നമ്മുടെ മഹത്തായ സനാതന ഹൈന്ദവ സംസ്ക്കാരത്തിന്റെ അളിഞ്ഞു ജീര്‍ണ്ണിച്ച മുഖം
പകല്‍ വെളിച്ചത്തില്‍ കാണിച്ചുതരുന്നു കിടങ്ങൂരാന്റെ ബ്ലോഗില്‍.നമ്മുടെ പുറംമ്പൂച്ചു മാത്രമായ
വൃത്തി-ശുദ്ധി നാട്യങ്ങളുടെ ജീര്‍ണ്ണമായ സാമൂഹ്യവശം മനസ്സിലാക്കാന്‍ കേരളത്തിലെ തെരുവില്‍ നാം കണ്ണടച്ച് വലിച്ചെറിയുന്ന
ഗാര്‍ഹിക വേസ്റ്റുകള്‍ കണ്ടാല്‍ മതിയാകുമെങ്കിലും, പുണ്യനദിയായി വിശേഷിപ്പിക്കപ്പെടുന്ന ഗംഗയില്‍
തള്ളുന്ന മനുഷ്യന്റെ പാതിവെന്ത മൃതദേഹങ്ങള്‍ പട്ടികള്‍ കടിച്ചുകീറുന്നത് നമ്മുടെ സാംസ്ക്കാരികതയുടെ
പൊയ്മുഖമില്ലാത്ത ചിത്രമായി കിടങ്ങൂരാന്റെ ബ്ലോഗില്‍ കാണാം. (ലോല ഹൃദയര്‍ക്ക് കാണാതിരിക്കാം)
പൊസ്റ്റ് 2009 ഫെബ്രുവരി 19 ലേതാണ്.ചിത്രകാരന്‍ ആ സമയത്ത് ബ്ലോഗില്‍ സജീവമാകാതിരുന്നതിനാലാകാം കാണാന്‍ വൈകിയത്.
No comments:
Post a Comment