍ അടഞ്ഞുപോയ
വിശ്വാസിയെ നമുക്ക് ഒന്നും ബോധ്യപ്പെടുത്താനാകില്ല.
വിശ്വാസി താന്‍ അറിവില്ലാത്തവനും ചിന്താശേഷി മരവിപ്പിക്കപ്പെട്ടവനുമാണെന്ന് സ്വയം തിരിച്ചറിയുന്ന നിമിഷത്തില്‍ മാത്രമേ അയാളുടെ മനസ്സിന്റെ വാതില്‍ തുറക്കപ്പെടുന്നുള്ളു. അതു സംഭവിക്കാത്ത കാലത്തോളം ഇറച്ചിക്കോഴികളായും, കുറുക്കന്മാരായും ദൈവത്തിനും,പുരോഹിതര്‍ക്കുമായി ജീവിക്കാനുള്ള നിയോഗമാണ് വിശ്വാസിക്ക് തിരഞ്ഞെടുക്കാനുള്ളത്.

അതായത് മതവിശ്വാസം എന്നത് അടിമത്വത്തിനു കീഴിലുള്ള അച്ചടക്കത്തോടെയുള്ള ജീവിതമാണ്.
അവര്‍ക്ക് ഇരുട്ട് പ്രകാശത്തേക്കാള്‍ സുഖപ്രദമാണ്.
എണ്ണപ്പണത്തിന്റെ അനര്‍ഹമായ സൌഭാഗ്യം നമ്മുടെ വിശ്വാസികളെ കൂടുതല്‍ വിഢികളും മന്ദബുദ്ധികളുമാക്കാന്‍ കാരണമായിരിക്കുന്നു.
ശാസ്ത്രത്തിന്റെ അക്ഷരമാല ദഹിക്കാത്തവനുപോലും ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ സാങ്കേതിക സഹായം വിരല്‍ തുംബില്‍ ലഭിക്കാന്‍ അനര്‍ഹമായ സംബത്ത് ഇടവരുത്തിയിരിക്കുന്നു. മന്ദ ബുദ്ധി അതും തന്റെ മതവിശ്വാസത്തിലെ പ്രപഞ്ചത്തിന്റെ ഉടമയായ ഭഗവാന്റെ കൃപാകടാക്ഷമാണെന്നു ധരിച്ച്, ആധുനിക വാര്‍ത്താവിനിമയ സംവിധാനമായ ഇന്റെര്‍നെറ്റില്‍ പോലും മതവിശ്വാസത്തിന്റെ വിഡ്ഢിത്തം എഴുതിപ്പിടിപ്പിക്കാന്‍ പണത്തിന്റെ ഹുങ്ക് ഉപയോഗപ്പെടുത്തുന്നു.

ജീവിതത്തില്‍ ഒരു മൊബൈല്‍ ഫോണ്‍ പോയിട്ട് ഒരു തീപ്പെട്ടികൊള്ളിപോലും കണ്ടിട്ടില്ലാത്ത പ്രാകൃതരായ പഴഞ്ചന്‍ പ്രവാചകന്മാരേയും , അവന്റെയൊക്കെ പ്രപഞ്ചദര്‍ശനങ്ങളേയും സത്യമാണെന്നു സ്ഥാപിക്കാന്‍ നെറ്റില്‍ വരുന്ന വിശ്വാസികളെ മനോരോഗികളായി കണ്ട് സഹതപിക്കുക മാത്രമേ കഴിയു.

പോരേ ബാബു...? ചിത്രകാരന് ബാബുവിന്റെ ലേഖനം വായിച്ചപ്പോള്‍ ഇങ്ങനെയൊക്കെയാണ് ചിന്തിക്കാന്‍ കഴിയുന്നത് ! ഇതൊരു രോഗമാകാതിരിക്കട്ടെ എന്ന് സര്‍വ്വശക്തനായ പടച്ചോനോട് പ്രാര്‍ത്ഥിക്കട്ടെ :) ഹഹഹ....

August 21, 2009 8:33 PM

chithrakaran:ചിത്രകാരന്‍ said...

നമ്മളെല്ലാവരും മനുഷ്യന്മാരാണെന്നും,ഒരൊറ്റ സമൂഹമാണെന്നും പറയുംബോള്‍ നമ്മുടെ വിഭാഗീയതയുടെ അതിരുകള്‍ തല്‍ക്കാലത്തേക്ക് ഇല്ലാതാകുന്നുണ്ട്.
ഉപരിപ്ലവമായ മാന്യതാപ്രകടനത്തിന്റെ ഭാഗമായെങ്കിലും
നാമെല്ലാം മനുഷ്യരാണെന്ന് കുറച്ചുനേരത്തേക്കെങ്കിലും
വിശ്വസിക്കാനാകുംബോള്‍ വലിയൊരു സാമൂഹ്യ നന്മയാണ് സംഭവിക്കുന്നത്. വികട ശിരോമണിയുടേയും,
അനിലിന്റേയും, ബന്ധപ്പെട്ട മറ്റു സുഹൃത്തുക്കളുടേയും ഈ ക്രിയാത്മകചിന്ത മറ്റൊരു വിഭാഗീയതയായിത്തീരും എന്ന് ചിത്രകാരന് തോന്നുന്നില്ല. മനസ്സില്‍ വിഭാഗീയതയും ജാതീയതയും ഒളിപ്പിച്ചുവക്കുന്നവര്‍ക്ക് ഒരു പക്ഷേ അത്തരം സംശയങ്ങളുണ്ടാകുക സ്വാഭാവികമാണ്.

ഇത്തരം വിഭാഗീയ-വര്‍ഗ്ഗീയ-സംശയ ചിന്തക്കാരെ കൂടി ഉള്‍ക്കൊള്ളാനാകുന്ന വിധത്തില്‍, അവരെ കൂടി തങ്ങളുടെ അവിഭാജ്യഭാഗമായി മനസ്സിലക്കി സ്നേഹിക്കാനും, വ്യക്തി ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ആശയവിനിമയം നടത്താനും, ആത്മാര്‍ത്ഥ സൌഹൃദം നിലനിര്‍ത്താനും കഴിയുന്ന വിധം ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് കഴിയട്ടെ എന്നാണ് ചിത്രകാരന്റെ ആഗ്രഹം.
ഇങ്ങനെയൊരു സൌഹൃദം നിലനിര്‍ത്താന്‍ നാം നിലവില്‍ അന്യ ജാതി-മത-രാഷ്ട്രീയ-വര്‍ഗ്ഗീയ അംഗങ്ങളെ മുഖ്യസ്തുതി നടത്തുന്ന കപടമായ പ്രീണന തന്ത്രങ്ങളാണ് അവലംഭിച്ചുവരുന്നത്. ഈ പ്രീണന രീതി നമ്മുടെ സമൂഹത്തെ മനുഷ്യത്വവും,സ്നേഹവും,നന്മയും നശിപ്പിച്ച് കാപട്യത്തിന്റെ വര്‍ഗ്ഗീയ വീതംവയ്പ് സംഘങ്ങളുടെ
വ്യഭിചാരശാലയാക്കിയിരിക്കുന്നു.

ഇന്നത്തെ വ്യവസ്ഥിതിയില്‍ മാന്യത എന്നത് കപടമായ പെരുമാറ്റ വൈദഗ്ദ്യത്തിന്റെ
സര്‍ക്കസ്സു മാത്രമാണെന്ന് നമുക്കറിയാം.
(അതുകൊണ്ടാണല്ലോ ബ്ലോഗില്‍ കപട മാന്യനാകേണ്ടെന്ന് ചിത്രകാരന്‍ തീരുമാനിച്ചത് :)

ഈ കപട സദാചാരത്തെ സത്യസന്ധതകൊണ്ട് പകരംവക്കാന്‍,സത്യത്തെ ബഹുമാനിക്കുന്ന പരസ്പ്പര ബഹുമാനത്തിന്റെ, വ്യത്യസ്ത ചിന്താഗതിക്കാരുടെ, വിശ്വാസക്കാരുടെ, എല്ലാവരും മനുഷ്യരാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലാത്ത ഒരു കൂട്ടായ്മക്ക് സാധിക്കും. പരസ്പ്പരം സംശയിക്കാതിരിക്കാന്‍, ശത്രുത തോന്നാതിരിക്കാന്‍...
ഈ പൊതുവേദിയിലെ വ്യക്തിപരമായി പരാമര്‍ശിക്കാതെയുള്ള ആശയവിനിമയ സാധ്യത ഉപയോഗപ്പെടുത്താനാകും.

