Thursday, January 29, 2009

നിരോധിടാത്ത ചിന്തകള്‍ !

(കുട്ടികളും,സ്ത്രീകളും ചിത്രകാരന്റെ ഈ പോസ്റ്റ് രക്ഷിതാവിന്റെ ഉപദേശ/പരിഭാഷകളില്ലാതെ വായിക്കാന്‍ മുതിരരുതെന്ന് വാത്സല്യപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.മനസ്സില്‍ ഭയം കൂടുകൂട്ടിയാല്‍ ക്രിയാത്മകത കരിഞ്ഞുപോകുമെന്നതിനാലാണ് ഈ അഭ്യര്‍ത്ഥന:)

മലയാളത്തില്‍ നിരോധിടാതെ ചിന്തിക്കുന്നവര്‍ ഇല്ലെന്നുതന്നെ പറയാം. ലൈംഗീകത പാപമാണെന്ന തോന്നലുകൊണ്ടോ,തങ്ങളുടെ മഹത്വപൂര്‍ണ്ണമായ ബീജം നഷ്ടപ്പെട്ടാലുണ്ടാകുന്ന വ്യസനമോര്‍ത്തോ... എന്തുകൊണ്ടാണെന്നറിയില്ല മലയാളി നിരോധിട്ടേ ചിന്തിക്കാറുള്ളു.

വളരെ ഉന്നതമായി ചിന്തിക്കാന്‍ ശേഷിയുള്ളവരും,ചിന്തിക്കുന്നവരും,ഉദാത്തമായ കണ്ടെത്തലുകളിലിരുന്ന് സ്വയംഭോഗം ചെയ്ത് രസിക്കുന്നവരും നമുക്കിടയില്‍ ധാരാളമാണ്. എന്നിട്ടും നമ്മുടെ നാട് നന്നാകുന്നില്ല. പുതിയ ഒന്നും ഉണ്ടാകുന്നില്ല. ഈ ചിന്ത ഏറെക്കാലമായി ചിത്രകാരനെ അലട്ടിയതിനെ തുടര്‍ന്ന് നിരീക്ഷണങ്ങളില്‍ നിന്നും ചിത്രകാരന്‍ മനസ്സിലാക്കിയ കാര്യമാണ് : മലയാളി ചിന്തിക്കുംബോള്‍ നിരോധ് ഉപയോഗിക്കുന്നുണ്ടെന്ന സത്യം...!!!
ഒരു ദുശ്ശീലമായതിനാല്‍ മലയാളി മനപ്പൂര്‍വ്വം ശ്രമിച്ചിട്ടുപോലും ലാറ്റക്സിന്റെ ചെറിയൊരു പാട എപ്പോഴും ആശയവിനിമയത്തിനു തടസ്സമായി നിലനില്‍ക്കുന്ന അവസ്ഥ ഇല്ലാതാക്കാനാകുന്നില്ല.

നമ്മുടെ പത്ര-മാധ്യമങ്ങളിലായാലും,സാധാരണ സംഭാഷണത്തിലായാലും പറയുന്ന കാര്യത്തിന്റെ മുക്കാല്‍ഭാഗവും ഒളിപ്പിച്ച് വച്ച് ,വായനക്കാരനേയും,കേള്‍വിക്കാരനേയും വിഢികളാക്കി നമ്മുടെ മഹനീയ വ്യക്തിത്വത്തിന്റെ കുലിനമായ ഗരിമ ബോധ്യപ്പെടുത്താനേ നാം ശ്രമിക്കാറുള്ളു. ആശയവിനിമയത്തിന്റെ സം‌പ്രേക്ഷണ നഷ്ടം എത്ര കൂട്ടാന്‍ കഴിയുന്നുവോ നമ്മുടെ മഹത്വം അത്രയും കൂടും എന്ന നിലപാടാണ് മലയാളിക്കുള്ളതെന്നു തോന്നുന്നു.

മാത്രുഭൂമി,മനോരമ എന്നീ മാധ്യമങ്ങളില്‍ ലേഖനമെഴുതുന്നവര്‍ക്ക് അതിന്റെ പത്രാധിപരുടെ/മുതലാളിയുടെ മുന്നില്‍ തന്റെ ബീജത്തിന്റെ കൌണ്ടും,ചലനശേഷിയും പ്രകടിപ്പിക്കാനെ താല്‍പ്പര്യമുള്ളു. അതിലപ്പുറം വായനക്കാരന്റെ മനസ്സിലേക്ക് ഒരിറ്റു ബീജം ദാനം ചെയ്യാനുള്ള പ്രതിബദ്ധതയില്ല.
ഫലമോ, മലയാളിയുടെ സാംസ്കാരികത വന്ധ്യായായി കാലം കഴിച്ചുകൂട്ടുന്നു.

ഇന്ന് കാലം ചിന്തിക്കുന്നവരോട് ആവശ്യപ്പെടുന്നത് നിരോധിട്ട ഭോഗങ്ങളല്ല. ക്രിയാത്മകതയുടെ വന്യമായ ഉറയില്ലാതെ ഉഴുതുമറിച്ച ബീജ സ്‌ഖലനമാണ്.

