Thursday, November 25, 2010

എന്‍ഡോസള്‍ഫാന്‍ ഗവണ്മെന്റ് !

എന്‍‌ഡോസള്‍ഫാനും,സുരക്ഷിതമല്ലാത്ത എല്ലാ കീടനാശിനികളും ഉല്‍പ്പാദനവും, വില്‍പ്പനയും, ഉപയോഗവും നിരോധിക്കാത്തതില്‍ ചിത്രകാരന്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഉപയോഗിക്കാവുന്ന സുരക്ഷിത കീടനാശിനികള്‍ പോലും അധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴിലാളികളുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി ശാസ്ത്രീയമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, അതിനായി ബോധവല്‍ക്കരണം നടത്താനും ഗവണ്മെന്റ് മുന്നോട്ടുവരാത്ത പക്ഷം , നമ്മുടെ എന്‍‌ഡോസള്‍ഫാന്‍ ഗവണ്മെന്റുകള്‍ക്കെതിരെയും , കൊടിച്ചിപ്പട്ടികളായ രാഷ്ട്രീയക്കാര്‍ക്കും, തന്തയില്ലാത്ത സര്‍ക്കാര്‍ അധികാരികള്‍ക്കെതിരേയും ബഹുജന സമരങ്ങള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.

Friday, November 5, 2010

പിയൂഷ് പാണ്ഡെ വരുന്നു !

കേരള അഡ്വെര്‍റ്റൈസിങ്ങ് ഏജന്‍സീസ് അസ്സോസിയേഷന്‍ ആഡ് ഫെസ്റ്റ് 2010 ( Kerala Advertising Agencies Association (K3A)Ad fest 2010 ) നവംബര്‍ 20, 21 തിയ്യതികളിലായി കൊച്ചിയില്‍ നടത്തപ്പെടുന്നു. കേരളത്തിലെ പരസ്യസ്ഥാപനങ്ങളുടെ ഉടമകളുടെ സംഘടനയായ കെ.ത്രി.എ.യുടെ രണ്ടുവര്‍ഷം കൂടുമ്പോഴുള്ള സകുടുംബ സമ്മേളനമാണ് ആഡ് ഫെസ്റ്റ്. ആഡ് ഫെസ്റ്റ് 2010ല്‍ ദക്ഷിണേഷ്യന്‍ രാജ്യകംബോളങ്ങളുടെ പടയോട്ടങ്ങള്‍ക്ക് തിരക്കഥയെഴുതി സംവിധാനവും വിതരണവും വരെ നിര്‍വ്വഹിക്കുന്ന പരസ്യ രംഗത്തെ അണിയറപ്രവര്‍ത്തകരുടെ മുടിചൂടാമന്നന്മാരെ കെ.ത്രി.എ.അതിഥികളായി കൊണ്ടുവരുന്നുണ്ട്.സര്‍വ്വശ്രീ.പിയൂഷ് പാണ്ഡെ,ബിജോ കുര്യന്‍, മീനാക്ഷി മദ്വാവാനി തുടങ്ങിയ പ്രമുഖരാണ് അറിവുകളും അനുഭവങ്ങളും പങ്കുവക്കാനായി നവമ്പര്‍ 20ന് കൊച്ചിയില്‍ എത്തിച്ചേരുന്നത്.
കൂടാതെ കേരളത്തിലെ പത്ര-ടീവി ചാനല്‍ ഉടമകളും,ടോപ്പ് എക്സിക്യൂട്ടീവുകളും, ടോപ്പ് ടെന്‍ വ്യവസായ-വാണിജ്യ പ്രമുഖരായി കെ.ത്രി.എ.തിരഞ്ഞെടുത്തിരിക്കുന്ന പ്രമുഖരും ഈ സംഗമത്തില്‍ പങ്കെടുക്കും.
2007ല്‍ തേക്കടിയില്‍ നടത്തപ്പെട്ട കഴിഞ്ഞ ആഡ് ഫെസ്റ്റില്‍ താഴെപ്പറയുന്ന വ്യവസായ വാണിജ്യ പ്രതിഭകളെ ടോപ്പ് ടെന്‍ അവാര്‍ഡു നല്‍കി കെ.ത്രി.എ. ആദരിച്ചിരുന്നു.
Mr.George., CMD, Geojith Securities Ltd.,
Mr.Gokulam Gopalan, CMD,Gokulam group.
Mr.Jacob M.C., CMD, Anna Kitex Group.
Mr.Joy Alukkas, CMD, Alukkaas Group.
Mr.Kochouseph Chittilappalli, CMD, v-Guard Group.
Mr.Kurian V.J.,Chairman,Spices Board.
Mr.Meeran M.E., CMD, Eastern Group Companies.
Mr.Pattabhiraman T.S.,CMD,Kalyan Silks.
Mr.Ramachandran M.P.,CMD.Jyothi Laboratories.
Mr.Yusuf Ali M>A., CMD, Emke Group.
ഈ വര്‍ഷത്തെ കെ.ത്രി.എ.ടോപ്പ് ടെന്‍ വാണിജ്യ-വ്യവസായ പ്രതിഭകള്‍ കൊച്ചി ഫെസ്റ്റില്‍ പ്രഖ്യാപിക്കപ്പെടും.

