Tuesday, August 31, 2010

കാനായിയുടെ എന്‍.എച്ച്. വികസന നിര്‍ദ്ദേശം

കേരളത്തിന്റെ പ്രശസ്ത ശില്‍പ്പിയും സാമൂഹ്യശാസ്ത്ര തല്‍പ്പരനായ കലാകാരനുമായ കാനായി കുഞ്ഞിരാമന്‍ കേരളത്തിന്റെ ഹൈവെ വികസനത്തെ സംബന്ധിച്ച് കേരള സര്‍ക്കാരിനു നല്‍കിയ കത്ത് എന്തെന്നറിയാന്‍ തീര്‍ച്ചയായും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാനായിയുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കത്തിന്റെ ഒരു ഭാഗം കേരള കൌമുദി പത്രം 2010 ആഗസ്ത് 30 ന് പ്രസിദ്ധീകരിച്ചതു കാണാനായി. ആ പത്ര റിപ്പോര്‍ട്ട് ചിത്രകാരന്റെ വായനാ സൌകര്യത്തിനായി താഴെ സ്കാന്‍ ചെയ്ത് സൂക്ഷിക്കുന്നു.
ഈ വിഷയത്തില്‍ ചിത്രകാരന്റെ മറ്റൊരു പോസ്റ്റ്:നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ
ഏകപത്രങ്ങള്‍ എന്ന ബ്ലോഗില്‍ കണ്ട ഒരു പോസ്റ്റ്: ദേശീയപാതാവികസനവും കേരളവും - 3 (ചോദ്യോത്തരങ്ങൾ)

Sunday, August 29, 2010

കെ.പി.രാമനുണ്ണി മൌദൂതിസന്ദേശമെഴുതുകയാണ് !

പോപ്പുലര്‍ ഫ്രണ്ടന്മാരുടെ 12 കുപ്പി രക്തം സ്വീകരിക്കേണ്ടിവന്ന പ്രവാചക നിന്ദകപട്ടം ചാര്‍ത്തപ്പെട്ട പ്രഫസര്‍ ജോസഫിന് സ്വന്തമായി ഒരു ഒപ്പിടാനോ, കേട്ടെഴുതി തയ്യാറാക്കിയ കോളേജ് മാനേജുമെന്റിനുള്ള വിശദീകരണ കത്തിനടിയില്‍ കൈ വിരലടയാളം പോലും നേരൊമ്പോലെ പതിപ്പിക്കാനോ കഴിയില്ലെങ്കിലും, കെ.പി.രാമനുണ്ണിയുടെ സന്ദേശകാവ്യവുമായി ആനന്ദിനെ കാണേണ്ട ധാര്‍മ്മിക ബാധ്യതയില്‍ നിന്നും ഒരിക്കലും ഒഴിവാകാനാകുമെന്ന് തോന്നുന്നില്ല. കാരണം, കെ.പി.രാമനുണ്ണി എന്ന നിയമ നീതി ബോധമുള്ള മഹാസാഹിത്യകാരന്‍ ബ്ലോഗിലല്ല എഴുതിയിരിക്കുന്നത്. മലയാളത്തിന്റെ സാംസ്ക്കാരിക ഹൃദയത്തുടിപ്പായ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണ് കെ.പി.രാമനുണ്ണി ആനന്ദിനുള്ള കൈവെട്ട് സന്ദേശകാവ്യം ജോസഫ് വശം കൊടുത്തേല്‍പ്പിക്കുന്നതായി പാരമ്പര്യവിധിപ്രകാരം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കെ.പി.രാമനുണ്ണിയുടെ സന്ദേശകാവ്യരൂപത്തിലുള്ള മൌദൂതി കോടതി ഉത്തരവ് ജോസഫിനെ ദൂതനാക്കി ആനന്ദിനെ വിരട്ടി വിറപ്പിക്കുന്ന ഗുണ്ടാമുന്നറിയിപ്പായി മലയാള സാഹിത്യത്തില്‍ എന്നും പ്രശോഭിച്ചു നില്‍ക്കാന്‍ തക്ക ചരിത്ര പ്രാധാന്യമുള്ളതാണ്. താഴെ അതങ്ങ്ട്ട് ഉദ്ദരിക്കുന്നു:


“ പ്രിയപ്പെട്ട പ്രഫസര്‍ ജോസഫ്,
വിശ്വാസിയും അന്യമത സ്നേഹിയുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞ താങ്കളുടെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം മതങ്ങളുടെ സഹജീവന സാധ്യതയെയാണ് ജൈവമായി ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത്. നബി തിരുമേനിയെ മാത്രമല്ല,യേശുദേവനേയോ ശ്രീകൃഷ്ണനേയോ ആരെങ്കിലും നിന്ദിച്ചാലും ജനാധിപത്യ വ്യവസ്ഥയില്‍ വിവിധ ജനവിഭാഗങ്ങളുടെ മാനാഭിമാനം സംരക്ഷിക്കാനായി സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ വിടേണ്ടിവരുമെന്ന് താങ്കള്‍ ദയവായി ആനന്ദിനോട് പറയണം.” -കെ.പി.രാമനുണ്ണി

ബഹു. മൌദൂതി സന്ദേശകാവ്യ കര്‍ത്താവായ കെ.പി.രാമനുണ്ണി ഉദ്ദേശിക്കുന്ന “മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം” നമ്മുടെ മാധ്യമം പരസ്യങ്ങളിലൊക്കെ കാണാറുള്ള “മുസ്ലീം കിഡ്നി” എന്നൊക്കെ പറയപ്പെടുന്ന പച്ച പെയിന്റടിച്ച് ചന്ദ്രക്കല സീല്‍ കുത്തി, പടച്ചോന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഉണ്ടാക്കി വിടുന്ന പച്ച കിഡ്നി പോലുള്ള പച്ചരക്തമായിരിക്കുമോ ?എന്നൊരു സംശയമില്ലാതില്ല !!! നബി തിരുമേനിയെ മാത്രമല്ല, ആശാരി ചെക്കന്‍ യേശുവിനേയും, പോത്തിനെ നോക്കുന്ന യാദവ ചെക്കന്‍ കൃഷ്ണങ്കുട്ടിയെയും ആരെങ്കിലും നിന്ദിച്ചാല്‍ പോലും ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ അഴിച്ചുവിടേണ്ടിവരുമെന്ന് താങ്കള്‍ ആനന്ദിനോട് പറയണമെന്നാണ് കെ.പി.രാമനുണ്ണിയുടെ മാടംബി ഉത്തരവിലുള്ളത് !!! ഹോ... എന്തൊരു വിനയം !! എന്തൊരു മുടിഞ്ഞ നീതിബോധം !!!

ഇയ്യാളൊക്കെ എന്ത്  കോപ്പിലെ ബുജിസാഹിത്യകാരനാണെന്നാണ് ചിത്രകാരന്‍ അതിശയിച്ചുപോകുന്നത് !!! മലയാള സാഹിത്യവും,ബുജിസാഹിത്യ ജീവികളും ഇത്ര ജീര്‍ണ്ണാവസ്ഥയിലായിരിക്കുമോ ? വല്ല ഇഫ്ത്താര്‍ വിരുന്നിലും മുഖ്യാതിഥിയാകാനായിരിക്കുമോ നാവുകൊണ്ട് അടിച്ചുതളി നടത്തുന്ന ഈ സന്ദേശകാവ്യം കക്ഷി രചിച്ച് , എണീറ്റ് നടക്കാന്‍ കഴിയാത്ത, ആ പാവത്തെ ഉന്തിത്തള്ളി, ആനന്ദിനുള്ള വാറോല കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത് !! ആ മനുഷ്യന്റെ കൈ അറുത്തെടുത്ത മനുഷ്യ പിശാചുക്കളോ, അതിനാവശ്യമായ മത കോടതി വിധി തയ്യാറാക്കിയ മത ഭ്രാന്തന്മാരോ, ഒരു ടെസ്റ്റ് പേപ്പര്‍ ചോദ്യത്തില്‍ മതനിന്ദ മനപ്പൂര്‍വ്വം കുത്തിവച്ച് പഴുപ്പിച്ച് മതവികാരവൃണമാക്കി വലുതാക്കിയെടുത്ത് , മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള സംഭവ പരംബരകളുടെ തിരക്കഥ രചിക്കുകയും, അത് പണം മുടക്കി ഡയറക്റ്റ് ചെയ്ത് വര്‍ഗ്ഗീയ വിളവെടുക്കുകയും, പന്ത്രണ്ടു കുപ്പി ചോര എണ്ണികൊടുത്ത് സെന്റിയുടെ ഗ്ലിസറിന്‍ കണ്ണീര്‍ മഴ പൊഴിപ്പിക്കുകയും ചെയ്ത സംഘടിത വര്‍ഗ്ഗീയ കുറ്റവാളികളേക്കാള്‍ കെ.പി.രാമനുണ്ണി മ്ലേച്ഛനായ കുറ്റവാളിയാകുന്നു...എന്ന് ചിത്രകാരന്റെ നീതിബോധം രേഖപ്പെടുത്തുന്നു.