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുബോഴും,അതെഴുതിയ ബ്ലോഗര്‍മാരെ മനുഷ്യസഹോദരനാണെന്ന ഉറച്ച ബോധത്തോടെ
ബഹുമാനിക്കാനും, സത്യസന്ധമായും സ്നേഹത്തൊടെയും അവരോട് വ്യക്തിപരമായി അടുപ്പം സൂക്ഷിക്കാനും കഴിയുന്ന പക്വമായ ഒരു സാംസ്ക്കാരികതയിലേക്ക് ഉയരാന്‍ ബ്ലോഗ്ഗര്‍മാരെ പ്രാപ്തമാക്കുന്നതില്‍ അനിലും,വികട ശിരോമണിയും വിഭാവനം ചെയ്യുന്ന ഈ സെക്കുലര്‍ കാഴ്ചപ്പാടിന് ആവശ്യത്തിന് ആഴവും പരപ്പുമുണ്ടാകട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.

ഇത്രയും എഴുതിയതുകൊണ്ട് ഈ കൂട്ടായ്മയുടെ രഹസ്യഅജണ്ട ചിത്രകാരന്റേതാണെന്ന് ചില സംശയ രോഗികളെങ്കിലും സംശയിച്ചുപോകും !!!

അതു ചിത്രകാരന്റെ കുറ്റമല്ലെന്ന് നന്മയുടേയും,സത്യത്തിന്റേയും,സ്നേഹത്തിന്റേയും ആരാധകനായ ചിത്രകാരന്‍ 100% ഉറപ്പുതരുന്നു :)

August 22, 2009 8:03 PM

Delete


Friday, August 21, 2009

എങ്ങനെ മലയാളത്തില്‍ ബ്ലോഗാം...കണ്ണൂരാന്റെ പുസ്തകം


കേരള ബ്ലോഗ് അക്കാദമി എന്ന ആശയത്തിന്റെ സ്ഥാപകാഗങ്ങളില്‍ ഒരാളും, ഒട്ടേറെ ബ്ലോഗ് ശില്‍പ്പശാലകളിലൂടെ
മലയാളം ബ്ലോഗിങ്ങിനെക്കുറിച്ച് പുതിയ ബ്ലോഗര്‍മാര്‍ക്ക് സരസമായി ബ്ലോഗ് പാഠങ്ങള്‍ പകര്‍ന്നു നല്‍കിയയാളുമായ കണ്ണൂരാന്റെ (ബാബുരാജ്) എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്ന പുസ്തകം ഡിസി. ബുക്സ് ഈ മാസം 27 ന് കൊല്ലത്തുവച്ച് പ്രകാശനം ചെയ്യുന്നു. ഡോക്റ്റര്‍.ബി.ഇക്ബാലാണ് പുസ്തകം എഡിറ്റു ചെയ്തിരിക്കുന്നത്.
മലയാളം ബ്ലോഗിങ്ങിന് ജനകീയമായ പ്രചരണം നല്‍കുന്ന ഈ സംരഭത്തെ മലയാളികള്‍ സഹര്‍ഷം സ്വാഗതം ചെയ്യും എന്നതില്‍ സംശയമില്ല.
കണ്ണൂരാന് ചിത്രകാരന്റെ ഹാര്‍ദ്ദവമായ അഭിവാദ്യങ്ങള്‍ !!! പുസ്തകത്തിനും :)

മനോരമ ഓണ്‍ലൈനില്‍ വന്ന റിവ്യു ലിങ്ക് ഇവിടെ.

Wednesday, August 19, 2009

റേഡിയോ കണ്ടുപിടിച്ചത് ഇന്ത്യക്കാരന്‍ ?

നാറാ‍ണത്തു ഭ്രാന്തന്‍ എന്ന ബ്ലോഗില്‍ മാര്‍ക്കോണിക്കു മുന്‍പ് റേഡിയോ കണ്ടുപിടിച്ചത് സത്യത്തില്‍ ജഗദീഷ് ചന്ദ്രബോസ് എന്ന ഇന്ത്യക്കാരനാണെന്ന് ചില തെളിവുകള്‍ നിരത്തി സ്ഥാപിച്ചു കാണുന്നു. കൂടുതല്‍ ആധികാരികതക്കും, അന്വേഷണത്തിനും വേണ്ടി ഭ്രാന്തന്റെ പോസ്റ്റ് കാരണമാകട്ടെ എന്നാശിക്കുന്നു.
കൂടുതല്‍ ആധികാരികമായ അറിവിനായി വരുണ്‍ അഗര്‍വാളിന്റെ ലേഖനത്തിന്റെ ലിങ്കും നാറാണത്തുഭ്രാന്തന്റെ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. സത്യാവസ്ഥ അറിയേണ്ടിയിരിക്കുന്നു.
chithrakaran:ചിത്രകാരന്‍ August 19, 2009 6:40 PM

നാറാണത്തു ഭ്രാന്താ...,
വിലപ്പെട്ട ആറിവുകളാണല്ലോ ഈ പോസ്റ്റിലൂടെ ബൂലോകത്തെ അറിയിച്ചിരിക്കുന്നത് !
ബ്ലോഗില്‍ പ്രസിദ്ധീകരണം വ്യക്തിഗതമായതിനാല്‍
ആധികാരികമായി എന്തു ലിങ്കുണ്ടായാലും
ജനം കാര്യമാക്കില്ല.
അതുകൊണ്ടുതന്നെ വിസ്തരിച്ച തെളിവുകളോടെ,
ഭ്രാന്തനോ, മറ്റു വല്ല സുമനസ്സുകളോ ഇതൊരു
സമഗ്ര ലേഖനമായി പ്രമുഖ പത്രമാധ്യമങ്ങളിലൂടെ
പ്രസിദ്ധീകരിക്കട്ടെ എന്ന് (ദുര)അഭിമാനത്തോടെ
ആശിക്കുന്നു.
ഈ പോസ്റ്റിന് വളരെ വളരെ നന്ദി.
തലക്കെട്ട് ബൂലോകത്ത് ഉചിതം തന്നെ !
സസ്നേഹം.

Tuesday, August 18, 2009

കേരളത്തിന്റെ ബുദ്ധി മാന്ദ്യം !

മലയാളിയുടെ ബുദ്ധി മാന്ദ്യത്തിന്റെ തീവ്രതയും വ്യാപ്തിയ്യും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കുള്ള മാര്‍ഗ്ഗം വളരെ സുഗമമാണ്. നമ്മുടെ ടീവി ചാനല്‍ സീരിയല്‍ നിര്‍മ്മാതാകളെക്കാള്‍ മലയാളിയുടെ ബുദ്ധിമാന്ദ്യം കണിശമായ അളന്ന ആരും തന്നെയുണ്ടാകില്ല. ജനത്തിന്റെ ഹൃദയമിടിപ്പുകള്‍ എത്ര വിദഗ്ദമായാണ് ഈ സാംസ്ക്കാരിക മയക്കുമരുന്ന് നിര്‍മ്മാതാക്കള്‍ അറിയുന്നത് എന്ന് നേരിട്ടറിയാന്‍ നമ്മുടെ ടീവി ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന ഇവരുടെ ഭക്തി സീരിയലുകള്‍ പത്തുമിനിട്ട് കണ്ടാല്‍ മതിയാകും. സാമാന്യബോധത്തിനു നിരക്കാത്ത അന്ധവിശ്വാസങ്ങളുടേയും കെട്ടുകഥകളുടേയും ഉളിപ്പില്ലാത്ത കെട്ടുകാഴ്ച്ച കണ്ടിരിക്കുന്ന മലയാളിയുടെ ബുദ്ധി നിലവാരത്തെക്കുറിച്ച് ലജ്ജ തോന്നി, ബുദ്ധിയുള്ളവര്‍ എന്തെങ്കിലും അക്രമം ചെയ്യേണ്ടതാണ്. കാരണം അത്രക്കും നിലവാരം കുറഞ്ഞ ഭക്തിവിഷമാണ് ചാനലുകള്‍ നമ്മുടെ ജനങ്ങളുടെ മണ്ടയിലേക്ക് കോരിയൊഴിക്കുന്നത് ! പുരോഗമന പ്രസ്ഥാനങ്ങളൊക്കെ ചത്തുപോയതുകൊണ്ടാകും നമുക്കൊരു പ്രതിഷേധം പോലും ഈ ചാനലുകളെ അറിയിക്കാന്‍ കഴിയാത്തത്. അതോ ജനം അടിമത്വത്തിലേക്ക് കുഴഞ്ഞുവീഴുന്നത് രാഷ്ട്രീയ പരാന്നജീവികള്‍ക്ക് കൂടുതല്‍ അടിമഅണികളെ സംഭാവന ചെയ്യുമെന്ന തിരിച്ചറിവോ ?
എന്തായാലും , സവര്‍ണ്ണ ചിന്തയുടെ മഹത്വവല്‍ക്കരണമാണ് ഈ സീരിയലുകളുടെയെല്ലാം രാഷ്ട്രീയം. വിവിധ ഹിന്ദു ദൈവങ്ങളുടെ മാഹാത്മ്യവും, അല്‍ഫോസയും പരിശുദ്ധമായിരിക്കേണ്ട നമ്മുടെ ധര്‍മ്മബോധത്തെ വെറും ചരക്കാക്കി തീര്‍ക്കുന്നു. ആത്മീയതയെ വ്യഭിചരിക്കുന്നു.