ആ സ്ഥാനത്ത് നമുക്കു ലഭിക്കുന്നതോ?... മനോരമയില്‍ എഴുതുന്നവന്‍ സവര്‍ണ്ണ എക്സിക്യൂട്ടീവ് ഭാഷയില്‍... പാന്റിന്റെ സിബ്ബുപോലും അഴിക്കാതെ ടെയ്യും ഫുള്‍കാപ്പ്‌ ഷര്‍ട്ടും അഴിക്കാതെ വായനക്കാരെ ഭോഗിക്കുന്നു. ചെവികളില്‍ ഒഴുക്കുന്ന തുപ്പലാണ് അവരുടെ സ്‌ഖലനം!!! കോപ്പി കൂടണമെങ്കിലും കൂടുതല്‍ ആളുകളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനും,കൂടുതല്പേരെ തൃപ്തിപ്പെടുത്താനും അത്തരം സംഭോഗ രീതികള്‍ നല്ലതാണെന്ന് ഐ.ഐ.എം.കുട്ടികള്‍ അവരെ ഉപദേശിച്ചിട്ടൂണ്ടാകും.

മാതാ അമൃതാനന്ദമയിയും മനോരമയുടെ ഭോഗരീതികള്‍ തന്നെയാണ് അവലഭിക്കുന്നത്. അവര്‍ ഓരോ തവണയും എത്ര കൂടുതല്‍ ഭക്തരെ തന്റെ അടിമകളാക്കാം എന്നാണ് ഉന്നം വക്കുന്നത്. ഓരോ ആശ്ലേഷത്തിലും തന്റെ ആത്മീയതയുടെ ബിസിനസ്സ് ബീജങ്ങളെ ഭക്തരുടെ അടഞ്ഞ കണ്ണുകളിലൂടെ ഹൃദയത്തിലെ ഗര്‍ഭപാത്രത്തിലെത്തിക്കാന്‍ അവര്‍ക്ക് സാരി അഴിക്കേണ്ടിവരുന്നില്ല.

മാതൃഭൂമിക്ക് മനോരമയോളമോ,അമൃതാനന്ദമയിയോളമോ ബിസിനസ്സ് അറിഞ്ഞുകൂടാത്തതിനാല്‍ അവര്‍ ആഴ്ച്ചപ്പതിപ്പിലൂടെ ജനങ്ങളെ നിരോധിട്ടു ഭോഗിക്കുന്നു. ബീജങ്ങള്‍ നിരോധിനുള്ളില്‍ കിടന്ന് പുളയുന്നത് രണ്ടോ മൂന്നോ പ്രാവശ്യം വായിച്ചാല്‍ കാണാമെങ്കിലും, അത് സാംസ്കാരികതയുടെ ഗര്‍ഭപാത്രത്തിലേക്ക് സ്‌ഖലിപ്പിക്കപ്പെടുന്നില്ല.

സവര്‍ണ്ണ ഭാഷയുടെ ലാറ്റക്സ് പാട നമ്മുടെ സാമൂഹ്യ രംഗത്ത് പുരോഗതിയെ ഇപ്പോഴും വഴിമുടക്കി നില്‍ക്കുന്നു.ഒളിപ്പിച്ചു വച്ച് ധ്വനിപ്പിക്കുന്നതാണ് മാന്യന്മാരുടെ കുലീനമായ മര്യാദ എന്ന പൊതു ധാരണയെ കീറിമുറിച്ച് ... നഗ്നമായ ...ഉറയിടാത്ത ലിംഗവുമായി ഭൂമി ഉഴുതുമറിക്കാന്‍ ശേഷിയുള്ള ക്രിയാത്മകശക്തികളെ കേരളം ആവശ്യപ്പെടുന്നു. നിരോധിടാത്ത ഭോഗത്തിന്റെ സുഖമറിയാന്‍ ... ബീജത്തിന്റെ മഴകൊള്ളാന്‍ വിണ്ടുകീറിയ മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങള്‍ കാത്തിരിക്കുന്നു.

(ഹഹഹ... ചിത്രകാരന്റെ നഗ്നമായ ചിന്തകള്‍...!!!എത്ര നഗ്നമായാലും ഒരു ലാറ്റക്സിന്റെ പാട ...അതോ, ചിത്രകാരന്റെ അമൂര്‍ത്ത ചിന്തകളുടെ ശീഘ്രസ്‌ഖലനമോ?... എന്തായാലും കുഴപ്പമില്ല. മലയാളികളുടെ ജീര്‍ണ സംസ്കാരത്തിന്റെ നിരോധുറ പൊട്ടിച്ച് ബീജവിതരണം സാധ്യമാക്കുന്നതിനുവേണ്ടിയുള്ള ഉദ്യമത്തിന് ചിത്രകാരന്റെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സംഭാവനയാണ് ഈ പൊസ്റ്റ്. ഈ പൊസ്റ്റ് മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങളിലിട്ട് ചിന്താശേഷി വിരിയിച്ചെടുക്കുക!!!)

Saturday, January 17, 2009

സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്‍പ്പം !!!

ശ്രീ.വി.ബി.രാജന്‍ ചിത്രകാരന്റെ പോസ്റ്റിലെഴുതിയ കമന്റു വായിച്ചു. അദ്ദേഹം നല്‍കിയിരിക്കുന്ന ലിങ്കിലെ രാഹുല്‍ ഈശ്വറിന്റെ ഇംഗ്ലീഷ് ബ്ലോഗ് മാസങ്ങള്‍ക്കുമുന്‍പുതന്നെ ചിത്രകാരന്‍ വായിക്കുകയും, കമന്റു ഭരണിയില്‍ അതേക്കുറിച്ച് പോസ്റ്റെഴുതുകയും ചെയ്തിരുന്നു എന്നാണ് ഓര്‍മ്മ.
രാഹുല്‍ ഈശ്വറിന്റെ പൊസ്റ്റിലെ സങ്കുചിതത്വത്തെക്കുറിച്ച് ചെറിയൊരു കുറിപ്പുകൂടി എഴുതുന്നു.