ചെയ്യാത്ത കുറ്റത്തിന് മതഭ്രാന്തന്മാരുടെ തൃപ്തിക്കും ആശ്വാസത്തിനുമായി പ്രഫസര്‍ ജോസഫിനെതിരെ പ്രവാചക നിന്ദ ആരോപിച്ച് കള്ളകേസെടുത്തതിനും, അയാളുടെ മകനെ പോലീസ് തടങ്കലില്‍ വച്ച് മാനസികമായി പീഢിപ്പിച്ചതിനും കേരള സാംസ്ക്കാരിക സമൂഹം സര്‍ക്കാരിനു വേണ്ടി മാപ്പുപറയ്യേണ്ട ധാര്‍മ്മിക ബാധ്യത നിലനില്‍ക്കുമ്പോഴാണ്... കെ.പി.രാമനുണ്ണി ഒരു ലേഖനം മാതൃഭൂമി വീക്കിലിയില്‍ പ്രസിദ്ധീകരിച്ചു കാണാനായി കോടാലിയുമായി പ്രഫസറുടെ ഹൃദയം കൂടി വെട്ടിനുറുക്കുന്ന ഈ മനുഷ്യത്വഹീന ക്രൂരതക്ക് ഇറങ്ങിത്തിരിച്ചതെന്നു തോന്നുന്നു. അവിശ്വാസികളോടും, യുക്തിവാദികളോടും ആനന്ദിനോടും രാമനുണ്ണിക്ക് വല്ല കെറുവുമുണ്ടെങ്കില്‍ അത് സ്വതന്ത്രമായ വിഷയമായി അവതരിപ്പിക്കാമായിരുന്നു. ശയ്യാവലംഭിയായ ഒരു ക്രൂശിതന്റെ മുറിപ്പാടുകളില്‍ പിക്കാസുകൊണ്ട് കിളച്ചുകൊണ്ട് അത് വേണ്ടായിരുന്നു... രാമനുണ്ണ്യേ !!!

വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ അജ്ഞതയുടേയും ഭീകര ലക്ഷ്യങ്ങളുടേയും ക്രൂരതക്ക് പാത്രീഭവിച്ച , കേരള മത നിരപേക്ഷ സമൂഹത്തിനുവേണ്ടി കൈവെട്ട് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന പ്രഫസര്‍ ജോസഫ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിപരമായ പ്രശ്നങ്ങളിലേക്ക് സൂചന നല്‍കുന്ന ഒരു റിപ്പോര്‍ട്ടും, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കെ.പി രാമനുണ്ണി എഴുതിയ സന്ദേശ കാവ്യത്തിന്റെ ഇമേജുകളും ചിത്രകാരന്റെ വായനാ സൌകര്യത്തിനായി താഴെ സൂക്ഷിച്ചുവക്കുന്നു.
ഈ വിഷയത്തിലേക്ക് ചിത്രകാരന്റെ ശ്രദ്ധതിരിയാന്‍ കാരണമായ ബ്ലോഗര്‍ ഇ.എ.ജബ്ബാറിന്റെ പോസ്റ്റിലെക്കുള്ള ലിങ്ക് :
രാമനുണ്ണിയുടെ മതപ്രേമം !


മംഗളം 26.8.10Tuesday, August 24, 2010

കൈവെട്ട് വാര്‍ത്ത ശേഖരം

തൊടുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഇസ്ലാമിക കൈവെട്ട് ശിക്ഷ നടപ്പാക്കലിനോടനുബന്ധിച്ചൂള്ള വാര്‍ത്തകളുടെ കുറച്ചു കട്ടിങ്ങുകള്‍ ഇവിടെ സൂക്ഷിക്കുകയാണ്. ചര്‍ച്ചക്കുവേണ്ടിയല്ല, സംഭവത്തെ പിന്തുടരുന്നതിനുള്ള സൌകര്യത്തിനായി മാത്രം.
മംഗളം 26.8.10

മംഗളം 26.8.10


മംഗളം 26.8.10


മാതൃഭൂമി പത്രം - 21.08.10
മനോരമ പത്രം - 21.08.10
മംഗളം പത്രം - 21.08.10
രാഷ്ട്ര ദീപിക - 21.08.10
മനോരമ പത്രം - 21.08.10

Thursday, August 19, 2010

നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ

മാതൃഭൂമി വാര്‍ത്ത (19.8.10)
തീര്‍ച്ചയായും ഗതാഗത സൌകര്യങ്ങളുടെ വളര്‍ച്ച നമ്മുടെ നാടിന്റെ വളര്‍ച്ചക്ക് അനുപേക്ഷണീയമായ അടിയന്തിര ആവശ്യമാണ്. വാഹന പെരുപ്പത്താല്‍ നിറഞ്ഞുകവിഞ്ഞ് അപകടങ്ങളാലും, സമയ നഷ്ടത്തിലും,ഇന്ധന നഷ്ടത്തിലും,അന്തരീഷ മലിനീകരണത്തിലും കലങ്ങി ഒഴുകുന്ന നമ്മുടെ ദേശീയ പാതകള്‍ നമുക്ക് ഇന്ന് അപര്യാപ്തമാണ്. എന്നാല്‍ മുന്നണി രാഷ്ട്രീയക്കാര്‍ക്കും, അണിയറയില്‍ തീരുമാനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങള്‍ക്കും കയ്യയച്ച് നല്‍കുന്ന നോക്കുകൂലിയെന്നോ , കമ്മീഷനെന്നോ, ഒറ്റുകാശെന്നോ അറിയപ്പെടുന്ന കോടികള്‍ കൊണ്ടുള്ള തുലാഭാരമാകരുത്  ദേശീയ പാതകള്‍ക്കുവേണ്ടിയുള്ള കരാറുകള്‍ക്കു പിന്നിലുള്ള ലക്ഷ്യം.പ്രത്യേകിച്ചും ഭരണമവസാനിപ്പിച്ച് പോകാന്‍ കാലത്ത് കയ്യില്‍ കിട്ടുന്നതെല്ലാം ഊരിയെടുത്ത്  സംബത്തു വര്‍ദ്ധിപ്പിക്കാനെ ഇടതുപക്ഷ രാഷ്ട്രീയ സവര്‍ണ്ണതൊഴിലാളി നേതൃത്വം ശ്രമിക്കു എന്ന യാഥാര്‍ത്ഥ്യം ശ്രദ്ധിക്കേണ്ടതുണ്ട്.
കേന്ദ്ര പദ്ധതി പ്രകാരമുള്ള ഒരു ദേശീയ പാത കേരളത്തിന് അനുവദിക്കപ്പെടുംബോള്‍ അത് നിലവിലുള്ള ദേശീയപാതയുടെ മുകളിലൂടെത്തന്നെ വിരിക്കപ്പെടണമെന്നത് ബി ടി ഒ കരാറിലേര്‍പ്പെടുന്ന സ്വകാര്യ റോഡ് ഉടമസ്ത കമ്പനിയുടെ മാത്രം താല്‍പ്പര്യമാണ്. ജനത്തിരക്കുള്ള പ്രദേശാങ്ങളിലൂടെ നിലവിലുള്ള റോഡ് സൌകര്യം ഇല്ലാതാക്കി നിര്‍ബന്ധിത പിരിവ് പണം നല്‍കി യാത്രചെയ്യിക്കാന്‍ ജനങ്ങാളെ സമ്മര്‍ദ്ദപ്പെടുത്താന്‍  കഴിയുന്നത് പുതിയ ബി.ഒ.ടി. റോഡ് നിര്‍മ്മിക്കുന്നതിനേക്കാള്‍ സ്വകാര്യ കമ്പനിക്ക് നൂറിരട്ടി ലാഭകരമാണ്.

കേരള ജനത ഈ പകല്‍ കൊള്ളക്കെതിരെ വിവരദോഷികളും കച്ചകപടക്കാരുമായ വ്യാപാരി വ്യവസായി സംഘടനകളോട് കൂട്ടു ചേര്‍ന്നിട്ടാണെങ്കില്‍  പോലും (കൂടുതല്‍ വിശ്വസിക്കരുതെന്ന്  !!) ജനാഭിപ്രായം സ്വരൂപിക്കെണ്ടതായിട്ടുണ്ട്. കൂട്ടിക്കൊടുപ്പുകാരും, കൊള്ളക്കാരുമായ രാഷ്ട്രീയക്കാരില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കേണ്ടതുണ്ട്.

അന്താരാഷ്ട്ര ഗുണനിലവാരത്തോടെയുള്ള ഒരു മലയോര എക്സ്പ്രസ്സ് ഹൈവെ ആണെങ്കില്‍ ബി.ഓ.ടി. യെ ഒഴിവാക്കേണ്ടതുമില്ല.കാസര്‍ഗോഡ് മുതല്‍ പാറശ്ശാലവരെ നല്ലൊരു എക്സ്പ്രസ്സ് ഹൈവെ കേരളത്തിന്റെ നട്ടെല്ലുപോലെ പുതുതായി നിര്‍മ്മിക്കുന്നത് എന്തുകൊണ്ടും ദീര്‍ഘദൂര യാത്രക്കാരെ സംബന്ധിച്ചും, നിലവിലുള്ള ദേശീയപാതയിലെ തിരക്ക് കുറക്കുന്നതിനും, കേരളത്തിലെ സന്തുലിതമായ വികസനത്തിനും എല്ലാം ഗുണം ചെയ്യും.  എന്നാല്‍ നിലവിലുള്ള പൊതുജനത്തിന്റെ യാത്രാ മാര്‍ഗ്ഗം സ്വകാര്യ മേഖലക്ക് തീറെഴുതിക്കൊടുത്തുകൊണ്ടുള്ള ഒരു പദ്ധതിയും നമുക്കു വേണ്ട. 

നിലവിലുള്ള ജനങ്ങളുടെ ഉടമസ്തതയിലുള്ള പൊതുസ്ഥലങ്ങളെല്ലാം രാഷ്ട്രീയ പിംബുകളുടെ സഹായത്തോടെ സ്വകാര്യ മേഖല ചുളുവിലക്ക് സ്വന്തമാക്കാന്‍ നടത്തുന്ന ഉപജാപങ്ങളെ പച്ചക്ക് തുറന്നു കാണിക്കാന്‍ നമ്മുടെ ദൃശ്യ അച്ചടി മാധ്യമങ്ങളും നമ്മെ സഹായിക്കട്ടെ !