കെ.ത്രി.എ. ആഡ് ഫെസ്റ്റ് 2010 നടത്തപ്പെടുന്നത് കൊച്ചിയിലെ ഹോട്ടല്‍ റമദയിലാണ്.
ഇവന്റില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പേടുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്
കെ.ത്രി.എ.ഫെസ്റ്റ്
സംഘാടകരെ ബന്ധപ്പെടണം.
വിലാസം: Joseph Chavara,Chief Patron, K3A&General Convener,Adfest, Chavara Ad media,Kochi.Tel:0484-6500716,mob:09847057862,E-mail:chavaraadvertising@gmail.com
P.T.Abraham,President,K3A,Jelitta Publicity,Kottayam,
Tel:0481-2564075,mob:09447054075,Email:chief@jelitta.com
Dr.James Valappila, General Secretary,Valappila Communications,Thrissur,
Tel:0487-2421737,Mob: 09388257000,Email:creativetcr@valappila.in

പിയുഷ് പാണ്ഡെയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക
കെ.ത്രി.എ.യുമായി ബന്ധപ്പെട്ട ചിത്രകാരന്റെ പഴയൊരു പോസ്റ്റിലേക്കുള്ള ലിങ്ക്: പ്രകാശ് വര്മ്മ-മലയാളിക്ക് അഭിമാനിക്കാന്ഒരു പ്രതിഭ !

Thursday, November 4, 2010

അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!!


അരുന്ധതി റോയിയോട് ഇന്ത്യ മാത്രമല്ല, ലോകം തന്നെ നന്ദി പറയേണ്ടിയിരിക്കുന്നു.ഇസ്ലാമിക തീവ്രവാദികളോട് അവരുടെ മാളങ്ങളില്‍ ചെന്ന് മാനവികമായ സൌഹൃദം സ്ഥാപിക്കാനായ ഈ മഹതി മഹനീയമായ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന്റെ അനൌദ്ദ്യോഗിക പ്രതിനിധി തന്നെയാണ്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന അവരുടെ പ്രസ്താവന മാതൃത്വത്തിന്റേയും മാനവിക സ്നേഹത്തിന്റെയും കരച്ചിലു നിര്‍ത്താന്‍ കൂട്ടാക്കാത്ത കുട്ടിയോടുള്ള സാന്ത്വനവാക്യമാണ്. സ്ത്രൈണതയുടെ കേന്ദ്രബിന്ദുവായ അമ്മമാര്‍ക്ക് അങ്ങനെയേ പറയാനാകു. വാശിപിടിച്ചു കരയുന്ന കുട്ടിയെ സാന്ത്വനിപ്പിക്കാന്‍ അമ്പിളി മാമനെവരെ പിടിച്ചുകൊടുക്കാമെന്ന് അമ്മമാര്‍ പറയും,പറയണം !!! അച്ഛന്‍ വരട്ടെ. പ്രായോഗിക വശം അച്ഛനാണു തീരുമാനിച്ച് പരിഹാരമുണ്ടാക്കേണ്ടത്. അച്ഛന്‍ ആണായിരിക്കുന്നിടത്തോളം കാലം കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമായിരിക്കുക മാത്രമല്ല, മുന്‍പ് അന്യാധീനപ്പെട്ട ഭാഗം പോലും സ്വന്തം മൌനം കൊണ്ടുപോലും തിരിച്ചു പിടിച്ചെന്നുമിരിക്കും. ദക്ഷിണയായോ, തിരുമുല്‍ കാഴ്ച്ചയായോ അച്ഛന്റെ മുന്നില്‍ അന്യാധീനപ്പെട്ട ഭൂമി സമര്‍പ്പിക്കപ്പെടണം. അതാണ് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ശക്തി.

