Friday, July 31, 2009

സാഹിത്യത്തിലെ ചേരികള്‍ !!

ചിന്തയില്‍ “നിങ്ങള്‍ ആരുടെ ചേരിയില്‍” എന്നൊരു ലേഖനം വായിച്ചു. അത് ആരുടെ ലേഖനമാണെന്ന് പിടികിട്ടിയില്ലെങ്കിലും മുഖമൊഴി എന്ന പേരിലായതിനാല്‍ മുഖപ്രസംഗമാണെന്ന് ഊഹിക്കുന്നു. എന്തായാലും നമ്മുടെ സമൂഹം അടിയന്തിരമായി അവബോധം ആര്‍ജ്ജിക്കേണ്ടതായ സ്വാതന്ത്ര്യബോധത്തെക്കുറിച്ചുള്ള, ചേരിയുടെ അടിമത്വത്തിനെതിരെയുള്ള ചിന്തയാണത്. നാം സ്വതന്ത്ര്യം, പുരോഗമനം എന്നീ പേരുകളില്‍ ഇന്നനുഭവിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ അന്തരീക്ഷം അടിമത്വത്തിന്റെ മറ്റൊരു ബ്രാന്‍ഡ് നെയിം മാത്രമാണെന്ന തിരിച്ചറിവ് ലഭിക്കാതിരുന്നാല്‍ പിന്നോട്ടു മാത്രമേ നമുക്ക് സഞ്ചരിക്കാനാകു.
സ്വാതന്ത്ര്യത്തിന്റെ ചക്രവാളം അനന്തമാണെന്നും, അതിനൊരു ഇടത്താവളമില്ലെന്നും , എല്ലാ ഇടത്താവളങ്ങളും അടിമത്വത്തിന്റെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങള്‍ മാത്രമാണെന്നും പുരോഗമനേച്ഛുക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

“നിങ്ങള്‍ ആരുടെ ചേരിയില്‍” ലേഖനത്തിന്റെ ലിങ്ക്. (തര്‍ജ്ജനി, ജുലായ് 2009 , Volume 5, No. 7)ചിന്തയിലെ പോസ്റ്റില്‍ ചിത്രകാരന്റെ കമന്റ് താഴെ:

ചേരികള്‍ എന്തിന് ?
നല്ല ലേഖനം .
ചേരികള്‍ ആയാലും ചേരി ചേരായ്മ ആയാലും വിഭാഗീയത തന്നെ . സത്യത്തില്‍ വിഭാഗീയത എന്നത് കുറച്ചുകൂടി നല്ല വാക്കാണെന്നു തോന്നുന്നു . അടിമത്വം ആണിത്‌. അടിമത്വത്തിന്റെ വിവിധ ബ്രാന്‍ഡുകള്‍ എന്നതിലുപരി വിവിധ ചേരിക്കും ചേരി ചേരായ്മക്കും നന്മയുടെ ഉള്ളടക്കമൊന്നുമില്ല. ജന്മിയുടെതായാലും, മുതലാളിയുടെത് ആയാലും, തൊഴിലാളിയുടെതായാലും അടിമ ചേരി അടിമകളുടെതാണ്. എല്ലാ ചേരികളെയും ചേരിയില്ലായ്മയെയും ഉള്‍ക്കൊള്ളാനാകുന്ന സ്വാതന്ത്ര്യ ബോധമാണ് നമുക്കില്ലാതെയിരിക്കുന്നത്. നമ്മുടെ പുരോഗമാനവാദികളെന്നു കരുതുന്നവരിലാണ് അടിമത്വം കൂടുതലായി കണ്ടുവരുന്നത് എന്നതാണ് സഹതാപകാരം .
സ്വാതന്ത്ര്യത്തിലേക്ക് മനസ്സ്‌ ഉണര്‍ന്നവര്‍ക്കെ ഈ ലേഖനത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ കഴിയു.