Friday, August 14, 2009

ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക !!!

അടുക്കള കഥ പറയുംബോള്‍ എന്ന നല്ലൊരു ബ്ലോഗ് കണ്ടു. അമ്മയെ സൃഷ്ടിക്കുന്ന മക്കള്‍ എന്ന പേരില്‍ അതിലെ ഒരു പോസ്റ്റ് വായിച്ചു. വളരെ വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാട് കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. അടുക്കളയില്‍ നിന്നും കുട്ടിക്കഥയിലൂടെ സഞ്ചരിച്ച് പ്രാദേശിക ദേശീയ അന്തര്‍ദ്ദേശിയ അതിരുകള്‍ പൊളിച്ച്കളഞ്ഞ്, മനുഷ്യമനസ്സിലെ സെണ്ട്രല്‍ ജയിലിന്റെ മതില്‍ മായ്ച്ചുകളയുന്ന ആസ്നേഹത്തിന്റെ വഴി ചിത്രകാരന് വളരെ ഇഷ്ടപ്പെട്ടു.
ഒരു പക്ഷേ, കാല്‍പ്പനികമെന്ന് തോന്നാമെങ്കിലും, അതിലെ ശത്രുക്കളെ സൃഷ്ടിച്ചവരെ കണ്ടുപിടിക്കാനുള്ള , തിരിച്ചറിവിന്റെ ആഹ്വാനമാണ് പോസ്റ്റിനെ മഹത്വമുള്ളതാക്കുന്ന ഘടകം എന്നു തോന്നുന്നു.
ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക എന്നത് അനേക തലങ്ങളുള്ള ഒരു അന്വേഷണത്തിന്റെ തുടക്കമായി അനുഭവപ്പെടുന്നു. സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിലാണ് ആ പോസ്റ്റ് എഴുതിയിരിക്കുന്നതെങ്കിലും, എക്കാലത്തേക്കും പ്രസക്തമായ ചിന്ത !

chithrakaran:ചിത്രകാരന്‍ said...

അതിമനോഹരമായിരിക്കുന്നു നിങ്ങളുടെ മാനവിക ചിന്തകള്‍. നമ്മുടെ ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയാനുള്ള ചരിത്രബോധം ആര്‍ജ്ജിക്കുകതന്നെയാണ് സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ആദ്യ പടി.
എന്നാല്‍ ...അക്ഷരാഭ്യാസവും, പുരോഗതിയും, പണവും, ആധുനിക സുഖ സൌകര്യങ്ങളും തലപുണ്ണാക്കി, അദ്ധ്വാനിക്കാതെ ലഭിച്ച ജനം അടിമത്വത്തിന്റെ ഭൂതത്തിന്റെ തണലില്‍ സുരക്ഷിതബോധത്തോടെ തിമര്‍ത്ത് ഉല്ലസിക്കുകയാണ്.
ശത്രുക്കളെ സൃഷ്ടിക്കുന്നവര്‍ ബോംബുമിട്ഠയിയും,രോഗാണു മഴയും നല്‍കി എന്നാണാവോ നമ്മെ കുടിയൊഴിപ്പിക്കുക !

നാഷണല്‍ ഹെല്‍ത്ത് സര്‍വ്വിസ് NHS(National Health Service)

യയാതിപുരം ബ്ലോഗില്‍ ഡോ.കാനം ശങ്കര പിള്ള ആരോഗ്യ രംഗത്ത് ലോകത്തിന് മാതൃകയായ ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിനെക്കുറിച്ച് നല്ലൊരു പോസ്റ്റെഴുതിയിരിക്കുന്നു. റെഫറന്‍സിന് ഉപയോഗപ്പെടുമെന്നതിനാല്‍ അതിന്റെ ലിങ്ക് ഇവിടെ സൂക്ഷിക്കുന്നു.
chithrakaran:ചിത്രകാരന്‍ പറഞ്ഞു...

മഹത്തരമായ പോസ്റ്റ് എന്നേ ചിത്രകാരനു പറയാനാകുന്നുള്ളു.
ഇവിടെ കല്‍ക്കരി തൊഴിലാളിയോ,കൈവണ്ടിക്കാരനോ,ബാര്‍ബര്‍മാരോ,പശുവിനെ കറക്കുന്നവനോ, റബ്ബറു വെട്ടുന്നവനോ
ഇടതുപക്ഷ ഭരണത്തിലൂടെ അധികാരത്തില്‍ വരില്ലല്ലോ ഡോക്റ്റര്‍.അവരെല്ലാം കൂലികളല്ലേ ? മന്ത്രിയെന്നാല്‍ ഒരു ഗമയൊക്കെ വേണ്ടേ...? നമ്മുടെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് നംബൂതിരിയോ,നായനാരോ,ഐസക്കോ,ശ്രീമതിയോഒക്കെയല്ലേ മന്ത്രി പരുവത്തിലുള്ളൂ.

ഏതായാലും ഇത്ര മാതൃകാപരമായ ആരോഗ്യ പരിപാലന വ്യവസ്തയുള്ള ബ്രിട്ടണിലെ ചികിത്സാരീതിയെക്കുറിച്ച് അറിവു നല്‍കിയതിനും, ധാര്‍മിക ശക്തിയോടെ ജനപക്ഷത്തു നിന്നും ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ അഭിവാദ്യങ്ങള്‍...!!!

മനുഷ്യപക്ഷ ശ്രദ്ധക്ക് !!