ലോക ഇസ്ലാമിക ഭീകരതയുടെ തലസ്ഥാനമായ പാക്കിസ്ഥാനും അവരുടെ ഏജന്റുമാരായ ജിഹാദികളും പര്‍ദ്ദ ധരിക്കാത്ത, മാനവിക സ്വാതന്ത്ര്യബോധമുള്ള ഒരു ആധുനിക സ്ത്രീയെ ബഹുമാനപൂര്‍വ്വം കൊണ്ടാടുക എന്നത് അവരിലെ മാനവികമായ ഉണര്‍വ്വിന്റെ ഭാഗമായിക്കൂടി കാണേണ്ടതുണ്ട്. ചുരുങ്ങിയ പക്ഷം, ലോകത്തെമ്പാടുമുള്ള പര്‍ദ്ദക്കകത്ത് കുരുങ്ങിക്കിടക്കുന്ന, അടിച്ചമര്‍ത്തപ്പെട്ട ഇസ്ലാമിക സ്ത്രീത്വം അരുന്ധതിറോയിയെ ഒരു ഉണ്ണിയാര്‍ച്ചയായി,സ്ത്രീ സ്വാതന്ത്ര്യമായി... മനസ്സാ ആദരിക്കാന്‍ ആരംഭിച്ചാല്‍ അവരുടെ മക്കളെങ്കിലും മതത്തിന്റെ കൂരിരുട്ടിനെ പാരതന്ത്ര്യമായും, മത സമൂഹത്തിനു പുറത്തുള്ള മനുഷ്യ സ്വാതന്ത്ര്യത്തെ വെളിച്ചമായും തിരിച്ചറിയാന്‍ പ്രാപ്തരാകും. ഇസ്ലാമികലോകത്ത് സമാധാനം അവരിലൂടെയാണ് വളര്‍ന്നു വികസിക്കുക.

ലോക ഇസ്ലാമിക ഭീകരതയുടേയും, വര്‍ഗ്ഗീയതയുടേയും, മതാന്ധതയുടേയും, ഇന്ത്യയിലെ കാര്‍ബണ്‍ കോപ്പിയായ ഹൈന്ദവ സവര്‍ണ്ണ വര്‍ഗ്ഗീയത ഏതൊക്കെ പാര്‍ട്ടികളില്‍ ഒളിച്ചിരിക്കുന്നുണ്ടോ, അവിടെ നിന്നെല്ലാം അരുന്ധതി റോയിയെ അറസ്റ്റു ചെയ്ത് ജയിലിലടക്കണമെന്ന രോക്ഷപ്രകടനങ്ങളുയരും. വര്‍ഗ്ഗീയ രീതിയില്‍ മാത്രം ചിന്തിക്കാന്‍ ശേഷിയുള്ളവരുടെ മനോവികാസശേഷിയില്ലായ്മയെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യമില്ല. ഇസ്ലാമിക ഭീകരരെപ്പോലെതന്നെ സവര്‍ണ്ണ ഹൈന്ദവ സംഘികളും സ്നേഹവും സുരക്ഷിതത്വവും അര്‍ഹിക്കുന്നുണ്ട്. രണ്ടു മതപ്രാന്തന്മാരും നമ്മുടെ സഹോദരങ്ങള്‍ തന്നെയാണല്ലോ !! തങ്ങള്‍ മനുഷ്യസഹോദരങ്ങളാണെന്ന് തിരിച്ചറിയാനുള്ള ശേഷി വര്‍ഗ്ഗീയ ചിന്തയാല്‍ നശിച്ചുപോയ ഈ ഹതഭാഗ്യരെ അരുന്ധതി റോയിയെപ്പോലുള്ള മാനവികയുടെ മാതൃസ്നേഹം കൊണ്ടുതന്നെ സ്വബോധത്തിലേക്ക് ഇറക്കിക്കൊണ്ടുവരേണ്ടതായിട്ടുണ്ട്. അരുന്ധതിറോയ് ഇസ്ലാമിക സ്നേഹം കാണിക്കുന്നു എന്ന് പരാതിയുള്ള സവര്‍ണ്ണ ഹൈന്ദവതയെ പ്രതിവിധിയായി തസ്ലീമാ നസ്രീനെക്കൊണ്ടോ അവരുടെ പുസ്തകങ്ങള്‍ കൊണ്ടോ തുലാഭാരം നടത്തി ആശ്വസിപ്പിക്കാവുന്നതേയുള്ളു.