Wednesday, July 29, 2009

ബ്ലോഗ് മീറ്റ് ... ചിത്രങ്ങള്‍ cherai blog meet 2009

ചരിത്രം കുറിച്ച എറണാകുളം-ചേറായി ബ്ലോഗ് മീറ്റ് 2009ന്റെ കുറച്ചു ചിത്രങ്ങള് പോസ്റ്റുന്നു. താമസിച്ചെത്തിയതിനാലും,യാത്രാക്ഷീണം ബാധിച്ചതിനാലും ഇരുന്നിടത്തും നിന്നിടത്തും വച്ച് ക്ലിക്കി ലഭിച്ച ചിത്രങ്ങളാണ്. ക്ലാരിറ്റി കുറവായിരിക്കും. എങ്കിലും, ഒരു ചരിത്ര സംഭവമെന്ന നിലയില് ഒരോ ചിത്രത്തിനും പ്രാധാന്യമുണ്ടെന്നു തോന്നുന്നു.ഇതിലെ ഒരു ഗ്രൂപ്പ്ചിത്രം അനിലിന്റെ പോസ്റ്റില് നിന്നും കോപ്പിചെയ്തെടുത്ത ഹരീഷിന്റെ ക്യാമറയില് പതിഞ്ഞതാണ്. മറ്റൊരു ഗ്രൂപ്പ് ചിത്രം ചിത്രകാരന്റെ ക്യാമറയിലെടുത്ത് വെട്ടി ഒട്ടിച്ചതും.പ്രഫഷ്ണല് ഫോട്ടോഗ്രാഫര്മാര്ക്ക് തടസ്സമുണ്ടാക്കാതെ സൈഡില് നിന്നും രണ്ടായി എടുത്തതുകൊണ്ട് വെട്ടിയൊട്ടിച്ചു.
ആ പടത്തില് ഹരീഷിനെയും കിച്ചുവിനേയും അധികമായി ലഭിച്ചു എന്നൊരു പ്രാധാന്യമുണ്ട്.ഈ ബ്ലോഗ് മീറ്റ് ധന്യമായ അനുഭവമാക്കിയ,ലോകത്തിന്റെ പലഭാഗത്തുനിന്നായി ഓടിയെത്തിയ ബ്ലോഗ് സുഹൃത്തുക്കളോടും,ഇത്തരമൊരു ഉത്തരവാദിത്വം
മനോഹരമായി ആവിഷ്ക്കരിച്ചു നടപ്പാക്കിയ ബ്ലോഗ് സുഹൃത്തുക്കളോടും ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള് അര്പ്പിക്കുന്നു.
ബ്ലോഗില്‍ ശുദ്ധവായുവും,തെളിഞ്ഞ സൂര്യപ്രകാശവും ലഭിക്കാന്‍ വിഭാഗീയതയില്ലാത്ത ഈ കൂടിച്ചേരലുകള്‍ കാരണമാകും.
ബ്ലോഗ് വളരുകയാണ് !!!!!!!!!!!

1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31

Tuesday, July 28, 2009

മോഹന്‍ ലാലിന്റെ വിഢിവേഷം !

ചിത്രകാരന് ആദരവും അഭിമാനവും തോന്നിയിട്ടുള്ള അപൂര്‍വ്വം സംവിധാനങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യയുടെ സൈന്യം തന്നെയാണ്. ആ ധീര രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ തണലിലാണ് തുലോം ഭീരുവും, ദുര്‍ബലനുമായ ചിത്രകാരന്റെ ആത്മാഭിമാനത്തിന്റെ ത്രിവര്‍ണ്ണപതാക സ്വാതന്ത്ര്യം ഉദ്ഘോഷിച്ചുകൊണ്ട് പാറിക്കളിക്കുന്നതെന്ന്
ഉത്തമ ബോധ്യമുള്ളവനാണ് ചിത്രകാരന്‍.
അത്തരമൊരു സ്ഥാപനത്തിന്റെ അന്തസ്സു തകരുന്ന ഒരു പ്രവര്‍ത്തി ആരുചെയ്താലും അത് ആശങ്കയോടെ നോക്കിക്കാണാനെ കഴിയു എന്നത് സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ചും അതിന്റെ അമൂല്യതയെക്കുറിച്ചും വച്ചുപുലര്‍ത്തുന്ന അവബോധം കാരണമാണ്.