സ്ത്രീകളെ മാത്രമല്ല, ശത്രുവിനെപ്പോലും പ്രീണനത്തിലൂടെയാണ് കീഴടക്കേണ്ടതെന്ന് നിലവാരം കുറഞ്ഞ കച്ചവട സംസ്ക്കാരം നമ്മെ പഠിപ്പിക്കുന്നു. ഈ പ്രീണന വിദ്യ നമ്മുടെ സമൂഹത്തിന്റെ ശക്തി തന്നെ ചോര്‍ത്തിക്കളഞ്ഞ അവസ്ഥയാണിന്നുള്ളത്.
സ്ത്രീയെ പ്രീണിപ്പിച്ചും, പ്രോത്സാഹിപ്പിച്ചും അനായാസം നിയന്ത്രിക്കാം എന്നത് ശരിയാണ്. പ്രീണനത്തിലൂടെ സ്ത്രീയില്‍ തന്ത്രപരമായ വിജയം നേടാം എന്നത് ആര്ത്മാര്‍ത്ഥതയോ,സത്യസന്ധതയോ ഇല്ലാത്ത കാപട്യമായെ ചിത്രകാരനു തോന്നിയിട്ടുള്ളു. പ്രീണനം ശീലിച്ചവര്‍ക്ക് പ്രീണനത്തെ മാത്രമേ സ്നേഹമായി ഉള്‍ക്കോള്ളാനാകു എന്നൊരു പ്രത്യേകതയുമുണ്ട്. പ്രീണനത്തിന് താഴ്ച്ചകള്‍ അനുവദിനീയമല്ലാത്തതിനാല്‍ വീഴ്ച്ചകളുടെ സാധ്യത വളരെ കൂടുതലാണ്. നമ്മുടെ സമൂഹം പൊങ്ങച്ചത്തില്‍ കൂടുതല്‍ അഭിരമിക്കുന്നത് ഈ പ്രീണന വിദ്യയുടെ ഉള്ളടക്കം പൊള്ളയായതുകൊണ്ടായിരിക്കണം.
സ്ത്രീപുരുഷ സമത്വത്തില്‍ അധിഷ്ടിതമല്ലാത്ത പഴഞ്ചനായ കുടുംബ സങ്കല്‍പ്പ പ്രകാരം എഴുതിയ പോസ്റ്റെന്ന പേരില്‍
ഒരു ഡോക്റ്ററുടെ ബ്ലോഗ് കുറിപ്പിനെക്കുറിച്ച് രാജീവ് ചേലനാട്ടിന്റെ ബ്ലോഗില്‍ ചര്‍ച്ച നടക്കുന്നു.
സ്ത്രീകളിലെ സ്ത്രൈണത വറ്റുന്നത് നമ്മുടെ സമൂഹത്തിന്റെ ശാപമായി തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഡൊക്റ്റര്‍ എഴുതിയ കാഴ്ച്ചപ്പാട് കുടുബത്തിലെ പുരുഷന്‍ മാത്രം ജോലിക്കുപോകുന്ന കുടുംബ വ്യവസ്ഥിതിപ്രകാരം ശരിയാണെന്നൊരു കമന്റിട്ട് സ്ത്രീപക്ഷ ചിന്തയുള്ള സകല ബ്ലോഗര്‍മാരുടേയും ശാപം ചിത്രകാരന്‍ ഏറ്റെടുക്കാനുള്ള ഒരു ശ്രമം നടത്തി. മലയാളിയുടെ മദ്യാസക്തിയും, സ്ത്രീ പീഢന വ്യഗ്രതയും , സ്വര്‍ണ്ണ ഉപഭോഗത്തിലെ ഭ്രാന്തും
നമ്മുടെ സ്ത്രീ പ്രീണനത്തിന്റെ പരിണത ഫലങ്ങളാണെന്ന തോന്നലുള്ളതുകൊണ്ട് ഈ വിഷയത്തിലുള്ള വിവിധ കാഴ്ച്ചപ്പാടുകളുള്ള അവതരണം ബൂലോകത്ത് നടക്കട്ടെ എന്നാശിക്കുന്നു.
ചേലനാട്ടിന്റെ പോസ്റ്റിലിട്ട കമന്റ് താഴെ:
chithrakaran:ചിത്രകാരന്‍ said...

ആ ഡോക്റ്റര്‍ സത്യസന്ധമായി തന്റെ വീക്ഷണം അവതരിപ്പിച്ചതല്ലേ ? അതിനെന്തിനാണ് അയാളെ അപ്പോത്തിക്കിരിയും പഴഞ്ചനുമായി ചവറ്റു കൂടയിലേക്ക് എഴുതി തള്ളുന്നത്!
അയാള്‍... പുരുഷന്‍ ജോലി പുറത്ത് ജോലി ചെയ്യുന്നതും,സ്ത്രീ വീട്ടില്‍ കുടുബകാര്യങ്ങള്‍ നോക്കി നടത്തുന്നതുമായ പഴയതും എന്നാല്‍ ഇപ്പോഴും അപൂര്‍വ്വമല്ലാത്തതുമായ കുടുബ സാഹചര്യത്തിലിരുന്ന്
വളരെ സദുദ്ധേശപരമായി തന്റെ കാഴ്ച്ചപ്പാട് വിശദീകരിച്ചതല്ലേ?
ഇന്നത്തെ കാലത്തുള്ള നമുക്ക് പരിചിതമായ ഭാര്യയും ഭര്‍ത്താവും ജോലിചെയ്യുന്ന കുടുബത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടല്ല അദ്ദേഹം പറഞ്ഞതെന്ന് നേരാണ്.
ആ പശ്ചത്തലത്തില്‍ നിന്നും വേറൊരാള്‍ക്ക് കുടുബത്തിന്റെ സുഗമമായ ഒഴുക്കിനായുള്ള നിര്‍ദ്ദേശങ്ങള്‍ സ്വന്തം കാഴ്ച്ചപ്പാടായി എഴുതുകയോ ബ്ലോഗില്‍ പോസ്റ്റുകയോ ചെയ്യാമല്ലോ.

അയാളെ അടച്ഛാക്ഷേപിക്കുന്നക്കുന്നവര്‍ പുറം തൊഴിലെടുത്തു ജീവിക്കുന്ന ദംബതികളുടെ ഞാണിന്മേല്‍ കളിപോലുള്ള കോമ്പ്രമൈസ് കൊണ്ട് തട്ടിപ്പൊതുക്കി മുന്നോട്ടുകൊണ്ടുപോകുന്ന ശീതയുദ്ധസമാനമായ ദാംബത്യങ്ങള്‍ കാണാതെ പോകുന്നതെന്ത് ! അമ്മയുടെ സ്നേഹ സാമീപ്യമറിയാതെ വളരുന്ന മക്കളുടെ കാര്യങ്ങള്‍ മൌനം കൊണ്ട് അടച്ചുവക്കുന്നതെന്ത്.
സാമൂഹ്യവും സാംബത്തികവുമായ കാരണങ്ങളാലാണെങ്കിലും
തന്റെ ഇണയെക്കൂടി പുറം ജോലിക്ക് പറഞ്ഞുവിടേണ്ടി
വരുന്നത് പലപ്പോഴും കുടുമ്ബത്തിലെ പുരുഷന്റെ കഴിവുകേടുകൊണ്ടുകൂടിയല്ലേ?; കാലത്തിന്റേയും,സമൂഹത്തിന്റേയും.

ഓരോ കുടുംബവും സമൂഹത്തെ നിര്‍മ്മിക്കുന്ന ഒരു സ്ഥാപനമാണ്.അതുകൊണ്ടുതന്നെ സമൂഹത്തിന്റെ സുസ്ഥിരത കുടുബത്തിന്റെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു.കുടുംബം സ്നേഹവും സുരക്ഷയും മാത്രം മൂലധനമായി തുടങ്ങാവുന്ന സ്ഥാപനമാണ്.പുറമേനിന്നുള്ള മറ്റ് ഏത് ഘടകവും കുടുംബാത്തിന്റെ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തും.

സ്ത്രീപുരുഷ സാംബത്തികസമത്വത്തിലധിഷ്ടിതമായ കുടുംബം ഒരു പര്‍ട്ണര്‍ഷിപ്പ് ഫേമാണ്.കുടുംബം എന്ന് നാം അതിനെ വിളിക്കുന്നത് രൂപപരമായ നമ്മുടെ ധാരണകള്‍ക്ക് മനസ്സില്‍ കൂടുതല്‍ പ്രാമുഖ്യമുള്ളതുകൊണ്ടായിരിക്കാം. വാസ്തവത്തില്‍ അതു കുടുംബമായതുകൊണ്ടല്ല.കുടുംബം ഒരു കൂട്ടു കച്ചവടമാകുംബോള്‍ അവിടെ രണ്ട് ആണിനു മാത്രമേ ഇടമുള്ളു. പെണ്‍‌രൂപമുള്ള ആണും, ആണ്‌രൂപമുള്ള ആണത്വം നഷ്ടപ്പെട്ടവനും.

പരിഷ്കൃതരെന്ന് സ്വയം കരുതുന്ന വിദ്യാസംബന്നരായ വിഭാഗത്തിന് പങ്കു കച്ചവടത്തിലെ സാങ്കല്‍പ്പിക കുടുബത്തെ താത്വികമായി ന്യായീകരിക്കാനും, കണ്ടുംകൊണ്ടും അഡ്ജ്സ്റ്റ് ചെയ്ത്
പുറത്തേക്ക് മാതൃകാദാംബത്യം വിളംബരം ചെയ്യാനുമുള്ള ബുദ്ധിവൈഭവം പ്രകടിപ്പിക്കാനാകും.സത്യത്തില്‍ ഇതൊരു ഉദ്ദ്യോഗസ്ത ന്യൂനപക്ഷമാണ്.

എന്നാല്‍, 4000 വര്‍ഷത്തിലേറെ പഴക്കമുള്ളതും, പുതിയ കുടുംബവഴക്കങ്ങളൊന്നും പരീക്ഷിക്കാന്‍ പരീക്ഷണ താല്‍പ്പര്യമില്ലാത്തവരുമായ വിഭാഗത്തെക്കുറിച്ചായിരിക്കണം ആ ഡോക്റ്റര്‍ തന്റെ അനുഭവം വച്ച് ഉപദേശിക്കാന്‍ ശ്രമിച്ചത്.