Monday, August 16, 2010

സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി


മദനിക്ക് നീതി ഉറപ്പാക്കേണ്ടത് നമ്മുടെ ജനാധിപത്യത്തിന്റേയും, മത നിരപെക്ഷതയുടേയും പരമ പ്രധാന കര്‍ത്തവ്യമാണ്. എല്ലാ ജനങ്ങളുടേയും ധാര്‍മ്മിക ബാധ്യതയുമാണ് അത്. പ്രത്യേകിച്ചും, ശിക്ഷിക്കപ്പെടാതെ ഒന്‍പതു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ഒരു വ്യക്തിയെ വീണ്ടും പീഢിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ഉണര്‍ന്നിരിക്കേണ്ടതുമുണ്ട്. കോടതിയില്‍ നിന്നും അദ്ദേഹത്തിന് നീതി തീര്‍ച്ചയായും ലഭിക്കേണ്ടതുണ്ട്.   പക്ഷേ, ആ നീതി അന്‍‌വാര്‍ശ്ശേരിയില്‍ മനുഷ്യകോട്ട തീര്‍ത്തുകൊണ്ടോ ,ക്രമസമാധന  തകര്‍ച്ചയുണ്ടാകുമെന്ന് ധ്വനിപ്പിച്ചുകൊണ്ടുള്ള കീഴടങ്ങാനുള്ള സന്നദ്ധത പ്രഖ്യാപനം  അഭിനയിച്ചുകൊണ്ടോ ആകരുതായിരുന്നു. മദനിയുടെ ഖുറാന്‍ പിടിച്ചുള്ള ചാനല്‍ അഭിനയം നമ്മുടെ മതേതര സമൂഹത്തില്‍  വര്‍ഗ്ഗീയ വിഷം കലക്കലാണ്. ചരിത്രാധീത കാലത്തെ മാംസാഹാരിയായ ഒരു ഭീഭത്സ ജീവിയുടെ വര്‍ത്തമാന സാന്നിദ്ധ്യത്തെയാണ് മദനിയുടെ ടി.വി.ഷോ അനുഭവപ്പെടുത്തുന്നത്. 
അദ്ദേഹത്തിന്റെ ഉദ്ദേശം അശേഷം ശുദ്ധിയുള്ളതല്ല എന്നതാണ് മത ദൌര്‍ബല്യത്തെ പൊക്കിപ്പിടിച്ച് ജനാധിപത്യത്തിന്റെ ജീവനു വിലപേശുന്നതിലൂടെ മദനി നല്‍കുന്ന അപായ ഭീഷണി. മദനി ഒരു ദേശീയ സത്വമായി ഭീകരരൂപം പ്രാപിച്ച്, വെളിവില്ലാത്ത നമ്മുടെ ചാനല്‍ ഇറച്ചിക്കച്ചവടക്കാരുടെ ദൌര്‍ബല്യത്തിലൂടെ വളരുകയാണ്. ഇതെല്ലാം കണ്ടിട്ടും പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും,രാഷ്ട്രീയ നേതാക്കളും, സര്‍ക്കാരും മിഴിച്ചിരിക്കുന്നു എന്നത് തെരെഞ്ഞെടുപ്പു തൊഴിലാളികള്‍ മാത്രമായ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ദയനീയ ബുദ്ധി ദാരിദ്ര്യത്തിന്റെ തെളിവുകൂടിയാണ്. 

ഓണം പ്രമാണിച്ച് അണിഞ്ഞൊരുങ്ങാനായി കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ വകയായി ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും സാരിയോ പര്‍ദ്ദയോ കൊടുക്കുന്നത് നന്നായിരിക്കും. ചാന്ത്പൊട്ട് ,ക്യൂട്ടക്സ്, കണ്മഷി എന്നിവ കൂടി ആയാല്‍ പാവങ്ങള്‍ കാല്‍നഖം കൊണ്ട് കളം വരച്ച് സ്വമേധയ കീഴടങ്ങാനായി വരുന്ന സൂപ്പര്‍ സ്റ്റാര്‍ മദനിക്ക് മണിയറയൊരുക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും ... നാണം കെട്ട സാധനങ്ങള്‍ :)

കേവലം ഒരു മത വര്‍ഗ്ഗീയ പ്രചരണ വയള്ളു തൊഴിലാളിയെ രാഷ്ട്രീയ നേതാവായി, മീഡിയയുടെ താരമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ അപകടം രാഷ്ട്രീയ നേതാക്കളും ടി.വി.ചാനലുകളും, പ്രിന്റ് മീഡിയയും ഇനിയും മനസ്സിലാക്കാതിരുന്നാല്‍ നമ്മുടെ മതേതര ജനാധിപത്യത്തെ കുരുതികൊടുത്തതിന്റെ പേരില്‍ അവര്‍ ഉത്തരം പറയേണ്ടിവരും. കേരളത്തിലെ മനുഷ്യന്റെ കാര്യം പറയാന്‍ ആകെയൊരു എം.എന്‍.കാരശ്ശേരി മാത്രമേ ഉള്ളു. ബാക്കി സാംസ്ക്കാരിക നായകന്മാര്‍ മദനിക്കെതിരെ എന്തെങ്കിലും പറഞ്ഞ് ഇഫ്ത്താര്‍ വിരുന്നുകള്‍ക്കിടക്ക് കല്ലുകടിയാകുമോ എന്ന ഭയത്താല്‍ പല്ലുകള്‍ തന്നെ  മുഴുവനായി ഇളക്കിമാറ്റി റെഡിയായിരിക്കുകയാണ് !!! വായ തുറക്കില്ല.
മത ജീര്‍ണ്ണതയേയും രാജ്യദ്രോഹികളേയും താലോലിക്കുന്ന ദുര്‍മന്ത്രവാദികളാകുന്നുവോ ചാനലുകള്‍ ?
മദനി നേരിടുന്ന മനുഷ്യാവകാശ നിഷേധത്തിനെതിരേയും, 9 വര്‍ഷം അനുഭവിച്ച നീതിരഹിതമായ ജയില്‍ വാസത്തേയും ഓര്‍ത്തുകൊണ്ടും, ഇന്ത്യയിലെ സവര്‍ണ്ണപക്ഷ നീതിബോധത്തേയും വ്യവസ്ഥയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുതന്നെ , മനുഷ്യാവകാശത്തിന്റേതായ നന്മയുടേയും വിശാല വീക്ഷണത്തിന്റേയും വഴിയുപേക്ഷിച്ച് മദനി നടത്തുന്ന ബോധപൂര്‍വ്വവും, ആസൂത്രിതവുമായ മത വര്‍ഗ്ഗീയ വിഷം കുത്തിവക്കലിനെതിരെ  പ്രതികരിക്കേണ്ടതുണ്ട്. ജനാധിപത്യത്തിനു നേരേയുള്ള മസ്സിലുരുട്ടലും, മാടമ്പിത്വവും ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് നീതീകരിക്കാനാകില്ല.

ചിത്രകാരന്റെ മുന്‍ പ്പോസ്റ്റ്: മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കുക

up date: 17.8.2010
അന്‍‌വാര്‍ശ്ശേരി പാക്കിസ്ഥാനിലാണോ? എന്ന് എന്ന് സംശയമുണര്‍ത്തുന്ന ചില വാര്‍ത്തകള്‍ ഇന്നു പത്രത്തില്‍ കാണുകയുണ്ടായി. മംഗളം പത്രത്തില്‍ മദനിയുടെ അംഗരക്ഷകര്‍ മദനിയുടെ ഗുണ്ടാ പടയില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതിന്റെ വിവരണം വായിച്ചു.  ലജ്ജാവഹം തന്നെ നമ്മുടെ കേരള സര്‍ക്കാരിന്റെ ഭരണവും , മദനിക്ക് കെട്ടിക്കൊടുക്കുന്ന റിയാലിറ്റി ഷോ സ്റ്റേജും !!
17.8.10 മംഗളം പത്രത്തിലെ വാര്‍ത്ത  

Sunday, August 15, 2010

ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !

മനുഷ്യന്റെ ഇച്ഛാശക്തിക്ക് തടസ്സങ്ങളില്ല...പരിമിതികളും ! ശാന്ത കാവുമ്പായി തന്റെ മോഹപ്പക്ഷിയുടെ ചിറകടിയൊച്ചയിലൂടെ സാക്ഷ്യപ്പെടുത്തുന്നത് മനുഷ്യന്റെ ഇച്ഛാശക്തിയുടെ കരുത്തുതന്നെയാണ്...വ്യക്തി വികാസത്തിന്റെ അനന്ത സാധ്യതകളും !!!

പലപ്പോഴും നാം നമ്മുടെ കഴിവുകളല്ല ഉപയോഗിക്കുന്നത്. അന്യന്റെ ദൌര്‍ബല്യങ്ങളാണ്. അന്യന്റെ ദൌര്‍ബല്യങ്ങളിലൂടെയാണ് നാം ആകാശത്തോളം വളരാന്‍ കൊതിക്കുന്നത്. അല്ലെങ്കില്‍ ആകാശത്തെ നമ്മളിലേക്ക് താഴ്ത്തിക്കെട്ടാന്‍ കൊതിക്കുന്നത് !!! നാം വളര്‍ന്നില്ലെങ്കിലും അന്യന്‍ തളര്‍ന്നാല്‍ നിശ്ചേതനായിരുന്നാല്‍ പോലും അഭിമാനിക്കത്തക്ക സാമൂഹ്യ സാന്നിദ്ധ്യമായി ഗണിക്കപ്പെടും എന്ന ന്യായമാണ് നമ്മുടെ സമൂഹത്തില്‍ പ്രചാരത്തിലുള്ള മാന്യ ജീവിത വിജയ രീതി. ഈ നിഷേധാത്മക തത്വശാത്രത്തിന്റെ മുട്ടത്തോടു ഭേദിച്ചാണ് ശാന്താകാവുമ്പായി മോഹപ്പക്ഷിയായി ആകാശത്തിലേക്ക് ഉയരുന്നത്.