ചിത്രകാരന് മമ്മുട്ടിയോടോ മോഹന്‍ലാലിനോടോ പ്രത്യേകിച്ച് ശത്രുതയോ വിരോധമോ അസൂയയോ ഒന്നുംതന്നെ
തോന്നേണ്ട കാര്യമില്ല. സാംബാറിലെ വെണ്ടക്കയോ, മുരിങ്ങാകായയോ,തക്കാളിയോപോലെ സിനിമയിലെ
കഥാപാത്രങ്ങള്‍ക്ക് ശരീരവും,ഭാവവും,ശബ്ദവും നല്‍കുന്ന തൊഴിലെടുത്ത് അന്തസ്സായി ജീവിക്കുന്നവര്‍ എന്ന മതിപ്പേ ഇവരെക്കുറിച്ചുള്ളു.
മറ്റു സിനിമാ നടന്മാരും തഥൈവ !
അങ്ങനെയിരിക്കേ ഇന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത ചിത്രകാരന് അശേഷം രസിച്ചില്ലെന്നു മാത്രമല്ല, അരോചകമായിത്തോന്നി. മോഹന്‍ ലാല്‍ തന്റെ അമ്മയുമായി ചെന്ന് ഒരു പഴയ രാജകൊട്ടാരത്തിലെ കാര്‍ണ്ണോരെ രാജാവായി സംങ്കല്‍പ്പിച്ച് ഇന്ത്യാമഹാരാജ്യത്തിന്റെ പട്ടാള സല്യൂട്ടടിച്ച് സുഖിപ്പിക്കുന്ന ഒരു കോമാളി ചിത്രം അതിന്റെ അല്‍പ്പത്ത്വത്തിന്റെ സമഗ്രതയില്‍ ചിത്രകാരനെ ലജ്ജിപ്പിക്കുന്നു.
ഈ നാടിനും പട്ടാളത്തിനും ഇങ്ങനെയൊരു ഗതികേടുണ്ടായല്ലോ ദൈവമേ !!!?

സ്വന്തം അമ്മക്കു മുന്നില്‍ ...അമ്മയുടെ സന്തോഷത്തിനായി എന്തു അല്‍പ്പത്വവും ആര്‍ക്കുമാകാം. എന്നാല്‍ അത് ഇന്ത്യാ രാജ്യത്തിന്റെ പട്ടാള ഉടുപ്പും ബഹുമാനാംഗീകാരവും ചവിട്ടിത്തേച്ചുകൊണ്ടാകരുതായിരുന്നു. മോഹന്‍ലാല്‍ ഏതോ ഒരു സിനിമയില്‍ ഖൂര്‍ക്കയായി വേഷം കെട്ടി നടത്തുന്ന വളിപ്പഭിനയം നമ്മുടെ ചാനലുകാരുടെ ഭിക്ഷാടന വൈഭവം കാരണം പലവുരു കണ്ടിട്ടുണ്ട്. സിനിമയുടെ പേരോര്‍മ്മയില്ല. ആ തറ അഭിനയം യഥാര്‍ത്ഥ ജീവിതത്തിലും അയാള്‍ ഉളിപ്പില്ലാതെ ചുളിവില്‍ കിട്ടിയ പട്ടാള സ്ഥാനമാനങ്ങളുപയോഗിച്ചും നടത്തിയിരിക്കുന്നു.

ഛയ്.... ലജ്ജാവഹം !!!

ഈ ചങ്ങാതി അല്‍പ്പസ്വല്‍പ്പം ഓഷോയുടെ കിത്താബുകളൊക്കെ വായിക്കുന്ന , അത്യാവശ്യം മാനസിക വളര്‍ച്ചയൊക്കെയുള്ള നടനാണെന്നാണ് കേട്ടിരുന്നത്. എല്ലാം കളഞ്ഞു കുളിച്ചു.
എന്തായാലും സൈന്യത്തിന്റെ പേരില്‍ ഈ ബാലിശമായ കോമാളിക്കളി വേണ്ടായിരുന്നു.

ലഫ്റ്റ്നന്റ് കേണല്‍ മോഹന്‍ലാലിന്റെ വിശിഷ്ടമായ സല്യൂട്ട് ആവശ്യമുള്ളവര്‍ ക്യൂവായി നില്‍ക്കുക !!!
പത്രങ്ങളില്‍ നിന്നും ജീര്‍ണ്ണലിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും എത്തിച്ചേരാനുള്ള താമസമേയുള്ളു.
സല്യൂട്ട് റെഡി !
ഹഹഹ.... കൂയ് !!!