രാഹുല്‍ ഈശ്വര്‍ വിലപിക്കുന്നത് എം.എഫ്.ഹുസൈന്‍ ഇന്ത്യയുടെ സാംസ്കാരിക പാരംബര്യം തകര്‍ത്തു തരിപ്പണമാക്കുന്നു എന്നാണ്. സരസ്വതിയേയും, സീതയേയും, ഭാരതാംബയേയും തുണിയില്ലാതെ വരച്ചാല്‍ ഇന്ത്യന്‍ സംസ്ക്കാരം തകര്‍ന്നുവിഴുമെന്ന് വിശ്വസിക്കുന്നത് സാംസ്കാരിക ജീര്‍ണ്ണതകൊണ്ടാണ്.

നൂറു കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ സംസ്കാരം കേവലം ഒരു ഹുസൈന്‍ തന്റെ ബ്രഷുകൊണ്ട് ഇല്ലാതാക്കുന്നുണ്ടെങ്കില്‍ അത് നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത സംസ്ക്കാരമാണ്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കെന്നും പറയും. രാമന്‍ സീതയെ ഭോഗിക്കുന്ന ചിത്രം എന്ന് രാഹുല്‍ വിശേഷിപ്പിക്കുന്ന ഹുസൈന്റെ ചിത്രം കാണുന്നതോടെ ഇന്ത്യക്കാരന്റെ മനസ്സിലെ സദാചാരബോധവും,സംസ്ക്കാരവും വീണുടയുമെന്ന് കരുതുന്നത് മൌഢ്യമാണ്.

പിന്നെ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ സംസ്കാരം ഉടച്ചുവാര്‍ക്കേണ്ടതുതന്നെയല്ലേ ? പുനര്‍നിര്‍മ്മിക്കപ്പെടാത്ത സംസ്കാരത്തെ എന്തിനുകൊള്ളാം ? വളര്‍ച്ച നഷ്ടപ്പെട്ട സംസ്ക്കാരത്തെ തുണിയഴിച്ച് ഒരു സംഭോഗത്തിനു പ്രാപ്തമാക്കുന്ന കലാകാരനെ ആദരിക്കാനുള്ള സഹിഷ്ണുത നമ്മുടെ സംസ്കാരത്തിനില്ലെന്നതാണ് സത്യം. ആ സത്യത്തെക്കുറിച്ച് ജ്ഞാനമുള്ള ചിന്തകനായ ചിത്രകാരന്‍ തന്റെ ജീവനും,സ്വത്തിനും എതിരെയുണ്ടായേക്കാവുന്ന ഭീഷണിപോലും തൃണവല്‍ക്കരിച്ചുകൊണ്ട്
പ്രധിവിധിയായി നല്‍കുന്ന സാമൂഹ്യ ഉദ്ദാരണ ഔഷധമാണ് ഹുസൈന്റെ ചിത്രങ്ങള്‍.
ബുദ്ധിജീവികളും പ്രബുദ്ധരെന്നും അവകാശപ്പെടുന്നവര്‍ക്കുപോലും ഇതൊന്നും മനസ്സിലാക്കാന്‍ മനസ്സിനകത്തെ വര്‍ഗ്ഗീയ പക്ഷ ചിന്തകള്‍ കാരണം കഴിയുന്നില്ലെന്നത് അവരുടെ പരിമിതി.
ഈ പരിമിതി നല്‍കുന്ന ഇരുട്ടില്‍ നിന്നാണ് മോഡി ഭക്തന്മാര്‍
ഹുസൈന്റെ ചിത്രകലക്കെതിരെ ആയുധമണീയുന്നത്. അത് ന്യായമാണെന്നു തോന്നുന്ന ഏതു മനുഷ്യനും പ്രാകൃതനും,പിന്തിരിപ്പനുമാണെന്ന് ചിത്രകാരന്‍ പറയുന്നു.

സമുദ്രത്തെ നോക്കുക.
പുഴകളും, കാറ്റും, ശീതജല പ്രവാഹവും,ഉഷ്ണജലപ്രവാഹവും, നിരന്തരം തിരമാലകളാല്‍ ഓരോ നിമിഷവും നവീകരിക്കപ്പെടുന്ന സമുദ്രം! തിരമാലകളെ ഫ്രീസ് ചെയ്യണമെന്ന് ആരെങ്കിലും പറയുമോ? കടലിനെ അടച്ചുവച്ച് സംരക്ഷിക്കണമെന്ന് ആരും പറയില്ല. വര്‍ഗ്ഗീയതയുടെ ചെറിയ ടാങ്കുകളെ മാത്രമെ അടച്ച് വക്കാനാകു.