ഈ വികാസത്തെ പെണ്ണത്വത്തിന്റെ സംവരണ സീറ്റില്‍ ഒതുക്കാതിരിക്കുക. മനുഷ്യ മനസ്സിന്റെ ശക്തിയാര്‍ജ്ജിക്കുന്ന വ്യക്തിവികാസമായി , വ്യക്തിയുടെ നേട്ടമായി സ്വന്തം കാലില്‍ നില്‍ക്കാനനുവദിക്കുക. സ്ത്രീ-പുരുഷ പക്ഷങ്ങളിലേക്ക് ചാരിവച്ചില്ലെങ്കിലും കരുത്തുള്ള ഇച്ഛാശക്തി ഉറച്ചു നില്‍ക്കുകതന്നെ ചെയ്യും.

ബ്ലോഗര്‍ ശാന്താ കാവുമ്പായിക്കും, അവരുടെ കവിതാ സമാഹാരമായ മോഹപക്ഷികള്‍ക്കും ചിത്രകാരന്റെ സ്നേഹാശംസകള്‍ !!!

മലയാള ബൂലോഗത്തെ പ്രശസ്ത ബ്ലോഗറായ ശാന്താ കാവുമ്പായിയുടെ 30 ബ്ലോഗ് കവിതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ പുസ്തക സമാഹാരം മോഹപ്പക്ഷിയായി ഇന്ന്, 2010 ആഗസ്ത് 14 ന് 12 മണിക്ക് (പോസ്റ്റ് ബട്ടണ്‍ ക്ലിക്കിയത് രാത്രി 12 കഴിഞ്ഞായതിനാല്‍ പബ്ലിഷ് ഡേറ്റ് വ്യത്യാസമുണ്ടാകും.)തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മണമ്പൂര്‍ രാജന്‍ ബാബു പ്രകാശനം ചെയ്യുന്ന ധന്യമായ ചടങ്ങില്‍ ചിത്രകാരനും പങ്കെടുത്തു. ചിത്രകാരന്റെ ക്യാമറയില്‍ കുരുങ്ങിയ കുറച്ചു പ്രകാശത്തിന്റെ നിശ്ചല ഓര്‍മ്മകള്‍ താഴെ പങ്കുവക്കുന്നു.

പ്രവേശന കവാടം
ചിട്ടയോടെ...
നല്ലൊരാള്‍ക്കൂട്ടമുണ്ട്
ബ്ലോഗര്‍ ഹാറൂണ്‍

സാധു ഗ്രൂപ്പ് ഉടമ പി.പി.വിനോദ്
പി.പി.ലക്ഷ്മണന്‍
സുനില്‍ കുമാര്‍ ...
അപ്പോള്‍ ചടങ്ങു തുടങ്ങാം
മക്കളെ... എല്ലാവരും ബ്ലോഗ് തുടങ്ങിന്‍ !!
 പുസ്തകങ്ങള്‍ സമ്മാനിച്ചുകൊണ്ട് അതിഥികളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കുട്ടികളും, ആങ്കറും.

ബൂലോഗത്തുനിന്നുള്ള മൂന്നു ബ്ലാക്ക് കാറ്റുകള്‍ ജാഗരൂഗരായി നില്‍ക്കുന്നു
മോഹപ്പക്ഷിയുടെ ധന്യ നിമിഷങ്ങള്‍.... ശാന്ത ടീച്ചര്‍ വേദിയില്‍
സ്വാഗതം...
മോഹപ്പക്ഷിയുടെ ചിറകടി ശബ്ദം...
മണമ്പൂര്‍ രാജന്‍ ബാബു ... ബൂലോകത്തിന്റെ തീരത്ത് ... ബൂലോകത്തേക്ക് എങ്ങനെ...എവിടെ ഇറങ്ങണം....
സമ്പന്നമായ സദസ്സ്
ഈ ബ്ലോഗ് എന്താണെന്ന് ഇനിയും മനസ്സിലായില്ല... കുറച്ചുപേരെങ്കിലും മനസ്സിലാക്കാതിരിക്കില്ല.
ബൂലോകം ഒന്നു സ്ക്രീനില്‍ പ്രൊജ്ക്റ്റ് ചെയ്ത് കാണിച്ചുകൊടുക്കാമായിരുന്നു...

കെ.പി.എസ്,മിനി ടീച്ചര്‍,കുമാരസംഭവം

മലപ്പുറം ബ്ലോഗ് സമൂഹത്തിന്റെ പ്രതിനിധികള്‍ -തണലും,കൊട്ടോട്ടിയും കണ്ണൂരിലെ സംഭവത്തോടൊപ്പം
മിനി ടീച്ചര്‍,  കുമാരഗുരു, ഗള്‍ഫിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്ന തണല്‍ ,നോംബുമുറിയാതിരിക്കാന്‍ ഉമിനീരിറാക്കാതിരിക്കുന്ന കൊട്ടോട്ടിക്കാരന്‍
തണലിനും,കൊട്ടോട്ടിക്കാരനും വയറുനിറയെ കടലുകാണിച്ചുകൊടുത്ത പിശുക്കന്‍ കുമാരന്റെ സൂത്രം യാത്രികനുമുന്നില്‍ ആടി അവതരിപ്പിക്കുന്നു
യാത്രികനും കുടുംബവും
വിജയകുമാര്‍ ബ്ലാത്തൂര്‍ കശ്മലന്മാരുടെ മുന്നില്‍
കൈരളി ബുക്ക് സ്റ്റാള്‍ മോഹപ്പക്ഷി വിപണിയിലിറക്കുന്നു
എഞ്ചിനീയര്‍ മധുകുമാര്‍ പ്രഫഷണലാണ്. താല്‍ക്കാലിക പന്തലില്‍ ഫാനുകള്‍ പൂത്തു നില്‍ക്കുന്ന തൂണുകള്‍
ശാന്തടീച്ചറുടെ സഹോദരന്‍ എഞ്ചിനീയര്‍ മധുകുമാര്‍, പുത്രി.
ചിത്രകാരന്റെ മകള്‍... അശ്വതിയെപ്പോലെ..ചിത്രകാരന്‍  അങ്കിളിന്റെ വക ഒരു ഫോട്ടോ മോള്‍ക്ക് .

Friday, August 13, 2010

സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???

മുകളില്‍ മാതൃഭൂമി വാര്‍ത്ത. താഴെ മനോരമ വാര്‍ത്ത. 13.8.10

പര്‍ദ്ദ അന്തസ്സിന്റേയും,കുലീനതയുടേയും,സ്വാതന്ത്ര്യത്തിന്റേയും സുരക്ഷിത വസ്ത്രമാണെന്ന് നാം ഏറെക്കുറെ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്. കാരണം അതണിയുന്ന സ്ത്രീകള്‍ വരിവരിയായി നിന്ന് തത്തമ്മേ പൂച്ച പൂച്ച എന്ന താളത്തില്‍ അക്ഷരവടിവോടെ പര്‍ദ്ദയുടെ സുരക്ഷിതത്വവും, സ്വാതന്ത്ര്യവും,മഹത്വവും,ഇസ്ലാം മതം സ്ത്രീക്കു നല്‍കുന്ന പരിപാവന സ്ഥാനവും ഉരുവിട്ടുകൊണ്ടിരിക്കുംബോള്‍ നമുക്കവരെ കാര്‍ക്കശ്യത്തോടെ വസ്തുത ബോധ്യപ്പെടുത്താന്‍ അവകാശമില്ല. അവരുടെ വിശ്വാസത്തെ വിശ്വാസമായി മാനിക്കാനെ നിവൃത്തിയുള്ളു. നമ്മുടെ സഹോദരിയെ ദാര്‍ഷ്ട്ര്യം കൊണ്ട് കണ്ണീരണിയിക്കാനല്ലല്ലോ നാം മനുഷ്യരെ ഒന്നടങ്കം ഒന്നായി കാണുന്നത്.

പര്‍ദ്ദ എന്ന ഇസ്ലാമിക വര്‍ഗ്ഗീയതയുടെ യൂണിഫോം ഏറെ വിമര്‍ശിക്കപ്പെടാതെ സ്ത്രീകളുടെ വസ്ത്രശീലത്തിലൂടെ സമൂഹത്തിനകത്തേക്ക് വിഭാഗീയതയേയും ഇസ്ലാമിക മത വൈരത്തിന്റെ വിഷബീജങ്ങളേയും ഒളിച്ചു കടത്തുമ്പോഴും നമ്മുടെ സഹോദരിമാരോടുള്ള സ്നേഹാധിക്യത്താല്‍ നമുക്ക് കണ്ണടക്കേണ്ടി വരുന്നു. കാരണം അതു സ്ത്രീയാണ്. നമ്മുടെ സമൂഹത്തിന്റെ ഭാവിയേയും, സാസ്ക്കാരികതയേയും ഗര്‍ഭത്തിലേന്തുന്നവള്‍ ! സംസ്കൃത ചിത്തരുടെ ഈ ദൌര്‍ബല്യം മനസ്സിലാക്കിയാണ് മത പൌരോഹിത്യം വിശ്വാസത്തിന്റെ ഉറക്ക ഗുളികകളും, മയക്കുമരുന്നുകളും, സ്ത്രീകളെ സൂക്ഷിക്കാന്‍ എല്‍പ്പിക്കുന്നത്.... സ്ത്രീകളെ വാഹകരാക്കി സമൂഹത്തിലേക്ക് വര്‍ഗ്ഗീയതയുടെ വിഷബീജങ്ങള്‍ കുത്തിവക്കുന്നത്. പര്‍ദ്ദ ഇസ്ലാമികേതരമായ സമൂഹങ്ങളിലേക്ക് സ്ത്രീയിലൂടെ കടത്തിവിടുന്ന മതത്തിന്റെ വര്‍ഗ്ഗീയ സ്വത്വബോധം പേറുന്ന ശക്തിയേറിയ സ്ത്രീവിരുദ്ധ ചിഹ്നമാണ്...മനുഷ്യത്വ വിരുദ്ധ ചിഹ്നമാണ്. ഈ സത്യം ബോധ്യപ്പെടാന്‍ 30 വര്‍ഷങ്ങല്‍ക്കുമുന്‍പ് പര്‍ദ്ദയിടാതിരുന്നിട്ടും കേരളത്തിലെ മുസ്ലീം ജനതക്ക് അതിനുമുന്‍പുള്ള നൂറ്റാണ്ടുകള്‍ വംശനാശ ഭീഷണിയൊന്നുമില്ലാതെ,ഇവിടത്തെ ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനതയേക്കാള്‍ മികച്ച മാന്യ സാമൂഹ്യ സ്ഥാനത്തോടെ തീണ്ടലും തൊടീലുമില്ലാതെ ജീവിക്കാനായിരുന്നു എന്ന വസ്തുത ഓര്‍ത്താല്‍ മതിയാകും.