മലയാള സിനിമയിലെസവര്‍ണ്ണ വിഷം

ദില്ലി പോസ്റ്റ് എന്ന ബ്ലോഗില്‍ റ്റ്വന്റി:റ്റ്വന്റി സിനിമയിലെ സവര്‍ണ്ണ ജാതിയതയുടെ
വിഷ സാന്നിദ്ധ്യം നല്ലൊരു നിരൂപണത്തിലൂടെ അനാവൃതമാക്കിയിരിക്കുന്നു. റീടേക്ക്: ജാതിയുടെ ഇരുപതുകളി എന്ന പോസ്റ്റ് ഇപ്പോഴും മൃഗസമാനരായി നടക്കുന്ന സവര്‍ണ്ണാഭിമാനികള്‍ക്ക് മാനവികതയിലേക്ക് വളരാനുള്ള തടസ്സത്തിന്റെ കുരുക്കഴിച്ചുകാണിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

യുദ്ധത്തിനുവരുന്ന ശത്രുവിനെ നമുക്ക് പൊരുതി ജയിക്കാം.
അഥവ തോറ്റാല്‍പ്പോലും അന്തസ്സോടെ മരിക്കാം.

എന്നാല്‍,ജനപ്രിയ ആത്മീയഭക്ഷണമായ
കലയില്‍ വിഷം ചേര്‍ത്തുള്ള “സ്നേഹചതി”യില്‍
ജനത്തിനു തളര്‍ന്നുറങ്ങാനെ കഴിയു.
മുലപ്പാലുപോലെ പരിശുദ്ധമാണെന്നു
കരുതപ്പെടുന്ന കലയിലും സാഹിത്യത്തിലും
ബ്രാഹ്മണ്യത്തിന്റെ മയക്കുമരുന്ന് തേച്ച്...
ലോക സമസ്തോ സുഖിനോ ഭവന്തു എന്ന്
മനസ്സാക്ഷിക്കുത്തില്ലാതെ ഉരുവിട്ട് ജനത്തെ മുലയൂട്ടാന്‍ ശ്രമിക്കുന്ന ശൂദ്രസവര്‍ണ്ണതയെ നമുക്കിത്രകാലം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
നമ്മുടെ മാധ്യമങ്ങളിലെ കുശിനിക്കാരെറെയും
ജാതി വിഷനിര്‍മ്മാതാക്കളായിരുന്ന ...
ബ്രാഹ്മണ സേവകരായിരുന്ന നായന്മാരായിരുന്നു.

ഇന്നിപ്പോള്‍ ഇന്റെര്‍നെറ്റിന്റെ മാനവിക‌ശാസ്ത്ര സ്വഭാവത്താല്‍ സവര്‍ണ്ണ താല്‍പ്പര്യങ്ങങ്ങളുടെ ഭാണ്ഡക്കെട്ട് നെറ്റില്‍ പൊട്ടിയൊലിക്കാനാരംഭിച്ചിരിക്കുന്നു.
സവര്‍ണ്ണ ജീര്‍ണ്ണതക്ക് മരുന്നു നിര്‍ദ്ദേശിക്കുന്നവരെ
അനോണി ആക്രമണത്തിലൂടെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന മാടംബിനായന്മാരുടെ വെപ്രാളം
സ്വാഭാവികം.

20.20 സിനിമ കണ്ടിട്ടില്ലെങ്കിലും
അതിന്റെ നിര്‍മ്മാതാക്കളുടെ
കൂട്ടിക്കൊടുപ്പ് ബിസിനസ്സ് ബുദ്ധിയെ വ്യക്തമായി
മനസ്സിലാക്കാനായി.
സവര്‍ണ്ണ സാംസ്ക്കാരികതക്കു ബധലായി
ആധുനിക മതനിരപേക്ഷതയെ ,മാനവികതയെ
കേന്ദ്രീകരിച്ച വസ്തുനിഷ്ട സാംസ്ക്കാരികത
വളര്‍ത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു.

അതിനായി നമ്മുടെ ജാതീയമായ ദുര്‍മേദസ്സിനെ
സത്യസന്ധമായ,വസ്തുനിഷ്ടമായ ചരിത്രം കൊണ്ട്
ഇല്ലാതാക്കേണ്ടിയിരിക്കുന്നു.
വാലുവച്ചു നടക്കുന്ന ഹനുമാന്മാര്‍ക്കും, നായ, പട്ടി,കരടി തുടങ്ങിയ ഇരുകാലി മൃഗങ്ങള്‍ക്കും നൊന്തെന്നുവരും.
എന്നാല്‍ ചികിത്സ നിര്‍ത്തിക്കൂട.
ഈ വക സവര്‍ണ്ണ മൃഗങ്ങള്‍ക്ക് മനുഷ്യരായി തീരാനുള്ള ഒരു പുനര്‍ജന്മപ്രസവവേദനയായി
നമുക്കീ പ്രവര്‍ത്തനത്തെ തിരിച്ചറിയാം.
ഈ പോസ്റ്റ് മഹത്തരമായ മാനവിക സ്വാതന്ത്ര്യത്തിനായുള്ള ആ തിരിച്ചറിവിലേക്കുള്ള സംഭാവനയാണ്.
ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