ഒരു സമൂഹത്തിന് സംസ്ക്കാരികമായി വളരുന്നതിന് ഒരു സമുദ്രത്തെയെങ്കിലും മനസ്സിലാവാഹിക്കാന്‍ ശേഷിയുള്ള കലാകാരനും, സാഹിത്യകാരനും, ശാസ്ത്രജ്ഞനും സമൂഹത്തില്‍ ഉണ്ടായിരിക്കണം. കാരണം അവര്‍ ചട്ടപ്പടിയല്ലാതെ ചിന്തിക്കാന്‍ ശേഷിയുള്ളവരാണ്. മാറ്റങ്ങളാണ് അവരുടെ ജീവിതം തന്നെ! അവരാണ് സമൂഹത്തെ ഉടച്ചുവാര്‍ക്കുന്നവര്‍. നവീകരിക്കുന്നവര്‍. അവരെ നാടുകടത്തുന്നവര്‍ ഏതു ദൈവത്തിന്റേ പേരില്‍ നടത്തുന്ന ആഹ്വാനമായാലും അത് മാനവികമല്ല, ദൈവീകമല്ല. പുരോഗമനാത്മകമല്ല.
ഏതു വര്‍ഗ്ഗീയ വാദിയും തന്റെ കക്കൂസ് ടാങ്കിനെ സംസ്കാരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിന്താശേഷി കുറഞ്ഞ മനുഷ്യനാണ്. ഇംഗ്ലീഷ് പറയാനും എഴുതാനും അറിയുമെന്നതല്ല ചിന്താശേഷിയുടെ അളവുകോല്‍. കൂട്ടിക്കൊടുപ്പിനു കിട്ടുന്ന കമ്മീഷന്‍ തുക/ശംബളത്തിന്റെ വലിപ്പമല്ല ബുദ്ധിശക്തിയുടെ തെളിവ്.
കക്കൂസ് ടാങ്ക് നമ്മോട് ആവശ്യപ്പെടുന്നത് അതിന്റെ മൂടി തുറക്കരുതെന്നാണ്.
ചാതുര്‍വര്‍ണ്ണ്യപ്രകാരമുള്ള
ജീവികളുടെ ഒരു ആവാസ വ്യവസ്തതന്നെ കക്കൂസ് ടാങ്കിനകത്തുണ്ട്. എട്ടുകാലി ദൈവങ്ങളും, ബ്രാഹ്മണവിഷം പേറുന്ന തേളുകളും, പാറ്റകളും , തേരട്ടകളും,ശൂദ്രരായ പുഴുസമൂഹവും, അനേകകോടി സൂക്ഷ്മജീവികളും ,ഭക്തിസാന്ദ്രമായതും ദൈവീകമെന്ന് കക്കൂസിലെ ജീവസമൂഹം ഒന്നാകെ വിശ്വസിക്കുകയും, മത പണ്ഡിതര്‍ സാക്ഷ്യപ്പെടുത്തുന്നതുമായ സനാതനസംസ്കാരത്തിന്റെ പവിത്രമായ സുഗന്ധവും അതിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സത്യത്തില്‍ ആ ലോകം അവിടത്തെ ആവാസവ്യവസ്ഥിതിയെയും, ജനങ്ങളേയും സംബന്ധിച്ച് സ്വര്‍ഗ്ഗതുല്യമായ ഗോഡ്‌സ് ഓണ്‍ കണ്ട്രിയാണ് !

ദൈവങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ശേഷിയുള്ള കലാകാരന്മാരും,ശാസ്ത്രജ്ഞരും നിരന്തരം നവീകരിക്കുന്ന ലോകം വേണമോ, അതോ ദൈവങ്ങള്‍ക്ക് അടിമപ്പെടാന്‍ ആഹ്വാനം നല്‍കുന്ന മതങ്ങളുടെ സ്ലാബിട്ടുമൂടിയ പൌരോഹിത്യ ലോകംവേണമോ എന്നത് ചിന്താശേഷിയുള്ള മനുഷ്യര്‍ തീരുമാനിക്കേണ്ട വിഷയമാണ്.
എന്തായാലും, ലോകം മാനവികമായി വളരെയധികം പുരോഗമിച്ചതിനാല്‍ മതവര്‍ഗ്ഗീയതയുടെ സ്ലാബുകളുടെ സുരക്ഷിതത്വത്തിനുള്ളില്‍ ഏറെക്കാലം മഹനീയ ദുര്‍ഗന്ധസംസ്കാര സമൂഹമായി കഴിഞ്ഞുകൂടാമെന്ന് ആരും സ്വപ്നം കാണാതിരിക്കുകയാണ് ഉചിതം.

വര്‍ഗീയതകളുടെ ,ജാതിയതകളുടെ, വിഭാഗീയതകളുടെ സെപ്റ്റിക്ക് ടാങ്ക് എന്നെങ്കിലും പൊളിക്കപ്പെടുകതന്നെചെയ്യും.
എങ്ങനെ പൊളിക്കണമെന്ന് ചിന്താശേഷിയുളള മനുഷ്യരാണ് തീരുമാനിക്കുക. കീടങ്ങളല്ല !

Friday, January 16, 2009

കലാനിരൂപണം വഴങ്ങുമോ ?