ഇന്നത്തെ(13.8.10)മാതൃഭൂമി മനോരമ പത്രങ്ങളില്‍ പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ കാസര്‍ഗോഡുള്ള ഒരു പെണ്‍കുട്ടിയെ അയല്‍പ്പക്കക്കാരും,ബന്ധുക്കളുമടങ്ങിയ മത സദാചാര പോലീസ് നിരന്തരം ദ്രോഹിക്കുന്നതിനെതിരെ ഹൈക്കോടതി ഇടപെട്ട് പോലീസ് സംരക്ഷണം നല്‍കിയതിനെക്കുറിച്ച് വാര്‍ത്ത വായിച്ചു. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത മത ഭീകരന്മാരുടെ സദാചാരപ്പോലീസുള്ള ഇസ്ലാം മത സമൂഹത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ചിത്രകാരന്‍ മനുഷ്യത്വത്തിന്റേയും, വ്യക്തി സ്വാതന്ത്ര്യത്തിന്റേയും പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. പൊതുവെ പിന്നോക്കം നില്‍ക്കുന്ന മുസ്ലീം സമൂഹത്തിന്റെ പുരോഗമനത്തിലേക്കുള്ള പ്രതീക്ഷയായ ഒരു പെണ്‍കുട്ടിയെ അവളുടെ നേട്ടത്തിന്റേയും കഴിവിന്റേയും പേരില്‍ അഭിനന്ദിക്കാനും, അവളില്‍ അഭിമാനിക്കാനും മുതിരാതെ പര്‍ദ്ദക്കകത്ത് കെട്ടിപ്പൊതിഞ്ഞ് അടുക്കളയുടെ അട്ടത്ത് വെക്കാനുള്ള ശ്രമം അപലപനീയമാണ്. മുസ്ലീം സമൂഹത്തില്‍ നിന്നും വ്യക്തി സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളും യുവാക്കളും ധാരാളമായി പുറത്തുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.
മത പൌരോഹിത്യത്തിന്റേയും സദാചാരപോലീസിന്റേയും ഇരുണ്ട കാരാഗ്രഹങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കേണ്ട കടമ
യുവജനങ്ങാളുടേതു തന്നെയാണ്... മത മൂരാച്ചികളുടേതല്ല !!!

Sunday, August 1, 2010

കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !

എന്നാലും ഇങ്ങനെയൊരു ജനമുണ്ടോ ? ഒരു തരി പ്രതികരണ ശേഷിപോലുമില്ലാത്ത നിര്‍ഗുണ പരബ്രഹ്മം പോലൊരു ജനവിഭാഗം ! ഇവന്മാരെ എന്തിനു കൊള്ളാം അല്ലേ ??? ഉപ്പ് സത്യാഗ്രഹത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ദണ്ഢനമേല്‍ക്കാന്‍ വരിവരിയായി ഊഴം കാത്തുനിന്ന് ഒരു സാമ്രാജ്യത്തിന്റെ ഭാരം മുഴുവന്‍ തങ്ങളുടെ ശരീരത്തില്‍ ഏറ്റുവാങ്ങിയ ഗാന്ധിയുടെ അഹിംസാ പോരാളികളെ ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയില്‍ കണ്ടിട്ടുണ്ട്. അതുപോലെ, 2500 വര്‍ഷങ്ങള്‍ക്കു മുന്‍പ് അശോക ചക്രവര്‍ത്തിയുടെ  സൈനികര്‍ക്കു മുന്നില്‍ കഴുത്തുവെട്ടാന്‍ നിരായുധരായി നിന്നു കൊടുത്ത കലിംഗ രാജ്യത്തെ ബുദ്ധധര്‍മ്മ വിശ്വാസികളെപ്പോലായല്ലോ കേരളത്തിലെ നസ്രാണികളുടെ കഥ !!! തിരിച്ചു കൈ
കൊത്താന്‍ ഇവരുടെ വീട്ടിലൊന്നും ഒരു മഴുവും വെട്ടുകത്തിയുമില്ലാത്തതുകൊണ്ടാണോ ?

കൂട്ടത്തിലൊരുത്തന്റെ കൈപ്പത്തി അഫ്ഗാനിസ്ഥാന്‍ ഫിനിഷിങ്ങില്‍ വെട്ടിയെടുത്ത താലീബാനികളോട് ക-മാന്ന് ഒരക്ഷരം എതിര്‍ത്ത് പറയാത്ത മതമന്ദബുദ്ധികള്‍ !!!  വലത്തെ കൈ കൊണ്ട് കൈ വെട്ടിയവന്റെ ഇടത്തെ കൈയ്യില്‍ നിന്നും  12 കുപ്പി ചോരയും വാങ്ങി, കൈ തുന്നി ച്ചേര്‍ത്ത്  താലീബാനികളുടെ ഹൃദയ വിശാലതക്ക് ഒരു കൊട്ട നന്ദിയും പറഞ്ഞ്, കൈവെട്ടിയവര്‍ക്ക് മാപ്പും വീട്ടിലെത്തിച്ചുകൊടുത്ത് സ്വസ്ഥസമാധാനം , വേദന ഒരു വ്യക്തിയുടെ ശരീരത്തിലേക്കു മാത്രമായൊതുക്കി, നിശബ്ദമായി, സ്വയമൊരു സുവര്‍ണ്ണ ചരിത്രം രചിച്ചിരിക്കുകയാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം.

ഈ ധന്യമായ മാനവിക സാമൂഹ്യബോധത്തെ കാണാതിരുന്നാല്‍ ചിത്രകാരന്റെ കാഴ്ച്ചശക്തി അന്ധതയോളം ഇരുളടഞ്ഞതായിത്തീരുമെന്നതിനാല്‍ ... കേരളത്തിലെ കൃസ്ത്യന്‍  സമൂഹത്തെ ഹൃദയത്തിന്റെ ഏറ്റവും സ്നേഹപൂര്‍ണ്ണമായ മാനവിക തലത്തിലിരുന്നുകൊണ്ട് ചിത്രകാരന്‍ കൃതജ്ഞതയറിയിക്കുന്നു. ... കേരളീയനായ ഈ മനുഷ്യസ്നേഹിയുടെ നന്ദി ... സഹോദരങ്ങളെ!!!!

ചിത്രകാരന്റെ നന്ദി പ്രകടനം കൊണ്ട് പ്രഫസര്‍ ജോസഫിന്റെ വേദനയോ, കൃസ്ത്യന്‍ സമൂഹത്തിന്റെ ഹൃദയത്തിനേറ്റ മുറിപ്പാടോ ചരിത്രത്തിനു മായ്ക്കാനാകില്ലെങ്കിലും, കൃസ്ത്യന്‍ സമൂഹം കാണിച്ച മാതൃകാപരമായ സമചിത്തതയും, മത ഭ്രാന്തില്ലായ്മയും മറ്റു മതസ്തര്‍ക്ക്  ഭ്രാന്തരാകാതിരിക്കാനുള്ള മാര്‍ഗ്ഗദര്‍ശനമായേക്കാം എന്നതിനാല്‍ , മൂന്നരക്കോടിയിലൊരു നിസാരനായ ചിത്രകാരന്റെ നന്ദിക്കും
പ്രസക്തിയുണ്ട്.. അഥവ ഇല്ലെങ്കില്‍ തന്നെ ഈ നന്ദി പ്രകാശനം ചിത്രകാരന്റെ മനസ്സ് ശുദ്ധിയാക്കാനുള്ള
വ്യക്തിഗതമായ ശുചീകരണ കര്‍ത്തവ്യം കൂടിയാണ്. ബ്ലോഗ് ഒരു ഭാഗ്യമായി മുന്നിലുള്ളപ്പോള്‍ ചിത്രകാരന്റെ നന്ദിക്കും മാലാഖകളായി കൃസ്ത്യന്‍ ജനതയുടെയും മറ്റു മനുഷ്യ സമൂഹങ്ങാളുടേയും മനസ്സില്‍ പറന്നിറങ്ങാനും ആശ്വാസം ജനിപ്പിക്കാനും കഴിഞ്ഞേക്കും എന്നാശിക്കുന്നു.