Wednesday, July 22, 2009

രാജ്യത്തെ വസ്ത്രാക്ഷേപം ചെയ്യുംബോള്‍ ...

ആരുടെ വസ്ത്രാക്ഷേപമായാലും ഒരു അടിമ രാജ്യത്തെ പ്രജകളെ സംബന്ധിച്ച് കണ്ടിരിക്കാന്‍ നല്ലൊരു കലാപരിപാടിയാണ്.
കോണ്ടിനെന്റല്‍ വിമാനക്കംബനിയുടെ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിനായി ഉത്തരവിടാനുള്ള ആത്മാഭിമാനമോ രാഷ്ട്രീയ ഉണര്‍വ്വോ ഉള്ളവരൊന്നും നമ്മുടെ അധികാര സ്ഥാനങ്ങളില്‍ ഇതുവരെ എത്തിച്ചേരാന്‍ ഇടയായിട്ടില്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
പ്രതീകാത്മകമായ സാങ്കല്‍പ്പിക ജനാധിപത്യം നിലവിലുള്ള രാജ്യത്ത് ഇറ്റലിക്കാരും,അമേരിക്കക്കാരും,ബ്രിട്ടീഷുകാരും തന്ത്രികളായി വന്നുപോയിക്കൊണ്ടിരിക്കും. ഗുമസ്ത-ശാന്തിപ്പണിചെയ്യുന്ന മന്ത്രിമാര്‍ക്ക് തന്ത്രിയെ അനുസരിക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ലെന്ന് സാരം !
ആത്മാഭിമാനമില്ലാത്ത ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തിന്റെ മുന്‍രാഷ്ട്രപതിക്ക് മാത്രം അന്തസ്സ് ലഭിക്കണമെന്നു പറയുന്നതില്‍ ന്യായവുമുണ്ടെന്നു തോന്നുന്നില്ല.അധികാരത്തിലിരിക്കുംബോള്‍ പ്രയോജനമുണ്ടെന്ന കാരണത്താലെങ്കിലും ബഹുമാനിക്കപ്പെട്ടേക്കാം.അധികാരമില്ലാതാകുംബോള്‍ ലഭിക്കുന്ന ബഹുമാനമാണ് സത്യത്തിലുള്ള ബഹുമാനം. സ്വന്തം ദുരവസ്ഥയുടെ കണ്ണാടി പ്രതിബിംബം !!!
ഒരു രാജ്യത്തിന്റെ നാണം കെട്ട അവസ്ഥ !
വീട്ടില്‍ കയറിവന്ന പിച്ചക്കാരന്‍ വീട്ടുടമസ്ഥനെ ബഹുമാനിക്കുന്നില്ലെന്ന്‌...ഹഹഹ!!!
ഹിന്ദുവായാലും,മുസ്ലീമായാലും ജനങ്ങള്‍ ആത്മാഭിമാനംകൊണ്ട് ശക്തരാകുക മാത്രമേ വഴിയുള്ളു.
(ആ സാധനമാണ് നമുക്കറിയാത്തതും.ദുരഭിമാനമാണെങ്കില്‍ ധാരാളം സ്റ്റോക്കുണ്ടായിരുന്നു.പുഷ്പ്കവിമാനം കണ്ടുപിടിച്ച മഹാന്മാരുടെ രാജ്യമല്ലേ ?)

ബെര്‍ളിയുടെ ബ്ലോഗില്‍ നിന്നും ഒരു രാഷ്ട്രീയ നിലപാടുള്ള പോസ്റ്റ് വായിക്കാനായതില്‍ സന്തോഷം.

Friday, July 17, 2009

മാതൃഭാഷയും വളര്‍ത്തു മൃഗങ്ങളും !!!

