Sunday, March 16, 2014
Friday, March 14, 2014
മലപ്പുറം ചിത്രപ്രദര്‍ശനം 2014 March 26 - 30
നെറ്റ് സുഹൃത്തുക്കളെ,
ഈ മാര്‍ച്ചു മാസത്തെ ചിത്ര പ്രദര്‍ശനം മലപ്പുറത്ത് കേരള ലളിതകല അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണു നടത്തപ്പെടുന്നത്. മാര്‍ച്ച് 26 മുതല്‍ 30 വരെയാണു പ്രദര്‍ശന ദിവസങ്ങള്‍. ചിത്രങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചുള്ള പ്രദര്‍ശനമല്ല. നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ നവോത്ഥാനത്തിനായുള്ള കലാപരമായ എളിയ സംഭാവനയാണ് ഈ ചിത്ര പ്രദര്‍ശനം കൊണ്ടു ഉദ്ദേശിക്കുന്നത്.
കലയിലൂടെ സാമൂഹ്യ-സാംസ്ക്കാരിക നവീകരണം എന്ന ലക്ഷ്യവുമായി ചിത്രകാരന്‍ നടത്തിക്കൊണ്ടിരിക്കുന്ന അഞ്ചാമത്തെ ചിത്ര പ്രദര്‍ശനമാണിത്. സാമൂഹ്യ വിമര്‍ശനം, ചരിത്ര പുനര്‍ വായന എന്നിവയിലൂന്നിയ പഠനങ്ങളാണ് ഓരോ ചിത്രവും. സൌന്ദര്യ സംങ്കല്‍പ്പങ്ങളുടെ പ്രാദേശിക-പ്രായോഗിക ക്ഷമതയേറിയ മാര്‍ഗ്ഗം പരീക്ഷിക്കുന്ന ചിത്രകാരന്റെ ചിത്രങ്ങള്‍ മനസിലാകുന്നില്ല എന്ന പരാതി ഉണ്ടാകാനിടയില്ല. ആസ്വാദകര്‍ക്ക് പരമാവധി പ്രസരണ നഷ്ടമില്ലാതെ, ചിത്രകാരന്റെ ചിന്തകളും കാഴ്ച്ചപ്പാടുകളും അനുഭവിക്കാനാകണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ഒരോ ചിത്രത്തിലും, അതിന്റെ വിശദീകരണ കുറിപ്പിന്റെ പിന്നിലുമുണ്ട്. ഈ പ്രദര്‍ശനത്തിനായി, ചിത്രകലയെ മാത്രമല്ല, സാഹിത്യത്തേയും, ചരിത്രത്തേയും, ശാസ്ത്രത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കണ്ണിന്റെ കൌതുകം മാത്രമല്ല, മനസ്സിന്റെ വികാസത്തിലൂടെ ലഭിക്കുന്ന മാനവിക ബോധം കൂടി ഈ പ്രദര്‍ശനം വിഭാവന ചെയ്യുന്നു.
കഴിഞ്ഞമാസം, അതായത് 2014 ഫെബ്രുവരി 15 മുതല്‍ 19 വരെ തൃശൂര്‍ ലളിത കല അക്കാദമിയില്‍ നടത്തിയ ചിത്രകാരന്റെ പെയിന്റിങ്ങ് എക്സിബിഷന്‍ എഫ്.ബി, ഗൂഗിള്‍ പ്ലസ്, ബ്ലോഗ് എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്താല്‍ സജീവമായിരുന്നു.(ഒരു ഫോട്ടോ പോലും പബ്ലീഷ് ചെയ്യാന്‍ സമയം കിട്ടാത്തതില്‍ ദുഖമുണ്ട്. അത്രക്ക് തിരക്കാണ്. ഉടന്‍ പരിഹരിക്കാം.:) അതുകൊണ്ടുതന്നെ, മലപ്പുറത്തെ ചിത്ര പ്രദര്‍ശനത്തില്‍ ഇലക്ഷന്‍ തിരക്കുകളാല്‍ ഇല്ലാതായിപ്പോകാനിടയുള്ള സന്ദര്‍ശകരുടെ നഷ്ടം കാര്യമാക്കാതെയാണ് പ്രദര്‍ശനത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പങ്കെടുക്കുക വിജയിപ്പിക്കുക. ഈ പോസ്റ്റ് കൂടുതല്‍ സുഹൃത്തുക്കളിലേക്ക് ഫോര്‍വേഡ് ചെയ്തോ, ഷെയര്‍ ചെയ്തോ എക്സിബിഷന്‍ നടക്കുന്ന വാര്‍ത്ത കൂടുതല്‍ പേരിലെത്തിക്കാന്‍ ഏവരുടേയും സഹായം ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.
സസ്നേഹം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും താഴെക്കൊടുത്ത ലിങ്ക് ക്ലിക്കുക. https://www.facebook.com/chithrakaran

Subscribe to:
Posts (Atom)