അയാളുടെ സിദ്ധാന്തവും ശരിയാണ്.
എത്ര പോക്കിരിയായ പുരുഷനാണെങ്കിലും സ്നേഹം എന്തെന്നറിയുന്ന സ്ത്രിക്ക് പുരുഷനെ ഉള്ളം കയ്യില്‍ നിര്‍ത്താനാകും. പക്ഷേ,നമ്മുടെ പുതു സമൂഹത്തില്‍ കാണുന്നതുപോലെ അതൊരു കീഴടക്കലല്ല.മറിച്ച് മനസ്സിലാക്കലാണ്.സ്നേഹിക്കലാണ്.ആ സ്നേഹത്തിനു മുന്നില്‍ പുരുഷന്‍ ചക്കുകാളയെപ്പോലെ പ്രദിക്ഷണം വച്ചുകൊണ്ടിരിക്കും.ആണത്വത്തോടെ ! ആ ഡോക്റ്റര്‍ അത്രേ പറഞ്ഞിട്ടുള്ളു എന്നാണ് ചിത്രകാരനു തോന്നുന്നത്.

കൂടുതല്‍ പെണ്മക്കളുള്ള അച്ഛനമ്മമാരാണ് സ്ത്രീപുരുഷ സമത്വത്തിനുവേണ്ടി പുരുഷന്മാരുടെ വരിയുടക്കലിന്
ആഹ്വാനം നല്‍കുന്നതെന്നാണ് ചിത്രകാരന്റെ നിരീക്ഷണം. ശരിയാണോ ആവോ !

സസ്നേഹം,
ചിത്രകാരന്‍കണ്ടാമൃഗം :)ഹഹഹ.....

Saturday, August 8, 2009

അശ്ലീലമാകുന്ന ആചാരവെടി !

കേരളത്തില്‍ ഇപ്പോള്‍ ചത്തുപോകുന്ന പ്രജകളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കണമെങ്കില്‍ പോലീസിന്റെ ആചാരവെടി നിര്‍ബന്ധമായിരിക്കുന്നു ! വെടിയുടെ അകംബടിയില്ലാതെ പരലോകത്തുചെന്നാല്‍ ഒരു വെലയുമില്ലാത്ത അവസ്ഥ ! ഇത്രയും പറഞ്ഞത് ആചാരവെടിയുടെ അകംബടിയുമായി പരലോകത്തെത്തിയ നല്ല മനസ്സുകളോടുള്ള അനാദരവുകൊണ്ടോ, അസൂയകൊണ്ടോ , വൈരാഗ്യംകൊണ്ടോ ഒന്നുമല്ല. നമ്മുടെ സാമൂഹ്യ അപചയങ്ങള്‍ ഔദ്യോഗികമായി ആചാരവല്‍ക്കരിക്കപ്പെട്ട് നാം അറിയാതെത്തന്നെ നമ്മുടെ നശിച്ചുകൊണ്ടിരിക്കുന്ന മൂല്യബോധങ്ങളെ കൂടുതല്‍ വേഗത്തില്‍ നാശം ത്വരിതപ്പെടുത്തുന്ന ...കക്ഷിരാഷ്ട്രീയ പ്രീണനവിദ്യകള്‍ കണ്ടു മടുപ്പനുഭവപ്പെടുന്നതുകൊണ്ട് ചിത്രകാരന്‍ പറഞ്ഞുപോകുന്നതാണ്.

ആചാരവെടിക്കെതിരെ ചിത്രകാരനെന്തിനു പ്രതികരിക്കണം? ആര്‍ക്കുംകഷ്ടനഷ്ടങ്ങളുണ്ടാക്കാത്തതും, ഒരു മാന്യ വ്യക്തിക്ക് മരണാനന്തരം നല്‍കുന്ന ഒരു ബഹുമാനവുമായി നല്‍കുന്ന ആചാരവെടി നിര്‍ദോഷമാണെന്നേ സാധാരണക്കാരന്‍ പറയു. ചിത്രകാരന്‍ സാധാരണക്കാരനല്ലല്ലോ :) ഹഹഹഹഹ...
മരണാനന്തര ചടങ്ങുകളിലെങ്കിലും ഒരു പരിപാവനത, നമ്മളെല്ലാം മണ്ണായിതീരുന്ന തുല്യരായ മനുഷ്യജന്മമാണെന്ന ഒരു തിരിച്ചറിവ്.... ഇതെല്ലാം ഇല്ലാതാക്കുന്നു ഇവന്മാരുടെ വെടി.

യുദ്ധ മുന്നണിയില്‍ വച്ച് കൊല്ലപ്പെടുന്ന ഒരു ധീര ജവാന്റെ മരണാനന്തര ചടങ്ങില്‍ പട്ടാളത്തിന്റെ അച്ചടക്കം വിടാതുള്ള മൃതദേഹത്തെ അവസാനമായി ആദരിക്കുന്ന ചടങ്ങെന്ന നിലയില്‍ ആചാരവെടി ചിത്രകാരന്‍ സഹിക്കും.
തോക്കു താഴെവെക്കാതെ ജാഗരൂഗരായി അച്ചടക്കത്തോടെ രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന പട്ടാളത്തിന്റെ ആചാരവെടിക്ക് ഔചിത്യമുണ്ട്. ഡ്യൂട്ടിക്കിടയില്‍ വീര ചരമം പ്രാപിക്കുന്ന പോലീസുകാരന്റെ ശവസംസ്ക്കാര ചടങ്ങിലും ആചാരവെടിക്ക് സാംഗത്യമുണ്ട്. എന്നാല്‍ സാധാരണ പൌരന്മാരും, കലാകാരന്മാരും, സാഹിത്യ ജീവികളും, പത്രക്കാരും, രാഷ്ട്രീയക്കാരും, ബിസിനസ്സുകാരും, ജാതി-മത വര്‍ഗ്ഗീയ പ്രമുഖരും, കൊട്ടേഷന്‍ അംഗങ്ങളും, കോണ്ട്രാക്റ്റന്മാരും ചത്തുപോകുംബോള്‍ നടത്തുന്ന ആചാരവെടി ഭരിക്കുന്ന കക്ഷിയുടെ വോട്ടുബാങ്ക് പ്രീണനവുമായി ബന്ധപ്പെട്ട പുതിയൊരു ആചാരമാണ്, ഇപ്പോള്‍ അനുഷ്ടാനവും ! ഈ ആചാരവെടി ഇനി വികസിച്ച് വികസിച്ച് എല്ല പൌരന്മാര്‍ക്കും ആചാരവെടിയോടെയുള്ള അന്തിമോപചാരം ജനകീയ അഭിലാക്ഷമായിമാറുമെന്ന് പ്രതീക്ഷിക്കാം.അതിനെത്തുടര്‍ന്ന് ഓരോ പഞ്ചായത്തിലും ആചാരവെടിക്കു മാത്രമായി പോലീസിന്റെ ഒരു സംഘത്തെതന്നെ നിയോഗിച്ച് ധാരാളം യുവാക്കള്‍ക്ക് ജോലികൊടുക്കാനുമാകും. (ഇവര്‍ ഭാവിയില്‍ വെടിശാന്തിക്കാര്‍ എന്ന് അറിയപ്പെടും.) ഭരിക്കാന്‍ കഴിവില്ലാത്ത രാഷ്ട്രീയ കക്ഷികള്‍ക്ക് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇത്തരം ശാന്തിപ്പണികളേ ആശ്രയിക്കേണ്ടിവരുന്നത് സ്വാഭാവികം.