വളര്‍ത്തു മൃഗങ്ങള്‍ നേരിടുന്ന അപമാനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. തന്റെ ഉടമയുടെ ഭാഷ മനസ്സിലാക്കുകയും , ഉടമയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി അതനുസരിക്കുകയും, കഴിയുമെങ്കില്‍ ഉടമയുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുക എന്നത് വളര്‍ത്തുമൃഗങ്ങളുടെ ജീവിതവൃത്തിയാണ്. മരം വലിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ ആന ചിന്തകളൊക്കെ മാറ്റിവച്ച് മരം വലിക്കുകതന്നെവേണം. കൊച്ചമ്മ പനിനീരു തളിക്കാന്‍ പറഞ്ഞാല്‍ പനിനീരു തളിക്കുക. (പനിനീരു തളി ആനേ...!!!:) ഉടമ മാതൃഭാഷയില്‍ കുരക്കാനാവശ്യപ്പെട്ടാല്‍ കുരക്കേണ്ടതും, കുര നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ കവിഭംഗം നേരിടുമെന്ന വ്യസനമില്ലാതെ കുര പകുതിക്ക് നിര്‍ത്താനും വളര്‍ത്തു മൃഗങ്ങള്‍ കടപ്പെട്ടിരിക്കുന്നു. അല്‍പ്പ ബുദ്ധികളായ വളര്‍ത്തു മൃഗങ്ങള്‍ മാതൃഭാഷയോടുള്ള ആദരവായി യജമാനന്റെ കുരക്കാനുള്ള ആവശ്യത്തെ തെറ്റിദ്ധരിക്കാറുണ്ട്. അടിമത്വത്തിന്റെ സ്വാഭാവികത എന്നേ ആ ചിന്തയെ വിശേഷിപ്പികാനാകു. ഉടമ വളര്‍ത്തു മൃഗത്തോട് കുരക്കാനാവശ്യപ്പെടുത്തുന്നതുപോലും വളര്‍ത്തുപട്ടി തന്റെ വര്‍ഗ്ഗക്കാരനല്ല എന്ന് ഇടക്കിടക്ക് ആ മൃഗത്തെ ഓര്‍മ്മിപ്പിക്കുന്നതിനും, അതോടൊപ്പം ഉടമക്ക് തന്റെ മികച്ച ഉടമ-വര്‍ഗ്ഗബോധത്തില്‍ ആനന്ദിക്കുന്നതിനും കൂടിയാകണം !

വളര്‍ത്തു മൃഗങ്ങളുടെ മാതൃഭാഷാസ്നേഹം എന്നും രണ്ടാം തരമായിരിക്കും. അടിമത്വം കൂടിയ ഇനങ്ങള്‍ക്ക് മാതൃഭാഷ ചിലപ്പോള്‍ ആറാമത്തേയോ ഏഴാമത്തേയോ ഭാഷയായെന്നുമിരിക്കും. ചിലര്‍ക്ക് മാതൃഭാഷയെന്നു കേള്‍ക്കുന്നത് തന്നെ ചമ്മലായിരിക്കും. മൊതലാളിമാരുടെ നല്ല നെയ്യില്‍ പൊരിച്ചെടുത്ത വെളുത്തു തുടുത്ത ഭാഷതന്നെയുള്ളപ്പോള്‍
എന്തിനാണ് കണ്ട അണ്ടനും അടകോടനും സംസാരിക്കുന്ന തറ ഭാഷയായ മാതൃഭാഷയെ സ്നേഹിക്കുന്നത് ?

ഏതൊരു നല്ല അനുസരണയുള്ള വളര്‍ത്തു മൃഗവും ആഗ്രഹിക്കുന്നത് തന്റെ കുരയുടെ ചരിത്രം ഒന്നു മാറികിട്ടിയിരുന്നെങ്കില്‍ എന്നാണ്. അതിനായി കുടുംബാംഗങ്ങളെയെല്ലാം ഉടമയുടെ മാതൃഭാഷയായ ‘തത്തമ്മേ പൂച്ച’ കാണാപ്പാഠം പഠിപ്പിക്കാനായി നെട്ടോട്ടമോടുന്നു ! അച്ഛ്നില്ലാതായെങ്കിലെന്ത് ... അമ്മയില്ലെങ്കിലെന്ത്... വല്ലിവല്ല്യേ ആളുകളുമായല്ലെ സഹവാസം ! ഉടമയുടെ തുപ്പക്കോളാംബിയാകാനുള്ള അടിമയുടെ സൌഭാഗ്യം !!!
അപമാനത്തേയും അഭിമാനത്തേയും കണ്ടാല്‍ തിരിച്ചറിയാനാകാത്ത , ആത്മാ‍ഭിമാനമില്ലാത്തവരുടെ സുന്ദര ലോകം :)

