അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോള്‍ എന്ന പേരില്‍ നിഷ്ക്കളങ്കന്‍ കാലിക പ്രസക്തിയുള്ള ഒരു പോസ്റ്റിട്ടിരിക്കുന്നു.
ടെലിവിഷന്‍ ചാനലുകളിലൂടെ രൂപമാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഹിന്ദു ദൈവങ്ങളുടെ മുഖച്ഛായകളെക്കുറിച്ച് നല്ലൊരു ചിന്ത അവതരിപ്പിക്കുന്ന നിഷ്ക്കളങ്കന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ.
ആ പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റുകള്‍ താഴെ:
Blogger chithrakaran:ചിത്രകാരന്‍ said...
“നമു” പറഞ്ഞതുപോലെ ചിന്ത പ്രസക്തം !
അതാതു കാലത്തെ കംബോളം തങ്ങളുടെ പ്രധാന വില്‍പ്പനച്ചരക്കായ ഭക്തി മയക്കുമരുന്നിന്റെ
റാപ്പര്‍ കാലികമായി പരിഷ്ക്കരിച്ച് തങ്ങള്‍
അധുനിക മനുഷ്യന്റെ ആവശ്യങ്ങള്‍ നേരിടുന്നതില്‍
സേവന സന്നദ്ധരായി മുന്നിലുണ്ടെന്ന്
നമ്മേ ബോധ്യപ്പെടുത്തുകയാണ്.
ഭാഗ്യത്തിന് മൊബൈല്‍ ഫോണും,
ലാപ്ടോപ്പ് കംബ്യൂട്ടറും ദേവിദേവന്മാര്‍ ഉപയോഗിക്കുന്നത്
പരിഷ്ക്കാരത്തില്‍ ഉള്‍പ്പെടുത്തുന്നില്ല.
ദൈവങ്ങളേക്കാള്‍ ശക്തിയുള്ള ഈ ഉപകരണങ്ങള്‍
മറ്റൊരു ഉത്പന്നമായതിനാലാകാം ഇവ ഉള്‍പ്പെടുത്താത്തത്.
അഥവ ഉള്‍പ്പെടുത്തിയാല്‍ തന്നെ താരതമ്യത്തിലൂടെ
ഈ മാംസപിഢ ദൈവങ്ങളുടെ ജീര്‍ണ്ണത ഭക്തര്‍ക്ക് ബോധ്യമാകുമെന്ന് ഭക്തി കച്ചവടക്കാര്‍ ഭയപ്പെടുന്നുണ്ടായിരിക്കും.
July 31, 2009 8:07 AM
chithrakaran:ചിത്രകാരന്‍ said...
“ചുരുക്കത്തില്‍ എന്റെ അഭിപ്രായത്തില്‍ കുഴപ്പം ചിത്രങ്ങളല്ല, നമ്മള്‍ തന്നെയാണ്‍്.”
ഹഹ...
ശരിയാണ്, കുഴപ്പം നമ്മുടേതു തന്നെയാകാം.
എന്നാല്‍ ആ കുഴപ്പങ്ങള്‍ തീര്‍ക്കാനും, നമ്മെ പരിശുദ്ധവും ശക്തവുമാക്കാനും നാം ഉപയോഗിക്കേണ്ടതായ അതിലോലമായ ഉപകരണങ്ങളാണ് ചിത്രങ്ങളും,കലയും,സംഗീതവും,സാഹിത്യവും,ശാസ്ത്ര അറിവുകളുമെല്ലാം.
എന്നാല്‍, ആ നന്മയില്‍ സ്വാര്‍ത്ഥവിഷം ചേര്‍ക്കുന്നതുപോലും ന്യായീകരിക്കപ്പെടുന്ന ഒരു
സാംസ്ക്കാരികതയാണ് നമുക്കുള്ളത്.
കുഴപ്പം നമ്മുടേതാണ് എന്നത് ഒരു സത്യമായിരിക്കാം.എന്നാല്‍ ആ കുഴപ്പത്തിന്റെ ന്യായവാദമുപയോഗിച്ച് ദുര്‍ബലരും അജ്ഞരുമായ മഹാപാവങ്ങളുടെ മനസ്സ് അടിമപ്പെടുത്തുന്നത് ക്രൂരതയില്‍ കുറഞ്ഞ ഒന്നുമല്ല.
പ്രായം കുറഞ്ഞവരോ, ലോകവിവരം കുറഞ്ഞവരോ ആയ മനുഷ്യരെ സാംബത്തികമായി കൊള്ളചെയ്യുന്നതിന് അവരെ മദ്യം രുചിപ്പിച്ചാല്‍ മതിയാകും. ലൈംഗീകമായി ചൂഷണം ചെയ്യാന്‍ വല്ല ഷക്കീല പടങ്ങളും കാണിച്ചുകൊടുത്താലും മതിയാകും.
അതിനുശേഷം അവര്‍ക്കുണ്ടായ നഷ്ടം അവരുടെ കഴിവില്ലായ്മയാണെന്ന് മേല്‍ വിവരിച്ച ന്യായത്തിലൂടെ എഴുതിത്തള്ളാം. (വിവരമുള്ളവര്‍ക്കുള്ള നഷ്ടം മാത്രമല്ലേ കണക്കുവക്കേണ്ടതുള്ളു!)
പക്ഷേ ചിത്രകാരന്റെ മനസാക്ഷിക്കുമുന്നില്‍
കലയെ ദുരുപയോഗം ചെയ്ത് അന്യരുടെ അറിവില്ലായ്മയെ മനുഷ്യത്വരഹിതമായി ചൂഷണം ചെയ്ത അറിവുള്ളവരുടെ പൊതു സമൂഹം തന്നെയാണ്
കുറ്റക്കാര്‍.അവര്‍ക്ക് പശ്ചാത്താപം തോന്നാത്ത കാലത്തോളം നമ്മുടെ സമൂഹം ജീര്‍ണ്ണമായിരിക്കും.
കമന്റ് വ്യക്തിപരമല്ല. വിഷയത്തോട് ,അതിന്റെ അലസമായ രാഷ്ട്രീയ ബോധത്തോട് പ്രതികരിച്ചെന്നുമാത്രം.
മറുപടി കമന്റുകളില്ല.
സസ്നേഹം :)
August 1, 2009 8:51 AM
No comments:
Post a Comment