ചിന്തയില്‍ “നിങ്ങള്‍ ആരുടെ ചേരിയില്‍” എന്നൊരു ലേഖനം വായിച്ചു. അത് ആരുടെ ലേഖനമാണെന്ന് പിടികിട്ടിയില്ലെങ്കിലും മുഖമൊഴി എന്ന പേരിലായതിനാല്‍ മുഖപ്രസംഗമാണെന്ന് ഊഹിക്കുന്നു. എന്തായാലും നമ്മുടെ സമൂഹം അടിയന്തിരമായി അവബോധം ആര്‍ജ്ജിക്കേണ്ടതായ സ്വാതന്ത്ര്യബോധത്തെക്കുറിച്ചുള്ള, ചേരിയുടെ അടിമത്വത്തിനെതിരെയുള്ള ചിന്തയാണത്. നാം സ്വതന്ത്ര്യം, പുരോഗമനം എന്നീ പേരുകളില്‍ ഇന്നനുഭവിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ അന്തരീക്ഷം അടിമത്വത്തിന്റെ മറ്റൊരു ബ്രാന്‍ഡ് നെയിം മാത്രമാണെന്ന തിരിച്ചറിവ് ലഭിക്കാതിരുന്നാല്‍ പിന്നോട്ടു മാത്രമേ നമുക്ക് സഞ്ചരിക്കാനാകു.
സ്വാതന്ത്ര്യത്തിന്റെ ചക്രവാളം അനന്തമാണെന്നും, അതിനൊരു ഇടത്താവളമില്ലെന്നും , എല്ലാ ഇടത്താവളങ്ങളും അടിമത്വത്തിന്റെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങള്‍ മാത്രമാണെന്നും പുരോഗമനേച്ഛുക്കള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
“നിങ്ങള്‍ ആരുടെ ചേരിയില്‍” ലേഖനത്തിന്റെ ലിങ്ക്. (തര്‍ജ്ജനി, ജുലായ് 2009 , Volume 5, No. 7)ചിന്തയിലെ പോസ്റ്റില്‍ ചിത്രകാരന്റെ കമന്റ് താഴെ:
ചേരികള്‍ എന്തിന് ?
നല്ല ലേഖനം .
ചേരികള്‍ ആയാലും ചേരി ചേരായ്മ ആയാലും വിഭാഗീയത തന്നെ . സത്യത്തില്‍ വിഭാഗീയത എന്നത് കുറച്ചുകൂടി നല്ല വാക്കാണെന്നു തോന്നുന്നു . അടിമത്വം ആണിത്. അടിമത്വത്തിന്റെ വിവിധ ബ്രാന്‍ഡുകള്‍ എന്നതിലുപരി വിവിധ ചേരിക്കും ചേരി ചേരായ്മക്കും നന്മയുടെ ഉള്ളടക്കമൊന്നുമില്ല. ജന്മിയുടെതായാലും, മുതലാളിയുടെത് ആയാലും, തൊഴിലാളിയുടെതായാലും അടിമ ചേരി അടിമകളുടെതാണ്. എല്ലാ ചേരികളെയും ചേരിയില്ലായ്മയെയും ഉള്‍ക്കൊള്ളാനാകുന്ന സ്വാതന്ത്ര്യ ബോധമാണ് നമുക്കില്ലാതെയിരിക്കുന്നത്. നമ്മുടെ പുരോഗമാനവാദികളെന്നു കരുതുന്നവരിലാണ് അടിമത്വം കൂടുതലായി കണ്ടുവരുന്നത് എന്നതാണ് സഹതാപകാരം .
സ്വാതന്ത്ര്യത്തിലേക്ക് മനസ്സ് ഉണര്‍ന്നവര്‍ക്കെ ഈ ലേഖനത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ കഴിയു.
No comments:
Post a Comment