(മലയാളത്തിനും യൂണിവേഴ്സിറ്റി വേണമെന്ന ഒരു പോസ്റ്റ് കണ്ടപ്പോള്‍ ചിത്രകാരന്റെ മനസ്സില്‍ തോന്നിയ ഭ്രാന്തുകള്‍)

Wednesday, July 1, 2009

ഒരു ബ്ലോഗറുടെ ഭയരോഗം !!!

ബ്ലൊഗില്‍ ആരെങ്കിലും കണ്ടാല്‍ ,പരിചയപ്പെട്ടാല്‍, ഭൂമിയില്‍ അവരാരെങ്കിലും കൂടിക്കാഴ്ച്ച നടത്തിയാല്‍... ഭൂലോകത്തിന്റെ മാനം ഇടിഞ്ഞു വീഴുമെന്ന് വിശ്വസിക്കുന്ന ഒരു രോഗം !!! ബെര്‍ളി എന്നൊരു ബ്ലോഗര്‍ക്കാണ് ഈ രോഗബാധയുണ്ടായിരിക്കുന്നത്.ഒരു വര്‍ഷത്തിലധികമായി ഈ രോഗം കാരണം കൂട്ടായ്മ,ബ്ലോഗ് സംഗമം,ബ്ലോഗ് ശില്‍പ്പശാല എന്നീ വാക്കുകളൊന്നും ഈ രോഗിക്ക് കേട്ടുകൂടാതായിട്ട്. ഒരുതരം സംശയരോഗം ! ഈ രോഗം നിമിത്തം പകല്‍ തെരുവിലെ ആള്‍ക്കൂട്ടത്തില്പോലും ഇറങ്ങി നടക്കാന്‍ ഈ രോഗി ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് ആ ബ്ലോഗറുടെ പോസ്റ്റുകളില്‍ എഴുതിക്കാണുന്നു. ആളുകള്‍ കാറ്റുകൊള്ളാനെത്തുന്ന കടപ്പുറം സുരക്ഷിതമല്ലെന്നും, അവിടെ കൂട്ടം കൂടി നില്‍ക്കുന്നത് തീവ്രവാദികളാണെന്നും, രാജ്യദ്രോഹികളാണെന്നും സംശയിക്കപ്പെടാന്‍ ഇടവരുത്തുമെന്നും ഈ രോഗിക്ക് സംശയമില്ലത്രേ !!! ബീച്ചുകളിലെ ആള്‍ക്കൂട്ടം ഏതെങ്കിലും രജിസ്റ്റെര്‍ ചെയ്ത സംഘടന നിയമവിധേയമായി സംഘടിപ്പിക്കപ്പെടുന്നതല്ലാത്തതിനാലും,അവിടെ മയക്കുമരുന്ന് , പെണ്‍‌വാണിഭം,തീവ്രവാദ-രാജ്യദ്രോഹ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള നിയമവിരുദ്ധര്‍ എത്താനിടയുള്ളതിനാല്‍ ആരും ഒറ്റക്കോ കൂട്ടായോ ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നാണ് ഈ ഭയരോഗിയുടെ മുന്നറിയിപ്പ്! സിനിമാശാലകള്‍,കലാപരിപാടികള്‍ നടക്കുന്നിടങ്ങള്‍,വിവാഹ മണ്ഡപങ്ങള്‍, ശവസംസ്ക്കാരചടങ്ങുകള്‍ നടക്കുന്നിടങ്ങള്‍, എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൂടെന്നും ഈ രോഗി ബ്ലോഗര്‍മാരോട് തന്റെ പോസ്റ്റുകളിലൂടെ ജല്‍പ്പനം നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും ബോംബ് ഭീഷണി ഉണ്ടാകാനിടയുള്ളതിനാല്‍ ജനങ്ങള്‍ സ്വന്തം വീടിന് പുറത്തിറങ്ങുന്നത് പോലും അപായം ക്ഷണിച്ചുവരുത്തുന്ന പ്രവര്‍ത്തിയാകുമെന്ന് ഈ രോഗി അടുത്തകാലത്ത് കൂടുതല്‍ ഭയഭീതിയോടെ വിളിച്ചു പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഒരു പത്രപ്രവത്തകനും നിശഞ്ചരനുമായ ഈ രോഗിക്ക് രാത്രി ഉറങ്ങാത്തതെ ജോലിചെയ്യേണ്ടിവരുന്നതിനാലുള്ള ശാരീരിക പ്രശ്നം മാനസികഭ്രമമുണ്ടാക്കുന്നതാണെന്ന് പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രുതിയുണ്ടെങ്കിലും,
രോഗം ബ്ലോഗിലാണ് തീവ്രമായി പ്രകടമാകുന്നത് എന്നതിനാല്‍ മറ്റു സാദാപത്രപ്രവര്‍ത്തകര്‍ ഈ രോഗിയെ ബ്ലോഗ് അഡിക്റ്റായി എഴുതിത്തള്ളിയിരിക്കയാണ്.