ഒരു കലാകാരനോ, സാഹിത്യകാരനോ, രാഷ്ട്രീയക്കാരനോ, കൊള്ളക്കാരനോ, രാജ്യദ്രോഹിക്കോ, നല്‍കേണ്ട അര്‍ഹിക്കുന്ന മരണാനന്തര ആദരം നമ്മുടെ ജനം എന്നും നല്‍കുന്നുണ്ട്. ജനക്കൂട്ടം അത് നല്‍കുന്നുണ്ട്. അതിനിടയിലേക്ക് അധികാരത്തിന്റെ ചിഹ്നവുമായി, അധികാരത്തിന്റെ അംഗീകാരമുദ്രയുമായി,അധികാരത്തിന്റെ ശബ്ദവുമായി, അധികാരത്തിന്റെ അസമത്വവുമായി നമ്മുടെ ഭരണാധികാരികള്‍ കയറിച്ചെല്ലാന്‍ ധൈര്യപ്പെടുന്നത് നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജന്മിത്വത്തിന്റേയും, നാടുവാഴിത്വത്തിന്റേയും, രാജവാഴ്ച്ചയുടേയും, മാടംബിത്വത്തിന്റേയും സാംസ്കാരിക മൂല്യബോധത്താലാണ്. നമ്മേ ഭരിക്കുന്നത് ആ സാംസ്കാരികതയാണെങ്കില്‍, നമ്മുടെ ജനാധിപത്യവും, സ്വാതന്ത്യവും, പൌരബോധവും, കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ചിന്തകളും അനാഥമായിക്കഴിഞ്ഞിരിക്കുന്നു എന്ന് ചിത്രകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. നമുക്ക് നമ്മുടെ ആധുനിക മൂല്യങ്ങളെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാം ! പഴയമൂല്യങ്ങളെ വാരിപ്പുണരാം :)

Sunday, August 2, 2009

കുടുംബത്തില്‍ അന്യര്‍ ഇടപെടുംബോള്‍...

മാഞ്ഞലീനിയം ബ്ലോഗില്‍ പാവം ഞാന്‍ എന്ന ബ്ലോഗര്‍ കുടുംബം കലക്കുന്ന സര്‍ക്കാരിന്റെ നിയമങ്ങളെക്കുറിച്ചും, കോടതിയെക്കുറിച്ചും
ഒരു സംഭവ വിവരണം നടത്തിയിരിക്കുന്നു. സംഭവം സത്യമായാലും ഇല്ലെങ്കിലും സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ സ്ത്രീകളെ പുരുഷന്മാരാക്കി നപുംസകവല്‍ക്കരണം ഒരു പൊതുധാരയും ധര്‍മ്മവുമായി സമൂഹത്തില്‍ സ്ഥാപിക്കപ്പെടാന്‍ ഇടവരുന്നുണ്ട്.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഇന്ന് രവിലെ ആകാശവാണിയിലൂടെ ഒരു വിഢി പരിപാടിയും കേട്ടിരുന്നു. അതിലെ പ്രതികരണത്തിലൂടെ നല്ലൊരു സന്ദേശം നല്‍കുന്നുണ്ടായിരുന്നെങ്കിലും,ഡയലോഗുകളിലൂടെ സ്ത്രീയും പുരുഷനും രണ്ടു പ്രത്യേക വര്‍ഗ്ഗമാണെന്നും പുരുഷന്മാര്‍ വാലാട്ടികളായ വിഢികളോഴിച്ച് എല്ലാവരും തന്നെ ഹിംസ്ര ജന്തുക്കളാണെന്നുമുള്ള സ്കിറ്റ് എഴുത്തുകാരന്റെ ചിന്താരഹിതമായ നിരീക്ഷണമാണ് പുറത്തുവന്നത്.
കഷ്ടം എന്നേ പറയേണ്ടു !!!
.................................

ഈ പുരുഷകേസരികളെല്ലാം ഇങ്ങനെ ലൈംഗീക ചിന്തയുമായി സ്ത്രീ പീഢനത്തിന് തക്കം പാര്‍ത്ത് നടക്കുന്നതിന്റെ കാര്യമെന്തായിരിക്കും ? സ്ത്രീ എന്ന ശീലാവതിവര്‍ഗ്ഗത്തിന് (?)ഈ കശ്മലന്മാരുടെ ശല്യം കാരണം പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല.എല്ലാവരും ഇസ്ലാമില്‍ ചേര്‍ന്ന് പര്‍ദ്ദയിട്ട് നടക്കേണ്ടി വരുമോ ഭഗവാന്‍ !? ഈ ക്രമസമാധാന പ്രശ്നത്തിന്റെ മുഖ്യ കാരണം പുരുഷന്റെ സ്വഭാവ ദൂഷ്യമാണ്. ഈ പുരുഷനെ എന്തിനാണ് പ്രകൃതി ഇത്രയും ലൈംഗീക വാസനയുള്ളവരായി സൃഷ്ടിച്ചത് എന്ന് അശേഷം മനസ്സിലാകുന്നില്ല. ഈ കുരുത്തം കെട്ട ജാതികളെ പ്രസവിക്കുന്നതും സ്ത്രീകളാണെന്നാണ് മറ്റൊരു വിരോധാഭാസം !!!
.....................................

സ്ത്രീയെ സഹായിക്കുക, രക്ഷിക്കുക എന്നതൊക്കെ സമൂഹത്തിന്റെ മൊത്തം താല്‍പ്പര്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ എല്ലാ പുരുഷന്മാരെയും സാംസ്കാരിക-വാസാക്ടമി ചെയ്ത് സ്ത്രീ സമൂഹത്തിനെതിരെയുള്ള ഭീഷണി ഇല്ലാതാക്കുക എന്ന വിഢിത്തമാണ് നമ്മുടെ സമൂഹം നടപ്പിലാക്കിതുടങ്ങിയിരിക്കുന്നത്.വളരെ അനുസരണയോടെ മാന്യതയുടെ ലക്ഷ്മണരേഖ ലംഘിക്കാതെ ജീവിച്ചു തീര്‍ക്കുന്ന നമ്മുടെ ഭൂരിപക്ഷം പുരുഷന്മാരും സത്യത്തില്‍ പുരുഷന്മാരല്ല.സമൂഹത്തിന് മുന്നോട്ടു പോകാന്‍ ആവശ്യമായ ഊര്‍ജ്ജ്യം പ്രസരിപ്പിക്കാന്‍ മാന്യന്മാരായ ഈ പെണ്‍ വാലുകള്‍ക്കാകില്ല. മാത്രമല്ല തിന്മക്കും ചിന്താശൂന്യതക്കും കുടപിടിച്ചുകൊടുക്കാന്‍ ഈ ചത്ത പുരുഷജന്തുക്കള്‍ സദാചാര പോലീസായി ഓടിനടക്കുകയും ചെയ്യും. പെണ്ണുങ്ങള്‍ കീ കോടുക്കണമെന്നുമാത്രം !
.........................................

ഒരു ദാംബത്യപ്രശ്നം പല കാരണങ്ങളാല്‍ ഉണ്ടാകാമെങ്കിലും, ഒരു കുടുംബത്തിനകത്തേക്ക് അന്യര്‍ ഇടപെടുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ദംബതികളുടെ മാതാ പിതാക്കളോ,ബന്ധുക്കളോ,സുഹൃത്തുക്കളോ,സൈക്കോളജിസ്റ്റോ, സര്‍ക്കാരോ,വക്കീലോ,കോടതിയോ ആരുതന്നെയുമാകട്ടെ,
അര്‍ഹിക്കുന്ന ഉത്തരവാദിത്വബോധത്തോടെ (സ്ത്രീയും പുരുഷനും ലയിച്ച് ഒന്നായിരിക്കുന്ന ഒരു സ്ഥാപനമാണെന്ന് കുടുംബമെന്ന ബോധത്തോടെ) വേണം ഇടപെടാന്‍. ഏതെങ്കിലും പക്ഷം ചേര്‍ന്ന ഒരു വാക്കുപോലും ദാബത്യത്തിന്റെ കടക്കല്‍ ഏല്‍ക്കുന്ന വെട്ടാണ്.
ഇടപെടുന്നവര്‍ ആരുടെ പക്ഷത്തില്‍ നിന്നുള്ളവരാണെങ്കിലും രണ്ടുപേരേയും ഒരു പോലെ ബഹുമാനിക്കുന്നില്ലെങ്കില്‍ അത് കുടുംബത്തെ യുദ്ധക്കളമാക്കുന്ന പക്ഷം ചേരാലാണ്. എരിതീയ്യില്‍ എണ്ണയൊഴിക്കലാണ്.
നമ്മുടെ സര്‍ക്കാരിന്റെ സ്ത്രീ സംരക്ഷണ നിയമങ്ങളും അതിന്റെ വ്യാഖ്യാനങ്ങളും ഏകപക്ഷീയമായ മസ്സില്‍ പവറിന്റെ ഒരു നിഴല്‍ കുടുബത്തിന്റെ ബലതന്ത്രത്തില്‍ വരുത്തി തീര്‍ക്കുന്നുണ്ട്. ഈ നിഴല്‍ കുടുബത്തിന്റെ ശക്തിയായ പുരുഷ സ്വഭാവത്തെ സ്ത്രൈണമാക്കി നിര്‍വ്വീര്യമാക്കുകയും, സ്ത്രീ സ്വഭാവത്തെ ആയുധമണിയിച്ച് സ്നേഹത്തിന്റെ വരള്‍ച്ച സ്ഥിരം കാലാവസ്ഥയാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