കൃസ്ത്യന്‍ സമൂഹം കൈവെട്ട് സംഭവത്തില്‍ പ്രകടിപ്പിച്ച  അസാമാന്യമായ ക്ഷമയും സാമൂഹ്യ ബോധവും അഹിംസയും കൃസ്ത്യന്‍ സമൂഹം ആര്‍ജ്ജിച്ചിരിക്കുന്ന പശ്ചാത്യ മാനവികതയുടെ വ്യാപനത്തിന്റെ ഭാഗമാണ്.
എത്ര ശക്തമായ മതമേധാവിത്വ ഭരണത്തിന്റെ കീഴിലാണെങ്കിലും അന്യ മതസ്തര്‍ മതത്തിന്റെ പേരില്‍ ഉറഞ്ഞു തുള്ളിക്കൊണ്ട് ഒരു കൃസ്ത്യാനിയുടെ കൈപ്പത്തി താലീബാനി നിയമപ്രകാരം മുറിച്ചെടുക്കുംബോള്‍ സംയമനം പാലിക്കണമെന്ന് ആര്‍ ആവശ്യപ്പെട്ടാലും ബഹുമത സമൂഹത്തില്‍ നിരവധി പേര്‍ക്ക് കയ്യും തലയും ഭര്‍ത്താക്കന്മാരും നഷ്ടപ്പെടാനുള്ള സാധ്യത തടുക്കാനാകില്ല. അതുകൊണ്ടുതന്നെ, ഇത് കൃസ്ത്യന്‍ മത മേലധ്യക്ഷന്മാരുടെ വിജയമല്ല, സംസ്കൃതചിത്തരായ കേരളത്തിലെ കൃസ്ത്യന്‍ സമൂഹത്തിന്റെ പ്രബുദ്ധതയുടെ നിദര്‍ശനമാണ്. അരമനകളിലിരുന്നും,കോണ്‍‌വെന്റില്‍ മതിലു ചാടിയും പെണ്ണുപിടിക്കുന്ന കൊലപാതകി പാതിരിമാരില്‍ നിന്നും വ്യത്യസ്തമായി കൃസ്ത്യന്‍ ജന സമൂഹത്തിന് കൃസ്തുവിന്റെ സ്നേഹ സിദ്ധാന്തത്തോട് നേര്‍ ബന്ധം തന്നെയുണ്ട്. മലയാളിയുടെ ഭാഗ്യം !

ഈ സന്ദര്‍ഭത്തില്‍  ചിത്രകാരന്‍ പ്രതികാരത്തെക്കുറിച്ച് ചിന്തിക്കുകയാണ് :)

പ്രതികാരദാഹമെന്ന കണക്കപ്പിള്ള !

മനസ്സില്‍ പ്രതികാരം അനുഭവപ്പെടാത്ത മനുഷ്യരുണ്ടാകുമെന്ന് തോന്നുന്നില്ല. എന്താണീ പ്രതികാരം ? ശാസ്ത്രീയമായി, അത് മനുഷ്യമനസ്സിലേക്ക് ഊളിയിട്ട മനശ്ശാസ്ത്ര വിദഗ്ദര്‍ നമുക്ക് പറഞ്ഞു തരേണ്ടതായ മാനസ്സികാവസ്ഥയാണ്. എന്നാല്‍, ചിത്രകാരന്റെ അനുഭവ നിരീക്ഷണത്തിലൂടെ...  പ്രതികാരം എന്നത് ഏതൊരു ജീവിയിലും ഉണ്ടായിരിക്കേണ്ട പ്രതികരണ ശേഷിയുടെ , അല്ലെങ്കില്‍ സ്വത്വപരമായ സ്വാര്‍ത്ഥതയുടെ അതിര്‍ത്തി ലംഘനങ്ങളോടുള്ള കണക്കു തീര്‍ക്കലാണ്. സത്യത്തില്‍ , സ്വത്വബോധത്തിന്റെ/സ്വാര്‍ത്ഥതയുടെ/അഭിമാനത്തിന്റെ  ചീഫ് അക്കൌണ്ടന്റ് വരവ് ചിലവ് കണക്ക് ബാലന്‍സ് ചെയ്യാനുള്ള വ്യഗ്രതകാണിക്കുന്നതിനെയാണ് നമ്മള്‍ പ്രതികാരമായി വിവക്ഷിക്കുന്നത്. നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാനുള്ള കണക്കപ്പിള്ളയുടെ സാമര്‍ത്ഥ്യവും ,അതി സാമര്‍ത്ഥ്യവും തന്നെയാണ് പ്രതികാരത്തിന്റെ ജനിതക ചോദന.

നമ്മുടെ വ്യക്തി പരമോ,കുടുംബപരമോ,ജാതിപരമോ,സാമൂഹ്യപരമോ,മതപരമോ,
സംഘടനാപരമോ,രാഷ്ട്രീയപരമോ.... ആയ അഭിമാനമോ,സ്വത്തോ, ശരീരമോ, മനസ്സോ വൃണപ്പെടുന്നത് ആര്‍ക്കും നഷ്ടബോധവും, ഹൃദയ വേദനയും ഉണ്ടാക്കുന്ന കാര്യമാണ്. അതിനു കാരണമായ സാഹചര്യങ്ങളോടും വ്യക്തികളോടും സമൂഹത്തോടും സമരം ചെയ്യുക എന്നത് അതിജീവനത്തിന്റെ പ്രാഥമിക കര്‍ത്തവ്യം കൂടിയാണ്. അതുകൊണ്ടുതന്നെ പ്രഥമ ദൃഷ്ട്യാ പ്രതികാരപ്രവൃത്തി ന്യായയുക്തമായ മൌലീക അവകാശമാണ്.

എന്നാല്‍, നമ്മുടെ അറിവില്ലായ്മയാലും, തെറ്റിദ്ധാരണയാലും, ഇടുങ്ങിയ വര്‍ഗ്ഗീയ മത രാഷ്ട്രീയ ബോധത്താലും,  സമൂഹങ്ങളുടേയോ വ്യക്തികളുടേയോ  പ്രതികാരപ്രവൃത്തി അന്യന്റെ വ്യക്തിപരമായ/രാഷ്ട്രീയപരമായ അതിരുകളിലേക്ക് അതിക്രമിച്ചു കയറി അധികാരം സ്ഥാപിക്കാറുണ്ട്. ഒരു അന്യ സമൂഹത്തെയോ വ്യക്തിയേയോ ആക്രമിച്ച് അടിമപ്പെടുത്താനുള്ള/കൊള്ള ചെയ്യാനുള്ള ക്രൌര്യമായ സ്വാര്ത്ഥസാമൂഹ്യ ബോധത്തെ  അനുവദിക്കുന്നവര്‍ക്കു  മാത്രമേ അത്തരം പ്രതികാര പ്രവര്‍ത്തിയെ ന്യായീകരിക്കാനാകു. പൊതുവായി ന്യായം കണ്ടെത്താനാകാത്ത ഇത്തരം പ്രതികാര പ്രവര്‍ത്തനങ്ങള്‍ അസംഖ്യം പ്രതികാര പ്രതിപ്രവര്‍ത്തനങ്ങളുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്നതിനാല്‍ അത്തരം പ്രതിപ്രവര്‍ത്തനത്തെ ചെറുക്കാന്‍  രാഷ്ട്രീയ അധിനിവേശ കായികശേഷിയുള്ളവരുടെ ന്യായമായി മാത്രമേ അത്തരം പ്രതികാരത്തെ ന്യായികരിക്കാനാകു എന്നുവരും.പഴയ കാല കൊല്ലിനും,കൊലക്കും, കൊള്ളക്കും അധികാരമുള്ള മാടമ്പി നാടുവാഴിഭരണത്തിനും, രാജഭരണത്തിനും,സുല്‍ത്താന്‍,ഖലീഫ,മുതലാളിത്വ,ജന്മി ഭരണത്തിനുമൊക്കെ മാത്രമേ അത്തരം പ്രതികാര ചിന്തക്ക് മനുഷ്യ പൊയ്മുഖം നിര്‍മ്മിക്കാനാകു. പരിഷ്കൃത സമൂഹങ്ങള്‍ക്ക് അനാരോഗ്യകരവും അന്യവുമാണ് അത്തരം പ്രതികാരബോധം. പ്രതികാര ബോധം ന്യായ ബോധത്തിന് വഴിമാറുംബോഴാണ് പരിഷ്കൃതമായ ആധുനിക സമൂഹമുണ്ടാകുന്നത്.

ആധുനിക സമൂഹത്തിലും നമ്മള്‍ നിരന്തരം അതിര്‍ത്തി ലംഘനങ്ങള്‍ നടത്താറുണ്ടെങ്കിലും താരതമ്യേന വളരെ കുറവായി മാത്രമേ സംഭവിക്കുന്നുള്ളു. തെറ്റുപറ്റിയാലുടനെ തെറ്റു തിരുത്താനും ക്ഷമ ചോദിക്കാനും, മാപ്പുപറയാനുമുള്ള വിശാല മാനവിക ബോധമാണ് ആധുനിക മനുഷ്യന്റെ പ്രതികാരത്തെ ക്രിയാത്മകമായ മാനവിക പുരോഗതിക്കായി രൂപപ്പെടുത്താനും ഉപയോഗപ്പെടുത്താനും പ്രേരിപ്പിക്കുന്നത്. നമുക്ക്  ഒരാളുമായി നിസാരമായ ഒരു കാര്യത്തിന്റേ പേരില്‍പ്പൊലും ശണ്ഠകൂടാം .ആ ശണ്ഠയില്‍ നിന്നും പ്രതികാരാഗ്നി വളര്‍ത്തി
നമ്മുടെ ഇഷ്ട ജനങ്ങളുടെ മസ്സില്‍ പവറിലൂടെ സമൂഹങ്ങള്‍ തമ്മിലുള്ള വൈരമായോ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധമായോ വളര്‍ത്തിയെടുക്കാം. പ്രത്യേകിച്ച് മുതല്‍മുടക്കൊന്നും ആവശ്യമില്ലാത്ത പിശാചിന്റെ ബുദ്ധിമാത്രം മതി. എന്നാല്‍ ആ ശണ്ഠയില്‍ നിന്നും നഷ്ടം സഹിച്ചാണെങ്കിലും പിന്മാറാനും ആ നഷ്ടം ക്രിയാത്മകമായ ബുദ്ധിയിലൂടെ പരിഹരിക്കാനും, അതേ ക്രിയാത്മക ബുദ്ധികൊണ്ട് ലോകത്തെ വിരല്‍ത്തുംബില്‍ ആവാഹിക്കാനും മഹനീയ ബുദ്ധിയുള്ളവര്‍ക്ക് നിഷ്പ്രയാസം സാധിക്കും. അത്തരമൊരു മഹനീയ ബുദ്ധിയാണ്
ഏതൊരു സമൂഹത്തിനും മാതൃകാപരമായിട്ടുള്ളത്. മഞ്ഞപ്പിത്തം ബാധിച്ച നമുക്ക് കയ്പ്പേറിയതാകുമെങ്കിലും അതിന് ഏറ്റവും നല്ല ഉദാഹരണം ജൂതന്മാര്‍ തന്നെ !

