അടുക്കള കഥ പറയുംബോള്‍ എന്ന നല്ലൊരു ബ്ലോഗ് കണ്ടു. അമ്മയെ സൃഷ്ടിക്കുന്ന മക്കള്‍ എന്ന പേരില്‍ അതിലെ ഒരു പോസ്റ്റ് വായിച്ചു. വളരെ വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാട് കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. അടുക്കളയില്‍ നിന്നും കുട്ടിക്കഥയിലൂടെ സഞ്ചരിച്ച് പ്രാദേശിക ദേശീയ അന്തര്‍ദ്ദേശിയ അതിരുകള്‍ പൊളിച്ച്കളഞ്ഞ്, മനുഷ്യമനസ്സിലെ സെണ്ട്രല്‍ ജയിലിന്റെ മതില്‍ മായ്ച്ചുകളയുന്ന ആസ്നേഹത്തിന്റെ വഴി ചിത്രകാരന് വളരെ ഇഷ്ടപ്പെട്ടു.
ഒരു പക്ഷേ, കാല്‍പ്പനികമെന്ന് തോന്നാമെങ്കിലും, അതിലെ ശത്രുക്കളെ സൃഷ്ടിച്ചവരെ കണ്ടുപിടിക്കാനുള്ള , തിരിച്ചറിവിന്റെ ആഹ്വാനമാണ് പോസ്റ്റിനെ മഹത്വമുള്ളതാക്കുന്ന ഘടകം എന്നു തോന്നുന്നു.
ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക എന്നത് അനേക തലങ്ങളുള്ള ഒരു അന്വേഷണത്തിന്റെ തുടക്കമായി അനുഭവപ്പെടുന്നു. സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിലാണ് ആ പോസ്റ്റ് എഴുതിയിരിക്കുന്നതെങ്കിലും, എക്കാലത്തേക്കും പ്രസക്തമായ ചിന്ത !
അതിമനോഹരമായിരിക്കുന്നു നിങ്ങളുടെ മാനവിക ചിന്തകള്‍. നമ്മുടെ ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയാനുള്ള ചരിത്രബോധം ആര്‍ജ്ജിക്കുകതന്നെയാണ് സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ആദ്യ പടി.
എന്നാല്‍ ...അക്ഷരാഭ്യാസവും, പുരോഗതിയും, പണവും, ആധുനിക സുഖ സൌകര്യങ്ങളും തലപുണ്ണാക്കി, അദ്ധ്വാനിക്കാതെ ലഭിച്ച ജനം അടിമത്വത്തിന്റെ ഭൂതത്തിന്റെ തണലില്‍ സുരക്ഷിതബോധത്തോടെ തിമര്‍ത്ത് ഉല്ലസിക്കുകയാണ്.
ശത്രുക്കളെ സൃഷ്ടിക്കുന്നവര്‍ ബോംബുമിട്ഠയിയും,രോഗാണു മഴയും നല്‍കി എന്നാണാവോ നമ്മെ കുടിയൊഴിപ്പിക്കുക !