ഇങ്ങനെ നിയമം മൂലം വന്ധ്യംങ്കരിക്കപ്പെടുന്ന കുടുംബങ്ങളില്‍ നിന്നും പുരോഗതിയിലേക്ക് ഉത്സാഹത്തോടെ നടക്കുന്ന ഒരു ജനതയെ നമുക്ക് ലഭിക്കില്ല., മറിച്ച് അനുസരണശീലമുള്ള , ചോദ്യം ചെയ്യാത്ത ഇറച്ചിക്കോഴികളെ മാത്രമാണ് ലഭിക്കുക. ഇതിന്റെ പിന്നിലുള്ള ഭീഭത്സമായ സാമ്രാജ്യത്വ രാഷ്ട്രീയവും ഇതുതന്നെ . സ്ത്രീയെ ശക്തി പ്പെടുത്തുന്നത് വിപണിക്ക് വേണ്ടിയാണ് ; രാജ്യത്തിനോ സ്ത്രീക്കോ , മനുഷ്യ സമൂഹത്തിന്റെ നന്മക്കോ അല്ലെന്ന്‍ ഉറപ്പിച്ചു വിശ്വസിക്കാം . പുരുഷനെ അനുസരിപ്പിക്കുന്നതില്‍ അനുഭവപ്പെടുന്ന വിഷമത കളോന്നും സ്ത്രീയെ നിയന്ത്രിക്കാന്‍ ആവശ്യമില്ല .
മാത്രമല്ല , പിടിയാനകളെ ഉപയോഗിച്ചത് സമൂഹത്തെ വരുതിയിലാക്കാനും കഴിയും. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഭാരതത്തില്‍ ദേവദാസികളെ ഉപയോഗിച്ചത് രാജ്യ ഭരണം 2000 വര്ഷം അനായാസം നടത്താനായ ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ ചരിത്രം.

ചിത്രകാരന്‍ സമൂഹത്തോടുള്ള സ്നേഹത്തിന്റെ പേരില്‍ പറയട്ടെ...
പുരുഷ ഗുണമുള്ള ഒരു പുരുഷനില്‍ മതിയായ അളവില്‍ തിന്മയുണ്ടായിരിക്കും.
അതുപോലെ സ്തൈണതയുള്ള സ്ത്രീയുടെ ഉള്ളടക്കം നന്മയുടെ ആധിക്യമാണ്.

നന്മയെ ബലപ്പെടുത്താന്‍ തിന്മയെ ഉപയോഗിക്കുകയാണ് വേണ്ടത് , അല്ലാതെ തിന്മയെ നശിപ്പിക്കുകയല്ല.
തിന്മയെ കുടുംബത്തിനു/രാഷ്ട്രത്തിനു പുറത്തു നിന്നുള്ളവരുടെ സഹായത്തോടെ (സര്‍ക്കാരായാലും,കോടതിയായാലും,സാമ്രാജ്യത്വ വാണിജ്യ താല്‍പ്പര്യമായാലും)നശിപ്പിച്ചാല്‍ അത്യാവശ്യത്തിന് ആണുങ്ങളെ (തിന്മയെ) ഇറക്കുമതി ചെയ്യേണ്ടി വരും. തിരുവിതാം കൂര്‍ രാജ്യത്ത് പണ്ട് പട്ടന്മാരെയും, ദിവാന്മാരേയും, റസിഡന്റ് സായിപ്പിനേയും ഇറക്കുമതി ചെയ്തിരുന്നതുപോലെ !!!!
പെണ്‍ ഭരണത്തിന്റെ ഒഴിച്ചുകൂടാനാകാത്ത പരിണാമം അന്തസ്സുകെട്ട രാഷ്ട്രീയ ശോഷണമാണ്.
അവിടെ തന്തയെ മാറ്റിപ്പറയുന്നത് അലങ്കാരമാകും !!! കുലമഹിമയാകും !!!
ക്രിയാത്മകമായ ബുദ്ധിക്ക് പകരം ചതിയും വഞ്ചനയും ഉപജാപവും കുടിലതയും അസാന്മാര്‍ഗ്ഗികതയും അധര്‍മ്മവും വിധേയത്വവും അടിമത്വവും രാജ്യം ഭരിക്കും.
................................
സത്യത്തില്‍ സമൂഹത്തില്‍ അപൂര്‍വ്വമായുള്ള ക്രിമിനല്‍ ബുദ്ധിയുള്ള കുറ്റവാളികളെ ഭയന്ന് എല്ല പുരുഷന്മാരെയും സംസ്കാരികമായി വന്ധ്യംങ്കരിക്കുന്ന പ്രവര്‍ത്തിയാണ് ഉപരിപ്ലവമായ നിയമങ്ങള്‍. തന്റെ അന്തകന്‍ ജനിച്ചെന്ന അശരീരി(ഉപജാപം) കേട്ട് സകല നവ ജാത ശിശുക്കളേയും കൊന്നൊടുക്കാന്‍ ഉത്തരവിടുന്ന ഭീരുക്കളായ രാജാക്കന്മാരുടെ കഥയാണ് ചിത്രകാരന് ഓര്‍മ്മ വരുന്നത്.
...................................
നമ്മുടെ സമൂഹത്തിലുള്ള സ്ത്രീധനം, സ്ത്രീയോടുള്ള വിവേചനം എന്നിവ ജാതി,മതം,ആചാരങ്ങള്‍ തുടങ്ങിയവയുടെ ദൂഷ്യഫലങ്ങള്‍ കൊണ്ടുണ്ടാകുന്ന സാമൂഹ്യ വിപത്താനെന്നു തിരിച്ചറിയാതെ, തന്റെ പ്രാണനായ പുരുഷനെ ശത്രുവായി കണ്ട് യുദ്ധമാരംഭിക്കാനെ
സ്ത്രീക്ക് തോന്നു. സ്ത്രൈണ ബുദ്ധിയുടെ പ്രത്യേകതയാണ് അത്‌ . (അപവാദങ്ങളുണ്ട്.നല്ല ഒന്നാന്തരം ആണിനെപ്പോലെ ചിന്തിക്കാന്‍ കഴിവുള്ള സ്ത്രീകളുമുണ്ട്.അപൂര്‍വ്വമായ അവര്‍ക്ക് ചിത്രകാരന്‍ പറയുന്നത് മനസ്സിലാക്കാനുമാകും.) എന്നാല്‍ വസ്തുനിഷ്ടമായി അത് മനസ്സിലാക്കി ജാതി-മതങ്ങള്‍,ആചാരങ്ങള്‍ എന്നിവയെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളാണ് പുരുഷ മനസ്സുകള്‍ ഏറ്റെടുത്ത് നടത്തേണ്ടത്. അതിനുള്ള ആണത്തമില്ലാതെ ,പിന്‍ബുദ്ധിയായ പെണ്‍ബുദ്ധിക്ക് ജയ് വിളിച്ച് തന്റെ സ്വാര്‍ത്ഥ ജീവിതം സുരക്ഷിതമാക്കുക എന്ന ഭീരുത്വത്തിന്റെ വാലാട്ടുന്ന പട്ടി രൂപത്തിലേക്ക് ഒതുങ്ങുകയല്ല പുരുഷ ധര്‍മ്മം.
........................................
പാവം ഞാന്‍ എഴുതിയ പോസ്റ്റിന്റെ ലിങ്ക്.

Blogger chithrakaran:ചിത്രകാരന്‍ said...

വിഷയത്തിനനുസരിച്ച തലക്കെട്ടു കൊടുത്താലും വായിക്കപ്പെടുന്ന പോസ്റ്റായിരുന്നു ഇത്.
അവശ്യമില്ലാതെ പോസ്റ്റന്‍ വേഷപ്രച്ഛന്നനായി നില്‍ക്കുന്നു.... പാവം...!!!