ക്രിയാത്മകതയും നിഷേധാത്മകതയും

പ്രതികാരം എന്നതുതന്നെ, അന്യന്റെ അസ്തിത്വത്തില്‍ നിന്നും ഉടലെടുക്കുന്ന മാനസികാവസ്ഥയാണ്. സമൂഹത്തില്‍ അന്യനില്ലെങ്കില്‍ പ്രതികാരത്തിനു പ്രസക്തിയില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് സ്ഥാനമില്ല.
ഭേദഭാവം അല്ലെങ്കില്‍ വിവേചനമാണ് പ്രതികാരത്തിന്റെ കണക്കപ്പിള്ളയെ ജാഗരൂകമാക്കുന്നത്. കൊടുക്കുന്നതിലും വാങ്ങുന്നതിലുമുള്ള സത്യസന്ധതയും, സുതാര്യതയും നിലനില്‍ക്കുന്ന സമൂഹത്തില്‍ അന്യഥാബോധത്തിനും അതിര്‍ത്തി തര്‍ക്കത്തിനും പിടിച്ചു വാങ്ങലിന്റെ പ്രതികാര കണക്കുകള്‍ക്കും
 നിലനില്‍പ്പില്ല. എന്നാല്‍ അങ്ങനെയൊരു മാലിന്യമുക്ത മാവേലി രാജ്യം ലോകത്തൊരിടത്തും ആര്‍ക്കും സ്ഥാപിക്കാനുമാകില്ല. കാരണം എത്ര സുരക്ഷിത സമൂഹത്തിലും പുറത്തെ പൊന്തക്കാട്ടില്‍ നിന്നും ഒരു കൊതുകെങ്കിലും വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ സാമൂഹ്യ കാഴ്ച്ചപ്പാടോടെ പാറിവരാതിരിക്കില്ല.

അതുകൊണ്ടുതന്നെ, അന്യ വ്യക്തിത്വങ്ങളുടെ സംസര്‍ഗ്ഗത്തിലൂടെയും അവരുമായുള്ള തര്‍ക്കത്തിലൂടെയും സ്നേഹത്തിലൂടെയും ഉണ്ടാകുന്ന ലാഭ നഷ്ടങ്ങളെ കാര്യമാക്കാതെ ക്രിയാത്മകമായി ആ അനുഭവങ്ങളെ ഭാവിയിലേക്കുള്ള നിക്ഷേപങ്ങളായി വളര്‍ത്തുകയാണ് വേണ്ടത്. അതിര്‍ത്തി തര്‍ക്കങ്ങളിലും, അടിപിടികളിലും,
കൊലക്കേസുകളിലും, ചെക്കു കേസുകളിലും ജീവിതം കോടതികളില്‍ തളച്ചിടാതെ , നഷ്ടങ്ങള്‍ സഹിച്ച്
ക്രിയാത്മകതയുള്ളവര്‍ക്ക് മുന്നേറാനാകും.

ബാബറി മസ്ജിദ് പൊളിച്ചതുകൊണ്ട് ഇന്ത്യന്‍ ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ കുറച്ച് കാവി ഭക്തര്‍ ഇന്ത്യ ഭരിച്ചെന്ന് അഭിമാനിച്ച് ചൊറി കുത്തിയിരിക്കാം. അല്ലാതെ , മുസ്ലീങ്ങളെ നശിപ്പിക്കാനോ, പൊതുധാരയില്‍ നിന്നും ആട്ടിയകറ്റാനോ അവരുടെ പുരോഗതി തടയാനോ അവര്‍ക്കയോ ? പ്രതികാരാഗ്നികൊണ്ട് പള്ളിപൊളിച്ചിട്ടെന്തുനേടി ? ക്രിയാത്മകതയോടെ തന്റെ തീഷ്ണമായ ജീവിതാനുഭവത്തിന്റെ ഉരുക്കു മൂശയില്‍ അംബേദ്ക്കര്‍ വാര്‍ത്തെടുത്ത ഉജ്ജ്വലമായ മതേതര ഇന്ത്യന്‍ ഭരണഘടനയുടെ  കരുത്തിനു മുന്നില്‍ ബാബറി മസ്ജിദ് പൊളിച്ച സവര്‍ണ്ണ പിക്കാസുകള്‍ക്കും ശൂലങ്ങള്‍ക്കും  വാച്ചു മാന്‍ ജോലിക്കപ്പുറം ഒന്നും ചെയ്യാനായില്ലല്ലോ !!!

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത വീരശൂര പരാക്രമികളുടെ ഗതിയെന്താണ്. ലോകത്തുനിന്നും മുഴുവനായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് പാക്കിസ്ഥാനിലെ പാറമടകളിലിരുന്ന്  ജിഹാദി മുദ്രാവാക്യം വിളിക്കുന്ന പിരാന്തന്മാരാകാനുള്ള യോഗത്തിലുപരി എന്തു നേട്ടമാണ് അവര്‍ക്കുണ്ടായത് ? വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരു പത്തെണ്ണം പണിയാന്‍ അമേരിക്കന്‍ ബാങ്കുകളില്‍ കായി കള്ളന്‍ കൊണ്ടോവാതെ സൂക്ഷിക്കാന്‍ കൊടുത്ത ഇസ്ലാമീങ്ങളുടെ ഒന്നോ രണ്ടോ മൊത്തവ്യാപാരികളായ ഉടമകളോട് .. വിരലു ചൂണ്ടേണ്ട ആവശ്യമേ അമേരിക്കക്കുള്ളു.  അതേ സ്ഥാനത്ത്,  പശ്ചാത്യരുടെ ക്രിയാത്മക ബുദ്ധി പ്രവര്‍ത്തിക്കുന്നതു നോക്കു ... അറേബ്യന്‍ രാജ്യങ്ങളിലാണ് പശ്ചാത്യര്‍ അറബീകളുടെ പണം കൊണ്ട് ലോകത്തെ ഏറ്റവും വലിയതും മനോഹരവുമായ അത്ഭുതങ്ങള്‍ തീര്‍ക്കുന്നത്.

അഫ്ഗാനിലെ വിലമതിക്കാനാകാത്ത , അവരുടെതന്നെ മഹത്തായ പൈതൃകത്തിന്റെ തെളിവായിരുന്ന ബുദ്ധപ്രതിമ തകര്‍ത്ത ഇസ്ലാമിക വര്‍ഗ്ഗീയ സംസ്ക്കാരത്തിന്  
അറേബ്യന്‍ നാടിനെ സ്വര്‍ഗ്ഗതുല്യമാക്കുന്ന സാങ്കേതികവിദ്യയുടെ പശ്ചാത്യരുടെ സംഭാവനയുടെ വില ഡോളറിലോ, ദിര്‍ഹത്തിലൊ, റിയാലിലോ പരിഭാഷപ്പെടുത്താന്‍ മാത്രമല്ലേ അറിവുള്ളു ? ആ കരുത്തിന്റേയും,അനുഭവത്തിന്റെയും,ശാസ്ത്രജ്ഞാനത്തിന്റെയും,മഹാമനസ്ക്കതയുടേയും വജ്ര കാഠിന്യത്തോട് സമം നില്‍ക്കാന്‍ ഇന്ത്യയിലെ ആലാസുകയറുപോലുള്ള പൂണൂലിടുന്ന ബ്രാഹ്മണ്യത്തിനും,അവന്റെ മുപ്പത്തി മുക്കോടി പീക്കിരി ദൈവങ്ങള്‍ക്കും കഴിയുമോ ? ഇറാനിലും,പാക്കിസ്ഥാനിലുമായി കാട്ടെടുത്ത ആണവവിദ്യയുടെ ആറ്റം ബോമ്പുകള്‍ക്കു മീതെ അടയിരിക്കുന്ന മൊല്ലാക്കമാര്‍ക്കാകുമോ ?