1991ല്‍ കൊച്ചിയില്‍ സുബാഷ് പാര്‍ക്കില്‍ വച്ച് പത്തു ദിവസം നീണ്ടുനിന്ന ഒരു അന്താരാഷ്ട്ര ശില്‍പ്പസിംബോസിയം നടന്നിരുന്നു.
അതേക്കുറിച്ച് ചിത്രകാരന്‍ മാതൃഭൂമി സണ്ടേ സപ്ലിമെന്റില്‍ ഒരു റിവ്യു എഴുതിയതാണ് ഇത്. സപ്ലിമെന്റിന്റെ ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ച ഈ ലേഖനം ഇന്ന് വായിക്കുംബോള്‍ ചിത്രകാരനുതന്നെ അരോചകമായി തോന്നുന്നുണ്ടെങ്കിലും, വ്യക്തിപരമായ ഒരു പൊങ്ങച്ച സുഖം ഈ ലേഖനം നല്‍കുന്നുണ്ട്. വ്യക്തിപരമായ ഒരു അല്‍ബം സൂക്ഷിപ്പ് എന്നതില്‍ കവിഞ്ഞ് ഈ പോസ്റ്റിനു പ്രസക്തിയില്ലാത്തതിനാല്‍ ദയവായി കമന്റെഴുതരുതെന്ന് അപേക്ഷ.
ഈ ലേഖനം എഴുതാന്‍ ചിത്രകാരനെ നിര്‍ബന്ധിച്ച തിരുവനന്തപുരം ഗവ.കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ കലാചരിത്ര അദ്ധ്യാപകന്‍ പ്രൊ. ചിത്രഭാനുസാറിനോട് നന്ദിയുണ്ട്. അദ്ദേഹം തന്നെയാണ് ഇതിലേക്കാവശ്യമായ പടങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ ലേഖനമെഴുതുംബോള്‍ ഒരു സുഹൃത്തായിരുന്നതും ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷം ചിത്രകാരന്റെ ഭാര്യ പിതാവായിത്തീര്‍ന്നയാളുമായ കാര്‍ട്ടൂണിസ്റ്റ് പി.വി.കൃഷ്ണനും കുറച്ച് ചിത്രങ്ങള്‍ ഈ ലേഖനത്തിനായി നല്‍കിയിരിക്കുന്നു. ക്രെഡിറ്റ് ലൈനില്‍ പി.പി.കൃഷ്ണന്‍ എന്ന് തെറ്റായാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.

Tuesday, January 13, 2009

രവിവര്‍മ്മ - നെല്ലും,പതിരും

സരസ്വതിയുടെ മുലയെണ്ണുന്നതിന്റെ കൂട്ടത്തില്‍ രവിവര്‍മ്മയെ കലണ്ടര്‍ ചിത്രകാരനായി വിശേഷിപ്പിക്കുകയും തുടര്‍ന്ന് കലാചരിത്രത്തില്‍ രവിവര്‍മ്മയുടെ സ്ഥാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടി വരികയും ചെയ്തതിനെത്തുടര്‍ന്ന് കേരളീയര്‍ക്ക് സുപരിചിതനായ രവിവര്‍മ്മയിലൂടെത്തന്നെ ചിത്രകലയുടെ നെല്ലും,പതിരും തിരിച്ചറിയാനുള്ള ഒരു സൂചന നല്‍കി ഈ വിഷയം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

നാച്ചുര്‍മാജിക്.കോം എന്ന വെബ്സൈറ്റില്‍ രവിവര്‍മ്മയുടെ 65 ഓയില്‍ പെയിന്റിങ്ങുകളുടെ പടങ്ങള്‍ കാണാവുന്നതാണ്. അതില്‍ അഞ്ചെണ്ണം മാത്രമേ ഒരു ചിത്രകാരനെന്ന നിലയില്‍ സത്യസന്ധത പുലര്‍ത്തുന്നതായി കണ്ടുള്ളു. ആ ചിത്രങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ബാക്കിയുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ പ്രശസ്തവും, വന്‍ കാന്‍‌വാസുകള്‍ തന്നെയെന്നാകിലും പൂംബാറ്റ,ബാലരമ,അമര്‍ചിത്രകഥ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ ചിത്രീകരണങ്ങളോടോ, കലണ്ടര്‍, കോമേഴ്സ്യല്‍ പോര്‍ട്രൈറ്റ് തുടങ്ങിയവയോടോ ചേര്‍ത്തുവക്കാവുന്ന നിലവാരം കുറഞ്ഞ രചനകളാണ്.
രവിവര്‍മ്മ ജീവിച്ചിരുന്നത് റാഫേല്‍,മൈക്കലാഞ്ചലോ,ഡാവിഞ്ചി,റെബ്രാന്റ്....തുടങ്ങിയ ചിത്രകാരന്മാര്‍ക്ക് മുന്‍പുള്ള കാലഘട്ടത്തിലായിരുന്നെങ്കില്‍,അല്ലെങ്കില്‍ അതേ കാലഘട്ടത്തില്‍ തന്നെയോ ആയിരുന്നെങ്കില്‍ മുകളില്‍ പറഞ്ഞതുമുഴുവന്‍ അസാധുവാകുമെന്നു മാത്രമല്ല, കിളിമാനൂര്‍ കൊട്ടാരം ലോകചിത്രകലയുടെ കളിത്തൊട്ടിലായിരുന്നെന്നും രവിവര്‍മ്മ ലോകത്തിലെ തന്നെ മഹാനായ ചിത്രകാരനായിരുന്നു എന്നും
കലാചരിത്രത്തില്‍ എഴുതപ്പെടുമായിരുന്നു !
കാലമാണു താരം.