ഇതോടൊപ്പം കൊടുത്തിരിക്കുന്ന അരുന്ധതി റോയിയുടെ ന്യൂസ് ഫോട്ടോ ഇന്ന് (3.11.2010)രാഷ്ട്രദീപിക പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണ്. അതിലെ ബോഡി ലാഗ്വേജ് ശ്രദ്ധിക്കുക. അരുന്ധതി റോയിയുടെ കരം ഗ്രഹിച്ചിരിക്കുന്ന ആളുടെ മുഖത്ത് ഉത്തരാര്‍ദ്ധവും ദക്ഷിണാര്‍ദ്ധവും ഭൂമധ്യരേഖയില്‍ കൂട്ടിമുട്ടുന്നതിന്റെ പ്രകമ്പനം കണ്ട് ചിത്രകാരന്‍ ചിരിച്ചുപോയി !!! ആധുനിക ലോക മാനവികതയും മതത്തിന്റെ കട്ടപിടിച്ച ഇരുട്ടും ചേര്‍ന്ന് അയാളുടെ മുഖത്ത് സൂര്യ ഗ്രഹണത്തിന്റെ ഒരു ഡയമണ്ട് റിങ്ങ് സൃഷ്ടിക്കുന്നത് മനുഷ്യ മനസ്സിനെ നിരീക്ഷിക്കുന്നവര്‍ക്ക് പെട്ടെന്ന് ബോധ്യമാകും.ജീവിതത്തിലിദ്യമായി തുല്യതാബോധവും ആത്മാഭിമാനവുമുള്ള ഒരു പെണ്ണിന്റെ കൈ പിടിക്കുന്ന പ്രാകൃതമനസ്സിന്റെ കെട്ടുവിട്ടുപോകുന്ന ഒരു നിമിഷം ! അതീവ സൌന്ദര്യമുള്ള അപൂര്‍വ്വ ഭാവം ! :)  കറുത്ത തുണിച്ചാക്കുകളില്‍ കെട്ടിപ്പൊതിഞ്ഞ ലൈഗീക ഉപഭോഗവസ്തുവിനെ മാത്രം കണ്ടു ശീലിച്ച പരുഷമായ പുരുഷ കോലങ്ങള്‍ക്ക് മനസ്സിനകത്തേക്ക് വെളിച്ചം വീഴ്ത്തുന്ന അരുന്ധതി റോയിമാരുടെ മാനവിക സ്നേഹത്തുടിപ്പുള്ള പ്രീണന പ്രസ്താവനകള്‍ സ്നേഹത്തിന്റെ ഒരു ആറ്റം ബോംബിന്റെ ഗുണം ചെയ്യും. അരുന്ധതി റോയിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

പാക്കിസ്ഥാനിലും, മറ്റു ഇസ്ലാമിക രാജ്യങ്ങലിലും അരുന്ധതിക്ക് ആരാധകരുണ്ടാകട്ടേ എന്ന് ചിത്രകാരന്‍ ആത്മാര്‍ത്ഥമായും ആശിക്കുന്നു... അത്രയെങ്കിലും ജനം മനുഷ്യസ്വഭാവം കാണിക്കുമല്ലോ :)മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നത് കാഴ്ച്ചപ്പാടുകളിലുണ്ടാകുന്ന വൈകല്യം മാത്രമാണ്. അതു പരിഹരിക്കാന്‍ മാതൃസ്നേഹവും,പിതാവിന്റെ പൌരുഷമുള്ള പ്രായോഗിക ബുദ്ധിയും സന്ധിക്കുകതന്നെവേണം.(ചിത്രകാരന്റെ ചിന്തകള്‍ !!!!)

ബന്ധപ്പെട്ട പോസ്റ്റുകള്‍:

ചാനല്‍ചൂരടിച്ചാല്‍ കരുതിയിരിക്കുക ; അരുന്ധതി റോയ്.


അരുന്ധതിയക്കന്റെ പൊട്ടിയ ചട്ടിയും ബീജേപ്പീ കഴുതകളും

chithrakaran:ചിത്രകാരന്‍ said...
പാക്കിസ്ഥാനിലും, മറ്റു ഇസ്ലാമിക രാജ്യങ്ങലിലും അരുന്ധതിക്ക് ആരാധകരുണ്ടാകട്ടേ എന്ന് ചിത്രകാരന്‍ ആത്മാര്‍ത്ഥമായും ആശിക്കുന്നു... അത്രയെങ്കിലും ജനം മനുഷ്യസ്വഭാവം കാണിക്കുമല്ലോ :)മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നത് കാഴ്ച്ചപ്പാടുകളിലുണ്ടാകുന്ന വൈകല്യം മാത്രമാണ്. അതു പരിഹരിക്കാന്‍ മാതൃസ്നേഹവും,പിതാവിന്റെ പൌരുഷമുള്ള പ്രായോഗിക ബുദ്ധിയും സന്ധിക്കുകതന്നെവേണം.(ചിത്രകാരന്റെ ചിന്തകള്‍ !!!!)