ഇതൊരു രോഗമാണെന്നും, അതല്ല,സംശയാലുക്കളായ ബ്ലോഗിലെ എഴുത്തുകാരെ ഭീതിതരാക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു മനോ വൈകല്യമാണെന്നും കരുതുന്നവരുണ്ട്‌. ബെര്‍ളിയുടെ ബ്ലോഗ് ഭയരോഗം ഭേദമാക്കുന്നതിനായി മനശ്ശാസ്ത്ര വിദഗ്ദരുടേയോ, മനോരോഗ ചികിത്സകരുടേയോ സഹായം തേടുന്നതില്‍ തെറ്റില്ല. നല്ല കഴിവുകളുണ്ടായിരുന്ന ഒരു സഹബ്ലോഗറായ ബെര്‍ളിയെ
രോഗം മൂര്‍ദ്ദന്യത്തിലെത്തി ഒരു ആജീവനാന്ത ഭയരോഗിയാക്കാന്‍ ഇടവരുത്താതെ ബൂലോകത്തെ ബ്ലോഗര്‍മാര്‍ ഒന്നിക്കേണ്ടിയിരിക്കുന്നു.

ബെര്‍ളിയുടെ ഇന്നത്തെ മനോനിലക്കനുസരിച്ച് ചികിത്സിക്കാന്‍ ഒറ്റപ്പെട്ട ബ്ലൊഗര്‍മാര്‍ ദയവായി റിസ്ക്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു റെജിസ്റ്റേഡ് സംഘടനയുടെ ഭാരവാഹികളായി മാത്രമേ ഈ ബ്ലോഗറെ കാണാന്‍ ശ്രമിക്കാവു. ഭരണഘടന,ഭാരവാഹികളുടെ ലിസ്റ്റ്, ലെറ്റര്‍ പാഡ് എന്നിവ കയ്യില്‍ കരുതേണ്ടതാണ്. ചിത്രകാരന്‍,ബ്ലോഗ് ശില്‍പ്പശാല, ബ്ലോഗ് അക്കാദമി,ബ്ലോഗ് മീറ്റ് തുടങ്ങിയ വാക്കുകള്‍ സംസാരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ്. അഥവ പറഞ്ഞാല്‍ തന്നെ ആ വാക്കുകള്‍ ചിറികോട്ടി ഉച്ചരിച്ച് ബെര്‍ളിയെ ശാന്തനാക്കാന്‍ ശ്രമിക്കെണ്ടതാണ്.

നല്ലൊരു മനശ്ശാസ്ത്രജ്ഞനെ കാണിച്ച് ഈ അസുഖത്തില്‍ നിന്നും ബെര്‍ളിയെ രക്ഷിക്കുന്നതിനായി ഒരു രജിസ്റ്റേഡ് സംഘടന തുടങ്ങാന്‍ മുന്നോട്ടുവരുന്ന ബ്ലോഗ് കൂട്ടയ്മയെ ക്ഷണിച്ചുകൊണ്ട് ....
ബെര്‍ളിയൂടെ രോഗം ഭേദമാകാനായി പ്രാര്‍ത്ഥിക്കുക...
ബെര്‍ളിയെ ചികിത്സിക്കാന്‍ മുന്നോട്ടു വരുന്നവര്‍ ദയവായി ഇവിടെ ക്ലിക്കി രോഗവിവരം നേരില്‍ മനസ്സിലാക്കുക.