ഇന്ത്യയില്‍ ഓയില്‍ പെയിന്റിങ്ങ് തുടങ്ങിവച്ചവരിലെ പ്രമുഖനും, അതില്‍ ഏറ്റവും ജനപ്രീതി ലഭിച്ച ചിത്രകാരനുമാണ് രവിവര്‍മ്മ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ആ പ്രചാരം ചിത്രകലയുടെ അളവുകോല്‍ രവിവര്‍മ്മയാണ്
എന്ന ഒരു അന്ധവിശ്വാസം ജനമനസ്സില്‍ രൂഢമൂലമാകാന്‍ കാരണമായി എന്ന വസ്തുതയാണ് രവിവര്‍മ്മ എന്ന ചിത്രകാരനെ പരാമര്‍ശിക്കാന്‍ ഈ ബ്ലോഗെഴുതുന്ന ചിത്രകാരനെ നിര്‍ബന്ധിപ്പിച്ച ഘടകം. അല്ലാതെ, രവിവര്‍മ്മ ധനികരെയാണു വരച്ചതെന്നോ, ദരിദ്രരെ വരച്ചാലെ ചിത്രകല മഹനീയമാകു എന്നിങ്ങനെയുള്ള ധാരണകളൊന്നുമല്ല.

ഇതോടൊന്നിച്ചു കൊടുത്തിരിക്കുന്ന ആദ്യത്തെ മൂന്നും പോര്‍ട്രൈറ്റ് ഇനത്തില്‍പ്പെട്ട ചിത്രങ്ങളാണ്. അവക്കുള്ള പ്രത്യേകത പ്രതിപാദ്യത്തില്‍ കലാകാരന്‍ കൂടുതലായി വെള്ളം ചേര്‍ത്തിട്ടില്ല എന്നതു മാത്രമാണ്.കാലത്തോട് നീതി പുലര്‍ത്തി എന്നു പറയാം. നാലാമത്തെ ചിത്രം പ്രാദേശിക മോഡലുകളെവച്ച് ദയനീയതയേയും, ഉദാരതയേയും ചിത്രീകരിക്കാനുള്ള ശ്രമമാണ്.
ഈ ചിത്രങ്ങളിലെ പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങളൊക്കെ കുറെ നൂറ്റാണ്ടുകള്‍ക്കുമുന്‍പുതന്നെ പലരും പരീക്ഷിച്ചു പതിഞ്ഞതായതിനാല്‍ അതിലൊന്നും അതിശയിപ്പിക്കുന്ന മൌലികത അവകാശപ്പെടാനാകില്ല.

തല്‍ക്കാലം ഇത്രമതി.പൊറുക്കിന്‍ ! ചിത്രകാരനിലെ സൌന്ദര്യശാസ്ത്രം വച്ച് എഴുതുന്നതാണ്. എവിടേയും ഗവേഷിച്ചിട്ടില്ല. ഗവേഷിച്ച് എഴുതാനിരുന്നാല്‍ ഈ ചിത്രകാരന്‍ പട്ടിണിയാകും ! :)

Monday, January 12, 2009

രവിവര്‍മ്മ എന്ന കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് !