കുട്ടന്‍ said...

This post has been removed by the author.

കുട്ടന്‍ said...

ചിത്രകാരന്‍ പരമ പുച്ഛത്തോടെ പറയാറുള്ള , "സ്ത്രൈണത .."
സ്വയം തിരുത്തിയതില്‍ സന്തോഷം !!
ഹഹഹഹഹ ....
അരുന്ധതിക്ക് എന്റെയും അഭിവാദ്യങ്ങള്‍ !!!

ഓടോ :- പിന്നെ യാസിന്‍ മാലിക് (?) മുഖം ഉത്തര ദക്ഷിണ ദൃവം ആയിട്ടു ഒന്നും തോന്നില്ല
ഏതോ ഇര വീണു കിട്ടിയ പോലുണ്ട് !!
അങ്ങേരും ഒരു "ടകിടര്‍" ആണേ...

shajiqatar said...

മാനവിക സ്നേഹം റോയിയുടെ കൈകളിലൂടെ പടര്‍ന്നു മാലിക്കിന്റെ മുഖത്തെത്തുമ്പോള്‍ കാണുന്ന ചിരി രസകരമായിരിക്കുന്നു, ചിത്രകാരന്‍ പറഞ്ഞ വ്യാഖ്യാനവും ആ ചിരിക്കുണ്ടായിരിക്കാം.:)പക്ഷെ ആ പ്രസ്താവന അവിടെവെച്ചു വേണ്ടിയിരുന്നില്ല.കരച്ചില്‍ നിര്‍ത്തുകയല്ല കുട്ടി ചെയ്യുക,അമ്മ എന്റെ കൂടെയാണ് എന്നുള്ള ധൈര്യത്തില്‍ കരച്ചിലിന്റെ കൂടെ അക്രമവും തുടങ്ങും.അപ്പോള്‍ അച്ഛന്‍ ആണായി വന്നു കരച്ചിലിനെ അടിച്ചൊതുക്കാന്‍ ശ്രമിക്കും.അവിടത്തെ ജനങളുടെ കഷ്ടപ്പാട് തീരില്ല എന്നര്‍ത്ഥം.കാശ്മീര്‍ ഇന്ത്യുടെ ഭാഗം ആണ് മതത്തിന്റെ പേരില്‍ വിഭജിക്കപെടാന്‍ പാടില്ല എന്ന ബോധം ചിലര്‍ക്കെങ്കിലും മാറാന്‍ അരുന്ധതിറോയിയെ പോലുള്ളവര്‍ നിമിത്തമാകുന്നു.

കുഞ്ഞുവര്‍ക്കി said...

കുറെ നാളായി കാര്യമായ അറ്റന്‍ഷന്‍ കിട്ടാത്തുത് കൊണ്ട് ഇത് പോലുള്ള രാജ്യദ്രോഹപരമായ പ്രസ്താവന നടത്തി ശ്രെദ്ധ പിടിച്ചെടുക്കല്‍ മാത്രമാണ് ഈ തേവിടിശി ഉദേശിച്ചത്‌ ഈ രാജ്യത്തെ ഉപ്പും ചോറും തിന്നു ഇത് പോലെ പറയുന്നവളെ പിടിച്ചു കെട്ടി പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കൊണ്ട് തള്ളിയേക്കണം അവിടെ പര്‍ദ്ദക്കുള്ളില്‍ ഇരുന്നു നടത്തട്ടെ ഇന്ത്യ വിരുദ്ധ പോരാട്ടം

Vayanakkaran said...

ഈ രാജ്യത്തെ ഉപ്പും ചോറും തിന്നു ഇത് പോലെ പറയുന്നവളെ പിടിച്ചു കെട്ടി പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കൊണ്ട് തള്ളിയേക്കണം അവിടെ പര്‍ദ്ദക്കുള്ളില്‍ ഇരുന്നു നടത്തട്ടെ ഇന്ത്യ വിരുദ്ധ പോരാട്ടം.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കൈപിടിക്കകത്തെ തള്ളവിരൽ പ്രയോഗമാ എനിക്കിഷ്ട്ടായേ (അനുഭവം സാക്ഷി..)

Monday, November 1, 2010

അംഗീകാരങ്ങളുടെ ആഭിജാത്യം !


