Showing posts with label ചേകന്നൂര്‍ മൌലവി. Show all posts
Showing posts with label ചേകന്നൂര്‍ മൌലവി. Show all posts

Friday, October 1, 2010

സ്വര്‍ഗ്ഗാര്‍ത്ഥികളായ മതകുറ്റവാളികള്‍ !

മാതൃഭൂമി വാര്‍ത്ത 1.10.10
മാതൃഭൂമി വാര്‍ത്ത 1.10.10
(മനോരമ വാര്‍ത്ത 1.10.10)
മനോരമ വാര്‍ത്ത 30.9.10
ഇസ്ലാമിക മതഗുണ്ടകള്‍ അടിയുറച്ച മതവിശ്വാസികളാണ്. സ്വര്‍ഗ്ഗം നേടാന്‍ മഹാപാവങ്ങള്‍ എന്തും ചെയ്യും !! സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന പുതിയ നവീകരണ ചിന്തകള്‍ കണ്ടപാടെ നുള്ളിക്കളയുക എന്നതാണ് മതം ഇടിഞ്ഞുപൊളീഞ്ഞ് വീഴാതിരിക്കുന്നതിനും, പ്രവാചകനും ദൈവത്തിനും പരിക്കേല്‍ക്കാതിരിക്കാനുമുള്ള മാര്‍ഗ്ഗം. മതത്തേയും ദൈവത്തേയും പരിക്കേല്‍ക്കാതെ രക്ഷിക്കുന്നതിനായി, വെട്ടോ കുത്തോ തകര്‍ക്കലോ കൂട്ടക്കൊലയോ നടത്തുന്നതാണ് ദൈവസന്നിധിയില്‍ പ്രതിഫലം ലഭിക്കാനുള്ള കടുപ്പം കൂടിയ മാര്‍ഗ്ഗമെന്ന് പാക്കിസ്ഥാനില്‍ നിന്നായാലും, അറേബ്യന്‍ നാടുകളില്‍ നിന്നായാലും, നാട്ടിലെ ഹാജിമാരില്‍ നിന്നായാലും ... മതഗുണ്ടകള്‍ക്ക് നിരന്തരം ഉപദേശം (പണവും) കിട്ടുന്നുണ്ടാകണം.

അതിന്റെ ഫലമായി ഇസ്ലാമിക പുരോഗമന ചിന്തകനായ ഒരു നിരുപദ്രവിയും സമുദായസ്നേഹിയുമായ മനുഷ്യനെ അറുംകൊലചെയ്ത് പടച്ചോന്റെ സന്നിധിയിലേക്ക് പറഞ്ഞുവിട്ടു. കുഴിവെട്ടി തയ്യാറാക്കി, അറക്കാനുള്ള മനുഷ്യനെ ക്ഷണിച്ചുകൊണ്ടുവന്ന് നരബലിനടത്തുന്ന  വിശേഷപ്പെട്ട ശിക്ഷാരീതി ഇസ്ലാമികമായി വളരെ പൊതുസമ്മതിയുള്ളതായതുകൊണ്ടാകാം കുറ്റവാളികള്‍ 17 വര്‍ഷം സുരക്ഷിതരായി കഴീഞ്ഞു. കുറ്റവാളികളെ  കയ്യില്‍ കിട്ടിയാലും ശിക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയുമാണുള്ളത്. എന്നിട്ടും, അതിലൊരുത്തന് രണ്ടു ജീവപര്യന്തം ( നക്കാപിച്ച ഒരു ലക്ഷം രൂപക്കും ) ശിക്ഷവിധിച്ച കോടതി ജനാധിപത്യത്തിന്റെ മാനം കാത്തെന്നുപറയാം !

ഇയ്യിടെ നവജാത ശിശുവിന് പല്ലുണ്ടായിരുന്നു എന്ന കാരണത്താല്‍ ... ഒരു മന്ത്രവാദിയുടെ വാക്കുകേട്ട്... ദൈവകോപം ഭയന്ന് ഒരച്ഛന്‍ തന്റെ കുഞ്ഞിനെ അടിച്ചു കൊന്ന് , ദൈവാനുഗ്രഹത്താല്‍ ഇരുംബഴിക്കുള്ളിലായി. എന്നാല്‍, ഇസ്ലാമിക ഗുണ്ടകള്‍ക്ക് അത്തരം ആശങ്കകളൊന്നുമില്ല. കാരണം, മതഗുണ്ടകളെ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളൊഴിച്ച് മറ്റാരും തന്നെ കുറ്റവാളികളായി കാണില്ല എന്നുമാത്രമല്ല, മതഗുണ്ടകളെ മതത്തിന്റെ അഭിമാനമായി ബഹുമാനിക്കുകയും, കേസു തേച്ചുമായ്ച്കളയാനും, പരാതിക്കാരെ നിശബ്ദരാക്കാനും മതപ്രമാണികള്‍ എത്രകോടിവേണമെങ്കിലും ഒഴുക്കും.

പള്ളീലച്ഛന്മാരും കന്യാസ്ത്രീയും തങ്ങളുടെ അവിഹിത ലൈഗീകവേഴ്ച്ച പുറത്തറിയുമല്ലോ എന്ന ഭയത്താല്‍ ഒരു സാധു മനുഷ്യസ്ത്രീയെ കൊന്ന് കിണറ്റിലെറിഞ്ഞ നിഷ്ടൂരകൃത്യമൊക്കെ ചേകന്നൂര്‍ മൌലവിയുടെ മനുഷ്യത്വ രഹിതമായ ആസൂത്രിത കൊലപാതകത്തിനു മുന്നില്‍ എത്ര നിസ്സാരം !

വിദ്യാസമ്പന്നരെപ്പോലും അപരിഷ്കൃതരാക്കുന്ന ഈ പ്രാകൃതവിശ്വാസത്തില്‍ നിന്നും അതിന്റെ വിശ്വാസികളെ മാനവിക തലത്തിലേക്ക് ഉയര്‍ത്താനും, മത പൌരോഹിത്യത്തേയും, മതരാഷ്ട്രീയത്തേയും ചവറ്റുകൂടയിലെറിയാനും മുസ്ലീങ്ങളില്‍ നിന്നും അനേകം പ്രബുദ്ധരായ മനുഷ്യസ്നേഹികള്‍ ഉയര്‍ന്നുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു !!!