രവിവര്‍മ്മയുടെ മഹാലക്ഷ്മി.
ഒരു സര്‍ക്കസ് കലാകാരിയെപ്പോലെ താമരയില്‍
ബാലന്‍സ് ചെയ്തുനില്‍ക്കുന്ന മഹാലക്ഷ്മി.
രണ്ടു വെള്ളാനകളേയും കാണാം.
(ഒരു ശംഘിന്റെ കൊറവേ ഉള്ളു)
രവിവര്‍മ്മയുടെ സരസ്വതി.(നമ്മുടേതും !!!)
വീണയും പിടിച്ച് എത്രദിവസം ഈ മോഡല്‍
പാറപ്പുറത്ത് കുത്തിയിരുന്നുകാണും ?
ചിത്രകാരന്റെ “സരസ്വതിക്ക് എത്ര മുലകളുണ്ട് ‍” എന്ന പോസ്റ്റില്‍ രവിവര്‍മ്മയെ കലണ്ടര്‍ ചിത്രകാരന്‍ എന്നു വിശേഷിപ്പിച്ചതിനോട് വിയോജിച്ചുകൊണ്ട് ആവനാഴി ഒരു കമന്റെഴുതിയിരിക്കുന്നു. അതെക്കുറിച്ചുള്ള ചിത്രകാരന്റെ ചില കാഴ്ച്ചപ്പാടുകള്‍ ചെറുതായി ഒന്നു വിശദീകരിക്കാം. ഇത് ആവനാഴിക്കുള്ള മറുപടിയാണെന്നു ദയവായി കരുതരുത്.
1) സാധാരണ മലയാളിയുടെ ചിത്രകലയെക്കുറിച്ചുള്ള അവബോധം രവിവര്‍മ്മയുടെ ചിത്രങ്ങളുടെ കലണ്ടര്‍ പ്രിന്റുകളോളമേ വരു എന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നത്. ചിത്രകലയുടെ തലതൊട്ടപ്പന്‍ നമുക്ക് രവിവര്‍മ്മയാണ്. ചിത്രകലയുടെ പര്യായംമ്പോലും നമുക്കു രവിവര്‍മ്മയാണ്. പാരംബര്യങ്ങളിലുള്ള അമിതമായ ദുരഭിമാനം നിമിത്തം നമുക്ക് ചിത്രകലയും രവിവര്‍മ്മയും തമ്മിലുള്ള അകലം പോലും അറിയാന്‍ കഴിയുന്നില്ല. സത്യത്തില്‍ രവിവര്‍മ്മ ഇന്ത്യന്‍ ചിത്രകലയില്‍ സാധാരണ ഒരു കോമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റിനപ്പുറം പുതിയതായി ഒന്നും അവതരിപ്പിച്ച ചിത്രകാരനല്ല. പശ്ചാത്യ ചിത്രകലയുടെ ഉപേക്ഷിക്കപ്പെട്ട (കാലികമല്ലാത്തതിനാല്‍) പോര്‍ട്ട്രൈറ്റ് രചനാ സങ്കേതങ്ങളുമായി,
ഇന്ത്യയിലെ രാജാക്കന്മാര്‍ക്കും സില്‍ബന്ധികള്‍ക്കും അവരുടെ മാഹാത്മ്യം ഛായാചിത്രങ്ങളിലൂടെ പകര്‍ത്തിവക്കാന്‍ വേണ്ടി ഓടിനടന്ന അക്കാലത്തെ (ഇന്നത്തെ സാധാ സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍മാരെപ്പോലെയുള്ള) ചിത്രമെഴുത്തുകാരായിരുന്നു രവിവര്‍മ്മ സഹോദരങ്ങള്‍. ഇന്ത്യന്‍ കലാചരിത്രത്തിലും രവിവര്‍മ്മക്ക് ആ പ്രാധാന്യമേയുള്ളു. പുരാണങ്ങളും, ദേവിദേവന്മാരും, രാജ കുടുംബാംഗങ്ങളും പ്രതിപാദ്യമായി എന്നതുകൊണ്ടല്ല, മറിച്ച് അദ്ദേഹത്തിന്റെ ചിത്രകലശൈലി ചിത്രകല ചരിത്രവുമായി ഒരിക്കലും ഇണക്കിച്ചേര്‍ക്കാനാകാത്തവിധം പഴഞ്ചനും, പശ്ചാത്യകോമേഴ്സ്യല്‍ പോര്‍ട്രൈറ്റ് രചനാരീതിയുടെ അനുകരണവുമായിരുന്നു. കേവലം ക്രാഫ്റ്റ് മാത്രമായ രവിവര്‍മ്മയുടെ ചിത്രകലയെ സ്വാധീനമുപയോഗിച്ച് ,നമ്മുടെ ആത്മസുഖത്തിനായി കെട്ടിപ്പൊക്കാമെന്നാല്ലാതെ, കലാ ചരിത്രത്തിന്റെ ഏഴയലത്തുപോലും പ്രതിഷ്ഠിക്കാനാകില്ല.

2) രവിവര്‍മ്മയുടെ കൊമേഴ്സ്യല്‍ ചിത്രകലയെ ചിത്രകലയിലെ അതിന്റെ പരിണാമ ചരിത്രവുമായി ബന്ധപ്പെട്ട ഇസങ്ങളുമായൊന്നും ബന്ധപ്പെടുത്തി താരതമ്യം ചെയ്യാതിരിക്കുകയാകും ഉചിതം. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ ഫിഗറേറ്റീവ് ആണ്; അബ്സ്ട്രാക്റ്റ് അല്ല, ... ശരിയാണ്. അതുകൊണ്ട് അബ്സ്ട്രാക്റ്റ് ചിത്രങ്ങള്‍ക്കെതിരെയുള്ള ഒരു ബദലാണ് രവിവര്‍മ്മ ചിത്രങ്ങള്‍ എന്നൊന്നും പറയാനാകില്ല. കാരണം രവിവര്‍മ്മ ചിത്രങ്ങളെ മൌലിക ചിത്രകലയായിപ്പോലും ലോക ചിത്രകലയുടെ ചരിത്രത്തിന് രേഖപ്പെടുത്താനാകില്ല.
പിന്നെ, ഇതെഴുതുന്ന ചിത്രകാരന്‍ അബ്സ്ട്രാക്റ്റ് ചിത്രകലയുടേയോ, ഫിഗറേറ്റിവ് ചിത്രകലയുടേയോ, മറ്റ് അനേകം ഇസങ്ങളുടേയോ ഒന്നും വക്താവല്ല.(റോമന്റിസം,റിയലിസം,ഇമ്പ്രഷനിസം,ക്യൂബിസം, എക്സ്പ്രഷനിസം,സര്‍‌റിയലിസം,ദാദയിസം,മോഡേണിസം,ഫ്യൂച്ചറിസം..... എന്നിങ്ങനെ ചിത്രകലയില്‍ ഇസങ്ങള്‍ അനവധിയാണ്. ) വിവിധ ഇസങ്ങളെല്ലാം കലാനിരൂപകരോ,ഗവേഷകരോ,ചരിത്രകാരന്മാരോ ചിത്രങ്ങളുടെ രചനാകാലഘട്ടത്തേയും, ചിത്രത്തിലെ കാലിക പ്രസക്തിയേയും, രചനാരീതിയേയുമൊക്കെ വീശകലനം ചെയ്ത് ചിത്രകലയുടെ പരിണാമഘട്ടങ്ങളെ രേഖപ്പെടുത്താനായി പേരുനല്‍കിയതാണ്. അല്ലാതെ, ചിത്രകാരന്മാര്‍ നിലവിലുള്ള ഏതെങ്കിലും ഇസങ്ങള്‍ തിരഞ്ഞെടുത്ത് അതിനനുസരിച്ച് സൃഷ്ടിനടത്തുന്നവരാകാനിടയില്ല.