നമ്മുടെ പ്രവര്‍ത്തികള്‍ക്ക് മാന്യത നല്‍കുന്ന ഘടകം സമൂഹത്തിന്റെ അംഗീകാരങ്ങളാകുന്നു.അംഗീകാരം ലഭിച്ചാല്‍ ഏത് അഴുക്ക പ്രവര്‍ത്തിയിലും ജനം അശ്ലീലത ദര്‍ശിക്കില്ല. പുറം ചൊറിയലും,കൈക്കൂലിവാങ്ങലും, സ്വജന പക്ഷപാതവും, അഴിമതിയും ... എന്തിന് , വേശ്യാവൃത്തി പോലും ആഭിജാത്യമായി കൊണ്ടാടപ്പെടും.(കൊണ്ടാടപ്പെട്ടിരുന്നു !നൂറുകണക്കിന് സന്ദേശകാവ്യങ്ങളൊക്കെ അതിന്റെ തെളിവാണ് :) അംഗീകാരങ്ങള്‍ക്കു മുന്നില്‍ ഈശ്വര സന്നിധിയിലെന്നപോലെ ജനം കണ്ണുകളടക്കുമെന്നു തോന്നുന്നു.പരീക്ഷക്ക് എഴുതാനുള്ള ഉത്തരമാണ് ഒരു  അവാര്‍ഡിലൂടെ വര്‍ത്തമാനകാലത്ത് പിറക്കുന്നത്. ജീവിതത്തില്‍ കണ്ണടച്ച് ജനം സമ്മതിക്കണമെന്ന് ഭരണം ആവശ്യപ്പെടുന്ന ഒരു പ്രവര്‍ത്തിയാണ്/ഭരണനിലപാടാണ്  വിദഗ്ദമായി  അംഗീകാരത്തിലൂടെ സ്ഥിരപ്രതിഷ്ഠനല്‍കി പ്രചരിപ്പിക്കുക.

എന്നാല്‍, അംഗീകാരം നല്‍കാന്‍ സമൂഹം തയ്യാറാകുന്നില്ല എന്നതുകൊണ്ട് മാത്രമാണ് ദേഹാദ്ധ്വാനം ആവശ്യമായ തൊഴിലുകള്‍ നികൃഷ്ടമായി തുടരുന്നത്.സമൂഹം ഒരു വസ്തുത അംഗീകരിക്കണമെങ്കില്‍ അതിനു ചില ചടങ്ങുകളുണ്ട്. ആ ചടങ്ങുകളോടെ അംഗീകാരം നല്‍കിയാല്‍ സമൂഹം അംഗീകരിക്കുകതന്നെ ചെയ്യും. പക്ഷേ, അതിനു അധികാരത്തിന്റെ സാസ്ക്കാരിക വിഭാഗം മാനവികമാകണം. സമൂഹത്തില്‍ അതൊരിക്കലും സംഭവിക്കുന്നില്ല എന്നതാണ് നമ്മുടെ ശാപം.   അംഗീകാരത്തിനു  പകരം നാം പണം നല്‍കും. എന്നാലും, അംഗീകാരം നല്‍കില്ല. വേശ്യയുടെ സേവനത്തിന് ഉടന്‍ പണം നല്‍കി, വ്യഭിചാരത്തിന്റെ കണക്കു പുസ്തകം അടച്ചുവക്കുക എന്ന കപട സദാചാരികളുടെ സ്വഭാവമാണ് നാം പണം നല്‍കി, അംഗീകാരം നല്‍കാതെ തൊഴിലാളിയെ അടിമകളായി നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന തന്ത്രം. തൊഴിലാളി പാര്‍ട്ടി എന്നപേരില്‍ അധികാരത്തിലെത്തുന്നവര്‍ പോലും
സാംസ്ക്കാരിക മന്ത്രി, പത്രം, ചാനല്‍ തുടങ്ങിയ പരിവാരങ്ങളോടുകൂടി വീട്ടില്‍ ചെന്ന് ഏറ്റവും സ്വഭാവ ശുദ്ധിയും കൃത്യ നിഷ്ടയുമുള്ള ഒരു ചുമട്ടു തൊഴിലാളിയെ താണു വണങ്ങി അംഗീകാരം നല്‍കാന്‍ തങ്ങള്‍ക്ക് ധാര്‍മ്മിക ബാധ്യതയുണ്ടെന്ന സത്യം മനസ്സിലാക്കുന്നില്ല. കോഴിക്കോട്ടെ നല്ലവരില്‍ നല്ലവനായി ജനം തിരഞ്ഞെടുക്കുന്ന ഒരു  ഓട്ടോ റിക്ഷക്കാരനെ മന്ത്രിമാരും സാഹിത്യ നായകന്മാരും ഒത്തുചേര്‍ന്ന് കാലുതൊട്ട് വന്ദിക്കാന്‍ എന്താണിത്ര തടസ്സം ?  ഒരു മന്ത്രിയേക്കാളും,ജ്ഞാനപീഠം ലഭിച്ച സാഹിത്യകാരനേക്കാളും സമൂഹത്തിനു പ്രയോജനമുള്ളവനാകും കോഴിക്കോട്ടെ എതൊരു ഓട്ടോ ഡ്രൈവറും. കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി സ്വീപ്പര്‍മാര്‍ ജഡ്ജിമാരേക്കാളും, ഡോക്റ്റര്‍മാരേക്കാളും , കവികളേക്കാളും, സിനിമാ താരങ്ങളേക്കാളും സമൂഹത്തിനു പ്രയോജനമുള്ളവരാണ്. എന്തെ അവരെയൊന്നും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ല. ഇത്ര കാലമായി നമ്മുടെ ദാര്‍ശനിക സിനിമാപ്രതിഭയായ ശ്രീനിവാസനല്ലാതെ കേരളത്തില്‍ ആരെങ്കിലും ഒരു ബാര്‍ബറെ നെഞ്ചോട് ചേര്‍ത്ത് പുണര്‍ന്ന് അംഗീകരിച്ചിട്ടുണ്ടൊ ? മീന്‍ തിന്ന് മീന്‍ തിന്ന് മീനില്ലാതെ ചോറ് ചങ്കില്‍ നിന്നും താഴേക്ക് ഇറങ്ങില്ലെന്ന അവസ്ഥയുള്ള മലയാളി കൊട്ടും കുരവയും ചാനലുകളുമായി ചെന്ന് ഏതെങ്കിലും(
മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?
) ഒരു വൃദ്ധനായ മുക്കുവനെ പൊന്നാടയണിയിച്ചിട്ടുണ്ടോ ?