  ആരുടെ പറമ്പിലായാലും നിര്‍മ്മിക്കുന്നവന്‍ ദൈവീകതയോട് അടുത്തുനില്‍ക്കുന്ന ക്രിയാത്മക ശക്തി ആര്‍ജ്ജിച്ചവനാണ്. ക്രിയാത്മകത സൃഷ്ടികര്‍മ്മമാണ്, സൃഷാവ് പടച്ചോനും ! നശിപ്പിക്കുന്നവന്‍ പിശാചിന്റെ അടിമകളും. പെട്രോളിയ നിക്ഷേപം ശോഷിച്ചാല്‍ ഇപ്പോള്‍ ബുദ്ധികൂടിയ ഇന്ത്യക്കാരായ അമേരിക്കന്‍ പൌരന്മാര്‍ പ്രവാസിച്ചുകൊണ്ടിരിക്കുന്നതുപോലെ... അമേരിക്കന്‍ പട്ടിക്കൂടുകളില്‍ അഭയം പ്രാപിക്കുകയല്ലാതെ സംബന്ന സുഖഭോഗങ്ങളനുഭവിക്കുന്ന അറബികള്‍ക്ക് മറ്റ് മാര്‍ഗ്ഗമുണ്ടാകുമോ ? അന്ന് ഇപ്പോള്‍ പണിത അംബരചുംബികളും സ്വര്‍ഗ്ഗരാജ്യവും ആരുടെ ഉടമസ്തതയിലായിരിക്കുമെന്ന് ...വല്ല ഊഹവും നടത്തിനൊക്കുന്നത് നന്നായിരിക്കും. ഹിമാലയത്തിലെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ചൈനക്കു ഇന്ത്യന്‍ ഹിന്ദുക്കള്‍ പണം കൊടുക്കേണ്ടിവരുന്നതുപോലെ , അമേരിക്കന്‍ പട്ടിക്കൂട്ടിലെ അറബികള്‍ ഹജ്ജുചെയ്യാന്‍ വരുമ്പോള്‍ അനിസ്ലാമിക രാജ്യത്തിന് ഫീ കൊടുക്കേണ്ടിവരുന്ന അവസ്ഥപോലും തമ്മില്‍ തല്ലുന്ന നിഷേധാത്മക തത്വശാസ്ത്രത്തിന്റെ സ്വാഭാവിക പാര്‍ശ്വവല്‍ക്കരണത്തിലൂടെ സംഭവിക്കാം !അതിനു കുറെ നൂറ്റാണ്ടുകളൊന്നും വേണ്ട !!

ദീര്‍ഘദര്‍ശന ശേഷിയുള്ളവര്‍ ഭാവിയെ പ്രൊജക്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ്.
കുറച്ചു സാമാന്യബോധമുള്ള ആര്‍ക്കും മുന്‍-കൂട്ടി കാണാവുന്ന ഭാവി. സംഭവ്യതകളെ മുന്‍‌കൂട്ടി ഒഴിവാക്കാനുള്ള സദുദ്ദേശത്തോടെ.
അഞ്ചിനുപകരം ദിവസം എത്ര നേരം നിസ്ക്കരിച്ചാലും ഒരു പടച്ചൊനും നിഷേധാത്മക ബുദ്ധിയെ സഹായിക്കില്ല.  നിഷെധാത്മക സമൂഹങ്ങള്‍ക്ക് ആകെയുള്ള അത്താണി പശ്ചാത്യ ചിന്തകൊണ്ട് വികസിച്ചുനില്‍ക്കുന്ന അനിസ്ലാമികമായ ലോകമാനവികത മാത്രമാണ്.  ആ സ്നേഹഹസ്തവും കേരളത്തില്‍ വെട്ടിക്കളയാനുള്ള പ്രാദേശിക ശ്രമമാണ് തൊടുപുഴയില്‍ നടന്നത്.

മത നേതൃത്വം മാപ്പുപറയണം
കേരളത്തിലെ കൃസ്ത്യാനികള്‍ വെട്ടുകത്തിയുമായി നിരപരാധികളായ മുസ്ലീങ്ങള്‍ക്കു പിറകെ വേട്ടനായ്ക്കളെപ്പോലെ ഓടിനടക്കിലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു. കൈവെട്ടിയ താലീബാനികള്‍ക്ക് അവര്‍ മാപ്പും നല്‍കി ! എന്നാല്‍ ഈ പാപഭാരമെല്ലാം വഹിക്കാന്‍ ധാര്‍മ്മിക ബാധ്യതയുള്ള കേരളത്തിലെ മുസ്ലീം ജനത സംഭവിച്ചുപോയ ഈ തിന്മയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് എങ്ങനെ ശുദ്ധരാകും എന്ന് കേരളം നിരീക്ഷിക്കുന്നുണ്ട്. ഒരു ബഹുമത സമൂഹത്തില്‍ കൈപ്പത്തിയും ചങ്കും ഛേദിക്കുന്ന പരശുരാമന്മാര്‍ക്ക് അവരേതു മതക്കാരയാലും ചോരപുരണ്ട കുറ്റവാളി വേഷത്തില്‍ നിന്നും പുറത്തുകടക്കാനാകില്ല. സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുക എന്നതാണ് പരിണതഫലം. തങ്ങളുടെ മസിലും പണവും കണ്ട് അന്യമതസ്തര്‍ തങ്ങളെ ബഹുമാനിച്ചു തുടങ്ങി എന്ന് അഹങ്കരിക്കാം. ആ നാശത്തിന്റെ പടുകുഴിവേണോ, അതോ തിരിച്ചറിവിന്റേയും, പശ്ചാത്താപത്തിന്റെയും,മാനവിക സാഹോദര്യത്തിന്റേയും ഉജ്ജ്വലമായ പുരോഗതിയുടെ വഴി വേണോ എന്ന്
കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലെ പ്രബുദ്ധ ജനങ്ങള്‍ കേരളത്തോട് പറയേണ്ടിയിരിക്കുന്നു.

മാത്രമല്ല, ഇസ്ലാം നമയുടെ മതമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടെങ്കില്‍  കേരള സമൂഹത്തോട് മാപ്പു പറയാന്‍ കേരളത്തിലെ മുസ്ലീം മത നേതൃത്വത്തിന് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ബാധ്യതയുണ്ട്. മത വിശ്വാസികള്‍ക്കിടയില്‍ നല്ല സ്വാധീനശേഷിയുള്ള മത മേലാളന്മാരുടെ അനുഗ്രഹാശിസ്സുകളില്ലാതെ, മത രാഷ്ട്രീയ സംരക്ഷണമില്ലാതെ ഇവിടെ മത തീവ്രവാദൈകളുടെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക കോടതികളും അവരുടെ സദാചാര പോലീസും പ്രവര്‍ത്തിക്കുകയില്ല. കാരണം,ഇസ്ലാം മതം അനുസരണകെട്ട ഹിന്ദുമതക്കാരെപ്പോലെയോ, വിശ്വാസിയുടെ പിന്നാലെ ഓടിയെത്തുന്ന പൌരോഹിത്യമുള്ള കൃസ്തു മതം പോലെയോ അഴഞ്ഞ സെറ്റപ്പിലുള്ളതല്ല. ദൈവത്തിന്റെ അടിമത്വം സ്വീകരിച്ച ഇസ്ലാം മത വിശ്വാസികള്‍ സംഘടിതമായി നടത്തുന്ന മത ഭീകരത  മത സമൂഹത്തിന്റെ കൈകളിലും രക്തക്കറ അവശേഷിപ്പിക്കുന്നുണ്ട്.

ഇസ്ലാമിസ്റ്റ് ബുജികളുടെ നെഞ്ഞത്തടിയും കരച്ചിലും

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ അവശ ദളിത-ഇസ്ലാമിക ബുജികള്‍ കൈവെട്ടു കേസിന്റെ  ന്യായീകരണ കഥകള്‍ രചിച്ച് ഇസ്ലാമിക പത്ര മുതലാളിമാരോടുള്ള തങ്ങളുടെ വിധേയത്വം എങ്ങിനെ മാനവികമായ ചായങ്ങള്‍ കലക്കികൊണ്ട് ജനത്തെ കുടിപ്പിക്കാം എന്ന ഗവേഷണത്തിലാണ്.
സ്വന്തം വീട്ടില്‍ ,സാംബാറും,മീന്‍ വറുത്തതും ഉണ്ടാക്കുന്നതുപോലും, ദേശീയ അന്തര്‍ശീയ പരിപ്രേക്ഷ്യത്തില്‍ വിപണിയേയും, പാചകകലയേയും, സ്ത്രീപക്ഷ ചിന്താധാരകളെയും സ്തുതിച്ച് പ്രതീകാത്മകമായി തീക്കൂട്ടിയ അടുപ്പിലേ ആയിക്കൂടാവു എന്ന് നിര്‍ബന്ധമുള്ള ആദര്‍ശധീരരായ ഈ പാവങ്ങള്‍ കാഴ്ച്ച ബംഗ്ലാവുകളില്‍ താമസിപ്പിക്കാന്‍ തക്കവിധം തലകുത്തി നടക്കുന്നതില്‍ പ്രവീണരാണ്.

അടിക്കുറിപ്പ്:
മുകളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ ചിത്രകാരന്റെ ജീവിതാനുഭവങ്ങള്‍ , സാധാ വാര്‍ത്തകള്‍, സ്വന്തം കാഴ്ച്ചപ്പാട്  എന്നിവ മാത്രം അവലംഭിച്ച് ഒരു മനുഷ്യനെന്ന നിലയില്‍ എഴുതിയതാകുന്നു. കാര്‍ക്കരെയെ കൊന്നതാര് എന്ന പുസ്തകമോ , മാധ്യമം ,തേജസ്,മലയാളം,കൌമുദി,മാതൃഭൂമി,ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളോ ചിത്രകാരന്‍ വായിക്കാത്തതിനാല്‍ ഈ പോസ്റ്റിനുണ്ടായേക്കാവുന്ന ദാര്‍ശനിക പരിമിതിയും വായനക്ക് രുചിക്കുറവും ഉണ്ടെന്ന് അഭിപ്രായമുള്ളവര്‍ ഈ പോസ്റ്റിനൊപ്പം കടിച്ചുകൂട്ടാന്‍ അത്തരം പ്രസിദ്ധീകരണങ്ങള്‍ സ്വന്തം ചിലവില്‍ കയ്യില്‍ കരുതേണ്ടതാണ്.
ചിത്രകാരന്റെ നിലപാടുകളെ പത്തു ചോദ്യങ്ങളിലൂടെ തുണിയുരികാന്‍ ആഗ്രഹിക്കുന്ന സത്യാന്വേഷി എന്ന ബ്ലോഗറുടെ  ഇതുമായ ബന്ധപ്പെട്ട പോസ്റ്റിന്റെ ലിങ്ക് : 
ചിത്രകാരന്റെ മുസ്ലിം വിരുദ്ധ വെപ്രാളങ്ങള്‍