സര്‍ക്കാരിന്റേയും കോടതിയുടേയും സ്ത്രീ ശാക്തീകരണ
ചിന്തകളും പ്രവര്‍ത്തികളും വളരെ ഉപരിപ്ലമാണെന്ന്
ചിത്രകാരന്‍ അഭിപ്രായപ്പെടുന്നു :)
കുടുംബത്തിനകത്തേക്ക് മൂന്നാമതൊരു ശക്തിയുടെ ഇടപെടല്‍ കൂട്ടിക്കൊടുപ്പുകാരുടെ സ്വര്‍ഗ്ഗലോകത്തേക്കാണ്
സമൂഹത്തെ നയിക്കുക.

ലോക മുതലാളിത്വ കംബോളത്തിന് വേണ്ടി നമ്മുടെ
രാജ്യത്തെ വാസക്ടമി ചെയ്ത് പ്രതിരോധരഹിതമാക്കി
കൊടുക്കുക എന്ന ചുമതല ബുദ്ധിശൂന്യരായ രാഷ്ട്രീയ നേതൃത്വം ചെയ്തുകൊടുക്കുന്നു.അടിമത്വം പേറുന്ന നമ്മുടെ ജനത അതു കണ്ട് ന്യായമാണെന്ന് തെറ്റിദ്ധരിക്കുന്നു.
കുറച്ചു ആത്മാഭിമാനമുള്ള ആണുങ്ങളേയും, സ്നേഹബോധമുള്ള സ്ത്രീകളേയും പ്രസവിച്ചു വളര്‍ത്താന്‍ കഴിയാത്ത നമ്മുടെ അമ്മമാരുടെ കൃത്യവിലോപത്തിന്റെ ദുരന്തഫലം.
ഈ വിഷയം വളരെ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ കുറെ പോസ്റ്റുകളും ചര്‍ച്ചകളും നടക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ സ്ത്രീത്വത്തെ ആരൊക്കെയോ വഴിപിഴപ്പിച്ചിരിക്കുന്നു.

ചിത്രകാരന്‍ ഒരു പോസ്റ്റ് ഇടാം :)

02 August 2009 22:21

Saturday, August 1, 2009

ഭക്തിവിഷം പ്രചരിപ്പിക്കുന്ന കല

അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍ എന്ന പേരില്‍ നിഷ്ക്കളങ്കന്‍ കാലിക പ്രസക്തിയുള്ള ഒരു പോസ്റ്റിട്ടിരിക്കുന്നു.
ടെലിവിഷന്‍ ചാനലുകളിലൂടെ രൂപമാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഹിന്ദു ദൈവങ്ങളുടെ മുഖച്ഛായകളെക്കുറിച്ച് നല്ലൊരു ചിന്ത അവതരിപ്പിക്കുന്ന നിഷ്ക്കളങ്കന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ.

ആ പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റുകള്‍ താഴെ:


Blogger chithrakaran:ചിത്രകാരന്‍ said...

“നമു” പറഞ്ഞതുപോലെ ചിന്ത പ്രസക്തം !
അതാതു കാലത്തെ കംബോളം തങ്ങളുടെ പ്രധാന വില്‍പ്പനച്ചരക്കായ ഭക്തി മയക്കുമരുന്നിന്റെ
റാപ്പര്‍ കാലികമായി പരിഷ്ക്കരിച്ച് തങ്ങള്‍
അധുനിക മനുഷ്യന്റെ ആവശ്യങ്ങള്‍ നേരിടുന്നതില്‍
സേവന സന്നദ്ധരായി മുന്നിലുണ്ടെന്ന്
നമ്മേ ബോധ്യപ്പെടുത്തുകയാണ്.
ഭാഗ്യത്തിന് മൊബൈല്‍ ഫോണും,
ലാപ്ടോപ്പ് കംബ്യൂട്ടറും ദേവിദേവന്മാര്‍ ഉപയോഗിക്കുന്നത്
പരിഷ്ക്കാരത്തില്‍ ഉള്‍പ്പെടുത്തുന്നില്ല.
ദൈവങ്ങളേക്കാള്‍ ശക്തിയുള്ള ഈ ഉപകരണങ്ങള്‍
മറ്റൊരു ഉത്പന്നമായതിനാലാകാം ഇവ ഉള്‍പ്പെടുത്താത്തത്.
അഥവ ഉള്‍പ്പെടുത്തിയാല്‍ തന്നെ താരതമ്യത്തിലൂടെ
ഈ മാംസപിഢ ദൈവങ്ങളുടെ ജീര്‍ണ്ണത ഭക്തര്‍ക്ക് ബോധ്യമാകുമെന്ന് ഭക്തി കച്ചവടക്കാര്‍ ഭയപ്പെടുന്നുണ്ടായിരിക്കും.

July 31, 2009 8:07 AM


chithrakaran:ചിത്രകാരന്‍ said...

“ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍ കുഴപ്പം ചിത്രങ്ങളല്ല, നമ്മള്‍ തന്നെയാണ്‍്.”

ഹഹ...
ശരിയാണ്, കുഴപ്പം നമ്മുടേതു തന്നെയാകാം.
എന്നാല്‍ ആ കുഴപ്പങ്ങള്‍ തീര്‍ക്കാനും, നമ്മെ പരിശുദ്ധവും ശക്തവുമാക്കാനും നാം ഉപയോഗിക്കേണ്ടതായ അതിലോലമായ ഉപകരണങ്ങളാണ് ചിത്രങ്ങളും,കലയും,സംഗീതവും,സാഹിത്യവും,ശാസ്ത്ര അറിവുകളുമെല്ലാം.
എന്നാല്‍, ആ നന്മയില്‍ സ്വാര്‍ത്ഥവിഷം ചേര്‍ക്കുന്നതുപോലും ന്യായീകരിക്കപ്പെടുന്ന ഒരു
സാംസ്ക്കാരികതയാണ് നമുക്കുള്ളത്.

കുഴപ്പം നമ്മുടേതാണ് എന്നത് ഒരു സത്യമായിരിക്കാം.എന്നാല്‍ ആ കുഴപ്പത്തിന്റെ ന്യായവാദമുപയോഗിച്ച് ദുര്‍ബലരും അജ്ഞരുമായ മഹാപാവങ്ങളുടെ മനസ്സ് അടിമപ്പെടുത്തുന്നത് ക്രൂരതയില്‍ കുറഞ്ഞ ഒന്നുമല്ല.

പ്രായം കുറഞ്ഞവരോ, ലോകവിവരം കുറഞ്ഞവരോ ആയ മനുഷ്യരെ സാംബത്തികമായി കൊള്ളചെയ്യുന്നതിന് അവരെ മദ്യം രുചിപ്പിച്ചാല്‍ മതിയാകും. ലൈംഗീകമായി ചൂഷണം ചെയ്യാന്‍ വല്ല ഷക്കീല പടങ്ങളും കാണിച്ചുകൊടുത്താലും മതിയാകും.
അതിനുശേഷം അവര്‍ക്കുണ്ടായ നഷ്ടം അവരുടെ കഴിവില്ലായ്മയാണെന്ന് മേല്‍ വിവരിച്ച ന്യായത്തിലൂടെ എഴുതിത്തള്ളാം. (വിവരമുള്ളവര്‍ക്കുള്ള നഷ്ടം മാത്രമല്ലേ കണക്കുവക്കേണ്ടതുള്ളു!)
പക്ഷേ ചിത്രകാരന്റെ മനസാക്ഷിക്കുമുന്നില്‍
കലയെ ദുരുപയോഗം ചെയ്ത് അന്യരുടെ അറിവില്ലായ്മയെ മനുഷ്യത്വരഹിതമായി ചൂഷണം ചെയ്ത അറിവുള്ളവരുടെ പൊതു സമൂഹം തന്നെയാണ്
കുറ്റക്കാര്‍.അവര്‍ക്ക് പശ്ചാത്താപം തോന്നാത്ത കാലത്തോളം നമ്മുടെ സമൂഹം ജീര്‍ണ്ണമായിരിക്കും.

കമന്റ് വ്യക്തിപരമല്ല. വിഷയത്തോട് ,അതിന്റെ അലസമായ രാഷ്ട്രീയ ബോധത്തോട് പ്രതികരിച്ചെന്നുമാത്രം.
മറുപടി കമന്റുകളില്ല.
സസ്നേഹം :)
August 1, 2009 8:51 AM