മുകുന്ദന്‍ ഒരു പീഠത്തിന്റെ ആധാരക്കടലാസെടുത്ത് എം.ടിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു, എം.ടി.മറ്റൊന്നെടുത്ത് സുഗത കുമാരിക്കു സമ്മാനിക്കുന്നു... സച്ചിദാനന്ദന്‍ ഒരു പീഠമെടുത്ത് ഒ.എന്‍.വിക്കു സമ്മാനിക്കുന്നു...  ഒ.എന്‍.വി. കക്ഷത്തുനിന്നും ഒരു അവാര്‍ഡെടുത്ത് ലീലേച്ചിക്കു കൊടുക്കുന്നു.....!!! പാശ്ചാത്തലത്തില്‍ കുഴലൂതിയും, ഇലത്താളം , മണി ,ശംഘ് എന്നിവ ഉച്ചത്തിഅടിച്ചുകൊണ്ട് സാംസ്ക്കാരിക മന്ത്രിമാരും അക്കാദമി പരിവാരങ്ങളും ഭവ്യതയോടെ ആമോദത്തിലാറാടുന്നു !!. ഇതെന്താ... അവാര്‍ഡുകളുടെ അയ്യരുകളിയോ .. അശ്ലീലം... അശ്ലീലം..... !!! അങ്ങനെ..അങ്ങനെ..അങ്ങനെ.... നേഴ്സറി കുട്ടികളുടെ കലൊത്സവം കഴിഞ്ഞപോലെ എല്ലാ സാഹിത്യ ഉപജീവികളുടെ കയ്യിലും ഷോക്കേസിലും നിറയെ കൊറെ അംഗീകാരങ്ങളും താമ്രപത്രങ്ങളും നിറയുന്നു. ഈ മൈര് അവാര്‍ഡുകളുടെ പേരും കിട്ടിയ കൊല്ലവും,കൃതിയും,വകക്കു കൊള്ളാത്ത കര്‍ത്താവിന്റെ ജീവചരിത്രവും കാണാപ്പാഠം പഠിച്ച് കൊല്ലപ്പരീക്ഷക്കും പി.എസ്.സി. ടെസ്റ്റിനും മാര്‍ക്കു വാങ്ങാം എന്നല്ലാതെ , ഈ വേസ്റ്റ് അംഗീകാരങ്ങള്‍കൊണ്ട് സമൂഹം ഒരിഞ്ചെങ്കിലും മുന്നോട്ടു നീങ്ങുന്നില്ലെന്നു മാത്രമല്ല, പഴയ നാടുവാഴി രാജഭരണത്തിലേക്കുള്ള പിന്നോട്ടുള്ള നടത്തത്തിലാണു സാംസ്ക്കാരിക രംഗം. ഇനി പട്ടും, വളയും,പണിക്കര്‍ പദവിയും, വെണ്‍കൊറ്റക്കുടയും, ചെങ്കോലുമൊക്കെ സാംസ്ക്കാരിക കാരണവന്മാര്‍ക്ക് കൊടുത്തു തുടങ്ങും നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍!!!