3) രവിവര്‍മ്മയെ കലണ്ടര്‍ ചിത്രകാരന്‍ എന്നുവിളിക്കുന്നതിലൂടെ , രവിവര്‍മ്മയെ ചിത്രകലയുടെ പര്യായമായി മനസ്സിലാക്കുകയും, മാനിക്കുകയും ചെയ്യുന്ന മലയാളി മനസ്സിനെ തങ്ങളുടെ നിലപാടുകളുടെ പിന്നോക്കാവസ്ഥയെ ഓര്‍മ്മിപ്പിച്ച് പരിഹസിക്കുക എന്നൊരു ഉദ്ദേശമേ ചിത്രകാരനുള്ളു. കുറെ പരിഹാസം കേള്‍ക്കുമ്പോഴെങ്കിലും കണ്ണാടിനോക്കാന്‍ തോന്നുമല്ലോ !
കാരണം, രവിവര്‍മ്മ ചിത്രം വരക്കുന്ന കാലത്തുപോലും അദ്ദേഹത്തിന്റെ ചിത്രങ്ങളും, ചിത്രണരീതിയും,പ്രതിപാദ്യവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറുപഴഞ്ചന്‍ അവബോധത്തോടുകൂടിയുള്ളതായിരുന്നു. സത്യത്തില്‍ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ക്ക് നമ്മുടെ സാമൂഹ്യ പിന്നോക്കാവസ്ഥയുടെയും, പഴഞ്ചന്‍ ആചാരവിശ്വാസങ്ങളുടേയും , മര്‍ക്കടമുഷ്ടിയുടേയും,വിഢിവിശ്വാസങ്ങളുടേയും, ചിത്രീകരണം എന്ന പ്രാദേശിക ചരിത്ര പ്രാധാന്യമാണുള്ളത്. അതിന് ചിത്രകലയുടെ ചരിത്രത്തിലേക്ക് മൌലീകമായ സംഭാവനനല്‍കാനുള്ള ത്രാണിയൊന്നുമില്ല.
..........................................................
ഇതേക്കുറിച്ച് നല്ലൊരു ലേഖനം സമയമുണ്ടെങ്കില്‍ എഴുതാവുന്നതാണ്. പക്ഷേ, സര്‍വ്വസ്വീകാര്യമായി ഉടുപ്പും ,മേക്കപ്പും അണിയിച്ച് എഴുതാന്‍ നമുക്ക് ബ്ലോഗ് ആവശ്യമില്ലല്ലോ. ബ്ലോഗില്‍ നഗ്നമായ സത്യങ്ങള്‍ക്കുതന്നെ വഴിനടക്കാനുള്ള സ്വാതന്ത്ര്യമുള്ളതിനാല്‍ ചിത്രകാരന്റെ ചിന്തകള്‍ പ്രിന്റ് മീഡിയയുടെ സദാചാരമര്യാദകള്‍ പാലിക്കണമെന്ന് ദയവായി ആരും നിര്‍ബന്ധം പിടിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. :)
പനി മാറാന്‍ പാരസിറ്റമോള്‍ ഗുളിക ചവച്ചുകഴിക്കണമെന്ന് ആരും പറയില്ല. ചവച്ചുകഴിക്കുന്നവര്‍ ഗുളിക തുപ്പിക്കളയാനും സാധ്യതയുണ്ട്. അത് ഗുളികയുടെ കുഴപ്പംകൊണ്ടല്ല. സംസ്കൃതത്തിന്റേയോ , ഇംഗ്ലീഷിന്റേയോ വാക്കുകള്‍ ഉപയോഗിച്ചാല്‍ നമുക്ക് ഏത് കാഞ്ഞിരക്കുരുവായ യാഥാര്‍ത്ഥ്യത്തേയും
മധുരമിഠായിയി രൂപാന്തരപ്പെടുത്താനാകും. (അല്ലെങ്കില്‍ കഥയിലോ,കവിതയിലോ പൊതിയണം.) സ്ഥിരമായി ഇത്തരം മിഠായി കഴിച്ചുശീലിച്ചാല്‍ അമ്മയുടെ മുലപ്പാലുപോലും ബ്രീസ്റ്റ്മില്‍ക്കാക്കിയതിനു ശേഷമേ നമുക്കു വായില്‍നിന്നും താഴോട്ടിറക്കാന്‍ കഴിയു! ശീലങ്ങളുടെ പ്രശ്നം!!!

Sunday, January 4, 2009

വിഷാദം രോഗമാകുമ്പോള്‍


മാതൃഭൂമി സണ്ഡേ സപ്ലിമെന്റില്‍(ഡിസമ്പര്‍ 2008)ആരോഗ്യ രംഗം പംക്തിയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് കെ.രമേഷ് എഴുതിയ വിഷാദ രോഗത്തെക്കുറിച്ചുള്ള ലേഖനം സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു. ആര്‍ക്കെങ്കിലും റെഫര്‍ ചെയ്യാന്‍ ഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ. മലയാളിയെ കാര്യമായി ബാധിച്ചിരിക്കുന്നതും എന്നാല്‍ ഒരിക്കലും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതുമായ ഡിപ്രഷന്‍ കാരണമുള്ള മനോവൈകല്യങ്ങളെ മനസ്സിലാക്കാന്‍ ഈ പോസ്റ്റ് ഉപകരിക്കട്ടെ.