ബാര്‍ബര്‍മാര്‍ ഏറ്റവും ആക്ഷേപകരമായ ജോലി ചെയ്യുന്നവരാണെന്നാണ് നമ്മുടെ സമൂഹത്തിന്റെ അടിയുറച്ച വിശ്വാസം. (1400 കൊല്ലം മുന്‍പുവരെ ബുദ്ധമതത്തിലെ ആദരണീയരായ പരികര്‍മ്മികളായിരുന്നു ക്ഷുരകന്മാര്‍.) എന്നാല്‍ അടുത്തകാലത്തായി ബാര്‍ബര്‍ ജോലിക്കാരുടെ ക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തില്‍ ബാര്‍ബര്‍ എന്ന ജോലിപ്പേരിനകത്തു കയറാതെ , ബ്യൂട്ടീഷ്യന്മാര്‍ എന്ന ആഭിജാത്യമുള്ള ഒരു വര്‍ഗ്ഗം കംബോളത്താല്‍  സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആ ആഭിജാത വര്‍ഗ്ഗത്തിലേക്ക് പരംബരാഗത ബാര്‍ബര്‍മാരായ (നംബൂതിരിമാരുടെ ക്ഷുരകന്മാരായ -വിളക്കിത്തല നായര്‍, തിയ്യന്മാരുടെ ക്ഷുരകന്‍- കാവു തിയ്യ , ഈഴവരുടെ ക്ഷുരകന്‍ -ഈഴവാത്തി, തങ്ങള്‍മാരുടെ ക്ഷുരകന്‍ -ഒസ്സാന്‍ തുടങ്ങിയ) കുലത്തൊഴില്‍കാര്‍ക്ക് പ്രവേശനം നല്‍കാതിരിക്കാന്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്നാണു കേട്ടറിവ്. തങ്ങളുടെ പണം കൊയ്യുന്ന ആഭിജാത്യമുള്ള തൊഴില്‍  പരംബരാഗത ക്ഷുരകന്മാര്‍ കേറി നാറ്റിക്കരുതല്ലോ... !!!  സര്‍ക്കാരിന്റെ സാംസ്ക്കാരിക വിഭാഗം മുങ്കയ്യെടുത്ത് പരിഹരിക്കേണ്ടതാണ് തൊഴിലിലെ ആഭിജാത്യവും, നീചത്വവും. നീചത്വമനുഭവിക്കുന്ന തൊഴില്‍ മേഖലക്കാണ്  അവാര്‍ഡു കൊടുക്കേണ്ടത്. അല്ലാതെ, സാഹിത്യകാരന്മാര്‍ക്കല്ല , ആഭിജാത്യമുള്ള ബിസിനസ്സുകാരായ ബ്യൂട്ടീഷ്യന്മാര്‍ക്കുമല്ല. അംഗീകാരങ്ങള്‍കൊണ്ട് എത്ര നികൃഷ്ട പാരംബര്യത്തേയും സവര്‍ണ്ണമാക്കാന്‍ കഴിവുണ്ടെന്ന് തെളിയിച്ച സമൂഹമാണ് നമ്മുടേത്.  അവശ്യം വേണ്ടത് ഒരു തിരിച്ചറിവു മാത്രമാണ് എന്ന് ചിത്രകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. നന്മയെ അംഗീകരിക്കുക.... അദ്ധ്വാനത്തിന്റെ നന്മയെ നിരന്തരം പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താതിരിക്കുക. അദ്ധ്വാനം മാത്രമേ ക്രിയാത്മകമായുള്ളു.
വിയര്‍പ്പിന് അയിത്തമുള്ള നാട്ടില്‍, ഒരു തുള്ളിയെങ്കിലും വിയര്‍ത്തവനാണ് അംഗീകാരങ്ങളും അവാര്‍ഡുകളുമൊക്കെ നല്‍കേണ്ടത്. സമൂഹത്തിന്റെ മൂല്യബോധം അങ്ങനെയാണ് മാറ്റി പ്രതിഷ്ഠിക്കേണ്ടത്.

ഇതോടൊപ്പം ഇന്ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച തമ്മില്‍ ബന്ധമൊന്നുമില്ലാത്ത രണ്ടു വാര്‍ത്തകളുടെ കട്ടിങ്ങ് കാണാന്‍ ഭംഗിക്കു ചേര്‍ത്തിരിക്കുന്നു.